നെഞ്ചോരം നീ മാത്രം ❤️ (27)
ഇപ്പോ ആമി നല്ല സുന്ദരി കുട്ടിയായി.....
ഇനി വാ നമുക്ക് ചായ കുടിയ്ക്കാം......
ആമി വരുവാ അനന്താ.........
ആമി, ദേഹത്തൊന്നും വീഴിയ്ക്കാതെ കഴിക്കണം കേട്ടോ.......
ഉം..... ആമി ഈ ഉടുപ്പിൽ ഒന്നും വീഴിയ്ക്കില്ല അനന്താ........
ആ നല്ല ആമി....
അതിന് ആമി ഒന്ന് കുണുങ്ങി ചിരിച്ചു.........
അനന്താ......
എന്തോ.....
ഇനി നമുക്ക് കളിക്കാം...........
കളിക്കാലോ.....
വാ നമുക്ക് ദ അവിടെ പോകാം.....
വാ അനന്താ.....
ദ വരുന്നു ആമി.....
അനന്താ ആമിയ്ക്ക് ദ ആ പൂവ് പറിച്ചു തരാവോ.......
മുകളിൽ നിൽക്കുന്ന ചെമ്പരത്തിയെ ചൂണ്ടി ആമി ചോദിച്ചു.....
അത് അങ്ങ് മുകളിൽ അല്ലെ ആമി.....
അനന്താ... ഒന്ന് പറിച്ചു താ അനന്താ... നല്ല അനന്തനല്ലേ... ആമീടെ അനന്തനല്ലേ.... ❤️
പിന്നെ പറിച്ചു കൊടുക്കാതിരിക്കാൻ അനന്തന് കഴിഞ്ഞില്ല....
അല്ലെങ്കിലും ആമീടെ അനന്തൻ എന്ന വിളിയിൽ അനന്തൻ സർവ്വതും മറക്കുമല്ലോ.... അനന്തന്റെ ലോകം തന്നെ ഇപ്പോൾ അതാണല്ലോ ❤️
ഇന്നാ.......
ഹൈയ്... നല്ല അനന്തൻ.......
അനന്താ... ദേ അച്ചൂട്ടൻ.... ആമി ഇപ്പോ വരാവേ അനന്താ.......
ആമി പതിയെ പൊ........
ആമി പയ്യെ
ആമി റോഡ് മുറിച്ചു കടന്നതും ഒരു കാർ ആമിയെ ഇടിച്ചു തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു......
അനന്തന് ഹൃദയം നിലയ്ക്കുന്നത് പോലെ തോന്നി...........
ആമി എന്ന് വിളിച്ചു ഓടി ചെന്ന് അവളെ കൈയിൽ കോരി എടുക്കണം എന്ന് തോന്നിയെങ്കിലും കൈ കാലുകൾ ചലിക്കാത്തത് പോലെ.........
ഒരു നിമിഷത്തിന് ശേഷമാണ് അനന്തൻ സ്വബോധത്തിലേയ്ക്ക് വന്നത്......
ആമി...............
അപ്പോഴേക്കും ഇടിച്ചിട്ട കാറിന്റെ ഡ്രൈവർ പുറത്തേയ്ക്ക് വന്നിരുന്നു.....
ആമി....... രക്തത്തിൽ മുങ്ങി കിടക്കുന്ന ആമിയെ കാണുന്തോറും അനന്തന് ശ്വാസം പോലും പോകുന്നുണ്ടായിരുന്നില്ല.......
അനന്താ....
അപ്പോഴേക്കും അച്ചുവും അമ്മയും അവിടെക്ക് വന്നിരുന്നു.....
അനന്താ.... എത്രയും വേഗം മോളെ ആശുപത്രിയിൽ കൊണ്ട് പൊ.....
ചേട്ടാ... വാ എന്റെ കാറിൽ കൊണ്ട് പോകാം.........
എടുക്ക്........
ഈശ്വര ആ കുട്ടിക്ക് ഒന്നും വരുത്തല്ലേ.....
കാറിൽ അനന്തന്റെ മടിയിലാണ് ആമിയെ കിടത്തിയത്....
അനന്തന്റെ കാഴ്ചയെ കണ്ണുനീർ മറച്ചിരുന്നു......
വല്ലാത്തൊരു ഭയം ഉള്ളിൽ വന്ന് നിറയുന്നത് പോലെ.......
തന്റെ ആമിയെ തനിക്ക് നഷ്ടമാകും എന്നൊരു തോന്നൽ💔
ആമി..... ആമി.... ഒന്ന് കണ്ണ് തുറക്ക്.... കണ്ണ് തുറന്ന് അനന്തനെ ഒന്ന് നോക്ക്... ആമീടെ അനന്തനല്ലേ വിളിക്കുന്നെ.... ആമി... ദേ കണ്ണ് തുറന്നില്ലെങ്കിൽ അനന്തന് സങ്കടാവൂവേ..... ആമി........
ആമി.... കണ്ണ് തുറക്ക്... അനന്തന് വല്ലാതെ നോവുന്നു........
അപ്പോഴേക്കും കാർ ഹോസ്പിറ്റലിൽ എത്തിയിരുന്നു...... അവിടെയാണ് ഗൗരി വർക്ക് ചെയ്തിരുന്നത്........
അനന്ദേട്ടാ..... ഇതെന്താ പറ്റിയെ.......
ഗൗരി എന്റെ ആമി........ എനിക്ക് പറ്റുന്നില്ല ഗൗരി ആമിയെ ഈ അവസ്ഥയിൽ കാണാൻ.... ഞാൻ കാലു പിടിക്കാം... എന്റെ ആമിയെ രക്ഷിക്കണം.......
അനന്ദേട്ടാ.... എന്താ ഇത്.... ഏട്ടൻ ഇങ്ങനെ കരയാതെ 🥺...
പേടിക്കാൻ ഒന്നും ഉണ്ടാകില്ല... ഞാൻ ഒന്ന് നോക്കട്ടെ......
അനന്തന് ഹൃദയം വല്ലാതെ നോവുന്നുണ്ടായിരുന്നു.... ചെറിയ ഒരു മുറിവ് പോലും സഹിക്കാത്ത പെണ്ണാണ്..... അനന്തൻ അവിടെ നിലത്ത് ഭിത്തിയിൽ ചാരി ഇരുന്നു.... കണ്ണുനീർ അപ്പോഴും പെയ്തു കൊണ്ടിരുന്നു......
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
ഇന്ദ്ര... ഇനി നമ്മൾ എന്താ ചെയ്ക.... ആമിയെ അന്വേഷിച്ചു ആമിയുടെ ബന്ധുക്കൾ എത്തിയിട്ടുണ്ടെന്നറിഞ്ഞാൽ അത് അനന്തന് അത് സഹിക്കില്ല... ആമിയെ നഷ്ടമാകും എന്ന് തോന്നിയാൽ അവൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അറിയില്ല......
സൂര്യ... അങ്ങനെയൊന്നും ഉണ്ടാകില്ലായിരിക്കും... നീ ധൈര്യമായിരിക്ക്.....
ആമിയുടെ ബന്ധുക്കൾ അവളെ അന്വേഷിച്ച് ചെന്നത് ദാസേട്ടന്റെ അടുത്താണ്....... ദാസേട്ടൻ കാര്യങ്ങൾ ഒന്നും അവരോട് പറഞ്ഞിട്ടില്ല...... അനന്തനെ വിളിച്ചു കിട്ടാത്തത് കൊണ്ടാണ് എന്നെ വിളിച്ച് പറഞ്ഞത്....
ഞാൻ ചെല്ലുമ്പോഴും അവർ കടയിൽ ഉണ്ടായിരുന്നു..... ഒരു സ്ത്രീയും പിന്നെ അവരുടെ മകനും.....
നീ അവരോട് സംസാരിച്ചോ....
ഇല്ല... ഞാൻ അവരുടെ അടുത്തേയ്ക്ക് പോയില്ല....
മ്മ്.....
അപ്പോഴേക്കും സൂര്യന്റെ ഫോൺ റിംഗ് ചെയ്തിരുന്നു......
ഗൗരി ആണല്ലോ...
മ്മ്മ്...
ഒന്ന് പോടാ...
ആ ഗൗരി.....
സൂര്യേട്ടാ......
ഗൗരി എന്തുപറ്റി... തന്റെ ശബ്ദം എന്താ വല്ലാതെ ഇരിക്കുന്നത്....
സൂര്യേട്ടാ... ആമി...
ആമിക്ക് എന്താ പറ്റിയെ.....
................................
ഞങ്ങൾ ഇപ്പോ വരാം....
സൂര്യ എന്താടാ എന്തുപറ്റി.....
ഇന്ദ്ര... അത് ആമി ആമിയ്ക്ക് ഒരു ആക്സിഡന്റ്....
സൂര്യ എന്നിട്ട് എന്താ പറ്റിയെ...
ഡോക്ടർ നോക്കുന്നതെ ഉള്ളൂ.... ഗൗരി ആണ് എന്നെ വിളിച്ച് പറഞ്ഞത്....... അവിടെ സീനിയർ ഡോക്ടർസ് വന്നിട്ടുണ്ട്..... അനന്തൻ ആകെ തളർന്നിരിക്കുകയാണ് എന്നാണ് ഗൗരി പറഞ്ഞത്... നീ വേഗം വാങ്ങുക എത്രയും വേഗം അവിടെ എത്തണം......
അനന്താ........
സൂര്യ എന്റെ ആമി......
എന്താ നീ ഇങ്ങനെ കരയാതെ ആമിക്ക് ഒന്നുമില്ലെടാ....
സൂര്യ എനിക്ക് സഹിക്കാൻ കഴിയുന്നില്ല
ട..... ആ കിടപ്പ് അത് ഓർക്കുന്തോറും ചങ്ക് പറിഞ്ഞു പോകുന്നു......
ഹൃദയം മുറിഞ്ഞ് ചോര ഒലിക്കുന്നതു പോലെ തോന്നുന്നു...
എടാ നീ ഇങ്ങനെ പേടിക്കാതെ ഒന്നും ഉണ്ടാകില്ല....
അതെ അനന്താ.... ധൈര്യമായി ഇരിയ്ക്ക്...
എനിക്ക് പറ്റുന്നില്ല ഇന്ദ്ര......
അനന്ത എന്നുള്ള വിളി കേൾക്കാതെ എന്നെക്കൊണ്ട് പറ്റുന്നില്ല.......
സൂര്യേട്ടാ.....
ഗൗരി എന്തായി.......
ദ ഈ മെഡിസിൻ വാങ്ങണം.....
ഞാൻ വാങ്ങാം...
നിങ്ങള്....
എന്റെ കാർ ആണ് ആ കുട്ടിയെ ഇടിച്ചത്... പെട്ടെന്ന് ശ്രദ്ധിക്കാതെ റോഡ് ക്രോസ് ചെയ്തതാണ്....
ഉം...
മരുന്ന് ഞങ്ങൾ വാങ്ങിക്കൊള്ളാം...
ഏയ്യ്... അത് കുഴപ്പമില്ല....
ഗൗരി... എന്തായി ആമിക്ക് ഇപ്പോൾ എങ്ങനെയുണ്ട്....
ഞാൻ പറയുന്ന കാര്യം അനന്തേട്ടൻ ഉൾക്കൊള്ളണം.....
ആമിയുടെ പരിക്ക് കാര്യം ഉള്ളതല്ല..... തലയിടിച്ചു വീണത് കൊണ്ട് തലയ്ക്ക് മുറിവേറ്റിട്ടുണ്ട്..... ഇവിടെ പ്രശ്നം എന്താണെന്ന് വെച്ചാൽ പരിശോധിച്ചതിനു ശേഷം സീനിയർ ഡോക്ടർ പറഞ്ഞത്, ആമിക്ക് ഈ അവസ്ഥ നേരത്തെയുണ്ടായിരുന്നതല്ല എന്നാണ്...
പിന്നെ...
എന്തോ മെന്റൽ ഷോക്കിൽ നിന്നാണ് ഈ അവസ്ഥ വന്നത്......
അത്കൊണ്ട് ചിലപ്പോൾ ആമി മയക്കം വിടുന്നത് പഴയ ആമിയായി ആയിരിക്കും... അങ്ങനെ വന്നാൽ രോഗ അവസ്ഥയിൽ ആയിരുന്നപ്പോൾ ഉള്ള കാര്യങ്ങൾ ആമിയ്ക്ക് ഓർമ്മ ഉണ്ടായിരിക്കണം എന്നില്ല...
ഗൗരി.... അപ്പൊ എന്റെ ആമി എന്നെ മറക്കുവോ........
അനന്ദേട്ടാ.....
ഇല്ല... എന്റെ ആമിയ്ക്ക് എന്നെ മറക്കാൻ കഴിയില്ല.....
അനന്താ... നീ ഇങ്ങനെ തളരല്ലെടാ...... ഒന്നും ഉണ്ടാകില്ല നമുക്ക് പ്രാർത്ഥിക്കാം....
ഇന്ദ്ര.......
എന്താ സൂര്യ.....
എടാ അവര്...
ആര്......
ആമിയുടെ ബന്ധുക്കൾ....
എവിടെ.....
ദാ.....
അത് കേട്ടാണ് അനന്തൻ തല ഉയർത്തി നോക്കിയത്......
തുടരും.....
അഭിപ്രായം പറയണേ ❤️