ഭാഗം_രണ്ട്..
✍️രചന:Dinu
★★★★★★★★★★★★★★★★★★
അന്ന് വൈകിട്ട് പാർട്ടിയും മറ്റും കഴിഞ്ഞു ഇറങ്ങാൻ നേരം കുറച്ചു വൈകി... ഇനിയും വൈകിയാൽ ഷോപ്പിംഗും കഴിഞ്ഞു പോകുമ്പോഴേക്കും നേരം വൈകും എന്ന് ഓർത്തതും സീതേച്ചിയെ വിളിച്ചു വിനൂട്ടനെ മാറ്റി നിർത്താൻ പറഞ്ഞു... സോനയെ അവളുടെ ഹസ്ബൻ്റ് ഹരി കൂട്ടി കൊണ്ട് പോയത് കൊണ്ട് തന്നെ വണ്ടി എനിക്ക് തന്നിരുന്നു.... അത് കൊണ്ട് തന്നെ നേരെ ഫ്ലാറ്റിലേക്ക് തിരിച്ചു....
തന്നെയും കാത്ത് നിൽക്കുന്ന സീതേച്ചിയോട് യാത്ര പറഞ്ഞു വിനൂട്ടനെ കൂടെ കൂട്ടി അടുത്തുള്ള ഷോപ്പിംഗ് മാളിലേക്ക് തിരിച്ചു... മാസത്തിൽ രണ്ട് തവണയെങ്കിലും ഉള്ള ഒരു ശീലമായതു കൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.... ഈ നഗരത്തിലേക്ക് ചേക്കേറിയത് മുതൽ വന്നൊരു മാറ്റം കൂടി ആണിത്...
പണ്ട് നാട്ടിൽ ആണെങ്കിൽ ഏറ്റവും വില കുറവുള്ള സ്ഥലം നോക്കി കണ്ട് പിടിച്ച് അങ്ങോട്ട് ചെല്ലും.... ഒരു രൂപ ആണെങ്കിൽ പോലും മിച്ചം പിടിക്കാൻ നോക്കുന്ന കാലം.... പക്ഷേ ഇന്നോ.... അവളുടെ മുഖത്തൊരു പരിഹാസം കലർന്ന ഒരു കുഞ്ഞു ചിരി വിടർന്നു... അത് അവൾക്ക് അവളോട് തന്നെ തോന്നിയത് ആയിരുന്നു.....
"അമ്മാ..... ഇന്ന് തീത്തുനെ കാണാൻ ആ ബാഡ് അങ്കിൾ വന്നിരുന്നു.... തീത്തുനെ കുറേ ചീത്ത പറഞ്ഞു.... തീത്തു കുറേ കരഞ്ഞു..... "
ഇടക്ക് വിനൂട്ടൻ്റെ സംസാരമായിരുന്നു അവളെ സ്വബോധത്തിൽ കൊണ്ട് വന്നത്...... അവളുടെ കണ്ണുകൾ സൈഡ് മിററിലൂടെ വിനൂട്ടനെ തേടി എത്തി.... അവളുടെ വയറിൽ കൈ വട്ടം ചേർത്ത് പിടിച്ചു പുറത്ത് തല ചേർത്ത് വെച്ചു ഓരോന്നും ഓർത്ത് പറയുന്ന ആ കുഞ്ഞിക്കണ്ണുകളിൽ സങ്കടവും അതിലേറെ ഭയവും നിറഞ്ഞു നിൽക്കുന്നത് അവൾ കണ്ടു.... ഒരു നിമിഷം തന്നെ നോക്കി പുഞ്ചിരിച്ച് നിൽക്കുന്ന ആ മുഖം തെളിഞ്ഞു.... ഇത്രയൊക്കെ നടന്നിട്ടും ആ മുഖത്ത് കണ്ട ചിരി വെറുമൊരു മുഖം മൂടി ആണെന്ന് അവൾക്ക് തോന്നി....
"അയ്യേ... അതിന് എന്റെ വിനൂട്ടൻ സങ്കടപ്പെടേണ്ട.... നമ്മുക്ക് തീത്തുനെ വഴക്ക് പറഞ്ഞ ആ ബാഡ് അങ്കിളിൽ വിനൂട്ടൻ്റെ ഈ സ്ട്രോങ് ആയ അമ്മ വഴക്കു പറയാം ട്ടോ.... ഇനി എന്റെ വിനൂട്ടൻ കണ്ണ് ഒക്കെ തുടച്ച് ഗുഡ് ബോയ് ആയിക്കേ.... "
അത് കേട്ടതും കുഞ്ഞി ചെക്കൻ കണ്ണുകൾ തുടച്ചു.... ശേഷം അവളെ സന്തോഷത്തോടെ കെട്ടിപിടിച്ചു പുറത്ത് തല ചേർത്ത് കിടന്നു.....
തന്നെയും കാത്ത് നിൽക്കുന്ന സീതേച്ചിയേയും വിനൂട്ടൻ്റേയും വാടിയ മുഖം തനിക്ക് ആദ്യമേ തന്നെ ആ അനന്തൻ വന്ന് പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട് എന്ന് തോന്നി... അത് മാസത്തിൽ ഇടക്ക് ഉള്ളതാണ്... പക്ഷേ താൻ ഇല്ലാത്ത സമയം നോക്കിയേ അയാൾ കയറി വരുകയോള്ളൂ.... അത് ഒരു തവണ കൈയ്യിൻ്റെ ചൂട് അറിഞ്ഞതിൻ്റെ ഫലമാണ്... അന്ന് താൻ താക്കീതും കൊടുത്തത് ആണ്.... അത് കൊണ്ട് തന്നെ ഇടക്ക് കയറി വന്നാലും വലിയ പ്രശ്നം ഒന്നും ഉണ്ടാക്കാതെ പോകുന്നതാണ്.... പക്ഷേ വീണ്ടും അയാൾ ശല്യം തുടങ്ങി.... ഇന്ന് അയാൾ വന്ന് വലിയ പ്രശ്നം തന്നെ ഉണ്ടാക്കി എന്നത് വിനൂട്ടൻ കരഞ്ഞതിൽ തന്നെ അവൾ ഊഹിച്ചു..... അവളൊരു ദീർഘ നിശ്വാസം എടുത്തു....
*സീതാദേവി* അതായിരുന്നു സീതേച്ചിയുടെ മുഴുവൻ പേര്.... എല്ലാവർക്കും അവർ സീതേച്ചി ആണെങ്കിൽ വിനൂട്ടൻ മാത്രം അവർ അവൻ്റെ *തീത്തു* ആണ്.....
കൈ കുഞ്ഞായ വിനൂട്ടനെയും കൊണ്ട് എങ്ങോട്ട് പോകും എന്നറിയാതെ നിന്ന തൻ്റെ മുന്നിലേക്ക് സഹായത്തിന്റെ കരങ്ങൾ നീട്ടി വന്നതാണ് അന്ന് തൻ്റെ മുന്നിൽ സീതേച്ചി.... ഇന്നേവരെ തനിക്കും തന്റെ മകനും എല്ലാ സഹായങ്ങളും ചെയ്തു തന്നിട്ടുണ്ട്.... പക്ഷേ താൻ അറിഞ്ഞില്ല സീതേച്ചിയും തൻ്റെ കൂടെ ആ നാട് വിട്ടൊരു ഒളിച്ചോട്ടം ആണെന്ന്... ആദ്യമായി അയാളെ കണ്ട അന്നാണ് സീതേച്ചി തനിക്ക് മുന്നിൽ അവർ ആരാണെന്ന് തുറന്ന് പറഞ്ഞത്... എന്തിനാണ് ഈ ഒളിച്ചോട്ടം എന്നതും....
അന്ന് ആദ്യമായി *അനന്തൻ* എന്ന അയാൾ സീതാദേവി എന്ന സീതേച്ചിയുടെ ഭർത്താവ് ആണെന്ന് പറഞ്ഞതും ഞെട്ടി പോയിരുന്നു....
ഓർമ്മകൾ തനിക്ക് മുന്നിൽ തെളിഞ്ഞു വന്നതും അവൾ തലയൊന്ന് കുടഞ്ഞു ഡ്രൈവിങിലേക്ക് ശ്രദ്ധ തിരിച്ചു....
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
വിനൂട്ടൻ ആവിശ്യം ബുക്സും ക്രയോൺസും മറ്റ് അലറ ചില്ലറ സാധനങ്ങൾ വീട്ടിലേയ്ക്ക് ആവിശ്യമായ സാധനങ്ങൾ ഒക്കെ വേണ്ടിച്ച് വിനൂട്ടൻ രണ്ട് ഷർട്ടും പാന്റും അവൾക്കൊരു ടോപ്പും പിന്നെ സീതേച്ചി തന്ന് വിട്ട ലിസ്റ്റിലുള്ള സാധനങ്ങളും മേടിച്ചു പോകാൻ നേരം ആയപ്പോഴേക്കും ഇരുട്ടിയിരുന്നു.... പക്ഷേ നഗരം അത് അപ്പോഴും ഉണർന്നിരിന്നു....പല നിറങ്ങളാൽ നഗരം അതിന്റെ തലയെടുപ്പോടെ ഉയർന്നു രാത്രിയുടെ മോടി കൂട്ടിയിരുന്നു...... എല്ലാവരും തങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും ചേക്കേറിയിരുന്നു.... നഗരത്തിന്റെ ഭംഗി അത് രാത്രിയിലാണ് തെളിയുക....
അവിടെ നിന്നും അവരുടെ യാത്ര ചെന്ന് നിന്നത് *Dream* എന്ന് പല വർണ്ണങ്ങളാൽ എഴുത്തിയ ഒരു കഫെയിയുടെ മുൻപിൽ ആയിരുന്നു.... അവിടെ എത്തിയതും വിനൂട്ടൻ സന്തോഷത്തോടെ അകത്തേക്ക് കയറി.....
"തോമൂ😝............................"
അകത്ത് കയറിതും വിനൂട്ടൻ്റെ വിളി കേട്ടതും അകത്ത് ഇരിക്കുന്ന ആളുകളോട് ഓഡർ എടുത്തിരിക്കുന്ന ആള് അത് കേട്ടതും വിടർന്ന കണ്ണുകളോടെ തിരിഞ്ഞ് നോക്കി.....
"വിനൂട്ടാ😍.........................." അയാടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു..... അയാൾ തിരിഞ്ഞ് 'ഇപ്പോ വരാം' എന്ന് ആംഗ്യം കാണിച്ചു.....
പതിവ് പോലെ വിനൂട്ടൻ കൗണ്ടർ ഏരിയയിൽ ഇട്ടിരുന്ന ചെയറിൽ ഏന്തി വലിഞ്ഞ് കയറി... അത് കണ്ടതും ഭൗമി അവനെ കണ്ണുരുട്ടി... പക്ഷേ അത് തന്നോട് അല്ലെന്ന പോലെ അവൻ ചെയറിൽ ചാരിയിരുന്നു കറങ്ങി കളിക്കാൻ തുടങ്ങി....
അത് കണ്ടതും ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയതും അവിടെ ഉണ്ടായിരുന്ന ചെയറിലേക്ക് ഇരുന്നു... അവൾ ചുറ്റും നോക്കി.... ബൾബുകളാൽ അലങ്കരിച്ച ആ കഫെ അതിമനോഹരമായിരുന്നു..... ഇവിടെ ഈ ഭാഗത്ത് ഏറ്റവും നല്ല രീതിയില് പോയി കൊണ്ടിരിക്കുന്ന ഒരേയൊരു കഫെ.... അതിന് പ്രധാന കാരണം ഇവിടെ ഫുഡ് ഐറ്റംസ് ആയിരുന്നു.... അത് കൊണ്ട് തന്നെ അതിന്റേതായ നല്ല തിരക്കും ഉണ്ട്... ഫാമിലിയായും കപ്പിൾസ് ആയും മറ്റും ഒരുപാട് ആളുകൾ അവിടെ ഉണ്ടായിരുന്നു... എല്ലാവരും തങ്ങളുടെ സന്തോഷങ്ങളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു.....
ഞായറാഴ്ചകളിൽ പതിവുള്ള യാത്രയാണ് ഇങ്ങോട്ട്.... ഫ്ലാറ്റിന്റെ അടുത്ത് തന്നെയാണ് കഫെ.... സോനയുടെ അങ്കിൾ തോമസ് അങ്കിളും വൈഫ് ആയ സാറ ആൻ്റിയുമാണ് ഇത് നോക്കി നടത്തുന്നത്....
സോനയുടെ അച്ഛനമ്മമാരുടെ മരണത്തിന് ശേഷം അവളെ ഇങ്ങോട്ട് കൊണ്ടു വന്നതാണ് അങ്കിളും ആൻ്റിയും.... മക്കളില്ലാത്ത അവർക്ക് അവൾ ഒരു മകൾ തന്നെയാണ്.... അവൾ തന്നെയാണ് അവൾക്ക് ഹരിയെ ഇഷ്ടമാണെന്ന് പറഞ്ഞതും ഹരിയുടെ വീട്ടുകാരെയും മറ്റും വിവാഹത്തിന് സമ്മതിപ്പിച്ചതും അത് നടത്തിയതും എല്ലാം....
അവളുടെ കണ്ണുകൾ തോമസ് അങ്കിളിലേക്ക് നീങ്ങി.... ചിരിയോടെ ഓരോരുത്തരുടെയും അടുത്ത് നിന്ന് ഓർഡർ എഴുതി എടുക്കുകയാണ്.... എല്ലാവരോടും ചിരിയോടെ ഓരോന്നും പറഞ്ഞ് അവിടെ ജോലിക്ക് നിൽക്കുന്ന ചെറുക്കനോട് എന്തെല്ലാമോ നിർദ്ദേശങ്ങൾ മറ്റും നൽക്കുന്നതും മറ്റും നോക്കി നിന്നു...
ഇടക്ക് കിച്ചണിൻ്റെ സൈഡിൽ നിന്നും സാറ ആൻ്റി ഇറങ്ങി വന്നു എന്തൊക്കെയോ അങ്കിളിനോട് പറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും തന്നെ കണ്ടതും കൈ വീശി കാണിച്ചു ചിരിയോടെ തിരിച്ചും കാണിച്ചു കൊടുത്തു.... അവൾ തിരിഞ്ഞു വിനൂട്ടനെ നോക്കി... അവിടെ അവന് എടുക്കാൻ പറ്റുന്ന പാകത്തിന് അങ്കിൾ വെച്ച ചോക്ലേറ്റ് എടുത്തു കഴിക്കുകയാണ്.... ഇടക്ക് കസേരയിൽ നിന്നും ഏന്തി വലിഞ്ഞ് പുറത്തേക്ക് നോക്കുന്നുണ്ട് പിന്നെ വീണ്ടും മിഠായിലേക്ക് തിരിഞ്ഞു... പക്ഷേ കണ്ണുകൾ ആരെയോ പ്രതീക്ഷിച്ച പോലെ പുറത്തേക്ക് പോവുന്നുണ്ട്.... ഇടക്ക് താൻ നോക്കുന്നത് കണ്ടതും കള്ളച്ചിരിയോടെ അവൻ തലതാഴ്ത്തി....
എന്തോ കുരുത്തക്കേട് ഒപ്പിക്കാനുള്ള പുറപ്പാട് ആണ്.... അത് ആ കള്ളച്ചിരിയിൽ ഒളിഞ്ഞ് കിടക്കുന്നുണ്ട്.... അവൾ വിനൂട്ടനെ ഒന്ന് കൂർപ്പിച്ചു നോക്കി....
കുറച്ചു കഴിഞ്ഞതും കഫെയുടെ മുന്നിൽ ഒരു വൈറ്റ് കാർ വന്ന് നിന്നതും വിനൂട്ടനെ കണ്ണുകൾ വിടർന്നു... അവൻ കയ്യിലുള്ള മിഠായി ടേബിളിൽ വെച്ചവൻ കസേരയിൽ നിന്നും പതുക്കെ നിലത്തേക്ക് ഊർന്ന് ഇറങ്ങി.... അവൾ സംശയത്തോടെ കാറിനേയും വിനൂട്ടനെയും സൂക്ഷിച്ചു നോക്കി....
ഇതേസമയം കാറിൽ നിന്നും ഒരു ചെറുപ്പക്കാരൻ ചാടി ഇറങ്ങി... ശേഷം കാറിന്റെ അപ്പുറത്തെ സൈഡ് തുറന്ന് കൂർപ്പിച്ചു നോക്കി.... എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അതിൽ ഉണ്ടായിരുന്ന കിലുക്കാം പെട്ടി അയാളെയും തട്ടിമാറ്റി പുറത്തേക്ക് ഇറങ്ങി.... ആ കുരുന്ന് കണ്ണുകൾ കഫെയുടെ മുന്നിൽ നിൽക്കുന്ന വിനൂട്ടനിൽ തങ്ങിയതും ആ കണ്ണുകൾ വികസിച്ചു.....
"വിക്കീ😍.............................." ആ കുരുന്നിന്റെ വിളി അവിടെ എല്ലാം പ്രതിധ്വനിച്ചു.....
"അക്കൂ.........................." വിനൂട്ടൻ നിറഞ്ഞ ചിരിയോടെ വിളിച്ചു.... അത് കേട്ടതും വിടർന്ന അവളുടെ കണ്ണുകൾ ആ കുരുന്നിലേക്ക് നീങ്ങി.....
ഒരു റെഡ് കളർ ബനിയനും ബ്ലാക്ക് ത്രിഫോർത്തും ആ കുരുന്നിന്റെ വേഷം... മുടിയെല്ലാം രണ്ട് സൈഡിൽ ആയി കെട്ടിയിട്ടുണ്ട്.....
വിനൂട്ടൻ്റെ സ്കൂൾ വിശേഷങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഉറ്റ കൂട്ടുക്കാരി *അലോക* എന്ന അവൻ്റെ അക്കൂ.... രണ്ട് പേരും വലിയ കാര്യമായി എന്തൊക്കെയോ പറയുകയാണ്.... കൂടെ ഉള്ള ചെറുപ്പക്കാരൻ എന്താ നടക്കുന്നെ എന്ന രീതിയിൽ അന്തം വിട്ട് നിൽക്കുന്നുണ്ട്......
ഏറെക്കുറെ കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലാക്കിയ ഭൗമി അയാളുടെ അടുത്തേക്ക് നീങ്ങി... ഇതേസമയം വിനൂട്ടൻ അക്കുവിൻ്റെ കൈയ്യും പിടിച്ച് അകത്തേക്ക് കയറി....
"ഹായ്.... ഐ ആം ഭൗമി.... ഞാൻ വിനായകൻ്റെ അമ്മയാണ്... ഇയാൾ അലോകയുടെ...." മുന്നോട്ട് കൈ നീട്ടി അവൾ സ്വയം ഒന്ന് പരിചയപ്പെടുത്തി സംശയത്തോടെ ഒന്ന് നോക്കി.....
"ഹലോ.... ഐ ആം അഭിനവ്.... അല്ലുവിൻ്റെ ചെറിയച്ഛനാണ്...... " അഭി ചെറുചിരിയോടെ അവളുടെ കൈകളിൽ കൈ ചേർത്ത് സ്വയം പരിചയപ്പെടുത്തി.....
"ഇന്ന് വിനൂട്ടന് വന്നപ്പോൾ മുതൽ ഇടയിടക്ക് പുറത്തേക്ക് നോക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി... എന്തോ കുരുത്തക്കേട് ഒപ്പിക്കാനുള്ള പുറപ്പാട് ആണെന്ന്.... ഒരിക്കലും അല്ലു മോൾ ഇങ്ങോട്ട് വരും എന്ന് പ്രതീക്ഷിച്ചില്ല.... സ്കൂളിൽ പോകാൻ തുടങ്ങിയത് മുതൽ കേൾക്കാൻ തുടങ്ങിയതാണ് അക്കുവിനെ കുറിച്ച് പറയുന്നത്...... "
"അവിടെയും ഇതൊക്കെ തന്നെയാണ് അവസ്ഥ.... ഏട്ടനും കുറെ ആയി പറയുന്നുണ്ട് എനിക്കും കാണിച്ചു തരണേ നിന്റെ വിക്കിയെ എന്ന്... എന്നോട് ഇന്നലെ പറഞ്ഞതാ നാളെ ഇങ്ങോട്ട് കൊണ്ട് വരണേ... ഇപ്പോഴല്ലേ ഇങ്ങോട്ട് കൊണ്ട് വരാൻ പറഞ്ഞതിന്റെ ദുരുദ്ദേശം...."
അതിന് ചെറുചിരി മാത്രം ആയിരുന്നു അവളുടെ മറുപടി.... ശെരിയാണ്... താനും ഒരുപാട് കാണാൻ കൊതിച്ചതാണ് ആ മുഖം... അവളുടെ കണ്ണുകൾ അങ്കിളിന്റെ അടുത്ത് എന്തൊക്കെയോ കലപില കൂട്ടുന്ന ആ കുഞ്ഞു മാലാഖയിലേക്ക് നീണ്ടു... അവൾ ചെറു ചിരിയോടെ അവരുടെ പ്രവൃത്തികൾ വീക്ഷിച്ചു...
"അല്ലാ... അഭി ഇപ്പൊ എന്ത് ചെയ്യുന്നു..."
"ഞാൻ ഇവിടെ ഉള്ള എഞ്ചിനീയറിംഗ് കോളേജിൽ പ്രൊഫസറായി വർക്ക് ചെയ്യുന്നു.... എന്റെ വൈഫ് അർച്ചനയും അവിടെ തന്നെയാണ് വർക്ക് ചെയ്യുന്നത്... "
അവരുടെ സംസാരം നീണ്ടു പോയി... സമപ്രായക്കാരായത് കൊണ്ട് തന്നെ അവർക്ക് ഇടയിൽ വലിയ രീതിയിൽ ഡിസ്റ്റൻസ് ഒന്നും ഫീൽ ചെയ്യ്തില്ല... അവരുടെ സംസാരം അധികവും അല്ലുവിലും വിനൂട്ടനിലും തങ്ങി നിന്നു....
ഇടക്ക് വിനൂട്ടൻ വന്നവൾക്ക് അല്ലുവിനെ പരിചയപ്പെടുത്തി കൊടുത്തു... അല്ലു അൽഭുതത്തോടെ അവളെ നോക്കി.... ആദ്യമായി കണ്ട ആളുകൾക്ക് ഇടയിൽ ഉള്ള ആ ഗിൽറ്റി ഫീൽ ഒന്നും ഇല്ലാതെ അല്ലു സംസാരിച്ചു തുടങ്ങി....
കുറച്ചു കഴിഞ്ഞതും തിരക്ക് ഒന്ന് കുറഞ്ഞതും അങ്കിളും ആൻ്റിയും കൂടെ കൂടി.... അഭിയും വലിയ സംസാര പ്രിയനായിരുന്നു... അതുകൊണ്ട് തന്നെ ആൻ്റി വലിയ സന്തോഷത്തിലാണ്.... ആൻ്റി എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ട്... അഭി അതൊക്കെ ആസ്വദിച്ച് ഓരോന്നും പറയുന്നുണ്ട്... ഇതിനിടയിൽ അല്ലുവും ഭൗമിയും ചെറിയ രീതിയിൽ കൂട്ടായിരുന്നു....
അന്ന് അവിടെ നിന്നും അവർ പിരിയുമ്പോഴേക്കും അവർക്ക് ഇടയിൽ ഒരു കാണാ നൂൽ പോലെ ഒരു ആത്മബന്ധം രൂപപ്പെട്ടിരുന്നു.....
തുടരും 🥀......................................*
മനസ്സിൽ തെളിഞ്ഞ ഒരു കുഞ്ഞു ആശയം. ഒരുപാട് തിരക്കുകൾ ഇടയിൽ കുറച്ച് കുറച്ചായി കുത്തി കുറിക്കുന്നതാണ്. അധികം നീട്ടി വലിക്കാതെ തീർക്കാം എന്ന് കരുതുന്നു.
നിങ്ങളുടെ സ്നേഹവും സ്പ്പോർട്ടും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു....
NB:- edit cheyythittilla