Aksharathalukal

നിനക്കായ് ഈ പ്രണയം (17)

വാതിലുകൾ അടിച്ചിട്ട് പള്ളിയുടെ അരികിലൂടെ മിലി നേരെ സെമിത്തേരിയുടെ അടുത്തേക്കാണ് പോയത്. അവൾ സെമിത്തേരിയിലേക്ക് കടന്നപ്പോൾ രഘു പുറത്ത് നിന്നു. കറുത്ത മാർബിൾ വിരിച്ച ഒരു കുഴിമാടത്തിനു അടുത്ത് അവൾ മുട്ടുകുത്തി ഇരുന്നു. അവിടെ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആ കണ്ണുകൾ നോക്കി അവൻ നിന്നു.

" ആരാ? എന്താ ഈ നേരത്ത് ഇവിടെ? " പുറകിൽ ഒരു ശബ്ദം കേട്ട് രഘു തിരിഞ്ഞു നോക്കി.

 ലോഹ യും കഴുത്തിലേ കുരിശു മാലയും കണ്ടു അത് പള്ളിയിലെ അച്ഛൻ ആണ് എന്ന് അവൻ മനസിലാക്കി.

"ഞാൻ.... ഞാൻ ഇവിടെ.." അവൻ മിലി ഇരുന്ന ഭാഗത്തേക്ക്‌ നോക്കി.

ഫാദരും അങ്ങോട്ട് നോക്കി.

"ഓ.. മിലിയുടെ കൂടെ വന്നതാണോ? എന്താ തന്റെ പേര്?"

"രഘു. ഫാദറിന് മിലിയെ എങ്ങനെ?"

"മിലി ഈ സ്കൂളിൽ പഠിച്ച കുട്ടി അല്ലേ.. എനിക്കവളെ നന്നായിട്ടറിയാം. മനസിന്‌ വിഷമം വരുമ്പോൾ ഒക്കെ അവൾ ഇവിടെ വരാറുണ്ട്. " അച്ഛൻ പറഞ്ഞു.

രഘു തിരിഞ്ഞു മിലിയെ ഒന്ന് നോക്കി. പിന്നേ ഫാദറിനോട് ചോദിച്ചു. "ഫാദർ.. ആ കല്ലറ ആരുടേയ?"

"ഇങ്ങോട്ട് പോന്നപ്പോൾ മിലി അത് പറഞ്ഞില്ലേ?"

ഇല്ല എന്ന അർത്ഥത്തിൽ രഘു തലയാട്ടി.

"ഹമ്.. അത് കലയുടെ കല്ലറ ആണ്.. സ്കൂളിൽ പഠിക്കുമ്പോൾ മിലിയുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. കല.. പഠിപ്പിലും പാട്ടിലും ഡാൻസിലും ഒക്കെ ഒരുമിച്ചു. "

"കല എങ്ങനെയാ മരിച്ചത്?" രഘുവിനു അറിയാൻ താല്പര്യമായി.

"ഹേമറേജ് ആയിരുന്നു.. ബ്രെയിൻ ഹേമറേജ്.. പത്താം ക്ലാസ്സിലെ മോഡൽ എക്സാം നടക്കുമ്പോൾ.. എക്സാം കഴിഞ്ഞു വീട്ടിൽ പോയി തലവേദന എന്ന് പറഞ്ഞു കിടന്നതാ.. എഴുന്നേക്കതായപ്പോൾ വീട്ടുകാർ ചെന്ന് നോക്കി. കണ്ടത് ബോധം ഇല്ലാതെ കിടക്കുന്ന കലയെ ആണ്. അപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.. ഒരുപാട് ഓപ്പറേഷൻ ഒക്കെ ചെയ്തു.. പക്ഷെ.." പറഞ്ഞു തുടങ്ങിയപ്പോൾ ഫാദർ ഓർമകളിലേക്ക് മുങ്ങാംകുഴിയിട്ടു.

"അന്നു ഞങ്ങളുടെ സ്കൂളിന്റെ റാങ്ക് സ്വപ്നം ആയിരുന്നു മിലിയും കലയും. പക്ഷെ കലയുടെ മരണം മിലിയെ വല്ലാതെ തളർത്തി. ഒന്നാം റാങ്ക് കിട്ടും എന്ന് പ്രതീക്ഷിച്ചു, പക്ഷെ മാർക്ക്‌ വന്നപ്പോൾ ഡിസ്റ്റിംക്ഷനിൽ ഒതുങ്ങി. പിന്നേ അവളുടെ അച്ഛൻ പ്ലസ് വൺ പ്ലസ് ടു  തൃശൂർ ഉള്ള ഒരു സ്കൂളിൽ ആണ് പഠിപ്പിച്ചത്.. എന്നാലും അവധിക്കു വന്നാൽ അവൾ ഇവിടെ വരും. കലയെ കാണാൻ. പിന്നേ അവളുടെ അച്ഛന്റെ മരണശേഷം ഇപ്പോൾ താങ്ങാൻ വയ്യാത്ത സങ്കടം വരുമ്പോളും അവൾ ഇവിടെ വരും. " അച്ഛൻ പറഞ്ഞു.

രഘു മിലിയെ നോക്കി. നെറ്റിയിൽ ഒരു കുരിശ് വരച്ചു മിലി എഴുന്നേറ്റു.

അച്ഛനെ കണ്ടപ്പോൾ മിലി കൈ കൂപ്പി പറഞ്ഞു. "ഇശോമിശിഹായ്ക്കും സ്തുതി ആയിരിക്കട്ടെ അച്ചോ.."

"ഹാ.. എപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ.. "

"അച്ഛാ.. ഇത് രഘു. എന്റെ വീടിന്റെ അടുത്ത് താമസിക്കുന്ന പയ്യനാ.." മിലി അച്ഛന് രഘുവിനെ പരിചയപ്പെടുത്തി.

"ആ.. ഞങ്ങൾ പരിചയപെട്ടു.. എന്തുണ്ട് മോളെ വിശേഷം..?" അച്ഛൻ മിലിയോട് ചോദിച്ചു.

അച്ഛനും മിലിയും സംസാരിച്ചോട്ടെ എന്ന് കരുതി രഘു അവിടെനിന്നും പതുക്കെ മാറി. അവൻ പള്ളിയും പരിസരവും ഒക്കെ ചുറ്റി കണ്ടു നടന്നു.

"അകത്തു കയറണോ?" അച്ഛന്റെ ശബ്ദം കേട്ട് രഘു തിരിഞ്ഞു നോക്കി.

മിലി അച്ഛന്റെ പുറകിൽ തന്നെ ഉണ്ടായിരുന്നു.

"ഞാൻ വെറുതെ.. " രഘു പറഞ്ഞു.

അച്ഛൻ പോക്കറ്റിൽ നിന്നു ഒരു താക്കോലെടുത്തു പള്ളിയുടെ സൈഡിലെ ചെറിയ വാതിൽ തുറന്നു. രഘു മിലിയോടൊപ്പം പാലിക്കകത്തു കയറി.

മിലി ആൾതരക്ക് മുൻപിൽ ചെന്ന് മുട്ട് കുത്തി. രഘുവും..

"രഘു ഇതിനു മുൻപ് ഈ പള്ളിയിൽ വന്നിട്ടുണ്ടോ " പതിഞ്ഞ ശബ്ദത്തിൽ അവന്റെ കാതോരം വന്നു മിലി ചോദിച്ചു.

ഇല്ലെന്നു അവൻ തലയാട്ടി.

"പണ്ട് ഞങ്ങളെ പഠിപ്പിച്ച സിസ്റ്റർമാര് പറയും ആദ്യമായി ഒരു പള്ളിയിൽ ചെന്നാൽ പ്രാർത്ഥിക്കുന്ന മൂന്ന് കാര്യങ്ങൾ കിട്ടും എന്ന്. പ്രാർത്ഥിച്ചു നോക്കു.." മിലി പറഞ്ഞു

"മിലിക്ക് വിശ്വാസം ഉണ്ടോ?" അവൻ ചോദിച്ചു.

അതിനു മറുപടി ആയി ഒരു ചെറു പുഞ്ചിരി അവനു സമ്മാനിച്ചു അവൾ കണ്ണടച്ചു പ്രാർത്ഥിക്കാൻ തുടങ്ങി.

രഘുവും കണ്ണടച്ചു മനസ്സിൽ പ്രാർത്ഥിച്ചു.. "എന്റെ കർത്താവെ.. എനിക്ക് മൂന്നു കാര്യം ഒന്നും വേണ്ട.. പകരം ഈ നിൽക്കണ മിലിയെ എനിക്ക് തരോ? ജീവിതാവസാനം വരെ ഞാൻ പോന്നു പോലെ നോക്കിക്കോളാം.."

***********************

പള്ളിയിൽ നിന്നു ഇറങ്ങി നടക്കുമ്പോൾ രഘു മിലിയോട് ചോദിച്ചു. "മിലി എന്താ പ്രാർത്ഥിച്ചത്?"

അവൾ ഒന്ന് ചിരിച്ചു. "എന്റെ കുടുംബത്തെ കാത്തോണേ എന്ന്.. അല്ലാതെ എനിക്കെന്താ പ്രാർത്ഥിക്കാൻ ഉള്ളത്?"

"കുടുംബത്തെ കുറിച്ച് അത്ര ചിന്ത ഉള്ള ആളാണോ വഴക്കിട്ടു ഇറങ്ങി പോന്നത്?" അവൻ ചോദിച്ചു.

മിലി മറുപടി ഒന്നും പറഞ്ഞില്ല.

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ അവനെ വിളിച്ചു. "രഘു.. താങ്ക്സ്.."

"എന്തിന്?"

"രഘു വന്നില്ലായിരുന്നെങ്കിൽ.. അപ്പൊ.. ആ ഓട്ടോക്കാരൻ.."

"ഓഹ്.. അതോ.. ദാറ്റ്‌ യു ആർ വെൽക്കം.. ഇനി എങ്ങോട്ടാ? വീട്ടിലേക്കാണോ?"

"ഉം.."

"എങ്കിൽ ഞാൻ കൊണ്ട് വിടാം.. "

അവൾ മറുതൊന്നും പറഞ്ഞില്ല. രഘു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. റിയർ വ്യൂ മിറരിലൂടെ അവന്റെ പുറകിൽ കയറുന്ന മിലിയെ അവൻ നോക്കി. അവളുടെ മുഖത്ത് അപ്പോളും തളം കെട്ടി നിന്നിരുന്ന വിഷാദം അവൻ കണ്ടു.

"മിലി.." അവൻ വിളിച്ചു.

മുഖത്തു ഒരു ചിരി വരുത്തി അവൾ മൂളി. "ഉം.."

"മിലിക്ക് എന്നെ വിശ്വാസം ആണോ?"

അവൾ ഒരു ചോദ്യഭാവത്തിൽ അവനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

"എന്റെ കൂടെ ഒരു സ്ഥലത്തേക്ക് വരാമോ? ലേറ്റ് ആകുന്നതിനു മുൻപ് തിരിച്ചു വീട്ടിൽ എത്തിക്കാം."

"ഓക്കേ.."

അവൾ സമ്മതിക്കും എന്ന് അവൻ വിചാരിച്ചിരുന്നില്ല. അവന്റെ മുഖത്ത് സന്തോഷം നിറഞ്ഞു. പള്ളി മുറ്റത്തു ഉണ്ടായിരുന്ന വലിയ യേശുവിന്റെ തിരുരൂപം അവനെ നോക്കി ചിരിക്കുന്ന പോലെ അവനു തോന്നി. അങ്ങോട്ട് നോക്കി ആരും കേൾക്കാതെ "താങ്ക്സ്" എന്ന് ഉരുവിട്ട് അവൻ വണ്ടി എടുത്തു.

*************

മിലി ചുറ്റും നോക്കി.. അതിമനോഹരം എന്ന് പറയാം. കായലോരത്തു പഴമയുടെ മാറ്റു ഒരു തുള്ളി പോലും ചോർന്ന് പോവാതെ നിർത്തിയിരിക്കുന്ന ഒരു ബംഗ്ലാവ്. റോസും അന്തൂറിയവും ഓർക്കിടും പൂക്കൾ കൊണ്ടു നിറഞ്ഞ അതിമനോഹരമായ പൂന്തോട്ടം. 

രഘു ബംഗ്ലാവിന് മുമ്പിൽ വണ്ടി നിർത്തി മുറ്റത്തേക്ക് നടന്നു. സംശയിച്ചു നിന്ന മിലിയെ അവൻ അടുത്തേക്ക് വിളിച്ചു. പുറത്ത് കെട്ടിയിട്ടിരുന്ന മണി അവൻ ചെറുതായി അടിച്ചു.

അകത്തുനിന്ന് ഒരു അംപകുത്തിനോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഇറങ്ങി വന്നു. ലൈറ്റ് കളർ കോട്ടൺ സാരി നന്നായി ഞൊറിഞ്ഞിടുത്തിട്ടുണ്ട്. മുഖത്ത് അവരുടെ മുഖത്തിന്‌ ചേരാത്ത ഒരു വലിയ കണ്ണാടി.

രഘുവിനെ കണ്ട പാടെ അവരുടെ മുഖം തെളിഞ്ഞു. " നിന്നെ കുറെ നാളായല്ലോ കണ്ടിട്ട് എന്ന് മാത്യു ഇന്ന് കൂടെ പറഞ്ഞോളു. എവിടാടാ തെണ്ടി തിരിഞ്ഞു നടക്കുന്നത്? നിന്റെ അമ്മയ്ക്കു വിളിച്ചാൽ നിന്നെക്കുറിച്ചുള്ള പരാതി പറയാനേ നേരോള്ളു.."

"അയ്യോ എലീനാമേ.. നാറ്റിക്കല്ലേ.. എന്റെ കൂടെ ഒരാൾ കൂടെ ഉണ്ട് "

അപ്പോഴാണ് എലീന രഘുവിന്റെ പിന്നിൽ നിൽക്കുന്ന മിലിയെ കണ്ടത്.


"എലീനാമേ.. ഇത് മിലി.. എന്റെ ഫ്രണ്ട്.. മിലി.. ഇത് എന്റെ എലീനാമ.. കുറച്ചു കൂടി നന്നായി പറഞ്ഞാൽ എലീന മാത്യൂസ്..ഫേമസ് പോയറ്റ്.. "

അവൻ പറഞ്ഞത് കേട്ട് മിലിയുടെ മുഖം വിരിഞ്ഞു.. "ആൻസർ ഓഫ് ലവ് എഴുതിയ എലീന മാത്യൂസ്?" കണ്ണുകൾ വിടർത്തി അവൾ ചോദിച്ചു.

എലീന ചിരിച്ചു..

" ഹഹഹ.. വേറെ എന്തൊക്കെ എഴുതിയിട്ടുണ്ടെങ്കിലും എല്ലാവർക്കും അതെ അറിയൂ.. എസ്.. ഐ ആം ദാറ്റ്‌ എലീന മാത്യൂസ്.. വാ.. അകത്തേക്ക് കേറി വാ.. " അവരെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് അവൾ പറഞ്ഞു.


"നോ മാം.. ഞാൻ മാമിന്റെ ഒരു പാട് കവിതകൾ വായിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ ആൻസർ ഓഫ് ലവിനെക്കാളും എനിക്കിഷ്ടം നെവർ എൻഡിങ് വെയിറ്റ് ആണ്.. അതിലെ വരികൾ..

Waiting at the way I met you
To stand with you once
To change with you again
but i am looking for you in vain
Not a day goes without remembering you
Every moment my heart is pounding for
the lines you read and the melodies you sing
You are always in my memory
Do you remember me as I remember you?

ഒരിക്കലും ഞാൻ മറക്കില്ല " അകത്തേക്ക് നടക്കുന്നതിനിടയിൽ മിലി പറഞ്ഞു.

അവൾ തന്റെ കവിത ചൊല്ലുന്നതു കേട്ട് എലീന നിന്നു. പിന്നെ രഘുവിനെ നോക്കി പറഞ്ഞു. " ഐ ലൈക് ദിസ്‌ വൺ.. "

"എനിക്കറിയാം എലീനാമ ക്കു ഇഷ്ടപെടും എന്ന്.. അതല്ലേ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത്?" രഘു അവരെ കണ്ണിറുക്കി കാണിച്ചു.

എലീന അവരെ സോഫയിൽ ഇരുത്തി. "ഞാൻ മാത്യുസിനെ വിളിച്ചിട്ട് വരാം" എന്ന് പറഞ്ഞു അകത്തേക്ക് പോയി.

കുറച്ചു കഴിഞു അവർ മാത്യുസിന് ഒപ്പം ഇറങ്ങി വന്നു. " എവിടെ എന്റെ ഭാര്യയുടെ ആരാധിക? " എന്നും ചോദിച്ചു കൊണ്ടാണ് അദ്ദേഹം വന്നത്. ഒരു മോട്ടോരൈസ്ഡ് വീൽ ചെയറിൽ.

അയ്യാളെ കണ്ടു മിലി എഴുന്നേറ്റു.

"ഇരുന്നോ ഇരുന്നോ.. അല്ലെങ്കിലും താൻ എഴുന്നേറ്റു എന്ന് വച്ചു എനിക്ക് എഴുന്നെല്കാൻ പറ്റില്ലല്ലോ.." മാത്യുസ് കളിയായി പറഞ്ഞു.

"മാത്യുസ്... എന്താ ഇത്? മിലി ഇതൊന്നും കാര്യമാക്കണ്ട കേട്ടോ.. ചുമ്മാ പറയുന്നതാണ്.. " എലീന മാത്യുസിനെ ശാസിച്ചു മിലിയോട് പറഞ്ഞു.

"ഹലോ മിലി.. നീ വായിക്കുന്ന കവിതകൾ അച്ചടിച്ചു വരാൻ കാശ് മുടക്കുന്നവൻ.. മാത്യുസ്.." മാത്യുസ് തന്റെ കൈകൾ അവളുടെ നേരെ നീട്ടി.

"ഹലോ സർ.."

മാത്യുസും എലീനയും മിലിയെ വല്ലാതെ ആകർഷിച്ചു. പക്കാ ബിസിനസ്കാരൻ ആയ മാത്യുസ്.. അറിയപ്പെടുന്ന കവയത്രി ആയ എലീന.. ഒരിക്കലും ചേരാത്ത ഒരു കോമ്പിനേഷൻ.. മക്കൾ ഇല്ലാത്തതും, അരക്കു കീഴ്പോട്ട് തളർന്ന മാത്യുസിന്റെ ശരീരവും ഒന്നും എലീനയും മാത്യുസും തമ്മിലുള്ള പ്രണയത്തെ കുറയ്ക്കുന്നില്ല. പഴകും തോറും വീര്യം കൂടുന്ന വൈൻ പോലെ ഓരോ നിമിഷവും പ്രണയിക്കുന്ന രണ്ടു ആത്മക്കൾ.

"ഹ്മ്മ്.. മിലിയെ പരിചയപ്പെട്ടതും രഘുവന്നതും ഒക്കെ നമുക്കൊന്ന് ആഘോഷിക്കണ്ടേ.. "എലീന.. പ്ലീസ് ഓപ്പൺ ആ നൈസ് വൈൻ " മാത്യുസ് പറഞ്ഞു.

(തുടരും )

 


നിനക്കായ്‌ ഈ പ്രണയം (18)

നിനക്കായ്‌ ഈ പ്രണയം (18)

4.6
3665

മിലി എലീനയുടെ പിന്നാലെ അകത്തേക്ക് നടന്നു. ഭൂമിക്കടിയിലേക്ക് ഭംഗിയുള്ള കല്ലുകൾ വച്ചു ഉണ്ടാക്കിയ ഒരു അറ. അവിടേക്കുള്ള വഴി സ്റ്റെപ്പ്കൾക്ക് പകരം അല്പം ചെരിച്ചാണ് ഉണ്ടാക്കിയിരുക്കുന്നത്. മാത്യുസിന്റെ വീൽ ചെയറിനു പോകാൻ ആണ് എന്ന് മനസിലായി മിലിക്ക്. അങ്ങങ്ങായി ചെറിയ ബാൽബുകൾ മിന്നി മിന്നി കത്തി. താഴേക്കു ചെന്നപ്പോൾ കണ്ടത് വിശാലമായ ഒരു വൈൻ സെല്ലർ. അവിടെ തന്നെ വൈൻ വളരെ ശാസ്ത്രീയമായി ഉണ്ടാക്കുന്നതിനുള്ള സെറ്റ്-അപ്പും ഉണ്ടായിരുന്നു. "മാത്യുസിന്റെ ഐഡിയ ആണ്. ഇതിനകത്തു തന്നെ ആണ് എപ്പോളും. പണ്ട് നെല്ലൊക്കെ സ്റ്റോർ ചെയ്തു വച്ചിരുന്ന അറ ആണ്. അത് ഇങ്ങനെ കൺവെർട