Part-44
ദത്തൻ വർണയെ നോക്കി മുറ്റത്തേക്ക് ഇറങ്ങിയതും ഉമ്മറത്തെ സ്റ്റേപ്പിലായി ഭദ്രയും ശിലുവും ഇരിക്കുന്നു.
വർണ മുറ്റത്ത് വച്ചിരിക്കുന്ന ചെടി ചട്ടികളിലെ പൂവുകളെ കുറിച്ച് നിന്ന് ക്ലാസ് എടുക്കുകയാണ്.
" ഇത് വെറും രണ്ട് ചെടിയല്ലാ ദത്താ. നമ്മുടെ മക്കളാ "പണ്ട് സനൂപിന്റെ പെങ്ങൾ വർണയുടെ ചെടികൾ നശിപ്പിച്ചപ്പോൾ അവൾ പരാതി പറഞ്ഞ് കരഞ്ഞത് ദത്തന് ഓർമ വന്നു.
വർണ കാര്യമായ ക്ലാസ്സെടുക്കലിൽ ആണ് ഭദ്രയും ശിലുവും താടിക്ക് കൈ കൊടുത്ത് അതെല്ലാം കേൾക്കുന്നുണ്ട്.
" ഇത്തിരി സ്ഥലം തന്നാൽ അടിയനു കൂടി ഇരിക്കാമായിരുന്നു. " അത് പറഞ്ഞ് ദത്തൻ ഭദ്രയുടേയും ശിലുവിന്റെയും ഇടയിൽ കയറി ഇരുന്നു.
"നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നേ. എന്നേ എന്താ ആദ്യമായിട്ട് കാണുകയാണോ " ശിലുവിന്റെയും ഭദ്രയുടേയും നോട്ടം കണ്ട് ദത്തൻ ചോദിച്ചതും രണ്ടു പേരും കരച്ചിലോടെ ദത്തന്റെ തോളിലേക്ക് ചാഞ്ഞു.
"അയ്യേ ... ഇതെന്താ നിങ്ങൾ കരയുന്നേ. നിങ്ങളുടെ ഇടയിൽ കയറി ഇരുന്നത് കൊണ്ടാണോ. എന്നാ ഞാൻ പോയേക്കാം. സയാമിസിസ് ഇരട്ടകൾ കരയണ്ട " അത് കേട്ടതും രണ്ടു പേരും അവനെ കൂർപ്പിച്ച് നോക്കി.
"സോറി എട്ടാ . ഞങ്ങൾ .. ഞങ്ങൾ പേടിച്ചിട്ടാ എട്ടനോട് മിണ്ടാൻ വരാതെ ഇരുന്നത്" ഭദ്ര തേങ്ങി കൊണ്ട് പറഞ്ഞു.
" അതൊന്നും സാരില്യ. എന്റെ കുട്ടികൾ ആദ്യം കണ്ണ് തുടച്ചേ "
" ഈ വീട്ടിൽ വന്നിട്ട് ഇത്രയും ദിവസമായിട്ടും എട്ടന് ഇന്നാണോ ഞങ്ങളെ ഓർമ വന്നത് " ശിലു കണ്ണു തുടച്ച് പരാതി പറഞ്ഞു.
"സോറി എന്റെ ശിലു മോളേ ..ഞാൻ കരുതി നിങ്ങൾക്കും എന്നോട് ദേഷ്യമാണെന്ന് വെറുപ്പാണെന്ന് . "
" ഞങ്ങൾക്ക് അങ്ങനെ എട്ടനെ വെറുക്കാൻ പറ്റോ. ചെറുപ്പം മുതൽ ഞങ്ങൾ കണ്ടു വളർന്നതല്ലേ ഈ ദേവേട്ടനെ . ആ എട്ടൻ തെറ്റ് ചെയ്യില്ലാ എന്ന് ഞങ്ങൾക്ക് അറിയാം"
"പക്ഷേ ഇവിടെയുള്ള എല്ലാവരും എനിക്ക് എതിരായിരുന്നുല്ലോ. അതൊക്കെ കണ്ടും കേട്ടും നിങ്ങൾക്കും എന്നോട് ദേഷ്യമാണെന്ന് തെറ്റിദ്ധരിച്ചു. പിന്നെ ഇന്നലെ ദേ .. ഇവൾ പറഞ്ഞപ്പോഴാ ഞാൻ നിങ്ങളുടെ സങ്കടത്തെ പറ്റി അറിഞ്ഞത് "
അത് പറഞ്ഞ് ദത്തൻ വർണയെ നോക്കി. അവളുടെ ആ നിൽപ് കണ്ടപ്പോൾ തന്നെ ദത്തന് എന്തോ ഒരു പന്തികേട് തോന്നിയിരുന്നു.
അവൾ ദത്ത നേയും അവന്റെ അടുത്തിരിക്കുന്ന ശിലുവിനേയും ഭദ്രയേയും മാറി മാറി നോക്കി. മുഖം വീർപ്പിച്ചാണ് നിൽപ്പ്.
" ഇതെന്താ നിനക്ക് പറ്റിയത് "
" ഇവടെ ഒരാള് തൊണ്ട പൊട്ടി ഇക്കണ്ട ചെടികളെ കുറിച്ച് പറയുമ്പോൾ നിങ്ങൾ അവിടെ സെന്റി സീൻ അഭിനയിച്ച് കൊണ്ട് ഇരിക്കാ. ലോകത്ത് ഇങ്ങനെ ഒരു ആങ്ങളയും പെങ്ങമാരും ഇല്ലാത്ത പോലെ"
" ഇവൾക്ക് അസൂയ ആണ് എട്ടാ "
"പിന്നെ എനിക്ക് എന്തിന് ആസൂയാ. നിങ്ങൾ അടുത്ത് ഇരിക്കുകയോ കെട്ടിപ്പിടിക്കുകയോ കരയുകയോ ചിരിക്കുകയോ എന്താ വച്ചാ ചെയ്യ് എനിക്കെന്താ .." അവൾ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു
"അപ്പോ അതാണ് കാര്യം. ഏട്ടൻ ഞങ്ങളുടെ അടുത്ത് ഇരിക്കുന്നതും സംസാരിക്കുന്നതും ഇവൾക്ക് ഇഷ്ടമില്ല .ഇതിനെയാണ് പച്ച മലയാളത്തിൽ കുശുമ്പ് എന്ന് പറയുന്നത് "
ഭദ്ര പറഞ്ഞതും വർണയുടെ മുഖം ഒന്നുകൂടി വീർത്തു .
"കുശുമ്പോ... എനിക്കോ... പിന്നെ
എനിക്ക് കുശുമ്പ് തോന്നാൻ മാത്രം എന്താ ഇവിടെ ഉള്ളത് . ആഹ്...ഇപ്പോഴാ എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്. ദത്താ... നീ ഒന്നിങ്ങ് വന്നേ... ഒരു കാര്യമുണ്ട്..." വർണ്ണ ദത്തൻ്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു .
"എന്ത് കാര്യം ..."അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ശിലു ചോദിച്ചു .
"അതൊക്കെയുണ്ട് ...വാ ദത്താ..."അവൾ വീണ്ടും ദത്തൻ്റെ കൈ പിടിച്ചു വലിച്ചു .
ദത്തൻ ഇരുന്നിടത്തുനിന്ന് എണീക്കാൻ നിന്നതും ശിലുവും ഭദ്രയും അതിന് സമ്മതിച്ചില്ല .
"എന്താ കാര്യം എന്ന് പറഞ്ഞിട്ടേ ഏട്ടനേ ഇവിടെ നിന്നും ഞങ്ങൾ വിടൂ..."ഭദ്ര തീർത്തു പറഞ്ഞു
"അത് ...അത്... പിന്നെ ...എനിക്ക് അസൈമെൻറ് ഏഴുതാൻ ഉണ്ട് .അതാ ..."
"നിനക്ക് അസൈമെൻറ് എഴുതാൻ എന്തിനാ ഏട്ടൻ വരുന്നേ..."
"എന്നേ ഒരാള് ഹെൽപ്പ് ചെയ്യാൻ വേണം." അവൾ വീണ്ടും ദത്തൻ്റെ കൈപിടിച്ച് വലിച്ചു .
"ഇത് ഇവളുടെ അടവാണ് . ഏട്ടനേ കൊണ്ടുപോകാൻ വേണ്ടി. ഇത്രയും നേരം ഇല്ലാത്ത അസൈൻമെൻറ് ഇവൾക്ക് ഇത്ര പെട്ടെന്ന് എങ്ങനെ വന്നു .പറ്റില്ല വർണ്ണ
.. ഞങ്ങൾ സമ്മതിക്കില്ല "
" ദത്താ നീ വരുമോ ഇല്ലയോ."
" എട്ടാ ഏട്ടൻ പോകുമോ "
ഒരുഭാഗത്ത് വർണ്ണയും മറുഭാഗത്ത് ശിലുവും ഭദ്രയും .ദത്തൻ ആകെ പെട്ട അവസ്ഥയിലാണ് .
"ഒരു 5 മിനിറ്റ്... നിങ്ങൾ ഇവിടെ ഇരിക്ക്... ഞാൻ ഇവളുടെ കൂടെ പോയി ഇപ്പോ തന്നെ തിരികെ വരാം " ദത്തൻ ഒത്തുതീർപ്പ് എന്നപോലെ പറഞ്ഞു .
"അപ്പോ ഇവളെ കിട്ടിയപ്പോ ഏട്ടന് ഞങ്ങളെ വേണ്ട അല്ലേ..." ശിലുവും ഭദ്രയും ഒരേ സ്വരത്തിൽ ചോദിച്ചു .
"അതെ ...അങ്ങനെ ഏങ്കിൽ അങ്ങനെ ..." വർണ.
"അത് നീയല്ല .ഏട്ടനാണ് പറയേണ്ടത്. പിന്നെ നിന്റെ ഭർത്താവ് ആവുന്നതിനു മുൻപേ ഞങ്ങളുടെ എട്ടനാണ് ഇത്. അപ്പോ പ്രയോറിറ്റി
ഞങ്ങൾക്കാ..."
" പിന്നെ .... അതങ്ങ് പള്ളി പോയി പറഞ്ഞാൽ മതി .ഞാൻ സമ്മതിക്കില്ല .നിങ്ങളുടെ ഭാവം കണ്ടാൽ ലോകത്ത് വേറെ ആർക്കും ഏട്ടൻ
ഇല്ലാത്തതുപോലെ ആണല്ലോ "
" അതിന് നിനക്ക് എട്ടൻ ഇല്ലലോ ." ശിലുവും വിട്ടുകൊടുത്തില്ല .
അത് കേട്ടതും വർണയ്ക്ക് തിരികെ പറയാൻ ഉത്തരം ഉണ്ടായിരുന്നില്ല.
"ഇൻസൾട്ടിങ്ങ് .... എന്നെ നിർത്തി അങ്ങ് അപമാനിക്കുകയാണല്ലേ നിങ്ങൾ .
നോക്കിക്കോ ഇതിന് ഞാൻ ഒരു പ്രതികാരം ചെയ്തിരിക്കും മാത്രമല്ല ഒരു ഏട്ടനേ കൊണ്ടുവന്ന് നിങ്ങളുടെ മുന്നിൽ നിർത്തിയില്ലെങ്കിൽ ഈ വർണ്ണയുടെ പേര് പട്ടിക്ക് ഇട്ടോ.
വർണ്ണ വെല്ലു വിളിച്ചുകൊണ്ട് പറഞ്ഞു.
" പിന്നെ നീ പറയുമ്പോഴേക്കും ഓടിവരാൻ കടയിൽ എടുത്തു വെച്ചിരിക്കുകയാണല്ലേ എട്ടൻമാരെ . പിന്നെ പട്ടിക്ക് ഒക്കെ വർണ എന്ന് പേരിടുന്നത് ബോർ അല്ലേ. അതിനും ഉണ്ടാവുമല്ലോ ഇത്തിരി നാണവും മാനവുമൊക്കെ " ഭദ്ര അത് പറഞ്ഞു നാവു വായിലേക്ക് ഇട്ടതും മുറ്റത്ത് ഒരു
പോലീസ് ജീപ്പ് വന്നു നിന്നതും ഒരുമിച്ചായിരുന്നു.
"നോക്കിക്കോ ഇതിനു ഞാൻ പകരം ചോദിക്കും " വർണ്ണ കണ്ണ് നിറച്ചു കൊണ്ടാണ് അത് പറഞ്ഞത് .അതുകണ്ട് ഭദ്രയും
ശിലുവും ഒന്ന് ഞെട്ടി .
അവർ പറഞ്ഞത് വർണയ്ക്ക് അത്രയും സങ്കടമായി എന്നവർ കരുതി. പക്ഷേ
വർണ്ണയുടെ ഒരു സൈക്കോളജിക്കൽ മൂവ്മെന്റാണത് എന്ന് ദത്തനു മാത്രമേ
അറിയാമായിരുന്നുള്ളൂ .
ജീപ്പിൽ നിന്നും ഇറങ്ങിവന്ന പാർത്ഥി കാണുന്നത് ഉമ്മറത്തെ സ്റ്റെപ്പിൽ ഇരിക്കുന്ന ദത്തനേയും ഭദ്രയെയും ശിലുവിനെയും ആണ് .
അവരുടെ മുന്നിൽ ആയി വർണ കണ്ണുനിറച്ച് നിൽക്കുന്നുമുണ്ട്. അതുകണ്ട് പാർത്ഥി അവളുടെ അരികിലേക്ക് നടന്നു.
"എന്താ ഇവിടെ ....കുട്ടി എന്തിനാ കരയുന്നേ
"പാർത്ഥി വർണയെ നോക്കി ചോദിച്ചതും അവൾ ഒന്നുകൂടി കണ്ണുനിറച്ച് അവനെ നോക്കി.
"ഇവർ രണ്ടുപേരും എന്നെ കളിയാക്കി . അതിന് ഇവനും കൂട്ടുനിന്നു. "
അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞതും പാർത്ഥി ശിലുവിനെയും ഭദ്രയേയും ഒന്ന് തറപ്പിച്ചു നോക്കി .
"ഞങ്ങളോ ... എപ്പോ.." അവരിരുവരും ഒരേസ്വരത്തിൽ പറഞ്ഞു .
"അതെ... നിങ്ങൾ തന്നെ.... എനിക്ക് ഏട്ടൻ ഇല്ല എന്നു പറഞ്ഞു കളിയാക്കിയില്ലേ .കടയിൽ പോയി വാങ്ങിക്കാൻ പറ്റുന്നതല്ല എന്ന് പറഞ്ഞില്ലേ ."
അവിടെ എന്നാണ് നടക്കുന്നതെന്ന് മനസ്സിലാവാതെ നിൽക്കുകയാണ് പാർത്ഥി .
"പാർത്ഥി എട്ടൻ എന്റെ എട്ടനാവുമോ.." വർണ അവന്റെ കൈയ്യിൽ ചുറ്റി പിടിച്ച് ചോദിച്ചതും ദത്തൻ ഒഴിച്ച് ബാക്കി മൂന്നു പേരും ഞെട്ടി.
" പറ എട്ടാ .." വർണ അവന്റെ കൈയ്യിൽ കുലുക്കി വീണ്ടും ചോദിച്ചതും അവന്റെ മുഖത്തെ ഞെട്ടൽ മാറി ഒരു പുഞ്ചിരി തെളിഞ്ഞു.
"മ്മ് " അവൻ ഒന്ന് മൂളിയതും ഭദ്രയുടേയും ശിലുവിന്റെയും കിളികൾ എല്ലാം പറന്നു പോയി.
ദത്തൻ ഇപ്പോൾ ദേഷ്യക്കാരൻ ആണെങ്കിലും പണ്ടൊക്കെ പാവം ആയിരുന്നു. തങ്ങളുടെ പൊട്ടത്തരങ്ങൾക്കും കുറുമ്പിനും ഒക്കെ കൂട്ടുനിൽക്കുന്നവൻ. പക്ഷേ പാർത്ഥി അങ്ങനെയല്ല. ഗൗരവക്കാരൻ ആണ് . അവനെ സ്റ്റേഷനിൽ അറിയപ്പെടുന്നത് തന്നെ ചെകുത്താൻ എന്നാണ്.
അവനോട് നേരെ നിന്ന് സംസാരിക്കാൻ പാർവതിക്കു പോലും ചെറിയ ഭയമുണ്ട്. അങ്ങനെയുള്ള പാർത്ഥിയുടെ അടുത്ത് വർണ ഒരു കൂസലും ഇല്ലാതെ സംസാരിക്കുന്നത് കണ്ട് അവർക്ക് അത്ഭുതമായിരുന്നു.
എന്നാൽ ദത്തൻ ഇതെല്ലാം മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നു. വർണ യുടെ ഒരു നോട്ടത്തിന്റെ അർത്ഥം പോലും മനസിലാക്കിയെടുക്കുന്ന ദത്തൻ അവളുടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു പ്രവൃത്തി പ്രതീക്ഷില്ലെങ്കിലേ അത്ഭുതം ഉള്ളൂ.
തന്റെ പിടിവാശി നേടാൻ അവൾ ഏത് കുരുട്ടുബുദ്ധിയും പ്രയോഗിക്കും എന്ന് അവളുടെ ദത്തന് അറിയാം.
"കണ്ടോ ഇപ്പോ എങ്ങനെയുണ്ട്. നിങ്ങൾ എന്നേ കളിയാക്കിയിട്ട് 10 മിനിറ്റ് തികച്ചായില്ല. അപ്പോഴേക്കും കണ്ടില്ലേ ഞാൻ ഒരു എട്ടനെ കണ്ടുപിടിച്ചത്. വർണ എന്നാ സുമ്മാവാ "
അവരെ നോക്കി ഒന്ന് പുച്ഛിച്ച ശേഷം വർണ പാർത്ഥിയുടെ കൈയ്യും പിടിച്ച് അകത്തേക്ക് നടന്നു.
"എട്ടൻ എന്തിനാ അവൾ പറയുന്നത് കേട്ട് ഇങ്ങനെ ഇളിച്ചു ഇരുന്നേ. എട്ടന് അവളെ ചീത്ത പറയാമായിരുന്നില്ലേ . കണ്ടില്ലേ കയ്യും പിടിച്ചുള്ള പോക്ക് " ശിലു കുശുബിൽ പറഞ്ഞു.
"എന്റെ അനിയത്തിമാർക്ക് അസൂയ തീരെ ഇല്ലാത്തത് എന്തായാലും നന്നായി " ദത്തൻ അവരെ കളിയാക്കി.
"വർണ പാർത്ഥിയുടെ കൈയ്യും പിടിച്ച് അകത്തേക്ക് വരുമ്പോൾ ദത്തന്റെ അമ്മ ഹാളിൽ നിൽക്കുന്നുണ്ടായിരുന്നു. അവരെ ഒരുമിച്ചു കണ്ടതും അമ്മ ദേഷ്യത്തിൽ അടുക്കളയിലേക്ക് പോയി.
"ചായ എടുക്കട്ടെ പാർത്ഥി എട്ടാ "
" വേണ്ടാ. ഞാൻ പോയി ഒന്ന് ഫ്രഷാവട്ടെ " വർണ അവന്റെ കൈയ്യിലെ പിടി വിട്ടതും പാർത്ഥി സ്റ്റയർ കയറി മുകളിലേക്ക് നടന്നു.
ശേഷം വർണയെ ഒന്ന് തിരിഞ്ഞ് നോക്കി.
" ഞാൻ ദേവന്റെ ശത്രുവല്ലേ . അവനെ ചതിക്കാൻ കൂട്ടു നിന്നവൻ അല്ലേ. എന്നിട്ട് വർണ എന്തിനാ എന്നോട് ഈ അടുപ്പം കാണിക്കുന്നേ " പാർത്ഥി തിരിഞ്ഞ് നിന്ന് സംശയത്തോടെ ചോദിച്ചു.
" അതിന് കാരണം ഒന്നേ ഉള്ളൂ. പാർത്ഥിയേട്ടനും ദത്തന്റെ ചേരയല്ലേ . ഇവിടേക്ക് വരുമ്പോൾ ദത്തൻ പറഞ്ഞത് ആരെയും കണ്ണടച്ച് വിശ്വാസിക്കരുത്. എല്ലാവരോടും ഒരു അകലം പാലിക്കണം എന്നാണ്. അല്ലാതെ അവൻ ആരോടും മിണ്ടരുത് എന്നോ സംസാരിക്കരുത് എന്നാേ പറഞ്ഞിട്ടില്ല.
പിന്നെ എട്ടനും ദത്തനും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ട്. പക്ഷേ ഈ നിമിഷം വരെ പാർത്ഥിയേട്ടൻ നല്ല രീതിയിലെ എന്നോട് പെരുമാറിയിട്ടുള്ളൂ " അവൾ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.
" ഇതൊക്കെ എന്റെ അഭിനയം ആണെങ്കിലോ . നിന്നെ ചതിക്കാൻ വേണ്ടി ഞാനും കൂട്ടുനിൽക്കുന്നുണ്ടെങ്കിലോ..."
" ഈ കുട്ടികളി കളിച്ച് നടക്കുന്നു എങ്കിലും എനിക്ക് കുറച്ച് ബുദ്ധിയും വിവരവും ഒക്കെ ഉണ്ട്. നല്ലത് എത് ചതി എത് എന്നൊക്കെ എനിക്ക് തിരിച്ചറിയാം. പിന്നെ എന്റെ ദത്തൻ കൂടെയുള്ളപ്പോ എനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. ഇനി എനിക്കെന്തെങ്കിലും പറ്റിയാൽ ചോദിക്കാനും പറയാനും എനിക്ക് ആൾക്കാരൊക്കെ ഉണ്ട്. നാട്ടിൽ നിന്നും എന്റെ വേണിയും അനുവും ഒരു വരവ് വരും"
പാർത്ഥി കാണുകയായിരുന്നു അവളിലെ മാറ്റം. ഇത്രയും നേരം കുട്ടിയായിരുന്നവൾ ഇപ്പോൾ മെച്വുരിറ്റിയോടെ സംസാരിക്കുന്നത്. ദത്തനിൽ അവൾക്കുള്ള വിശ്വാസം അവളുടെ വാക്കുകളിൽ തെളിഞ്ഞു നിൽക്കുന്നത്. പാർത്ഥി ഒന്നും മിണ്ടാതെ വീണ്ടും സ്റ്റയർ കയറി മുകളിലേക്ക് നടന്നു.
"ഇത്രയും മാസ് ഡയലോഗ് പറഞ്ഞിട്ട് എന്താ ചേട്ടൻ ഒരു മൈന്റും ഇല്ലാതെ മിണ്ടാതെ പോകുന്നേ " പിന്നിൽ നിന്നും വർണയുടെ ശബ്ദം കേട്ട് പാർത്ഥിക്ക് ചിരി വന്നു.
"ഇപ്പോഴാണ് നീ ശരിക്കും എന്റെ അനിയത്തി ആയത് " പുഞ്ചിരിയോടെ പറഞ്ഞ് പാർത്ഥി മുകളിലേക്ക് പോയി. അവനു പിന്നാലെ വർണയും അവളുടെ റൂമിലേക്ക് പോയി.
ഇതെല്ലാം കണ്ട് നിന്ന ഒരാൾ ദേഷ്യത്തിൽ ഫോണുമായി റൂമിലേക്ക് നടന്നു. ശേഷം ഒരാൾക്ക് കോൾ ചെയ്യ്തു.
" അധികം വൈകരുത്. എത്രയും പെട്ടെന്ന് നീ ഇവിടെ എത്തണം. കാര്യങ്ങൾ എല്ലാം കൈ വിട്ട് പോകുകയാണ്. " അത് പറഞ്ഞ് ആ വ്യക്തി ഫോൺ കട്ട് ചെയ്തു.
***
ദത്തൻ ശിലുവിനോടും ഭദ്രയോടും കുറച്ച് നേരം സംസാരിച്ച് ഇരുന്നു. അപ്പോഴും അവന്റെ മനസ് മുഴുവൻ വർണയായിരുന്നു. അവൾ എവിടെയായിരിക്കും. എന്ത് ചെയ്യുകയായിരിക്കും എന്ന ചിന്തയാണ് അവന്റെ മനസിൽ .
" ഞാൻ ഇപ്പോ വരാം ട്ടോ. കുറച്ച് അത്യവശ്യ വർക്കുകൾ ചെയ്തു തീർക്കാൻ ഉണ്ട് . " ദത്തൻ പറഞ്ഞ് സ്റ്റേപ്പിൽ നിന്നും എണീറ്റു.
" എട്ടാ കുറച്ച് മുൻപ് വർണയെ ദേഷ്യം പിടിപ്പിക്കാൻ ഞങ്ങൾ അങ്ങനെയൊക്കെ വെറുതെ പറഞ്ഞതാ ട്ടോ. അവളോട് അതൊന്നും കാര്യമാക്കി എടുക്കല്ലേ എന്ന് പറയണേ" ഭദ്ര
" അവൾ അതൊക്കെ അപ്പോഴേ മറന്നു കാണും . കുറച്ച് അസൂയയും കുശുമ്പും ഉണ്ടെന്നേ ഉള്ളൂ. ആളൊരു മണ്ടിയാ" ശിലു പറഞ്ഞു.
"ശിലൂ വേണ്ടാ ട്ടോ ..ന്റെ കുഞ്ഞിനെ വെറുതെ കളിയാക്കിയാലുണ്ടല്ലോ... ആഹ്" ദത്തൻ
"എട്ടന് അവളെ ഒരുപാട് ഇഷ്ടമാണല്ലേ. അവൾക്കും തിരിച്ച് അങ്ങനെ തന്നെയാണ്. . പക്ഷേ അവളെ ഈ വീട്ടിലേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ലാ എട്ടാ . നമ്മുടെ അമ്മയുടേയും അപ്പച്ചിയുടേയും മുത്തശിയുടേയും സ്വഭാവം എട്ടന് അറിയുന്നതല്ലേ . അമ്മ ഇതുവരെ അവളെ ഒന്ന് സ്നേഹത്തോടെ നോക്കിയിട്ടില്ല. ഒന്ന് സംസാരിച്ചിട്ടില്ല. "
" അതൊന്നും സാരില്യ. ന്റെ കുട്ടിക്ക് ഞാൻ ഇല്ലേ കൂട്ടിന് . അത് മതി. പിന്നെ അവൾ നിങ്ങൾ വിചാരിക്കുന്ന പോലെ ഒരു കുട്ടിയല്ല. മനസിൽ എന്തേങ്കിലും വിചാരിച്ചാൽ അത് നടത്തിയെടുത്തിരിക്കും. കുറച്ച് മുൻപത്തെ കാര്യം തന്നെ കണ്ടില്ലേ.
നിങ്ങൾക്ക് ഒരു കാര്യമറിയോ അവൾക്ക് അച്ഛനും അമ്മയും ഇല്ല. അവളുടെ ചെറുപ്പത്തിൽ തന്നെ അവർ മരിച്ചു. പിന്നെ അവളെ വളർത്തിയത് അവളു അമ്മായി ആണ്. അതുകൊണ്ട് ഈ വീടും വീട്ടുക്കാരും എന്റെ കുട്ടിക്ക് ഒരു പുതിയ അനുഭവം ആയിരിക്കും
അവൾ ആദ്യമായി ഈ വീട്ടിലേക്ക് വന്ന ദിവസം അവൾക്ക് കൂട്ടായി ഉണ്ടായിരുന്നത് ചെറിയമ്മ മാത്രമായിരുന്നു. പക്ഷേ ഇപ്പോഴോ . അവൾ ഓരോരുത്തരെയായി കറക്കി എടുത്തത് കണ്ടില്ലേ " ദത്തൻ ചിരിയോടെ പറഞ്ഞു.
" എട്ടനേയും അവൾ അങ്ങനെ കറക്കി വീഴ്ത്തിയത് ആണല്ലേ " ശിലു ചോദിച്ചതും ദത്തൻ ഒന്ന് ചിരിച്ചു.
" അത് പിന്നെ ചോദിക്കാനുണ്ടോ . എട്ടനേയും വർണയേയും കൂടി നോക്കുമ്പോൾ രണ്ടു പേരും എന്റേർലി ഡിഫറന്റ് ആണ് . അങ്ങനെ നോക്കുമ്പോൾ തന്നെ അറിയാം വർണ എട്ടനെ വളച്ചൊടിച്ച് കുപ്പിയിൽ ആക്കിയതാണെന്ന് " ഭദ്ര പറഞ്ഞു.
"നിങ്ങൾ പറഞ്ഞ് പറഞ്ഞ് ഇത് എവിടേക്കാ കയറി പോകുന്നേ. പോയി രണ്ടക്ഷരം പഠിക്കാൻ നോക്ക്" അത് പറഞ്ഞ് ദത്തൻ അകത്തേക്ക് പോയി.
"എട്ടന്റെ ആ ചമ്മിയ ചിരി നോക്കിയേ ഭദ്രേ " അവൻ പോകുന്നത് നോക്കി ശിലു കളിയാക്കി.
***
ദത്തൻ താഴേയെല്ലാം വർണയെ അന്വോഷിച്ചു എങ്കിലും അവളെ കാണാനില്ല. അതു കൊണ്ട് ദത്തൻ നേരെ റൂമിലേക്ക് നടന്നു. ചാരി ഇട്ട വാതിൽ തുറന്ന് ദത്തൻ അകത്ത് കയറി.
വർണ ജനലിനരികിൽ അകലേക്ക് നോക്കി നോക്കി നിൽക്കുകയാണ്. റൂമിൽ ഇരുട്ട് ആണെങ്കിലും പുറത്തു നിന്നുള്ള നിലാ വെളിച്ചത്തിൽ അവളുടെ മുഖം വ്യക്തമായി ദത്തന് കാണാം.
കാര്യമായ എന്തോ ആലോചനയിൽ ആണ് കക്ഷി. ദത്തൻ ശബ്ദമുണ്ടാക്കാതെ ചെന്ന് പിന്നിൽ നിന്നും അവളുടെ വയറിലൂടെ ചുറ്റി പിടിച്ച് നിന്നു.
വർണ ഒന്ന് അവനെ നോക്കിയ ശേഷം പുറത്തേക്ക് തന്നെ മുഖം തിരിച്ചു.
"എന്താ ദത്തന്റെ കുഞ്ഞിന് പറ്റിയത്. മുഖത്ത് ഒരു മ്ലാനതാ " അവളുടെ പിൻ കഴുത്തിൽ മുഖം ഉരസി കൊണ്ട് ദത്തൻ ചോദിച്ചു.
" ദത്താ നമ്മുക്ക് നാളെ മേമന ഇല്ലത്തെ ബ്രഹ്മദത്തൻ നമ്പൂതിരിയെ കാണാൻ പോയാലോ "
" അതാരാ " ദത്തൻ മനസിലാവാതെ ചോദിച്ചു.
"ആരാ , എന്താ , എവിടേയാ എന്നോന്നും എനിക്ക് അറിയില്ല. ഈ സിനിമയിൽ കേട്ടുള്ള പരിചയമേ എനിക്ക് ഉള്ളൂ. നമ്മുക്ക് ആരോടെങ്കിലും അന്വേഷിക്കാം "
സീരിയസ് ആയി പറയുന്ന വർണയെ കണ്ട് ദത്തന് ചിരി വന്നെങ്കിലും അവൻ അത് കടിച്ചു പിടിച്ചു.
"അല്ലാ എന്തിനാ ഇപ്പോ ന്റെ കുട്ടി നമ്പൂതിരിയെ കാണാൻ പോകുന്നേ "
" ബാധ ഒഴിപ്പിക്കാൻ "
" ബാധയോ ."
"മ്മ്. ഈ സിനിമയിൽ ഒക്കെ വല്ല പ്രേതമോ ബാധയോ കയറിയാൽ അങ്ങനെയുള്ള നമ്പൂതിരിമാർ അല്ലേ ഒഴിപ്പിച്ചു കൊടുക്കാ "
വർണ നിഷ്കളങ്കമായി പറയുന്നത് കേട്ട് ദത്തൻ പൊട്ടി ചിരിക്കാൻ തുടങ്ങി. ചിരിച്ച് ചിരിച്ച് അവന്റെ കണ്ണിൽ നിന്നും വെള്ളം വരെ വന്നു.
" ഞാൻ ഇവിടെ സിരിയസായി ഒരു കാര്യം പറയുമ്പോൾ നിന്റെ മറ്റേടത്തെ ഒരു കോപ്പിലെ ചിരിയുണ്ടല്ലോ ദത്താ... എനിക്ക് ദേഷ്യം വരുന്നുണ്ട് "
വർണ കലിപ്പോടെ പറഞ്ഞതും ദത്തൻ വാ പൊത്തി പിടിച്ച് നിന്നു.
"അല്ലാ ആർക്കാ ഇപ്പോ ഇവിടെ ബാധ കയറിയത് " ദത്തൻ സംശയത്തോടെ ചോദിച്ചു.
"വേറെ ആർക്കാ എനിക്ക് തന്നെ. ഇന്നലെ മുതൽ എനിക്ക് എന്തോക്കെയോ അബ്നോർമാലിറ്റി ഫീൽ ചെയ്യുന്നുണ്ട് "
"അതെല്ലാം നിനക്ക് താേന്നുന്നത് ആണ് . നീ നോർമൽ ആണ് "
" അല്ല ദത്താ. എന്തോ കുഴപ്പം ഉണ്ട്. എനിക്ക് വെറുതെ ദേഷ്യം വരാ ദത്താ. നിന്നോട് ആരും അടുക്കുന്നത് എനിക്ക് ഇഷ്ടപ്പെടുന്നില്ല. ശിലുവും ഭദ്രയും നിന്റെ അടുത്ത് ഇരുന്നപ്പോൾ നീ അവരെ ചേർത്ത് പിടിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു.
അവൾ നീ അവരുടെ മാത്രം എട്ടൻ എന്ന് പറഞ്ഞപ്പോൾ അവരുടെ ഇടയിൽ നിന്നും എണീപ്പിച്ച് എന്റെ മാത്രമാ എന്ന് പറയാൻ തോന്നി. എനിക്ക് എന്താ ഇങ്ങനെയൊക്കെ തോന്നുന്നത്. അത് തെറ്റല്ലേ ദത്താ.
അവർ നിന്റെ അനിയത്തിമാർ അല്ലേ. അപ്പോ അവർ സ്നേഹിക്കുന്നതിന് ഞാൻ ദേഷ്യപ്പെടാൻ പാടില്ല. ഞാൻ എന്താ ഇങ്ങനെ . എനിക്ക് പേടിയാവാ ദത്താ. ഇതുവരെ ഇല്ലാത്ത ഓരോ കാര്യങ്ങളാ ഇപ്പോ തോന്നുന്നത്.
പാടത്ത് നിന്നും തോട്ടിൽ നിന്നും ഓരോന്ന് എടുത്ത് കൊണ്ടു വന്നപ്പോൾ തന്നെ ദർശന എട്ടത്തി പറഞ്ഞതാ വേണ്ടാ വേണ്ടാ എന്ന് . ആരോ അതിൽ കൂടോത്രം ചെയ്തതാ . അത് ഞാൻ എടുത്ത് കൊണ്ടുവന്ന കാരണമാ എനിക്ക് ഇങ്ങനെയൊക്കെ "
ഇതെല്ലാം കൂടി കേട്ടതും അത്രയും നേരം അടക്കി വച്ചിരുന്ന എല്ലാ ചിരിയും കൂടെ പുറത്തേക്ക് വന്നിരുന്നു. അവൻ ചിരിച്ച് ചിരിച്ച് ബെഡിലേക്ക് വീണു . ചിരി ഒന്ന് നിർത്തി വർണയെ നോക്കുമ്പോൾ അവന് വീണ്ടും ചിരി വരും.
അത് കണ്ട് വർണ ചെവി പൊത്തി പിടിച്ച് വീണ്ടും ജനലിനു പുറത്തേക്ക് നോക്കി നിന്നു. ചിരി ഒന്ന് അടങ്ങിയതും ദത്തൻ പതിയെ വർണയുടെ അരികിലേക്ക് വന്നു.
അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി. അവളുടെ മുഖം കൈയ്യിലെടുത്തു.
"ന്റെ കുഞ്ഞിന് ഒന്നും ഇല്ല. നിനക്ക് കുശുമ്പിന്റെയും അസൂയയുടേയും ചെറിയ ഒരു അസ്കിത ഉള്ളതു കൊണ്ടാ ഇങ്ങനെയൊക്കെ തോന്നുന്നത്.
എന്റെ കുട്ടി ഒരു കാര്യം എപ്പോഴും ഓർത്തു വക്കണം. ഇനി നമ്മുടെ ജീവിതത്തിലേക്ക് ആരൊക്കെ വന്നാലും എന്റെ മനസിൽ അവരുടെയൊക്കെ സ്ഥാനം എന്റെ ദേവൂട്ടിടെ താഴേ ആയിരിക്കും.
ഈ ലോകത്ത് ഇന്ന് ദേവദത്തൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാണ്. ആ സ്നേഹം നിന്നിൽ തുടങ്ങി നിന്നിൽ തന്നെയേ അവസാനിക്കൂ .അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കും.
എന്റെ സ്നേഹത്തിന്റെയും , സങ്കടത്തിന്റെയും , ദേഷ്യത്തിന്റെയും എക്സ്ട്രീം ലെവൽ ഞാൻ നിന്നോട് മാത്രമേ പ്രകടിപ്പിക്കൂ. ന്റെ കുട്ടിക്ക് മനസിലായോ "
"മ്മ്.." വർണ തലയാട്ടി .
അത് കണ്ട് ദത്തൻ അവളുടെ നെറുകയിൽ ആയി ചുണ്ടുകൾ ചേർത്തു.
"അവിടെയല്ലാ ദത്താ ഇവിടെ " അവൾ ചുണ്ടിൽ തൊട്ടു കൊണ്ട് പറഞ്ഞു. ശേഷം അബദ്ധം പറ്റിയ പോലെ നാവ് കടിച്ചു.ദത്തൻ ഒരു കള്ള ചിരിയോടെ അവളുടെ ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ചു.
" എന്നാ ഇനി ആ ബാധ ഒഴിപ്പിക്കാൻ പോവണോ. നിർബന്ധം ആണെങ്കിൽ ഞാൻ ഒഴിപ്പിച്ച് തരാം " അവൻ അവളുടെ കവിളിൽ കടിച്ചു കൊണ്ട് ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞു.
"പോടാ തെണ്ടി " അത് പറഞ്ഞ് അവൾ തിരിഞ്ഞ് പുറത്തേക്ക് തന്നെ നോക്കി നിന്നു. ദത്തൻ അവളെ പിന്നിൽ നിന്നും ഇറുക്കെ പുണർന്ന് താടി അവളുടെ തോളിൽ ഊന്നി നിന്നു.
"ആഹ്... " വർണ പെട്ടെന്ന് എരി വലിച്ചതും ദത്തൻ അവളുടെ തോളിൽ നിന്നും തല ഉയർത്തി.
"എന്താ "
" ഒന്നുല്യ "
" പറ വർണ " അവന്റെ സ്വരം കടുത്തിരുന്നു.
"ഒന്നുല്യ ദത്താ. ഞാൻ പെട്ടെന്ന് എന്തോ ഓർത്തതാ " അവൾ പുറത്തേക്ക് നോട്ടം പായിച്ചു കൊണ്ട് പറഞ്ഞു.
ദത്തൻ അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി താൻ താടി ഊന്നി നിന്ന ഭാഗത്തെ തോളിലെ ഡ്രസ്സ് അല്പം നീക്കി.
"ഓഹ് സോറി ..ഞാൻ .. ഞാൻ ഓർത്തില്ലാ " അവൻ അവളുടെ തോളിലെ തിണർത്ത പാടിലേക്ക് നോക്കി പറഞ്ഞു.
" ഒരുപാട് വേദനിച്ചോ കുഞ്ഞേ . ഞാൻ അപ്പോഴത്തെ ഒരു അവസ്ഥയിൽ ഛേ.. " താൻ കടിച്ച പാടിൽ ഊതി കൊണ്ട് ദത്തൻ പറഞ്ഞു.
അവൻ വേഗം തന്നെ ചെന്ന് റൂമിലെ ലൈറ്റ് ഓൺ ചെയ്തു. ശേഷം ഡ്രേയിൽ നിന്നും ഒയിൻമെന്റ് എടുത്ത് അവളുടെ അരികിലേക്ക് വന്നു.
ദത്തൻ ചൂണ്ടുവിരലിൽ കുറച്ച് മരുന്നാക്കി അവളുടെ തോളിൽ പുരട്ടാൻ നിന്നതും വർണ അത് തടഞ്ഞു.
"വേണ്ടാ. അതങ്ങനെ കിടന്നോട്ടെ "
"നിനക്ക് എന്താ വട്ടുണ്ടോ . കൈ മാറ്റ് മരുന്ന് വക്കട്ടെ "
"മ്മ് ചെറിയ വട്ട് ഉണ്ടെന്ന് കൂട്ടിക്കോ. ദേവദത്തൻ എന്ന ഭ്രാന്ത്.." അവൾ പറയുന്നത് കേട്ട് ദത്തന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.
അവൻ കൈയിലെ മെഡിസിൻ ടേബിളിൽ കൊണ്ടുപോയി വച്ച് അവളുടെ അരികിലേക്ക് തന്നെ വന്നു. അവളെ ചുമരിലേക്ക് ചേർത്തി നിർത്തി ദത്തൻ അവളുടെ തോളിലെ തിണർത്ത പാടിൽ ചുണ്ടുകൾ ചേർത്തു.
"For every day, I miss you.
For every hour, I need you.
For every minute, I feel you.
For every second, I want you.
Forever, i love you." ദത്തൻ അവളെ ഇറുക്കി പുണർന്നു കൊണ്ട് പറഞ്ഞു.
"എനിക്ക് ഇങ്ങനെയൊന്നും പറയാൻ അറിയില്ല ദത്താ. പക്ഷേ എനിക്ക് നിന്നേ ഒരുപാട് ഇഷ്മാണ്. എന്നേക്കാൾ ഏറെ നിന്നേ ഞാൻ സ്നേഹിക്കുന്നുണ്ട്. വിശ്വാസിക്കുന്നുണ്ട് " അവൾ നിഷ്കളങ്കതയോടെ പറയുന്നത് കേട്ട് ദത്തന് അവനോട് വല്ലാത്ത വാത്സല്യം തോന്നി അതിലുപരി പ്രണയവും.
ദത്തൻ അവളുടെ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു. അവളുടെ ഹ്യദയത്തിന്റെ അടിതട്ടിലേക്ക് വരെ അത് ആഴ്ന്നിറങ്ങിയിരുന്നു.
അവളെ ചുംബിച്ച് കൊതി തീരാതെ ദത്തൻ വീണ്ടും വീണ്ടും അവളുടെ അധരങ്ങളെ നുകർന്നെടുത്തു.
പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്തതും ഇരുവരും പരസ്പരം അകന്ന് മാറി. രാഗിന്റെ കോൾ ആയിരുന്നു അത്. വേഗം താഴേക്ക് വരാൻ പറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു.
ദത്തൻ വർണയുടെ മുഖം തന്റെ കൈ കൊണ്ട് അമർത്തി തുടച്ചു. ശേഷം അവളുടെ കൈ പിടിച്ച് താഴേക്ക് നടന്നു.
അവർ താഴേ എത്തുമ്പോൾ വീട്ടിലുള്ള എല്ലാവരും ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു. വർണ നേരെ ഭദ്രയുടേയും ശിലുവിന്റെയും ഇടയിൽ കയറി ഇരുന്നു.ദത്തൻ പപ്പയുടെ അരികിലും.
"നാളെ മുതൽ ദേവൻ ഓഫീസിൽ വരാൻ തുടങ്ങുകയാണ്. ഒപ്പം പാർവതിയും ഉണ്ടാകും" പപ്പ സംസാരത്തിന് തുടക്കമിട്ടു.
"ഓഫീസിൽ വരുന്നത് ഒക്കെ കൊള്ളാം. തകർന്നുകൊണ്ടിരിക്കുന്ന കമ്പനി ഒന്ന് പച്ചപിടിച്ച് കണ്ടാൽ മതി. ദേവൻ കമ്പനിയിൽ ജോയിൻ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ കാരണമാണ് അല്ലെങ്കിൽ എന്ന product manufacturing and exporting ഞങ്ങൾ ഒരുമിച്ച് ആക്കിയേനേ " ചന്ദ്രശേഖരൻ പുഛത്തോടെ പറഞ്ഞു.
"നിങ്ങൾ നിങ്ങളുടെ കമ്പനി നോക്കി നടത്തിയാൽ മതി എന്റെ കാര്യങ്ങളിൽ ഇടപെടാനോ ഉപദേശം തരാനോ വരേണ്ട " ദത്തനും മറുപടി പറഞ്ഞു.
"അതെ നിന്റെ കാര്യങ്ങളിൽ എല്ലാം ഇടപെടാത്ത തന്നിഷ്ടത്തിന് നടത്തിയത് കൊണ്ടാണല്ലോ നീ ഇപ്പോ ഈ അവസ്ഥയിൽ ആയത്. പഴയത് ഒന്നും എന്നേ കൊണ്ട് പറയിപ്പിക്കണ്ട" ചന്ദ്രശേഖർ വേണം വച്ച് ഒരു വഴക്കിന് തുടക്കമിടുകയായിരുന്നു.
"താൻ പറയടോ ഞാൻ കേൾക്കട്ടെ . അതിനുള്ള ഉത്തരവും ഞാൻ ചൂടോടേ തരാം. താൻ പറയുന്നതെല്ലാം കേട്ട് ഒന്നും എതിർക്കാതെ നിൽക്കുന്ന പഴയ ദേവ ദത്തൻ അല്ലാ ഞാൻ എന്ന ഓർമ വേണം "
"നീയെന്താ എന്നേ ഭീഷണിപ്പെടുത്തുകയാണോ. ആരോടാ സംസാരിക്കുന്നത് എന്ന വല്ല ബോധവും ഉണ്ടോ നിനക്ക് . കണ്ണികണ്ട തെരുവ് പിള്ളേരുടെ കൂടെ ആയിരുന്നില്ലേ മൂന്നാല് കൊല്ലത്തെ സഹവാസം. അപ്പോ അത്ര സംസ്കാരം ഒക്കെ പ്രതീക്ഷിച്ചാ മതി ."
"അതെടോ എനിക്ക് കുറച്ച് സഠസ്കാരം കുറവാ. പിന്നേ നിങ്ങളേ പോലുള്ള $*@#മാരോട് സംസ്സാരിക്കുമ്പോൾ ഇത്രയൊക്കെ നിലവാരം മതി "
" ദേവാ.... നീ എന്താ പറഞ്ഞേ " മുത്തശ്ശി ദേഷ്യത്തിൽ ചോദിച്ചു.
"എടീ എട്ടൻ തെറിയൊക്കെ പറയുമോ " തന്റെ അടുത്തിരിക്കുന്ന വർണയോട് ഭദ്ര ചോദിച്ചു.
" ഇതൊക്കെ എന്ത് . ഇതൊന്നും ഒരു തെറിയല്ല. ഇതിലും വലുതുണ്ട് അവന്റെ കൈയ്യിൽ " വർണ പറയുന്നത് കേട്ട് ഭദ്രയും ശിലുവും അന്തം വിട്ടു.
"അമ്മ അവനോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. ചിലർ അവന്റെ ജീവിതത്തിലേക്ക് കാൽ എടുത്ത് വച്ചതോടെ അവന്റെ ജീവിതം നശിച്ചു. " മാലതി വർണയെ നോക്കി പറഞ്ഞതും ദത്തന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.
" ഇവരെ പോലുള്ള സംസ്കാരം ഇല്ലാത്ത തെണ്ടി പിള്ളേരുടെ കൂടെ കൂടിയ ശേഷമാണ് ദേവന്റെ സ്വഭാവം മാറിയത്. അടിയും , തല്ലും വഴക്കും, മദ്യപാനവും ആവശ്യമില്ലാത്ത കൂട്ടുകെട്ടും. ഇനി ഇവൾ ഏത് തരത്തിലുള്ള പെണ്ണാണ് എന്ന് ദൈവത്തിന് അറിയാം " മാലതി അത് പറഞ്ഞത് മാത്രമേ ഓർമയുള്ളൂ.
ദത്തൻ കാറ്റു പോലെ പാഞ്ഞ് വന്ന് അവരുടെ കവിളിന് കുത്തി പിടിച്ചു.
"നിങ്ങളുടെ ഈ പുഴുത്ത നാവു കൊണ്ട് എന്നെ പെണ്ണിനെ ഇനി വല്ലതും പറഞ്ഞാ .." അവൻ ദേഷ്യത്തിൽ അലറി . അപ്പോഴേക്കും ശ്രീരാഗം പാർത്ഥിയും കൂടെ അവനെ പിടിച്ച് മാറ്റി. പക്ഷേ ദത്തൻ അപ്പോഴും കുതറി കൊണ്ടിരുന്നു.
" കണ്ടില്ലേ അമ്മേ ഇവന്റെ തോന്ന്യസം" ചന്ദ്രൻ ശേഖരൻ മുത്തശ്ശിയെ നോക്കി പറഞ്ഞു.
" അച്ഛൻ ഒന്ന് മിണ്ടാതെ ഇരിക്കുമോ " പാർത്ഥി അയാളോടായി പറഞ്ഞു. എന്നാൽ ദത്തൻ അപ്പോഴും അടങ്ങിയിരുന്നില്ല. ദേഷ്യത്താൽ അടിമുടി വിറക്കുകയായിരുന്നു.
" ഇതൊക്കെ കണ്ടിട്ടും എന്താ വർണാ നിനക്ക് ഒരു കുലുക്കവും ഇല്ലാതെ " കൂസലില്ലാതെ ഇരിക്കുന്ന വർണയെ നോക്കി ശിലു പല്ലുകടിച്ചു.
"എനിക്ക് എന്താ അതിന് "
"എടീ നിന്റെ ഭർത്താവ് അല്ലേ അവിടെ നിന്ന് അടിയുണ്ടാക്കുന്നേ ഒന്നു പോയി പിടിച്ചു മാറ്റി കൂടെ "
" ഓഹ് പിന്നെ ... അതിന്റെ ആവശ്യമെന്നും ഇല്ല . ആ തള്ളച്ചിക്കും തന്തക്കും രണ്ട് കിട്ടണം. ഇവർ എന്തിനാ അവനെ ഇങ്ങനെ പിടിച്ച് വച്ചിരിക്കുന്നേ . ആ ഒരു ഫ്ളോ അങ്ങ് പോയി "
" നീ എന്ത് സാധനമാടീ " ഭദ്ര
" പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്. ഈ സീരിയലിലേയും കഥയിലേയും നായികയേ പോലെ അയ്യോ എട്ടാ ഒന്നും ചെയ്യല്ലേ. എന്നേ ഓർത്തെങ്കിലും അവരെ ഒന്ന് വെറുതെ വിടു. വഴക്ക് വേണ്ടാ ഞാൻ എട്ടന്റെ കാല് പിടിച്ച് അപേക്ഷിക്കാം. വിത്ത് കണ്ണീർ പുഴ...അങ്ങനെയാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത് " വർണ ഭദ്രയേയും ശിലുവിനേയും നോക്കി ചോദിച്ചു.
" അത്രക്കൊന്നും ഇല്ലെങ്കിലും മുഖത്ത് ഇത്തിരി ടെൻഷൻ എങ്കിലും കാണിച്ചുടെ . " അത് കേട്ട് വർണ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
ദത്തനെ തടഞ്ഞ് നിർത്താൻ ശ്രീരാഗും പാർത്ഥിയും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഒപ്പം ദത്തൻ കുതറി മാറാനും.
" ഇങ്ങനെ പോയാൽ ഇവിടെ പൊരിഞ്ഞ അടി നടക്കും. മിക്കവാറും അമ്മാവനെയും അമ്മായിയേയും എട്ടൻ പഞ്ഞിക്കിടും " ഭദ്ര ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
"നിങ്ങൾക്ക് വർണയുടെ പവർ കാണണോ മക്കളെ " അവരുടെ തോളിൽ തട്ടി കൊണ്ട് വർണ ചോദിച്ചു.
"എന്ത് പവർ "
" അത് നിങ്ങൾ കണ്ടറിഞ്ഞാ മതി" വർണ അവരുടെ ഇടയിൽ നിന്നും എണീറ്റ് ദത്തന്റെ അരികിലേക്ക് നടന്നു.
ദേഷ്യത്താൽ വിറക്കുന്ന ദത്തന്റെ മുന്നിൽ വന്ന് നിന്ന് അവൾ അവന്റെ നെഞ്ചിൽ കൈ വച്ചു.
"മതി ദത്താ വിട്ടേക്ക് . ഞാൻ എന്താ എന്ന് നിന്നക്കും നീ ആരാ എന്ന് എനിക്കും അറിയാം. അതിനി മറ്റുള്ളവരെ ബോധിപ്പിക്കേണ്ട കാര്യമില്ല " വർണ അവനെ നോക്കി പറഞ്ഞു.
വർണയുടെ ആ ഒരു നോട്ടം മതിയായിരുന്നു അവന്റെ ഉള്ളിലെ ദേഷ്യത്തെ ഇല്ലാതാക്കാൻ .
"വാ " വർണ അവന്റെ കൈ പിടിച്ച് ഒഴിഞ്ഞ ഒരു സീറ്റിൽ വന്നിരുന്നു. ദത്തന്റെ ആ ഭാവമാറ്റം എല്ലാവരും അത്ഭുതത്തോടെ നോക്കി ഇരുന്നു.
വർണ അവന്റെ കൈയ്യിൽ തന്റെ കൈ കോർത്ത് പിടിച്ച് ഇരുന്നു . കുറച്ചുനേരം ആ ഹാളിൽ ഒരു മൗനം തളം കെട്ടി നിന്നു.
"കുറേ കാലം ആയില്ലേ പാറു മോളുടെ നൃത്തം കണ്ടിട്ട്. മോൾ ഒന്ന് കളിക്ക് ഞങ്ങൾ എല്ലാവരും ഒന്ന് കാണട്ടെ" മുത്തശ്ശി കലങ്ങി മറിഞ്ഞ എല്ലാവരുടേയും മനസ് ശാന്തമാക്കാനായി പറഞ്ഞു.
അത് കേൾക്കേണ്ട താമസം പാറു പൂജാമുറിയിൽ വച്ച ചിലങ്ക എടുത്തു കൊണ്ടു വന്നു. ശ്രീരാഗ് അവൾക്കായി പാട്ട് പ്ലേ ചെയ്തു. അവൾ നൃത്തം തുടങ്ങിയതും എല്ലാവരുടേയും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
🎶പ്രണവാലയ പാഹി....
പരിപാലയ പരമേശി.....
കമലാലയ ശ്രീദേവി ....
കുറിപിഞ്ചവേ... കരുണാംബുരാസി...
ധിംതാന ധിം താന ജാതുലതോ.....
പ്രണമേ നാട്യം ചെയ്സേ ഗതുലതോ....
നമശത്തമ്മുല... നതുലതോ...🎶
എത്ര മനോഹരമായാണ് അവൾ കളിക്കുന്നത്. സായി പല്ലവിയുടെ ഡാൻസാണ് പാർവതിയും കളിച്ചത്. സ്റ്റെപ്പുകൾ അടക്കം അതുപോലെ . അത്രക്കും രസം ആയിരുന്നു. അതോടെ ആ വീട്ടിലെ അന്തരീക്ഷം തന്നെ മാറിയിരുന്നു.
"ഇനി ഭദ്രയും ശിലുവും ഒരു പാട്ട് പാടിക്കേ ... " മുത്തശ്ശി പറഞ്ഞു.
" പഴയ ഒരു മലയാളം പാട്ട് മതി" പാർവതി അവരോട് പറഞ്ഞതും ഭദ്രയും ശീലുവും മുഖത്തോട് മുഖം നോക്കി. ശേഷം കണ്ണ് കൊണ്ട് എന്തോ പറഞ്ഞ് അവർ പാട്ട് പാടാൻ ഒരുങ്ങി.
🎼Gali mein maare phere...
Paas aane ko mere...
Gali mein maare phere...
Paas aane ko mere.....
Kabhi parakhta Nain mere tu..
Kabhi parakhta tor.....
Kabhi parakhta Nain mere tu
Kabhi parakhta tor...
Ambarsariya Mundave kachiya
Kaliyaan na tod...
Ambarsariya Mundave kachiya
Kaliyaan na tod...
Teri maan ne Bole hain mujhe
Teekhe se bol....
Teri maan ne Bole hain mujhe
Teekhe se bol...
Ambarsariya
Ho ambarsariya.....🎼
" ഇന്നെങ്കിലും നിങ്ങൾ കേൾക്കാൻ കൊള്ളാവുന്ന ഒരു നല്ല പാട്ട് പാടിയല്ലോ സമാധാനം. അല്ലെങ്കിൽ ജാമ്പുവാന്റെ കാലത്തെ ഒരു പാട്ടും കൊണ്ടും വന്നോളും " ശ്രീരാഗ് അവരെ കളിയാക്കി പറഞ്ഞു.
എന്നാ പാർവതിയുടെ മുഖത്ത് ദേഷ്യമായിരുന്നു. അവൾ പറഞ്ഞത് അനുസരിക്കാത്തതിനുള്ള ദേഷ്യം.
" ദർശന മോൾ പാട്ടൊന്നും പാടില്ലേ " ചെറിയമ്മയാണ് അത് ചോദിച്ചത്.
"ഇല്ല ചെറിയമ്മ എനിക്ക് അതൊന്നും അറിയില്ല. "
" അവൾക്ക് ആകെ അറിയുന്നത് അവളുടെ സ്കൂളിലെ ഇത്തിരി പോന്ന പിള്ളേർക്ക് Abcd പഠിപ്പിക്കാനാണ്. " പാർവതി പുഛത്തോടെ പറഞ്ഞു.
" സ്കൂൾ ടീച്ചർ എന്ന് പറയുന്നത് അത്ര മോശപ്പെട്ട ജോലിയല്ല. മറ്റു ജോലികളെ പോലെ അതും കഷ്ടപ്പെട്ട് പഠിച്ച് തന്നെ വാങ്ങുന്ന ജോലിയാണ്. പിന്നെ ഇന്നത്തെ ക്കാലത്ത് ഗവൺമെന്റ് സ്കൂൾ ടീച്ചർ എന്ന് പറഞ്ഞാ ചെറിയ ജോലിയൊന്നും അല്ല . ഗവൺമെന്റ് ജോലിക്കാണ് പവർ കൂടുതൽ "
പറഞ്ഞ കാര്യത്തെക്കാൾ എല്ലാവരും ഞെട്ടിയത് അത് പറഞ്ഞ ആളെ കണ്ടാണ്. ഭദ്ര...
" അല്ലെങ്കിലും ആരും ഒറ്റടിക്ക് SSLC യും + 2 വും ഡിഗ്രിയും ഒന്നും എടുക്കില്ല. ഈ പറഞ്ഞ ചെറിയ ക്ലാസ്സുകളിൽ ഒക്കെ പഠിച്ചാണ് വലിയ ക്ലാസിൽ എത്തുന്നത്. അവിടത്തെ ടീച്ചർമാർ ഈ Abcd പഠിപ്പിച്ചതു കൊണ്ടാണ് ഇന്നീ നിലയിൽ എത്തിയതും. അതുകൊണ്ട് എട്ടത്തിയുടെ ജോലിയെ അത്ര വില കുറച്ച് കാണണ്ട കാര്യവും ഇല്ല. " ഭദ്രയുടെ ബാക്കിയായി ശിലുവും പറഞ്ഞു നിർത്തി
ഇത്രയും കാലം സ്വന്തം ഇഷ്ടം പോലും തുറന്ന് പറയാത്ത രണ്ട് കുട്ടികൾ മറ്റൊരാൾക്ക് വേണ്ടി സംസാരിക്കുന്നത് കണ്ട് എല്ലാവരും ഞെട്ടി ഇരിക്കുകയാണ്.
" ഇതൊക്കെ എന്താ കഥാ . ചിലർ കാലെടുത്തു വച്ചില്ല. അപ്പോഴേക്കും തറവാട്ടിലെ എല്ലാവരെയും തമ്മിൽ തല്ലാൻ തുടങ്ങി " മാലതി പറഞ്ഞു.
"സമയം ഒരു പാടായി. എല്ലാവരും ഭക്ഷണം കഴിച്ച് ചെന്ന് കിടക്കാൻ നോക്കി " അടുത്ത വഴക്ക് ഒഴിവാക്കാൻ മുത്തശി പറഞ്ഞു. എല്ലാവരും ഭക്ഷണം കഴിക്കാൻ ഡെയ്നിങ്ങ് എരിയയിലേക്ക് നടന്നു.
***
കുറേ നേരം കഴിഞ്ഞിട്ടും വർണയെ കാണാത്തതു കൊണ്ട് ദത്തൻ അവളെ അന്വോഷിച്ച് താഴെക്ക് വരുകയായിരുന്നു. സ്റ്റയർ ഇറങ്ങി വരുന്ന ദത്തൻ കാണുന്നത് ടി വി കാണുന്ന വർണയേയും ഭദ്രയേയും ശിലുവിനേയും ആണ്.
വർണയാണേങ്കിൽ ടി വി കാണുന്നതിനനുസരിച്ച് നഖം കടിക്കുന്നുണ്ട്.
"ഡീ " ദത്തൻ ഉറക്കെ വിളിച്ചതും അവർ മൂന്നുപേരും ഞെട്ടി.
"അയ്യോ ഞാൻ ഒന്നും കണ്ടിട്ടില്ലാ. ഈ ശിലു ആണ് " വർണ അത് പറഞ്ഞ് മുകളിലേക്ക് ഓടി.
" ഞാനല്ലാ എട്ടാ . ചാനൽ മാറ്റിയപ്പോൾ അറിയാതെ കണ്ടതാ . അപ്പോ വർണയാണ് അത് വക്കാൻ പറഞ്ഞത് " അവൾക്ക് പിന്നാലെ ശിലുവും മുകളിലേക്ക് ഓടി.
" ഞാൻ വെള്ളം കുടിക്കാൻ വന്നതാ. വർണ യും ശിലുവും നിർബന്ധിച്ച് എന്നേ ഇവിടെ പിടിച്ച് ഇരുത്തിയതാ" അവളും മുകളിലേക്ക് ഓടി.
" ഇവിടെ ഇപ്പോ എന്താ ഉണ്ടായേ . അവൾ നഖം കടിച്ചത് കണ്ട് അല്ലേ ഞാൻ ഡീ എന്ന് വിളിച്ചേ. അതിന് എന്തിനാ മൂന്നും കൂടി ഓടുന്നേ " ദത്തൻ അന്തംവിട്ട് നിന്നു.
പിന്നീട് ടി വി യിലെ സോങ്ങ് കണ്ടപ്പോഴാണ് അവനു കാര്യം മനസിലായത്. അവൻ ഒരു ചിരിയോടെ ടി വി ഓഫ് ചെയ്ത് മുകളിലേക്ക് നടന്നു.
"മിഴിയിൽ നിന്നും മിഴിയിലേക്ക്
തോണി തുഴഞ്ഞേ പോയീ.. നമ്മൾ .. മെല്ലേ " പാട്ടും പാടി മുകളിലേക്ക് വന്ന ദത്തൻ ദർശനയുടെ മുറിയിൽ നിന്നും മൂന്നിന്റെയും ശബ്ദം കേട്ടതും അങ്ങോട്ട് നടന്നു.
" ഇവർ എന്താ ഇവിടെ.. രാഗേട്ടൻ എവിടെ " ദർശനയെ നോക്കി അവൻ ചോദിച്ചു.
" ഇവർ ഇവിടെയാ ഇന്ന് കിടക്കുന്നേ എന്ന് പറഞ്ഞപ്പോൾ എട്ടൻ ശ്രീയുടെ മുറിയിലേക്ക് പോയി. "
"മ്മ്.." അവൻ ഒന്ന് മൂളി ബെഡിൽ കിടക്കുന്ന മൂന്നിനേയും നോക്കി.
"നാളെ എനിക്ക് ഓഫീസിൽ പോവേണ്ടതാ. നേരത്തെ എണീക്കണം. വാ ദേവുട്ട്യേ " ദത്തൻ ബെഡിൽ കിടക്കുന്ന വർണയെ കൈ നീട്ടി വിളിച്ചു.
"വർണ ഇന്ന് ഇവിടേയാ. ഞങ്ങൾ വിടില്ല. " അത് പറഞ്ഞ് ഭദ്രയും ശിലുവും കൂടി വർണയുടേ മേൽ കൈയ്യും കാലും കയറ്റി വച്ചു.
"എന്റെ കൊച്ചിനെ ഇങ്ങ് തന്നേ പിള്ളേരെ. ഞാൻ കൊണ്ടു പോട്ടെ " ദത്തൻ അവരുടെ ഇടയിൽ നിന്നും വർണയെ എടുക്കാൻ ശ്രമിച്ചു.
"ഇല്ല. എട്ടൻ പോയ്ക്കോ. എട്ടന്റെ കൊച്ച് ഇന്ന് ഞങ്ങടെ കൂടെയാ " ശിലു.
" ആണോ കുഞ്ഞേ .." ദത്തൻ വർണയെ നോക്കി. അവൾ അതെ എന്നും അല്ല എന്ന രീതിയിലും തലയാട്ടി.
" എന്നാ ശരി ഇവിടെ കിടന്നോ . ഞാൻ പോവാ . ഞാൻ ഡോർ ലോക്ക് ചെയ്യും. രാത്രി അതോണ്ട് അവിടേക്ക് വരേണ്ട . ഇവിടെ കിടന്നാ മതി" അത് പറഞ്ഞ് അവൻ തിരിഞ്ഞ് നടന്നതും പ്രതീഷിച്ച പോലെ പിന്നിൽ നിന്നും വർണയുടെ വിളി എത്തി.
" ദത്താ ഞാനും " അത് കേട്ട് അവൻ ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ തിരിഞ്ഞ് നോക്കി.
"നമ്മുക്ക് പിന്നെ ഒരു ദിവസം ഒരുമിച്ച് കിടക്കാം ട്ടോ " അത് പറഞ്ഞ് വർണ എണീറ്റ് ബെഡിൽ നിന്നും വെപ്രാളപ്പെട്ട് താഴേക്ക് ഇറങ്ങി.
" ഒന്ന് പതിയെ പോ പെണ്ണേ . ദേവേട്ടൻ എവിടേയും പോവില്ല. " അവളുടെ തിരക്ക് കണ്ട് ഭദ്ര കളിയാക്കി.
അവൾ ഗുഡ് നെറ്റ് പറഞ്ഞ് ദത്തന്റെ കൈ പിടിച്ചു പുറത്തേക്ക് ഇറങ്ങി. അവൾ ചുറ്റും ഒന്ന് നോക്കി ആരും ഇല്ലാ എന്ന് ഉറപ്പു വരുത്തിയശേഷം അവന്റെ കൈയ്യിലെ പിടി വിട്ട് അവന്റെ പുറത്തേക്ക് ചാടി കയറി.
" ഒന്ന് പതിയെ കുഞ്ഞേ . നീ എന്നേ കൊല്ലുമോ " പുറത്ത് കയറിയ വർണയെ താങ്ങി പിടിച്ച് ദത്തൻ മുറിയിലേക്ക് നടന്നു.
അവളെ ബെഡിൽ ഇരുത്തിയ ശേഷം ദത്തൻ ഡോർ ലോക്ക് ചെയ്ത് ലൈറ്റ് ഓഫാക്കി ബെഡിൽ വന്ന് കിടന്നു.
" ഞാൻ ഇന്ന് അവിടെ അവരുടെ ഒപ്പം കിടന്നാ നിനക്ക് സങ്കടം ആവുമായിരുന്നോ ദത്താ" വർണ അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു.
"അങ്ങനെ എങ്ങാനും ചെയ്തിരുന്നു എങ്കിൽ പിന്നെ നിന്നേ ഞാൻ ഈ മുറിയിൽ നിന്നും ഗെറ്റ് ഔട്ട് അടിച്ചേനേ... "
"പിന്നേ ..അത് നീ വെറുതെ പറയാ. ഞാൻ കൂടെ ഇല്ലാതെ നിന്നക്ക് ഉറങ്ങാൻ പറ്റത്തില്ലാ എന്ന് എനിക്ക് അറിയാ " അവൾ പെട്ടെന്ന് എന്തോ ഓർത്തപോലെ ബെഡിൽ നിന്നും എണീറ്റ് ഇരുന്നു.
"എന്താടീ " അത് കണ്ട് ദത്തൻ ചോദിച്ചതും വർണ മറുപടി പറയാതെ ദത്തന്റെ ടി ഷർട്ടിനുള്ളിലൂടെ ഉള്ളിലേക്ക് നുഴഞ്ഞ് കയറി.
മലർന്ന് കിടക്കുന്ന ദത്തന്റെ മേലെയായി അവന്റെ കഴുത്തിൽ മുഖം ചേർത്ത് വച്ച് വർണ കിടന്നു.
" എന്നേ നീ വെറുതെ പരീക്ഷിക്കല്ലേ ദേവു . എന്റെ കാര്യം എനിക്കേ അറിയൂ " ദത്തൻ ദയനീയമായി പറഞ്ഞു.
" ഒന്നൂല്ല ദത്താ. ഇന്ന് ഞാൻ ഡിയർ കോമ്രേഡിലെ മധു പോലെ പെയ്ത മഴയേ സോങ്ങ് കണ്ടു. അതിൽ ബോബിടെ ഷർട്ടിനുള്ളിൽ ലില്ലി ഇങ്ങനെ കയറുന്നുണ്ട്. അപ്പോ തുടങ്ങിയ ആഗ്രഹമാ " അവന്റെ കവിളിൽ കൈ ചേർത്ത് വർണ പറഞ്ഞു.
" മായാനദിയിലെ സോങ്ങ് നീ മുഴുവൻ കാണാഞ്ഞത് എന്റെ ഭാഗ്യം . അല്ലെങ്കിൽ ഞാൻ പെട്ടെന്നേ "
" നീ എന്തെങ്കിലും പറഞ്ഞോ ദത്താ" വർണ തല ഉയർത്തി അവനെ നോക്കി.
" ഇല്ലാ ന്റെ കുട്ടി ഉറങ്ങിക്കോ" ദത്തൻ അവളെ ഇരു കൈകൾ കൊണ്ടും തന്നിലേക്ക് ചേർത്തു പിടിച്ച് കിടന്നു.
****
ഓഫീസിൽ പോവാൻ ഉള്ളത് കൊണ്ട് ദത്തൻ നേരത്തെ തന്നെ എണീറ്റു. വർണ തന്റെ നെഞ്ചിൽ കിടന്ന് നല്ല ഉറക്കത്തിൽ ആണ്. അവളുടെ ശ്വാസ നിശ്വാസം അവന്റെ നെഞ്ചിൽ തട്ടുന്നുണ്ട്.
ദത്തൻ അവളെ ബെഡിലേക്ക് ചെരിച്ച് കിടത്തി. അവൾ തന്റെ ടി ഷർട്ടിന് ഉള്ളിൽ ആയതിനാൽ ദത്തൻ പതിയെ അവളെ കുറച്ച് ഉയർത്തി പിടിച്ച് തന്റെ ടി ഷർട്ട് ഊരിയെടുത്തു.
ശേഷം വേഗം കുളിക്കാനായി ബാത്ത് റൂമിൽ കയറി.
ദത്തൻ കുളിച്ചിറങ്ങുമ്പോഴും വർണ നല്ല ഉറക്കത്തിൽ ആണ് . അവൻ കബോഡ് തുറന്ന് ഒരു വൈറ്റ് കളർ ഷർട്ടും ബ്ലൂ ജീൻസും എടുത്തിട്ടു.
ഫുൾ സ്ലീവ് നല്ല ഭംഗിയിൽ മടക്കി വച്ചു. മുടി ജെൽ തേച്ച് സെറ്റ് ചെയ്തു. രാവിലെ വെട്ടി ഒതുക്കിയ താടി ഒന്നുകൂടി നല്ല ഭംഗിയിൽ ആക്കി. ഇടതു കൈയ്യിൽ വച്ച് കെട്ടി.
ഓഫീസിലേക്ക് കൊണ്ടു പോകാനുള്ള ലാപ് ടോപ്പും പപ്പ ഇന്നലെ തന്ന ഒന്നു രണ്ടു ഫയലുകളും എടുത്ത് ടേബിളിൽ വച്ചു.
ശേഷം പുഞ്ചിരിയോടെ അവൻ ബെഡിൽ വന്നിരുന്നു. ഉറങ്ങുന്ന വർണയുടെ ചുണ്ടിലായി അവൻ ഉമ്മ വച്ചതും വർണ പതിയെ കണ്ണ് ചിമ്മി തുറന്നു.
അവന്റെ പെർഫ്യൂമിന്റെ മണം അവൾ ഒന്ന് ആഞ്ഞ് ശ്വാസിച്ചു. കണ്ണ് ചിമ്മി തുറന്ന വർണ മുന്നിൽ ഇരിക്കുന്ന ദത്തനെ കണ്ട് ശരിക്കും ഞെട്ടി.
കാടു പോലെ വളർന്ന താടിയെല്ലാം നല്ല ഭംഗിയിൽ വെട്ടി ഒതുക്കി ഒരു പെർഫക്റ്റ് എക്സിക്യൂട്ടീവ് ലുക്കിൽ ദത്തൻ .
അവനെ കണ്ടതും വർണ അവനെ കെട്ടിപിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു.
"എന്ത് രസാ ദത്താ നിന്നേ കാണാൻ " അവൾ വീണ്ടും അവന്റെ മറു കവിളിൽ ഉമ്മ കൊടുത്തു.
" ന്റെ കുട്ടി കിടന്നോ. എനിക്ക് ഇറങ്ങാൻ സമയം ആയി " അവൻ വാച്ച് നോക്കി പറഞ്ഞു.
" താഴേ വരെ ഞാനും വരും" അത് പറഞ്ഞ് അവൾ ബെഡിൽ നിന്നും ഇറങ്ങി.
"റൂമിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് ദത്തൻ ഒരിക്കൽ കൂടി അവളെ ചേർത്ത് നിർത്തി അവളുടെ ചുണ്ടിൽ ഒന്ന് മുത്തി. ശേഷം താഴേക്ക് നടന്നു.
താഴേ ദത്തനെ കാത്ത് പാർവതി ഇരിക്കുന്നുണ്ടായിരുന്നു. ദത്തന്റെ കൈ പിടിച്ച് വരുന്ന വർണയെ കണ്ട് അവൾക്ക് ദേഷ്യം തോന്നി എങ്കിലും അത് പുറത്ത് കാണിച്ചില്ല.
ബ്ലാക്ക് കളർ സാരിയിൽ പാർവതി ഒരു പാട് സുന്ദരിയായി വർണക്ക് തോന്നി. അവൾ പാർവതിയെ നോക്കി പുഞ്ചിരിച്ചു. പക്ഷേ പാർവതിയുടെ നോട്ടം മൊത്തം ദത്തന്റെ മേൽ ആയിരുന്നു.
" പോകാം " പാർവതിയെ നോക്കുകപോലും ചെയ്യാതെ ദത്തൻ മുറ്റത്തേക്ക് ഇറങ്ങി. കാറിൽ ഡ്രെവർ അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
കയ്യിലെ ലാപ്പും ഫയലും ബാക്ക് സീറ്റിൽ വച്ച് ദത്തൻ വർണക്ക് നേരെ തിരിഞ്ഞു.
"നല്ല കുട്ടിയായി ഇരിക്കണം. കുരുത്തകേട് ഒന്നും കാണിക്കരുത് . എന്തേങ്കിലും ഉണ്ടെങ്കിൽ അപ്പോ ഫോണിൽ വിളിക്കണം. ഞാൻ വൈകുന്നേരം തിരികെ വരാം കുഞ്ഞേ " അവളുടെ നെറുകയിൽ ഉമ്മ വച്ച് ഒന്ന് ഹഗ്ഗ് ചെയ്ത് ദത്തൻ കോ ഡ്രെവർ സീറ്റിലേക്ക് ഇരുന്നു.
പിന്നിൽ കുറേ ഫയലുകളുമായി വന്ന പാർവതി ബാക്ക് സീറ്റിൽ കയറിയതും ഡ്രെവർ കാർ മുന്നോട്ട് എടുത്തു. കാർ ഗേറ്റ് കടന്ന് പോയതും വർണ തിരികെ റൂമിലേക്ക് വന്നു.
ഡോർ ചാരി ഇട്ട് ബെഡിലേക്ക് കിടന്നു. വേഗം തന്നെ ഉറങ്ങി പോയി
(തുടരും)
പ്രണയിനി.