Aksharathalukal

💕കാണാച്ചരട് 💕 - 30

            💕കാണാച്ചരട് 💕
          ( a family love story )
 
 
                 ഭാഗം -30
 
        ✍️Rafeenamujeeb.. 
      ==================
 
 
            "  നീ എത്ര ശ്രമിച്ചിട്ടും കാര്യമില്ല ഗിരി.. ഇവിടെനിന്നും ഒന്നനങ്ങണമെങ്കിൽ ഞാൻ വിചാരിക്കണം, അയാൾ കുനിഞ്ഞ് മുഖം ഗിരിയുടെ മുഖത്തേക്കടുപ്പിച്ചു കൊണ്ട് പറഞ്ഞു. 
 
    പ്ഫാ... നായെ കെട്ടിയിട്ടല്ല വലിയ വീരവാദം പറയേണ്ടത്, ധൈര്യമുണ്ടെങ്കിൽ ആണാണെങ്കിൽ നീ കെട്ടഴിക്ക്  ഗിരി ആരാണെന്ന് നീ ശരിക്കും അറിയും. 
 
    ഗിരിയെ ശരിക്കും അറിയാവുന്നത് കൊണ്ട് തന്നാ ഞങ്ങൾ തന്നെ ഇങ്ങനെ ഭദ്രമായി കെട്ടിയിട്ടിരിക്കുന്നത്, വാതിനടുത്തുനിന്ന് അതും പറഞ്ഞ് ഒരാൾ കൂടി അങ്ങോട്ട് വന്നു. 
 
   അയാൾ വാതിലിനടുത്ത് നിന്ന് മാറിയതും ഇരുട്ടായിരുന്നു ആ റൂമിലേക്ക് വെട്ടം വന്നു. 
 
   ആ വെളിച്ചത്തിൽ തന്റെ മുൻപിൽ നിൽക്കുന്നവരെ ദേവ ശരിക്കും തിരിച്ചറിഞ്ഞു. 
 
    " നകുലേട്ടനും അഖിലേട്ടനും" ഒരു ഞെട്ടലോടെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. 
 
     അതെ ഞങ്ങൾ തന്നെയാടീ നിന്റെ ശത്രുക്കൾ, അഖിൽ ഒന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. 
 
    ദേവ വിശ്വാസം വരാതെ അവരെ തന്നെ നോക്കി നിന്നു. 
 
      സംശയിക്കേണ്ട ഞങ്ങൾ തന്നെയാണ് ഇതുവരെയുള്ള എല്ലാ കാര്യവും ചെയ്തത്. അത് ആദ്യം മനസ്സിലാക്കിയത് ഞങ്ങളുടെ  കളിക്കൂട്ടുകാർ തന്നെയാണ്
 അന്നവരെ ഒരു ആക്സിഡന്റിന്റെ  രൂപത്തിൽ ഈ ഭൂമിയിൽ നിന്ന് പറഞ്ഞു വിടുമ്പോൾ എല്ലാം ഞങ്ങളുടെ കൈ പിടിയിൽ ഒതുങ്ങിയതായിരുന്നു. അവിടെയും നീ ഞങ്ങളെ തോൽപ്പിച്ചു. ഇവനെയും പൊക്കിപ്പിടിച്ച് നീ കമ്പനിയിലേക്ക് വന്നു. നകുലൻ ദേശത്തോടെ ഗിരിയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. 
 കമ്പനിയിൽ ഇവൻ വന്നു കയറിയത് മുതൽ എല്ലാം ഞങ്ങളുടെ കൈവിട്ടു  വീണ്ടും പോകാൻ തുടങ്ങി. നിന്നെ കല്യാണം കഴിച്ചാൽ എല്ലാം ഞങ്ങളുടെ കൈകളിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചപ്പോൾ അവിടെയും അച്ഛനും മകളും ഞങ്ങളെ തോൽപ്പിച്ചു. 
 
   മാമനെ കൊല്ലാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു, നിന്നെ തരില്ല എന്ന് പറഞ്ഞ അന്നുരാത്രി തന്നെ, പക്ഷേ അത് പെട്ടെന്നാവും എന്ന് ഞങ്ങളും വിചാരിച്ചില്ല, അപ്രതീക്ഷിതമായിട്ടാണ് മാമൻ ഞങ്ങളുടെ എല്ലാ രഹസ്യവും തെളിവ് സഹിതം കണ്ടുപിടിച്ചത്, കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു,, എന്നിട്ട് കെട്ടിത്തൂക്കി.
   എന്റെ ഈ കൈകൾ കൊണ്ടാണ് മാമനെ ഞാൻ കൊന്നത് തന്റെ രണ്ട് കൈകളും ദേവയ്ക്ക് മുമ്പിൽ ഉയർത്തി കാണിച്ചു കൊണ്ട് നകുലൻ പറഞ്ഞു. 
 
    ടാ നായെ എങ്ങനെ തോന്നിയടാ  നിനക്ക്.., സ്വന്തം മകനെ പോലെ സ്നേഹിച്ചതല്ലേ അച്ഛൻ നിന്നെ? സ്വന്തം കൂടപ്പിറപ്പിനെ പോലെ അല്ലെ  എന്റെ ചേട്ടൻമാർ നിന്നെ കണ്ടിരുന്നത്, എന്തിനാടാ ദ്രോഹി നീ ഈ ചതി എന്നോട് ചെയ്തത്....? ദേവ പൊട്ടിക്കരഞ്ഞുകൊണ്ടലറി. 
 
     പ്ഫാ..., കുരാക്കാതെടീ പന്ന :$$$$&&&/*&/$$%&%%%മോളെ 
 
    നീയാ എല്ലാത്തിനും കാരണം, നീ ഞങ്ങളിൽ ഒരാളെ കല്യാണം കഴിച്ചിരുന്നുവെങ്കിൽ മാമന് ഒന്നും സംഭവിക്കില്ലായിരുന്നു. മാമിയുടെ മരണം ഞങ്ങളും ആഗ്രഹിച്ചിരുന്നില്ല, എങ്കിലും ആ മരണത്തോടെ നീ ഞങ്ങൾക്ക് കീഴിലായി, ഇവന്റെ തലയിൽ എല്ലാ കുറ്റവും ഇവന്റെ തലയിൽ കെട്ടിവെച്ചു  ഇവനെ കുടുക്കണമെന്നായിരുന്നു  ഞങ്ങളുടെ ഉദ്ദേശം, അത്  തകർത്തത് ആ കള്ള വക്കീലാ, അയാളുടെ കഴുകൻ കണ്ണുകൾ ഞങ്ങൾക്ക് നേരെയാണെന്നറിഞ്ഞത്  കൊണ്ടാണ് ഞങ്ങൾ ഇതുവരെ ക്ഷമിച്ചത്, അതിനിടയിൽ നിങ്ങളുടെ കല്യാണം കഴിഞ്ഞു, ഇപ്പോ അടുത്ത തലമുറ കൂടി വരാനിരിക്കുന്നു, ഇനിയും ഞങ്ങൾ ക്ഷമിച്ചാൽ കൊലപാതകങ്ങളുടെ എണ്ണം കൂടും.. അതുകൊണ്ട് ഞങ്ങളോട് ഒന്ന് സഹകരിക്കണം, അഖിൽ ചിരിച്ചുകൊണ്ട് ഗിരിയുടെ അടുത്തേക്ക് വന്നു. 
 
    
 പോലീസും ആ കള്ള വക്കീലും നിങ്ങൾക്കുവേണ്ടി അലഞ്ഞു തിരിയുകയാണ്, അവരുടെ കൈയ്യിൽ പെടാതിരിക്കാനാണ് ഈ ഐഡിയ എന്നും പറഞ്ഞ്
 കൈയിൽ കെട്ടിയിരിക്കുന്ന ബാൻഡേജും തലേക്കെട്ടും അഴിച്ചുകൊണ്ട് അഖിൽ ഗിരിക്ക്  മുൻപിൽ നിന്നു. 
 
    നകുലനും തന്റെ കയ്യിലേയും തലയിലെയും കെട്ടഴിച്ചു. 
 
     നിങ്ങൾ വിചാരിക്കുന്നുണ്ടാവും എങ്ങനെയാണ്  നിങ്ങൾ ഇവിടെ എത്തിയത് എന്ന് അല്ലെ...? 
   അതിന് ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു, ആർക്കും ഒരു സംശയവും വരാതെ അവിടെ നിന്നും നിങ്ങളെ കടത്തണ്ടെ, അതിനു  ഞങ്ങളുടെ കൂടെ അവിടെ നിന്നും ഒരാൾ കൂടി കൂട്ടുനിന്നു. 
 
    " ആരോഹി " ദേവ ഞെട്ടലോടെയാണ് ആ പേര് കേട്ടത്
 
     അവൾക്ക് ഗിരി യോട് തോന്നിയ പ്രണയം നിങ്ങളുടെ വിവാഹത്തിന്റെ അന്നാണ് ഞങ്ങൾക്ക് മനസ്സിലായത്. 
 
    പിന്നീട് അവളുടെ ഉള്ളിൽ  നിങ്ങളോടുള്ള വെറുപ്പ്കുത്തിവെച്ചു  അവളെ ഈ അവസ്ഥയിൽ ആക്കി എടുക്കാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. 
 
    അവൾ എന്തിനും  ഞങ്ങളുടെ കൂടെ നിൽക്കുമെന്നായപ്പോൾ ഞങ്ങൾ ഞങ്ങളുടെ പ്ലാൻ നടപ്പിലാക്കാൻ തീരുമാനിച്ചു. 
 അന്നവൾ നിങ്ങൾക്ക് സ്നേഹത്തോടെ തന്ന പാലില്ലെ ആനയപോലും മായ്ക്കാൻ ശക്തിയുള്ള മരുന്നു കലർത്തിയതാ.. 
 പിന്നെ ഞങ്ങളുടെ വക ഒരു നാടകവും, അക്രമികൾ വീട് ആക്രമിച്ചു ദേവയേയും ഗിരിയേയും തട്ടിക്കൊണ്ടു പോയി. 
 ബാക്കിയുള്ള ഭാഗങ്ങളെല്ലാം  ഞങ്ങൾ പ്ലാൻ ചെയ്ത പോലെ തന്നെ നടന്നു. 
 ഇനിയുള്ളതും നിങ്ങൾ സഹകരിക്കുക യാണെങ്കിൽ നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം. നകുലൻ അതു പറഞ്ഞു കുറച്ചു മുദ്രപേപ്പർ കയ്യിലെടുത്ത് ദേവയെ നോക്കി. 
 
      അവൻ പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങിയതും ഗിരി അലറാൻ തുടങ്ങി. 
 
     ഞങ്ങൾക്ക് നിങ്ങളെ ഉപദ്രവിക്കണമെന്ന്  ഒരു ആഗ്രഹവുമില്ല, ഈ കാണുന്ന പേപ്പറിലെല്ലാം  നിന്റെ ഒരു കയ്യൊപ്പ് മതി, അത് കഴിഞ്ഞാൽ നിങ്ങൾക്ക് എവിടെ വേണമെങ്കിലും പോകാം ഞങ്ങൾ തടയില്ല, അവൻ ആ പേപ്പർ ദേവയ്ക്ക്  നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. 
 
    നിന്റെ ഒരു ഉദ്ദേശവും  നടക്കില്ലടാ ഇത് എന്റെ അച്ഛന്റെ വിയർപ്പാണ്, വല്ല  അനാഥാലയത്തിന് കൊടുത്താലും നിനക്ക് ഞാൻ തരില്ല ദേവ ദേഷ്യത്തോടെ പറഞ്ഞു. 
 
     മര്യാദയ്ക്ക് പറഞ്ഞാ നിനക്ക് അനുസരിക്കാൻ വയ്യ അല്ലെടി.. എന്നു പറഞ്ഞു നകുലൻ അവളുടെ കരണക്കുറ്റി നോക്കി ഒന്ന് കൊടുത്തു. 
  അടിയിൽ അവളുടെ കണ്ണുകൾ ഇരുട്ടടടുക്കുന്നത് അവൾ അറിഞ്ഞു. 
ചുറ്റുമുള്ളതെല്ലാം കറങ്ങുന്ന പോലെ അവൾക്ക് തോന്നി. അടികൊണ്ടു ഒരുഭാഗത്തേക്ക് വീഴാൻ പോയി അവൾ. 
 
     ഗിരിയ്ക്ക് അതെല്ലാം കണ്ട് രക്തം തിളക്കുന്നുണ്ടായിരുന്നു.
 
    അവൻ സർവ്വശക്തിയുമെടുത്ത് ആഞ്ഞു കുതറാൻ നോക്കി, പക്ഷേ ഒരു കാര്യവും ഉണ്ടായില്ല.
 
    ദേവ ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ അഖിൽ ഒരു കഠാരയെടുത്തു ഗിരിയുടെ കഴുത്തിനു താഴെ വെച്ചു. 
 
    നിന്നോട് മര്യാദയ്ക്ക് ഒപ്പിടാൻ പറഞ്ഞാൽ അനുസരിക്കില്ല അല്ലേ..? 
 നീ അതിലൊപ്പിട്ടില്ലെങ്കിൽ ഇവന്റെ കഴുത്തിന് മുകളിൽ തലക്കാണില്ല, അതിൽ ഒപ്പിട്ടാൽ നിങ്ങൾക്ക് എവിടെവേണമെങ്കിലും  പോയി ജീവിക്കാം, എന്ത് വേണം എന്ന് നീ തന്നെ തീരുമാനിക്ക് അഖിൽ ദേഷ്യത്തോടെ പറഞ്ഞു.
 
    ദേവ അഖിലിനേയും ഗിരിയേയും മാറിമാറി നോക്കി, ഗിരിയുടെ കഴുത്തിൽ താഴ്ന്നു നിൽക്കുന്ന കടാര കണ്ട് അവൾ പേടിയോടെ അവനെ നോക്കി,
    ഒന്നുമില്ല പേടിക്കേണ്ട എനിക്ക് എന്ത് തന്നെ സംഭവിച്ചാലും നീ അതിലൊപ്പിടരുതെന്നവൻ വിളിച്ചു പറയുന്നുണ്ട്.
 
     പക്ഷേ അവൾക്ക് ഗിരിയുടെ ജീവനായിരുന്നു വലുത്.
 
    അവൾ ഒപ്പിടാം  എന്ന് സമ്മതിച്ചതും അവർ അവളുടെ കെട്ടഴിച്ചു.
 
     അവരു കാണിച്ച എല്ലാ പേപ്പറിലും അവൾ കണ്ണീരോടെ ഒപ്പിട്ടു കൊടുത്തു.
 
      എല്ലാം തങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങുന്നത് കണ്ടതും അവർ ക്രൂരമായി ഒന്നു ചിരിച്ചു.
 
    അഖിൽ ദേവയെ ഒന്ന് നോക്കി ഒരു വിജയിയുടെ പുഞ്ചിരിയോടെ.
 
    കുഞ്ഞു നാളു  തൊട്ട്  നിന്നെ ആഗ്രഹിച്ചു നടന്നതാ ഞാൻ, നീയറിയാതെ നിന്നെ മനസ്സിൽ കൊണ്ടു നടന്നിട്ടും നിനക്ക് ഇന്നലെ കണ്ട അവനെ മതി, അതുകൊണ്ടല്ലേ നിനക്ക് ഈ ഗതി വന്നത്. അഖിൽ ആഗ്രഹിച്ച പെണ്ണാ നീ, ഞാൻ ആഗ്രഹിച്ചതൊന്നും കൈവിട്ടു കളയാൻ ഞാൻ ഒരുക്കമല്ല. അവൻ അതും പറഞ്ഞ് അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു. 
 
     ടാ.... ഗിരി ഒരു അലർച്ചയായിരുന്നു, തന്നെ ബന്ധിച്ച കസേരയടക്കം അവൻ എഴുന്നേറ്റു നിന്നു, ശക്തമായി അത് പൊട്ടിച്ച് അവൻ അഖിലിന്റെ  കഴുത്തിനു കുത്തിപ്പിടിച്ച് ചുമരിനോട് ചേർത്തുവെച്ചു.
 
     അഖിൽ ശ്വാസം കിട്ടാതെ പിടഞ്ഞു, കണ്ണുകൾ തുറിച്ചു വന്നു. അവന്റെ കാലുകൾ നിലത്തു നിന്നും ഉയർന്നു പൊന്തി, അവൻ മരണം മുന്നിൽ കണ്ട നിമിഷം.
 
    പെട്ടെന്ന് ആരോ ഒരു  ഇരുമ്പു  ദണ്ഡുകൊണ്ട് ഗിരി യുടെ തലയ്ക്കടിച്ചു വീഴ്ത്തി. 
   വേദനകൊണ്ട് ഗിരി തലയിൽ കൈ വെച്ചു, ശക്തമായി രക്തം ചീറ്റി, കണ്ണുകളിൽ ഇരുട്ടടയുമ്പോഴും  ഒരു മിന്നായം  പോലെ ദേവയെ അവർ വലിച്ചിഴച്ചു കൊണ്ടുപോകുന്നതും അവൻ കണ്ടു.
 
    നിലത്തേക്ക് വീണ അവൻ വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും എഴുന്നേൽക്കാനാവാതെ തറയിലേക്ക് തന്നെ വീണു.
 കണ്ണുകളടയുമ്പോഴും അവന്റെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു ദേവാ..... 
 
 
തുടരും... 
 
      ✍️Rafeenamujeeb..
 
 
    ഇതൊരു സ്റ്റോറിയാണ് സാങ്കല്പിക കഥകൾ, ആരും എന്നെ പഞ്ഞി കിടാൻ വരരുത് എന്റെ മനസ്സിലെ കഥ നിങ്ങൾക്കു മുൻപിൽ എത്തിക്കുമ്പോൾ ഉള്ളൂ ഞാൻ വിജയിക്കുക, ദയവായി എല്ലാവരും എന്നെ മനസ്സിലാക്കണം. സപ്പോർട്ട് തരുന്ന എല്ലാവർക്കും നന്ദി.
 കാണാചരട് കുറച്ചു ദിവസത്തേക്ക് ഞാനൊന്നു നിർത്തി  വയ്ക്കുകയാണ്, പറ്റുന്ന പോലെ ഇനി പോസ്റ്റ് ചെയ്യാം, എനിക്ക് അത്യാവശ്യമായി തീർക്കേണ്ട വേറൊരു സ്റ്റോറി ഉള്ളതുകൊണ്ടാണ് ക്ഷമിക്കണം, എന്തായാലും നിങ്ങളെ കാത്തിരുത്തി മുഷിപ്പിക്കില്ല. 
 

💕കാണാച്ചരട് 💕 - 31

💕കാണാച്ചരട് 💕 - 31

4.8
6538

          💕കാണാച്ചരട് 💕           (a family love story )                    ഭാഗം -31           ✍️Rafeenamujeeb..        ==================             " പാതി മരിച്ച ശരീരവുമായി ഗിരി തളർന്നു കിടന്നു.   തൊട്ടടുത്ത മുറിയിൽ നിന്ന്  ദേവയുടെ കരച്ചിൽ ഉയർന്നു വന്നിട്ടും ഒന്നും പ്രതികരിക്കാനാവാതെ അവൻ  നിസ്സഹായനായി. ഇരു കണ്ണുകളിൽ നിന്നും ചാലിട്ടൊഴുകുന്ന കണ്ണീർ മാത്രമാണ് അവന്  ജീവനുണ്ടെന്ന് തെളിയിക്കുവാനുള്ള ഒരേയൊരടയാളം. തലയിൽ  നിന്നും ഒഴുകുന്ന രക്തം അവിടെ തളംകെട്ടി നിന്നു. കാതുകളിൽ ദേവയുടെ കരച്ചിൽ മാത്രം മുഴങ്ങിക്കൊണ്ടിരുന്നു.         തന്നി