Aksharathalukal

വൈകേന്ദ്രം Chapter 43

വൈകേന്ദ്രം Chapter 43
 
“എന്നാൽ ആ മുഹൂർത്തത്തിൽ തന്നെ മേഘയുടെ അനുജത്തിയായ വൈഗയെ ഏട്ടൻ അങ്ങ് കെട്ടി. എന്നാൽ കല്യാണം മുടക്കിയ സന്തോഷത്തിൽ ആയിരുന്ന നിങ്ങളുടെ മകൻ അത് അറിഞ്ഞില്ല. ഇന്ന് ഈ നിമിഷം ആണ് മാനവ് അറിയുന്നത്, ഏട്ടൻറെ വിവാഹം കഴിഞ്ഞത്. അതു കൊണ്ട് എന്താ, ഏട്ടനും ഏട്ടത്തിയമ്മയും നല്ല സന്തോഷമായി ഒരു കൊല്ലത്തോളമായി വിവാഹ ബന്ധം തുടരുന്നു.”
 
എല്ലാം കേട്ട് നിന്ന മാനവ് സഹികെട്ട് പറഞ്ഞു പോയി.
 
“ഞാൻ മോഹിച്ചതാണ് ഇവളെ... ഞാൻ ഇവളെ നേടും. വൈഗ നീ സൂക്ഷിച്ചോ... എൻറെ ചൂടേറ്റ് നീ എൻറെ കൂടെ കിടക്കുന്നത് ഞാൻ സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. നിന്നെ അന്ന് ബാംഗ്ലൂരിൽ ഫങ്ക്ഷന് കണ്ടപ്പോൾ തൊട്ടാണ് നീ എൻറെ ഉറക്കം കെടുത്താൻ തുടങ്ങിയത്.”
 
മാനവ് പറയുന്നത് കേട്ട് ദേഷ്യത്തോടെ ഇന്ദ്രനും ഭദ്രനും മുൻപോട്ടു വന്നതും വൈഗ അവരെ തടഞ്ഞു കൊണ്ട് പറഞ്ഞു.
 
“ഫിലിം സ്റ്റാർസിനെ സാധാരണ ആളുകൾ രാത്രിയിൽ ആലോചിച്ച് കിടക്കും. അത് പക്ഷേ ഫിലിം സ്റ്റാർസ് അറിയാറില്ല, അവർക്ക് അത് എഫക്ട് ആകാറില്ല. അതു പോലെയാണ് ഇതും brother. താനൊക്കെ എന്ത് ചെയ്താലും പറഞ്ഞാലും ഒന്നും ഇവിടെ എഫക്ട് ആവില്ല.”
 
“ഒന്നുകൂടി, കാതു തുറന്നു കേട്ടോളൂ. ഇനി ഒരിക്കൽ കൂടി എൻറെ കുടുംബത്തിലെ ഒരാളെ തൊട്ടാൽ മോനേ നിൻറെ കുടുംബത്തോടെ ഞാൻ അങ്ങ് അവസാനിപ്പിക്കും. നിൻറെ ഏട്ടത്തിയെ അടക്കം. അതിന് വൈഗക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല”
 
“എന്നിട്ട് നിങ്ങളുടെ പതിനാറടിയന്തിരം അസ്സലായി നാലു കൂട്ടം പായസം അടക്കം ഞങ്ങൾ നടത്തും. എന്തിനാണെന്ന് അറിയാമല്ലോ... അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റിന് പരിഹാരം. അന്ന് മിഥുൻറെ ഹോസ്പിറ്റലിൽ bill pay ചെയ്തില്ലേ brother... അതു പോലെ തന്നെ ഇതും ഞാനങ്ങ് ഗംഭീരമാക്കും.”
 
നന്ദനും മക്കളും എല്ലാം കേട്ടിട്ടും ആരും ഒന്നും പറയാതെ പല്ലു കടിച്ച് ദേഷ്യം അടക്കി നിൽക്കുകയായിരുന്നു.
 
രാഘവനും രുദ്രനും എല്ലാം കേട്ട് അവർക്ക് പുറകിൽ ഉണ്ടായിരുന്നു.
 
രുദ്രൻ വന്നു വൈഗയെ കെട്ടിപ്പിടിച്ചു.
 
“ഇനി ആരുടെ മുൻപിലും എനിക്ക് തലയുയർത്തി പറയാമല്ലോ, ഈ കാന്താരി എൻറെ മോൾ ആണെന്ന്.”
 
അതും പറഞ്ഞ് നന്ദനേയും മക്കളെയും ഒന്നു നോക്കി.
 
പിന്നെ എല്ലാവരെയും കൂട്ടി ഗീതയുടെയും ലക്ഷ്മിയുടേയും അടുത്തേക്ക് നടന്നു.
 
എന്നാൽ ഇതിനിടയിൽ ഭദ്രൻറെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് ആരെയോ തേടി പോകുന്നത് വൈഗ കണ്ടു.
 
അനുവിനെ ആണ് ഭദ്രൻ നോക്കുന്നതെന്ന് എന്ന് വൈഗ പെട്ടെന്ന് തന്നെ കണ്ടു പിടിച്ചു.
 
‘ചെക്കൻ വീണെന്നാ തോന്നുന്നത്. എന്തായാലും ചോയ്സ് ഉഗ്രൻ ആണ്. അനു ഭദ്രന് നന്നായി ചേരും.’
 
അവൾ മനസ്സിൽ പറഞ്ഞു.
 
പിന്നെ എന്തോ മനസ്സിൽ കണക്കു കൂട്ടി, വൈഗ അനുവിൻറെ അടുത്തേക്ക് ചെന്നു. സംസാരിക്കുന്നതിനിടയിൽ വൈഗ ഭദ്രനെ അടുത്തേക്ക് വിളിച്ചു. പിന്നെ അനുവിനെ പരിചയപ്പെടുത്തിക്കൊടുത്തു. അതിനു ശേഷം അവരുടെ ഇടയിൽ നിന്നും മെല്ലെ മാറി.
 
ഇന്ദ്രനെ വിളിച്ച് അനുവിനെയും ഭദ്രനെയും കാണിച്ചു കൊടുത്തു. അതുകണ്ട് ഇന്ദ്രനും സന്തോഷമായി.
 
ഒട്ടും തന്നെ സമയം കളയാതെ വൈഗ അനുവിൻറെ അമ്മയോട് കാര്യം പറഞ്ഞു.
 
ഇന്ദ്രൻ ഗീതയോടും പറഞ്ഞു.
 
പിന്നെ കാര്യങ്ങൾ എല്ലാം വളരെ ഫാസ്റ്റ് ആയി നടന്നു. രണ്ടു കൂട്ടർക്കും എതിർപ്പൊന്നുമില്ല.
 
വൈഗ പറഞ്ഞു.
 
“ലച്ചുവിൻറെ എൻഗേജ്മെൻറ് നടത്തുന്നതിനൊപ്പം ഇവരുടെയും നടത്താം. എന്തായാലും അവർ twins അല്ലേ?”
 
അതുകേട്ട് എല്ലാവർക്കും സന്തോഷമായി. അവിടെ വെച്ച് തന്നെ രുദ്രനും അനുവിൻറെ അച്ഛനും എല്ലാം സംസാരിച്ചുറപ്പിച്ചു.
 
അപ്പോഴും ഒന്നുമറിയാതെ ഭദ്രനും അനുവും സംസാരിക്കുകയായിരുന്നു.
 
വൈഗ വേഗം തന്നെ അനു ഒഴിച്ച് ഫ്രണ്ട്സിനോട് എല്ലാവരോടും സന്തോഷ വാർത്ത പങ്കു വെച്ചു. എല്ലാവർക്കും ഒത്തിരി സന്തോഷമായി. രണ്ട് സിസ്റ്റേഴ്സും ഒരു വീട്ടിലെത്തിപ്പെട്ടതിൽ അവരും സന്തോഷിച്ചു.
 
എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയ ഭദ്രനോട് ഇന്ദ്രൻ പറഞ്ഞു.
 
“നാളെ നമുക്ക് ഒരു സ്ഥലം വരെ പോകണം. കാലത്തെ റെഡിയാക്കണം.”
 
എവിടെയാണ് പോകുന്നതെന്ന് സർപ്രൈസ് ആണെന്നാണ് ഇന്ദ്രൻ ഭദ്രനോട് പറഞ്ഞത്. എന്നാൽ കിടക്കാൻ നേരം ഭദ്രൻ ലച്ചുവിനോട് ചോദിച്ചു
 
“എന്തിനാണ് പോകുന്നത്? എവിടെയാണ് പോകുന്നത്?”
 
അവസാനം ലച്ചു പറഞ്ഞു.
 
“ഏട്ടൻ ഒരു പെണ്ണിനെ നിനക്ക് വേണ്ടി കണ്ടു പിടിച്ചിട്ടുണ്ട്.”
 
“പെണ്ണുകാണാനോ?”
 
അവൻ കുറച്ച് സങ്കടത്തോടെ ചോദിച്ചു.
 
“അതെ, എന്താ നീ മറന്നോ ഏട്ടൻ കണ്ടുപിടിക്കുന്ന പെണ്ണിനെ മതി എന്ന് നീ പറഞ്ഞത്.”
 
“പറഞ്ഞത് ശരിയാണ് പക്ഷേ ഇത്ര പെട്ടെന്ന് ... “
 
ഭദ്രൻ എന്തു പറയണമെന്നറിയാതെ വിഷമിച്ചു.
 
അവൻ പറയുന്നതെല്ലാം കേട്ട് ലച്ചു അവനോട് ചോദിച്ചു.
 
“എന്താടാ... നിൻറെ മനസ്സിൽ എന്തെങ്കിലും ഉണ്ടോ?”
 
അത് കേട്ട് ഭദ്രൻ പറഞ്ഞു.
 
“ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്... പക്ഷേ ഡിസിഷൻ എടുക്കാൻ മാത്രം ഒന്നുമില്ല. അതുകൊണ്ട് ഏട്ടൻ എന്തു പറഞ്ഞാലും എനിക്ക് സമ്മതമാണ്.”
 
അത് കേട്ട് ലച്ചു ചിരിയോടെ ചോദിച്ചു.
 
“പറയെടാ ആരാണെന്ന്...”
 
“അത് അങ്ങനെ ഒന്നും ഇല്ല ലച്ചു. ഞാൻ ഇന്ന് ആദ്യമായിട്ട് ആ കൊച്ചിനെ കാണുന്നത് തന്നെ. കണ്ടപ്പോൾ എന്തോ ഒരു സന്തോഷം തോന്നി. സംസാരിച്ചു, ഒട്ടും മുഷിവ് തോന്നിയില്ല. ഏട്ടത്തിയുടെ ഒക്കെ പോലെ... അത് വിട്... ഇതിന് ആരോടും പറയണ്ട. നമുക്ക് കിടക്കാം...”
 
അവൻ പറഞ്ഞു.
 
അവൾ സമ്മതിച്ചു. പിന്നെ ലച്ചു ഭദ്രൻ അറിയാതെ അവളുടെ ഫോൺ കട്ട് ചെയ്തു.
 
അപ്പുറത്തെ റൂമിൽ ഇരുന്ന് അവരുടെ സംസാരം കേട്ട് ഇന്ദ്രനും വൈഗയും സന്തോഷത്തോടെ ചിരിച്ചു. പിന്നെ അവരും ഉറങ്ങാൻ കിടന്നു.
 
നെക്സ്റ്റ് ഡേ അഞ്ചുപേരും കൂടി അനുവിനെ കാണാൻ അവളുടെ വീട്ടിൽ പോയി.
 
എവിടെ പോകുന്നു എന്നോ, എന്തിനു പോകുന്നു എന്നോ ഒന്നും തന്നെ ഭദ്രൻ ചോദിച്ചില്ല.
 
എന്നാൽ രുദ്രൻ ചോദിച്ചു.
 
“ഭദ്ര, നീ എന്താ ചോദിക്കാത്തത് നമ്മൾ എവിടെ പോവുകയാണെന്ന്?”
 
ഭദ്രൻ അതിനു മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
 
“പെണ്ണുകാണാൻ ആണ് നമ്മൾ പോകുന്നത് എന്ന് ഇന്നലെ ലച്ചു പറഞ്ഞിരുന്നു. ഏട്ടൻ കണ്ടു പിടിച്ച പെണ്ണാണെന്നും അവൾ ഇന്നലെ തന്നെ പറഞ്ഞിരുന്നു. ഇതിൽ പിന്നെ ഞാനെന്തു പറയാനാണ്?”
 
അത് കേട്ട് ഇന്ദ്രൻ പറഞ്ഞു.
 
“ഞാൻ അല്ല, നിൻറെ ഏട്ടത്തി ആണ് കണ്ടുപിടിച്ചത്.”
 
“ആണോ? എങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ. പിന്നെ എനിക്ക് എന്തായാലും ഇപ്പൊ കല്യാണം ഒന്നും പറ്റില്ല എന്ന് അറിയാമല്ലോ?”
 
അവൻ പറയുന്നത് കേട്ട് ലച്ചു പറഞ്ഞു.
 
“അല്ലെങ്കിലും നിന്നോട് ഇപ്പോൾ തന്നെ കെട്ടാൻ ആരും പറഞ്ഞില്ലല്ലോ? എൻറെ കല്യാണത്തിന് മുൻപ് എങ്ങാനും നീ ആരെയെങ്കിലും കൊണ്ടുവന്നാൽ...”
 
ഒന്നു നിർത്തി അവൾ തുടർന്നു.
 
“ഒന്നു കൊണ്ട് തന്നെ മതിയായി അല്ലേ അമ്മേ...”
 
ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ വൈഗ അവളെ കൂർപ്പിച്ചു നോക്കി.
 
അതു കേട്ട് എല്ലാവരും ചിരിച്ചു.
 
പിന്നെ ഇന്ദ്രൻ പറഞ്ഞു.
 
“അത് ലച്ചു മോള് പറഞ്ഞത് ശരിയാണ്. പാർട്ണർ in ക്രൈം അല്ലേ കൂടെ കൂടുന്നത്. അപ്പൊ പിന്നെ ഇനി എന്തൊക്കെ കാണണം ഈശ്വരാ...”
 
അതുകേട്ട് ചിരിയോടെ രുദ്രൻ പറഞ്ഞു.
 
“എൻറെ മോളെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ... രണ്ടിനും കിട്ടും എൻറെ കയ്യിൽ നിന്നും.”
 
അതുകേട്ട് ലച്ചു ചോദിച്ചു.
 
“ഞാനും ഏട്ടന്മാരും ആണോ അമ്മയുടെയും അച്ഛനെയും മക്കൾ, അതോ ഏട്ടത്തിയോ?”
 
അതിനു മറുപടി രുദ്രനും ഗീതയും ഒരുമിച്ചായിരുന്നു നൽകിയത്.
 
“എന്താ സംശയം ഞങ്ങളുടെ മകൾ വൈഗ തന്നെ. ഞങ്ങളുടെ കാന്താരി…”
 
അതും പറഞ്ഞ് എല്ലാവരും ചിരിച്ചു.
 
ആ സമയം ഭദ്രൻ ആലോചനയോടെ ചോദിച്ചു.
 
“അതെന്താ ഏട്ടാ partner in crime എന്നു പറഞ്ഞത്. ഏട്ടത്തിയുടെ റിലേറ്റീവ് ആണോ നമ്മൾ കാണാൻ പോകുന്നത്?”
 
അത് കേട്ട് ഇന്ദ്രൻ പറഞ്ഞു.
 
“നിനക്കുള്ള ആൻസർ ദാ ആ കാണുന്ന വീട്ടിലുണ്ട്.”
 
അപ്പോഴാണ് അവർ വീട് എത്തിയത് എല്ലാവരും ശ്രദ്ധിച്ചത്.
 
ഭദ്രൻ പിന്നെ ഒന്നും പറഞ്ഞില്ല. ഒരു ഇരുനില കെട്ടിടം. വീടിനു മുൻപിൽ വീടിൻറെ പേര് ഭദ്രൻ കണ്ടു.
 
'അനുരാഗം'
 
അതുകൊണ്ട് അവൻ മനസ്സിൽ പറഞ്ഞു.
 
‘ഇത് കൊള്ളാമല്ലോ….’
 
ഒരുവിധം വലിയ വീടാണ്. മുറ്റത്ത് നിറഞ്ഞ ഒരു ഗാർഡനും ഉണ്ട്. എല്ലാം മനസ്സിന് കുളിർമ നൽകുന്നതായാണ് അവനു തോന്നിയത്.
 
അതേസമയം അവർക്ക് പിന്നിലായി ഒരു കാർ കൂടി വന്നു നിന്നു. അതിൽനിന്നും വൈഗയുടെ 5 ഫ്രണ്ട്സും ഇറങ്ങി വന്നു. അവരും ചിരിച്ചുകൊണ്ട് ഇന്ദ്രനോടൊപ്പം അകത്തുകയറി.
 
എല്ലാം കൂടി ഭദ്രന് ചെറുതായി മിന്നി തുടങ്ങി. friends ൽ ഒരാൾ കുറവ്, മാത്രമല്ല താൻ പെണ്ണു കാണാൻ ചെല്ലുന്നിടത്ത് ഇവർ എന്തിനു വന്നു. പോലീസിൻറെ ബുദ്ധി പ്രവർത്തിച്ചു തുടങ്ങി.
 
എന്തായാലും അകത്തുചെന്ന് ഏതാനും സമയത്തിനുള്ളിൽ തന്നെ സർപ്രൈസ് പൊളിച്ചു കൊണ്ട് അനുവും ഭദ്രനും കണ്ടുമുട്ടി.
 
അനുവിനും അറിയില്ലായിരുന്നു ഭദ്രൻ ആണ് തന്നെ കാണാൻ വരുന്നത് എന്ന്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
 
ലച്ചുവിൻറെ ഒപ്പം തന്നെ എൻഗേജ്മെൻറ് നടത്താനും IPS ട്രെയിനിങ് കഴിഞ്ഞ് കല്യാണം ആകാമെന്നും നിശ്ചയിച്ചു.
 
എല്ലാം തീരുമാനിച്ച അവർ തിരിച്ചു പോരുകയായിരുന്നു.
 
ഭദ്രൻ വൈഗയേ hug ചെയ്തു.
 
“താങ്ക്സ് എടത്തി, ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല അനു ആകും പെണ്ണ് എന്ന്.”
 
“ഇന്നലെ ഫംഗ്ഷനിടയിൽ നീ അനുവിനെ തുരു തുരെ നോക്കുന്നത് വൈഗ കണ്ടിരുന്നു. അതു കണ്ട് അവൾ നിങ്ങൾക്ക് സംസാരിക്കാനായി അവസരമൊരുക്കി. എന്നോടും അനുവിൻറെ അമ്മയോടും കാര്യങ്ങൾ ഇന്നലെ തന്നെ പറഞ്ഞു. എല്ലാവരും അവിടെ തന്നെ ഉണ്ടായിരുന്നതു കൊണ്ടു അച്ഛന്മാരും സംസാരിച്ചു. എല്ലാവർക്കും സമ്മതമായി. ഇതാണ് ഇന്ന് തന്നെ പെണ്ണ് കാണാൻ തീരുമാനിച്ചത്.”
 
ഇന്ദ്രൻ പറയുന്നത് കേട്ട് ഭദ്രൻ വായും പൊളിച്ച് ഇരുന്നു പോയി. പിന്നെ അതിശയത്തോടെ പറഞ്ഞു.
 
“ഇത്രയൊക്കെ അവിടെ സംഭവിച്ചുവോ ഞങ്ങൾ ഒന്ന് സംസാരിച്ച് വന്നപ്പോഴേക്കും.”
 
അവൻറെ സംസാരം കേട്ടപ്പോൾ എല്ലാവരും ചിരിച്ചു. രുദ്രൻ പറഞ്ഞു.
 
“അതാണ് എൻറെ കാന്താരി... ഡിസിഷൻ എടുക്കാൻ താമസിക്കില്ല. എല്ലാം നോക്കി തന്നെ ചെയ്യും.”
 
“അതൊന്നും പറഞ്ഞിട്ട് കാര്യമില്ല അച്ഛാ... അനുവിനെയും ഭദ്രനെയും എനിക്കറിയാം. അവർ ജല്ലാവും എന്ന് എനിക്ക് തോന്നി. ഞാൻ എൻറെ സജക്ഷൻ പറഞ്ഞു. ഈ കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് അവരാണ്. അവർ സംസാരിക്കട്ടെ ആദ്യം. എന്നിട്ട് തീരുമാനിക്കട്ടെ എന്തു വേണം മുന്നോട്ട് എന്ന്.”
 
എല്ലാം കേട്ടു കൊണ്ടിരുന്ന ഗീത പറഞ്ഞു.
 
“എന്നാലും എൻറെ മക്കൾ ആരും ലൈഫ് പാർട്ട്ണറെ തിരഞ്ഞെടുക്കാൻ സമയമെടുത്തില്ല.”
 
“ഇന്ദ്രൻ നിമിഷ നേരംകൊണ്ട് വൈഗയെ കണ്ടു പിടിച്ച് കല്യാണം കഴിച്ചു. ലച്ചുവിൻറെ കാര്യവും ഏകദേശം അങ്ങനെ തന്നെ. ഇപ്പൊ ഭദ്രനും അതേ വഴിക്ക് തന്നെ. അമ്മയ്ക്ക് സന്തോഷമായി.”
 
സംസാരിച്ച് സംസാരിച്ച് അവർ വീട് എത്തിയത് അറിഞ്ഞില്ല. വൈഗ പറഞ്ഞു
 
“അനുവിൻറെ നമ്പർ ഞാൻ നിനക്ക് അയച്ചിട്ടുണ്ട്, അവളോട് ഇന്നു തന്നെ സംസാരിക്കണം ഭദ്ര...”
 
“അല്ലെങ്കിലും എൻറെ ഏടത്തി സൂപ്പർ ആണെന്നും പറഞ്ഞ്” അവളുടെ രണ്ടു കവിളുകളും പിടിച്ചു വലിച്ചു കൊണ്ട് അവൻ അകത്തേക്കോടി.
 
അത് കണ്ടു വന്ന ഇന്ദ്രൻ ചോദിച്ചു.
 
“ഇവൻ ഐപിഎസ് ട്രെയിനിങ് തന്നെയാണോ ചെയ്യുന്നത്. കുട്ടികളിക്ക് ഒരു കുറവുമില്ല.”
 
അത് കേട്ട് ഗീത പറഞ്ഞു.
 
“അതെങ്ങനെയാ ഈ അച്ഛൻറെ അല്ലേ മകൻ. അച്ഛൻറെ കുട്ടികളി ഇതുവരെ മാറിയിട്ടില്ല.”
 
അതുകേട്ട് രുദ്രൻ പറഞ്ഞു.
 
“അതെങ്ങനെയാണ് ഭാര്യയെ, നമ്മൾ ഇപ്പോഴും ചെറുപ്പം അല്ലേ?”
 
അതും പറഞ്ഞ് രുദ്രൻ ഗീതയുടെ പുറകെ അകത്തേക്ക് നടന്നു.
 
അത് കണ്ടു കൊണ്ട് വൈഗക്കരികിൽ വന്ന് ഇന്ദ്രൻ പറഞ്ഞു.
 
“നമ്മൾ മാത്രമാണ് ഇങ്ങനെ മസിലും പിടിച്ച് നടക്കുന്നത്.”
 
അത് കേട്ട് വൈഗക്ക് ചിരി വന്നെങ്കിലും അത് കാണിക്കാതെ അവൾ തിരിച്ചടിച്ചു.
 
“കാലത്ത് എന്നും ഉരുട്ടി കേറ്റുന്നതല്ലേ? എവിടെയെങ്കിലും ഉപകാരപ്രദം ആകണ്ടേ?”
 
അത് കേട്ട് ഇന്ദ്രൻ പറഞ്ഞു.
 
“അത് ശരി അങ്ങനെയാണോ? എന്നാൽ ഞാൻ ഉരുട്ടി കേറ്റുന്ന മസിൽ കൊണ്ട് വേറെയും ഒരു ഉപയോഗമുണ്ട്. ഇന്ന് തൊട്ട് എൻറെ ഭാര്യക്ക് അത് മനസ്സിലാകും.”
 
അത്രയും പറഞ്ഞ് മീശയും പിരിച്ച് അവളെ ഒന്ന് നോക്കി ഇന്ദ്രൻ മുകളിലേക്ക് കയറിപ്പോയി.
 
അവൾ ഓർത്തു.
 
‘ഇതാണ് ഉറങ്ങുന്ന സിംഹത്തിൻറെ വായിൽ കോലിട്ട് കുത്തുക എന്ന് പറയുന്നത്. വെറുതെ വേണ്ടാത്ത പണിക്കു പോയി. ഇനി എന്തായാലും വരുന്നത് സന്തോഷത്തോടെ നേരിടണം. അല്ലാതെന്താ...’
 
‘ഇത് വൈഗയാണ്, ഒന്നിനെയും പേടിക്കില്ല... അങ്ങനെയൊക്കെ പറയാം, പക്ഷേ കളി കാര്യം ആകുമോ എന്ന് ചെറിയൊരു ഭയം...’
 
അതൊക്കെ ചിന്തിച്ച് ബെഡ്റൂം എത്തിയത് പാവം വൈഗ അറിഞ്ഞില്ല.
 
എന്നാൽ അവളുടെ ഓരോ ചലനവും നോക്കി ആസ്വദിച്ചു ഒരാൾ നിന്നിരുന്നു.
 
അവൾ വാതിലിനടുത്തെത്തിയതും ഇന്ദ്രൻ വലിച്ച് അകത്തോട്ടു കയറ്റി. സത്യത്തിൽ അപ്പോഴാണ് അവൾ റൂമിലെത്തിയ കാര്യം അറിഞ്ഞത് തന്നെ.
 
ഇന്ദ്രൻ അകത്തു കടന്ന വൈഗയേ തന്നിലേക്ക് അടുപ്പിച്ചു. അവളുടെ അരക്കെട്ടിൽ അമർത്തിപ്പിടിച്ചു.
 
വൈഗയിൽ ഒരു ഇലക്ട്രിക് ഷോക്ക് പാസായ ഫീലിംഗ് ആണ് ഉണ്ടായത്. എന്നത്തേയും പോലെ അവൾ വിയർക്കാൻ തുടങ്ങി. അവളുടെ ബോഡി റിയാക്ഷൻ ഇന്ദ്രനെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചു.
 
അവൻ അവൻറെ കൈകൾ അവളുടെ മുഖത്തേക്ക് കൊണ്ടു വന്നു. രണ്ടു കൈകളിൽ അവൻ അവളുടെ മുഖം കോരിയെടുത്തു.

വൈകേന്ദ്രം Chapter 44

വൈകേന്ദ്രം Chapter 44

4.8
9433

വൈകേന്ദ്രം Chapter 44   നന്നായി കണ്മഷി എഴുതിയ നീളമുള്ള കണ്ണുകൾ, പിടയ്ക്കുന്ന കൺപീലികൾ, ചുവന്നു തുടുത്ത മൂക്കിൽ ഇന്ദ്രനീലം മൂക്കുത്തി തിളങ്ങുന്നു. അവളുടെ ചുവന്നു തുടുത്ത തക്കാളി പോലുള്ള കവിളുകൾ അവനിലെ സിരകളിൽ ചൂടു പിടിപ്പിക്കുന്നത് അവൻ അറിഞ്ഞു.   അവൻറെ നോട്ടം അവളുടെ ചുണ്ടുകളിൽ എത്തിയതും, തേടി കൊണ്ടിരുന്ന എന്തോ കണ്ണിൽ പെട്ടത് പോലെ അവന് തോന്നി. അവനറിയാതെ തന്നെ അവൻറെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ പതിഞ്ഞു.   അതറിഞ്ഞ് വൈഗ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു. എന്നാൽ ഇന്ദ്രൻ അവളുടെ കീഴ്ചുണ്ടിൽ മൃദുവായി കടിച്ചു. അവളുടെ വായിൽ നിന്നും എരിവ് വലിച്ചു വിടുന്ന സമയം മതിയ