Aksharathalukal

ആ രാത്രിയിൽ... - 15

   ആ രാത്രിയിൽ...   
    ✍️ 🔥 അഗ്നി 🔥
       
    ഭാഗം : 15
 
        ""നാലപ്പാട്ട്...  പ്രസാദ്..."" രണ്ടുപേരുകളും  ശ്രീ മനസ്സിൽ ഉരുവിട്ട് കൊണ്ടേയിരുന്നു...  എവിടെയോ കേട്ട് മറന്നത്പോലെ... അവൻ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു...  
 
 
     " എന്താ ശ്രീ വലിയ ആലോചനയിൽ ആണല്ലോ... " വസുന്ധര അവനോടായി ചോദിച്ചു. 
 
 
    " എവിടെയോ കേട്ട് മറന്നപേര്.... " 
 
 
   " അച്ഛൻ പറഞ്ഞു കേട്ടതായിരിക്കും കുട്ടി...  " 
 
 
    " ആയിരിക്കാം.. "  ഏതോ ഓർമയിൽ അവനും മറുപടി നൽകി.  
 
 
    " ഹ്മ്മ്.... " 
 
 
   " എന്നിട്ട്... ഇപ്പോഴും മെയിൻ ആളിലേക് കഥപറഞ്ഞു എത്തിയിട്ടില്ലാട്ടോ.... മഹാദേവൻ...  എങ്ങനെ... " ശ്രീ വീണ്ടും ബാക്കി പറയുവാൻ വസുന്ധരയോട് പറഞ്ഞു.  
 
 
     ഒരു മൂളലോടെ  വസുന്ധര തന്റെ ഭൂതകാലത്തിലേക്ക് മടങ്ങി. 
 
 
        💞💞💞💞💞💞💞💞💞💞💞💞💞 
 
 
     ഒരേ കോളേജിൽ അഡ്മിഷൻ എടുത്തത് കൊണ്ട് പ്രിയ എപ്പോഴും വാസുവിനൊപ്പം  തന്നെ ഉണ്ടായിരുന്നു...  
 
 
      പതിവുപോലെ ബസിറങ്ങി വീട്ടിലേക്ക് നടക്കും വഴി കവലയിൽ ആൾക്കൂട്ടം കണ്ടാണ് ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞത്...  
 
 
   " ഊരുതെണ്ടലൊക്കെ കഴിഞ്ഞു നാട്ടിൽ എത്തി എന്നറിയിക്കാൻ ഉള്ള പ്രഹസനം ആയിരിക്കും ആ പാവത്തിന്റെ മെക്കിട്ട് കയറി തീർക്കുന്നത്... " മുഷിച്ചിലോടെ പ്രിയ അവിടേക്ക് നോക്കി പറയുന്നത് കേട്ട് വസു കാര്യം മനസ്സിലാക്കാതെ അവളെ നോക്കി.  
 
 
    " നാട്ടിൽ എത്തിയിട്ടുണ്ട്....  അരീക്കൽ മഹാദേവൻ...  ദാ കാണുന്നില്ലേ പാവം കണാരേട്ടനെ വറുത്ത് കോരുന്നത്..  ഒരു കാര്യോം ഇല്ലാണ്ടാവും ആ പാവത്തിനെ തല്ലുന്നത്...  ആരും ചോദിക്കാൻ ചെള്ളില്ലെന്നുള്ള അഹങ്കാരം... " 
 
 
   
    " ആൾ അത്രേ വലിയ റൗഡി ആണോ..." വസു സംശയത്തോടെ ചോദിച്ചു..  
 
 
    " ഹ...  നല്ല ചോദ്യം...  തനി താന്തോന്നിയും തെമ്മാടിയുമാണ്....  കള്ളും കഞ്ചാവും...  എന്തിന് പെണ്ണ് കേസ് വരെ ഉണ്ട്....  പണം ഉള്ളോണ്ട് ഇങ്ങനെ വിലസി നടക്കുന്നു... "  പ്രിയ രഹസ്യമായി വാസുവിനോട് പറഞ്ഞു. പിന്നെ വേഗത്തിൽ അവളുടെ കൈയും പിടിച്ചു മുന്നോട്ട് നടക്കാൻ തുടങ്ങി. 
 
 
    " പതിയെ പോ പെണ്ണേ..." വസു അവൾക്ക് ഒപ്പം നടന്നുകൊണ്ട് പറഞ്ഞു.  
 
 
   " ഉവ്വ്...  പതിയെ നടന്നു ആ അസുരന്റെ മുന്നിൽ പെടുന്നതും നല്ലത് ദാ വരുന്ന വണ്ടിക്ക് വട്ടം ചാടുന്നതാ..."  നടത്തത്തിന്റെ വേഗത കുറയ്ക്കാതെ പ്രിയ മറുപടി നൽകി.  
 
 
    " ശ്രീപ്രിയ.... " അവൾ പറഞ്ഞു പൂർത്തിയാക്കി നാവ് അകത്തിടും മുന്നേ പിന്നിൽ നിന്നും മഹാദേവന്റെ ശബ്ദം ഉയർന്നിരുന്നു.  
 
 
  " എന്റെ ഈശ്വരാ... വിളിച്ചിട്ട് നിക്കാഞ്ഞാൽ...  വലിയ പണിയാകും...  " അതും പറഞ്ഞു പ്രിയ അവനെ തിരിഞ്ഞുനോക്കി ചുണ്ടുകളിൽ ഒരു പുഞ്ചിരി വരുത്തി.  
 
 
    " എന്താണ് പ്രിയേ...  കണ്ടിട്ട് ഒരു പരിചയം ഇല്ലാത്തത് പോലെ ഒഴിഞ്ഞുമാറി പോകുന്നെ... " പ്രിയയ്ക്ക് അരികിലേക്ക് നിന്നുകൊണ്ടവൻ  ചോദിച്ചു. 
 
 
    " അ....  അത് വീട്ടിൽ ചെന്നിട്ട്...  അൽ...  പ്പം തിരക്കുണ്ട്...  അതോണ്ട്... " വിക്കി വിക്കി അവൾ പറഞ്ഞു.  
 
 
    " ഓ...  അതാണല്ലേ..   ആട്ടെ ഇതാണോ വടക്കേമുറിയിൽ വാടകയ്ക്ക് വന്നവരുടെ കൂട്ടത്തിൽ ഉള്ളതാണോ... " വസുവിനെ ചൂണ്ടി കാണിച്ചുകൊണ്ട് അവൻ ചോദിച്ചു.  
 
 
    " അ...  അതേ... "  
 
 
     " ഞാൻ വരുന്നുണ്ട്...  പരിചയപെടാൻ " അതും പറഞ്ഞു മഹാദേവൻ തിരികെ  നടന്നു. 
 
 
 
 
                          തുടരും... 
 
 
 കുഞ്ഞു പാർട്ടാണെ... ഉറക്കം  തൂങ്ങി എഴുതിയത് ആണ് എത്ര നന്നായി എന്നറിയില്ല..  വായിച്ചു നോക്കി അഭിപ്രായം അറിയിക്കണേ... 
 
 
   നാളെ അടിപൊളി ലെങ്ത് ഉള്ള പാർട്ടുമായി വരാം..,, 😍😍😍 
 
.  
 
 
 
 

 


ആ രാത്രിയിൽ... - 16

ആ രാത്രിയിൽ... - 16

4.8
2443

ആ രാത്രിയിൽ... ഭാഗം : 16       "ഓ...  അതാണല്ലേ..   ആട്ടെ ഇതാ  വടക്കേമുറിയിൽ വാടകയ്ക്ക് വന്നവരുടെ കൂട്ടത്തിൽ ഉള്ളതാണോ... " വസുവിനെ ചൂണ്ടി കാണിച്ചുകൊണ്ട് അവൻ ചോദിച്ചു.           " അ...  അതേ... "            " ഞാൻ വരുന്നുണ്ട്...  പരിചയപെടാൻ " അതും പറഞ്ഞു മഹാദേവൻ തിരികെ  നടന്നു.     വസു മഹാദേവനെ നോക്കി വെറുതെ ഒന്ന് പുഞ്ചിരിച്ചു .     " ആൾ കണ്ടിട്ട് അത്ര കുഴപ്പക്കാരൻ ആണെന്ന് തോന്നുന്നില്ലല്ലോ പ്രിയേ..." വസു തിരികെ നടക്കുന്ന മഹാദേവനെ നോക്കികൊണ്ട് പറഞ്ഞു.     " ഉവ്വ്.. ഇപ്പൊ കണ്ട മാന്യമുഖം കൊണ്ട് ആളെ അളക്കാൻ നിൽക്കരുത് വസു...