വൈകേന്ദ്രം Chapter 28
അവൾ അവനെ വാശിയോടെ നോക്കി. ഇതിനുള്ള പണി വൈഗയുടെ കയ്യിലുണ്ട്.
അവൾ മനസ്സിൽ പറഞ്ഞു.
പിന്നെ അവൾ ഒന്നും നോക്കിയില്ല, ഗീതയുടെ നമ്പർ തൻറെ സെൽ ഫോണിൽ ഡയൽ ചെയ്തു. പിന്നെ സ്പീക്കർ ഫോൺ ഓൺ ചെയ്തു. ഇന്ദ്രന് കേൾക്കാനായി തന്നെയാണ് അവൾ അങ്ങനെ ചെയ്തത്.
ഗീത കോൾ അറ്റൻഡ് ചെയ്തു.
“എന്താ മോളെ ഈ സമയത്ത്?”
ഗീത ചോദിച്ചു.
ഒന്ന് സംശയിച്ച് അവൾ പറഞ്ഞു.
ഗീതമ്മേ ഓഫീസിൽ നിന്നും ലീവ് സാങ്ഷൻ ആകുന്നില്ല. അതുകൊണ്ട് നാളെ എനിക്ക് വീട്ടിലോട്ട് വരാൻ പറ്റില്ല.”
അവളുടെ സംസാരം കേട്ട് ഗീത ചോദിച്ചു.
“മോൾ എന്തൊക്കെയാണ് പറയുന്നത്?”
ആ സമയം രുദ്രൻ ഗീതയുടെ അടുത്തു വന്നു. അതുകണ്ട് ഗീത ഫോണിൽ സ്പീക്കർ ഓണാക്കി.
“എന്താ മോളെ?”
രുദ്രൻറെ ഒച്ച കേട്ട് അവൾ പറഞ്ഞു.
“ഓഫീസിൽ നിന്നും ലീവ് തരുന്നില്ല. intern ഷിപ്പ് സമയത്ത് sick leave വല്ലാതെ casual leave എടുക്കാൻ നിർവാഹമില്ല.”
അവൾ പറയുന്നത് കേട്ട് രുദ്രൻ പറഞ്ഞു.
“മോള് ഇന്ദ്രനോട് പറ. അല്ലെങ്കിൽ അച്ഛൻ പറയണോ?”
അവരുടെ സംസാരം എല്ലാം കേട്ട് നിന്ന ഇന്ദ്രൻ അവളുടെ കയ്യിൽ നിന്നും ഫോണെടുത്തു രുദ്രനോടും ഗീതയോടും പറഞ്ഞു.
“ഞാനൊരു കാര്യം വൈഗയോട് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. അത് ചെയ്തു കഴിഞ്ഞാൽ അവൾക്ക് leave കിട്ടും. അല്ലാതെ leave കിട്ടില്ല. പറഞ്ഞ പണി ചെയ്തു തീർക്കാൻ പറ അച്ഛാ അവളോട്.”
അതും പറഞ്ഞ് അവളുടെ ഫോൺ ടേബിളിൽ വെച്ചു.
അവൻ പറയുന്നത് കേട്ട് ഗീത പറഞ്ഞു.
“അവൻ എന്താണ് പറഞ്ഞത് എന്ന് വെച്ചാൽ വേഗം കംപ്ലീറ്റ് ചെയ്യൂ മോളെ. അവൻ തന്ന ജോലി തീർത്തിട്ട് രണ്ടും കൂടി നാളെ നേരത്തെ എത്താൻ നോക്ക്. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്.”
ഗീതയുടെ സംസാരം കേട്ട് വൈഗ ഇനി എന്താണെന്നറിയാതെ നിന്നു.
“Thanks, അമ്മേ ഞാൻ ഫോൺ കട്ട് ചെയ്യുകയാണ്. ഒത്തിരി പണി ബാക്കിയുണ്ട് വരുന്നതിനുമുമ്പ് ചെയ്തുതീർക്കാൻ”
എന്നും പറഞ്ഞ് അവൻ അവളുടെ ഫോൺ കട്ട് ചെയ്തു.
പിന്നെ ഒരു കള്ള ചിരിയോടെ വൈഗയേ നോക്കി പറഞ്ഞു.
“വൈഗ കുട്ടി, ഇനി ഒരു രക്ഷയുമില്ല. താൻ അച്ഛനോടും അമ്മയോടും പറഞ്ഞ് എന്നെ പേടിപ്പിക്കാം എന്ന് കരുതി അല്ലേ? ഇനി എൻറെ ഈ രണ്ട് കവിളിലും കിസ്സ് തന്നാൽ മാത്രമേ എൻറെ വൈഗ കുട്ടിയും ഈ ഞാനും ഇനി നാടു കാണൂ.”
അവൻറെ സംസാരം കേട്ട് അവൾക്ക് ആകെ ദേഷ്യം വന്നു.
ഈ സമയത്താണ് പ്രിയ ഡോർ നോക്ക് ചെയ്ത് അകത്തേക്ക് വന്നത്.
ദേഷ്യത്തോടെ നിൽക്കുന്ന വൈഗയെയും, ചിരിയോടെ നിൽക്കുന്ന ഇന്ദ്രനെയും നോക്കി അവൾ ഒരു നിമിഷം നിന്നു.
പിന്നെ എന്താണെന്ന് അവൾ വൈഗയോട് കണ്ണു കൊണ്ട് ചോദിച്ചു.
അത് കണ്ട ഇന്ദ്രൻ പറഞ്ഞു.
“ഞാൻ വൈഗ ലക്ഷ്മിക്ക് ഒരു വർക്ക് കൊടുത്തിട്ടുണ്ട്. അത് കഴിയുമ്പോൾ ആ കുട്ടിക്ക് പോകാം.”
“പ്രിയ എന്താ വന്നത് എന്ന് പറയു…”
അത് കേട്ട് ചിരിയോടെ പ്രിയ പറഞ്ഞു.
“ജ്വല്ലറിയിൽ നിന്നും സാറിനെ കാണാൻ ഡെലിവറിboy വന്നിട്ടുണ്ട്.”
“അയാളോട് വരാൻ പറയൂ.”
ഇന്ദ്രൻ പറഞ്ഞു.
അതുകേട്ട് പ്രിയ പുറത്തേക്ക് പോയി.
ഡെലിവറിക്ക് വന്ന ആളെയും കൂട്ടിക്കൊണ്ടു വന്നു.
അയാൾ ഒരു ബാഗ് ഇന്ദ്രന് നൽകി.
അത് തുറന്നു നോക്കുന്നതിനിടയിൽ പ്രിയയോടും അയാളോടും പൊയ്ക്കൊള്ളാൻ ഇന്ദ്രൻ പറഞ്ഞു.
അതിനുശേഷം അവൻ വൈഗയെ നോക്കി, തനിക്ക് അടുത്തേക്ക് വരാൻ കൈ കൊണ്ട് കാണിച്ചു.
അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു.
അത് കണ്ട് അവന് ദേഷ്യം വന്നു.
അവനാ ബോക്സുകൾ എല്ലാം ബാഗിൽ തന്നെ വെച്ച് അടച്ച് പ്രിയയെ ഇൻറർ കോമിൽ വിളിച്ചു.
പ്രിയ വേഗം തന്നെ ഡോർ നോക്ക് ചെയ്തു cabin അകത്തേക്ക് വന്നു.
വൈഗ അതേ സ്ഥലത്തു തന്നെ നിൽക്കുന്നത് കണ്ട് പ്രിയയ്ക്ക് അത്ഭുതവും സംശയവും തോന്നി. എന്നാലും അവൾ ഒന്നും പറഞ്ഞില്ല.
“എന്താ sir വിളിച്ചത്?”
പ്രിയ ചോദിച്ചു.
“ഞാൻ ഒന്ന് പുറത്തു പോവുകയാണ്. വൈഗ ലക്ഷ്മിക്ക് കൊടുത്ത വർക്ക് കമ്പ്ലീറ്റ് ചെയ്യണം.”
അതും പറഞ്ഞ് കാറിൻറെ keyയ്യും ജ്വല്ലറി ബോക്സും എടുത്ത് ഡോറിനടുത്തേക്ക് നടന്നു.
വൈഗ നിന്നിടത്തു നിന്ന് അനങ്ങുന്നില്ല എന്ന് കണ്ട് ഇന്ദ്രൻ ഡോറിനടുത്തെത്തി തിരിഞ്ഞു നിന്നു ചോദിച്ചു.
“എന്താ വൈഗ ലക്ഷ്മി താൻ വരുന്നില്ലേ?”
വൈഗ എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ നിന്നു വട്ടം കറങ്ങി.
വൈഗയുടെ പരുങ്ങൽ കണ്ട പ്രിയ പറഞ്ഞു.
“താനെന്താ നിൽക്കുന്നത്, സാറിന് ദേഷ്യം വരും, പിന്നെ തനിക്ക് നാട്ടിൽ പോകാൻ ഒക്കില്ല.”
അതും കൂടി കേട്ടതോടെ അവൾക്ക് വല്ലാതെ ദേഷ്യം വന്നു.
ഇന്ദ്രൻ കാർ പാർക്കിംഗിലേക്ക് നടന്നിരുന്നു. ദേഷ്യത്തോടെ അവളും പിന്നാലെ ചെന്നു.
താഴെ അവൻറെ കാർ ഡ്രൈവർ കൊണ്ടു വന്നു കൊടുത്തിരുന്നു.
ഡ്രൈവറോട് അവൻ തന്നെ ഡ്രൈവ് ചെയ്തോളാം എന്ന് പറഞ്ഞ് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു. അവൻ തൻറെ കയ്യിലുള്ളJewelry box പിന്നിലെ സീറ്റിൽ വെച്ചു. അപ്പോഴേക്കും വൈഗ വന്നിരുന്നു.
അവൻ പാസഞ്ചർ സൈഡ് ഡോർ തുറന്നു കൊടുത്തു കൊണ്ട് പറഞ്ഞു.
“Get in.”
അവൾ ഒട്ടും സമയം കളയാതെ വേഗം കാറിൽ കയറിയിരുന്നു. അവളുടെ മുഖം ബലൂൺ പോലെ വീർത്തു കെട്ടി ഇരിക്കുന്നുണ്ടായിരുന്നു. ഇന്ദ്രൻറെ മുഖവും ഏകദേശം അതുപോലെ തന്നെ ആയിരുന്നു.
അവൻ കാറെടുത്തു. രണ്ടുപേരും ഒന്നും പറഞ്ഞില്ല.
അടുത്തുള്ള അമ്പലത്തിലേക്ക് ആണ് ഇന്ദ്രൻ കാർ കൊണ്ടുപോയി നിർത്തിയത്.
അത് കണ്ട് വൈഗ ഇവിടെ എന്താണെന്ന് രീതിയിൽ അവനെ നോക്കി.
“ഇറങ്ങ്...”
അവൻ പറഞ്ഞു.
ബാക്കിലെ സീറ്റിൽ നിന്നും പാക്കറ്റ് എടുത്ത് അവൻ അമ്പലത്തിലേക്ക് നടന്നു. അവൻറെ പിന്നാലെ അവൻറെ മനസ്സിൽ എന്താണെന്നലോചനയിൽ അവളും നടന്നു.
അധികം ആരും ഉണ്ടായിരുന്നില്ല അമ്പലത്തിൽ.
ഒന്നാമത് weekdayയും, പിന്നെ ഉച്ചയോടുക്കുന്ന സമയവും.
ഇന്ദ്രൻ അവൻറെ കയ്യിലെ ബാഗ് തുറന്ന് jewelry box പൂജാരിയെ ഏൽപ്പിച്ചു.
പൂജ കഴിഞ്ഞ് ഒരു താലത്തിൽ പൂജാരി എല്ലാം അവന് തിരിച്ചു കൊടുത്തു.
വൈഗ എല്ലാം നോക്കി കാണുന്നുണ്ടായിരുന്നു.
അതിൽ നിന്ന് ഇന്ദ്രനീലം പതിച്ച ഒരു രുദ്രാക്ഷ മാല എടുത്ത് വൈഗയേ നോക്കി അവൻ പറഞ്ഞു.
“ഇത് എൻറെ കഴുത്തിൽ ഇട്ട് താടോ.”
അവൻ പറയുന്നത് കേട്ട് അവൾ ആ മാല വാങ്ങി അവൻറെ കഴുത്തിൽ ഇട്ടു കൊടുത്തു.
അതിൻറെ ലോഗോയുടെ സെൻററിൽ ആണ് ഇന്ദ്രനിലം പതിപ്പിച്ചിരിക്കുന്നത്. അവന് ആ രുദ്രാക്ഷ മാല നന്നായി ചേരുന്നുണ്ടായിരുന്നു.
അവൾ ഏതാനും നിമിഷം അവനെ തന്നെ നോക്കി നിന്നു. ആ രുദ്രാക്ഷ മാല അവനെ കൂടുതൽ സുന്ദരൻ ആക്കിയത് ആയി അവൾക്കു തോന്നി.
അവൾ തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് പുഞ്ചിരിയോടെ അവൻ താലത്തിൽ നിന്നും ഒരു ഇന്ദ്രനിലം പതിപ്പിച്ച ring കയ്യിലെടുത്തു.
MM ഗ്രൂപ്പിൻറെ ലോഗോയുടെ ചെറിയ വേർഷൻ ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. അതിനു നടുവിലായി ഇന്ദ്രനീലം പതിപ്പിച്ചിരിക്കുന്നു.
അവളുടെ അടുത്തെത്തിയ ഇന്ദ്രൻ സാവധാനം അവളുടെ കൈ എടുത്ത് ആ ring മോതിര വിരലിൽ തന്നെ അണിയിച്ചു.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അമ്പരപ്പോടെയാണ് വൈഗ നിന്നിരുന്നത്.
ring അണിയിച്ച ശേഷം അവളുടെ മൂർദ്ധാവിൽ ഇന്ദ്രൻ ഒന്ന് ചുംബിച്ചു. അതിനുശേഷം അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
“എല്ലാവരുടെയും സേഫ്റ്റി നോക്കുമ്പോൾ ഞാൻ എൻറെ സേഫ്റ്റിയും നോക്കണമല്ലോ…. എൻറെ ജീവൻ നീയാണ്… അപ്പോൾ നിനക്കല്ലേ ഞാൻ ആദ്യം ഇത് അണിയേണ്ടത്.”
അവൻ കണ്ണുചിമ്മി അവളെ നോക്കി കൊണ്ടു തന്നെ പറഞ്ഞു.
“ഒന്നു കൂടി ഉണ്ട്, എനിക്ക് തൻറെ ഈ താലി ഒന്നു മാറ്റണം. അത് നമുക്ക് ഗുരുവായൂരിൽ പോകുമ്പോൾ ചെയ്യാം.”
അവൾ ഒന്നും തന്നെ മറുപടി പറഞ്ഞില്ല.
അതു കണ്ട് അവൻ അവളുടെ മൂക്കിലെ മൂക്കുത്തിയിൽ ഒന്നു തട്ടിക്കൊണ്ട് പറഞ്ഞു.
“വാ നമുക്ക് പോകാം.”
അവർ തിരിച്ച് കാറിൽ വന്നിരുന്നു. കാറിലിരുന്ന് കൊണ്ട് ഇന്ദ്രൻ സീറ്റ് ബെൽറ്റ് ഇടുന്ന വൈഗയെ നോക്കി ചോദിച്ചു.
“അപ്പൊ താൻ നാട്ടിൽ പോകുന്നില്ല എന്ന് തീരുമാനിച്ചുവോ?”
പെട്ടെന്ന് എന്താണ് പറയേണ്ടതെന്ന് അറിയാതെ, ഒരു എക്സ്ക്യൂസ് എന്ന നിലയിൽ അവൾ പറഞ്ഞു.
“അത് പിന്നെ ഇങ്ങനെ പബ്ലിക് ആയി...”
അത് കേട്ട് ഇന്ദ്രനു ചിരി വന്നു. അവൻ പറഞ്ഞു.
“ശരി സമ്മതിച്ചിരിക്കുന്നു. രാത്രി ഫ്ലാറ്റിൽ വന്നിട്ട് മതി. അവിടെ പ്രൈവസി ഉണ്ടാകും. നമുക്ക് രണ്ടിൽ നിർത്തണ്ട കേട്ടോ.”
കണ്ണടച്ച് അവൻ പറയുന്നത് കേട്ട് വൈഗ എന്തോ ഒരു പ്രേരണയാൽ ഇട്ട സീറ്റ് ബെൽറ്റ് റിമൂവ് ചെയ്തു.
ഇന്ദ്രനടുത്തേക്ക് മുഖം പിടിച്ച് കണ്ണടച്ച് അവൻറെ രണ്ടു കവിളിലും ഓരോ kiss കൊടുത്തു.
പിന്നെ സ്വന്തം സീറ്റിലേക്ക് ചാരിയിരുന്നു.
ഇപ്രാവശ്യം ഞെട്ടിയത് ഇന്ദ്രനാണ്.
എന്താണ് നടന്നതെന്ന് മനസ്സിലാക്കും മുൻപേ എല്ലാം കഴിഞ്ഞിരുന്നു.
ഇന്ദ്രൻറെ പറന്നു പോയ കിളികൾ എല്ലാം തിരിച്ചുവരാൻ കുറച്ചധികം സമയമെടുത്തു.
ഇന്ദ്രൻ വൈഗയേ നോക്കിയപ്പോൾ കണ്ണുകളടച്ച് ദേഹമാകെ വിറച്ചു കൊണ്ട് സീറ്റിൽ ചാരി ഇരിക്കുകയാണ് പാവം. അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.
എന്താണ് ശരിക്കും സംഭവിച്ചത് എന്ന് ഒന്ന് റീവൈൻഡ് ചെയ്ത് സ്ലോമോഷനിൽ ഇന്ദ്രൻ ആലോചിച്ചു.
അവൻ അറിയാതെ തന്നെ അവൻറെ കവിളുകളിൽ തലോടി.
ഇന്ദ്രൻറെ ജീവിതത്തിലും ആദ്യമായാണ് ഇങ്ങനെയെല്ലാം നടന്നത്. അതിൻറെ ആലസ്യത്തിൽ ഒരു പുഞ്ചിരിയോടെ അവനും ഇരുന്നു.
അൽപ സമയത്തിന് ശേഷം അവൻ വൈഗയെ നോക്കി.
അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങുന്നത് കാണാം നെറ്റിത്തടത്തിലും മുഖത്തും എല്ലാം.
“വൈഗ...”
അവൻ അവളെ മെല്ലെ വിളിച്ചു.
അവൻറെ മനസ്സിലെ സന്തോഷം മുഴുവനും ആ വിളിയിൽ നിറഞ്ഞിരുന്നു. മനസ്സിൻറെ അടിത്തട്ടിൽ നിന്നാണ് അവൻ വിളിച്ചത്.
ഒന്നുകൂടി അവൻ വിളിച്ചു.
“വൈഗ...”
എന്നാൽ കണ്ണുകൾ അടച്ചു കൊണ്ടു തന്നെ അവള് വിളി കേട്ടു.
ഒന്നു മൂളി... ഉം...
“ഡോ താൻ ഒന്ന് കണ്ണു തുറക്ക്.”
അവൻ പറഞ്ഞു.
അവൾ മെല്ലെ കണ്ണു തുറന്ന് അവനെ നോക്കി.
പിന്നെ വിക്കി വിക്കി പറഞ്ഞു.
“എനിക്ക് ഇതൊന്നും ശീലമില്ല. ആദ്യമാണ് ലൈഫിൽ ഇങ്ങനെ ഒരു സിറ്റുവേഷൻ അതുകൊണ്ടാണ് ഞാൻ... “
വാക്കുകൾക്കായി പരതുന്ന അവളെ നോക്കി പുഞ്ചിരിയോടെ ഇന്ദ്രൻ പറഞ്ഞു.
“എനിക്കും ഇത് ഫസ്റ്റ് ടൈം ആണ്. പക്ഷേ ഞാൻ ഇത് നന്നായി എൻജോയ് ചെയ്യുന്നു. താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? തനിക്ക് എന്നെ ഇഷ്ടമല്ലേ?”
അവൾ മറുപടി ഒന്നും പറഞ്ഞില്ല.
അതു കൊണ്ട് ഇന്ദ്രൻ ഒന്നുകൂടി ചോദിച്ചു.
“പറയടോ ഇഷ്ടമല്ലേ തനിക്ക് എന്നെ?”
അവൾ പറഞ്ഞു.
“ഇഷ്ടം... I don't know... I don't know anything. I never bothered to think about married life... that was not at all priority in my life. I don't know what to do. I came to enjoy my sister’s wedding but all of us sudden I became a married woman, but after that, we decided after one year, we will get our divorce. So, I thought my life will be back to normal after that. So, I never bothered to think about you or think about married life.”
സങ്കടത്തോടെ അവളുടെ മനസ്സിലുള്ളത് പറയുന്ന വൈഗയേ നോക്കി ഇന്ദ്രൻ ഇരുന്നു.
അവളുടെ മനസ്സ് കാണാൻ അവനു കഴിയുന്നുണ്ടായിരുന്നു.
കുറച്ചു സമയം രണ്ടു പേരും ഒന്നും പറഞ്ഞില്ല.
പിന്നെ ഇന്ദ്രൻ പറഞ്ഞു തുടങ്ങി.
“നോവലിലും സിനിമയിലും പോലെ ഞാൻ തൻറെ ഫ്രണ്ട് ആയിരിക്കാം എന്നോ അല്ലെങ്കിൽ എത്ര സമയം വേണമെങ്കിലും കാത്തിരിക്കാം എന്നൊന്നും ഞാൻ പറയില്ല.”
“എന്തൊക്കെയായാലും തനിക്ക് വേറെ lover ഒന്നുമില്ലെന്ന് ആണ് എൻറെ വിശ്വാസം.”
അത് ശരിയാണെന്ന് അവൾ തലയാട്ടി സമ്മതിച്ചു.
“ഞാൻ ആണെങ്കിൽ തന്നെ താലിയും കെട്ടി പോയി. വേണം എന്ന് വിചാരിച്ച് ചെയ്തത് ഒന്നുമല്ല. അമ്മ പറഞ്ഞ പോലെ തന്നെ ഈശ്വരൻ ആയിരിക്കും എൻറെ പാതിയായി തീരുമാനിച്ചിരുന്നത്. എനിക്കും അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം. തന്നെപ്പോലെ തന്നെ എനിക്കും വേറെ ലവർ ഒന്നും ഇല്ല.”
“മാത്രമല്ല എൻറെ ദേഷ്യം തന്നെ തളർത്തുന്നില്ല. താൻ ഒരു വിധത്തിലും എൻറെ സ്നേഹത്തെയും എതിർക്കുന്നില്ല. എൻറെ വീട്ടുകാരേയും താൻ ഏറ്റെടുത്തു.”
ഒരു നല്ല കേൾവികാരിയായി അവൾ എല്ലാം ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു.
“എന്നെ പറ്റിയോ വീട്ടുകാരെ പറ്റിയോ ഒരു ധാരണയില്ലാതെ കയറി വന്നതാണ് താൻ. എങ്കിലും ഞങ്ങളുടെ ഒക്കെ ഹൃദയത്തിൽ ഇന്ന് തനിക്ക് ഒരു പ്രമുഖ സ്ഥാനം തന്നെയുണ്ട്.”
“അതുകൊണ്ട്?”
അവൾ ചോദിച്ചു.
“നമ്മുടെ രണ്ടു പേരുടെയും കുടുംബങ്ങൾ ബിസിനസ് കുടുംബമാണ്. ബിസിനസ്സിലും താൻ എനിക്ക് നല്ല ഒരു പാർട്ണർ ആണ്. അതുകൊണ്ട് ഈ ലൈഫിലും നമുക്ക് പാർട്ണറായി അടിച്ചു പൊളിച്ചു ജീവിക്കാം എടോ. താൻ ഒന്ന് ശ്രമിച്ചു നോക്കൂ. എൻറെ മനസ്സ് പറയുന്നത് ശരിയാകും എന്നാണ്.”