അപ്പോഴേക്കും അവരുടെ മിഴികൾ തമ്മിൽ കൊരുത്തിരുന്നു
തുടരുന്നു.....
കണ്ണന്റെയും ശരണിന്റെയും ആക്കിയുള്ള ചുമയാണ് രണ്ടുപേർക്കും പരിസര ബോധം ഉണ്ടാക്കിയത്. 😊😄
ശ്രീ ദേവിയെ കൈയാട്ടി വിളിച്ചു. ദേവി ഇതെന്താ ഇപ്പോൾ കഥ എന്നറിയാതെ
ഒരു ചമ്മലോടെ അവരുടെ അടുത്തേക്ക് ചെന്നു. 🥰
ശ്രീ കിട്ടിയ നേരം കൊണ്ട് ദേവിയുടെ ചുമലിൽ പിടിച്ചു തന്നോട് ചേർത്ത് നിർത്തി എന്നിട്ട് സിദ്ധുവിനോട് പറഞ്ഞു
നിങ്ങളുടെ തറവാട്ടിലെ ആരും കാണാത്ത മാണിക്യമാണിത്. നിങ്ങൾ കണ്ടെത്തിയിരുന്നുവെങ്കിൽ ഒരു പക്ഷെ എനിക്കു ഇവളെ കിട്ടുമായിരുന്നില്ല.
ശ്രീയുടെ വാക്കുകൾ കേട്ട ദേവിയുടെ കണ്ണുകൾ നിറഞ്ഞു ❤❤🥰 സിദ്ധു ഇതെല്ലാം അദ്‌ഭുതത്തോടെ കേട്ടു നിന്നു 😊
സിദ്ധാർഥ് എല്ലാവരെയും വീട്ടിലേക്കു ക്ഷെണിച്ചു വില്ലുമംഗലത്തേക്ക് തിരിച്ചു പോയി.
ഇന്നാണ് അവർ ദേവിയുടെ തറവാട്ടിലേയ്ക്ക് പോകുന്നത്. രാവിലെ തന്നെ നെല്ലാട്ടെ കുടുംബവും ശ്രീയും പണിക്കരും സാവിത്രിയും കണ്ണനും പോകുവാനായി ഇറങ്ങി.കാര്യസ്ഥൻ മുകുന്ദനും അവരോടൊപ്പം ചെല്ലണമെന്ന് പണിക്കരുടെയും ശ്രീയുടെയും നിർബന്ധം ആയിരുന്നു അദ്ദേഹം പോകുവാൻ തയ്യാറായി.ഐക്കര വന്നതോടു കൂടി
ദേവിയെ ലെച്ചുവിനെ ഏൽപ്പിച്ചു അവർ വില്ലുമംഗലത്തേക്ക് യാത്രയായി.
വരാനിരിക്കുന്ന ദിനങ്ങൾ എന്താവുമെന്നറിയാതെ 🙄
തുടരും......