എന്നാലും ആകണ്ണുകൾ തന്റെ പ്രിയപ്പെട്ടതിനെ തിരഞ്ഞു പോയിരുന്നു. ദേവി പരമാവധി ശ്രീയെ നോക്കാതിരിക്കാൻ ശ്രദ്ധിച്ചു.
തുടരുന്നു.
കണ്ണന്റെ ഡ്യൂക്കിന്റെ ശബ്ദം കേട്ട ശ്രേയയുടെ മുഖം വിടർന്നു. 🥰
ദേവിയെ തറവാട് ചുറ്റി കാണിക്കാൻകൊണ്ടുവന്നതാണ് മൂന്നാ ളും ശരൺ ശ്രീയെ വലിച്ചു കൊണ്ട് പോരുകയായിരുന്നു. ഇടക്കിടെ ദേവിയിലേയ്ക്ക് ശ്രീയുടെ നോട്ടം പാളി വീഴും. ദേവി ശ്രദ്ധിക്കുമ്പോൾ കണ്ണിറുക്കി കാണിക്കും.😄😄🥰
നാലാളെയും തിരഞ്ഞിറങ്ങിയ കണ്ണൻ ശ്രേയയെ കണ്ട് പുഞ്ചിരി തൂകി. തൊടിയിലേയ്ക്ക് വരുവാൻ ആംഗ്യം കാണിച്ചു. ഈ സമയം സാവിത്രിയമ്മയും ലച്ചുവും പാറുവമ്മയും പഴംപൊരിയും ചായയും ഉണ്ടാക്കി.ചേട്ടാനിയന്മാർ കൃഷിയെക്കുറിച്ചും ഒടുവിൽ ദേവിയുടെയും ശ്രീയുടെയും കാര്യത്തെ ക്കുറിച്ച് സംസാരമായി. അപ്പോഴേക്കും ചായയും പലഹാരവുമായി അമ്മമാരും അവരോടൊപ്പം കൂടി. ശ്രീയുടെ ഇഷ്ടത്തെക്കുറിച്ചു പണിക്കരും സാവിത്രിയും ശങ്കരനോടും പാർവതിയോടും പറഞ്ഞു.
ദേവിയുടെ താല്പര്യം ശ്രീ ചോദിച്ചറിയട്ടെയെന്നും ദേവിയുടെ വീട്ടുകാരെ ഐക്കര വഴി അറിയിക്കാമെന്നും തീരുമാനിച്ചു. 😊
എന്നാൽ ഈ തീരുമാനങ്ങൾ ഒന്നുമറിയാതെ ദേവി തറവാട്ടിനകത്തളവും മുറികളും കാണുന്ന തിരക്കിലായിരുന്നു. ശ്രേയ ഇപ്പോൾ വരാമെന്നും പറഞ്ഞു കണ്ണന്റെ പിറകെ തൊടിയിലേക്കുപോയി. ശരൺ ആണെങ്കിൽ ഒരു കാൾ വന്നു അതിന്റെ പിറകെ അകത്തളത്തിലിരുന്നു. ദേവി അക്ഷമയോടെ അവനെ നോക്കി നിന്നു.ശ്രീയെ നോക്കുമ്പോൾ അല്പം പരിഭ്രമം ഇല്ലാതില്ല.ചെറുക്കൻ ഇപ്പോൾ ഒന്നും വരുന്ന ഭാവം ഇല്ലാത്തതിനാൽ പയ്യെ ഇടനാഴിയിലൂടെ നടന്നു.ദേവി എനിക്കു തന്നോട് സംസാരിക്കുവാൻ ഉണ്ട് വിരോധമില്ലെങ്കിൽ കുളപ്പടവിലേയ്ക്ക് വരാമോ 🙁 താൻ പേടിക്കേണ്ട ഞാൻ ഒന്നും ചെയ്യില്ലടോ. അപ്പോഴത്തെ അവന്റെ മുഖഭാവം എന്നെ മറുത്തു ചിന്തിക്കാൻ ഇടയാക്കിയില്ല.ഇഷ്ടംപോലെ ആമ്പൽ ഉള്ള കുളമായിരുന്നു ഞങ്ങൾ പടവിലിരുന്നു.
തുടരും.....