ഒരിക്കൽ ധർമപുരിയുടെ വിശേഷങ്ങൾ അറിയുവനായി രാജാവ് പ്രച്ഛന്നവേഷനായി ധർമപുരിയിലേക്ക് ഇറങ്ങി...
കാട്ടുചോല കടന്ന് ഗ്രാമത്തിലേക്ക് വന്ന രാജാവ് കണ്ട കാഴ്ചകൾ സങ്കടപെടുത്തുന്നതായിരുന്നു...
.വയോധികരെല്ലാം വയലുകളിൽ കൃഷി ചെയ്യുന്നു..
യുവാക്കൾ കൂട്ടം കൂട്ടമായി രസം പറഞ്ഞിരിക്കുന്നു.
സോമരസം കഴിക്കുന്നു..വീടുകളിൽ വൈകിയ വേളകളിൽ കലഹം നടക്കുന്നു...മുതലായവ അവയിൽ ചിലത് മാത്രമായിരുന്നു..
അങ്ങനെ അവിടുന്ന് രാജാവ് പട്ടണത്തിലേക്ക് വന്നു..അവിടെ എല്ലാ ഇടങ്ങളിലും വയോധികർ മാത്രമാണ് ജോലി ചെയ്യുന്നത്...യുവാക്കൾ എല്ലാം തൊഴിൽ ചെയ്യാതെ അലസരായി ഇരിക്കുന്നു.
രാജാവിന് അതിയായ ദേഷ്യം വന്നു..
കൊട്ടാരത്തിൽ എത്തിയ ഉടൻ രാജാവ് മന്ത്രിമുഖ്യനെ വിളിച്ചിട്ട് കാര്യം പറഞ്ഞു...
ഒന്ന് ചിന്തിച്ചിട്ട് മന്ത്രി പറഞ്ഞു..
പ്രഭോ ..വയോധികർ ഉണ്ടായത് കൊണ്ടല്ലേ യുവാക്കൾ എല്ലാം തൊഴിൽ ചെയ്യാതെയും കൃഷി ചെയ്യാതെയും അലസരായി ഇരിക്കുന്നത്..?
അപ്പോൾ വയോധികരെ എല്ലാം ഒഴിവാക്കിയാൽ യുവാക്കൾ തൊഴിൽ ചെയ്യാൻ ബാധ്യസ്ഥർ ആകുമല്ലോ...!അല്ലെ....?
മന്ത്രിയുടെ അഭിപ്രായം ശെരിയാണ് എന്ന് കണ്ട് ഉടൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു..
"ധര്മപുരി വാഴും ശ്രീ. വിശാഖമന്ന മഹാരാജാവ് അരുൾ ചെയ്യുന്നു....
എന്തെന്നാൽ.....
ധർമ്മപുരി ദേശത്തെ യുവാക്കൾ അലസരായി കാണപ്പെടുകയും,
തൊഴിലിൽ ശ്രദ്ധ മുഴുവനും വയോധികർക്ക് ആകയാലും ......
വയോധികരെ എല്ലാം ഒഴിവാക്കി യുവാക്കൾ തൊഴിലിൽ വ്യാപൃതർ ആകേണ്ടതാണ്....
അല്ലാത്ത പക്ഷം കടുത്ത ശിക്ഷാ നടപടികൾ ഉണ്ടായിരിക്കുന്നതാണ്....."
ഉത്തരവ് കേട്ടപ്പാട് യുവാക്കൾ എല്ലാം വയോധികരെ കൊന്നൊടുക്കുവാൻ തുടങ്ങി...
ഇതിനിടയിൽ ഒരു ഇടയൻ തന്റെ മാതാപിതാക്കളെ കൊല്ലാൻ മനസ്സ് വരാതെ,
അവരെ സൈന്യം അറിയാതെ നിലവറക്കുള്ളിൽ
പാർപ്പിച്ചു...
അങ്ങനെ യുവാക്കൾ മാത്രം ആയി ധർമ്മപുരിയിൽ...പൊടുന്നനെ കൃഷി ചെയ്യുവാനും വ്യാപാരം നടത്തുവാനും ഇറങ്ങി പുറപ്പെട്ട യുവാക്കൾ എന്തു ചെയ്യണം എന്നറിയാതെ തോന്നിയപോലെ ഒക്കെ കാര്യങ്ങൾ ചെയ്തു....
ശെരിയായ രീതിയിൽ ജലം ലഭിക്കാതെ കൃഷികൾ എല്ലാം നശിച്ചു...അധികം താമസിയാതെ തന്നെ ധർമ്മപുരി വറുതിയിലായി...
എന്തു ചെയ്യണം എന്നറിയാതെ രാജാവ് നിൽക്കുമ്പോൾ രാജസന്നിധിയിലേക്ക്
രണ്ടുപേർ വന്നു...
അവരിൽ ഒരാൾ മുഖം മൂടിയിരുന്നു...
രാജസന്നിധിയിൽ എത്തിയപാട് അയാൾ മുഖാവരണം നീക്കി...
അത് ആ ഇടയന്റെ പിതാവും ഇടയനും ആയിരുന്നു...
അദ്ദേഹം രാജാവിനോട് പറഞ്ഞു...
പ്രഭോ...
അങ്ങയുടെ രാജ്യത്തു എങ്ങനെയാണ് കൃഷി ചെയ്യേണ്ടത് എന്നു പറഞ്ഞു തരാൻ മുതിർന്നവർ ഇല്ലാതെ പോയത് കൊണ്ടാണ് അങ്ങയുടെ രാജ്യത്തു വറുതി വന്നത്...
അങ്ങു ജനങ്ങളോട് ഇവിടെയുള്ള സകല വയലുകളും നിലങ്ങളും നനക്കുവാൻ ഉത്തരവിടൂ...
രാജാവ് ചോദിച്ചു....
എന്തിനാണ് വെറും തരിശു നിലങ്ങളും വയലുകളും വെറുതെ നനക്കുന്നത്...?
ഇടയന്റെ പിതാവ് പറഞ്ഞു... പ്രഭോ അങ്ങു നനയ്ക്കുക... ഭലം കാണാതെ ഇരിക്കില്ല...
അത് കഴിഞ്ഞു ഇടയനും പിതാവും അവിടെ നിന്നും പോയി...
രാജാവ് ഇടയന്റെ പിതാവിന്റെ വാക്കുകൾ കേൾക്കാൻ തയാറായി...
നിലങ്ങളും വയലുകളും നനയ്ക്കുവാൻ അരുൾ ചെയ്യുകയും ചെയ്തു...
അല്പ നാളുകൾക്ക് ശേഷം കുറെ ആളുകൾ വന്നു രാജാവിനെ കണ്ടു പറഞ്ഞു...
പ്രഭോ നമ്മുടെ വയലുകളും നിലങ്ങളിലും വിത്തുകൾ മുളച് വളർന്ന് ഫലവൃക്ഷങ്ങൾ ആയിരിക്കുന്നു....
പക്ഷെ ആരും വിത്തുകൾ പാകിയതുമില്ല താനും....
എങ്ങിനെ ഇത് സംഭവിച്ചു എന്നറിയാൻ രാജാവ് ഇടയന്റെ പിതാവിനെ തേടി വന്നു....
ഇടയന്റെ പിതാവ് പറഞ്ഞു...
പ്രഭോ അത് പൂർവികർ പാകിയത് ആണ് ആ വിത്തുകൾ...
അവകൾ മണ്ണിൽ ശെരിയായ രീതിയിൽ ജലം ലഭിക്കാതെ കിടക്കുകയായിരുന്നു...
വയോധികർ കൃഷി അറിയാവുന്നവർ ആയതിനാൽ
അവർ അത് പരുവം പോലെ വിതച്ചു കൊയ്തെടുക്കുമായിരുന്നു....
അവരെ അങ്ങു കുന്നോടുക്കിയതിനാൽ
ആ അറിവുകൾ അവരോടൊപ്പം മണ്മറഞ്ഞു പോയി....
തന്റെ തീരുമാനം തെറ്റായി പോയി എന്ന് കണ്ട രാജാവ് തന്റെ കല്പന പിൻവലിക്കുകയും,
ധർമ്മപുരിയിൽ ഇനി എല്ലാവരേയും കൃഷി ചെയ്യുവാൻ പഠിപ്പിക്കുവാൻ ആയി ഇടയന്റെ പിതാവിനെ ഉപദേഷ്ടാവ് ആയി നിയമിക്കുകയും ചെയ്തു....
പിന്നെയുള്ള കാലം ധർമ്മപുരി യിൽ അന്നം മുട്ടിയിട്ടില്ല....
✍️
കഥാസാരം: പൂർവികരുടെ വഴികൾ നാം പിന്തുടരുക.
കൃഷിപ്പണി ഒരു തരംതാണ തൊഴിൽ ആയി കണക്കാക്കാതെ ഭൂമിയിലേക്ക് ഇറങ്ങിവന്നു ഭൂമിയെ ഒരു ഹരിതവർണ്ണ പ്രദേശം ആക്കുക..
ബഹുനില കെട്ടിടങ്ങൾ വെക്കുന്ന കൂട്ടത്തിൽ ഒരു മരം എങ്കിലും കൂടെ വെക്കുവാൻ മനസ്സ് കാണിക്കുക..🙏
നന്ദി
✍️ ഫിറോസ്ഖാൻ