ദേവിയോട് ശ്രീ അച്ഛനമ്മമാർ പറഞ്ഞ കാര്യം വിവരിച്ചു.
തുടരുന്നു.
ദേവി ഞാൻ അമ്മയോട് എല്ലാകാര്യങ്ങളും പറയാറുണ്ട് അതുപോലെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളായ തന്റെ കാര്യവും ഞാൻ വെളിപ്പെടുത്തി. അമ്മ ഞാൻ അറിയാതെ കണ്ണനെ നെല്ലാട്ടേക്കു വിട്ടു തന്നെക്കുറിച്ചറിയുകയും ആ വിവരം അച്ഛനോട് പറഞ്ഞു ഓക്കേ ആക്കുകയും ചെയ്തു. ഇന്ന് അച്ഛനും കൊച്ചച്ഛനും കൂടി തന്റെ വീട്ടുകാരെ അറിയിക്കുന്നതിനായി ഐക്കരയോട് പറയാൻ പോവുകയാണ്. അവരുടെ സമ്മതം കൂടി കിട്ടിയാൽ ദേവലോകംതറവാട്ടിലെ ശ്രീനന്ദന്റെ സ്വന്തം ദേവിയാകും പെണ്ണെ നീ❤🥰🥰
നിസ്സഹായായി നിൽക്കുന്ന ദേവിയുടെ കണ്ണിൽനിന്നും കണ്ണു നീർ ഒഴുകികൊണ്ടിരുന്നു. ദേവിയുടെ കണ്ണു നീർ കണ്ട് ശ്രീയുടെ ഉള്ളം വിങ്ങി. അവളുടെ ചുമലിൽപ്പിടിച്ചു തന്റെ നെഞ്ചോടു ചേർത്തു . ശ്രീയുടെ നെഞ്ചിൽ തലചായ്ച്ചു ദേവി തന്റെ സങ്കടം ഒഴുക്കി തീർത്തു.😢😢😢
നെഞ്ചോടു ചേർന്ന് വിതുമ്പുന്ന ദേവിയെ ശ്രീ അലിവോടെ നോക്കി. തേങ്ങലുകൾ അവസാനിപ്പിച്ചു ദേവി ശ്രീയെ നോക്കി തൊഴുകൈയോടെ 🙏😢 പറഞ്ഞു ഞാൻ ആരെന്നറിയാതെ ഇത്രയും എന്നെ സ്നേഹിക്കുന്ന അങ്ങയോടു എനിക്കു എന്റെ ജീവിതം എന്താണെന്ന് വെളിപ്പെടുത്തേണ്ടതായുണ്ട്. അതു കേൾക്കണം ദയവുചെയ്ത് എന്നെ മനസ്സിലാക്കണം.
ദേവിയുടെ പാസ്റ്റ്
ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം എന്ന ഗ്രാമത്തിലെ വില്ലുമംഗലം തറവാട്ടിലെ മാധവൻ തമ്പിയുടെയും അരുന്ധതി യുടെയും ഒരേ ഒരു മകളായിരുന്നു ഞാൻ.
എന്റെ എല്ലാം സന്തോഷങ്ങളും അവസാനിച്ചത് എന്റെ നാലാം പിറന്നാളിനന്നായിരുന്നു. അന്ന് രാവിലെ അമ്മയെ വിളിച്ചിട്ട് എഴുന്നേറ്റില്ല. കരഞ്ഞു നിലവിളിച്ച എന്നെ ചെറിയമ്മയെ ഏൽപ്പിച്ചു അച്ഛനും ചെറിയച്ഛനും അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി.😥😥
തുടരും.....