Aksharathalukal

❤️ നീയാം ജീവൻ ❤️ 3

                    നീയാം ജീവൻ

 
 
പാർട്ട്‌ 3
 
✍️ ponnu
 
 
 
 
❣️ ____________________________❣️
 
@copyright work - This work is protected in accordance with section 45 of the copyright act ( 14 of 1957 ) and should not be used in full or part without the creator's ( ponnu / കാന്താരി പെണ്ണ് ) prior permission.
 
*** ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കാനുമുള്ള അവകാശം എനിക്ക് ( ponnu / കാന്താരി പെണ്ണ് ) മാത്രമാണ് എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക,പരിഷ്ക്കരിക്കുക, അനുകരിക്കുക,വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.***
 
❣️ ____________________________❣️
 
 
 
യദു : യാൻ നീ ഒന്നും കൂടി ഒന്ന് ചിന്തിക്ക്. വേണ്ടടാ അവൾ പാവം അല്ലെ അവളെ ഞാൻ നോക്കിക്കോളാം.
 
യാൻ : നീ എന്തൊക്കെയാ യദു ഈ പറയുന്നേ അവൾ ഒരു പെൺകുട്ടി ആണ് നീ അവളെ എങ്ങനെ നോക്കുമെന്നാ.
 
യദു : അതിന് ആരെയെങ്കിലെയും ഏർപ്പാടാക്കിയാൽ പോരെ
 
യാൻ : നിനക്ക് പറഞ്ഞാൽ മനസിലാവില്ലേ നീ റെഡി ആയിട്ട് വാ.
 
യദു : യാൻ
 
യാൻ : നീ ഒന്നും പറയണ്ട ഞാൻ പറഞ്ഞത് കേട്ടാൽ മതി.
 
അതും പറഞ്ഞ് യാൻ ഹാളിലേക്ക് വന്നു.
 
യാൻ : ഡി ഇങ്ങോട്ട് വാ
 
അതും പറഞ്ഞ് അവളുടെ കൈ പിടിച്ചു കൊണ്ട് അവൻ വണ്ടിയുടെ അടുത്തേക്ക് പോയി പുറകിൽ യദുവും വരുന്നുണ്ടായിരുന്നു. കാർ തുറന്ന് അവളെ ബാക്കിൽ ഇരുത്തി അവൻ ഫ്രണ്ടിൽ കേറി ഡോർ അടച്ചു കോഡ്രൈവർ സീറ്റിൽ യദുവും ഇരുന്നു.
 
ആമി : എങ്ങോട്ടാ പോണേ
 
എന്ന് കുഞ്ഞ് കണ്ണ് വിടർത്തി കൊണ്ട് അവൾ ചോദിച്ചു അത് കേട്ടപ്പോൾ യദുവിന് ഒരുപാട് വിഷമം ആയി അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു. 
 
 
യാൻ : ഒരിടം വരെ
 
 
കുറച്ച് നേരത്തെ യാത്രക്ക് ശേഷം അവർ ഒരു വലിയ ഗേറ്റ് കണ്ടു ഹോസ്പിറ്റൽ ആണോ വീട് ആണോ എന്ന് അറിയാൻ പറ്റില്ല. കുട്ടികൾ മുതൽ പ്രായം ആയവർ വരെ അവിടെ ഉണ്ടായിരുന്നു. അവർ അതിന്റെ ഉള്ളിലേക്ക് പോയി. അവിടെക്ക് ഡോക്ടറും നാല് നഴ്സുന്മാരും വന്നു.
 
യാൻ : ദേ ഇതാണ് ആള്.
 
അതും പറഞ്ഞ് അവൻ ആമിയേ ചുണ്ടി.യദു ഒന്നും മിണ്ടാതെ നിന്നതെ ഒള്ളൂ. അവരെ കണ്ടപ്പോൾ ആമി വന്ന് യാനിന്റെ നെഞ്ചിൽ കെട്ടിപിടിച്ചു നിന്നു. അപ്പോഴേക്കും അവർ വന്ന് അവളെ പിടിച്ചു കൊണ്ട് പോയി.
 
ആമി : അൻഷ് എനിച്ച് പേടിയാ 😭...... എന്നെ കൊണ്ട് പോവല്ലേന്ന് പറ 😭.
 
അതും പറഞ്ഞ് അവൾ ഉറക്കെ കരയുന്നുണ്ടായിരുന്നു
 
യദു : ഡാ വേണ്ടടാ പാവമില്ലേ അവൾ.
 
യാനിന്റെ മറുപടി ഒന്നും കിട്ടാത്തത് കൊണ്ട്  യദു മുഖം തിരിച്ചു കൊണ്ട് കാറിന്റെ അടുത്തേക്ക് പോയി. ആ സമയം യാൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവളുടെ ആ കണ്ണുകൾ അത് അവന് പരിജയമുള്ളത് പോലെ. അവളുടെ കരച്ചിൽ കേൾക്കും തോറും നെഞ്ചിനെന്തോ ഒരു പിടച്ചിൽ പോലെ. എന്ത് കൊണ്ടാണ് തനിക്ക് ഇങ്ങനെ എന്ന് അവന് അപ്പോഴും മനസിലാവുന്നുണ്ടായിരുന്നില്ല. അവൻ കൂടുതൽ ഒന്നും ചിന്തിക്കാതെ പുറത്തേക്ക് പോയി അപ്പോഴും അവൾ അവന്റെ പേര് വിളിച്ച് ഉറക്കെ കരയുന്നുണ്ടായിരുന്നു.
 
രണ്ട് ദിവസം മാത്രമേ അവൾ ഇവിടെ ഉണ്ടായിരുന്നോള്ളൂ എന്നാലും അവളുടെ കുറുമ്പുകളും കളി ചിരികളും അൻഷ് എന്നാ വിളിയും ഒക്കെ ആ വീട്ടിൽ നിറഞ്ഞു നിന്നിരുന്നു അവളുടെ അഭാവം ഏറ്റവും കൂടുതൽ സങ്കടപെടുത്തിയത് യദുവിനെ ആയിരുന്നു. എപ്പോഴൊക്കെയോ അവൾ അവന് അവന്റെ ഒരു കുഞ്ഞു അനുജത്തി ആയിരുന്നു. യാനിനോട് ഉള്ള ദേഷ്യത്തിന് അവൾ പോയതിനാലുള്ള സങ്കടത്താലും അവൻ വേറെ റൂമിൽ പോയി ഇരുന്നു.
 
യാനിന് ആണെങ്കിൽ അവളുടെ അഭാവത്തിന് തന്നിൽ പൂക്കുന്ന വികാരം എന്തെന്ന് പോലും അറിയുന്നില്ല. നേരം ഇരുട്ടും തോറും അവനിൽ പേരറിയാത്തൊരു നൊമ്പരം ഉടലെടുത്തി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന് ഉറങ്ങാൻ പറ്റിയില്ല എന്ത് കൊണ്ടാണ് ഇങ്ങനെ എന്നും അവന് അറിയുന്നുണ്ടായിരുന്നില്ല. കണ്ണുകളിൽ അവളുടെ കരയുന്നാ മുഖവും കാതുകളിൽ അവളുടെ അൻഷ് എന്നാ വിളിയും മുഴുങ്ങി കേട്ട് കൊണ്ട് ഇരുന്നു.
 
അവൻ ബെഡിൽ നിന്നും എഴുനേറ്റ് ബാൽക്കണിയിൽ പോയി നിന്നു ചുറ്റും നിശബ്ദത തളം കെട്ടി നിൽക്കുന്നു. ഹൃദയം മാത്രം അലമുറ കൂട്ടുന്നത് പോലെ തോന്നിയവന്. അവളുടെ ദയനീയമായ മുഖം മുന്നിൽ തെളിഞ്ഞു വന്നു.
 
തന്നോട് ഉള്ള വിശ്വാസം കൊണ്ട് ആയിരിക്കില്ലേ അവൾ തന്റെ കൂടെ വന്നത്  ?
 
എന്നിട്ട് താൻ ചെയ്തതോ  ?
 
അമ്മയുടെ അനഷ് ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല പിന്നെ എപ്പോഴാണ് താൻ ഈ കാണുന്ന യാൻ ആയി മാറിയത് ?
 
 
എന്ത്കൊണ്ടാണ് അവളുടെ അൻഷ് എന്ന വിളി ഇപ്പോഴും കാതിൽ മുഴുങ്ങി കേൾക്കുന്നത് ? 
 
കുറെയേറെ ചോദ്യങ്ങൾ അവനെ വന്ന് മൂടി. തന്നെ തഴുകി പോകുന്ന കുളിർകാറ്റിനു പോലും തന്റെ ഹൃദയത്തെ തണുപ്പിക്കാൻ ആവുന്നില്ല എന്ന് അവന് തോന്നി...
 
ഇനി കിടന്നാലും ഉറക്കം വരില്ല എന്ന് മനസിലായപ്പോൾ അവൻ കാറിന്റെ കീയും എടുത്ത് പുറത്തേക്ക് പോയി. കാർ നിന്നത് അവളെ കൊണ്ട് വിട്ട സ്ഥലത്ത് ആയിരുന്നു. പുറത്ത് തന്നെ വാച്ച്മാൻ ഇരുന്ന് ഉറങ്ങുന്നുണ്ട്. അവൻ അയാളുടെ അടുത്തേക്ക് പോയിട്ട് അയാളെ വിളിച്ചുണർത്തി.
 
 
" എന്താ സാർ എന്ത് വേണം " അയാൾ ഉറക്കം മുറിഞ്ഞ നീരസത്തിൽ ചോദിച്ചു.
 
യാൻ : എനിക്ക് അകത്തേക്ക് പോകണം താൻ ഈ ഗേറ്റ് ഒന്ന് തുറക്ക്.
 
" സാർ ഇപ്പൊ വിസിറ്റർസ് ടൈം കഴിഞ്ഞു സാർ പോയിട്ട് നാളെ വരൂ."
 
 
യാൻ : തനിക്ക് ഞാൻ ചോദിക്കുന്നത് തരാം താൻ ആ ഗേറ്റ് ഒന്ന് തുറക്ക്.
 
" സോറി സാർ നാളെ ആവാതെ ഇനി ഗേറ്റ് തുറക്കാൻ എനിക്ക് അനുവാദമില്ല. "
 
യാൻ : Damn it 😡
 
അതും പറഞ്ഞ് അവൻ തിരിച്ചു കാറിൽ ഇരുന്നു . അവിടെ നിന്ന് പോവാൻ എന്ത് കൊണ്ടോ അവന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല. അവൻ കാറിൽ തന്നെ ഇരുന്നു.
 
___________________________________________
 
( യദു  )
 
 
ആമിയേ കുറിച്ച് ആലോചിച്ച് കൊണ്ട് ഇരിക്കുമ്പോൾ ആണ് വാട്സ്ആപ്പിൽ നിന്നും നിർത്താതെയുള്ള നോട്ടിഫിക്കേഷൻ സൗണ്ട് അവൻ കേൾക്കുന്നത് ആരാ ഇങ്ങനെ മെസ്സേജ് അയക്കാൻ എന്ന് ചിന്തിച്ച് അവൻ നെറ്റി ചുളിച്ചൊന്ന് ഫോൺ കൈയിൽ എടുത്ത്  നോക്കി. പരിജയമില്ലാത്ത നമ്പറിൽ നിന്നുമാണ്. 
 
" Hi യദുവേട്ട സുഖാണോ "
 
" ഇതേത് കുരിശാണാവോ എന്റെ സുഖവിവരം അനേഷിക്കാൻ. സുഖം അല്ല എന്ന് പറഞ്ഞാൽ കുറച്ച് സുഖം തരാണാവോ. ഒന്നാമതെ മനുഷ്യൻ ഇവിടെ പ്രാന്ത് പിടിച്ചു ഇരിക്കുകയാണ്  അപ്പോഴാണ് സുഖാണോ പോലും  " എന്ന് ഒരു പുച്ഛത്തോടെ അവൻ ചിന്തിച്ചു.
 
" എന്താ യദുവേട്ട ഇങ്ങനെ ഒരാൾ സുഖം ആണോ എന്ന് ചോദിച്ചാൽ കണ്ടിട്ടും മറുപടി പറയാതെ ഇരിക്കുന്നത് മര്യാദയാണോ. " 
 
യദു : Who are you ?? 🤨
 
 
" അറിയണോ 😜 "
 
യദു : ദേ തമാശ കളിക്കല്ലേ പറയാൻ പറ്റുമെങ്കിൽ പറയ് അല്ലെങ്കിൽ just good bye.
 
" ഇങ്ങനെ ചുടാവല്ലേ യദുവേട്ട ഞാൻ യദുവേട്ടന്റെ ഒരു കടുത്ത ആരാധികയാണ് "
 
അവളുടെ ഒരു ആരാധിക പോലും ഓരോന്ന് വരും മനുഷ്യന്റെ സമാധാനം കളയാൻ വേണ്ടിയിട്ട് അതും പിറുപിറുത്ത് കൊണ്ട് അവൻ നെറ്റ് ഓഫ്‌ ചെയ്തു വെച്ച് കിടന്നു.കുറെ നേരം തിരിഞ്ഞു മറിഞ്ഞും കിടന്നിട്ട് ഉറക്കം വരാതെയായപ്പോൾ നെറ്റ് ഒന്ന് ഓൺ ചെയ്തതെ ഉള്ളൂ അപ്പോഴേക്കും ദേ കുറെ മെസ്സേജ് വന്നു കിടക്കുന്നു.
 
ഇവൾക്കൊന്നും വേറെ പണി ഇല്ലേ  കിടന്നുറങ്ങേണ്ട സമയത്ത് അവൾ മറ്റുള്ളവരുടെ തലവേദന കളയാൻ ആയിട്ട് ഇരിക്കുന്നു. അതും പറഞ്ഞ് ദേഷ്യപെട്ട് കൊണ്ട് അവൻ മെസ്സേജ് ഓപ്പൺ ചെയ്തു.
 
" ഇതെന്ത്‌ പോക്കാ യദുവേട്ട ഒരു പെൺകുട്ടി ആരാധികയാണെന്ന് പറയുമ്പോഴേക്കും ഇങ്ങനെ പോകാവോ. "
 
" Hlooooo "
 
" യദുവേട്ടാ "
 
" കൂയ് "
 
" പൂയ് " 
 
" യദുവേട്ടാ "
 
ഇങ്ങനെ കുറെ തവണ വിളിച്ചേക്കുന്നു.
 
യദു : ഇവളുടെ തന്തക്ക് മീൻ കച്ചവടം ആയിരുന്നോ 🤔.
 
യദു : ഡി നീ ആരാടി ഓരോരുത്തരെ ഇട്ട് വട്ട് കളിപ്പിക്കാൻ നിക്കുന്നു. നിനക്ക് ഒന്നും വേറെ പണി ഇല്ലേ
 
മറുവശത് ടൈപ്പിങ് അവൻ അതിലേക്ക് നോക്കി കൊണ്ട് ഇരുന്നു 
 
" അങ്ങനെ പറയല്ലേ യദുവേട്ട അത്രക്കും അസ്ഥിക്ക് പിടിച്ചു പോയത് കൊണ്ട് അല്ലെ കുറെ പേര് വായിനോക്കിയിട്ട് ഉണ്ടെങ്കിലും ഇത് വരെ ഇങ്ങനെ ഒരു ഫീൽ തോന്നിയിട്ടില്ല അത്രക്കും ഇഷ്ട്ടം ആയി പോയി 🙈. ഞാൻ യദുവേട്ടനെ കൊണ്ടേ പോവൂ 😁. " 
 
യദു : അപ്പൊ നീ എന്റെ കൈയിൽ നിന്നും കൊണ്ടേ പോവൂ
 
" കിസ്സ് ആണോ യദുവേട്ടാ 🙈 "
 
യദു : കിസ്സ് തരാം മോൾ ഇങ്ങോട്ട് വാ നിന്റെ കരണം അടിച്ച് ഒരെണ്ണം തരും ഞാൻ നിനക്ക് ചോദിക്കാനും പറയാനും ആരും ഇല്ലെടി ഒരു ആരാധിക വന്നേക്കുന്നു. നിന്റെ ഈ വട്ടിന് വേറെ ആളെ നോക്കെടി *#&&&₹₹#* മോളെ.
 
" എന്തൊക്കെ പറഞ്ഞാലും still i love you ummmmaaah 😘😘😘😘..... പിന്നെ എന്നെ ബ്ലോക്ക്‌ ചെയ്യാം എന്നുള്ള വിചാരം യദുവേട്ടന്  ഉണ്ടെങ്കിൽ അത് മാറ്റി വെച്ചേക്ക്. ഇതിന് വേണ്ടിയിട്ട് മാത്രം ഞാൻ ഒരു 15 സിം എടുത്ത് വെച്ചിട്ട് ഉണ്ട്. പിന്നെ യദുവേട്ടൻ നമ്പർ മാറ്റാൻ ഉദ്ദേശം ഉണ്ടെങ്കിൽ അത് എന്തായാലും നടക്കില്ല ഇനി മാറ്റിയാൽ തന്നെ ഞാൻ അതും കണ്ട് പിടിക്കും. ഞാൻ എന്തായാലും യദുവേട്ടനെ കൊണ്ട് പോകൂ. Good night my dear 😘 " 
 
അതും പറഞ്ഞ് അവൾ പോയി. അവൻ ദേഷ്യം കൊണ്ട് ആ മൊബൈൽ ഒരു സൈഡിലേക്ക് ഇട്ടു...
 
_______________________________________
 
 
( യാൻ )
 
ആമിയേ സ്ട്രക്ചറിൽ കൈയും കാലും ഒക്കെ നഴ്സുന്മാര് കൂട്ടി പിടിച്ചിട്ട് എങ്ങോട്ടോ കൊണ്ട് പോവാൻ നിക്കുന്നു അവൾ അവരെ തല്ലാനും കൈ വിടിവിക്കാനും ഒക്കെ നോക്കുന്നുണ്ട്. ഈ കാഴ്ച്ച കണ്ട് കൊണ്ടാണ് അവൻ കേറി വന്നത്. അവൻ വേഗം അവിടെക്ക് ചെന്നു.
 
 
യാൻ : ഇവളെ എങ്ങോട്ട് കൊണ്ട് പോകുവാ.
 
" ഈ കുട്ടി വല്ലാതെ വയലന്റ് ആയിരുന്നു ഒരു സ്റ്റാഫിനെ കടിച്ചു.... അപ്പൊ ഷോക്ക് കൊടുക്കാൻ കൊണ്ട് പോവാ. "
 
ആമി : അൻഷ് എന്നെ കൂടെ കൊണ്ട് പോ എനിച്ച് ഇവിടെ പേടിയാ എന്നെ ഒറ്റക്കാക്കി പോവല്ലേ 😭
 
അതും പറഞ്ഞ് കൊണ്ട് അവൾ കരഞ്ഞു അപ്പോഴാണ് അവൻ അവളുടെ നെറ്റിയിൽ നോക്കിയത് അവിടെ രക്തം കട്ടപ്പിടിച്ചതിന്റെ പാട് ഉണ്ട് പിന്നെ കവിളിൽ ആരോ തല്ലിയപാടും എടുത്ത് കാണിക്കുന്നുണ്ട്.
 
യാൻ : ഇത് എങ്ങനെയാ പറ്റിയത് 😡
 
ആമി : ആമിയേ തല്ലി അൻഷ് 😥
 
എന്ന് കൊച്ചു കുട്ടികളുടെ പോലെ വിതുമ്പി കൊണ്ട് അവൾ പറഞ്ഞു പിന്നെ ആമിയുടെ നെറ്റി അവിടെ ഇടിച്ചു അൻഷ് എന്നൊക്കെ അവൾ പരാതി പറഞ്ഞു കൊണ്ട് ഇരുന്നു.
 
യാൻ : ഇത് എങ്ങനെയാ പറ്റിയത് 😡
 
ആമി : ആമിയേ അവര് പിടിച്ചു കൊണ്ട് പോയപ്പോൾ ആമി അൻഷിനെ കാണണം എന്ന് പറഞ്ഞു കുറെ വാശി പിടിച്ചു അൻഷിന്റെ കൂടെ ഓടി വരാൻ നോക്കി അപ്പൊ ആമിയേ അവര് തല്ലി എന്നിട്ട് ഒരു റൂമിൽ പിടിച്ചു കൊണ്ട് പോയി തള്ളിട്ടു അപ്പൊ അവിടെ ഇടിച്ചതാ 
 
ആമിയേ അതിൽ നിന്നും എഴുനേൽപ്പിച്ചു അവളെ നെഞ്ചോട് അടക്കി പിടിച്ചു 
 
" താൻ എന്താ ഈ ചെയ്യുന്നേ "
 
യാൻ : ഇവളെ ഞാൻ കൊണ്ട് പോവാണ് ഡോക്ടറേ ഞാൻ പോയി കണ്ടോളാം 😡.
 
എന്ന് പറഞ്ഞു കൊണ്ട് അവൻ ഡോക്ടറിന്റെ ക്യാമ്പിനിലേക്ക് പോയി. ഒരു മുഖവരയും കൂടാതെ അവൻ പറഞ്ഞു
 
യാൻ : ഞാൻ ഇവളെ കൊണ്ട് പോവാൻ വന്നതാണ്
 
 
" ഹയാൻ താൻ എന്താ ഈ പറയുന്നേ ഈ കുട്ടിയെ ഇന്നലെ അല്ലെ ഇവിടെക്ക് കൊണ്ട് വന്നത് ട്രീറ്റ്മെന്റ് പോലും തുടങ്ങിയിട്ടില്ല അപ്പോഴേക്കും കൊണ്ട് പോവാ എന്നോ. " 
 
അപ്പോഴാണ് അവിടെക്ക് ഒരു മെയിൽ സ്റ്റാഫ്‌ വന്നത്.
 
ആമി : അൻഷ് അയാളാ  ആമിയേ തല്ലിയത്.
 
എന്ന് പറഞ്ഞു കൊണ്ട് അവൾ ആ മെയിൽ സ്റ്റാഫിനെ ചുണ്ടി.
 
" ഇത് ഇന്നലെ വന്ന ആ കുട്ടി അല്ലെ ഇവൾക്ക് നല്ല  ഷോക്ക് കൊടുക്കേണ്ടി വരും. ഇന്നലെ തന്നെ അൻഷിന്റെ അടുത്ത് പോകണം എന്ന് പറഞ്ഞു ബഹളം ആയിരുന്നു ഒന്ന് കൊടുത്തപ്പോൾ ആണ് ഇവൾ ഒന്ന് അടങ്ങിയത് " അതും പറഞ്ഞ് ആ മെയിൽ നഴ്സ് ഒരു ഫയൽ ഡോക്ടർക്ക് കൊടുത്തു. തിരിഞ്ഞു പോകാൻ നിക്കുമ്പോഴേക്കും യാനിന്റെ വക അവന് കരണം പുകച്ച് ഒരു അടി കിട്ടിയിരുന്നു. അയാൾക്ക് തല കറങ്ങുന്നത് പോലെ തോന്നി 
 
" ഹയാൻ താനെന്താ ഈ ചെയ്യുന്നേ "
 
അവൻ ഡോക്ടറിനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു ഞാൻ ഇവളെ ഇവിടെ നിന്ന് കൊണ്ട് പോവാ എവിടെ എങ്കിലും സൈൻ ചെയ്യാൻ ഉണ്ടെങ്കിൽ പറഞ്ഞാൽ മതി അതും പറഞ്ഞ് അവൻ അവിടെ ഉള്ള എല്ലാ ഫോർമാലിറ്റിസും തീർത്തിട്ട് അവളെ കൊണ്ട് പുറത്തേക്ക് പോയി.
 
 
കാറിന്റെ ഡോർ തുറന്ന് അവളെ അവിടെ ഇരുത്തി അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു അടുത്തുള്ള ഒരു ക്ലിനിക്കിൽ പോയി മുറിവ് ഒക്കെ clean ചെയ്ത് നേരെ ഫ്ലാറ്റിലേക്ക് വിട്ടു. 
 
അവൻ കാറിൽ നിന്നും ഇറങ്ങി അപ്പോഴും അവൾ ഇറങ്ങിയിട്ടുണ്ടായിരുന്നില്ല.
 
യാൻ : നീ ഇറങ്ങുന്നില്ലേ 🤨
 
ആമി : ആമി കാറിൽ നിന്നും ഇറങ്ങൂല നമ്മുക്ക് ഇനിയും കാറിൽ പോയി കൊണ്ട് ഇരിക്കാം. നല്ല രസല്ലേ ബാ അൻഷ്
 
എന്ന് കൊഞ്ചി കൊണ്ട് അവൾ പറഞ്ഞു.
 
യാൻ : ദേ പെണ്ണെ കളിക്കാതെ മര്യാദക്ക് കാറിൽ നിന്ന് ഇറങ്ങടി കോപ്പേ 😡
 
ആമി : ഇല്ല ആമി ഇറങ്ങൂല
 
യാൻ : എന്നാ നമ്മുക്ക് വീണ്ടും പോവാം
 
ആമി : ശെരിക്കും
 
എന്ന് ആ കുഞ്ഞി കണ്ണ് വിടർത്തി കൊണ്ട് അവൾ ചോദിച്ചു.
 
യാൻ : ആ ശെരിക്കും എന്നിട്ട് നിന്നെ എവിടെ നിന്നാണോ കൊണ്ട് വന്നത് അവിടെക്ക് തന്നെ നമ്മുക്ക് പോവാം.
 
ആമി പെട്ടന്ന് തന്നെ കാറിൽ നിന്നും ഇറങ്ങി.
 
ആമി : നോക്ക് അൻഷ് ആമി നല്ല കുട്ടിയാ ആമി കാറിൽ നിന്നും ഇറങ്ങിലോ നമ്മുക്ക് ഉള്ളിലേക്ക് പോവാം.
 
യാൻ : അപ്പൊ നമ്മുക്ക് അവിടെക്ക് പോണ്ടേ 🤔
 
ആമി : ആമിക്ക് പേടിയാ അൻഷ് നമ്മുക്ക് അകത്തേക്ക് പോവാം എനിച്ച് വിശക്കുന്നു 😥
 
എന്ന് കള്ളകണ്ണുനീർ വരുത്തി അവൾ പറഞ്ഞു ഇത് അവളുടെ അടവ് ആണെന്ന് അവന് അറിയാമായിരുന്നു എന്നിട്ടും അവൻ ഒന്നും മിണ്ടാതെ അവളുടെ കൈ പിടിച്ചു കൊണ്ട് അകത്തേക്ക് പോയി.
 
_______________________________________
 
തുടരും........
 

❤️ നീയാം ജീവൻ ❤️ 4

❤️ നീയാം ജീവൻ ❤️ 4

4.8
2402

                     നീയാം ജീവൻ     പാർട്ട്‌ 4       ✍️ ponnu     ❣️ ____________________________❣️   @copyright work - This work is protected in accordance with section 45 of the copyright act ( 14 of 1957 ) and should not be used in full or part without the creator's ( ponnu / കാന്താരി പെണ്ണ് ) prior permission.   *** ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കാനുമുള്ള അവകാശം എനിക്ക് ( ponnu / കാന്താരി പെണ്ണ് ) മാത്രമാണ് എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക,പരിഷ്ക്കരിക്കുക, അനുകരിക്കുക,വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.*** ❣️ ____________________________❣️     ഇന്നലെ യദു നേരം വൈകി കിടന്നത് കൊണ്ട് തന്നെ അവൻ ഇത് വരെയും എഴുന്നേറ്റ