Aksharathalukal

ശ്രീദേവി 20

എനിക്കു നഷ്ടപ്പെട്ട സ്നേഹം അവിടുത്തെ അച്ഛനും അമ്മയും തന്നു 😊
സഹോദരസ്നേഹവും ലഭിച്ചു.
ദേവിയുടെ ജീവിതം അറിഞ്ഞ ശ്രീയേക്കു അവൾ അന്ന് അനുഭവിച്ച ദുഃഖം ഉൾക്കൊള്ളാൻ ആവുന്നില്ലായിരുന്നു ഒരു കാറ്റ് പോലെ അവളെ  നെഞ്ചോടു ചേർത്തു ആനെറുകയിൽ മുകർന്നു കൊണ്ട് പറഞ്ഞു നിന്നെ ഞാൻ ഒന്നിന് വേണ്ടിയും ഉപേക്ഷിക്കില്ല. എന്റെ മരണത്തോടെയല്ലാതെ ഞാൻ നിന്നിൽനിന്നും അകലില്ല.
ദേവി വിതുമ്പികൊണ്ടും ഒത്തിരി സന്തോഷത്തോടെയും അവന്റെ നെഞ്ചോടു ചേർന്ന് നിന്നു.😊😊
 
ഇരുവരെയും കാണാതെ  തിരക്കി  വന്ന അച്ഛനമ്മമാരും കണ്ണനും  ശ്രേയയും ശരണും നിറ കണ്ണുകളോടെ നോക്കിനിന്നു. ദേവി പറഞ്ഞത്  മുഴുവനും അവരും  കേട്ടിരുന്നു.
ശ്രീ തലയുയർത്തി  നോക്കുമ്പോൾ നിറക്കണ്ണുകളോടെ നിൽക്കുന്ന തന്റെ  കുടുംബത്തെ കണ്ടു അതിൽ  നിന്നും അവർ എല്ലാം കേട്ടു എന്നു മനസ്സിലാക്കി. ഞാൻ  ദേവിയുടെ താടി പിടിച്ചുയർത്തി അവരെ എല്ലാവരെയും കാട്ടി. പെട്ടെന്നു അവൾ എന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി തലകുനിച്ചു  നിന്നു. അമ്മയും ചെറിയമ്മയും അവളുടെ  ശിരസ്സിൽ തലോടി  മോളെ ഇന്ന് മുതൽ  നിനക്കു രണ്ടമ്മമാരും രണ്ടു അച്ഛൻ മാരും ഉണ്ട്.
 
ദേവി -എനിക്കു വിശ്വസിക്കാൻ ആയില്ല ഇത്രയും സ്നേഹം ഇവരിൽ  നിന്നും കിട്ടിയ ഞാൻ   ഭാഗ്യവതിയാണ്. കണ്ണുകൾ ഉയർത്തി ശ്രീയെ നോക്കിയപ്പോൾ ആകണ്ണുകളിൽ  എന്നോടുള്ള പ്രണയം മാത്രമാണ് കാണായത്.
ശ്രീ -ദേവിയെ നോക്കുന്ന ഓരോ നിമിഷം  കഴിയും തോറും എന്നിൽ പ്രണയം നിറയുകയാണ്. ഞങ്ങളുടെ മിഴികൾ പരസ്പരം ലയിച്ചു നിന്നു ഒരിക്കലും പിരിയരുത് എന്ന പോലെ ❤🥰🥰🥰
 
തുടരും.....
 

ശ്രീദേവി 21

ശ്രീദേവി 21

4.4
2063

അപ്പോൾ എങ്ങനാ ശ്രീയുടെ തോളിൽ ഒരടികൊടുത്തു കണ്ണൻ. ദേവിയും ശ്രീയും ചമ്മലോടെ മിഴികൾ പിൻ വലിച്ചു. അച്ഛനമ്മമാർ നിറചിരിയോടെ അവരെ  ചേർത്തു നിർത്തി 😄😄   എല്ലാവരും  താഴേക്കു ചെന്നു അപ്പോഴേക്കും മുകുവമ്മാവൻ (കാര്യസ്ഥൻ മുകുന്ദൻ )ഐക്കരയെ വിളിച്ചു വരുത്തിയിരുന്നു. എങ്ങനാണ് പണിക്കരദ്ധേഹം ആ കുട്ടിയുടെ തറവാട്ടിൽ അറിയിക്കേണ്ടേ 😊 തമ്പിയദ്ദേഹത്തെയും കുട്ടിയുടെ ചെറിയമ്മ അനുരാധയെയും മാത്രമേ  ഞാൻ കണ്ടിട്ടുള്ളൂ. സാവിത്രിയമ്മചായയും പഴംപൊരിയുംവച്ചു കൊണ്ട് പറഞ്ഞു അവർ  സമ്മതിച്ചാലും ഇല്ലേലും ഈ  കുടുംബത്തിലേയ്ക്ക് ദേവിമോൾ തന്നെയാണ്  മരുമകളായി വരത്ത