Aksharathalukal

നെഞ്ചോരം നീ മാത്രം ❤️ (25)

 
 
 
ഇന്ദ്ര അതാ കുട്ടിയല്ലേ.... അന്ന് നീ കൈയിൽ കയറി പിടിച്ചതിനു നിനക്ക് സസ്പെൻഷൻ കിട്ടിയ....
 
ഉം.... അതെ ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു,അതിനാണല്ലോ അന്ന് നീ എനിക്ക് സസ്പെൻഷൻ വാങ്ങി തന്നത്....
 
 ഇന്ദ്ര അവളെ നിനക്ക് ഇഷ്ടമായിരുന്നോ.....
 
ഉം...  ഇന്ദ്രന് ആദ്യമായി തോന്നിയ പ്രണയം ആയിരുന്നു അവൾ....
 
അന്ന് തന്നെ ഞാൻ അവളോട് തുറന്നു പറഞ്ഞിരുന്നു...  പക്ഷേ കൂട്ടുകാരുടെ മുന്നിൽവെച്ച് അവൾ നിരസിച്ചപ്പോൾ ഉണ്ടായ ദേഷ്യത്തിലാണ് അവളുടെ കയ്യിൽ കയറിപ്പിടിച്ചത്.........
 
ഇന്ദ്ര... സോറി ടാ...
 
അത് പോട്ടെടാ... അതൊക്കെ കഴിഞ്ഞില്ലേ.....
 
പിന്നെ അനന്താ... (ഇന്ദ്രൻ )
നിന്റെ കാര്യങ്ങൾ ഒക്കെ നാട്ടുകാർ വഴി കൃത്യമായി അറിയുന്നുണ്ട്...... ആ കുട്ടി വീട്ടിലാണോ.......
 
ഉം... അതെ... സമയം ഉണ്ടെങ്കിൽ വീട് വരെ വാ... ആമിയെ കാണാലോ.....
 
ഇപ്പോഴില്ല.... എത്തിയേക്കാം.....
 
എങ്കിൽ ശരി......
 
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
 
ആമി...... ആമി.....
 
എന്താ  അനന്താ.........
 
ആമിയെ കാണാതൊണ്ട് വിളിച്ചതാ.... ആമി എന്തെടുക്കുവാ......
 
ആമി കളിക്കുവാ അനന്താ.....
 
അനന്തനും വരാവൊ....
 
വരാലോ......
 
ഹൈയ്... നല്ല അനന്തൻ.........
 
 
എന്താ കളിക്കണ്ട.......
 
നമുക്ക് കണ്ണ് കെട്ടി കളിക്കാം അനന്താ.......
 
കളിക്കാലോ ആമി.........
 
 
എന്ന അനന്തൻ കണ്ണ് കെട്ട്........
 
ഉം..... പക്ഷെ ആമി ദൂരെ ഒന്നും പോയി ഒളിക്കരുത്..... കേട്ടോ.....
അങ്ങനെ ഒളിച്ചാൽ ആമിയെ കാണാതാകും.... അങ്ങനെ വന്നാൽ അനന്തന് സങ്കടാവും.......
 
സത്യായിട്ടും അനന്തന് സങ്കടവുവോ.......
 
പിന്നെ സത്യായിട്ടും സങ്കടാവും.....
 
എന്ന ആമി ദൂരെക്കു ഒന്നും പോകില്ല അനന്താ.... അനന്തൻ സങ്കടപ്പെടേണ്ടട്ടോ.........
 
 
നല്ല ആമി.......
 
എന്ന അനന്തൻ കണ്ണ് കെട്ടിക്കോ........
 
ശരി......
 
 
ആമിയെ പിടിക്കാവോ അനന്താ........
 
 
ഈ കാഴ്‌ച കണ്ട് കൊണ്ടാണ് സൂര്യനും ഇന്ദ്രനും കാറിൽ നിന്നും ഇറങ്ങുന്നത്......
 
കളിയുടെ ചൂടിൽ ആയിരുന്നത് കൊണ്ട് കാർ വന്ന് നിന്നത് അനന്തനും ആമിയും ശ്രദ്ധിച്ചിരുന്നില്ല......
 
 
 
എന്തുവാടെ ഇത്.......
 
സൂര്യൻ ഇന്ദ്രന് നേരെ തിരിഞ്ഞു ചോദിച്ചു.......
 
ആ...........
 
നാട്ടിൽ എല്ലാവരെയും വിറപ്പിക്കുന്ന പേര് കേട്ട ഗുണ്ടയ, ദേ നിന്ന് കണ്ണ് കെട്ടി കളിക്കുന്നു......
ഇതിപ്പോൾ അവനാണോ അവൾക്കാണോ വട്ട്......
 
ആമിയെ കുറിച്ച് എല്ലാം തന്നെ പോരുന്ന വഴിയിൽ സൂര്യൻ ഇന്ദ്രനോട് പറഞ്ഞിരുന്നു.....
 
 
ടാ........
 
ശബ്ദം കേട്ടാണ് അനന്തൻ കണ്ണിലെ കെട്ട് അഴിച്ചു നോക്കിയത്.......
 
 
എടാ നിങ്ങളോ......
 
എന്തോന്നെടെ ഇത്........
 
അനന്തഭദ്രൻ എന്ന ഒറ്റയാൻ നിന്ന് കണ്ണ് കെട്ടി കളിക്കുന്നോ......
 
 
ഒന്ന് പോടാ...... ഞാൻ ആമിടെ കൂടെ വെറുതെ.....
 
ഇന്ദ്ര...... അപ്പോൾ നേരത്തെ വിളിച്ചപ്പോൾ പിന്നീടൊരിക്കൽ ഇങ്ങോട്ട് ഇറങ്ങാം എന്ന് പറഞ്ഞിട്ടോ.....
 
 
വീട്ടിൽ ചെന്ന് ഫ്രഷ് ആയി ഇരുന്നപ്പോൾ തോന്നി ഇവിടെക്കു വരാം എന്ന്...... പിന്നെ സൂര്യനെ വിളിച്ചു നേരെ ഇങ്ങ് പോന്നു.......
ഇനി ഇന്ന് എന്റെ പുതിയ കൂട്ടുകാരോടൊപ്പം.......
 
അത് നന്നായി..........
 
 
അയ്യേ..... അനന്തൻ തോറ്റേ..... അനന്തൻ ആമിയെ പിടിച്ചില്ലേ..........
 
 
അപ്പോഴാണ് അനന്തനോട് ചേർന്നു വന്ന് നിന്ന ആമിയെ എല്ലാവരും ശ്രദ്ധിക്കുന്നത്....
 
 
ഇതാണോ......അനന്തന്റെ ആമി...... ❤️
 
ഹൈയ്.......
 
ആമിയെ നോക്കി ഇന്ദ്രൻ ചോദിച്ചത് ആമിയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു........
 
ആമി അനന്തന്റെയാ.......
 
അതിനു മറുപടി പറഞ്ഞത് സൂര്യനാണ്.....
 
പിന്നെ ഈ ആമി അനന്തന്റെയാ......
 
 
ആമി കണ്ണ് വിടർത്തി അനന്തനെ നോക്കി......
 
മറുപടിയെന്നോണം അനന്തൻ ആമിയെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.....
 
ഹൈയ്... നല്ല അനന്തൻ....
 
ആമി അനന്തന്റെ നുണക്കുഴി കവിളിൽ അവളുടെ അധരങ്ങൾ പതിപ്പിച്ചു......
 
 
അനന്തന് അമ്പരപ്പൊന്നും ത്തോന്നിയില്ലായെങ്കിലും അൽപ്പ സമയത്തിന് ശേഷമാണ് ഇതെല്ലാം കണ്ട് കൊണ്ട് നിൽക്കുന്ന സൂര്യന്റെയും ഇന്ദ്രന്റെയും കാര്യം ഓർത്തത്.........
 
അനന്തൻ രണ്ടാൾക്കും ചമ്മിയ ഒരു ചിരി സമ്മാനിച്ചു......
 
 
മ്മ് മ്മ്മ്മ്.......നിന്റെ ഭാവം കണ്ടിട്ട് ഇത് സ്ഥിരം ഏർപ്പാടാണെന്ന് തോന്നുന്നല്ലോ.....
 
😁
 
 
സൂര്യ......
 
എന്താ ആമി.......
 
ഇതാരാ സൂര്യ.........
 
 
ഇതോ.... ഇതും സൂര്യനെ പോലെ അനന്തന്റെ കൂട്ടുകാരനാ....
 
ആണോ......
നിന്നെ ആമി എന്താ വിളിക്യാ........
നിന്റെ പേര് എന്താ.......
 
ഇന്ദ്രജിത്ത് എന്ന ആമി.....
 
സൂര്യൻ ആണ് അതിനു മറുപടി കൊടുത്തത്........
 
 
എന്ന ആമി ജിത്തൂന്ന് വിളിച്ചോട്ടെ.......
 
ഇന്ദ്രന് അത്ഭുതത്തോടെ ആമിയെ നോക്കി.......... തന്നെ ഇന്ന് വരെ ആരും അങ്ങനെ വിളിച്ചിട്ടില്ലായെന്ന്  ഓർത്തു....... തുളസിക്കതിരിന്റെ നൈർമ്മല്യം ഉള്ള ആ പെണ്ണിനോട് വല്ലാത്തൊരു വാത്സല്യം തോന്നി....,
 
 
അതിനെന്താ ആമി അങ്ങനെ വിളിച്ചോ.....
 
സൂര്യനെ പോലെ ജിത്തും ആമിടെ കൂടെ കളിക്കാൻ കൂടുവോ......
 
പിന്നെന്താ കൂടാലോ.....
 
ആമി അവര് ഇപ്പോ വന്നതല്ലേ ഉള്ളു.... കുറച്ച് കഴിയുമ്പോ കളിക്കാൻ കൂടൂട്ടോ.....
ഇപ്പോ ആമി നല്ലകുട്ടിയായി അകത്തേക്ക് പൊക്കോ... അനന്തൻ ഇവരെയും കൂട്ടി വരാം....
 
ശരി അനന്താ....
 
സൂര്യ, ഇന്ദ്ര അകത്തേയ്ക്ക്.......
 
 ഇതുവരെ തനിക്ക് അറിയാമായിരുന്ന  ഭദ്രനിൽ നിന്ന് ഏറെ വ്യത്യസ്തനാണ് അനന്തൻ എന്ന് ഇന്ദ്രന് തോന്നി.....
 
എടാ....... എന്താ പരുപാടി....
 
സ്ഥിരം പരുപാടി തന്നെ.........
 
 
മ്മ്.....
 
 
പക്ഷെ ഇപ്പോ വേണ്ട ആമി ഉറങ്ങിയതിനു ശേഷം മതി......
 
 
ആയിക്കോട്ടെ.......
 
പിന്നെ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്....
 
എന്താ അനന്ത....
 
പറയാടാ.... കുറച്ച് കഴിയട്ടെ.....
 
 
 
 
 
 
 
 
 
സൂര്യ.... ഇന്ദ്ര വാ ഭക്ഷണം എടുത്തു വച്ചു....
 
അനന്ത..... നീയാണോ ഇതെല്ലാം ഉണ്ടാക്കിയത് (ഇന്ദ്രൻ )
 
 ഇന്ദ്ര..... നിനക്ക് അറിയാഞ്ഞിട്ടാ... അനന്തൻ നല്ലൊന്നാന്തരം കുക്കാ.....
 
മതീടാ സുഖിപ്പിച്ചത് കഴിക്കാൻ നോക്ക് രണ്ടാളും......
 
നീ കഴിക്കുന്നില്ലേ.....
 
ഉണ്ട്.... ആമിയെ വിളിച്ചിട്ട് വരട്ടെ.....
 
 
ആമി......
 
എന്താ അനന്താ......
 
വാ ഭക്ഷണം കഴിക്കാം......
 
 
ദ വരുന്നു അനന്താ........
 
 
 
ആമി നന്നായി കഴിച്ചേ.... ദേ.... ചോറെല്ലാം ദേഹത്തു വീഴുന്നു......
 
ആമി നന്നായിട്ട അനന്താ കഴിക്കുന്നേ....
 
ഉവ്വ്....
ഇങ്ങ് താ..........
വാ തുറക്ക്....
 
ആ......
 
 മുൻപ് കണ്ടിട്ടുള്ളതുകൊണ്ട് സൂര്യന് ഇതിൽ പ്രത്യേകിച്ച് അത്ഭുതം ഒന്നും തോന്നിയിരുന്നില്ല എങ്കിലും..... ഇന്ദ്രന് ഇതെല്ലാം അത്ഭുതം നിറഞ്ഞ കാഴ്ചകളായിരുന്നു.... കാരണം അനന്തന്റെ ഇത്തരമൊരു ഭാവം അവന് പുതുമയെറിയതായിരുന്നു........ ഇതിൽ നിന്ന് തന്നെ ആമി അനന്തന് എത്രത്തോളം പ്രിയപ്പെട്ടവൾ ആണെന്ന് ഇന്ദ്രന് മനസ്സിലായിരുന്നു.....
 
 
 
 
 
 
 
 
ആമി എന്തിയെടാ.... ഉറങ്ങിയോ....
 
 ഒരു വിധം പറഞ്ഞ് ഉറക്കി...........
ഇനി തുടങ്ങിയാലോ....
 
എപ്പോ തുടങ്ങീന്നു ചോതിച്ചാൽ പോരെ........
 
 
അനന്താ ഒന്ന് പാടെടാ....
 
ഏഹ്ഹ്.... അനന്തൻ പാടുവോ.....(ഇന്ദ്രൻ )
 
അതിനു അനന്തൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു...
ആമിയ്ക്ക് സമ്മാനിക്കാറുള്ളത് പോലെ ഒരു ചിരി........
 
 
🎶
 
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല (ഒരു ചെമ്പനീര്‍..)
എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ
ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌..
സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌
പറയൂ നീ പറയൂ (2)
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
 
അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീ അറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്‌..
നിന്നെ തഴുകുന്നതായ്‌..
ഒരു ചെമ്പനീര്‍...
 
തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനിയൊന്നു തലോടിയില്ല..
എങ്കിലും..നീയറിഞ്ഞു..
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്‌..
നിന്നെ പുണരുന്നതായ്..
ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
 
🎶
 
 
അനന്തന്റെ പാട്ടിൽ സ്വയം മറന്നു പോയിരുന്നു സൂര്യനും ഇന്ദ്രനും.....
 
 
 
 
 
 
 
 
അനന്താ..... അനന്താ...... എഴുന്നേൽക്ക്.... ദേ രാവിലെയായി........
 
അനന്താ.....
 
എന്താ ആമി.......
 
അനന്താ.....
 
അയ്യോ സമയം ഒരുപാട് ആയോ.......
 
ടാ... സൂര്യ.... എന്താടാ... എഴുനേൽക്കട.....
 
 
ഇന്ദ്ര....
 
മ്മ്.......
 
 
 
ആമി.....ആമി പോയി കയ്യും മുഖവും കഴുകി വാ....... അനന്തൻ ഇപ്പോ കഴിക്കാൻ ഉണ്ടാക്കാട്ടോ......
 
 
ആമി ഇപ്പോ വരാം അനന്താ......
 
 
ആ അനന്ത നീ തിരക്കിലാണെന്ന് തോന്നുന്നു....
 
ആഹാ എഴുന്നേറ്റൊ രണ്ടും.....
 
എന്ന ചെന്നിരിക്കു കഴിക്കാം........
 
 
 
 
ആമി നല്ല കുട്ടിയായി ഇത് മുഴുവൻ കഴിക്കണം കേട്ടോ.....
 
കഴിച്ചോളാം അനന്താ......
 
 
അനന്താ....
 
എന്താ ഇന്ദ്ര.....
 
ഇന്നലത്തെ നിന്റെ പാട്ട് ഒരു രക്ഷേം ഇല്ലട്ടോ.........
 
 
 
അല്ല അനന്ത ഇന്നലെ നിനക്ക് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നില്ലേ....
 
എടാ... അത് എനിക്ക് ആമിയെ കല്യാണം കഴിക്കണം.....
 
 
ഏഹ്ഹ്........
 
 
തുടരും........
 
 
 
നന്നായോ?? ❤️

നെഞ്ചോരം നീ മാത്രം ❤️ (26)

നെഞ്ചോരം നീ മാത്രം ❤️ (26)

4.8
3947

      എനിക്ക് ആമിയെ കല്യാണം കഴിക്കണം എന്ന്.......     എടാ... നീ എന്താ പറയുന്നെന്ന് ശരിക്കും ആലോചിച്ചാണോ.......     അതേടാ... ഞാൻ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണ്.....   പക്ഷേ അനന്താ..... എടാ ആമി മഹേന്ദ്ര വർമ്മയുടെ മകളാണ് എന്നല്ലാതെ നമുക്ക് അവളെക്കുറിച്ച് മറ്റൊരു വിവരവും അറിയില്ല... ആമിക്ക് ബന്ധുക്കൾ ആരും ഉണ്ടാകില്ല എന്നത് സത്യം ആയിരിക്കും... പക്ഷേ ആമിയുടെ ഇപ്പോഴത്തെ അവസ്ഥ, അവൾ ജന്മനാ ഇങ്ങനെ ആയിരുന്നോ, അതോ മറ്റെന്തെങ്കിലും സാഹചര്യം കൊണ്ട് ഇങ്ങനെ ആയത് ആണോ എന്നൊന്നും നമുക്ക് അറിയില്ലല്ലോ..... ഇനി ഒരു പക്ഷേ അവൾക്ക് മറ്റൊരു അവകാശി ഉണ്ടെങ്കിൽ.........    ഇ