Aksharathalukal

വൈകേന്ദ്രം Chapter 17

വൈകേന്ദ്രം   Chapter 17
 
 
ഓപ്പറേഷൻ സക്സസ് ആയിരുന്നു.
ഒരാഴ്ച ഹോസ്പിറ്റലിൽ കിടക്കണം ആയിരുന്നു. ആ ഒരാഴ്ചയും വൈഗയാണ് ഹോസ്പിറ്റലിൽ നിന്നത്. 
പകൽ സമയത്ത് ലക്ഷ്മി വരും. രാത്രി ഇന്ദ്രൻ വന്ന് ലക്ഷ്മിയെ വീട്ടിലാക്കും. 
നന്ദുവിന് എക്സാം ആയതുകൊണ്ട് തിരക്കായിരുന്നു. 
അങ്ങനെ ഒരു ദിവസം ലക്ഷ്മി കാലത്ത് ബ്രേക്ക് ഫാസ്റ്റും ആയി വന്നപ്പോൾ വൈഗ ഫ്രഷായി ബാത്റൂമിൽ നിന്നും വന്നു. 
ഒരാൾ കുറച്ച് ഫയൽസുമായി നിൽക്കുന്നുണ്ടായിരുന്നു. രാഘവനോടും ലക്ഷ്മിയോടും എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. 
അവൾ അയാളെ ശ്രദ്ധിച്ചു. 45 വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ. വൈഗയേ കണ്ട രാഘവൻ പറഞ്ഞു. 
“മോളേ ഇത് നമ്മുടെ ഓഫീസിലെ മാനേജർ ആണ് തങ്കപ്പൻ. കുറച്ച് ഫയൽസ് സൈൻ ചെയ്യാൻ ഉണ്ട്, അതിനു വന്നതാണ്.”
അത് കേട്ട് അവൾ അയാളെ ഒന്നു നോക്കി പുഞ്ചിരിച്ചു. 
തങ്കപ്പനും അവളെ നോക്കി. എന്തോ ഒരു ഒരു നെഗറ്റീവ് ഫീലിംഗ് ആണ് അവൾക്ക് തോന്നിയത്. അയാളുടെ കണ്ണുകളിലെ പതർച്ച അവൾ ശ്രദ്ധിച്ചിരുന്നു. 
പെട്ടെന്ന് എന്തോ ആലോചിച്ച ശേഷം വൈഗ പറഞ്ഞു. 
“അങ്കിൾ ഒരു കാര്യം ചെയ്യൂ, ആ ഫയൽസ് ഒക്കെ അവിടെ വെച്ചോളൂ. അച്ഛൻ എഴുന്നേറ്റ് ഇരിക്കുമ്പോൾ ഞാൻ സൈൻ ചെയ്യിക്കാം. ഈവനിംഗ് ലോ നാളെയോ ആരെയെങ്കിലും അയച്ചാൽ മതി.”
അതുകേട്ട് ഒരു പരുങ്ങലോടെ അയാൾ പറഞ്ഞു. 
“സാറിന് ബുദ്ധിമുട്ടാണെങ്കിൽ മാഡം സൈൻ ചെയ്താലും മതി.”
അവൾ അയാളെ ഒന്നു നോക്കിയ ശേഷം പറഞ്ഞു. 
“അമ്മ ചെയ്യേണ്ട, അച്ഛൻ ചെയ്തോളും. ഞാൻ വിളിച്ചു പറയാം അങ്കിളിൻറെ നമ്പർ അച്ഛൻറെ കയ്യിൽ കാണുമല്ലോ, അപ്പോൾ ആരെയെങ്കിലും വിട്ടാൽ മതി ഫയൽസ് എടുക്കാൻ.”
ലക്ഷ്മിക്ക് വൈഗയുടെ സംസാരം ഇഷ്ടപ്പെട്ടില്ല. പക്ഷേ ഒന്നും പറഞ്ഞില്ല. 
തങ്കപ്പൻ ഒന്നും പറയാതെ ഫയലുകൾ ഒക്കെ അവിടെ വെച്ച് പുറത്തു പോയി. 
തങ്കപ്പൻ പോയപ്പോൾ ലക്ഷ്മി ചോദിച്ചു 
“നീ എന്താണ് തങ്കപ്പനോട് അങ്ങനെ സംസാരിച്ചത്?”
ഉത്തരം നൽകാതെ അവൾ അമ്മയോട് തിരിച്ച് ഒരു ചോദ്യം ചോദിച്ചു. 
“അമ്മ ഇയാൾക്ക് മുൻപ് എപ്പോഴെങ്കിലും ഓഫീസ് പേപ്പർ സൈൻ ചെയ്തു കൊടുത്തിട്ടുണ്ടോ?”
ആ ചോദ്യം രാഘവനെ അതിശയിപ്പിച്ചു. അതിൻറെ ഉത്തരത്തിനായി അയാളും ആധിയോടെ ലക്ഷ്മിയെ നോക്കി. 
ലക്ഷ്മി ഒരു ഭാവ വ്യത്യാസവും ഇല്ലാതെ “ഉവ്വ്” എന്ന് തലയാട്ടിക്കൊണ്ട് സമ്മതിച്ചു. 
അതുകേട്ട രാഘവൻ ഞെട്ടിപ്പോയി. 
എന്നാൽ വൈഗ ഈ ഉത്തരമാണ് പ്രതീക്ഷിച്ചിരുന്നത്. അവൾക്ക് തെറ്റിയില്ല. 
രാഘവൻറെ മുഖത്തെ ഞെട്ടൽ അവൾ ശ്രദ്ധിച്ചിരുന്നു. പിന്നെ ആ സംഭാഷണം അവൾ നീട്ടി കൊണ്ടു പോയില്ല. 
അവൾ വേഗം മൂന്നുപേർക്കും ബ്രേക്ക്ഫാസ്റ്റ് വിളമ്പിയ ശേഷം അവളും കഴിച്ചു. ബ്രേക്ക്ഫാസ്റ്റിന് ശേഷം ഉള്ള മെഡിസിൻ കഴിച്ച് രാഘവൻ മയങ്ങി. 
അവൾ ഫയലുകൾ ഓരോന്നായി മറിച്ചു നോക്കി. പിന്നെ ലക്ഷ്മിയോട് ചോദിച്ചു. 
“എന്നാണ് ഈ സൈൻ ചെയ്യൽ ഉണ്ടായതെന്ന് അമ്മയ്ക്ക് ഓർമ്മയുണ്ടോ?”
ലക്ഷ്മി എല്ലാം ഓർത്തെടുത്ത് പറഞ്ഞു. എല്ലാം കേട്ട ശേഷം അവൾ അമ്മയോട് ഈ ഫയൽസ് ഒക്കെ സൈൻ ചെയ്യാൻ പറഞ്ഞു. ലക്ഷ്മി അത് ചെയ്തു. അതിനു ശേഷം അവർ ലക്ഷ്മിയോട് പറഞ്ഞു. 
“അച്ഛനറിയാതെ ഇനി ഒരിക്കലും ഓഫീസ് പേപ്പർസ് സൈൻ ചെയ്യരുത്. 
അഥവാ ചെയ്യുകയാണെങ്കിൽ അതിൻറെ ഫോട്ടോ സെല്ലിൽ എടുത്ത് അച്ഛനെ അയച്ചു കാണിച്ച ശേഷം മാത്രം ചെയ്യുക. “
ഒന്നും പ്രത്യേകിച്ച് മനസ്സിലായില്ലെങ്കിലും ലക്ഷ്മി വൈഗ പറഞ്ഞത് അനുസരിക്കാം എന്ന് സമ്മതിച്ചു. 
അതിനുശേഷം വൈഗ രാഘവൻറെ ഫോണിൽ നിന്നും തങ്കപ്പൻറെ നമ്പറിൽ വിളിച്ചു. 
ആരെയെങ്കിലും വിട്ട് ഫയൽസ് എടുത്തോളാൻ പറഞ്ഞു. പിന്നെ അയാളുടെ നമ്പർ തൻറെ ഫോണിൽ സേവ് ചെയ്തു പുറത്തു പോയി അവളുടെ ഒരു ഫ്രണ്ടിനെ വിളിച്ചു. 
അവളൊരു ജേർണലിസ്റ്റാണ് ആണ്. അവളുടെ സഹായത്തോടെ തങ്കപ്പൻറെ cell നമ്പറിൻറെ last three mothsൻറെ കോൾ ലിസ്റ്റ് എടുപ്പിച്ചു. 
അവള് ലിസ്റ്റ് നോക്കിയപ്പോൾ ഒരു ലാൻഡ് ലൈൻ നമ്പറിൽ നിന്നും ധാരാളം കോളുകൾ വന്നിരിക്കുന്നത് ശ്രദ്ധിച്ചു. പിന്നെ അവൾ ആ നമ്പർ തൻറെ ഫോണിൽ നിന്നും ഡയൽ ചെയ്തു. അവൾ പ്രതീക്ഷിച്ച പോലെ തന്നെ ആണ് സംഭവിച്ചത്.
“ഹലോ ചന്ദ്രോത്ത് ഗ്രൂപ്പ്, Good afternoon, may I know which extension number you want me to connect?” അവൻ ആൻസർ ഒന്നും പറഞ്ഞില്ല, വേഗം call കട്ട് ചെയ്തു. 
അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. 
**************************
ഇന്ന് ഡിസ്ചാർജ് ആവുകയാണ് രാഘവൻ. എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞു. ബിൽ ഒന്നും അവർക്ക് കൊടുത്തിരുന്നില്ല. 
Nurseമാർ discharge കാർഡ് കാണിച്ച് എല്ലാം എക്സ്പ്ലൈൻ ചെയ്തു കൊടുത്തു. 
തുടർന്ന് കഴിക്കേണ്ട മരുന്ന്, ചെക്കപ്പിന് വരേണ്ട ദിവസം, ഡയറ്റ്, ദിവസവും ചെയ്യേണ്ട എക്സസൈസ് അങ്ങനെ എല്ലാം എക്സ്പ്ലൈൻ ചെയ്തു കൊടുത്തു. 
അവൾ നേഴ്സിനോട് നന്ദി പറഞ്ഞ് ഡോക്ടർ പ്രസാദിനെ തിരക്കി അയാളുടെ ക്യാബിനിൽ ചെന്നു. 
അവിടെ ഇന്ദ്രൻ ഉണ്ടായിരുന്നു. അവളെ കണ്ടപ്പോൾ പ്രസാദ് അവളോടും വന്നിരിക്കാൻ പറഞ്ഞു. 
അവളും ഇന്ദ്രൻറെ അടുത്തുള്ള ചെയറിൽ വന്നിരുന്നു. പിന്നെ പ്രസാദ് പറഞ്ഞു തുടങ്ങി 
“ഇനി രാഘവന് കുറച്ചു നാളത്തേക്ക് നല്ല വിശ്രമം ആവശ്യമാണ്. strict ആയി ഡയറ്റ് ഫോളോ ചെയ്യണം. എക്സൈസും മെഡിസിനും ഉണ്ട്. അത് കറക്റ്റ് ആയി ചെയ്താൽ ആളു വേഗം ഉഷാറാകും.”
“എല്ലാം ഞാൻ ഇന്ദ്രന് explain ചെയ്തു കൊടുത്തിട്ടുണ്ട്. എന്താവശ്യത്തിനും എന്നെ വിളിക്കാം”.
അവൾ നന്ദി പറഞ്ഞു അവിടെ നിന്നിറങ്ങി. 
അവൾ പോകുന്നതും നോക്കി ഇരുന്ന പ്രസാദിനെ ഇന്ദ്രൻ കൈനീട്ടി വിളിച്ചു. 
“എന്താണ് പ്രസാദ് മോനെ അവളെ ഒരു നോട്ടം.”
മനസ്സിലുണ്ടായ ദേഷ്യം അടക്കിപ്പിടിച്ച് അവൻ ചോദിച്ചു. 
ചമ്മിയ ചിരി ചിരിക്കുന്ന അവനോട് ഇന്ദ്രൻ പറഞ്ഞു. 
“അവൾ കല്യാണം കഴിഞ്ഞ കൊച്ചാണ്. നോക്കണ്ട… owner ഉണ്ടെന്നർത്ഥം.”
അതുകേട്ട് പ്രസാദിൻറെ മുഖം വാടി. 
അവൻ ഇന്ദ്രനെ നോക്കി പറഞ്ഞു. 
“താലിയും സിന്ദൂരവും ഒന്നും കണ്ടില്ല അതുകൊണ്ടാണ് നോക്കിയത്.”
ഇന്ദ്രൻ ആ സംസാരം അവിടെ നിർത്തി. അവൻ കൂടുതലൊന്നും പറഞ്ഞില്ല. 
പിന്നെയും ചിലതൊക്കെ സംസാരിച്ച് പ്രസാദിൻറെ അടുത്തു നിന്നും റൂമിലോട്ടു പോയി ഇന്ദ്രൻ. 
എല്ലാം റെഡിയാക്കി ഇന്ദ്രനെ വെയിറ്റ് ചെയ്തിരിക്കുകയാണ് ലക്ഷ്മിയും രാഘവനും വൈഗയും.
രുദ്രനും ഗീതയും ലിഫ്റ്റിന് അടുത്തെത്തിയപ്പോൾ ഇന്ദ്രനും അവിടെയെത്തി.
പിന്നെ മൂന്നുപേരും ഒരുമിച്ചാണ് രാഘവൻറെ റൂമിലോട്ട് ചെന്നത്. അവർ കുറച്ചു നേരം സംസാരിച്ചിരുന്നു. 
പിന്നെ രുദ്രനും ഗീതയും മംഗലത്തെയ്ക്ക് പുറപ്പെട്ടു. 
ഇന്ദ്രൻ രാഘവനെയും ലക്ഷ്മിയേയും വൈഗയേയും കൂട്ടി ചീരോത്ത്ക്കും.
വീട്ടിലെത്തിയ രാഘവനെ ഇന്ദ്രനാണ് റൂമിൽ എത്തിച്ചത്. 
അവർ വന്നത് കണ്ട് അപ്പച്ചിയും വന്നു. 
വൈഗ മെഡിസിൻ എല്ലാം ലക്ഷ്മിയ്ക്ക് explain ചെയ്യുകയായിരുന്നു. 
അന്നേരം അപ്പച്ചി ചായ ഉണ്ടാക്കി കൊണ്ടു വന്നു. എല്ലാവരും അതു കുടിച്ചു. 
പിന്നെ വൈഗ നാളെ ബാംഗ്ലൂരിലേക്ക് തിരിച്ചു പോവുകയാണ് എന്ന് പറഞ്ഞു. 
അതുകേട്ട് ലക്ഷ്മി പറഞ്ഞു. 
“മോള് വന്നിട്ട് മംഗലത്ത് പോയിട്ടില്ലല്ലോ? മോൻ പോകുമ്പോൾ കൂടെ പൊയ്ക്കോളൂ. നാളെ അവിടെ നിന്ന് ബാംഗ്ലൂരിലേക്ക് പോകാമല്ലോ.” 
അതുകേട്ട് ഇറങ്ങാൻ നിന്ന ഇന്ദ്രൻ തിരിഞ്ഞു അവളെ നോക്കി. 
തൻറെ കൂടെ അവൾ വരുമോ എന്ന അർത്ഥത്തിൽ. 
പക്ഷേ വൈഗ എന്തോ കാര്യമായ ചിന്തയിലായിരുന്നു. പിന്നെ പറഞ്ഞു. 
“അത് ശരിയാണ്. ഞാൻ മംഗലത്ത് പോയിട്ട് കുറച്ചായി. ഒരു മിനിറ്റ് നിൽക്കു. ഞാൻ ബാഗ് എടുത്തു തരാം.”
അകത്തു കയറി രാഘവനോട് പറഞ്ഞ ശേഷം ഒരു ഉമ്മയും കൊടുത്ത ശേഷം ബാഗുമായി വന്നു. എല്ലാവരോടും യാത്ര പറഞ്ഞ് അവർ രണ്ടുപേരും ഇറങ്ങി.
ഇന്ദ്രൻ കാറിൽ കയറി കൂടെത്തന്നെ വൈഗയും. 
അവൾ ആദ്യം പിന്നിലെ ഡോർ തുറന്ന് ബാഗ് വെച്ച ശേഷം പാസഞ്ചർ സീറ്റിൽ കയറിയിരുന്നു. 
അവൾ സീറ്റ് ബെൽറ്റ് ഇട്ട ശേഷമാണ് ഇന്ദ്രൻ car സ്റ്റാർട്ട് ചെയ്തത്. 
കുറച്ചു നേരം അവളെന്തോ ആലോചനയിലായിരുന്നു. പിന്നെ സാവധാനം സീറ്റിൽ എഴുന്നേറ്റിരുന്നു. 
പിന്നെ അവനെ നോക്കി പറഞ്ഞു. 
“Thanks for everything.”
അവൻ ഒന്ന് തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു. പിന്നെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു. 
കുറച്ചു സമയത്തിനുള്ളിൽ അവർ മംഗലത്ത് എത്തി. രണ്ടുപേരും ഒരുമിച്ചു വരുന്നത് കണ്ടു ഗീതയും രുദ്രനും പരസ്പരം നോക്കി ചിരിച്ചു.
***************************
ഇന്ദ്രൻ ലഞ്ച് കഴിഞ്ഞ് സ്റ്റഡി റൂമിൽ പോയി കുറച്ചു വർക്ക് ഉണ്ടായിരുന്നത് തീർത്തു. 
ഹോസ്പിറ്റലിലെ ഓട്ടവും മറ്റുമായി ഒത്തിരിയേറെ വർക്ക് പെൻഡിങ് ഉണ്ടായിരുന്നു. 
കൂടാതെ വൈഗയുടെ ഹെല്പ് വളരെ കുറവായിരുന്നു. അവളുടെ സിറ്റുവേഷൻ മനസ്സിലാക്കി, എന്നാൽ അവൾക്ക് സംശയം വരാത്ത രീതിയിൽ അവൻ വളരെ കുറച്ചു വർക്ക് മാത്രമാണ് അവൾക്ക് അലോട്ട് ചെയ്തിരുന്നത്. 
ലഞ്ച് കഴിഞ്ഞ ശേഷം ഗീത ഒന്ന് കിടക്കാൻ പോയിരുന്നു. 
വൈഗ ഈ സമയത്തിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. 
അവൾ മെല്ലെ രുദ്രൻറെ അടുത്തു ചെന്നു. 
“അച്ഛാ…” അവൾ വിളിച്ചു. 
“മോളോ വായോ” അയാൾ സോഫയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു. 
“അച്ഛാ നമുക്ക് മധുപായിൽ ഇരിക്കാം. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.”
“മോളു നടന്നോളൂ ഞാൻ വന്നോളാം. ഈ TV ഒന്ന് ഓഫ് ചെയ്യട്ടെ.”
വൈഗ മുകളിൽ പോയി അവളുടെ ലാപ്ടോപ്പും എടുത്ത് മധുപായിൽ ചെന്നിരുന്നു. 
അന്നേരം രുദ്രൻ ഇന്ദ്രനെ ഫോൺ ചെയ്തു. 
വീട്ടിലുള്ള അച്ഛൻ എന്തിനാണ് തന്നെ ഫോൺ ചെയ്യുന്നത് എന്ന് സംശയിച്ചു അവൻ ഫോൺ എടുത്തു. 
രുദ്രൻ പറഞ്ഞു 
“മോൾക്ക് എന്തോ കാര്യമായി എന്നോട് സംസാരിക്കണം എന്ന് പറഞ്ഞു. ഞാൻ ഫോൺ കട്ട് ചെയ്യുന്നില്ല. നീയും കേൾക്ക് എന്താണ് അവൾക്ക് പറയാനുള്ളത് എന്ന്."
"രണ്ടു ദിവസമായി അവളുടെ മുഖത്ത് എന്തോ ടെൻഷൻ ഉള്ളതായി എനിക്ക് തോന്നിയിരുന്നു. എന്തായാലും എന്നോട് പറയും എന്ന് എനിക്ക് ഉറപ്പായിരുന്നു. അവൾ ആയിട്ട് തന്നെ പറയാനായി കാത്തിരുന്നതാണ് ഞാൻ. അതുകൊണ്ടാണ് ഇത്രയും നേരം ഒന്നും ചോദിക്കാഞ്ഞത്.”
ഇന്ദ്രൻ മറുപടിയൊന്നും പറഞ്ഞില്ല. ഒന്നു മൂളുക മാത്രം ചെയ്തു. 
രുദ്രൻ ഫോൺ അങ്ങനെ തന്നെ പോക്കറ്റിലിട്ടു, പിന്നെ വൈഗയുടെ അടുത്ത് ചെന്നിരുന്നു. 
അവളെ നോക്കി ചെറുചിരിയോടെ ചോദിച്ചു. 
“എന്താണ് മോളെ ടെൻഷൻ. എന്തോ ഗൗരവമുള്ള കാര്യമാണെന്ന് മോളുടെ മുഖത്ത് നിന്ന് തന്നെ അച്ഛനു മനസ്സിലാകുന്നുണ്ട്. എന്തായാലും പറയൂ. നമുക്ക് എന്തിനും ഒരു സൊലൂഷൻ കാണാം. അച്ഛനുണ്ട് കൂടെ.”
അതുകേട്ട് വൈഗ സാവധാനം രാഘവൻ തൻറെ കമ്പനിയെപ്പറ്റി പറഞ്ഞത് മുഴുവനും പറഞ്ഞു. 
അതിൽ ചന്ദ്രോത്ത് group അച്ഛൻറെ ബിസിനസ് വാങ്ങിക്കാനായി ശ്രമിച്ചതും, അച്ഛൻ അത് സമ്മതിക്കാതെ വന്നപ്പോൾ പാർട്ണർഷിപ് ജോയിൻ ചെയ്യാൻ ശ്രമിച്ചതും എല്ലാം അവൾ പറഞ്ഞു. 
കൂടാതെ തങ്കപ്പൻ files കൊണ്ടു വന്നതും, അതിലെ കാര്യങ്ങളും, അച്ഛനറിയാതെ അമ്മയെക്കൊണ്ട് documents സൈൻ ചെയ്യിച്ചിരുന്നതും എല്ലാം അവൾ വിശദമായി തന്നെ പറഞ്ഞു. 
പിന്നെ തൻറെ സംശയം തീർക്കാനായി ഫ്രണ്ട് മുഖേന തങ്കപ്പൻറെ ഫോണിൻറെ call ലിസ്റ്റ് എടുപ്പിച്ച് അതിൽ നിന്നും ചന്ദ്രോത്ത്കാരുടെ involvement അവൾ മനസ്സിലാക്കിയതും അറിയിച്ചു. 
തൻറെ അച്ഛന് ഇനി കുറച്ചു നാളത്തേക്കെങ്കിലും കമ്പനി നോക്കാൻ സാധിക്കില്ല. അതുകൊണ്ട് ... 
അവൾ തുടർന്നു പറയാതെ പെട്ടെന്ന് പറഞ്ഞു നിർത്തി.
എല്ലാം കേട്ട് രുദ്രൻ അവളോട് ചോദിച്ചു. 
“മോൾക്ക് എന്തെങ്കിലും സൊലൂഷൻ മനസ്സിൽ ഉണ്ടോ?”
ഉണ്ടെന്ന് അവൾ തലയാട്ടി പറഞ്ഞു. 
“രണ്ട് സൊല്യൂഷൻ ആണ് എൻറെ മനസ്സിൽ ഉള്ളത്. 
അതിൽ ആദ്യത്തേത് ഞാൻ പഠിപ്പ് നിർത്തി കമ്പനി ഏറ്റെടുത്തു നടത്തണം. 
അല്ലെങ്കിൽ വിശ്വസ്തരായ വരെ ആരെയെങ്കിലും ഏൽപ്പിക്കണം. അങ്ങനെ ആരും എൻറെ മനസ്സിൽ വരുന്നില്ല.” 
“പിന്നെ രണ്ടാമത്തേത് അച്ഛൻറെ സഹായമാണ്.” അതുകേട്ട് രുദ്രൻ ചോദിച്ചു. 
“ഞാൻ എന്താണ് ചെയ്യേണ്ടത്?”
“അച്ഛനും ബിസിനസ് നടത്തുന്ന ആളല്ലേ. ഒരു കൊല്ലത്തേക്ക് എൻറെ കമ്പനി നിങ്ങളുടെ കമ്പനിയുമായി merge ചെയ്യാൻ പറ്റുമോ?” 
“അല്ലെങ്കിൽ എനിക്ക് കമ്പനി ചന്ദ്രോത്ത്കാർക്ക് വിൽക്കേണ്ടി വരും. അവരുടെ ഉദ്ദേശവും അതു തന്നെയാണ് എന്നാണ് എൻറെ കണക്ക് കൂട്ടൽ.” 
“വെടക്കാക്കി തനിക്കാക്കുക എന്ന പഴയ രീതി.” 
“അവരെ അതിൽ വിജയിക്കാൻ വിടാൻ എനിക്ക് മനസ്സിലാത്തത് കൊണ്ടാണ് ഞാൻ അച്ഛനോട് സഹായം ചോദിക്കുന്നത്.”
അവൾ തുടർന്നു.
“എന്തായാലും ഒരു കൊല്ലത്തോടെ എൻറെ കോഴ്സ് തീരും. പിന്നെ എന്തായാലും ഞാൻ ഇത് നോക്കി നടത്താൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.”
“അതുവരെ എൻറെ അച്ഛൻറെ ഒരായുസ്സിൻറെ ആകെ പ്രയത്നമാണ് ഈ സ്ഥാപനം. അത് ചന്ദ്രോത്ത്കാർക്ക് അടിയറവു പറയാൻ മനസ്സിലാത്തത് കൊണ്ടാണ് അച്ഛാ ഞാൻ... “
അവൾ ഒന്നു നിർത്തിയ ശേഷം തുടർന്നു.
“അച്ഛന് അവരെപ്പറ്റി അറിയുമോ എന്ന് എനിക്കറിയില്ല. ഒരിക്കൽ ഞാൻ അവരെ പറ്റി അച്ഛനോട് പറഞ്ഞിട്ടുണ്ട്. MM ഗ്രൂപ്പിൻറെ എതിരാളികളെ കുറിച്ച്.”
അതുകേട്ട് രുദ്രൻ പറഞ്ഞു. 
“എനിക്കറിയാം അവരെ.”
“ആ അത് പറഞ്ഞപ്പോഴാണ് ഞാൻ ഓർത്തത്. മോള് part timeയി MM ഗ്രൂപ്പിൻറെ MDയുടെ കൂടെയല്ലേ ജോലി ചെയ്യുന്നത്. അയാളോട് പറഞ്ഞു കൂടെ.”
“ഞാനതും ആലോചിച്ചതാണ് അച്ഛാ. ഒന്നാമതായി എനിക്ക് അയാളുമായി വലിയ അടുപ്പം ഒന്നുമില്ല. ഒരു professional relationship മാത്രമാണ് ഞങ്ങൾ തമ്മിൽ ഉള്ളത്. തികച്ചും employee and employer relationship.”
“മാത്രമല്ല എൻറെ പേഴ്സണൽ കാര്യങ്ങൾ ഞാൻ ഒരിക്കലും അയാളുമായി സംസാരിക്കാറില്ല. അതെനിക്കിഷ്ടവുമല്ല.”
“പിന്നെ എനിക്ക് അറിയാവുന്നതാണ് അവരുടെ എതിരാളികളാണ് ചന്ദ്രോത്ത് ഗ്രൂപ്പുകാർ എന്നത്. അതുകൊണ്ട് ഞാനായിട്ട് അവരുടെ ഇടയിൽ ഒരു issue ഉണ്ടാക്കണ്ട എന്നു കരുതിയാണ് ഒന്നും പറയാത്തത്.” 
“അച്ഛാ, എനിക്ക് വേണ്ടത് ബിസിനസ് അറിയാവുന്ന, വിശ്വസിക്കാവുന്ന ഒരാളെ ഒരു വർഷത്തേക്കാണ്. അങ്ങനെ ഒരാളെ എനിക്കൊന്ന് കണ്ടുപിടിച്ചു തരാൻ സഹായിക്കാമോ?”

വൈകേന്ദ്രം  Chapter 18

വൈകേന്ദ്രം  Chapter 18

4.8
7999

വൈകേന്ദ്രം  Chapter 18     രുദ്രൻ കുറച്ചു സമയം ആലോചനയിലായിരുന്നു. പിന്നെ ചോദിച്ചു.   “എന്താണ് ചന്ദ്രോത്ത് group നിങ്ങളുടെ കമ്പനി ചോദിക്കാൻ കാരണം എന്നാണ് ഞാൻ ആലോചിക്കുന്നത്?”   അതിന് വൈഗയുടെ കൈയ്യിൽ മറുപടി ഉണ്ടായിരുന്നു.   “അച്ഛാ എനിക്ക് തോന്നുന്നത് അവർ IT ബിസിനസിൽ കൈ വച്ചിട്ടില്ല. പിന്നെ ഒരു പുതിയ കമ്പനി സ്റ്റാർട്ടപ്പ് ചെയ്യുന്നതിലും നല്ലത് ഓൾറെഡി established ആയി നന്നായി നടക്കുന്ന ഒരു കമ്പനി വാങ്ങുന്നതാണ്. അങ്ങനെ ഇന്ന് മാർക്കറ്റിൽ നന്നായി നടക്കുന്ന IT കമ്പനികളിൽ ഒന്നാണ് ഞങ്ങളുടേത്.”   “പിന്നെ കമ്പനിയുടെ ഓണർഷിപ്പ് നോക്കിയാലും അച്ഛന് ശേഷം അ