വൈകേന്ദ്രം Chapter 41
പോകുന്നതിനിടയിൽ വൈഗ ഒന്നും സംസാരിച്ചില്ല. മൗനം ചില സമയത്ത് അവർക്കിടയിൽ സ്ഥാനം പിടിക്കാറുണ്ടെങ്കിലും ഇന്ന് ഇന്ദ്രൻ അതിനു സമ്മതിച്ചില്ല.
“വൈഗ ലക്ഷ്മി ഫ്രണ്ട്സിനെ മിസ്സ് ചെയ്യുന്നുണ്ടോ?”
അവൻ ചോദിച്ചു.
Yes, എന്ന രീതിയിൽ അവൾ തലയാട്ടി.
അപ്പോഴേക്കും ഇന്ദ്രൻ കാർ ബീച്ചിൽ പാർക്ക് ചെയ്തു കഴിഞ്ഞിരുന്നു.
രണ്ടു പേരും ഇറങ്ങി. അവളെ തന്നോട് ചേർത്തു ഷോൾഡറിൽ കൈയിട്ടു ഇന്ദ്രൻ ബീച്ചിലേക്ക് നടന്നു.
രണ്ടുപേരും ഒന്നും പറയാതെ തിരകൾ നോക്കി കുറച്ചു സമയം നിന്നു. പിന്നെ വൈഗ തന്നെ പറഞ്ഞു തുടങ്ങി.
“ആദ്യം എനിക്ക് ഇന്ദ്രനോട് ഒരു ക്ഷമാപണം ആണ് പറയാനുള്ളത്.”
ഇന്ദ്രൻ സംശയത്തോടെ വൈഗയെ നോക്കി.
അത് കണ്ട് വൈഗ പറഞ്ഞു.
“നമ്മുടെ ഇടയിൽ രഹസ്യങ്ങൾ പാടില്ല എന്നാണ് എൻറെ ആഗ്രഹം. പക്ഷേ ഇന്ദ്രൻ അറിയാതെ ഞാൻ ഒന്ന് ചെയ്തിട്ടുണ്ട്. ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് പറയുന്നതാകും കൂടുതൽ നല്ലത്. ഇപ്പോ എൻറെ മൗത്ത് zip ചെയ്തിരിക്കുകയാണ്. പെട്ടെന്ന് തന്നെ ഇന്ദ്രൻ അറിയും എല്ലാം. അന്ന് ചോദിക്കരുത് എന്തുകൊണ്ട് മറച്ചു വെച്ചു എന്ന്?”
“ഒന്ന് ഞാൻ ഉറപ്പു തരാം. എല്ലാവരുടെയും സേഫ്റ്റിക്ക് വേണ്ടിയാണ് ഞാൻ ഇത് ചെയ്തത്.”
അവൾ പറഞ്ഞത് കേട്ട് ഇന്ദ്രൻ പറഞ്ഞു.
“ഇതു കൊണ്ട് നമ്മുടെ ഫാമിലി സേഫ് ആകുമെങ്കിൽ ഞാൻ ഒന്നും ചോദിക്കുന്നില്ല. സമയമാകുമ്പോൾ താൻ എല്ലാം പറയും എന്ന് എനിക്ക് അറിയാം.”
“എങ്കിലും ഒന്ന് എനിക്ക് പറയണം. ഫാമിലിയിൽ താനും included ആണ്, അത് ഓർമ്മ വേണം.”
അതുകേട്ട് വൈഗ ഒന്ന് ചിരിച്ചു.
“എന്താണ് ഒരു അളിഞ്ഞ ചിരി... അത് പോട്ടെ, ഇതു മാത്രമല്ല തനിക്ക് എന്നോട് പറയാനുള്ളത്.”
അത് കേട്ട് അവൾ പറഞ്ഞു.
“ശരിയാണ് ഇന്ദ്രൻ പറഞ്ഞത്. അടുത്ത മാസം രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് മാണിക്യ മംഗലത്ത് നടക്കാൻ പോകുന്നത്.”
“ഒന്ന് ലച്ചുവിൻറെയും ടോണിയും എൻഗേജ്മെൻറ്. പിന്നെ എൻറെ റിസൾട്ട് വരും. ഇത് രണ്ടിനും മുൻപ് കുറച്ചു കാര്യങ്ങൾ ചിന്തിക്കണം.”
എന്താണെന്ന് രീതിയിൽ അവൻ വൈഗയേ നോക്കി.
“ടോണിയാണ് ചന്ദ്രോത്ത്കാരുടെ കേസന്വേഷിക്കുന്നത്. ഇത്ര കാലവും അതൊരു official വർക്ക് ആയാണ് എല്ലാവർക്കും തോന്നുക. അല്ലെങ്കിൽ അത് അങ്ങനെ തന്നെ ആയിരുന്നു. ഇനി അങ്ങനെയല്ല. എത്രയൊക്കെ ഒളിപ്പിച്ചാലും മാനവ് ടോണിയുടെ കേസിലെ ഇൻവോൾവ്മെൻറ് കണ്ടു പിടിക്കും.”
“അത് ലച്ചുവിനെ ഒരു തരത്തിലും ബാധിക്കരുത്. ഒരു ആക്സിഡൻറ് അല്ലെങ്കിൽ കിഡ്നാപ്പിംഗ് അതൊന്നും ലച്ചു താങ്ങില്ല. അത് എല്ലാവരെയും തകർത്തു കളയും.”
“ചന്ദ്രോത്ത്കാർ നേരായ മാർഗ്ഗം ഒന്നും നോക്കില്ല. അതു കൊണ്ട് എത്രയും വേഗം ലച്ചു കാനഡയ്ക്കു പോകണം. അതു വരെ അവളുടെ എൻഗേജ്മെൻറ് കഴിഞ്ഞ ശേഷം ബാംഗ്ലൂരിൽ നിൽക്കട്ടെ. മാത്രമല്ല ടോണിയും ഇവിടെയാണല്ലോ, അവർക്കും അതൊരു സന്തോഷമാകും. ഇന്ദ്രൻ എന്തുപറയുന്നു?”
അവളുടെ സംസാരം കേട്ട് ഇന്ദ്രൻ ചെറു ചിരിയോടെ പറഞ്ഞു.
“ടോണി ഇതിനെപ്പറ്റി എന്നോട് ഓൾറെഡി സംസാരിച്ചിരുന്നു. അവൻ പറഞ്ഞ റീസനും ഇതു തന്നെയാണ്. അവളുടെ സേഫ്റ്റി.”
“ഹോ… അപ്പോ പോലീസ് അപ്പോഴേക്കും ഇതൊക്കെ ആലോചിച്ചോ?”
“അതെന്താടോ, താൻ ചിന്തിക്കുന്ന രീതിയിൽ ചിന്തിക്കുന്നവരാണ് നമ്മുടെ വീട്ടിലുള്ള എല്ലാവരും.”
അതും പറഞ്ഞ് രണ്ടു പേരും പൊട്ടിച്ചിരിച്ചു.
അത് കഴിഞ്ഞപ്പോൾ ഇന്ദ്രൻ പറഞ്ഞു.
“തൻറെ റിസൾട്ട് വന്നാൽ താനാരാണെന്ന് ചന്ദ്രോത്ത്കാർ മനസ്സിലാക്കും. അതല്ലേ തൻറെ പേടി?”
അതെയെന്ന് അവൾ തലയാട്ടുമ്പോൾ ഇന്ദ്രൻ ചിരിയോടെ ചോദിച്ചു.
“തനിക്ക് ഭയം ആണോ, അതോ നാണക്കേട് ആണോ എൻറെ വൈഫ് ആണെന്ന് പറയുന്നത്?”
അവൻറെ ചോദ്യം കേട്ട് അവൾ മുഖം കൂർപ്പിച്ച് അവനെ നോക്കി, പിന്നെ അല്പം ദേഷ്യത്തോടെ തന്നെ തിരിഞ്ഞു നിന്നു.
അതു കൊണ്ട് ഇന്ദ്രൻ അവളെ ഇടൂപ്പിലൂടെ കൈകൾ ചേർത്ത് തന്നിലേക്ക് വലിച്ചടുപ്പിച്ച് അവളുടെ പിൻകഴുത്തിലെ മറുകിൽ തൻറെ ചുണ്ടുകൾ അമർത്തി.
വൈഗ, കടൽ കാറ്റിലും വെട്ടി വിറക്കാൻ തുടങ്ങി. അവളുടെ ശരീരം വല്ലാതെ വിയർക്കാൻ തുടങ്ങി.
ഇന്ദ്രൻ അവളെ തൻറെ മുഖത്തേക്ക് തിരിച്ചു നിർത്തി. അവളുടെ കൺപീലികൾ നിയന്ത്രണമില്ലാതെ അടഞ്ഞും തുറന്നും നിൽക്കുന്നതും, ഞാവൽ പഴം പോലുള്ള ചുണ്ടുകൾ വിറിക്കുന്നതും, മുടിയിഴകൾ കാറ്റിൽ പിറക്കുന്നതും നോക്കി അവൻ അവളുടെ കാതിൽ പറഞ്ഞു.
“നിൻറെ ബോഡി എൻറെ ഓരോ ടച്ചിനും എതിരെ റിയാക്ട് ചെയ്യുന്ന രീതി എനിക്ക് ഒത്തിരി ഇഷ്ടമാണ്.”
അതും പറഞ്ഞ് അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ അവൻറെ ചുണ്ടുകളുമായി സീൽ ചെയ്തു.
കുറച്ച് സമയത്തിന് ശേഷം ശ്വാസം വിടാൻ സാധിക്കാതെ രണ്ടു പേരും വിട്ടു നിന്നു.
അവൻറെ നെഞ്ചിൽ തലവെച്ച് അവൾ അൽപ നേരം നിന്നു.
ഇന്ദ്രൻറെ ഒരു കൈ അവളുടെ ഇടുപ്പിലും, മറ്റേത് അവളുടെ മുടിയിഴകളിലും ആയിരുന്നു. ജീവിതത്തിൽ ഉണ്ടാകുന്ന അവരുടേതായ ഓരോ നിമിഷവും അവർ അതിൻറെ ഏറ്റവും സന്തോഷത്തോടെ ആസ്വദിക്കുകയായിരുന്നു.
മാനവ് എല്ലാം അറിയാൻ സമയമായെന്ന് ഇന്ദ്രനും അറിയാമായിരുന്നു. ഇത്രയും ദിവസങ്ങളിൽ അവൻ അതിനു വേണ്ടി സ്വയം പ്രിപ്പയർ ആവുകയായിരുന്നു. ഒപ്പം അത്യാവശ്യം വേണ്ട precautionസും അവൻ എടുത്തിരുന്നു
കുറച്ചു സമയത്തിനു ശേഷം ഇന്ദ്രൻ വൈഗയെയും കൂട്ടി തിരിച്ചു ഫ്ലാറ്റിലേക്ക് ഡ്രൈവ് ചെയ്തു.
ഇതെല്ലാം നോക്കി നിൽക്കുന്ന രണ്ടു കണ്ണുകൾ അവർ ശ്രദ്ധിച്ചില്ല.
രണ്ടാഴ്ച കഴിഞ്ഞാൽ റിസൾട്ട് വരും.
അങ്ങനെ ആ ദിവസം വന്നെത്തി.
കാലത്ത് തന്നെ മൂർത്തി സാർ വിളിച്ചു. ഒത്തിരി സന്തോഷത്തോടെ പറഞ്ഞു.
“Ist Rank വൈഗക്കാണ്. മാത്രമല്ല ആദ്യത്തെ 10 റാങ്കിൽ ഏഴും MM കോളേജിന് ആണ്. രണ്ടെണ്ണം ചന്ദ്രോത്ത് കോളേജിനും ഒരെണ്ണം വേറെ ഒരു കോളേജിനും ആണ് കിട്ടിയിരിക്കുന്നത്.”
ഇന്ദ്രൻ അവളെ എടുത്തുയർത്തി വട്ടം ചുറ്റി. സന്തോഷം കൊണ്ട് അവൻറെ മനസ്സ് തുള്ളി ചാടുകയായിരുന്നു.
ഈ സമയം ആരോ ബെൽ അടിക്കുന്നത് കേട്ട് ഇന്ദ്രൻ door തുറന്നപ്പോൾ രണ്ട് അച്ഛന്മാരും നിൽക്കുന്നു.
വൈഗ ഓടി വന്ന് രണ്ടു പേരെയും കെട്ടിപ്പിടിച്ചു.
അവരാണ് പറഞ്ഞത് 7 റാങ്കും നേടിയിരിക്കുന്നത് വൈഗയും ഫ്രണ്ട്സും ആണെന്ന്.
ആദ്യമായാണ് ആദ്യത്തെ 10 rankൽ 7 rank നമ്മുടെ കോളേജിൽ കിട്ടുന്നത്.
അവർ സംസാരിച്ചിരിക്കുമ്പോൾ ആണ് മൂർത്തി രുദ്രനെ വിളിച്ചത്. അവർ എന്തോ സംസാരിച്ച ശേഷം ഫോൺ കട്ട് ചെയ്യാതെ തന്നെ രുദ്രൻ വൈഗയോട് ചോദിച്ചു.
“അവളെ കുറിച്ച് അറിയാൻ ന്യൂസ് റിപ്പോർട്ടേഴ്സ് എത്തിയിട്ടുണ്ട്. എന്ത് പേരാണ് പറയേണ്ടത് എന്നാണ് മൂർത്തി ചോദിക്കുന്നത്?”
എല്ലാവരെയും ഒന്നു നോക്കിയ ശേഷം അവൾ പറഞ്ഞു.
“വൈഗ ലക്ഷ്മി രാഘവൻ.”
അതു കേട്ട് രുദ്രൻ ചെറുചിരിയോടെ ഫോണെടുത്ത് മൂർത്തിയോട് പറഞ്ഞു.
“ഞങ്ങൾ അങ്ങോട്ടു വന്നോളാം. അവളുടെ ഫ്രൻസിനെയും വിളിക്കാം.”
രുദ്രൻ മൂർത്തിയുടെ കൂടെ സംസാരിക്കുമ്പോൾ വൈഗയ്ക്ക് കോൺഫ്രൻസ് കോൾ വന്നു. ഫ്രണ്ട്സ് എല്ലാവരും ഉണ്ടായിരുന്നു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഇടയ്ക്ക് രുദ്രൻ അവരോട് എല്ലാവരോടും സംസാരിച്ചു. കോളേജിൽ വരാൻ പറഞ്ഞ ശേഷം കോൾ കട്ട് ചെയ്തു.
അമ്മമാരോടും ലച്ചുവിനോടും നന്ദുവിനോടും അപ്പച്ചിയോടും അവൾ സംസാരിച്ചു. ഭദ്രന് മെസ്സേജ് അയക്കാനും അവൾ മറന്നില്ല.
പിന്നെ കോളേജിൽ പോകാനിറങ്ങിയപ്പോൾ രുദ്രനും രാഘവനും ഒപ്പം ആണ് വൈഗ പോകുന്നത് എന്ന് പറഞ്ഞു.
ഇദ്രൻ തന്നെ വന്നോളാം എന്നും പറഞ്ഞു.
അങ്ങനെ കോളേജിലെത്തിയപ്പോൾ പത്രക്കാരും മീഡിയകളും എല്ലാവരും ഉണ്ടായിരുന്നു.
രാഘവൻറെ കൈ പിടിച്ചു വരുന്ന വൈഗയെ എല്ലാവരും വളഞ്ഞു.
എല്ലാവരോടും നന്നായി തന്നെ വൈഗ സംസാരിച്ചു.
പിന്നെ മൂർത്തി അറേഞ്ച് ചെയ്ത് കോളേജ് ഓഡിറ്റോറിയത്തിൽ പത്രസമ്മേളനവും നടന്നു.
വൈഗയും ഫ്രണ്ട്സും ഇന്ദ്രനും രുദ്രനും രാഘവനും ഉണ്ടായിരുന്നു പത്രസമ്മേളനത്തിൽ.
ഓരോരുത്തരുടെയും ക്വസ്റ്റ്യൻസിന് സ്പഷ്ടവും ശക്തമായിത്തന്നെ 7 പേരും ആൻസർ നൽകി. തങ്ങൾ 7 പേരും ഫ്രണ്ട്സ് ആണ് എന്നും അവർ ഒരു മടിയും കൂടാതെ തുറന്നു പറഞ്ഞു.
സൺഡേ കോളേജിൽ സ്വീകരണം ഉണ്ടെന്നും എല്ലാ മീഡിയയ്ക്കും ഇൻവിറ്റേഷൻ ഉണ്ടെന്നും മൂർത്തി സാർ അനൗൺസ് ചെയ്തു.
ഏഴു പേര് ഒരുമിച്ചും ബോർഡ് മെമ്പേഴ്സ്സിന് ഒപ്പുവും ഫോട്ടോസ് എടുത്താണ് എല്ലാവരും പിരിഞ്ഞത്.
ഈ സമയം മാനവ് വളരെ ദേഷ്യത്തിൽ ആയിരുന്നു. അവൻ അറിഞ്ഞിരുന്നു താങ്കളുടെ കോളേജിൽ പത്തിൽ രണ്ട് റാങ്ക് മാത്രമാണ് കിട്ടിയിരിക്കുന്നത് എന്ന്. അതും, 6th റാങ്കും, 10th റാങ്കും. എന്നാൽ അവനെ സംബന്ധിച്ചിടത്തോളം അതൊന്നുമായിരുന്നില്ല ദേഷ്യത്തിന് കാരണം.
ഫസ്റ്റ് rank അടക്കം 7 റാങ്കും MM കോളേജ് ആണ് വാരി കൂട്ടിയിരിക്കുന്നത് എന്ന ന്യൂസ് അവനെ സംബന്ധിച്ചിടത്തോളം വലിയ അടി ആയിരുന്നു.
ഈ സമയമാണ് നന്ദനും മിഥുനും അവൻറെ ഓഫീസ് roomൽ കയറി വന്നത്.
മിഥുൻ നല്ല ദേഷ്യത്തിലാണ്. എന്നാൽ അച്ഛൻറെ മുഖം കണ്ടപ്പോൾ അവനു മനസ്സിലായി അവരും എല്ലാം അറിഞ്ഞിരിക്കുന്നു എന്ന്. എന്നാലും അവൻ ചോദിച്ചു.
“എന്താ അച്ഛാ? കോളേജിലെ ന്യൂസ് ആണോ അച്ഛനെ ഇങ്ങനെ raise ആക്കിയത്?”
നന്ദൻ അതേ എന്ന് തലയാട്ടി.
അവൻ അച്ഛനോട് അടുത്ത് ചേർന്നിരുന്നു. TVൽ പത്രസമ്മേളനം പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു.
MM കോളേജിൻറെ ചരിത്ര സംഭവമായി ആണ് ന്യൂസിൽ 7 rank വാരിക്കൂട്ടിയ കോളേജിനെ പറ്റി പറയുന്നത്.
അതു കേട്ട് ദേഷ്യത്തോടെ ആണെങ്കിലും ക്ഷമയോടെ ഇരുന്ന് മാനവ് ന്യൂസ് ശ്രദ്ധിക്കുകയായിരുന്നു. അവനും ആകാംക്ഷ ഉണ്ടായിരുന്നു ആർക്കാണ് ഫസ്റ്റ് rank കിട്ടിയിരിക്കുന്നത് എന്ന് അറിയാൻ.
MM കോളേജിലെ തൻറെ റെക്കോർഡ് ബ്രേക്ക് ചെയ്തത് ആരാണെന്ന് അറിയാൻ അവനും ആകാംക്ഷയോടെ കാത്തിരുന്നു.
എന്നാൽ വൈഗയും ഫ്രണ്ട്സും ആണ് റാങ്ക് വാങ്ങിയതെന്ന് കേട്ടതും അപായ മണി മുഴങ്ങി അവന്.
എന്നാൽ വൈഗ ഇൻറർവ്യൂവിൽ അവളുടെ പേര് പറഞ്ഞത് കേട്ടതും, രാഘവനൊപ്പം നിൽക്കുന്ന വൈഗ ലക്ഷ്മി രാഘവനെ മൂന്നു പേരും കണ്ണു തള്ളി ആണ് കണ്ടത്.
“അച്ഛാ... അപ്പോൾ വൈഗ മേഘയുടെ സിസ്റ്റർ ആണോ?”
മിഥുൻ കേട്ടതൊന്നും വിശ്വാസം ആകാതെ ചോദിച്ചു.
“ആണെന്നല്ലേ അവർ പറയുന്നത്.”
നന്ദൻ ദേഷ്യത്തോടെ പറഞ്ഞു.
“വെറുതെയല്ല വൈഗ നമ്മളെ ബ്രോ, ബ്രദർ എന്നൊക്കെ വിളിച്ചിരുന്നത്.”
എന്നാൽ മാനവ് മാത്രം എന്തൊക്കെയോ ഓർത്ത് ഇരിക്കുകയായിരുന്നു.
3 പേരുടെയും ഗ്യാസ് ഔട്ടായ രീതിയിലാണ് ഇരിക്കുന്നത്.
എവിടെയൊക്കെയോ missing ഉം gaps ഉം ഒക്കെ അവർക്ക് ഫീൽ ചെയ്യാൻ തുടങ്ങി.
ഇന്ന് സൺഡേ... കോളേജിൽ വൈഗക്കും ഫ്രണ്ട്സിനും അനുമോദനം ഏർപ്പെടുത്തിയിരിക്കുന്നത് ഇന്നാണ്.
കാര്യമായാണ് മൂർത്തി പരിപാടികൾ ഏർപ്പാടാക്കിയിരുന്നത്. ഭദ്രൻ ഒഴിച്ച് ബോർഡ് മെമ്പേഴ്സ് എല്ലാവരും ഉണ്ടായിരുന്നു. വൈഗ ഭദ്രനെ നന്നായി ആയി മിസ്സ് ചെയ്തു.
ലക്ഷ്മിയും ഗീതയും അടക്കം എല്ലാവരും എത്തിയിരുന്നു.
എജുക്കേഷൻ മിനിസ്റ്റർ ആയിരുന്നു പ്രധാന അതിഥി. ബാംഗ്ലൂരിലുള്ള എല്ലാ എം ബി എ പ്രൊഫഷണൽ കോളേജിലെയും പ്രിൻസിപ്പൽമാർക്കും ക്ഷണമുണ്ടായിരുന്നു.
രുദ്രൻ, ചന്ദ്രോത്ത്കാരെ മുഴുവനായും വിളിച്ചിരുന്നു. എന്നാൽ മാനവിൻറെ സൈലൻസ് വൈഗ നോട്ട് ചെയ്തിരുന്നു. അവനിൽ നിന്നും ഒരു തിരിച്ചടി അവൾ പ്രതീക്ഷിക്കുന്നുണ്ട്.
പ്രോഗ്രാം തുടങ്ങി സ്റ്റേജിൽ ബോർഡ് മെമ്പേഴ്സും, മൂർത്തി സാറും, മിനിസ്റ്ററും, ബാംഗ്ലൂർ എസ് പി ടോണി വർഗീസ് ഐപിഎസ് ഉം ഉണ്ടായിരുന്നു.
ലച്ചുവിന് അടുത്തു തന്നെ ടോണിക്ക് ഇരിക്കാൻ ഇന്ദ്രൻ ഏർപ്പാടാക്കിയിരുന്നു.
സ്റ്റേജിനു താഴെ 7 പേരും ഫസ്റ്റ് റോയിൽ തന്നെ ഇരിപ്പുണ്ട്.
ന്യൂസ് ലൈവ് ആയും അല്ലാതെയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
രുദ്രൻ സ്റ്റേജിൽ ഇരിക്കുന്ന എല്ലാവരെയും പരിചയപ്പെടുത്തി. ഭദ്രൻ എത്താൻ സാധിച്ചില്ല എന്ന് പറഞ്ഞ സമയം തന്നെ എൻട്രൻസിൽ നിന്ന് ഭദ്രൻ വിളിച്ചു ചോദിച്ചു
“ഞാൻ ലേറ്റ് ആയോ?”
അതു കേട്ട് ലച്ചു….
“ആഹാ... എന്താണ് ടൈമിംഗ്” എന്നും പറഞ്ഞു സ്റ്റേജ് ആണ് എന്ന് ഓർക്കാതെ താഴേക്കിറങ്ങി ഓടിച്ചെന്ന് അവനെ hug ചെയ്തു.
ടോണി പന്തം കണ്ട പെരുച്ചാഴിയെ പോലെ അവരെ നോക്കി നിന്നു.
ബാക്കി എല്ലാവർക്കും അവരെ രണ്ടു പേരെയും അറിയാവുന്നതു കൊണ്ട് പ്രത്യേകിച്ചൊന്നും പറയാനില്ലായിരുന്നു.
ഭദ്രനും വന്ന ലച്ചുവിന് അടുത്തായി ഇരുന്നു. അവൻ ടോണിയെ ഒന്ന് നോക്കുക മാത്രം ചെയ്തു.
ഇൻട്രൊഡക്ഷനിൽ രുദ്രൻ പറഞ്ഞു.
“തൻറെ മൂത്ത മകൻ ഇന്ദ്രനാണ് ഇവിടെ സെക്കൻഡ് റാങ്ക് വാങ്ങി റെക്കോർഡ് ഇട്ടിരുന്നത്. ഇന്ന് എൻറെ പാർട്ണറുടെ മകളായ വൈഗ ലക്ഷ്മി രാഘവൻ, Ist റാങ്കോടെ ആ റെക്കോഡാണ് തിരുത്തിയത്. ഇതിനുമുൻപ് Mr. മാനവ് ചന്ദ്രോത് ആണ് ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയത്. എന്നാൽ ആദ്യത്തെ പത്ത് റാങ്കിൽ 7 റാങ്കുകളും വാരിക്കൂട്ടിയത് വൈഗയും ഫ്രണ്ട്സും ആയതു എത്ര സന്തോഷം ഉള്ളതാണെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.”
ഏഴുപേരെയും സ്റ്റേജിൽ വിളിച്ച് ബൊക്കെ നൽകി. മിനിസ്റ്റർ വിഷ് ചെയ്തു നിൽക്കുന്നതിനിടയിൽ ഭദ്രൻ ഏട്ടത്തിയെ ആരും കാണാതെ hug ചെയ്തു.
“ഒത്തിരി സന്തോഷം” അത്രയേ പറഞ്ഞുള്ളൂ ഭദ്രൻ.
രാഘവനും സംസാരിച്ചു.
“പെൺകുട്ടികൾ ബിസിനസ് നടത്തിയാൽ ശരിയാവില്ല എന്ന് പറയുന്ന ഒരു കൂട്ടം ആളുകൾക്ക് വൈഗയും അനുശ്രീയും ഒരു മറുപടി ആകണം” എന്ന് പറഞ്ഞു നിർത്തി.
ടോണിയും സംസാരിച്ചു.
“റോണി (അച്ചായൻ) brother ആണെന്നും, അവനും ഫ്രെണ്ട്സിനും എല്ലാവിധ മംഗളങ്ങളും നൽകുന്നു എന്നും പറഞ്ഞു നിർത്തി.”
ഭദ്രനും സംസാരിച്ചു.
“ബിസിനസ്സിൽ ആൺ-പെൺ വ്യത്യാസം ഇല്ലെന്ന് കഴിഞ്ഞ ഒരു വർഷം കൊണ്ടാണ് മനസ്സിലാക്കിയത് എന്നും, പെണ്ണിനാണ് കൂടുതൽ മെൻറൽ strength ഉം പവറും ഉള്ളതായി തോന്നുന്നത്” എന്നും പറഞ്ഞു അവനും നിർത്തി.
ഇന്ദ്രൻ ഒന്നും പ്രത്യേകിച്ച് പറഞ്ഞില്ല.
എല്ലാവരെയും വിഷ് ചെയ്തു.
പിന്നെ ഗസ്റ്റ് ഒക്കെ വിഷു ചെയ്യുന്നതിനിടയിൽ മാനവ് വൈഗക്കടുത്തു വന്നു. അവനെ കണ്ട വൈഗ പറഞ്ഞു.
“ബ്രദർ എങ്ങനെയിരിക്കുന്നു? എൻറെ ഒരു വലിയ ആഗ്രഹമായിരുന്നു തന്നെ തകർക്കണം എന്നത്... അല്ല തൻറെ റെക്കോർഡ് തകർക്കണം എന്നത്...”
“അതൊക്കെ പോട്ടെ ബ്രദർ… ഇപ്പോൾ എന്നെ പിടികിട്ടിയോ? Yes, I am വൈഗ ലക്ഷ്മി രാഘവൻ ചീരോത്ത്.”
ആ സമയം നന്ദനും മിഥുനും അവൾക്ക് അടുത്തു വന്നു.