Aksharathalukal

എൻ കാതലെ...♡ - 24

Part -24
 
ഒരാഴ്ച്ച കൂടി കഴിഞ്ഞാൽ  സ്റ്റഡി ലീവാണ് അത് കൊണ്ട് ആ ആഴ്ച്ച വർണ ക്ലാസിൽ പോവാൻ തിരുമാനിച്ചു.
 
ചന്തുവിന്റെ വീട്ടിൽ അവനും അമ്മയും മാത്രമേ ഉള്ളൂ. അവർ ഇരുവർക്കും വർണയോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു.
 
രാവിലെ ബസ്റ്റോപ്പ് വരെ ചന്തുവും ഉണ്ടായിരുന്നു. വർണ ഇപ്പോ ചന്തുവിന്റെ വീട്ടിൽ ആയതിനാൽ അനുവും വേണിയും അവളെ ബസ്റ്റോപ്പിലാണ് കാത്തു നിൽക്കുന്നത്.
 
വർണ കൂടി വന്നതും അവർ ബസ്സിൽ കയറി. കോളേജിൽ എത്തിയാൽ മൂന്നിനും ഒരെല്ല് കൂടുതലാണ്. കലപില കൂട്ടി കോളേജ് ഗേറ്റ് കടന്ന് അകത്തേക്ക് കയറി. കോളേജിന് മുന്നിലായി തന്നെ ക്രൈം പാർട്ട്ണേഴ്സ് നിൽക്കുന്നുണ്ട്.
 
അവരെ ശ്രദ്ധിക്കാതെ അനുവും വേണിയും വർണയും മുന്നോട്ട് നടന്നു.
 
"ഇന്നെന്താ മഹാറാണിമാർ നടന്നിട്ട്. " അവരെ കണ്ട് ക്രൈം പാർട്ട്നേഴ്സിൽ ഒരുത്തൻ ചോദിച്ചു.
 
"ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടമുള്ള പോലെ വരും. അതിന് നിനക്കെന്താടാ "വേണി.
 
"ഞങ്ങൾക്ക് എന്താ . ഞങ്ങൾക്ക് ഒന്നും ഇല്ല. എന്തായാലും വർണയുടെ കല്യാണം കഴിഞ്ഞതോടെ ദേവദത്തന് കോളടിച്ചു. ഒരു വെടിക്ക് മൂന്ന് പക്ഷികളെ അല്ലേ കിട്ടിയത്.
 
ദേവദത്തന്റെ കല്യാണം കഴിഞ്ഞതോടെ അവന്റെ ആദ്യത്തെ സെറ്റപ്പ് കോകില വേറെ കെട്ടി പോയി. അതിന് ഇപ്പോ ഇരട്ടി ലാഭം ആയി. ഭാര്യയും ഭാര്യയുടെ 2 കൂട്ടുക്കാരികളും . " അവൻ പറയുന്നത് കേട്ട് വർണയുടെ മുഖത്ത് ദേഷ്യം ഇരച്ചുകയറി. 
 
അവൾ ദേഷ്യത്തിൽ മുന്നോട്ട് നടന്ന് അത് പറഞ്ഞവന്റെ മുഖത്ത് ആഞ്ഞടിച്ചു.
 
"നിന്റെ ഈ വ്യത്തി കേട്ട നാവുകൊണ്ട് ഇനി എന്റെ ദത്തനെ എന്തെങ്കിലും പറഞ്ഞാൽ ഈ വർണ ആരാണെന്ന് നീ അറിയും. കുറേ കാലം ഫ്രണ്ട്സ് ആയി നടന്നതു കൊണ്ടാണ് ഞാൻ ഇപ്പോ ക്ഷമിക്കുന്നത് " അവൾ വിരൽ ചൂണ്ടി പറഞ്ഞു.
 
 
" അവനുണ്ട് എന്ന ധൈര്യത്തിൽ അല്ലേടീ നീ ഇങ്ങനെ കിടന്ന് നെഗളിക്കുന്നത് " വർണയുടെ വിരൽ മടങ്ങി കൊണ്ട് അവൻ പറഞ്ഞു.
 
 
" അതടോ ..എന്റെ ഭർത്താവുണ്ട് എന്ന ധൈര്യത്തിൽ തന്നേയാ ഞാനീ പറയുന്നത്. അവൻ നിന്നെ പോലെയല്ല. നട്ടെല്ലുള്ളവനാ.... ദത്തനെ കുറിച്ച് ഞാൻ നിനക്ക് വിശദീകരിച്ച് തരേണ്ടല്ലോ. അതോണ്ട് പൊന്നു മോൻ അധികം ഷോ ഇറക്കാതെ പോയി പണി നോക്ക്" അത് പറഞ്ഞ് വർണയും അനുവും വേണിയും ക്ലാസിലേക്ക് നടന്നു.
 
 
" ഛേ :... ഒരു കൂളിങ്ങ്ഗ്ലാസും ടു ട്ടൂ ടു ട്ടൂ ബാഗ്രാവുണ്ട് മ്യൂസിക്കും ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനേ " വേണി .
 
 
" അത് ശരിയാ . സാരില്യ പോട്ടെ. അടുത്ത വട്ടം നോക്കാം " വർണ
 
" നീ എന്ത് ധൈര്യത്തിലാ വർണ മോളേ അങ്ങനെയൊക്കെ പറഞ്ഞത്. ഒന്നാമത് ദത്തേട്ടൻ സ്ഥലത്തില്ലാ. ആ കാര്യം അവർ അറിയാത്തത് നമ്മുടെ ഭാഗ്യം " അനു നെഞ്ചിൽ കൈ വച്ച് നെടു വീർപ്പോടെ പറഞ്ഞു.
 
അവർ മൂന്ന് പേരും ക്ലാസിലേക്ക് പോയി.
 
***
 
ഫസ്റ്റ് പിരീഡ് ടീച്ചർ കഴിഞ്ഞ ദിവസം എടുത്ത ക്ലാസ്സ് ടെസ്റ്റിന്റെ പേപ്പറുമായാണ് ക്ലാസിലേക്ക് കയറി വന്നത്.
 
ടീച്ചർ ഓരോരുത്തരുടേയും പേരു വിളിച്ച് ആൻസർ ഷീറ്റ് കൊടുത്തു.
 
 
"ചതി .. കൊടും ചതി. നീ ഞങ്ങളെ പറ്റിച്ചു അല്ലേ അനു . നീ ഞങ്ങളേക്കാൾ കൂടുതൽ പഠിച്ച് കൂടുതൽ മാർക്ക് വാങ്ങിച്ചു അല്ലേ " വർണ
 
 
" ഞാൻ നിന്നോട് അന്നേ പറഞ്ഞതല്ലേ ഇവൾ രാത്രി നമ്മളറിയാതെ ഇരുന്ന് പഠിക്കുന്നുണ്ടെന്ന് . ഇപ്പോ കണ്ടില്ലേ വലിയ പഠിപ്പിസ്റ്റ് ആയിരിക്കുന്നു. " വേണി .
 
 
" പഠിപ്പികൾ ഒന്നും ലാസ്റ്റ് ബെഞ്ചിൽ ഇരിക്കണ്ട . ഇറങ്ങി പോ ഞങ്ങളുടെ ബെഞ്ചിൽ നിന്നു. പോയി വല്ല ഫസ്റ്റ് ബെഞ്ചിലും ചെന്നിരിക്ക്. പഠിപ്പികളുടെ സ്ഥാനം അവിടേയാ " വർണ .
 
"എനിക്ക് അറിയില്ല വർണ മോളേ എങ്ങനെ ഇത്രം മാർക്ക് കിട്ടി എന്ന്. ഞാൻ ഒന്നും പഠിക്കാതെയാണ് വന്നത്. എന്നേ ഒന്ന് വിശ്വാസിക്ക് വേണി. "
 
" മതി നിർത്തിക്കോ . ഇതോടെ തീർന്നു നമ്മൾ തമ്മിലുള്ള ബന്ധം . ഇനി നിനക്ക് നിന്റെ വഴി. വലിയ മാർക്ക് ഒക്കെ കിട്ടിയത് അല്ലേ. പോയി ആ പഠിപ്പിസ്റ്റ് ശ്രുതിയുടെ കൂടെ  ഇരിക്ക് " വർണ .
 
"എന്താ അവിടെ ലാസ്റ്റ് ബെഞ്ചിൽ ഒരു ബഹളം. ഒരു അക്ഷരം പഠിക്കില്ല. ക്ലാസ്സിൽ വരുന്നത് തന്നെ സംസാരിക്കാനാണ്. ബ്രേക്ക് ടൈമിൽ സംസാരിച്ചതൊന്നും പോരെ നിങ്ങൾക്ക്.
 
രാവിലെ തന്നെ കെട്ടി ഒരുക്കി ഇറങ്ങി കൊള്ളും ഒരു കാര്യവുമില്ലാതെ. വന്നാ ഈ സംസാരം മാത്രം. കൊട്ടയിലാണല്ലോ മാർക്ക് വാങ്ങിച്ചിരിക്കുന്നത്. ക്ലാസ്സിന് തന്നെ അപമാനമായ  പിള്ളേർ " 
 
ടീച്ചർ പറയുന്നത് കേട്ട് അവർ മൂന്ന് പേരും തങ്ങളോടല്ലാ പറയുന്നത് എന്ന മട്ടിലായി ഇരുന്നു. അത് കണ്ടതും ടീച്ചറുടെ ദേഷ്യം ഒന്നുകൂടെ വർദ്ധിച്ചു.
 
"വേണി കൃഷ്ണ .. ഇന്ന് തന്ന പേപ്പറിലെ മാർക്ക് പറ "
 
" അൻപതിൽ രണ്ട് " അവൾ എണീറ്റ് നിന്ന് കൊണ്ട് പറഞ്ഞു.
 
"വർണ ..തന്റെയോ "
 
" അൻപതിൽ രണ്ട് " അവളും എണീറ്റ് നിന്നു.
 
"ഇനി അനുരാധയോട് പ്രത്യേകം ചോദിക്കുണാേ "
 
" അൻപതിൽ രണ്ടര " അവളും എണീറ്റ് നിന്നു കൊണ്ട് പറഞ്ഞു.
 
 
"നിങ്ങളോടൊന്നും ഒന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. വെറുതെ നിന്ന് കാല് വേദനിക്കണ്ട . ഇരുന്നോ " ടീച്ചർ പുഛത്തോടെ പറഞ്ഞ് ക്ലാസ് എടുക്കാൻ തുടങ്ങി.
 
 
"നിങ്ങളേക്കാൾ അര മാർക്ക് കൂടുതൽ കിട്ടിയതിന് ആണോ ഇവിടെ കിടന്ന് ഈ അടി മുഴുവൻ ഉണ്ടാക്കിയത്. നിങ്ങളുടെ സംസാരം കേട്ടപ്പോൾ ഞാൻ കരുതി അനുരാധക്ക് ഫുൾ മാർക്ക് ഉണ്ടെന്ന് " അവരുടെ ഫ്രണ്ടിലെ ബെഞ്ചിൽ ഇരിക്കുന്ന കുട്ടി തിരിഞ്ഞ് ഇരുന്ന് ചോദിച്ചതും മൂന്നും ഒരു വളിച്ച ചിരി ചിരിച്ചു.
 
 
" എന്നാലും ഒരേ പോലെ എഴുതിയിട്ട് എനിക്ക് എങ്ങനെ അരമാർക്ക് കൂടുതൽ കിട്ടി എന്ന് മനസിലാവുന്നില്ലലോ " അനു പേപ്പർ തിരിച്ചും മറിച്ചും നോക്കി കൊണ്ട് പറഞ്ഞു.
 
***
 
ഉച്ചക്ക് ശേഷം ഫ്രീ പിരീഡ് ആയ കാരണം ത്രിമൂർത്തികൾ മൂന്നും ഡെസ്കിൽ തല വച്ച് നല്ല ഉറക്കത്തിൽ ആണ്.
 
ആരുടേയൊക്കെയാ ബഹളം കേട്ട് മൂന്നും ചാടി എണീറ്റു.
 
"അയ്യോ ഭൂമി കുലുക്കം " അനു അലറി വിളിച്ചു.
 
"ഭൂമി കുലുക്കം ഒന്നും അല്ലെടി. അവിടെ എന്തോ അടി നടക്കുന്നതാ" വരാന്തയിലൂടെ ഓടുന്നവരെ നോക്കി വർണ പറഞ്ഞു.
 
 
"ഇനി സ്വൽപ്പം സ്റ്റണ്ട് ആവാം. വാ നമ്മുക്ക് പോയി കാണാം " വേണി ഉറക്കത്തിൽ നിന്നും എണീറ്റ് കൈയ്യും കാലും ഒന്ന് കുടഞ്ഞു കൊണ്ട് പറഞ്ഞു.
 
മൂന്നും കൂടി അടി കാണാൻ പുറത്തേക്ക് ഇറങ്ങാൻ നിന്നതും അകത്തേക്ക് ആരൊക്കെയോ ഓടി വന്നു.
 
 
ക്രൈം പാർട്ട്ണേഴ്സിലെ ആൺ തരികൾ ആണ് ക്ലാസിലേക്ക് ഓടി കയറിയത്. അവർക്ക് പിന്നാലെ വേറെ കുറച്ച് പേർ തല്ലാനായി പുറകെ കയറി വന്നു.
 
"എടി ഇത് അവരല്ലേ ... ദത്തേട്ടന്റെ ഗാങ്ങ് " അവരെ നോക്കി അനു പറഞ്ഞു.
 
 
ദത്തന്റെ കൂട്ടുക്കാർ  ക്രൈം പാർട്ട് നേഴ്സിലെ വീരശൂര പരക്രിമികളെ അറിഞ്ചും പൊറിഞ്ചും തല്ലുന്നുണ്ട്. ഒന്നും മനസിലാവാതെ കുട്ടികൾ അവർക്ക് ചുറ്റും കൂടെ നിൽക്കുന്നുണ്ട്.
 
" ഇനി ദത്തന്റെ ഭാര്യയുടെയോ പെങ്ങമാരുടെ നേരെയോ നിങ്ങളുടെ നാവ് ഉയർന്നാൽ ദത്തൻ ഇങ്ങോട്ട് നേരിട്ട് വരും. ബാക്കി കാര്യം ഞാൻ പറയണ്ടല്ലോ. അത് ചിലപ്പോ നിങ്ങൾക്ക് താങ്ങാൻ കഴിഞ്ഞെന്നു വരില്ല. " മനു അടി കൊണ്ട് പഞ്ചറായി കിടക്കുന്നവൻമാർക്ക് നേരെ ചീറി കൊണ്ട് പറഞ്ഞു.
 
ശേഷം അവൻ വർണയുടെ അടുത്തേക്ക് വന്നു.
 
"ഇനി ഇവർ ആരും നിങ്ങളെ ഒരു നോക്കുകൊണ്ടു പോലും ശല്യം ചെയ്യില്ല പെങ്ങളെ. അതിനുള്ളതൊക്കെ ഞങ്ങൾ കൊടുത്തിട്ടുണ്ട് " മനു വർണയെ നോക്കി പറഞ്ഞ ശേഷം അനുവിന് നേരെ തിരിഞ്ഞു.
 
" ഞാനിപ്പോ ദത്തൻ വർക്ക് ചെയ്യുന്ന വർക്ക് ഷോപ്പിൽ ജോലിക്ക് പോകുന്നുണ്ട്. പിന്നെ പി എസ് സി കൊച്ചിങ്ങിനും പോകുന്നുണ്ട് " അനുവിനെ നോക്കി മനു പറഞ്ഞു.
 
 
"ചേട്ടോ ..." വർണ ഒരു പ്രത്യേക താളത്തിൽ വിളിച്ചു.
 
" ഒന്നൂല്യ ഞാൻ വെറുതെ പറഞ്ഞു എന്നേ ഉള്ളൂ. കുട്ടിയെ ആരെങ്കിലും ശല്യം ചെയ്യാൻ വന്നാൽ എന്നോട് വന്ന് പറഞ്ഞൊള്ളു. ഞാൻ വേണ്ടത് കൊടുത്തോളാം. എന്നാ ഞങ്ങൾ ഇറങ്ങാ " മനു അനുവിനെ നോക്കി ഒരു ചിരിയോടെ പറഞ്ഞ് പുറത്തേക്ക് പോയി.
 
"കുട്ടിക്കും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോടു പറഞ്ഞോളു ട്ടോ " സുധി വേണിയോട് പറഞ്ഞ് പുറത്തേക്ക് പോയി.
 
 
"എടാ പൊട്ടാ നീയിത് എന്ത് ഭാവിച്ചാ . വർണ പറഞ്ഞതല്ലേ വേണിയെ വിട്ടേക്കാൻ . അവളുടെ കല്യാണം ഉറപ്പിച്ചതാ "
 
" എന്നാലും വെറുതെ ഒന്ന് ശ്രമിച്ചു നോക്കാമല്ലോ "
 
" ഇങ്ങനെ ശ്രമിച്ചാൽ മിക്കവാറും നിന്റെ അന്ത്യം അവളുടെ മുറച്ചെറുക്കൻ ആ പട്ടാളക്കാരന്റെ തോക്കിലെ ഉണ്ട കൊണ്ട് ആയിരിക്കും " മനുവും മറ്റുള്ളവരും പുറത്തേക്ക് പോയി.
 
 
" രാവിലെ ഇവിടെ ഉണ്ടായ കാര്യം ഇവർ എങ്ങനെ അറിഞ്ഞു. "വേണി സംശയത്തോടെ ചോദിച്ചു.
 
" ഞാനാ ചേച്ചിമാരെ പറഞ്ഞത് " ഒരു പെൺകുട്ടി അവരുടെ അരികിലേക്ക് വന്നു.
 
" ഞാൻ മിത്ര . ഇവിടെ ഡിഗ്രിക്ക് പഠിക്കുന്നു. മനുവേട്ടന്റെ കസിൻ ആണ്. എനിക്ക് വർണ ചേച്ചിയെ അറിയാം. അതു കൊണ്ട് ഞാനാ എട്ടനെ വിളിച്ച് ഇവിടെ ഉണ്ടായ കാര്യങ്ങൾ പറഞ്ഞത് "മിത്ര ഒരു വളിച്ച ചിരിയോടെ പറഞ്ഞു.
 
***
 
ഒരാഴ്ച്ച വേഗത്തിൽ കടന്ന് പോയി. ദത്തൻ ഒരാഴ്ച്ച കഴിഞ്ഞ് വരാം എന്ന് പറഞ്ഞു എങ്കിലും പിന്നീട് വിളിച്ച് കുറച്ചു ദിവസം കൂടി കഴിയും എന്ന് പറഞ്ഞു.
 
ഇന്നേക്ക് ദത്തൻ ഇവിടെ നിന്നും പോയിട്ട് 13 ദിവമായി. രണ്ട് ദിവസം മുൻപ് വരെ അവൻ രാത്രി എന്നും വിളിക്കുമായിരുന്നു.
 
അതും വിളിച്ചാലും വാക്കുകൾ പോലും പിശുക്കിയേ സംസാരിക്കത്തുള്ളു. ക്ലാസിൽ പോയോ , ഭക്ഷണം കഴിച്ചോ എന്നീ കാര്യങ്ങൾ മാത്രമേ അവൻ ചോദിക്കൂ. 
 
 
വർണയാണെങ്കിൽ അന്നത്തെ ദിവസം നടന്ന കാര്യങ്ങൾ എല്ലാം ദത്തനോട് വാ തോരാതെ സംസാരിക്കും. അവൻ മറുപടി ഒരു മൂളലിൽ
ഒതുക്കും.
 
വൈകുന്നേരം വിളക്ക് വച്ച് കഴിഞ്ഞ് ചായ വച്ച പാത്രങ്ങൾ എല്ലാം കഴുകി വക്കുകയായിരുന്നു വർണ . അടുക്കള ഭാഗത്തെ തെങ്ങിൻ ചുവട്ടിലാണ് പാത്രം കഴുകുന്ന സ്ഥലം. അവൾ മൂളി പാട്ടും പാടി പാത്രം കഴുകുമ്പോഴാണ് ദത്തന്റെ ബുള്ളറ്റ് മുറ്റത്ത് വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്.
 
അവൾ കൈ കഴുകി കൊണ്ട് നേരെ മുറ്റത്തേക്ക് ഓടി. ദത്തൻ വണ്ടിയിൽ വന്ന് ഇറങ്ങിയത് കണ്ടതും അവൾ അവന്റെ അരികിലേക്ക് ഓടി.
 
അപ്പോഴേക്കും മറ്റൊരു കാർ കൂടി ആ മുറ്റത്ത് വന്നു നിന്നു. കാറിൽ നിന്നും ഇറങ്ങുന്നവരെ കണ്ട് വർണയുടെ മുഖം മങ്ങി. ഒന്ന് ചലിക്കാൻ പോലും ആവാതെ അവൾ അവിടെ തന്നെ നിന്നു..
 
വർണയുടെ മുഖത്തെ ഭാവമാറ്റങ്ങൾ നോക്കി ചുണ്ടിൽ ഒളിപ്പിച്ച കള്ള ചിരിയുമായി ദത്തൻ ബുള്ളറ്റിൽ ചാരി നിന്നു.
 
 
(തുടരും)
 
പ്രണയിനി.
 

എൻ കാതലെ...♡ - 25

എൻ കാതലെ...♡ - 25

4.8
8945

Part -25   വർണയുടെ മുഖത്തെ ഭാവമാറ്റങ്ങൾ നോക്കി ചുണ്ടിൽ ഒളിപ്പിച്ച കള്ള ചിരിയുമായി ദത്തൻ ബുള്ളറ്റിൽ ചാരി നിന്നു.   "വർണ അല്ലേ. അന്ന് ഹോസ്പ്പിറ്റലിൽ വച്ച് കണ്ടിട്ടുണ്ട്. പക്ഷേ അന്ന് തിരിക്കിൽ ഒന്നും സംസാരിക്കാൻ പറ്റിയില്ല " കാറിൽ നിന്നും ഇറങ്ങിയ സ്ത്രീ വർണയെ നോക്കി പറഞ്ഞു.   മറുപടിയായി വർണ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. മനസിലെ പരിഭ്രമം മുഖത്ത് വരാതെ ഇരിക്കാൻ അവൾ ഒരുപാട് കഷ്ടപ്പെട്ടിരുന്നു.   " ഞാൻ മാലതി . ദത്തന്റെ അമ്മായി ആണ് . ദത്തന്റെ അച്ഛൻ എന്റെ ആങ്ങളയാണ് " ആ സ്ത്രി വീണ്ടും ഓരോന്ന് പറയാൻ തുടങ്ങി.   വർണ ദത്തന്റെ മുഖത്തേക്ക്  ഇടക്ക