Aksharathalukal

ജാനകീരാവണം❤️.5

ജനകീരാവണം❤️.5

'ടെ'കുളത്തിലെന്തോ വീഴുന്ന ശബ്‌ദം കേട്ട് ജാനിയൊന്ന് ഞെട്ടി..
അവൾപോലുമറിയാതെ അവളുടെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു..

കുളത്തിന്റെ പടിക്കെട്ടിൽ പുറം തിരിഞ്ഞ് ഒരാൾ ഇരിക്കുന്നു ഇടക്ക് കല്ല് എടുത്തു എറിയുന്നു... അതിന്റെതാകാം അവൾ കേട്ട ശബ്‌ദം...!!

പുറം തിരിഞ്ഞിരിക്കണത് കാരണം മുഖം കാണാൻ വയ്യ...!

അവള്ടെ മുഖം ചുളിഞ്ഞു ആരായിരിക്കും കണ്ണേട്ടനാവുമോ..??
ഏയ്യ് കണ്ണേട്ടൻ മുത്തശ്ശിയോട് കിന്നാരം പറഞ്ഞിരിക്കണത് കണ്ടതല്ലേ...!

ഇങ്ങട്ടെക്കെത്താൻ കുമ്പിടിയൊന്നുമല്ലല്ലോ...!

"ആരാണ്..?"..... അൽപ്പം മടിച്ചുകൊണ്ടവൾ ചോദിച്ചു.....

പുറകിൽ നിന്ന് ശബ്‌ദം കേട്ടതും അയാൾ പുഞ്ചിരിയോടെ എഴുനേറ്റു തിരിഞ്ഞു....


അവളുടെ ശ്രെദ്ധ പോയത് അയാളുടെ വെള്ളാരം കണ്ണിലേക്കാണ് 


"ആഹ് ജാനകി ഞാൻ കാത്തിരിക്കുവാരുന്നു... നീ വരുമെന്ന് നിക്ക് അറിയാമായിരുന്നു...!"ഒരു ചിരിയോടെ അയാൾ പറഞ്ഞു

'ഇത് നല്ലകഥയായി ഇയാളിപ്പോ ആരന്ന് നിക്കറിയില്ല പിന്നെ ഇയാളെങ്ങനെ ന്നേ അറിയും...?'അവളോട് തന്നെയാവൾ ഉള്ളിൽ ചോദിച്ചു....


"എനിക്കറിയാല്ലോ ജാനാകിയെ".... അയാൾ അതെ പുഞ്ചിരിയോടെ പറഞ്ഞൂ...


'ഞാനതിന് മനസിലല്ലേ പറഞ്ഞെ ഇയാളെങ്ങനെ കേട്ടു..?"അവൾ മനസ്സിൽ പറഞ്ഞു


"എനിക്ക് കേൾക്കാം"അയാൾ പിന്നെയും മറുപടി പറഞ്ഞു......


"ഏഹ്...! താൻ ആരാ..?".... അവൾ സംശയത്തോടെ ചോദിച്ചു....


"ആത്മാവ്".... അയാൾ പറഞ്ഞതും ജാനി ചിരിച്ചു...!


"നല്ല തമാശ".... അവൾ ചിരി നിർത്തി പറഞ്ഞൂ...

"ഞാൻ തമാശ പറഞ്ഞതല്ല...!.."അയാൾ അരിശത്തോടെ പറഞ്ഞു 

പെട്ടനവളുടെ ചിരി മാഞ്ഞു...


"ഇയാളെന്താ ന്നേ കളിയാക്കുവാണോ...?? "... ജാനി അൽപ്പം അമർഷത്തോടെ അയാളെ തുറിച്ചു നോക്കി പറഞ്ഞു...

"ജാനി" കണ്ണന്റെ വിളിയിൽ അയാളിലെ നോട്ടം മാറ്റിയവൾ ശബ്‌ദം കെട്ടാഭാഗത്തേക്ക് നോക്കി...

"ദാ വരണു"അങ്ങോട്ടേക്ക് നോക്കി വിളിച്ചു പറഞ്ഞവൾ അയാളെ ഒന്ന് രൂക്ഷമായി നോക്കി നടന്നകന്നു....


അവൾ പോയ വഴിയേ നോക്കി അയാൾ മന്ദഹസിച്ചു...

"എന്താ കണ്ണേട്ടാ വിളിച്ചത്"...ജാനി തിരക്കി...


"നിന്നെ കാണാത്തത് കൊണ്ട് വിളിച്ചതാ ''പുഞ്ചിരിയോടെ അവൻ മറുപടി കൊടുത്തു...



" സന്ധ്യായി  പിള്ളേരെ തൊടിയിലൊന്നും നടക്കാതെ അവിടൊക്കെ കാട് പിടിച്ചു കിടക്കാവും വല്ല ഇഴജന്തുക്കളും കാണും''.... സുമിത്ര മുറ്റത്തെ തുളസിതറയിൽ നിന്ന് തുളസി നുള്ളിയെടുത്തു കൊണ്ട് പറഞ്ഞു....


ജാനി അവരുടെ കവിളിൽ നുള്ളി അകത്തേക്ക് നടന്നു......


റൂമിലേക്ക് ചെല്ലുമ്പോൾ അവളുടെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു....


"ഹെലോ അമ്മേ".....


"ഓഹ് ഓർമ്മയുണ്ടല്ലോ ല്ലേ..?... ചെന്നിട്ടൊന്ന് വിളിക്കാൻ തോന്നിയോ..? ഓഹ് ഇപ്പൊ എല്ലാരേം കണ്ടപ്പോൾ അച്ഛനേം അമ്മേം മറന്നൂല്ലോ "  ദേവിയുടെ പരിഭവകെട്ട്  അഴിഞ്ഞുവീണു....


"അയ്യടാ ന്റെ കുശുമ്പി അമ്മ...മറന്നിട്ടൊന്നുമല്ല ഇവിടെ എല്ലാരും ഭയങ്കര സ്നേഹപ്രകടനം ആന്നെ"... അവൾ കൊഞ്ചലോടെ പറഞ്ഞു....

"അഹ്... അമ്മ ന്ത്‌ പറയുന്നു തുളസ്യേടത്തിം സുമിത്രേം ഒക്കെയോ...?...ദേവേട്ടനും ദാക്ഷനുമോ..? ന്റെ നന്ദിനിയെ കണ്ടുവോ നിയ്യ്...?? അവൾ എന്ത് പറഞ്ഞു....? "...... ദേവി ചോദ്യങ്ങൾക് പുറമെ ചോദ്യങ്ങൾ നിരത്തി.


"ന്റെ ദേവ്യേ ഓരോന്നായിട്ട് ചോദിക്ക് ഇതിനെല്ലാം ഞാനെങ്ങനെ മറുപടിപറയും" ജാനി കളിയാലേ പറഞ്ഞു ദേവിയൊന്നും മിണ്ടീല....

"മുത്തശ്ശി നാലുകെട്ടിന്റെ ഇറയത് കണ്ണേട്ടനുമായി ഇരിക്കുന്നു..
സുമിത്രാമ്മായി തുളസി നുള്ളുന്നു.. തുളസിയമ്മായി പൂജാമുറി വൃത്തിയാക്കുന്നു.... ദേവമാമേം ദാക്ഷമാമേം ഓഫീസിൽ ആണ്....
നന്ദിനിയമ്മേ ഞാൻ ഇന്ന് അമ്പലത്തിൽ വെച് കണ്ടു ഒരീസം വീട്ടിലേക്ക് ചെല്ലാന്ന് പറഞ്ഞു.. പിന്നെ ഇവിടുത്തെ സ്ഥലം എല്ലാം എന്ത് രാസാണ് ".. അവൾ ചിരിയോടെ പറഞ്ഞു....


"നീയെവിടങ് കൂടണ മട്ടാണല്ലോ"


"അതെ ഞാൻ നിങ്ങളെ എല്ലാം കളഞ്ഞു ഇവിടെ നിക്കാൻ പോവാ '' ദേവിയെ ചൊടിപ്പികാനവൾ പറഞ്ഞു.....

"ജാനി വിളക്ക് വെക്കാനായി"ദേവി എന്തോ പറയാൻ വന്നപ്പോളേക്കും ജാനിക്ക് സരസ്വതിടെ വിളി വന്നു...


"മുത്തശ്ശി വിളിക്കണു ഞാൻ പിന്നെ വിളിക്കാമ്മേ "

കാൾ കട്ട് ചെയ്തവൾ പൂജമുറിയിലേക്ക് നടന്നു..

"ഞാൻ വെക്കാം മുത്തശ്ശി കാവിൽ വിളക്ക് "   ഉമ്മറത്തു വിളക്ക് വെച്ചു കാവിലേക്കായ് വിളക്ക് കൊളുത്തിയതും ജാനി പറഞ്ഞു...

കാവിലേക്ക് വിളക്കുമായി അവൾ മുറ്റത്തേക്കിറങ്ങി...യാതൃച്ഛികമായി അവൾ ആകാശത്തേക്ക് നോക്കി...
സൂര്യന്റെ ഇന്നത്തെ ജോലി കഴിഞ്ഞിരിക്കുന്നു...! ഇരുട്ട് പടരുന്നുണ്ട്....
പക്ഷികൾ കലപില കൂട്ടുന്നുണ്ട് കൂടുകളിൽ ചേക്കേറാനുള്ള ചർച്ച ആയിരിക്കാം...!

അവൾ കാവിൽ വിളക്ക് കൊളുത്തി തൊഴുതു പ്രാർത്ഥിച്ചു....
മനസ്‌ ശാന്തമാണ് പ്രാർത്ഥിക്കാനൊന്നും ഇല്ല ചുമ്മാ കൈ കുപ്പി നിക്ക...!

തിരിഞ്ഞു നടന്നു....
പക്ഷികളുടെ കലപില ചർച്ചകൾ നിന്നിരിക്കുന്നു...!
മരത്തിന്റെ ഇളയണങ്ങുന്ന ശബ്‌ദംയൊഴിച്ചാൽ ചുറ്റും നിശബ്ദമാണ്...

പെട്ടന്നവളുടെ മുൻപിലേക്ക് ഒരു രൂപം ചാടി വീണു....
പേടിച്ചുപോയവൾ....!

"ശ്യോ ഇങ്ങനൊക്കെ പേടിക്കാമോ "സാക്ഷി കുറുമ്പോടെ ചോദിച്ചതും.. നെഞ്ചിൽ കൈവെച്ചു ശ്വാസം ആഞ്ഞു വലിച്ചുവിട്ടവൾ സാക്ഷിയെ നോക്കി കണ്ണുരുട്ടി....

"പെട്ടന്നൊരാളുടെ മുൻപിലേക്ക് ചാടിയാൽ പേടിക്കില്ല്യേ..??"അവൾ ദേഷ്യം നടിച്ചുകൊണ്ട് ചോദിച്ചു...


"ഞാൻ പേടിക്കില്ല്യ " സാക്ഷി വീറോടെ പറഞ്ഞു....

പെട്ടന്നവൾക്ക് കുളപ്പടവിൽ വെച്ചു കണ്ടായാളെ ഓർമവന്നത് സാക്ഷിയോട് ചോദിച്ചാൽ അറിഞ്ഞാലോ..?


"അഹ് സാക്ഷി ഞാൻ ഒരാളെ പറഞ്ഞാൽ നിനക്കറിയോ..?"...

"മനസിലായില്ല.."

"എടി പെണ്ണെ വെള്ളാരം കണ്ണ് എന്റെ കുറച്ചും കൂടെ പൊക്കം പിന്നെ..."ജാനി ആലോചിച്ചുകൊണ്ട് പറഞ്ഞു...


"മതി നിർത്ത് വെള്ളാരം കണ്ണോ..??... അങ്ങനെ ആരും ഇവിടെ അടുത്ത് ഇല്ലല്ലോ.. എന്താ മോളെ..?"ആക്കിയമട്ടിൽ സാക്ഷി ചോദിച്ചു....

ജാനിക്ക് പേടിതോന്നി ഇനിയായാൾ പറഞ്ഞതു ശെരിയാവുമോ ആത്മാവാണോ..?
ഏയ്യ് അയാൾ എന്നെ ആക്കിയയാവും..!
അയക്കെങ്ങനെ എന്നെ അറിയാം..?
ഞാൻ മനസ്സിൽ പറഞ്ഞതായാൾ എങ്ങനെ കേട്ടു..?
ന്റെ മഹാദേവ ഒന്നും മനസിലാവുന്നില്ലല്ലോ...
അവൾ മനസ്സിൽ പറഞ്ഞു 


"ഒ... ഒന്നുല്ല നീ വന്നേ നേരം ഇരുട്ടി "അവളുടെ കയ്യിൽ  പിടിച്ചു വലിച്ചു നടന്നു കൊണ്ട് ജാനി പറഞ്ഞു....

സാക്ഷിക്കെന്തോ സംശയം തോന്നി...
ജാനകിയെ ഒന്ന് ഇരുത്തിനോക്കി സാക്ഷി ഒപ്പം നടന്നു.....
.......    .......  ..........  .......  ....   ......  ....  ....... ..........   ...

ജനൽപാളിയിൽ എന്തോ തട്ടുന്ന ശബ്‌ദം കേട്ടാണ് ജാനകി ഉണർന്നത് 

ഗ്ലാസ്‌ ജനൽ പാളിയിലൂടെ അവൾ നോക്കി..
ഒരു പക്ഷി ജനൽ പാളിയിൽ കൊത്തുന്നതാണ്...!

അവൾ പുഞ്ചിരിച്ചുകൊണ്ട് ജനലിന്റെ അടുത്തേക്ക് ചെന്നു അപ്പോഴേക്കും അത് പറന്ന് പോയിരുന്നു...

ജനൽ തുറന്നവൾ പുറത്തേക്ക് നോക്കി...


തുടരും••••

ക്ഷമിക്കണം ഇടക്ക് എന്റെ language വരണുണ്ട്....

 


ജാനകീരാവണം❤️.6

ജാനകീരാവണം❤️.6

4.6
2349

ജനൽ തുറന്നവൾ പുറത്തേക്ക് നോക്കി സൂര്യപ്രകാശം ജനലഴികൾക്കിടയിലൂടെ ജാനിയുടെ മുഖത്തു വന്ന് പതിച്ചു... പ്രകാശം കണ്ണിൽ തട്ടിയൊപ്പോൾ അവൾ കണ്ണ് ചിമ്മി തുറന്നു.... ജനൽ പാളിയടച്ചവൾ കുളിക്കാൻ കയറി... കുളിച്ചിറങ്ങിയവൾ പിന്നെയും ജനൽ പാളി തുറന്നു.... പക്ഷികളുടെ പാട്ട് കേൾക്കാം... അണ്ണാറക്കണ്ണന്മാർ ഉച്ചത്തിൽ ശബ്ധിച്ചു കൊണ്ട് ഒരു മരത്തിൽ നിന്ന് അടുത്തതിലേക്ക് ചാടിക്കളിക്കണു... "ആഹാ നീ വന്നല്ലേ... എത്രയായി നിന്നെ ഇങ്ങോട്ട് കണ്ടിട്ട്... നന്ദിനിയേം ഇങ്ങോട്ട് കാണാറില്ലാലോ...? " സരസ്വതിയുടെ ഗൗരവമേറിയ ശബ്‌ദം കേട്ടതും അവളൊന്നു സംശയിച്ചു... 'നന്ദിനി' എന്ന പേര് കേട്ടതും