Aksharathalukal

വൈകേന്ദ്രം  Chapter 19

വൈകേന്ദ്രം  Chapter 19
 
 
കമ്പനിയിൽ എന്തോ വലിയ ചേഞ്ച് നടക്കുന്നുണ്ടെന്നും പുതിയ കമ്പനി acquire ചെയ്യുന്നുണ്ടെന്നും അതിൻറെ അനൗൺസ്മെൻറ് annual dayക്ക് ഉണ്ടാകുമെന്നും കേട്ടു.
 
വൈഗ എന്തോ ആ ന്യൂസിൽ അത്ര ശ്രദ്ധ നൽകിയില്ല. അനൗൺസ്മെൻറ് ഉണ്ടാകുമ്പോൾ അതിനെപ്പറ്റി കേൾക്കാമെന്ന് അവൾ തീരുമാനിച്ചു.
 
ഒത്തിരി വർക്ക് ഉണ്ടായിരുന്നു അവൾക്ക്.
 
Annual dayയുടെ എല്ലാ ഡീറ്റെയിൽസുമായി ഈവനിംഗ് ഇൽ internal email വന്നു...
 
ഈ വർഷത്തെ ഡ്രസ്സ് കോഡ് black and red ആണ്.
 
അനു വൈഗയേ വിളിച്ച് ഇവനിംങ്ങിൽ ഡ്രസ്സ് എടുക്കാൻ പോകാം എന്ന് പറഞ്ഞു. അവൾ സമ്മതിച്ചു. അതിനുശേഷം അവൾ ഇന്ദ്രന് ഒരു മെസ്സേജ് അയച്ചു.
 
‘Need to take leave today. Going out for shopping with friends.’
 
ഉടനെ തന്നെ അവൻറെ റിപ്ലൈയും വന്നു.
 
‘ഓക്കേ.. ടേക്ക് കെയർ’
 
ഇറങ്ങാൻ നേരം ബോയ്സ് വന്നു, അവരും ഷോപ്പിംങ്ങിന് ഉണ്ടെന്ന് പറഞ്ഞു. പിന്നെ എല്ലാവരും ഒരുമിച്ച് അടുത്തുള്ള ഒരു മോളിൽ പോയി ഷോപ്പിംഗ് നടത്തി.
 
അവർ അഞ്ചുപേരും സിൽവർ കളർ ബോർഡ് മുണ്ടും ബ്ലാക്ക് കളർ ഷർട്ടുമാണ് തിരഞ്ഞെടുത്തത്.
 
girls രണ്ടു പേരും ഗൗൺ എടുക്കാനാണ് തീരുമാനിച്ചത്. എന്നാൽ ബോയ്സിൻറെ അഭിപ്രായപ്രകാരം അവർ സാരിയിലേക്ക് മാറി.
 
വൈഗ ബ്ലാക്ക് കളർ സാരി ആണ് തിരഞ്ഞെടുത്തത്. അതിൽ red color bead works ഉം കൂടെ റെഡ് കളർ ഡിസൈനർ ബ്ലൗസുമാണ് തിരഞ്ഞെടുത്തത്.
 
Black and red combinationൽ netൻറെ party wear sari ആണ് അനു തിരഞ്ഞെടുത്തത്.
 
അങ്ങനെ ഷോപ്പിംഗ് എല്ലാം കഴിഞ്ഞ് dinnerഉം കഴിച്ചാണ് എല്ലാവരും വീട്ടിലേക്ക് തിരിച്ചു പോയത്.
 
വൈഗ വീട്ടിലെത്തിയപ്പോഴേക്കും രുക്കമ്മ പോയിരുന്നു. രുക്കമ്മയോട് ഡിന്നർ വേണ്ടെന്ന് നേരത്തെ തന്നെ വിളിച്ചു പറഞ്ഞിരുന്നു.
 
അടുത്ത ദിവസം സാറ്റർഡേ ആയിരുന്നു. സൺഡേ ആണ് ആനുവൽ ഡേ.
 
അങ്ങനെ MM ഗ്രൂപ്പിൻറെ തന്നെ ഓഡിറ്റോറിയത്തിലാണ്function arrange ചെയ്തിരിക്കുന്നത്.
 
സ്റ്റാഫ് ഒക്കെ ഏകദേശം മൂന്ന് മണിയോടെ എത്തണം എന്നായിരുന്നു അറിയിപ്പ് ഉണ്ടായിരുന്നത്. നാലു മണിക്കാണ് ഫംഗ്ഷൻ ആരംഭിക്കുന്നത്. അതുകൊണ്ട് വൈഗയും ഫ്രണ്ട്സും കൃത്യം മൂന്നുമണിക്ക് തന്നെ എത്തിയിരുന്നു.
 
ഓഡിറ്റോറിയം നന്നായി സെറ്റ് ചെയ്തിരുന്നു. ഒരു സൈഡിൽ മീഡിയയ്ക്ക് ഉള്ള സ്ഥലവും ഒരുക്കിയിരുന്നു.
 
സെറ്റപ്പ് കണ്ട ശ്രീ പറഞ്ഞു ഗ്രാൻഡ് ആണല്ലോ ഇന്നത്തെ ഫങ്ക്ഷൻ. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. എല്ലാവരും അത് ശരി വെച്ചു. എല്ലാവരും എല്ലാം നോക്കി കാണുകയായിരുന്നു.
 
വലിയ LED മോണിറ്ററുകൾ എല്ലായിടത്തും ഉണ്ടായിരുന്നു. സ്റ്റേജിൽ നടക്കുന്നത് എല്ലാവർക്കും കാണാൻ ആയിരുന്നു അത്.
 
ഒത്തിരി വലിയ ഓഡിറ്റോറിയം ആയിരുന്നു അത്. ഏഴ് പേരും ഒരു ടേബിളിനു ചുറ്റും chair ഇട്ട് കുറച്ചു പുറകിൽ ആയിരുന്നു. interns ആയതുകൊണ്ടാണ് അവർ ബാക്കിൽ ചെന്നിരുന്നത്.
 
കുറച്ചു സമയം കൊണ്ട് തന്നെ auditorium നിറയാൻ തുടങ്ങി.
 
പെട്ടെന്നാണ് അനു ഒരു സൈഡിൽ നോക്കി പറഞ്ഞത്.
 
“അങ്ങോട്ട് നോക്കിക്കേ മൂർത്തി സാർ...”
 
അത് കണ്ട് അവർ എല്ലാവരും സന്തോഷത്തോടെ സാറിന് അടുത്തേക്ക് ചെന്നു. മൂർത്തിക്കും അവരെ കണ്ടപ്പോൾ സന്തോഷമായി. കുറച്ചു സമയത്തെ സംഭാഷണത്തിന് ശേഷം അവർ അവരുടെ സീറ്റിൽ ചെന്നിരുന്നു.
 
സമയം നാല് മണിയോട് അടുത്തപ്പോൾ സ്റ്റേജിൽ എംസി ചെയ്യാൻ ഒരു പെൺ കൊച്ചും ചെറുക്കനും വന്നു. രണ്ടുപേരും കൂടി എല്ലാവരെയും വെൽക്കം ചെയ്തു.
 
പിന്നെ MM ഗ്രൂപ്പിനെ പറ്റി വളരെ ലളിതമായി എന്നാൽ എല്ലാം include ചെയ്ത് ഒരു ചെറിയ ഇൻട്രൊഡക്ഷൻ നടത്തി.
 
പിന്നെ ബോർഡ് മെമ്പേഴ്സിനെ വേദിയിലേക്ക് വിളിക്കുന്ന സമയമായി. വൈഗയും ഫ്രണ്ട്സും എംഡിയെ കാണാൻ അക്ഷമരായി ഇരിക്കുകയായിരുന്നു. അവർ മാത്രമല്ല അവിടെയുള്ള എല്ലാ തരുണീമണികളും അതിനു വേണ്ടി തന്നെയാണ് ഇരിക്കുന്നത്.
 
MC മൈക്കിലൂടെ ആദ്യം ഗ്രൂപ്പ് ചെയർമാനെ ക്ഷണിച്ചു.
 
Mr. രുദ്ര പ്രതാപവർമ്മ, ദ ചെയർമാൻ ഓഫ് മാണിക്യമംഗലം ഗ്രൂപ്പ് ഓഫ് കമ്പനീസ്, please come on to the stage sir.
 
MC യുടെ വാക്കുകൾ കേട്ട വൈഗ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകാതെ സ്തംഭിച്ചിരുന്നു പോയി.
 
അല്പനേരത്തിനു ശേഷം സ്റ്റേജിൻറെ പടികൾ കയറി വരുന്ന രുദ്രച്ഛനെ കണ്ട് ശ്വാസം പോലും വിടാൻ ആകാതെ ഇരുന്നു.
 
സ്റ്റേജിലെത്തിയ രുദ്രൻ എല്ലാവരെയും നോക്കി കൈകൾ കൂപ്പി. എല്ലാവരും എഴുനേറ്റു നിന്ന് clap ചെയ്തു.
 
next, we will welcome our MD ഓഫ് മാണിക്യമംഗലം ഗ്രൂപ്പ്, Mr. ഇന്ദ്ര പ്രതാപവർമ്മ.
 
MC യുടെ വാക്കുകൾ കേട്ടതോടെ വൈഗക്ക് വല്ലാത്ത അസ്വസ്ഥതയും വെപ്രാളവും തോന്നി.
 
അവൾ അടുത്തു നിൽക്കുന്ന ശ്രീയുടെ കൈകളിൽ ഒരു ബലത്തിന് എന്ന വണ്ണം പിടിച്ചു. ഇന്ദ്രൻ സ്റ്റേജിൽ കയറി വരുന്നത് കണ്ട വൈഗ എല്ലാം കയ്യിൽ നിന്നും പോയവളെ പോലെ കസേരയിൽ ഇരുന്നു. ഫ്രണ്ട്സ് കരുതിയത് അവളുടെ ബോസിനെ കണ്ടതിൻറെ ഷോക്ക് ആണെന്നാണ്.
 
അതിനുശേഷം മെമ്പേഴ്സ് ആയ ഭദ്ര പ്രതാപ വർമയേയും ഭദ്ര ലക്ഷ്മിയേയും സ്റ്റേജിൽ വിളിച്ചു.
 
എല്ലാവരും സ്റ്റേജിൽ ഓരോ chairൽ ഇരുന്നു. പിന്നെ എല്ലാവരോടും ഇരിക്കാൻ പറഞ്ഞു.
 
ചെയർമാനെ രണ്ടു വാക്ക് സംസാരിക്കാൻ ആയി MC വിളിച്ചു.
 
വൈഗ വേഗം ടേബിളിലെ ബോട്ടിൽ എടുത്ത് വെള്ളം കുടിച്ചു. അവൾ നോർമൽ ആകാൻ ശ്രമിക്കുകയായിരുന്നു.
 
തൻറെ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് മുന്നിൽ നടക്കുന്നത്. എങ്കിലും സംയമനം പാലിക്കാൻ അവൾ തീരുമാനിച്ചു.
 
എങ്കിലും അവൾ മനസ്സിൽ കരുതി.
 
‘താൻ എത്ര വലിയ ഫുൾ ആണ്. തന്നെ ഇത്ര ഈസിയായി എല്ലാവരും പറ്റിച്ചു കളഞ്ഞല്ലോ….’
 
‘എന്തിന് മറ്റുള്ളവരെ പറയുന്നു ഫൂൾ ആവാൻ ഞാൻ നിന്ന് കൊടുത്തിട്ടില്ല.’
 
‘വിചാരിക്കാത്ത സമയത്ത് പലതും സംഭവിക്കുകയാണ് തൻറെ ജീവിതത്തിൽ കുറച്ചു നാളുകളായി. അതുകൊണ്ടു തന്നെ പലതിനെയും കണ്ടില്ലെന്ന് നടിക്കാൻ ആണ് ഞാൻ ശ്രമിച്ചത്. എത്രയൊക്കെ പുറത്ത് എല്ലാം ഓകെ ആണെന്ന് കാണിച്ചാലും ഉള്ളിനുള്ളിൽ എൻറെ ജീവിതം മാറിയത് അഡ്ജസ്റ്റ് ആവാൻ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല.’
 
‘ആകെ ഒരു സമാധാനം ഉണ്ടായിരുന്നത് ഒരു കൊല്ലത്തിനുശേഷം എല്ലാം നോർമൽ ആകുമല്ലോ എന്നാണ്. ഇനി എന്താകും….
 
അവളുടെ ചിന്തകളെ മുറിച്ചു കൊണ്ട് ആണ് രുദ്രാച്ഛൻറെ സംസാരം മൈക്കിലൂടെ അവൾ കേട്ടത്.
 
മംഗലം ഗ്രൂപ്പിലെ എല്ലാ സ്റ്റാഫിനെയും ഇൻവെസ്റ്റേഴ്സ് നെയും ക്ലെയസ്നെയും മീഡിയയെയും നന്ദിയോടെ സ്മരിച്ചു കൊണ്ട് രുദ്രൻ വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് സംസാരിക്കുകയായിരുന്നു രുദ്രാച്ഛൻ.
 
അതോടൊപ്പം MM ഗ്രൂപ്പിൽ ചേരുന്ന പുതിയ കമ്പനിയെക്കുറിച്ച് സംസാരിക്കാനും പുതിയ ബോർഡ് മെമ്പറെ പരിചയപ്പെടുത്താനും ആയി ഇന്ദ്രനെ ഏൽപ്പിച്ച ശേഷം രുദ്രൻ സ്റ്റേജിലെ തൻറെ സീറ്റിൽ ചെന്നിരുന്നു.
 
ഇന്ദ്രൻ വളരെ നന്നായി തന്നെ പുതിയ കമ്പനിയെ പറ്റി സംസാരിച്ചു. MM Group IT sectorൽ കാലു വെക്കാൻ പോകുന്നു എന്നും അതിൻറെ ഭാഗമായി തങ്ങളുടെ ഫാമിലിയിലേക്ക് ബോർഡ് മെമ്പർ ആയി കടന്നുവരുന്ന മിസ്റ്റർ രാഘവൻ ചീരോത്തിനെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞ് അവൻ തന്നെ സ്റ്റേജിൽ നിന്ന് താഴെ ഇറങ്ങി ചെന്ന് രാഘവൻറെ കൈ പിടിച്ച് സ്റ്റേജിലേക്ക് കൊണ്ടു വന്നു.
 
രുദ്രനടുത്തായി രാഘവനെ ഇരുത്തി.
 
അച്ഛനെ കണ്ടതോടെ വൈഗക്ക് എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.
 
സ്റ്റേജിൽ ഇരിക്കുന്ന രാഘവൻറെ കണ്ണുകൾ ആരെയോ തിരയുന്നതായി തോന്നി.
 
ഈ സമയം ഇന്ദ്രൻ ചീരോത്ത് കമ്പനി MM ഗ്രൂപ്പുമായി merge ചെയ്ത വിവരം ഒഫീഷ്യൽ ആയി അനൗൺസ് ചെയ്തു.
 
അതിനുശേഷം മീഡിയയുടെ ഇൻറർവ്യൂ ഉണ്ടായിരുന്നു. പിന്നെ കോക്ക് ടെയിൽ പാർട്ടിയും.
 
അവർ ഏഴുപേരും ഒരുമിച്ചായിരുന്നു മുഴുവൻ സമയവും.
 
ശരത്താണ് വൈഗയോ ചോദിച്ചത്.
 
“നമുക്ക് MD യെ പരിചയപ്പെടണ്ടേ. നിനക്ക് നിൻറെ ബോസിനെ മീറ്റ് ചെയ്യണ്ടേ?”
 
“അത് വേണ്ട എല്ലാവർക്കും സംശയം ഉണ്ടാകും”
 
എന്ന് പറഞ്ഞ് ഒഴിയാൻ നോക്കി വൈഗ.
 
അതുകേട്ട് അനു പറഞ്ഞു
 
“നീ തന്നെ പോയാലെ issue ഉണ്ടാകൂ. ഞങ്ങളും കൂടെ വരാം. ഒന്നുമില്ലെങ്കിലും നമുക്ക് എല്ലാവർക്കും ഒരുമിച്ച് intern ഷിപ്പ് ചെയ്യാൻ ഒരു അവസരം തന്നതല്ലേ. അതിനൊരു നന്ദി പറയാൻ കിട്ടുന്ന അവസരം അല്ലേ.”
 
എല്ലാവരും അതു ശരി വച്ചു.
 
മടിച്ചു നിൽക്കുന്ന വൈഗയേയും കൂട്ടി അവർ 6 പേരും ഇന്ദ്രനെ കാണാൻ ചെന്നു.
 
ഇന്ദ്രനടുത്ത് തന്നെ ലച്ചുവും ഭദ്രനും ഉണ്ടായിരുന്നു.
 
ശരത്താണ് ഇന്ദ്രനെ വിളിച്ചത്.
 
“Excuse me sir...” ഇന്ദ്രൻ തിരിഞ്ഞു നോക്കി. കൂടെ ഭദ്രനും ലച്ചുവും.
 
ശരത്തിനെ ഇന്ദ്രന് മനസ്സിലായില്ല. കൂടെ വേറെയും ആൾക്കാർ ഉണ്ടെന്ന് കണ്ട ഇന്ദ്രൻ എല്ലാവരെയും ഒന്നു നോക്കി. ഏറ്റവും പിന്നിൽ ഒളിച്ചു നിൽക്കാൻ ശ്രമിക്കുന്ന വൈഗയേ കണ്ടപ്പോൾ ഇവരാരാണെന്ന് അവനു മനസ്സിലായി.
 
അവൻ ശരത്തിനെ നോക്കി ചിരിച്ചു. അതുകൊണ്ട് ശരത് പറഞ്ഞു.
 
“ഞങ്ങൾ intern ഷിപ്പ് ചെയ്യുന്നവരാണ്. അവൻ എല്ലാവരേയും പരിചയപ്പെടുത്തി.”
 
ഇന്ദ്രൻ ശരത്തിനും ബാക്കിയെല്ലാവർക്കും കൈകൊടുത്ത് സാവധാനം അനുവിനും കൈ കൊടുത്തു പരിചയപ്പെട്ടു.
 
അടുത്തത് വൈഗയാണ്. വൈഗ ഇന്ദ്രൻറെ മുഖത്തു നോക്കാൻ പറ്റാതെ താഴെ നോക്കി നിൽക്കുകയാണ്.
 
ശരത് വൈഗയെയും പരിചയപ്പെടുത്തി.
 
“ഇത് വൈഗ ലക്ഷ്മി, ഞങ്ങൾ വൈഗ എന്ന് വിളിക്കും. സാറിൻറെ കൂടെ part time ജോലി ചെയ്യുന്നത് ഇവരാണ്.”
 
ഇന്ദ്രൻ അതുകേട്ട് കള്ളച്ചിരിയോടെ വൈഗക്ക് നേരെ കൈ നീട്ടിക്കൊണ്ട് അവൻ ചോദിച്ചു.
 
“നിങ്ങളൊക്കെ വൈഗ എന്ന് വിളിക്കുന്ന സ്ഥിതിക്ക് ഇനി എനിക്കും വൈഗ എന്ന് വിളിക്കാമല്ലോ അല്ലേ വൈഗ ലക്ഷ്മി…”
 
എന്ത് ചെയ്യണം എന്നറിയാതെ മടിച്ചു നിൽക്കുന്ന വൈഗയെ നോക്കി ഒരു കള്ള ചിരിയോടെ ഇന്ദ്രൻ ചോദിച്ചു.
 
“താനെന്താടോ ഒരു പരിചയമില്ലാത്ത പോലെ നിൽക്കുന്നത്. ഒന്നുമില്ലെങ്കിലും കുറച്ചുനാൾ എൻറെ കൂടെ.... (ഒന്നു നിർത്തിയ ശേഷം അവൻ തുടർന്നു) ജോലി ചെയ്തതല്ലേ? ആ പരിചയം എങ്കിലും കാണിക്കാത്തത്.”
 
ഇന്ദ്രൻറെ സംസാരം കേട്ട് ലച്ചുവും ഭദ്രനും ചിരി അടക്കി പിടിച്ചു നിൽക്കുകയായിരുന്നു.
 
അവൾ വേഗം തന്നെ അവളുടെ കൈ ഇന്ദ്രനു നേരെ നീട്ടി.
 
“Hello Sir… Nice to meet you.” എന്ന് പറഞ്ഞു
 
“Please to meet you too”
 
എന്ന് പറഞ്ഞ് അവളുടെ കൈകൾ തൻറെ കൈകൾക്കിടയിൽ അമർത്തി പിടിച്ചപ്പോൾ അവൻറെ ചുണ്ടിലെ കള്ളച്ചിരി ഭദ്രനും ലച്ചുവും കാണുന്നുണ്ടായിരുന്നു.
 
അവൾ വേഗം അവളുടെ കൈകൾ പിൻവലിച്ചു. അതുകണ്ട് ഇന്ദ്രൻ ഭദ്രനെയും ലച്ചുവിനെയും അവർക്ക് പരിചയപ്പെടുത്തി കൊടുത്തു.
 
വൈഗയും ഫ്രണ്ട്സും അവരെ പരിചയപ്പെട്ട ശേഷം അവിടെ നിന്നും മാറി ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു.
 
അവരാരും തന്നെ ലിക്കർ ഉപയോഗിക്കുന്ന കൂട്ടത്തിൽ ആയിരുന്നില്ല. അതുകൊണ്ടു തന്നെ ഡിന്നർ കഴിച്ച് പോകാനായി അവർ തീരുമാനിച്ചു.
 
അവർ ഇറങ്ങാൻ നേരം ഇന്ദ്രൻ വൈഗക്ക് ഫോണിൽ മെസ്സേജ് അയച്ചു.
 
‘ഇപ്പോൾ പോകണ്ട എന്ന്.’
 
അതുകൊണ്ട് വൈഗ മറ്റുള്ളവരെ യാത്രയാക്കി. നാളെ ഓഫീസിൽ കാണാം എന്ന് പറഞ്ഞ് അവർ പോയി.
 
വൈഗ അവിടെ ഒരു ഒഴിഞ്ഞ സീറ്റിൽ ചെന്നിരുന്നു. കുറച്ചു സമയം അവൾ അവിടെത്തന്നെ ഇരുന്നു.
 
ഓഫീസിലെ ഒരു കോഴി ഗ്യാങ്ണ്ടായിരുന്നു മാർട്ടിനും കൂട്ടരും.
 
വൈഗ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടു മാർട്ടിൻ അവളുടെ അടുത്ത് ചെന്നിരുന്നു കൂടെ അവൻറെ ഫ്രണ്ട്സും കൂടി.
 
അവർ നല്ല രീതിയിൽ ഡ്രിങ്ക്സ് കഴിച്ചിരുന്നതു കൊണ്ടു തന്നെ അവരുടെ സംസാരം നല്ല രീതിയിൽ ആയിരുന്നില്ല.
 
വൈഗയും അനുവും കമ്പനിയിൽ ജോയിൻ ചെയ്തപ്പോൾ തൊട്ട് മാർട്ടിനും കൂട്ടരും അവരെ നോട്ട് ചെയ്തതായിരുന്നു. എന്നാൽ ഏതു സമയവും അവർ ഏഴു പേരും ഒരുമിച്ച് ആയിരുന്നതുകൊണ്ട് ഒന്ന് കയറി മുട്ടാൻ ഒരു അവസരം ഉണ്ടായിരുന്നില്ല.
 
ഇന്നാണ് വൈഗയെ തനിയെ കിട്ടിയത്. എന്നാൽ അവരുടെ സംസാരം അതിരുകടക്കുന്നത് കണ്ട വൈഗ അവിടെ നിന്ന് എഴുന്നേറ്റപ്പോൾ മാർട്ടിൻ അവളെ തടഞ്ഞു.
 
അവളുടെ മുഖഭാവം മാറിയതും എവിടെ നിന്നാണ് എന്നറിയില്ല ഇന്ദ്രൻ അവിടെയെത്തി മാർട്ടിനോട് പരിചയ ഭാവത്തിൽ
 
“എന്താടാ ഇവിടെ?”
 
എന്ന് ചോദിച്ചു കൊണ്ട് അവൻറെ ഷോൾഡറിൽ തട്ടി.
 
അതുകണ്ട് മാർട്ടിൻ പറഞ്ഞു.
 
“ഒന്നുമില്ല sir. നമ്മുടെ ഓഫീസിൽ intern ആയി ജോയിൻ ചെയ്ത പുതിയ കുട്ടിയാണ്. വൈഗ ലക്ഷ്മി, ഒന്ന് പരിചയപ്പെടാം എന്ന് കരുതിയതാണ്. വേറൊന്നുമില്ല”
 
അതുകേട്ട് ഇന്ദ്രൻ വൈഗയേ നോക്കി.
 
അവൻറെ നോട്ടത്തിൻറെ അർത്ഥം മനസ്സിലാക്കിയ വൈഗ ചോദിച്ചു
 
“Sir, I need to go... shall I take a move sir?”
 
ഇന്ദ്രൻ തലയാട്ടിക്കൊണ്ട് ok പറഞ്ഞു.
 
മാർട്ടിൻ ആണെങ്കിൽ തൻറെ ഇര കൈയിൽ നിന്നും രക്ഷപ്പെട്ടു പോകുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.
 
ഇന്ദ്രൻ വേഗം തന്നെ വൈഗക്ക് WhatsApp msg ചെയ്തു.
 
‘പുറത്ത് അവൻറെ കാർ കിടപ്പുണ്ട് അതിൽ കയറി അവരുടെ ഹോട്ടലിൽ ചെല്ലാൻ പറഞ്ഞു. room no 108.’
 
മെസ്സേജ് വായിച്ച ശേഷം എന്ത് ചെയ്യണമെന്നറിയാതെ വൈഗ അവിടെത്തന്നെ നിന്നു.
 
അത് കണ്ട് ഇന്ദ്രന് ദേഷ്യം വന്നു. ഇതെല്ലാം കണ്ടു കൊണ്ട് നിൽക്കുന്ന ഭദ്രൻ ചിരിയോടെ വൈഗയുടെ അടുത്തു കൂടെ നടന്ന് ആരും ശ്രദ്ധിക്കാത്ത രീതിയിൽ പറഞ്ഞു.
 
“അച്ഛനും അമ്മയും roomലുണ്ട് ഏട്ടത്തി പൊയ്ക്കോളൂ. ഞങ്ങള് കുറച്ചു കഴിഞ്ഞ് എത്തിക്കോളാം.”
 
അതുകേട്ട് വൈഗ ചിരിച്ചു കൊണ്ട് കാറിനടുത്തേക്ക് പോയി. അവൾ പോകുന്നത് നോക്കി നിന്ന ഇന്ദ്രനെ ഭദ്രൻ കണ്ണുചിമ്മി കാണിച്ചു.
 
ഹോട്ടലിലെത്തിയ വൈഗ റിസപ്ഷനിൽ 108 room നമ്പർ ചോദിച്ചു.
 
ഒരു റൂം ബോയ് അവളെ റൂമിൽ എത്തിച്ചു. ഡോറിൽ നോക്ക് ചെയ്ത ശേഷം അവൾ കാത്തു നിന്നു.

വൈകേന്ദ്രം  Chapter 20

വൈകേന്ദ്രം Chapter 20

4.7
8181

വൈകേന്ദ്രം    Chapter 20   വാതിൽ തുറന്നത് രുദ്രൻ ആയിരുന്നു. അവളെ ഒരു കൈകൊണ്ട് അടുത്ത് പിടിച്ച് അകത്തേക്ക് കയറ്റി. അവിടെ രാഘവൻ അവളെ കാത്തിരിപ്പുണ്ടായിരുന്നു. അവൾ ഓടിച്ചെന്ന് രാഘവനെ കെട്ടിപ്പിടിച്ചു. അവളെ രണ്ട് അച്ഛന്മാരും പിടിച്ച് അവരുടെ നടുക്ക് ഇരുത്തി. എല്ലാം അവൾക്ക് എക്സ്പ്ലൈൻ ചെയ്തു കൊടുത്തു. കാര്യങ്ങൾ ഏകദേശം അവൾ ഊഹിച്ചിരുന്നു. പക്ഷേ മേഘ ചന്ദ്രോത്ത് ആണ് ചെന്ന് പ്പെട്ടിരിക്കുന്നത് എന്ന ന്യൂസ് അവൾക്ക് ഒരു വലിയ അടിയായി പോയിരുന്നു. എത്രയൊക്കെയായാലും മേഘ അവളുടെ ചേച്ചി പെണ്ണല്ലേ. എല്ലാം കേട്ട ശേഷം അവൾ പെട്ടെന്ന് സൈലൻറ് ആയത് ശ്രദ്ധിച്ച രാഘവൻ