Aksharathalukal

നിനക്കായ്‌ ഈ പ്രണയം (21)

മിലിയുടെ കണ്ണു നിറഞ്ഞു. ശബ്ദം തൊണ്ടയിൽ കുടുങ്ങി പോയപോലെ അവൾക്കു തോന്നി.

അവൾ രഘുവിനെ നോക്കി പറഞ്ഞു.. "രഘു.. ഞാൻ.. എനിക്ക്.. ഞാൻ ഇറങ്ങാ.. എലീന ചേച്ചിയോടും മാത്യുസ് ചേട്ടനോടും ഒന്നു പറഞ്ഞേക്കണേ.."

മിലി വീട്ടിൽ നിന്നും ഇറങ്ങി നടന്നു.

നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്നതിനിടയിൽ അവൾ സ്വയം പറഞ്ഞു. "എന്തിനാ മിലി നീ കരയുന്നത്? ആദ്യമായി അല്ലല്ലോ നീ ഇത് കേൾക്കുന്നത്.. കരയരുത്. സ്ട്രോങ്ങ്‌ ആയി നിൽക്കണം.. അച്ഛൻ അതാണ് ആഗ്രഹിക്കുന്നത്.. അതുപോലെ വേണം നീ ജീവിക്കാൻ.. "

മാത്യുസിന്റെ കാറും എടുത്തു പിന്നിലൂടെ വന്ന രഘു കാണുന്നത് റോഡരികിലൂടെ പദം പറഞ്ഞു പോകുന്ന മിലിയെ ആണ്. അവൻ മിലിയുടെ പുറകിലായി ചെന്ന് ഹോൺ അടിച്ചു.

മിലി ഒന്നു തിരിഞ്ഞു നോക്കി. രഘുവിനെ കണ്ടതും അവൾ മൈൻഡ് ചെയ്യാതെ നടക്കാൻ തുടങ്ങി.

"ഹലോ.. മാഡം.. രാത്രി ഇങ്ങനെ തന്നെ നടന്നു ആരെങ്കിലും ഇനിയും ഉപദ്രവിക്കാൻ വന്നാൽ രക്ഷിക്കാൻ ഞാൻ വരില്ലട്ടോ.. വന്നു വണ്ടിയിൽ കയറ്.. ഞാൻ വീട്ടിൽ കൊണ്ടു വിടാം.." വണ്ടി അവളുടെ അരികിലൂടെ സ്ലോയിൽ ഓടിച്ചു ചില്ല് തുറന്നു അവൻ പറഞ്ഞു.

"രഘു.. ഞാൻ ഉബർ വിളിച്ചോളാം.. നീ പൊക്കോ.. പോയി പാർട്ടി എൻജോയ് ചെയ്യൂ.. "

രഘു മിലിയുടെ മുന്നിലേക്ക്‌ നീക്കി വണ്ടി നിർത്തി.

"എന്തായാലും ഞാൻ ഇറങ്ങി.. ഒരു കാര്യം ചെയ്യൂ.. ഉബറിന് കൊടുക്കുന്ന കാശ് എനിക്ക് തന്നേക്കൂ.. വരൂ.. ഞാൻ കൊണ്ടു വിടാം.. പ്ലീസ്.."

രഘു പറഞത് കേട്ട് മിലി ഒന്നു സംശയിച്ചു നിന്നു. ആ നിമിഷത്തെ അവസരം മുതലാക്കി അവൻ ചാടി ഇറങ്ങി ഫ്രണ്ടിലെ പാസ്സഞ്ചർ സീറ്റ് തുറന്നു കൊടുത്തു.

മിലി പതുക്കെ മുന്നോട്ട് നടന്നു ഡോർ അടച്ചു പറഞ്ഞു. "ഉബർ വിളിക്കുമ്പോൾ ഞാൻ സാധാരണ പിന്നിൽ ആണ് ഇരിക്കാറ്.."

അവൾ പിന്നിലെ സീറ്റിൽ കയറി. രഘു പരാതി ഒന്നും പറയാതെ വണ്ടി എടുത്തു.

കുറച്ചു നേരം മൗനം ആയിരുന്നു. റിയർ വ്യൂ മിററിലൂടെ ഇടയ്ക്കിടെ നോക്കുന്ന രഘുവിനെ കണ്ടു മിലിക്ക് ചിരിവന്നു. പുറകിൽ ഇരുന്നു ചിരിക്കുന്ന മിലിയെ കണ്ടു രഘുവിനും. അവൻ വണ്ടി സൈഡിൽ ഒതുക്കി.

"മാഡത്തിന്റെ ദേഷ്യം കുറഞ്ഞെങ്കിൽ എന്നെ ഡ്രൈവർ ആക്കാതെ മുന്നോട്ട് ഇരിക്കാമോ?" രഘുവിന്റെ ചോദ്യം കേട്ട് മിലി മുന്നിലേക്ക്‌ മാറി ഇരിക്കാൻ ആയി പുറത്തിറങ്ങി.

അപ്പോളാണ് സൈക്കിളിൽ ചായ വിൽക്കുന്ന ഒരു ചേട്ടൻ അത്‌ വഴി വന്നത്.

"മക്കളെ ഒരു ചായ വേണോ?"

അയ്യാൾ ചോദിച്ചത് കേട്ട് അവർ ഓരോ ചായ വാങ്ങി.

കാശു കൊടുക്കുമ്പോൾ മിലി ചോദിച്ചു. "ഇവിടെ തീരെ ആൾ തിരക്കില്ലല്ലോ.. ചേട്ടൻ ഇവിടെ ആണോ ചായ വിൽക്കുന്നത്?"

"ഇല്ല മോളെ.. ദേ ഇവടന്ന് രണ്ടു വളവ് കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷൻ ആണ്.. ട്രെയിൻ വരുന്ന നേരം നല്ല ചിലവാണ്.." അയ്യാൾ കാശ് വാങ്ങി പോയി.

ചായ കപ്പും കൊണ്ട് രഘു വണ്ടിയുടെ ബോണറ്റിൽ കയറി ഇരുന്നു. മിലി ബോണറ്റിൽ ചാരി നിന്നു.

ചൂട് ചായ ഊതി കുടിച്ചുകൊണ്ട് രഘു പറഞ്ഞു. 

"ഐ ആം സോറി മിലി.. അമ്മ എന്താണ് അങ്ങനെ ബീഹെവ് ചെയ്തത് എന്ന് എനിക്കറിയില്ല.. പക്ഷെ തെറ്റായി പോയി.. അമ്മയ്ക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കാം. പിന്നെ കൃതി.. അവളെ ഞാൻ ശരിയാക്കുന്നുണ്ട്.."

മിലി ചെറുതായി ഒന്നു ചിരിച്ചു. "ഹേയ്.. അതിന്റെ കാര്യം ഒന്നും ഇല്ല രഘു.. പിന്നെ ഇത് ഞാൻ ആദ്യമായി ഒന്നും അല്ല കേൾക്കുന്നത്.. പക്ഷെ.. ഇന്നെന്തോ.. പെട്ടന്ന് വിഷമം കൺട്രോൾ ചെയ്യാൻ പറ്റിയില്ല.."

രഘുവിനു അവളോട് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. ഒരു നിശബ്ദത പെട്ടന്ന് അവിടം കീഴടക്കി.

"മിലി.." കുറച്ചു നേരത്തെ മൗനത്തിന് ശേഷം രഘു അവളെ വിളിച്ചു.

"ഉം?"

"ഞാൻ ഒരു കാര്യം ചോദിക്കട്ടെ? അത് ചോദിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് മിലിയോട് ഉണ്ടോ എന്ന് എനിക്കറിയില്ല.."

മിലി ഒന്നു പുഞ്ചിരിച്ചു. "ഹമ്.. അങ്ങനെ സ്വാതന്ത്ര്യം ഒന്നും നോക്കുന്ന ആൾ അല്ലല്ലോ രഘു.. ഇന്ന് എന്ത് പറ്റി?"

"അത്.. അത്‌.. മിലി ദേഷ്യപ്പെടില്ല എന്ന് വാക്ക് തന്നാലേ ഞാൻ ചോദിക്കു.."

"ഇല്ല.. ദേശ്യപ്പെടില്ല.. ധൈര്യമായി ചോദിക്ക്.."

"അത്.. എല്ലാവരും പറയുന്ന പോലെ.. ശരിക്കും മിലി.. ആകാശിനായി കാത്തിരിക്കുകയാണോ..? മിലിയുടെ മനസ്സിൽ ഇപ്പൊ ആകാശ് ആണോ?"

മിലി ഒന്ന് ശ്വാസം വലിച്ചു വിട്ടു. "രഘു.. രഘുവിന് ആകാശിനെ പറ്റി എന്തറിയാം..? അവന്റെ വിവാഹം കഴിഞ്ഞു. അവനു ഒരു ഭാര്യയും കുഞ്ഞും ഉണ്ട്.. അവനെ ഞാൻ എന്തിന് കാത്തിരിക്കണം?

പിന്നെ രണ്ടാമത് ചോദിച്ചത്.. എനിക്ക് അറിയില്ല രഘു.. ഞാൻ അവനെ സ്നേഹിച്ചത് തികച്ചും ആത്മാർത്ഥമായി തന്നെ ആണ്.. പക്ഷെ.. അച്ഛന്റെ സ്വപ്നങ്ങൾക്ക് മുന്നിൽ.. അമ്മയുടെയും എന്റെ അനുജത്തിമാരുടെയും ഭാവിക്കു മുന്നിൽ അത്രയും സ്നേഹം മാറ്റിയായില്ല.

ചിലപ്പോൾ എല്ലാവരും പറയുന്നപോലെ ഞാൻ ഒരു തേപ്പുകാരി ആയിരിക്കാം.. എനിക്കറിയില്ല രഘു.. പിന്നെ മനസിന്റെ ഒരു കോണിൽ ചിലപ്പോൾ ആകാശ് ഉണ്ടായിരിക്കാം.. ആദ്യമായി സ്നേഹിച്ചതും മനസ് കൊടുത്തതും ആവാനാണ്.. പക്ഷെ ഒരിക്കലും ആകാശിന്റെ ജീവിതത്തിലേക്ക് തിരികെ പോണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.. അത്‌ ഉറപ്പാണ്.."

മിലി അത് പറഞ്ഞു തീർന്നപ്പോൾ രഘുവിന് ആ ചോദ്യം ചോദിക്കേണ്ടി ഇരുന്നില്ല എന്ന് തോന്നി..

"മിലി എങ്ങനെ ആണ് ആകാശിനെ പരിചയപെടുന്നത്? ക്ലാസ്സ്‌മേറ്റ് ആയിരുന്നോ?" വേണ്ട വേണ്ട എന്ന് പലകുറി മനസ് പറഞ്ഞിട്ടും രഘു അറിയാതെ ചോദിച്ചു പോയി.

"അതൊക്കെ വല്ല്യ കഥയാണ് രഘു..."

"പറയാൻ മിലിക്ക് പ്രശ്നമില്ലെങ്കിൽ കേൾക്കാൻ എനിക്ക് സമയക്കുറവില്ല.. എല്ലാം ഒന്നു ഷെയർ ചെയ്തു കഴിയുമ്പോൾ മിലിയുടെ ഉള്ളും തണുക്കും.."

"ഉം.. ശരിയാണ്.. ഒരുപാട് കാലമായി മനസ് തുറന്നു ഒരാളോട് മിണ്ടിയിട്ട്.. എനിക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു കല.. "

"ആ മരിച്ചു പോയ.."

മിലി അത്ഭുതത്തോടെ രഘുവിനെ നോക്കി. "രഘുവിന് എങ്ങനെ കലയെ അറിയാം?"

"അന്ന് മിലി സെമിതേരിയിൽ നിൽക്കുമ്പോൾ അവിടുത്തെ ഫാദർ ആണ് പറഞ്ഞത്.."

"ഓഹ്.. അപ്പൊ കേട്ടു കാണും അല്ലോ.. എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.. അവൾ ഉണ്ടായിരുന്നപ്പോൾ പറയാതെ തന്നെ എന്റെ മനസിലുള്ളതെല്ലാം കണ്ടു പിടിക്കുമായിരുന്നു. അത്രയ്ക്ക് ക്ലോസ് ഫ്രണ്ട്സ് ആയിരുന്നു ഞങ്ങൾ. അവളുടെ അച്ഛൻ ഡേവിഡ് സാർ.. മദ്രാസിലെ  എഞ്ചിനീയറിംഗ് കോളേജിൽ ആയിരുന്നു പഠിപ്പിച്ചിരുന്നത്. അവളും അമ്മയും ഇവിടെ. അപ്പയുടെ കോളേജിൽ അഡ്മിഷൻ വാങ്ങിച്ചാൽ അവളെയും അമ്മയെയും കൂടെ കൊണ്ടു പോകും എന്ന് അവൾ കൂടെ കൂടെ പറയുമായിരുന്നു.. എൻട്രസും റാങ്ക് സ്വപ്നങ്ങളും എല്ലാം എന്റെ തലയിൽ നിറച്ചത് അവളായിരുന്നു. എന്റെ കല..

കലയുടെ മരണശേഷം.. എന്തോ അവളുടെ സ്വപ്‌നങ്ങൾ എല്ലാം എന്റെ ആയ പോലെ തോന്നി.. പഠിപ്പിൽ മാത്രമായിരുന്നു ശ്രദ്ധ.. അവളുടെ ആഗ്രഹം പോലെ അവളുടെ അച്ഛൻ പഠിപ്പിക്കുന്ന കോളേജിൽ ഞാൻ മെക്കാനിക്കൽ എഞ്ചിനീയറിങ്നു ചേർന്നു.. "

*********

(ഇനി മിലിയുടെ ഫ്ലാഷ് ബാക്ക് ആണ് കേട്ടോ.. രഘുവിനെ മറന്ന് കളയല്ലേ..

അപ്പൊ.. കുറച്ചു വർഷം പിന്നോട്ട് പോട്ടെ.. ആരെങ്കിലും ആ കറങ്ങുന്ന മെഷീൻ ഇടൂ.. )

"എടീ ഹണി.. നീ കണ്ടോ.. എന്റെ ക്ലാസിൽ ഞാൻ മാത്രമേ ഒള്ളൂ പെൺകുട്ടി ആയിട്ടു.." മിലി നഖം കടിച്ചുകൊണ്ട് പറഞ്ഞു.

"അത് പിന്നെ മെക് എടുത്തപ്പോൾ നിനക്കു അറിയില്ലായിരുന്നോ വേറെ പെൺപിള്ളേർ ഒന്നും കാണില്ല എന്ന്.. ദേ എന്റെ കമ്പ്യൂട്ടർ സയൻസ് ക്ലാസ്സിൽ നോക്കിയേ.. പകുതിയിൽ അധികം പെൺപിള്ളേർ ആണ്.."

ഹണി മിലിയുടെ ഹോസ്റ്റലിലെ റൂം മേറ്റ്‌ ആണ്. ഒരു രാത്രിയിലെ പരിചയമേ ഒള്ളൂ എങ്കിലും ഒരു യുഗത്തിന്റെ ഫ്രണ്ട്ഷിപ്‌ ആയി രണ്ടു പേരും തമ്മിൽ.

"ദാ.. മെക്കാനിക്കൽ ഡിപ്പാർട്മെന്റ്ന്റെ മുന്നിൽ തന്നെ നിന്നെ എത്തിച്ചിട്ടുണ്ട്.. ഇനി അങ്ങോട്ടേക്ക് എനിക്ക് പ്രവേശനം ഇല്ലാന്ന് അറിയാലോ.. അപ്പൊ മോള് തന്നെ വച്ചു പിടിച്ചോ.. " ഹണി മിലിയെ ഡിപ്പാർട്മെന്റ്നു അടുത്ത് വരെ എത്തിച്ചു.

 വല്ലാത്തൊരു ടെൻഷൻഓടുകൂടിയാണ് മിലി ക്ലാസിലേക്ക് കയറി ചെന്നത്. മെക്കാനിക്കൽ എൻജിനീയറിങ് എടുക്കുമ്പോഴോ അറിയാമായിരുന്നു അവൾക്ക് പെൺകുട്ടികൾ കുറവായിരിക്കുമെന്ന്. പക്ഷേ ക്ലാസ്സിലെ ഒരേയൊരു പെൺകുട്ടി ആയിരിക്കുമെന്ന് അവൾ ഓർത്തിരുന്നില്ല.

 അവൾ അകത്തേക്ക് കയറിയപ്പോൾ ക്ലാസിലെ മറ്റ് ആൺകുട്ടികളുടെ കണ്ണുകൾ അവളെ ചൂഴ്ന്നു നോക്കുന്നത് അവൾക്ക് കാണാമായിരുന്നു. അവൾ ഒന്നും മിണ്ടാതെ ഫ്രണ്ട് റോയിൽ ഒഴിഞ്ഞു കിടന്ന കസേരയിൽ ചെന്നിരുന്നു. തൊട്ടടുത്ത് ഇരിക്കുന്നത് ഒരു കുപ്പി ഗ്ലാസ് വെച്ച പയ്യനാണ്.

മിലി ടെൻഷൻ മാറ്റാൻ കണ്ണടച്ച് ഓർത്തു. "അച്ഛനെ പറഞ്ഞാൽ മതീലോ.. മെക് വേണ്ട വേണ്ട നു ഞാൻ പറഞ്ഞപ്പോൾ ഇനിയത്തെ കാലത്ത് പെൺകുട്ടികൾ ആൺകുട്ടികൾ എന്നൊന്നും ഇല്ലാന്ന് പറഞ്ഞു എന്നെക്കൊണ്ട് എടുപ്പിച്ചതാ.. എന്നിട്ട് അങ്ങേരു അവിടെ നാട്ടിൽ ചമഞ്ഞു ഇരിപ്പാ.. ഞാൻ വേണം അനുഭവിക്കാൻ.. "

"മലയാളി ആണോ?" അടുത്തിരിക്കുന്ന കുപ്പി ഗ്ലാസിന്റെ ചോദ്യം കേട്ട് അവൾ ഒന്ന് ഞെട്ടി.

"അതെ.. നീയും മലയാളിയാ?"

"അല്ല.. പറഞ്ഞുവന്നാൽ ഞാൻ തമിഴ് ആണ്.. അമ്മ മലയാളി ആണ്.. പാലക്കാട്‌.."

"അതൊന്നും പ്രശ്നം അല്ല.. എന്റെ പേര് മിലി "

"ശ്രീകാന്ത്.. ശ്രീ നു വിളിച്ചോ.."

"ഇനി വേറെ മലയാളികൾ ഉണ്ടോ?"

"ദേ.. ആ പുറകിലിരിക്കുന്ന രണ്ടു പയ്യന്മാർ മലയാളികൾ ആണെന്ന് തോന്നുന്നു."

മിലി തിരിഞ്ഞു നോക്കി. ഏറ്റവും പുറകിലെ സീറ്റിൽ രണ്ട് പയ്യന്മാർ. ഒരുത്തനെ കാണാൻ കൊള്ളാം.. പക്ഷെ പൊക്കം ഇത്തിരി കുറവാണു. ദൂരെ നിന്നു നോക്കിയാൽ ഒരു നിവിൻ പൊളി ലുക്ക്‌. തൊട്ടടുത്തു ഇരിക്കുന്നവൻ ഒരു ഫ്രീക് ലുക്ക്‌ ആണ്.. മുടിയൊക്കെ നീട്ടി വളർത്തി പിന്നിൽ കെട്ടിവെച്ചു.. നല്ല ഹൈറ്റിൽ. അവർ ഭയങ്കര സംസാരത്തിൽ ആണ്. മിലിയെ ശ്രദ്ധിക്കുന്നതേ ഇല്ല.

ആദ്യത്തെ ദിവസം മിക്കവാറും എല്ലാ ടീച്ചേഴ്സും ഇൻട്രോ ആയിരുന്നു. കാര്യമായ പഠിപ്പിക്കൽ ഒന്നും ഉണ്ടായില്ല. പുറകിൽ ഇരുന്നിരുന്ന മലയാളി ചെക്കന്മാരുടെ പേര് മിലി പഠിച്ചെടുത്തു. നിവിൻ പൊളിയെ പോലെ ഇരിക്കുന്ന ചെക്കൻ ആകാശ്. മറ്റേത് ഷാജഹാൻ.. ഷാജി എന്നാണ് അവനെ എല്ലാവരും വിളിക്കുന്നത്.

ഉച്ചകഴിഞ്ഞു ആയിരുന്നു ഡേവിഡ് സാറിന്റെ അവർ. ഡേവിഡ് സർ.. കലയുടെ അച്ഛൻ.  എന്തോ സാറിനെ കണ്ടപ്പോൾ മിലിക്ക് ഒരു വല്ലായ്മ തോന്നി. പെട്ടന്ന് കലയെ മിസ്സ്‌ ചെയ്യുന്ന പോലെ. മിലിയുടെ കണ്ണുകൾ നിറഞ്ഞു.

ഇൻട്രോ കൊടുത്തപ്പോൾ ആണ് ഡേവിഡ് മിലിയെ ശ്രദ്ധിച്ചത്. മിലിയെ കണ്ട ഉടനെ ഡേവിഡിന്റെ ഭാവവും മാറി. ഇൻട്രോക്ക് ശേഷം പിന്നെ ഡേവിഡ് ക്ലാസ് എടുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ക്ലാസ്സിൽ ആകെ അത് ഒരു മുറുമുറുപ്പ് ഉണ്ടാക്കി. കാരണം ആ ഡിപ്പാർട്മെന്റിലെ ഏറ്റവും നല്ലതും ഫ്രണ്ട്‌ലി ആയതും ആയ ടീച്ചർ ഡേവിഡ് ആണെന്ന് എല്ലാവർക്കും അറിയാമായിരുന്നു.

ഡേവിഡ്ഡിന്റെ ക്ലാസ് കഴിഞ്ഞപ്പോൾ ആണ് സീനിയർ ചേട്ടന്മാർ ഇടിച്ചു കയറി വന്നത്.

"മലയാളി സീനിയെര്സ് ആണ്.. മലയാളികളെ ആയിരിക്കും പോകുന്നത്.. നീ സൂക്ഷിച്ചോ.. " ശ്രീ മിലിക്ക്‌ വാർണിങ് കൊടുത്തു.

"ആ അപ്പൊ മലയാളികൾ ഒക്കെ പോരട്ടെ.. ഈ വഴി പോരട്ടെ.." കൂട്ടത്തിൽ മുന്നിൽ നിന്ന ഒരു ചേട്ടൻ വിളിച്ചു.


ഷാജി ആണ് ആദ്യം എഴുന്നേറ്റത്.. പിന്നാലെ ആകാശും. മടിച്ചു മടിച്ചു മിലി എഴുന്നേറ്റ ഉടനെ ചേട്ടന്മാർ എല്ലാം കൂവി വിളിച്ചു.. ചിലർ കൈ കൊട്ടി.. "എടാ.. പച്ചക്കിളി മലയാളിയാട്ടാ..." ആരോ വിളിച്ചു പറഞ്ഞു. 

"ഡാ.. നീ ഇവളോട് മലയാളം പറയുന്നത് ഞാൻ കേട്ടതാണല്ലോ.. നീ എന്താ എഴുന്നേൽക്കാതെ?" വേറെ ഒരു ചേട്ടൻ ശ്രീയെ പൊക്കി

"അത് വന്ത്... നാൻ തമിഴ് താൻ.. അനാ എൻ അമ്മ പാലക്കാട്‌.." ശ്രീ വിറച്ചു വിറച്ചു പറഞ്ഞു.

"അയ്യോടാ.. അവൻ തമിഴആ.. പെൺപിള്ളേരെ കാണുമ്പോ മാത്രം അവനു മലയാളം വരും.. അല്ലേടാ..??" ശ്രീയുടെ ചെവിക്കു പിടിച്ചു തൂക്കി എടുത്താണ് അവർ കൊണ്ട് വന്നത്.

പിന്നെ സ്ഥിരം റാഗിംഗ് ട്രിക്‌സ്.. പാട്ടു പാടൽ.. ഇമേജിനാറി വണ്ടി ഓട്ടം അങ്ങനെ അങ്ങനെ..

അതിലൊരു ചേട്ടൻ മിലിയെ വിളിച്ചു നിർത്തി. "എടാ.. എന്ത് പണിയാടാ ഇവൾക്ക് കൊടുക്കാൻ?? "

പിന്നാലെ വന്ന ചേട്ടൻ പറഞ്ഞു.. "കൊച്ചിനെ നന്നായി നോക്കണം.. നമ്മുടെ കൂട്ടത്തിലെ ഒരേ ഒരു ഉണ്ണിയാർച്ചയാ.."

മിലി തല താഴ്ത്തി നിന്നു.

വേറൊരുത്തൻ പറഞ്ഞു.. "നമ്മുടെ ഉണ്ണിയാർച്ചക്ക് വേണ്ടി എന്റെ രണ്ടു കണ്ണും ഞാൻ മാറ്റി വച്ചിരിക്കുവാ.."

മിലിക്കു കാൽ വിരലിൽ നിന്ന് പെരുത്ത് വന്നു. "കൊണ്ട് വാടാ നിന്റെ കണ്ണു.. കുത്തിപ്പൊട്ടിച്ചു തരാം.." അവൾ മനസിലെ പറഞ്ഞുള്ളു.

"ഡാ.. കൊച്ചിന് അങ്ങനെ ടാഫ് ആയി ഒരു ഒന്നും കൊടുക്കണ്ട.. മോളെ ഞാൻ ഒരു ഈസി ക്വസ്റ്റിന് ചോദിക്കാം.. ശരിക്കും ആൻസർ പറഞ്ഞാൽ മോളു പൊക്കോ.. ഇല്ലെങ്കിൽ ദേ ഇവനെ മോള് കിസ്സ് ചെയ്യണം.. " കൂട്ടത്തിൽ കറുത്ത് മെലിഞ്ഞ ചെക്കനെ ചൂണ്ടി ഒരുത്തൻ പറഞ്ഞു.

"അപ്പൊ ചോദ്യം ഇങ്ങനെ ആണ്.. മോളു ആനയെ കണ്ടിട്ടുണ്ടോ?"

"ഉം.. " മിലി തലയാട്ടി

"ആനയുടെ. മുൻഭാഗത്തു എന്താ...?"

"കൊമ്പ്.. കൊമ്പല്ലേ ചേട്ടാ.." മിലിയുടെ നിഷ്കമായ മറുപടി..

"അപ്പൊ പിണഭാഗത്തോ?"

"അത്‌ വാല്.. " മിലിക്ക് ഉറപ്പായിരുന്നു.

"അതെയോ..? അപ്പൊ നടുവിലോ?"


(തുടരും..)


നിനക്കായ് ഈ പ്രണയം (22)

നിനക്കായ് ഈ പ്രണയം (22)

4.6
3871

 സ്ഥിരം റാഗിംഗ് ട്രിക്‌സ്.. പാട്ടു പാടൽ.. ഇമേജിനാറി വണ്ടി ഓട്ടം അങ്ങനെ അങ്ങനെ.. അതിലൊരു ചേട്ടൻ മിലിയെ വിളിച്ചു നിർത്തി. "എടാ.. എന്ത് പണിയാടാ ഇവൾക്ക് കൊടുക്കാൻ?? " "ഡാ.. കൊച്ചിന് അങ്ങനെ ടാഫ് ആയി ഒരു ഒന്നും കൊടുക്കണ്ട.. മോളെ ഞാൻ ഒരു ഈസി ക്വസ്റ്റിന് ചോദിക്കാം.. ശരിക്കും ആൻസർ പറഞ്ഞാൽ മോളു പൊക്കോ.. ഇല്ലെങ്കിൽ ദേ ഇവനെ മോള് കിസ്സ് ചെയ്യണം.. " കൂട്ടത്തിൽ കറുത്ത് മെലിഞ്ഞ ചെക്കനെ ചൂണ്ടി ഒരുത്തൻ പറഞ്ഞു. "അപ്പൊ ചോദ്യം ഇങ്ങനെ ആണ്.. മോളു ആനയെ കണ്ടിട്ടുണ്ടോ?" "ഉം.. " മിലി തലയാട്ടി "ആനയുടെ. മുൻഭാഗത്തു എന്താ...?" "കൊമ്പ്.. കൊമ്പല്ലേ ചേട്ടാ.." മിലിയുടെ നിഷ്കമായ മറ