Aksharathalukal

എൻ കാതലെ...♡ - 34

Part -34
 
ദത്തന്റെ ഉമിനീരും ശ്വാസവും കഴുത്തിൽ തട്ടുന്തോറും അവളുടെ ഹ്യദയമിടിപ്പ് ഉയരാൻ തുടങ്ങിയിരുന്നു. ദത്തന്റെ കൈകൾ അവളുടെ ഇടുപ്പിൽ നിന്നും ടോപ്പിനുള്ളിലേക്ക് കടന്നതും വർണ ഞെട്ടലോടെ അവന്റെ കൈയ്യിൽ പിടിച്ചു.
 
 
"ദ ... ദത്താ... എന്നേ വിട്. ഞാ..ഞാൻ തന്നെ ഡ്ര ... ഡ്രസ്സ് ഒതുക്കി വച്ചോ... വച്ചോള്ളാം " വർണ ദയനീയമായി പറഞ്ഞതും ദത്തൻ അവളിൽ നിന്നും അകന്ന് മാറി.
 
അവളെ ഒന്ന് പേടിപ്പിക്കാൻ ശ്രമിച്ചതാണ്. പക്ഷേ എപ്പോഴോ കാര്യങ്ങൾ കൈവിട്ട് പോയി. ഒരു പക്ഷേ അവൾ തന്റെ കയ്യിൽ കയറി പിടിച്ചില്ലായിരുന്നെങ്കിൽ ...
 
ദത്തൻ അസ്വസ്ഥതയോടെ നെറ്റി ഉഴിഞ്ഞു കൊണ്ട് ബെഡിൽ വന്നിരുന്നു. വർണയാണെങ്കിൽ പകപ്പ് വിട്ട് മാറാതെ ചുമരിൽ ചാരി നിൽക്കുകയാണ്.
 
അവളുടെ നിൽപ്പ് കണ്ട് ദത്തന് ഒരേ സമയം ചിരിയും സഹതാപവും തോന്നി. അവൻ ബെഡിൽ നിന്നും എണീറ്റ് അവളുടെ അരികിലേക്ക് വന്നതും വർണ പേടിച്ച് കണ്ണുകൾ ഇറുക്കെ അടച്ചു പിടിച്ചു.
 
 
"കുഞ്ഞേ ..." ദത്തന്റെ ശബ്ദം അവളുടെ കാതിൽ ആർദ്രമായി പതിച്ചു. ഒപ്പം അവന്റെ ചുടു ശ്വാസം അവളുടെ നെറ്റിയിലും.
 
 
"കണ്ണ് തുറക്ക് ന്റെ ദേവൂട്ട്യേ " ദത്തൻ വീണ്ടും വിളിച്ചതും വർണ പതിയെ കണ്ണു തുറന്നു.
 
"പേടിച്ചോ ന്റെ കുട്ടി " അവൻ നിറഞ്ഞ വാത്സല്യത്തോടെ ചോദിച്ചതും അവൾ അതെ എന്ന രീതിയിൽ തലയാട്ടി.
 
 
"സോറി ഡാ . ഞാൻ പെട്ടെന്ന് എന്തോ .." അവൻ അവളുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് മുണ്ടു കൊണ്ട് തുടച്ച് കൊടുത്തു. ഒപ്പം തന്റെ ഉമിനീരാൽ കുതിർന്ന കഴുത്തും തുടച്ച് കൊടുത്തു.
 
 
ദത്തൻ അവളെ വിളിച്ച് ബെഡിൽ കൊണ്ടുവന്ന് ഇരുത്തി. ശേഷം നെറ്റിയിലേക്ക് വീണ അവളുടെ മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വച്ചു.
 
 
" ഞാൻ അറിയാതെ ....പറ്റി പോയി കുഞ്ഞേ ... ക്ഷമിച്ചേക്ക് ... നിനക്ക് എന്നേ പേടിയുണ്ടോ " അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് ദത്തൻ ചോദിച്ചു.
 
 
" ന്നിക്ക് അറിയിണില്ലാ ദത്താ. ഇത്രയും കാലം  എപ്പോഴും ദേഷ്യപ്പെട്ട് നടന്നിരുന്ന നീ പെട്ടെന്ന് ഇങ്ങനെ മാറിയപ്പോൾ എനിക്കും എന്തോ പേടി തോന്നാ "
 
 
" എന്നിക്കറിയാം നീ ചെറിയ കുട്ടിയാണെന്ന്. പത്തിരുപത് വയസ് ഉണ്ടെങ്കിലും ഈ കുഞ്ഞു തലയിൽ വലിയ അറിവും വിവരവും ഇല്ലാ എന്ന് എനിക്ക് അറിയാടാ . അതാ ഇങ്ങനേ പേടി. നീ പേടിക്കണ്ട ഇനി ഇങ്ങനെ ഉണ്ടാവില്ലാട്ടോ " അവളുടെ മൂക്കിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞതും വർണയുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു.
 
 
" ദത്താ..."
 
"മ്മ് എന്താടി ... "
 
" സോറി .."
 
" സോറിയോ ...എന്തിന്.."
 
"അത് പിന്നെ ..ഞാൻ ... നീ ... അല്ലെങ്കിൽ വേണ്ടാ ഒന്നുല്യ . " അവൾ എന്തോ ഓർത്ത പോലെ പറഞ്ഞു.
 
 
"എടി കള്ളീ നിന്നേ ഞാൻ " ദത്തൻ അവളെ തന്നിലേക്ക്  ചേർത്തിരുത്തി അവളുടെ കഴുത്തിൽ താടി കൊണ്ട് ഉരസി ഇക്കിളിയാക്കാൻ തുടങ്ങി.
 
 
വർണയാണെങ്കിൽ അവന്റെ കയ്യിൽ കിടന്ന് കുതറി കൊണ്ട് ചിരിക്കാൻ തുടങ്ങി. കുറേ ചിരിച്ചപ്പോൾ അവൾക്കും ശ്വാസം മുട്ടാൻ തുടങ്ങി.
 
 
ദത്തൻ അവളെ ഒന്ന് ഉയർത്തി തന്റെ മടിയിലേക്ക് ഇരുത്തി അവളെ ഇറുക്കെ പുണർന്ന് അവളുടെ തോളിൽ താടി കുത്തി ഇരുന്നു. ആ സമയം ദത്തനിൽ നിറഞ്ഞ് നിന്നിരുന്നത് പ്രണയമല്ല. മറിച്ച് വർണയോടുള്ള അതിരുകവിഞ്ഞ വാത്സല്യമാണ്.
 
 
" ദത്താ..."
 
" പറയടാ ..."
 
" ദേവേട്ടാ .." പെട്ടെന്ന് ചാരിയിട്ട വാതിൽ തുറന്ന് പാർവതി അകത്തേക്ക് വന്നതും വർണ ഞെട്ടി കൊണ്ട് ദത്തന്റെ മടിയിൽ നിന്നും എണീറ്റു.
 
 
"നിനക്ക് ഡോർ ഒന്ന് നോക്ക് ചെയ്യതിട്ട് വന്നൂടെ പാർവതി " ദത്തൻ ദേഷ്യത്തിൽ ചോദിച്ചു.
 
 
"സോറി .. സോറി ദേവേട്ടാ ഞാൻ അറിയാതെ .."
 
"മ്മ് " ദത്തൻ ഒന്ന് അമർത്തി മൂളി.
 
 
" ദത്താ ഞാൻ ദച്ചുന്റെ അല്ലാ സോറി എട്ടത്തിടെ അടുത്തേക്ക് പോവാണേ " വർണ അത് പറയലും ടേബിളിനു മുകളിലുള്ള കവർ എടുത്ത് ഓടലും കഴിഞ്ഞിരുന്നു.
 
 
"പാർവതി എന്തിനാണ്  വന്നത് "ദത്തൻ ഇഷ്ടമല്ലാത്ത രീതിയിൽ ചോദിച്ചു .
 
 
"എനിക്ക് ദേവേട്ടനോട് കുറച്ച് സംസാരിക്കാൻ ഉണ്ട് "
 
 
"എനിക്ക് തന്നോട് ഒന്നും പറയാൻ ഇല്ല .താൻ പറയുന്നത് കേൾക്കാനും താല്പര്യം ഇല്ല " ദത്തൻ ജനലിനു അരികിലേക്ക് നടന്നു ചുമരും ചാരി പുറത്തേക്ക് നോക്കി നിന്നു .
 
 
"ദേവേട്ടന് എന്നോട് ഒന്നും പറയാൻ ഉണ്ടാകില്ല. പക്ഷേ ദയവു ചെയ്ത് ഞാൻ പറയുന്നത് ദേവേട്ടൻ കേൾക്കണം . "
 
ദത്തന്റെ കുറച്ച് അപ്പുറത്തായി ജനൽ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കി പാർവതിയും നിന്നു.
 
****
 
 
" ഏട്ടത്തി ..."വർണ്ണ ദർശനയുടെ റൂമിന്റെ വാതിൽ തള്ളിത്തുറന്നു കൊണ്ട് വിളിച്ചു.
 
 
 പെട്ടെന്ന് റൂമിന്റെ ഉള്ളിൽ ഭദ്രയും 
ശിലുവിനെയും കണ്ടതും വർണ്ണ 
അകത്തേക്ക് കയറണോ വേണ്ടയോ എന്ന രീതിയിൽ പുറത്തു നിന്നു .
 
 
" നീയെന്താ അവിടെ തന്നെ നിൽക്കുന്നേ. ഇങ്ങോട്ട് വാ "ദർശന അകത്തേക്ക് വിളിച്ചതും 
വർണ്ണ അകത്തേക്ക് വന്ന് ദർശനയുടെ അടുത്തായി ഇരുന്നു.
 
 
"എന്നാ ഞങ്ങൾ പോവാ ഏട്ടത്തി. കുറച്ച് നോട്ട്സ് എഴുതാനുണ്ട് "ഭദ്ര ബെഡിൽ നിന്നും എണീറ്റ് കൊണ്ട് പറഞ്ഞു .
 
 
"അങ്ങനെ അങ്ങ് പോയാലോ . കാലങ്ങൾക്കുശേഷം ഏടത്തിയോട് സംസാരിക്കാൻ വന്നതല്ലേ എൻ്റെ അനിയത്തി കുട്ടികൾ .ഇനി എന്തായാലും സംസാരിച്ചിട്ട് 
പോയാമതി "
 
 
ഭദ്രയുടെ കയ്യിൽ പിടിച്ച് ബെഡ്ഡിൽ തന്നെ ഇരുത്തി കൊണ്ട് ദർശന പറഞ്ഞു .
 
 
"നിങ്ങൾ സംസാരിച്ചോ എട്ടത്തി .ഞാൻ പിന്നെ വരാം "ദർശനയോടായി വർണ പറഞ്ഞു.
 
 
" നീ എന്തിനാ പോകുന്നേ. നീ കേൾക്കാൻ പാടാത്ത രഹസ്യങ്ങളൊന്നും ഇവിടെ ആരും പറയുന്നില്ല .അല്ലാ ഇതെന്താ പെട്ടെന്ന് ഒരു ഏട്ടത്തി വിളി "ദർശന സംശയത്തോടെ ചോദിച്ചു .
 
 
"അത് ഉണ്ടല്ലോ .... അത് പിന്നെ ... ദത്തൻ  പറഞ്ഞിട്ടാ ദച്ചു... അല്ലാ ഏട്ടത്തി... അവൻ പറഞ്ഞു ദച്ചുനെ പേരെടുത്ത വിളിക്കരുത് എന്ന് . എട്ടത്തീന്ന് വിളിച്ചാൽ മതിയെന്ന് "
 
 
"അപ്പോ ദേവേട്ടൻ പറഞ്ഞതുകൊണ്ടാണോ അങ്ങനെ വിളിക്കുന്നേ. അതൊന്നും വേണ്ട ട്ടോ . വർണക്കു ഇഷ്ടമുള്ള രീതിയിൽ എന്നെ വിളിച്ചോ "
 
 
"ഹേയ് വേണ്ട .ദത്തൻ എന്ത് പറഞ്ഞാലും ഞാൻ കേൾക്കും. അവൻ എൻ്റെ നല്ലതിനുവേണ്ടിയ എന്തും പറയു . അതുകൊണ്ട് ഞാൻ ദച്ചുവിനെ ഇനി ഏട്ടത്തി എന്നേ വിളിക്കൂ "
 
 
"ആണോ ശരിക്കും " ദർശന സംശയം പോലെ വീണ്ടും ചോദിച്ചു .
 
"പിന്നല്ലാതെ ദത്തൻ .. "
 
 
"ദത്തൻ ഇല്ലാതെ വർണ ഇല്ല .വർണ്ണ എന്നാ സുമ്മാവാ ....ഇതല്ലേ പറയാൻ വരുന്നേ. എനിക്കറിയാം " ഇടയ്ക്കുകയറി ദർശന പറഞ്ഞതും വർണ ചിരിക്കാൻ തുടങ്ങി 
ഒപ്പം ദർശനയും .
 
 
അവർ രണ്ടുപേരും തമ്മിലുള്ള സംസാരം കേട്ട് 
അസൂയയോടെ ഇരിക്കുകയാണ് ഭദ്രയും 
ശിലുവും.
 
 
"എട്ടത്തിക്ക് ഞങ്ങളെക്കാളും ഇഷ്ടം 
ഇന്നു വന്ന ഇവളോട് ആണല്ലേ "ശിലു പരിഭവത്തോടെ പറഞ്ഞു.
 
 
" അത് ശരിയാണ് എനിക്കിപ്പോൾ നിങ്ങളെക്കാളും ഇഷ്ടം വർണയെ ആണ്. പക്ഷേ അതിന് കാരണക്കാർ നിങ്ങൾ തന്നെയാണ് "
 
 
"ഞങ്ങൾ എന്ത് ചെയ്തിട്ടാ എട്ടത്തി ഞങ്ങളോട് ഇങ്ങനെ " ഭദ്ര.
 
 
"അതെ നിങ്ങൾ ഒന്നും ചെയ്യുന്നില്ല. ആരോ കീ കൊടുക്കുന്ന പാവയെ പോലെ ഇങ്ങനെ നടക്കാ "
 
 
" എട്ടത്തി..." ശിലു തറപ്പിച്ച് വിളിച്ചു.
 
 
"പൊള്ളുന്നുണ്ട് ലെ. കുറച്ച് കാലങ്ങളായി എന്റെ അവസ്ഥയും ഇങ്ങനെയൊക്കെ ആയിരുന്നു. നിങ്ങൾ എന്നോട് ഒന്ന് നേരെ ചൊവ്വേ സംസാരിച്ചിട്ട് എത്ര കാലമായി.."
 
 
" ഞങ്ങൾക്ക് സ്നേഹമില്ലാഞ്ഞിട്ട് ആണോ. ആ പാറു ചേച്ചിയെ പേടിച്ചിട്ടാ "
 
 
" ദേ എന്റെ വായിൽ ഇരിക്കുന്നത് നിങ്ങൾ കേൾക്കരുത്. ഞാൻ ഒരു ടീച്ചറാണെന്ന് അറിയാലോ. പിള്ളേരെ തല്ലുന്ന ചൂരൽ ഇവിടെ ഇരിക്കുന്നുണ്ട് അതെടുത്ത് രണ്ടിനും ഞാൻ ഒന്ന് തരും . പാറു ചേച്ചിയെ പേടിയാണ് പോലും .
 
 
അവളാണോ നിങ്ങൾക്ക് ചെലവിന് തരുന്നത്. അല്ലെങ്കിൽ അവൾ പറയുന്നത് മാത്രമേ കേൾക്കാവു എന്ന വല്ല നിയമവും ഈ വീട്ടിൽ എഴുതി വച്ചിട്ടുണ്ടോ. അല്ലെങ്കിലും നിങ്ങളെ പറഞ്ഞിട്ട് എന്താ കാര്യം ഈ വീട്ടിലുള്ളവരെ പറഞ്ഞാ പോരെ.
 
ഒരു കുടുംബത്തിലും പെൺകുട്ടി ജനിക്കാത്ത പോലെയാ ഇവിടെ ഉള്ളവരുടെ ഭാവം. അവൾ കാത്തിരുന്ന് കിട്ടിയ ആദ്യത്തെ പെൺകുട്ടിയാണെന്ന് പറഞ്ഞ് തലയിൽ കയറ്റി വച്ച് നടക്കാ " 
 
ദർശനക്ക് എന്ത് പറഞ്ഞിട്ടും ദേഷ്യം തീരുന്നുണ്ടായിരുന്നില്ല. അവൾ ദേഷ്യം നിയന്ത്രിക്കാൻ ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചു.
 
 
" ചേച്ചി പറഞ്ഞത് ശരിയാ. ഇവിടത്തെ രാജകുമാരിയാ പാറു ചേച്ചി. ആ ചേച്ചിയെ വെറുപ്പിച്ച് ഞങ്ങൾക്ക് ഇവിടെ ജീവിക്കാൻ പറ്റും എന്ന് എട്ടത്തിക്ക് തോന്നുന്നുണ്ടോ "
 
 
"എന്താ ജീവിക്കാൻ പറ്റാത്തത്. ഞാൻ എങ്ങനെയാ ജീവിക്കുന്നത് അപ്പോൾ. ഞാൻ ഒറ്റക്കായിരുന്നു. നിങ്ങൾ രണ്ടു പേർ ഇല്ല. അച്ഛൻ ഇല്ലേ . അമ്മയില്ലേ. പിന്നെ എന്തിന് മറ്റുള്ളവരെ ഭയക്കണം.
 
 
നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഡ്രസ്സ് നിങ്ങൾ ഇതുവരെ ഇട്ടിട്ടുണ്ടോ. ഒരു സാധനം വാങ്ങിച്ചിട്ടുണ്ടോ. ഇതൊക്കെ പോട്ടെ നിങ്ങൾ ഇപ്പോ പഠിക്കുന്ന കോഴ്സ് പോലും അവളുടെ ഇഷ്ടത്തിനല്ലേ. നിങ്ങൾക്ക് എഞ്ചിനിയറിങ്ങിന് പോകാൻ ആയിരുന്നില്ലേ ഇഷ്ടം .
 
പക്ഷേ അവൾ അതിന് സമ്മതിച്ചില്ല. ഒരു പക്ഷേ നിങ്ങൾ എൻജിനിയറിങ്ങിന് പഠിച്ചാൽ അവളെക്കാൾ ഉയരത്തിൽ എത്തും എന്ന് കരുതിയാണ് നിങ്ങളെ ഡിഗ്രിക്ക് ചേർത്തത്. പക്ഷേ അത് മനസിലാക്കാതെ നിങ്ങൾ പൊട്ടത്തികൾ പാറുവിന്റെ വേദവാക്യം കേട്ട് BSC ക്ക് ചേർന്നു.
 
ഇനി നോക്കിക്കോ നിങ്ങൾ കല്യാണം കഴിക്കുന്നതും അവളുടെ ഇഷ്ടപ്രകാരം ആയിരിക്കും. അങ്ങനെ എല്ലാ ഇഷ്ടങ്ങളും അവൾക്ക് മുന്നിൽ അടിയറവ് വച്ച് ഇല്ലാത്ത സ്നേഹം അഭിനയിച്ച് നടന്നോ . എനിക്കെന്താ നിങ്ങളുടെ ജീവിതം നിങ്ങൾ ഇല്ലാതാക്കിക്കോ. "
 
" ഇതൊക്കെ പറയാൻ എളുപ്പമാണ് എട്ടത്തി. എട്ടത്തി വന്ന സമയത്ത് ഇവിടെ എല്ലാവരും ആയി എട്ടത്തി എത്ര കൂട്ടായിരുന്നു. പക്ഷേ പാറു ചേച്ചിയുമായുള്ള ചെറിയ പ്രശ്നത്തിന്റെ പേരിൽ ചെറിയമ്മ അല്ലാതെ മറ്റാരും ചേച്ചിയോട് സംസാരിക്കാൻ വരാറില്ലല്ലേ . ഇവിടെ ഉള്ളവരുടെ മനസിൽ പാർവതിക്കുള്ള സ്ഥാനം അത്രയും ഉയരത്തിലാണ് " ശിലു.
 
 
"ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്. രണ്ടിനും എന്റെ കൈയ്യിൽ നിന്നും കിട്ടേണ്ടങ്കിൽ ഇറങ്ങി പോ ഈ റൂമിൽ നിന്നും . നിങ്ങളെയൊന്നും പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യവും ഇല്ല. നടന്നോ ഇങ്ങനെ പാർവതിയുടെ പിന്നാലെ വാലായിട്ട് " ദർശന ദേഷ്യത്തിൽ അലറുകയായിരുന്നു.
 
ശിലുവും ഭദ്രയും തല താഴ്ത്തി കൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. പുറത്തേക്ക് ഇറങ്ങിയ ശിലു തിരിഞ്ഞ് വർണയെ ഒന്ന് നോക്കി.
 
 
"എട്ടത്തി ഇവിടെ വന്നിട്ട് ഒരു വട്ടം പോലും ഞങ്ങളോട് ഇങ്ങനെ ദേഷ്യത്തിൽ സംസാരിച്ചിട്ടില്ല. ഇന്ന് എട്ടത്തി ഞങ്ങളെ വഴക്ക് പറയാൻ കാരണം തന്നെ നീയാണ്. ഇതിന് തിരിച്ച് ഞങ്ങൾ നിനക്ക് പണി തന്നിരിക്കും വർണ . ഓർത്തു വച്ചോ നീ " ശിലു ദേഷ്യത്തിൽ പറഞ്ഞ് വെട്ടി തിരിഞ്ഞ് നടന്നു. പിന്നിൽ ഭദ്രയും .
 
 
" ഞാൻ എന്ത് ചെയ്തിട്ടാ എന്നേ ഭീഷണിപ്പെടുത്തുന്നേ . എന്താ പ്രശ്നം എന്ന് പോലും എനിക്ക് അറിയില്ല. എട്ടത്തി എന്തിനാ അവരോട് ദേഷ്യപ്പെട്ടത്.."
 
 
" ഞാൻ ഇത്രയും പറഞ്ഞിട്ടെങ്കിലും മനസ് മാറി സ്വന്തം ഇഷ്ടത്തിന് ജീവിക്കട്ടെ എന്ന് വിചാരിച്ച് പറഞ്ഞതാ "
 
 
" എന്നാലും ഇത്രക്ക് വേണ്ടായിരുന്നു. എന്നേ ഭീഷണിപ്പെടുത്തിയ കാരണം എനിക്ക് എന്തോ പണി കിട്ടും എന്നാ തോന്നുന്നേ."
 
 
" ഓഹ്.. പിന്നേ... അത് രണ്ടെണ്ണവും പാവങ്ങളാണെന്നേ . ഈ മാസ് ഡയലോഗ് മാത്രമേ ഉള്ളൂ. ഒരു കണക്കിന് അവരുടെ കാര്യം ആലോചിച്ചാ കഷ്ടമാ. " ദർശന ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
 
 
" അതൊക്കെ പോട്ടെ ..ഞാൻ  എട്ടത്തിക്ക് ഒരു സാധനം തരാനാ വന്നത്. ദേ നോക്കിയേ . ഇഷ്ടപ്പെട്ടോന്ന് പറ " കയ്യിലെ കവറിൽ ഉള്ള ഡ്രസ്സ് എടുത്തു കൊണ്ട് വർണ ചോദിച്ചു.
 
 
" നന്നായിട്ടുണ്ടല്ലോ. എന്റെ ഫെവറേറ്റ് കളർ ആണ് സ്കെ ബ്ലു. ഇത് എനിക്കാണോ വർണ "
 
 
"അതെലോ . ചേച്ചിടെ ഡ്രസ്സ് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി ചേച്ചി ഈ സീരിയൽ ഫാമിലിയിലെ മെമ്പർ അല്ലാ എന്ന് . ഇവർ ഈ ചൂടത്ത് എങ്ങനെയാ 24 മണിക്കൂറും സാരിയും ദാവണിയും ചുറ്റി നടക്കുന്നത് ആവോ "
 
 
" സ്കൂളിൽ പോകുമ്പോൾ സാരി ഉടുക്കും എന്നല്ലാതെ വീട്ടിൽ സാരി എനിക്ക് കംഫർട്ടബിൾ അല്ല. പണികൾ ഒക്കെ ചെയ്യുമ്പോൾ ലെഗ്ഗിനും ടോപ്പും ഒക്കെയാണ് നല്ലത്. മാര്യേജ് കഴിഞ്ഞ സമയത്ത് മുത്തശി എന്റെ ഡ്രസ്സിന്റെ പേരിൽ കുറേ വഴക്ക് പറയുമായിരുന്നു.
 
പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോവാറില്ല. പറഞ്ഞിട്ടും ഞാൻ അനുസരിക്കില്ല എന്ന് മനസ്സിലായത് കൊണ്ടായിരിക്കണം മുത്തശ്ശി പിന്നെ വഴക്കു പറയും നിർത്തി.
 
" എട്ടത്തി സൂപ്പറാ ...എനിക്ക് ഏട്ടത്തി പോലെ ഒരു കൂട്ട് തന്നെയായിരുന്നു ഇവിടെ ആവശ്യം " വർണ്ണയും ചിരിയോടെ പറഞ്ഞു .
 
 
"വിളക്ക് വെക്കാറായി .ഇവിടെ വൈകുന്നേരം എല്ലാ പെൺ കുട്ടികളും ചേർന്നാണ് വൈകുന്നേരം നാമം ചൊല്ലുന്നത് .വേഗം കൈയും കാലും കഴുകി നമുക്ക് താഴേക്ക് പോകാം . ഇതാ ലാപ്ടോപ്പ് " ബെഡിനു മുകളിലുള്ള ലാപ്ടോപ്പ് വർണയ്ക്ക് കൊടുത്തുകൊണ്ട് ദർശന പറഞ്ഞു.
 
 
" ഞാനിത് റൂമിൽ കൊണ്ടുപോയി വെച്ചിട്ട് ദത്തനോട് പറഞ്ഞിട്ട് വരാം ട്ടോ . ഏടത്തി അപ്പോഴേക്കും കയ്യും കാലും മുഖവും ഒക്കെ കഴുകി ഫ്രഷ് ആയി നിൽക്ക് .വർണ്ണ ദേ പോയി ദാ വന്നു "അവൾ ലാപ്ടോപ്പും കൊണ്ട് റൂമിലേക്ക് നടന്നു .
 
****
 
" നിനക്ക് എന്താണ് പാർവതി പറയാനുള്ളത് .  ഒന്ന് വേഗം പറയ്.  കുറെ നേരമായി ഞാനിങ്ങനെ നിൽക്കുന്നു. 
എനിക്ക് വേറെ ജോലികൾ ഉള്ളതാ " കുറച്ചു നേരമായിട്ടും ഒന്നും പറയാതെ നിൽക്കുന്ന പാർവതിയോട് ആയി ദത്തൻ ദേഷ്യപ്പെട്ടു .
 
 
"ഞാൻ ഇത്രയും കാലം ദേവേട്ടനു വേണ്ടിയല്ലേ കാത്തിരുന്നത് .എന്നിട്ട് ദേവേട്ടൻ എന്തിനാ അവളെ കല്യാണം കഴിച്ചത് " പാർവതി അകലേക്ക് നോക്കി കൊണ്ട് ചോദിച്ചു .
 
 
"അതിനുള്ള ഉത്തരം നിനക്ക് തന്നെ അറിയുന്നതല്ലേ പാർവതി .എനിക്ക് നിന്നെ ഇഷ്ടമായിരുന്നു. പക്ഷേ നീ എന്നോട് 
ചെയ്ത ചതി. നീ എന്നേ എന്ന് ചതിച്ചോ ആ ഇഷ്ടവും അന്നതോടു കൂടി ഇല്ലാതായി.
 
 
 പിന്നെ നീ വിചാരിക്കുന്ന ആ പഴയ ദേവൻ അല്ലാ ഞാനിപ്പോൾ .കൊണ്ടും കൊടുത്തും 
ആകാശത്തിന് താഴെയുള്ള എല്ലാ തല്ലുകൊള്ളിത്തരവും കയ്യിലുള്ള ദത്തനാണ് 
ഇപ്പോൾ ഞാൻ ... "
 
 
"ഞാൻ വേണം വെച്ച് ദേവേട്ടനെ ചതിച്ചിട്ടില്ല. അച്ഛൻ... അച്ഛൻ പറഞ്ഞിട്ടാ അന്ന് അതൊക്കെ ചെയതത്. അന്ന് ഞാൻ അച്ഛനെ വിശ്വസിച്ചു .അന്നത്തെ പൊട്ട ബുദ്ധിയിൽ ചെയ്തു പോയതാ .എന്നോട് ക്ഷമിക്ക് ദേവേട്ടാ "
 
 
"ഇല്ല പാർവതി ... അതെല്ലാം കഴിഞ്ഞ് പോയ കാര്യങ്ങളാണ് .അതിനി ഓർക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് എനിക്ക് ഒരു ഭാര്യയുണ്ട്. അവളല്ലാതെ മറ്റൊരുത്തിയും  എൻ്റെ ജീവിതത്തിൽ ഇനി ഉണ്ടാകില്ല . "
 
 
"അങ്ങനെ പറയല്ലേ ദേവേട്ടാ . എനിക്ക് ദേവേട്ടൻ ഇല്ലാതെ പറ്റില്ല. അത് ഏട്ടനും അറിയുന്നതല്ലേ .എന്നിട്ടും എന്തിനാ അവളെ കല്യാണം കഴിച്ചത്. അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ .അവളോട് 
ദേവേട്ടന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോവാൻ പറ .
 
 
ദേവേട്ടൻ ഒരു കല്യാണം കഴിച്ചത് ഒന്നും എനിക്കൊരു പ്രശ്നമല്ല .പ്ലീസ് എട്ടൻ എന്നെ ഒന്ന് മനസ്സിലാക്ക്." പാർവതി കരഞ്ഞുകൊണ്ട് ദത്തന്റെ കയ്യിൽ പിടിച്ച് പറഞ്ഞു.
 
 
" എന്റെ കയ്യിലെ പിടിവിട് പാർവതി ..." ഉയർന്നുവന്ന ദേഷ്യം സ്വയം നിയന്ത്രിച്ചുകൊണ്ട് ദത്തൻ പറഞ്ഞു .
 
 
" ഇല്ല അവളെ ഉപേക്ഷിച്ച് എന്നെ സ്വീകരിക്കാം എന്ന് ദേവേട്ടൻ പറയാതെ ഞാൻ പിടി വിടില്ല "
 
 
"നിന്നോട് വിടാൻ അല്ലെടി പുല്ലേ പറഞ്ഞത് "  ദത്തൻ ദേഷ്യത്തിൽ കൈ കുടഞ്ഞു കൊണ്ട് അവളെ പിന്നിലേക്ക് തള്ളി .
 
 
"ഇല്ല . ദേവേട്ടൻ . : ദേവേട്ടൻ എന്റെയാ .
എന്റെയാ ഞാൻ ആർക്കും കൊടുക്കില്ല .ഇനി ആരെങ്കിലും അവകാശം പറഞ്ഞു വന്നാൽ അവളെ ഇല്ലാതാക്കിയിരിക്കും .അവളെ കൊന്നിട്ട് ആണെങ്കിലും ഞാൻ ഏട്ടനെ എന്റെ മാത്രമാക്കും" ദത്തനെ കെട്ടിപ്പിടിച്ചുകൊണ്ട് 
പാർവ്വതി പറഞ്ഞു .
 
 
"നീ എന്താടി ₹#&@@ എന്നെ കുറിച്ച് കരുതിയിരിക്കുന്നത് .മാറിനിൽക്കേടി.... ."
ദത്തൻ അവളെ തന്നിൽ നിന്നും വേർപെടുത്തി.
 
 
 എന്നാൽ പാർവതി അതിനു സമ്മതിക്കാതെ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു .
 
 
"ഇല്ല ഞാൻ ആർക്കും കൊടുക്കില്ല. ദേവദത്തൻ എന്റെയാ . ഈ പാർവതിയുടെ "
അവൾ വീണ്ടും ദത്തനെ കെട്ടി പിടിക്കാനായി മുന്നോട്ട് ആഞ്ഞതും അവളെ തല്ലാനായി ദത്തൻ കയ്യുയർത്തി .
 
 
" ദത്താ" ഡോറിനു മുന്നിൽനിന്നും വർണയുടെ ശബ്ദം ഉയർന്നതും ദത്തൻ തല്ലാനായി ഉയർത്തിയ കൈ പിൻവലിച്ചു .
 
 
"തല്ലിക്കോ ദേവേട്ടാ ...  ദേഷ്യം തീരുന്ന വരെ വരെ തല്ലിക്കോ .ഞാൻ തടയില്ല. കാരണം എനിക്ക് ഏട്ടനെ അത്രയും ഇഷ്ടമാ. "
 
 
പാർവ്വതി അത് പറഞ്ഞതും ദത്തന് വീണ്ടും ദേഷ്യം കൂടാൻ തുടങ്ങി. 
 
 
 
"നിന്റെ വാ അടച്ച് വച്ചില്ലെങ്കിൽ നിന്റെ കരണം അടിച്ചു പൊട്ടിക്കും ഞാൻ "
 
ദത്തൻ ദേഷ്യത്തിൽ തല്ലാൻ ആയി കൈ ഉയർത്തിയെങ്കിലും വർണ്ണ ഓടിവന്ന് അത് തടഞ്ഞു.
 
 
" വേണ്ട ദത്താ.തല്ലണ്ട .വെറുതേ നമ്മളായി ഒരു പ്രശ്നത്തിന് നിക്കണ്ട "വർണ്ണ  ദത്തനും പാർവതിക്കും ഇടയിൽ കയറി നിന്ന് കൊണ്ട് പറഞ്ഞു.
 
 
"ദത്തേട്ടനെ എതിർക്കാൻ നീ ആരാടീ. മാറിനിൽക്കടി. എന്റെ ദേവേട്ടൻ എന്നെ തല്ലി കോട്ടെ .അത് എതിർക്കാൻ നീ വരണ്ട. ഞങ്ങൾക്കിടയിൽ  വരാൻ നോക്കിയാൽ നിന്നെ കൊല്ലാനും എനിക്ക് മടിയില്ല. "
പാർവതി വർണ്ണക്ക് നേരെ ചീറി
 
 
അതുകൂടി കേട്ടതും ദത്തന്റെ കൈ പാർവതിയുടെ മുഖത്ത് പതിച്ചിരുന്നു .
പ്രതീക്ഷിക്കാതെ പെട്ടെന്നുള്ള അടിയിൽ
 പാർവതി നിലത്തേക്ക് വീണിരുന്നു .
 
 
"എന്താ ദത്താ നീ കാണിച്ചത് .എന്തിനാ തല്ലിയത് " വർണ്ണ ദത്തനോട് ദേഷ്യപ്പെട്ടു.
 
 
"പിന്നെ ....ഇവളെ തല്ലുകയല്ല കൊല്ലുകയാണ് ചെയേണ്ടത്. ഇവൾ പറഞ്ഞത് കേട്ടില്ലേ നീ " ശേഷം ദത്തൻ പാർവതിക്ക് നേരെ തിരിഞ്ഞു.
 
 
"എൻറെ ഭാര്യയെ പറയാൻ നീ ആരാടീ പുല്ലേ . ₹#*@& മോളെ ഇനിയെങ്ങാനും ഈ വക വർത്താനം നിന്റെ വായിൽ നിന്നും 
വന്നാൽ ദത്തന്റെ തനിസ്വഭാവം നീ അറിയും. "
 
 
ആ ദേഷ്യത്തിൽ നിന്നു തന്നെ  ദത്തന് വർണയോടുള്ള ഇഷ്ടം എത്രയാണെന്ന് പാർവതിക്കും മനസ്സിലായിരുന്നു.  അവൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് വർണ്ണനയുടെ അരികിലേക്ക് നീങ്ങി ഇരുന്നു.
 
 
"എനിക്ക് അറിയാം. നിങ്ങൾ തമ്മിൽ വലിയ സ്നേഹം ഒന്നും ഇല്ല എന്ന് . നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് പോലും കുറച്ച് കാലം അല്ലേ ആയിട്ടുള്ളൂ .അതുകൊണ്ട് കുട്ടിക്ക് ദേവേട്ടനെ മറക്കാൻ പെട്ടെന്ന് പറ്റും. പക്ഷേ എൻ്റെ കാര്യം അങ്ങനെയല്ല . ചെറുപ്പം മുതൽ എല്ലാവരും ചേർന്ന് എൻറെ മനസ്സിൽ കയറ്റിയ ഒരേയൊരു മുഖമാണ് ദേവേട്ടന്റെ .
 
 
 ദേവേട്ടനും എന്നെ  ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമാണ് .ഞങ്ങൾക്കിടയിൽ ഒരു തടസ്സമായി നിൽക്കുന്നത് കുട്ടിയാണ് .
കുട്ടി ഒഴിഞ്ഞു തന്നാൽ ഞങ്ങൾ സുഖമായി ഒരു ജീവിക്കും. ഞാൻ കാലുപിടിച്ച് അപേക്ഷിക്കാം ഒന്നും ഒഴിഞ്ഞു പോ .എനിക്ക് ... എനിക്ക് വേണം എന്റെ ദേവേട്ടനെ ... പ്ലീസ് ..." 
 
 
പാർവതി വർണയുടെ കാലുപിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു .അത് കണ്ടതും വർണ്ണക്കുo ആകെ എന്തോ പോലെ ആയി . അവൾ പെട്ടെന്ന് രണ്ടടി പിന്നിലേക്ക് വെച്ചു.
ശേഷം പാർവതിയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു. 
 
"പാർവതി പറഞ്ഞത് ശരിയാണ്. ഞങ്ങൾ തമ്മിൽ വളരെ കുറച്ചുകാലത്തെ പരിചയം മാത്രമേ ഉള്ളൂ .എന്നാലും ഒരു ജന്മത്തെക്കാൾ കൂടുതൽ ആത്മ ബന്ധമാണ് ഞങ്ങൾ തമ്മിൽ ഉള്ളത്.
 
 
 ഞാൻ ഇല്ലാതെ ദത്തനോ ദത്തൻ ഇല്ലാതെ എനിക്കോ ജീവിക്കാൻ കഴിയില്ല .കുട്ടി ഇങ്ങനെയൊക്കെ പറയുമ്പോൾ ഞങ്ങൾ എങ്ങനെയാ സന്തോഷത്തോടെ ജീവിക്കുക.
  
 
പാർവതിക്ക് നല്ല ഒരാളെ തന്നെ ലൈഫ് പാർട്ട്ണർ ആയി കിട്ടും. ദയവു ചെയ്തു ദത്തനെ മറക്ക് . ഇതെന്റെ അപേക്ഷയാണ് " വർണ കൈ കൂപ്പി കൊണ്ട് പറഞ്ഞു.
 
 
"ഇല്ല ഈ ജന്മം ദേവദത്തനെ മറന്ന് പാർവതിക്ക് ഒരു ജീവിതമില്ല .നീയാണ് എല്ലാത്തിനും കാരണം .നീ എട്ടന്റെ ജീവിതത്തിൽ വന്നില്ലായിരുന്നു എങ്കിൽ ദേവേട്ടൻ എന്നെ സ്വീകരിക്കുമായിരുന്നു .
ഒന്ന് ഒഴിഞ്ഞു പോ പ്ലീസ് "
 
 
"ഇല്ല പാർവതി . എന്നെക്കൊണ്ട് പറ്റില്ല. 
കുറച്ചുകാലം മുൻപാണു പാർവ്വതി ഇതു പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ സമ്മതിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ എന്നെക്കൊണ്ട് അതിന് കഴിയില്ല .ഞാൻ കുട്ടിയുടെ കാലു പിടിക്കാം. ഇനി ദത്തന്റെ പിന്നാലെ വരല്ലേ . അവനെ മറക്ക് . "
 
 
"വർണ്ണ ..." ദത്തന്റെ അലർച്ച മുറിയാകെ 
അലയടിച്ചു .
 
 
"നീയെന്തിനാ അവളുടെ കാലുപിടിക്കാൻ നിൽക്കുന്നത്. എണീക്കടി താഴേ നിന്നും " 
ദത്തൻ ദേഷ്യത്തിൽ അലറി .
 
 
"ഇല്ല.   ഈ കുട്ടി നിന്നെ മറക്കാം എന്ന് പറയാതെ എനിക്ക് ഒരു സമാധാനം ഉണ്ടാകില്ല .ഏതു സമയവും ദേവദത്തൻ എൻ്റെയാ എന്റെയാ   എന്ന് പറഞ്ഞു നടക്കുമ്പോൾ ഞാൻ എന്താ ചെയ്യുക .
 
 
ദത്താ നീ എന്റെയല്ലേ . എന്റെ മാത്രം ദത്തൻ അല്ലേ. അത് ഈ കുട്ടിയോട് പറയ്.പാർവതി 
പ്ലീസ് . ദത്തനെ മറക്ക്" വർണ പാർവതിയുടെ കാലു പിടിച്ചതും ദത്തൻ ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി .
 
അവൻ താഴേ നിന്നും വർണ്ണയെ പിടിച്ചുവലിച്ച് എഴുന്നേൽപ്പിച്ചു. അവളെ തല്ലാന്നായി ദത്തൻ കൈയുയർത്തി എങ്കിലും സ്വയം നിയന്ത്രിച്ചു അവൻ കൈ പിൻവലിച്ചു. 
 
 
"പാർവതി മുറിയിൽ നിന്നും ഇറങ്ങി പോ" ദത്തൻ കണ്ണടച്ചു നിന്നുകൊണ്ട് പറഞ്ഞു.
 
 
" പോവാൻ അല്ലെടീ ₹#@& മോളെ പറഞ്ഞത്. അല്ലെങ്കിൽ തല്ലി ഇറക്കും ഞാൻ "
 
ദത്തന്റെ ദേഷ്യം കണ്ട് പാർവതി പേടിച്ച് താഴെ നിന്നും എഴുന്നേറ്റു .
 
 
" പോവാൻ " ...വീണ്ടും ദത്തൻ്റെ സ്വരം ഉയർന്നതും അവൾ  പുറത്തേക്കു പോയി .
 
 
വർണയും കരഞ്ഞു കൊണ്ട് നിൽക്കുകയായിരുന്നു. താൻ എന്തിനാ പാർവതിയുടെ കാല് പിടിച്ച് അപേക്ഷിച്ചത് എന്ന് വർണക്കും അറിഞ്ഞിരുന്നില്ല. ഒരു പക്ഷേ പാർവതി കാരണം ദത്തനെ തനിക്ക് നഷ്ടപ്പെടുമോ എന്ന പേടിയിലാണ് വർണ അങ്ങനെ ചെയ്തത്.
 
 
"നീ എന്തിനാടി അവളുടെ കാല് പിടിച്ചത് " ദത്തൻ അവളെ ചുമരിലേക്ക് ചേർത്ത് നിർത്തി കൊണ്ട് ദേഷ്യത്തിൽ അലറി
 
 
വർണക്ക് എന്ത് ഉത്തരം നൽകണം എന്ന് അറിയില്ലായിരുന്നു. എന്നാൽ അതിനെക്കാൾ ഉപരി ദത്തന്റെ മുഖം അവളെ ഭയപ്പെടുത്തിയിരുന്നു.
 
 
"നീ കൂടി ചേർന്ന് എന്നേ ഇനി തോൽപ്പിക്കാനാണ് ഭാവം എങ്കിൽ തോറ്റു തരാൻ ദത്തൻ ഈ ഭൂമിയിൽ ഉണ്ടാകില്ല. "
 
 
" ദത്താ ഞാൻ .. "
 
" മിണ്ടരുത് നീ . നി അവളുടെ കാല് പിടിച്ചപ്പോൾ തോറ്റത് ഞാനാ. എന്തിന്റെ പേരിലാ  നീ അവളുടെ കാലിൽ വീണത്. ഞാൻ ശരിക്കും നിന്റെ ഭർത്താവാണോ അതോ അവളുടെ ഭർത്താവാണോ .... വർണാ നീ കരച്ചിൽ നിർത്ത്. നിന്റെ കണീര് കാണുന്തോറും എന്റെ ദേഷ്യം കൂടുകയാ ചെയ്യുന്നത് " ദത്തൻ കൈ ചുമരിൽ ശക്തിയായി ഇടിച്ചു.
 
 
വർണ ഉയർന്നു വന്ന കരച്ചിൽ അടക്കി പിടിച്ചു.
 
" മുറിയിൽ നിന്നും ഇറങ്ങി പോ വർണ . എനിക്ക് ഒറ്റക്ക് ഇരിക്കണം " വർണ ഇല്ലാ എന്ന രീതിയിൽ തലയാട്ടി.
 
 
"നീ ഇനിയും ഇവിടെ നിന്നാൽ ഞാൻ ചിലപ്പോ അറിയാതെ തല്ലി പോകും. അതോണ്ട് ഇറങ്ങി പോകുന്നതാ നിനക്ക് നല്ലത് "
 
 
" ഇറങ്ങി പോ വർണാ " ദത്തൻ തന്നെ അവളെ പിടിച്ച് വലിച്ച് മുറിയിൽ നിന്നും പുറത്താക്കി വാതിൽ അടച്ചു.
 
 
ദത്തന്റെ ആ പ്രവ്യത്തി വർണയെ ഒരുപാട് വേദനിപ്പിച്ചിരുന്നു.വർണ്ണയെ അന്വേഷിച്ച് വന്ന ദർശന കാണുന്നത് മുറിക്ക് പുറത്തുനിന്ന് കരയുന്ന വർണ്ണയെ ആണ് .
 
 
അവൾ വർണയെ വിളിച്ച് തൻറെ റൂമിലേക്ക് നടന്നു. 
 
 
"നീയെന്തിനാ പാർവതിയുടെ കാലു പിടിക്കാൻ പോയത് .തെറ്റ് നിന്റെ ഭാഗത്ത് തന്നെയാണ്. 
ഇതെല്ലാം കണ്ടു ദേവേട്ടൻ ദേഷ്യപ്പെട്ടിട്ടില്ലെങ്കിലെ അത്ഭുതമുള്ളൂ . " വർണ നടന്നതെല്ലാം പറഞ്ഞതും ദർശന ചെറിയ ദേഷ്യത്തിൽ പറഞ്ഞു.
 
"എനിക്ക് അറിയില്ല എട്ടത്തി.ഞാൻ എന്തിനാ അങ്ങനെ ചെയ്തത് എന്ന് . "
 
" സാരില്യ പോട്ടെ... കഴിഞ്ഞത് കഴിഞ്ഞു. കുറച്ചുകഴിഞ്ഞ് ദേവേട്ടന്റെ ദേഷ്യമെല്ലാം മാറും. അപ്പോ ഒരു സോറി പറഞ്ഞാൽ മതി .
കേട്ടല്ലോ "
 
 
"ഏടത്തി വിളക്ക് വക്കാറായി .താഴേക്ക് വാ "
ഭദ്ര ദർശനയെ വന്നു വിളിച്ചു .
 
 
"ദാ വരുന്നു മോളെ . നീ താഴേക്ക് നടന്നോ ."
അവൾ ഭദ്രേ നോക്കി പറഞ്ഞതും അവൾ താഴേക്ക് പോയി. 
 
 
"നീ ഇങ്ങനെ കരഞ്ഞ് ഇരുന്നാൽ ദേവേട്ടന്റെ ദേഷ്യം ഇനിയും കൂടുകയേ ഉള്ളൂ. മതി കരഞ്ഞത് കണ്ണ് തുടക്ക് "
 
 
പെട്ടെന്നുതന്നെ ദർശന ഓരോന്ന് പറഞ്ഞു വർണയുടെ മൂഡ് മാറ്റിയിരുന്നു .
 
 
അവർ രണ്ടുപേരും താഴേക്ക് എത്തിയപ്പോഴേക്കും മുത്തശ്ശി വിളക്ക് വച്ചിരുന്നു .
 
 
പൂജാമുറിയിൽ ഏറ്റവും മുന്നിലായി മുത്തശ്ശിയുംഅവർക്ക് പിന്നിൽ പാർവതിയും 
ശിലുവും .ഏറ്റവും പിന്നിലായി ഭദ്രയും ഇരിക്കുന്നുണ്ട്. വർണയും ദർശനയും ഏറ്റവും പിന്നിൽ ഭദ്രയുടെ അരികിലായി ഇരുന്നു.
 
 
(തുടരും)
 
പ്രണയിനി
 
 

എൻ കാതലെ....♡ - 35

എൻ കാതലെ....♡ - 35

4.8
9757

Part -35   സാരില്യ പോട്ടെ... കഴിഞ്ഞത് കഴിഞ്ഞു. കുറച്ചുകഴിഞ്ഞ് ദേവേട്ടന്റെ ദേഷ്യമെല്ലാം മാറും. അപ്പോ ഒരു സോറി പറഞ്ഞാൽ മതി . കേട്ടല്ലോ "   "ഏടത്തി വിളക്ക് വക്കാറായി .താഴേക്ക് വാ " ഭദ്ര ദർശനയെ വന്നു വിളിച്ചു .     "ദാ വരുന്നു മോളെ . നീ താഴേക്ക് നടന്നോ ." അവൾ ഭദ്രേ നോക്കി പറഞ്ഞതും അവൾ താഴേക്ക് പോയി.    "നീ ഇങ്ങനെ കരഞ്ഞ് ഇരുന്നാൽ ദേവേട്ടന്റെ ദേഷ്യം ഇനിയും കൂടുകയേ ഉള്ളൂ. മതി കരഞ്ഞത് കണ്ണ് തുടക്ക് "     പെട്ടെന്നുതന്നെ ദർശന ഓരോന്ന് പറഞ്ഞു വർണയുടെ മൂഡ് മാറ്റിയിരുന്നു .     അവർ രണ്ടുപേരും താഴേക്ക് എത്തിയപ്പോഴേക്കും മുത്തശ്ശി വിളക്ക് വച