Aksharathalukal

ആദിത്യ 9



 

ആദിത്യ


part 8

അവൻ പെട്ടന് തന്നെ വണ്ടി അവളുടെ വീട്ടിലേക്ക് വിട്ടു. അവിടെയെത്തിയപ്പോൾ കത്തിതീരാറായ അവളുടെ വീട് കണ്ട് ഒരു നിമിഷം അവൻ പകച്ചു നിന്നു.

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

"ഡാ " അവളുടെ ആക്രോശം ഉയർന്നു വന്നു. അർജുൻ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി. അവളെ കണ്ടതും ഗുണ്ടകൾ അവളെ അക്രമിക്കാനായി ചെന്നു

"നീ ഇനിയും ചത്തില്ലേടീ, "എന്നിട്ട് മറ്റുള്ളവരെ നോക്കി "തീർത്തു കളഞ്ഞേക്ക് ഇനി ഈ ശബ്ദം പുറംലോകം കേൾക്കാൻ ഇടവരരുത് "

അവളുടെ നേരെ പാഞ്ഞടുത്തവൻ അതെ ധൃതിയിൽ തിരിച്ചു വന്നു. പിന്നീട് വന്ന രണ്ടുപേരെ മുഷ്ടി ചുരുട്ടി അടിച്ചു. പിന്നീട് വന്നയാളുടെ നാഭിക്കിട്ടു ചവിട്ടി. അർജുൻ അപ്പോഴാണ് സ്ഥലകാല ബോധം വന്നത്. അവനും അവളുടെ കൂടെ ചേർന്ന് അവരെ അടിച്ചിട്ടു. പ്രതീക്ഷിക്കാതെ പിറകിൽനിന്ന് വന്നയാൾ കയ്യിൽ വെട്ടി. ഫയർ എഞ്ചിനും പോലീസുകാരും എത്തി. മീഡിയ ഇതൊരു ആഘോഷമാക്കി. അടികൊണ്ട് കിടക്കുന്നവന്റെ കൈയിൽ ഉണ്ടായിരുന്ന ഫോൺ ശബ്‌ദിച്ചു

അവൾ ഫോൺ അറ്റൻഡ് ചെയ്തു

"എന്താടാ, തീർത്തോ അവളെ "

"പ്പ, പന്ന കഴുവേറീടെ മോനെ, നീ എന്ത് കരുതി നീയും നിന്റെ പീറ ഗുണ്ടകളും ചേർന്നാൽ എന്നെ അങ് തെക്കോട്ടേക്കെടുക്കാമെന്നോ. നീ വിചാരിക്കുന്നത് പോലെയുള്ള പെണ്ണല്ലടാ ഞാൻ. "

"കൂൾ ഡൌൺ മിസ്സിസ് ആദിത്യ, ഓഹ് സോറി മിസ്സിസ് ആയില്ലല്ലോ,.. എന്റെ പിറകെ വന്നാൽ ഉള്ള അവസ്ഥ നീ ഇപ്പോൾ കണ്ടിട്ടുണ്ടാകുമല്ലോ "

"പ്പ, പന്ന #%@$&*#ന്റെ മോനെ നീയാരാണെന്ന് കണ്ടു പിടിച്ചു കഴിഞ്ഞതാ, റാസ്കൽ പിന്നെ MLA അൻവർ സാധിക്കിനെ പൊക്കാൻ ഇതിലും വലിയ തെളിവ് വേണ്ടി വരുമല്ലോ, നീയാണ് പിന്നിൽ എന്ന ആദ്യമേ അറിഞ്ഞതാ. "

"തന്നെ പുലിക്കുട്ടി എന്ന് പറഞ്ഞയാളെ സമ്മതിക്കണം,  ആണുങ്ങളേക്കാൾ ചങ്കൂറ്റമാ നിനക്ക്. ഒന്ന് പെട്ടു കഴിഞ്ഞാൽ ഈ ചങ്കൂറ്റമൊക്കെ താനേ പൊയ്ക്കോളും. ഈ കേസ് ക്ലോസ് ചെയ്തു പോകാൻ നോക്ക് ഇല്ലേൽ നിങ്ങൾക്ക് രണ്ടുപേർക്കും ആചാരവെടിയുതിർത്തു യാത്രയാക്കേണ്ടിവരും"

"നിർത്തെടോ, നീയെന്തുകരുതി ഭീഷണി മുഴക്കിയാൽ ഈ കേസ് ഇട്ടേച്ചു ഞാൻ വന്നപോലെ തിരികെപ്പോവുമെന്നോ, ഞാൻ ഇവിടെ കാലുകുത്തിയിട്ടുണ്ടെങ്കിൽ നിങ്ങളെ നിയമത്തിനു മുൻപിൽ കൊണ്ട് വന്നു അനുയോജ്യമായ ശിക്ഷയും വാങ്ങിത്തന്നു ഒരു ശുദ്ധി കലശവും നടത്തിയിട്ടേ ഞാൻ ഇവിടെ നിന്നും പോവൂ "അവൾ ഫോൺ ദേഷ്യത്തിൽ തായേക്ക് എറിഞ്ഞു.

അർജുൻ അവളുടെ അടുത്തേക്ക് വന്നു,

"എന്താ, ആദി ഉണ്ടായത് "

"നീ എന്നെ ഇവിടെ ഡ്രോപ്പ് ചെയ്തു പോയതിനു ശേഷം, ഞാൻ ഫ്രഷായി തിരികെ വന്നു. അപ്പോഴാണ് നീ ഫയൽ ചോദിച്ച കാര്യം ഞാൻ ഓർക്കുന്നത്. നിന്നെ വിളിക്കാനായി ഫോൺ എടുത്തപ്പോൾ താഴെ എന്തൊക്കെയോ ശബ്ദം കേട്ടു. നീയോ നാരായണേട്ടനോ ആയിരിക്കും എന്നുകരുതി ജനലിലൂടെ നോക്കിയപ്പോൾ അവർ അകത്തേക്ക് കയറുന്നത് കണ്ടു. അവർ പുറത്തു നിന്നും അടുക്കള ഡോർ പൂട്ടി, പിന്നെ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടു. ഞാൻ പ്രധാനപ്പെട്ട ഫയൽസും മറ്റും എടുത്ത് ബാൽക്കണി വഴി താഴെ ഇറങ്ങി. അപ്പോഴാ നിന്നെ ഇവിടെ കാണുന്നത് ".

"ഒരു കാര്യം ചെയ്യ്, നീ എന്റെ കൂടെ എന്റെ വീട്ടിലേക്ക് വാ,അവിടെയാവുമ്പോൾ ഒരു പ്രശ്നവും ഉണ്ടാവില്ല"

"ഡാ അത്‌ വേണ്ടടാ, ഞാൻ കാരണം നിന്റെ വീട്ടിലുള്ളവർ.. "അവളുടെ സംസാരം പൂർണമാക്കാൻ അവൻ അനുവദിച്ചില്ല

"അവർക്ക് ഒന്നും സംഭവിക്കില്ല, ഇനി അങ്ങനെ സംഭവിക്കണങ്കിൽ തന്നെ എന്നെ ആദ്യം തെക്കോട്ടെടുക്കണം "
അവൻ അവളെ പിടിച്ചു വണ്ടിയിൽ കയറ്റി. വണ്ടി മംഗലത്ത് തറവാട് ലക്ഷ്യമാക്കി പോയി.

(തുടരും)

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️


ആദിത്യ

ആദിത്യ

3.8
1678

ആദിത്യ part 10  \"അവർക്ക് ഒന്നും സംഭവിക്കില്ല, ഇനി അഥവാ സംഭവിക്കണമെങ്കിൽ തന്നെ എന്നെ ആദ്യം തെക്കോട്ട് എടുക്കണം\". അവൻ അവളുടെ കയ്യിൽ പിടിച്ചു വണ്ടിയിൽ കയറ്റി. വണ്ടി മംഗലത്ത് തറവാട് ലക്ഷ്യമാക്കി പോയി.💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎വണ്ടി നേരെ പോയി നിന്നത് സ്നേഹ ടെക്സ്റ്റൈൽസിൽ ആണ്.\" എന്താ അർജുൻ വണ്ടി ഇവിടെ നിർത്തിയത്\". ആദിത്യ സംശയത്തോടെ അവനോട് ചോദിച്ചു\" തനിക്ക് ഡ്രെസ്സൊന്നും വേണ്ടേ, \"\" ഓ പെട്ടെന്നുള്ള സംഭവത്തിൽ ഞാനത് മറന്നു\"അവർ രണ്ടുപേരും ഡ്രസ്സ്‌ വാങ്ങി വീട്ടിലേക്ക് പോയി. അവരെ കാത്ത് എന്നോണം രാധയും മറ്റുള്ളവരും വീടിന് മുന്നിൽ നിൽപ്പുണ്ടായിരുന്നു. അർജുൻ വണ്