Aksharathalukal

റൂഹിന്റെ ഹൂറി_💖Part-84

*റൂഹിന്റെ ഹൂറി_💖*



Part-84


✍️🦋Hina_rinsha🦋

©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission

                         °°°°°°°°°°°°°°°°°°°

മുന്നിൽ നിൽക്കുന്നവരെ കാണെ അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു... മിണ്ടാനാകാതെ ചുണ്ടുകൾ പോലും വിറ പൂണ്ടു.......!!!!

ഉ.. ഉമ്മാ...

അവളെങ്ങെനെയോ പറഞ്ഞോപ്പിച്ചു...
ഇസ്സയുടെ വിളി കേട്ട് അവരുടെ കണ്ണുകളും വിടർന്നിരുന്നു....

മോ.. മോൾക്കെന്നെ ഓർമ്മയു...
വിതമ്പലോടെ അവർ പറഞ്ഞവസാനിക്കും മുന്നേ അവലവരെ ഇറുക്കെ പുണർന്നു....

എന്താ ഉമ്മ.. ഇങ്ങനൊക്കെ ചോദിക്കുന്നത്.. കുറച്ച് കാലം സ്വന്തം മോളെ പോലെ എന്നെ സ്നേഹിച്ചതല്ലേ...

അത് പറയുമ്പോൾ അവളുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു.. 

 സ്വന്തം പോലെ അല്ല സ്വന്തം മോൾ തന്നയാ നീയെനിക്ക്... മോളെന്ന നാട്ടിൽ വന്നത്....

അവരുടെ ചെറുതായി ചുളിഞ്ഞ കൈകൾ അവളുടെ മുഖത്തോട് ചേർത്തു പിടിച്ചു...

കുറച് ദിവസായി....

ആണോ.. ഇവിടെ എവിടെയാ താമസം... ജോലി ആയിട്ട് വന്നതാണോ..

തുടരെ തുടരെ ആകാംഷയോടെ അവർ ചോദിക്കുമ്പോൾ അവൾ എന്ത് പറയും എന്നറിയാതെ നിന്നു പോയി....

ആ.. അത് ഒരു ഫ്രണ്ടിന്റെ വീട്ടിൽ ആയിരുന്നു... ഇന്ന് അവിടെന്ന് മാറിയതാ ഞാൻ....

ഇനി എങ്ങോട്ടാ പോകുന്നെ..

ആ. അത്... ഹോസ്റ്റൽ... ഹോസ്റ്റലിൽ പോവാ...
പെട്ടന്ന് വായിൽ വന്നത് പറഞ്ഞു നിർത്തിയവൾ...

പെട്ടന്ന് പിന്നിൽ നിന്ന് ഹോൺ ശബ്ദം കേട്ടതും അവര് തിരിഞ്ഞ് നോക്കി....

ദൃതി കൂട്ടല്ലേടാ.. ഞാനിപ്പം വരാം...
കാറിലെ ഡ്രൈവറോഡായി തിരിഞ്ഞ് നിന്ന് കൊണ്ട് പറഞ്ഞതും ഇസ്സയുടെ കണ്ണുകളും പ്രതീക്ഷയോടെ അങ്ങോട്ട് നീങ്ങി.,..


നോക്കണ്ട.. അനസല്ല അത്...
അവൾ വാടി കരിഞ്ഞ ഒരു ചിരി ചിരിച്ചു..

ഞാൻ കുറച്ച് സാധങ്ങൾ വാങ്ങിക്കാൻ ഇറങ്ങിയതാ... വീടിന്റെ തൊട്ടടുത്തുള്ള പയ്യനാ അത്...
അവരെന്തൊക്കെയോ പറയുന്നുണ്ട്... എന്നാൽ ഇസ്സ വേറേതോ ലോകത്തു എന്ന പോലെ നിൽപ്പാണ്...

ആ.. അനസ്ക്കാ...ഇപ്പൊ എവിടെയാ ഉമ്മി..

അവൾ തലയും താഴ്ത്തി കൊണ്ട് ചോദിച്ചു..
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ഒരിക്കലെങ്കിലും ദൂരെ നിന്നെങ്കിലും ആ രൂപം ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നി അവൾക്ക്......

മോൾക്ക് വെറുപ്പാണോ അവനോട്....
അവരുടെ ശബ്ദവും നേർത്തു വന്നു.....

ചുണ്ടുകൾ കടിച്ചു പിടിച്ചു കരച്ചിലടക്കി അവൾ... മെല്ലെ അല്ലെന്ന പോലെ തലയാട്ടി...

ആവും... ഉമ്മാക്ക് അറിയാം... മോളെ ഒത്തിരി വിഷമിപ്പിച്ചത് അല്ലെ ഓന്... ഓന്റെ ഉപ്പാന്റെ ഭീഷണി ഒന്നോണ്ട അന്നവൻ നിന്നെ വേണ്ടെന്ന് പറഞ്ഞു നാട്ടിലേക്ക് തിരിച്ചത്... അയാൾക്ക് മകന്റെ സന്തോഷം ഒന്നും വേണ്ടായിരുന്നു... ആവോളം പണവും പകയും മാത്രം മതിയായിരുന്നല്ലോ.. അയാളുടെ രക്തത്തിലെ വിഷം കൊടുത്തു ന്റെ മോന്റെ ജീവിതം കൂടെ നശിപ്പിച്ചല്ലോ..
എന്നിട്ടെന്താ.. പടച്ചോൻ വെറുതെ വിട്ടോ... മരിച്ചു മണ്ണടിഞ്ഞപ്പോ ഉണ്ടാക്കി വെച്ച ഒരു തരി പോലും കൊണ്ടോയ... അതിന്റെ ബാക്കിയ ന്റെ മോൻ കൂടെ അനുഭവിക്ക്ണെ....

പദം പറയും കണക്കെ കണ്ണീർ തുടച്ചോണ്ടവർ അവളെ മുന്നിൽ സങ്കടങ്ങൾ ഓരോർന്നും എണ്ണി എണ്ണി തുറന്ന് പറയുമ്പോൾ ഇസ്സ തറഞ് നിൽക്കുവായിരുന്നു....

ഉമ്മ.. എന്താ പറഞ്ഞെ..അനസ്ക്ക ഉപ്പാടെ...

പറഞ്ഞു പൂർത്തിയാക്കാൻ പറ്റാത്ത പോലെ തോന്നി അവൾക്ക്...

അതെ മോളെ... ഓന്ക്ക് ശെരിക്കും ഇഷ്ടർന്ന് അന്നേ... പക്ഷേ ഒരു യതീം പെണ്ണിനെ അയാൾക്ക് മരുമകളാക്കാൻ പറ്റൂലായിരുന്ന്.... ഉപ്പ പറഞ്ഞ എന്തും ഓൻ ഉപേക്ഷിക്കുവാർന്ന്... അത്രക്കാർന്ന് ഓന്ക്ക് ഉപ്പാനോടുള്ള സ്നേഹം... ആ സ്നേഹം തന്ന അയാൾ മുതലെടുത്തതും ഓന്റെ ജീവിതം ഇങ്ങനെ ആക്കിയതും....

അനസ്ക്കാക്ക് ന്താ പറ്റിയെ ഉമ്മ....

ആ ചോദ്യത്തിന് ന്ത്‌ ഉത്തരം കൊടുക്കും എന്നറിയാതെ അവരും ഒരു നിമിഷം നിന്നു....

മകനും ഉപ്പാടെ പാത പിന്തുടർന്നു എന്നോ...അതോ പക വീട്ടാൻ ഒരു പെണ്ണിന്റെ ജീവിതം വെച്ച് കളിച്ചന്നോ.. എന്തോ അവർക്കങ്ങനെ പറയാൻ തോന്നിയില്ല... 


അവനൊരു accident....

അവർ അത്രയും പറഞ്ഞവളെ നോക്കി..

പ്രതീക്ഷിക്കാത്തത് കേട്ടതിന്റെ എല്ലാ ഭാവവും അവളുടെ മുഖത്തുണ്ട്.... അവളാകെ തളർന്ന പോലെ തോന്നി അവർക്ക്...

ഒരു താങ്ങിനെന്ന പോലെ അവരുടെ കൈകൾ അവളെ ഷോൾഡറിൽ വീണു...

പൊട്ടി കരഞ്ഞു പോയിരുന്നു അവൾ... അവരുടെ ചുമലിനെ നനയിച്ച് അവളുടെ കണ്ണുനീർ പെയ്യുമ്പോഴും എന്തോ തടയണം എന്ന് തോന്നിയില്ല.. കുറെ ഭാരം കരഞ്ഞു തീർക്കട്ടെ എന്ന് തോന്നി അവർക്ക്...

റോടാൻ എന്ന് പോലും അവൾ മറന്ന് പോയിരുന്നു... പലരുടെയും നോട്ടം അവരിലേക്ക് എത്തിയതും അവർ പതിയെ അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി....

വീണ്ടും പിന്നിൽ നിന്ന് ഹോൺ ശബ്ദം മുഴങ്ങി.....

പോട്ടെ മോളെ... അവന് തിരക്ക് കാണും.. അതാവും.... ഇതൊക്കെ മോള് അറിയണം എന്നത് പടച്ചോൻ വിധിച്ചത് ആവും.. അതോണ്ടല്ലേ ഇവിടെ വെച്ച് മോളെ ഞാൻ കാണാനും അടുത്തേക്ക് വരാനും ഒക്കെ തോന്നിയത്.....വെറുക്കരുത് എന്റെ മോനെ... എവിടെയാണെങ്കിലും മോൾ സന്തോഷവായിട്ട് ഇരുന്ന മതി...!!

അത്രമാത്രം പറഞ്ഞു അവളുടെ മറുപടിക്ക് കാക്കാതെ കണ്ണ് രണ്ടും ഇറുക്കെ തുടച്ച്
കാറിൽ കയറി.... കാർ കണ്ണിൽ നിന്ന് മറയും വരെ അവൾ ഒരു പ്രതിമ കണക്കെ നിന്നു.. പിന്നൊരു പൊട്ടികരച്ചിലൂടെ ചെറിയ ബെഞ്ചിലെക്കിരുന്നു... ചുറ്റുമുള്ള പലരുടെയും നോട്ടം തന്നിലേക്ക് നീളുന്നുണ്ട് എന്ന് കണ്ടതും അവൾ കണ്ണ് രണ്ടും ഇറുക്കെ തുടച് അവിടെ നിന്ന് എണീക്കാൻ നിന്നതും പെട്ടന്നെന്തോ കണ്ണിലുടക്കിയതും അവൾ മുഖം വെട്ടിതിരിച്ചു അതിലേക്ക് നോക്കി.....!!

                              🦋🦋🦋🦋

ആച്ചീ...

സ്റ്റയർ കയറാൻ നേരം പിന്നിൽ നിന്ന് യൂസുഫിന്റെ വിളി കെട്ട് അവന് പിന്തിരിഞ്ഞു നോക്കി....

എന്താ ഉപ്പ...!?

Evening flight കിട്ടിയില്ല.. നാളെ മോർണിംഗ് ലേത്തേതിൽ നമ്മൾ പോവും.... നീ റിഫ മോളോട് വേണ്ടതെല്ലാം പാക്ക് ആക്കാൻ പറഞ്ഞോ...

അവനൊന്ന് മൂളി കൊണ്ട് മേലേക്ക് കയറി...

റിഫ...!!
അവളെ പേരും വിളിച്ചു റൂമിലേക്ക് കയറിയതും എന്തോ പിടിച്ചു തിരിച്ചും മറിച്ചും നോക്കുന്നവളെ കണ്ട് അവന് നെറ്റി ചുളിച്ചു...

എന്താ നീ നോക്കുന്നെ...

അവൾ ആ papper അവന് നേരെ നീട്ടി...

ഇസ്സ നിന്നിരുന്ന room ക്ലീൻ ചെയ്യാൻ കയറിയപ്പോ കിട്ടിയതാ...
അവന് അതും അവളെയും മാറി മാറി നോക്കി....!!

ഞാൻ വായിച്ചില്ല....
ചുണ്ട് കൊട്ടി അവൾ പറഞ്ഞത് കെട്ട് അവന് ചിരി വന്നെങ്കിലും മുഖത്ത് ഗൗരവം വിതറി കൊണ്ടവൻ അവളെ കയ്യിൽ നിന്ന് വാങ്ങി തുറന്നു നോക്കി...!!

Ziyaah.....

ഒരിക്കൽ കൂടെ നിന്റെ മുഖത്ത് നോക്കി സംസാരിക്കാൻ കഴിയും എന്ന് തോന്നുന്നില്ല.. അത് ഇങ്ങനൊരു കാര്യത്തിന് മുതിരുന്നത്...

നിന്റെ ലൈഫിലേക്ക് വന്നതിനും ഒഴിഞ്ഞു പോയിട്ടും വീണ്ടും നിന്നിലേക്ക് തിരികെ വന്നതിന് എല്ലാത്തിനും sorry... ഒന്നല്ല... ഒരായിരം sorry പറഞ്ഞാലും മറക്കാനോ പൊറുക്കാനോ ആവില്ലെന്ന് അറിയാം.. 
വെറുപ്പായിരിക്കും അല്ലെ എന്നോട്.... അറിയാം നല്ലോണം വെറുപ്പാവും... എന്നാലും നിന്നോടെനിക്ക് വല്ലാത്തൊരു ബഹുമാനമാണ്... ഞാൻ കണ്ടതിൽ ഡിഫറെൻറ് ആണ് നീ... ഒത്തിരി ക്ഷമിച്ചു എന്നോട്...!! എല്ലാരോടും നേരിട്ട് ക്ഷമ പറയണം എന്നുണ്ട്... പക്ഷേ സ്‌നേഹം കൊണ്ട് പൊതിഞ്ഞ അവരിൽ നിന്ന് വെറുപ്പോടെയുള്ള ഒരു നോട്ടം പോലും എനിക്ക് ഓർക്കാൻ വയ്യ... നീ പറഞ്ഞ പോലെ നിന്നെ ഞാൻ സ്നേഹിച്ചിട്ടില്ല.... പിന്നെന്തിനാ ഇതെല്ലാം എന്ന് ചോദിച്ച... അറിയില്ല ഭ്രാന്താണോ അതോ സ്വയം വാശി തീർക്കൽ ആണോ ഒന്നും അറിയില്ല....

Anyways.. Thank uh so much...!!

കുറച്ച് ദിവസം എങ്കിലും എനിക്കൊരു കുടുംബത്തെ തന്നതിന്...!!

 ഒരു പക്ഷേ ഇന്ന് നമ്മൾ അവസാനമായിട്ട് കണ്ടതാവും...ഇനിയൊരിക്കലും നിങ്ങളുടെ മുന്നിലേക്ക് വരാതിരിക്കാൻ ശ്രമിക്കും....


റിഫ അവളൊരു jem ആണ്... നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് പാവം... അവളും നീയും ഒരുപോലെ ഭാഗ്യം ചെയ്തവർ ആയിരിക്കും...!!

Happy married life..!! 
       
*-Neha-*

അവസാനത്തെ പേര് വായിച്ചതും അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു......

കേട്ടില്ലേ ഭാഗ്യം ചെയ്യണം ന്നെ പോലെ ഒന്നിനെ കിട്ടണം ങ്കിൽ...

റിഫ പിറുപിറുത്തു...

ന്തേലും പറഞ്ഞോ നീ


അവൾ ചുമൽ പൊന്തിച്ചു ഒന്നുമില്ലെന്ന് പറഞ്ഞു....

ഞാൻ പറഞ്ഞില്ലേ അവൾ പാവാ...!!

ആച്ചി പറഞ്ഞത് കെട്ട് റിഫ കണ്ണ് കൂർപ്പിച്ചു അവനെ നോക്കി...

ഞാനും പാവാണ്...!!

വീരോടെ അവളും പറഞ്ഞു...

അവന് പൊട്ടി ചിരിച്ചു...

നിനക്ക് തീരെ കുശുമ്പ് ഇല്ലാന്ന് തോന്നുന്നു..!

ചിരി അടക്കി ഇടയ്ക്കവൻ പറഞ്ഞു... എന്നാൽ അവൾ അവന്റെ ചിരിയിൽ തറഞ് നിൽക്കുവായിരുന്നു... ഈ അടുത്തൊന്നും അവന് ഇങ്ങനെ ചിരിക്കുന്നത് കണ്ടിട്ടില്ലെന്ന് തോന്നി അവൾക്ക്....
  
                               🦋🦋🦋🦋

ഹാദി...!!
അവളെയും വിളിച്ചു അമൻ റൂമിലേക്ക് കയറിയതും അവന്റെ ഫോൺ ring ചെയ്തതും ഒരുമിച്ചായിരുന്നു....

അമൻ അവളെ ഒന്ന് നോക്കി ഫോൺ എടുത്തു....

ഹലോ....

Aahno....

എവിടെയാ...

ദേ ഇപ്പൊ വരാം...

ആവേശത്തോടെയുള്ള അവന്റെ മറുപടികൾ കെട്ട് ഹാദി നെറ്റി ചുളിച്ചു അവന്റെ ആദ്യത്തേക്ക് വന്നു...

ആരാ അമീക്കാ...
ഫോൺ വെച്ച ഉടനെ അവൾ ചോദിച്ചു .


അതൊക്കെയുണ്ട്... നിനക്കൊരു സർപ്രൈസ് ഉണ്ട്...!

സർപ്രൈസൊ.. എന്താ...

ഒരാളാണ്...

ആരാ...

എല്ലാം പറഞ്ഞ പിന്നെ സർപ്രൈസ് എന്ന് പറയ്യോ... നീ ഇങ് വന്നേ പെണ്ണെ....

അവന് അവളെ കയ്യും പിടിച്ചു റൂമിൻ പുറത്തേക്ക് നടന്നു... ഒന്നും മനസ്സിലാവാതെ അവൾ പിന്നാലെയും...!!

                                 🦋🦋🦋🦋

വന്ന ഓട്ടോ വിട്ട് നേഹ (ഇസ്സനെ ഇനി മുതൽ നേഹാന്ന് പറയാട്ടോ.. രണ്ടും കൂടെ കൺഫ്യൂഷൻ ആക്കണ്ട) ആ വീട് മുഴുവനായി ഒന്ന് നോക്കി.. അത് വരെയില്ലാത്ത ഒരു ടെൻഷൻ അവളെ പൊതിഞ്ഞു...

ഉമ്മാടെ കയ്യിൽ നിന്ന് വീണ് പോയ പേഴ്സ് നിലത്ത് നിന്ന് കിട്ടി.. അതിലുള്ള പ്രൂഫ് വെച്ച് തേടി പിടിച്ചു വന്നതാണ് അവൾ...

എന്തോ അവൾക്ക് അവനെ കാണാൻ വല്ലാത്ത കൊതി തോന്നി..!!

വർഷങ്ങൾക്ക് ശേഷം തന്റെ പ്രണയത്തെ കാണുവാണ്..
അവളുടെ ശ്വാസഗതി വല്ലാതെ ഉയർന്നു.. ഓരോ അടി വെക്കുമ്പഴും അവൾക്ക് കാലിൻ വല്ലാത്ത ഭാരം പോലെ തോന്നി....

അവൾ ചുറ്റും കണ്ണോടിച്ചു നോക്കി... തൊട്ടപ്പുറത്തെ വീട്ടിൽ നേരത്തെ ഉമ്മ വന്ന കാർ കിടപ്പുണ്ട്..
അവൾ കണ്ണോന്ന് അടച്ചു നീട്ടി ശ്വാസം വലിച്ചു ആ വലിയ വീടിന്റെ ഗേറ്റ് പതിയെ തുറന്നു....!!

...... തുടരും🦋

ഓരോ മനുഷ്യനും രണ്ട് കഥകൾ ഉണ്ടെന്ന് ആല്ലേ... ഒന്ന് യഥാർത്ഥ അയാൾ മറ്റൊന്ന് വേറൊരാളുടെ കാഴ്ചപാട്..!

(ഈ qte ഇങ്ങനെ അല്ല😌.. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ഇത് എന്റെ വേർഷനിലേക്ക് മാറ്റേണ്ടി വന്നു...)

ഇസ്സയും അനസും തമ്മിൽ ഒരു കണക്ഷനും ഇല്ലാത്ത രണ്ട് neg characters തന്നെ ആയിരുന്നു.. പക്ഷേ പിന്നെ പിന്നെ എന്തോ അവരേം കൂടെ ഒരു കരക്ക് അടുപ്പിച്ചിട്ട്‌ അവസാനിപിക്കാം എന്ന് തോന്നി... ന്തെരോ ന്തോ.. 🚶🏻‍♀️...

അടുത്ത part എങ്കിലും last part ആവും എന്നാണ് ന്റെ വിശ്വാസം..plz പടച്ചോനെ അല്ലേൽ വേണ്ട ഇന്നേ ഓർത്തെങ്കിലും അഭിപ്രായം പറയണം😭😭...

ന്നാ സെച്ചി അങ്ങട്ട്.. 🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️


റൂഹിന്റെ ഹൂറി_💖*Part-85 [LAST PART]

റൂഹിന്റെ ഹൂറി_💖*Part-85 [LAST PART]

4.9
2355

*റൂഹിന്റെ ഹൂറി_💖*       Part-85 [LAST PART]     ✍️🦋Hina_rinsha🦋   ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                            °°°°°°°°°°°°°°°°°°°   Seraahh...!!   ദേ അമീക്കാ സേറാ..!!   സ്റ്റയർ ഇറങ്ങി വരുന്ന ഹാദി ഹാളിൽ ഇരിക്കുന്നവളെ കണ്ട് കണ്ണ് വിടർത്തി അമനെ നോക്കി അതും പറഞ്ഞു താഴേക്ക് ഓടാൻ നിന്നതും...   അമൻ ഒരു കൈ വെച്ച് അവളുടെ അരയിലൂടെ ചേർത്തു പിടിച്ചു...   നീ എങ്ങോട്ടാ ഓടുന്നെ.. അവൾ നിന്നെ കാണാൻ തന്നെ വന്നേ.... ഓടി പോക ഒന്നും ഇല്ല...   അവളെ തുറിച്ചു നോക്കി കൊണ്ടവൻ പറ