Aksharathalukal

പാർവതി ശിവദേവം - 71

Part -71
 
ശിവാനി ഒന്ന് വട്ടം കറങ്ങി ശിവയെ പിന്നിൽ നിന്നും കെട്ടി പിടിച്ചു .ശിവയാണെങ്കിൽ ഒന്നും മിണ്ടാതെ കൈയ്യും കെട്ടി നിൽക്കുകയാണ്.
 
 
"Sivani stop it ...." ശിവ പെട്ടെന്ന് അലറി കൊണ്ട് പറഞ്ഞു.
 
 
അവൻ്റെ അലർച്ച കേട്ട് ശിവാനി പെട്ടെന്ന് ഡാൻസ് നിർത്തി. ആ ഹാളിൽ ഡാൻസിൻ്റെ പാട്ട് മാത്രം മുഴങ്ങികൊണ്ടിരുന്നു.
 
 
അത് കേട്ട ശിവ ദേഷ്യത്തോടെ പാർവണയെ നോക്കി. അവൻ്റെ നോട്ടം കണ്ട് അവളുടെ കയ്യിൽ നിന്നും റിമോട്ട് താഴേ വീണു.
 
 
" കഴിഞ്ഞു തുമ്പി. നിനക്കുള്ള കുഴി നീ തന്നെ എടുത്തോ. മിക്കവാറും ഇന്നു നിൻ്റെ അന്ത്യം ആയിരിക്കും" പാർവണ മനസിൽ പറഞ്ഞ് താഴേ നിന്നും റിമോട്ട് എടുത്ത് സോങ്ങ് ഓഫ് ചെയ്യ്തു.
 
 
"എന്താ ശിവാനി ഇതൊക്കെ... " ശിവ ഗൗരവത്തോടെ ചോദിച്ചു.
 
 
"ഇവൻ എന്താ ഇങ്ങനെ ചോദിക്കുന്നേ. ഞാൻ കരുതി ശിവാനിക്കിട്ട് ഇപ്പോ ഒന്നു കൊടുക്കുമെന്ന് . ഇത് ഞാൻ എങ്ങാനും ആയിരിക്കണമായിരുന്നു ഇവൻ പിന്നെ എന്നെ ബാക്കി വച്ചേക്കത്തില്ലായിരുന്നു." പാർവണ പിറുപിറുത്തു.
 
 
''പറ ശിവാനി.ഇത് എന്താണ് " ശിവ വീണ്ടും ചോദിച്ചു.
 
 
" അത് ഞാൻ കണ്ണേട്ടനെ ഇംപ്രസ് ചെയ്യിക്കനായി ചെയ്യ്തതാ. അങ്ങനെയെങ്കിലും കണ്ണേട്ടന് എന്നോട് ഒരു ഇഷ്ടം തോന്നട്ടെ എന്ന് കരുതി " അവൾ തല കുനിച്ചു നിന്നു കൊണ്ട് പറഞ്ഞു.
 
 
" ഇങ്ങനെയൊക്കെ കാട്ടി കൂട്ടിയാൽ എനിക്ക് നിന്നോട് ഇഷ്ടം വരും എന്ന് ആരാ പറഞ്ഞത്. ഈ സ്നേഹം എന്നത് ഒരാളിൽ ഫോഴ്സ് ചെയ്യ്ത് ഉണ്ടാക്കേണ്ടതല്ലാ ശിവാനി. നീ ആദ്യം അത് മനസിലാക്ക് " ശിവ അവളോടായി പറഞ്ഞു.
 
 
"നിനക്ക് ഈ ഐഡിയ ആരാ പറഞ്ഞ് തന്നത് ശിവാനി. പാറുവിൻ്റെ ബുദ്ധിയാണോ ഇത്. അല്ല ഇങ്ങനെയുള്ള ബുദ്ധികൾ ഇവളുടെ തലയിലെ ഉദിക്കൂ.അതാ ചോദിച്ചത് '' ദേവ രാമച്ഛനെയും കൊണ്ട് അകത്തേക്ക് വന്ന് പറഞ്ഞു.
 
 
"ബെസ്റ്റ് .ഈ ദേവേട്ടൻ എന്താ എരി തീയിൽ എണ്ണയൊഴിക്കാൻ നിൽക്കുകയാണോ .എടാ ദുഷ്ടൻ ദേവേട്ടാ നിനക്ക് ഉള്ളത് ഞാൻ പിന്നെ തരാം ട്ടോ " (പാർവണ ആത്മ)
 
 
" ശിവാനി റൂമിലേക്ക് പോയിക്കോള്ളൂ" ശിവാനിയുടെ തല കുനിച്ചുള്ള നിൽപ്പ് കണ്ട് ശിവ പറഞ്ഞു. അത് കേട്ടതും ശിവാനി കരഞ്ഞുകൊണ്ട് മുകളിലേക്ക് ഓടി.
 
 
ദേവയാണെങ്കിൽ രാമച്ഛനുമായി റൂമിലേക്ക് പോയി.
 
 
" ഞാൻ ശിവാനിയെ ഒന്ന് നോക്കട്ടെ" അത് പറഞ്ഞ് രേവതിയും നൈസായിട്ട് അവിടെ നിന്നും വലിഞ്ഞു .
 
 
"പെട്ടു മോളേ നീ പെട്ടു. വേഗം ഓടി രക്ഷ പ്പെടാം അതാ നല്ലത് " അവൾ പതിയെ അടുക്കളയിലേക്ക് നടന്നതും പിന്നിൽ നിന്നും ശിവയുടെ വിളി വന്നിരുന്നു.
 
 
" പാർവണ ഒന്ന് അവിടെ നിന്നേ " അത് പറഞ്ഞ് ശിവ അവളുടെ അരികിലേക്ക് വന്നു.
 
 
"എന്താ നിൻ്റെ ഉദ്ദേശം " അവൾക്ക് മുൻപിൽ കൈ കെട്ടി നിന്നു കൊണ്ട് ശിവ ചോദിച്ചു.
 
 
"എന്ത് ഉദ്ദേശമാ ശിവാ " അവൾ ഒന്നും അറിയാത്ത പോലെ നിഷ്കളങ്കമായി ചോദിച്ചു.
 
 
"അധികം അഭിനയിക്കണ്ട. ഇതെല്ലാം നിൻ്റെ ബുദ്ധി അല്ലേ "
 
 
"അല്ല .ഞാൻ ഒന്നും ചെയ്യ്തിട്ടില്ല. ഇതെല്ലാം ശിവാനിയുടെ പ്ലാൻ ആണ്. ഞാനും ദേവുവും അവളെ ഹെൽപ്പ് ചെയ്യ്തു എന്നേ ഉള്ളൂ"
 
 
" നീ ശരിക്കും പൊട്ടി ആണോ അതോ പൊട്ടിയെ പോലെ അഭിനയിക്കുകയാണോ. അവളെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് പറഞ്ഞയക്കാൻ ശ്രമിക്കുമ്പോൾ നീ അവളുടെ കൂടെ നിന്ന് എന്നേ ഭ്രാന്ത് പിടിപ്പിക്കുകയാണോ പാർവണ " അവൻ ദേഷ്യത്തോടെ ചോദിച്ചു.
 
 
" ഞാൻ അവളെ വെറുതെ സങ്കടപ്പെടുത്തേണ്ടാ എന്ന് കരുതി കൂടെ നിന്നതാണ്''
 
 
" ഇനി ഇത് ആവർത്തിക്കരുത് പാർവണ .അവൾ ഇവിടെ നിൽക്കുന്നത് നിനക്ക് തന്നെയാണ് ദോഷം. അത് ഓർത്താൽ നിനക്ക് നല്ലത് " ശിവ പറയുന്നത് കേട്ട് തലയാട്ടി പാർവണ തിരിഞ്ഞു നടന്നു.
 
 
" നിൽക്കടി അവിടെ.ഞാൻ മുഴുവൻ പറഞ്ഞു കഴിഞ്ഞിട്ടില്ല."ശിവ അവളെ പിടിച്ച് നിർത്തി കൊണ്ട് പറഞ്ഞു.
 
 
" എൻ്റെ ഹോം തിയറ്റർ നീ ആരോട് ചോദിച്ചിട്ടാ എടുത്തത് ''
 
 
" ഞാൻ എടുത്തിട്ടില്ലാ.''
 
 
" നീ അറിയാതെ ഇതെങ്ങനെ നമ്മുടെ റൂമിൽ നിന്നും   ഇവിടെ എത്തി"
 
 
"അതെ..... ഞാൻ തന്നെയാണ് കൊണ്ടുവന്നത്.നിങ്ങളുടെ സാധനങ്ങൾ എനിക്ക് കൂടി അവകാശപ്പെട്ടതാണ്. അതോണ്ട് എനിക്ക് ഇത് എടുക്കാൻ ആരുടേയും അനുവാദം വേണ്ടാ. നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാല്ലേ ഓരോന്ന് ചെയ്യുന്നത് അപ്പോ ഞാനും എനിക്ക് ഇഷ്ടമുള്ളത് ചെയ്യും"
 
 
" നീ ഇങ്ങനെയൊക്കെ പറയാൻ ഞാൻ എൻ്റെ ഇഷ്ടത്തിന് എന്താ ഇപ്പോ ചെയ്യതത് " അവൻ സംശയത്തോടെ ചോദിച്ചു.
 
 
" ചെയ്യ്തില്ലേ.... ചെയ്യ്തില്ലേ നിങ്ങൾ .ഞാൻ പറയുന്നത് വല്ലതും നിങ്ങൾ കേൾക്കാറുണ്ടോ മനുഷ്യാ. അനുസരിക്കുന്നുണ്ടോ നിങ്ങൾ " അവൾ കൈ ചൂണ്ടി കൊണ്ട് ചോദിച്ചു.
 
 
"എന്താ ഞാൻ അനുസരിക്കാതെ ഇരുന്നത് "
 
 
" ഞാൻ രാവിലെ ഒരു ഉമ്മ ചോദിച്ചിട്ട് നിങ്ങൾ കേട്ടോ. അതും ഒരു കുഞ്ഞു ഉമ്മ. അത് പോലും നിങ്ങൾക്ക് തരാൻ വയ്യാ " അത് കേട്ടതും ശിവ അവളെ കണ്ണുരുട്ടി നോക്കി .
 
 
" നിന്നോട് സംസാരിക്കാൻ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും" അത് പറഞ്ഞ് ശിവ മുകളിലേക്ക് പോയി.
 
 
ശിവ പോയതും പാർവണ ആശ്വാസത്തോടെ ശിവാനിയുടെ മുറിയിലേക്ക് പോയി.
 
 
മുറിയിൽ രേവതി മാത്രമാണ് ഉള്ളത്. അവൾ ബാത്ത് റൂമിൻ്റെ ഡോറിൽ എത്ര തട്ടി വിളിച്ചിട്ടും ശിവാനി ഡോർ തുറക്കുന്നില്ല.
 
 
അപ്പോഴേക്കും ദേവയും അവിടേക്ക് വന്നിരുന്നു.
 
 
" എന്താ ദേവൂ''
 
 
" ശിവാനി വാതിൽ തുറക്കുന്നില്ലാ ദേവേട്ടാ " അത് കേട്ട് ദേവയും അവളെ കുറേ വിളിച്ചെങ്കിലും അവൾ തുറന്നില്ല.
 
 
" ശിവാനി കതക് തുറക്ക് " അവസാനം പാർവണ ഡോറിൽ തട്ടി വിളിച്ചു.രണ്ടാമത് കതകിൽ തട്ടി വിളിക്കാൻ നിന്നപ്പോഴേക്കും ശിവാനി ഡോർ തുറന്ന് പാർവണയെ കെട്ടി പിടിച്ചു.
 
 
രേവതിയും, ദേവയും മാറി മാറി വിളിച്ചിട്ടും ഡോർ തുറക്കാതിരുന്ന ശിവാനി പാർവണിയുടെ ഒറ്റ വിളിയിൽ കതക് തുറന്നതിൽ നിന്നും ശിവാനിക്ക് അവളോടുള്ള ഇഷ്ടം അവർക്ക് മനസിലായിരുന്നു.
 
 
"ശിവ മേമ എന്തിനാ കരയുന്നേ" അകത്തേക്ക് വന്ന റിയ മോൾ ശിവാനിയെ കണ്ട് ചോദിച്ചു.
 
 
" മേമ്മ കരഞ്ഞത് ഒന്നുമല്ല മോളേ.
 കണ്ണിൽ ഒരു പൊടി പെട്ടതാ "ശിവാനി കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു .
 
 
" മോളു  വാ ആന്റി മോളുടെ കൂടെ കളിക്കാൻ വരാം "അത് പറഞ്ഞു രേവതി റിയ മോളെയും എടുത്തു തന്റെ റൂമിലേക്ക് പോയി .
അവളുടെ പിന്നാലെ ദേവയും .
 
 
"താനിങ്ങനെ കരയാതെടോ. സാർ അപ്പോഴത്തെ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞതായിരിക്കും. അതൊന്നും താൻ കാര്യമാക്കണ്ട ."അവളെ ബെഡിലേക്ക് ഇരുത്തി കൊണ്ട്  പാർവണ പറഞ്ഞു.
 
 
"കണ്ണേട്ടൻ പറഞ്ഞത് ശരിയാണ് പാർവണ .
സ്നേഹം പിടിച്ചു വാങ്ങേണ്ടതല്ല. അത് അറിഞ്ഞ് തരേണ്ടതല്ലേ .ഞാൻ ഇവിടേയ്ക്ക് വന്നത് തന്നെ ആന്റി ഫോഴ്സ് ചെയ്തതുകൊണ്ട് .അല്ലെങ്കിൽ  കണ്ണേട്ടന് വേണ്ടി ഞാൻ എത്ര കാലം വേണമെങ്കിലും കാത്തിരിക്കുമായിരുന്നു .
 
 
പാർവണക്ക് ഒരു കാര്യം അറിയോ. 
രണ്ടു മൂന്നു വർഷം മുൻപ്  കണ്ണേട്ടനും 
സത്യ എന്നൊരു കുട്ടിയുമായി ഒരു റിലേഷൻ ഉണ്ടായിരുന്നു .
 
 
പക്ഷേ അതിന് കണ്ണേട്ടന്റേ വീട്ടിൽ ആരും സമ്മതിച്ചില്ല .അതു കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോൾ ആ കുട്ടി മരിച്ചു. മരിച്ചെന്ന് ഉറപ്പില്ല കേട്ടോ മിസ്സിങ്ങ് ആണ്.പിന്നീട്  കണ്ണേട്ടൻ ആകെമാറിപ്പോയി .
 
 
 വീട്ടിലുള്ള ആരെയും ഇഷ്ടം അല്ലാതെ ആയി. ആരു വിളിച്ചാലും കോൾ എടുക്കുകയും ഇല്ല കാണാനും വരില്ല. പിന്നെയും കണ്ണേട്ടൻ കുറച്ച് സോഫ്റ്റ് ആയിട്ടുള്ള മുത്തശ്ശിയോട് മാത്രമാണ് ."
 
 
"ശിവയ്ക്ക്... അല്ല ശിവ സാറിന് മുത്തശ്ശിയുണ്ടോ."
 
 
" ഉണ്ടല്ലോ... ഇവിടെ നാട്ടിൽ തന്നെയാ. മുത്തശ്ശിയും മുത്തശ്ശനും എല്ലാവരും കൂടിയുള്ള തറവാട്ടുവീട്ടിൽ ഞങ്ങൾ വെക്കേഷൻ ഒക്കെ അവിടേക്ക് പോകാറുണ്ടായിരുന്നു .മുത്തശ്ശി  വിളിക്കുമ്പോൾ കണ്ണേട്ടൻ കോൾ എടുക്കും സംസാരിക്കുകയും ചെയ്യും വേറെ ആരുമായും ഒരു ബന്ധമില്ല .
 
 
ഞങ്ങളുടെ കല്യാണം വേഗം നടത്താൻ ആണ് ആൻ്റി ശ്രമിക്കുന്നത്. പക്ഷേ  ഞങ്ങൾ തമ്മിലുള്ള കല്യാണത്തിന് അങ്കിളിന് വലിയ താല്പര്യം ഒന്നും കാണുന്നില്ല. 
 
 
"താൻ എന്തായാലും കുറച്ചു നേരം റസ്റ്റ് എടുക്ക് .ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം." അത് പറഞ്ഞു പാർവണ പുറത്തേക്ക് പോയി.
 
__________________________________________
 
 
രേവതിയും മോളും റൂമിൽ ഇരുന്ന് കളിക്കുകയാണ് .
 
 
"ആന്റി ഞാൻ ഒരു കാര്യം ചോദിക്കട്ടെ."
 
"എന്താ മോളേ ചോദിക്ക് "
 
 
" ആൻ്റിടെ വയറിൽ കുഞ്ഞാവ ഉണ്ടോ " റിയ മോൾ രേവതിയുടെ വയറിൽ തൊട്ടു കൊണ്ടു ചോദിച്ചു.
 
 
"അതെന്താ അങ്ങനെ ചോദിക്കാൻ "  രേവതി അത്ഭുതത്തോടെ ചോദിച്ചു.
 
 
"പപ്പ പറഞ്ഞു എൻ്റെ മമ്മിടെ വയറിൽ കുഞ്ഞാവ ഉണ്ടെന്ന്.അപ്പൊ ആൻ്റീടെ വയറിലും ഉണ്ടോ എന്ന് ചോദിച്ചതാ "റിയ മോളുടെ ചോദ്യം കേട്ട് ഇരുന്നു ചിരിക്കുകയായിരുന്നു ദേവ.
 
 
"കുറച്ചുകാലം കഴിഞ്ഞാൽ ഉണ്ടാകും ട്ടോ " ദേവ മോളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു .
 
 
"ആണോ ആന്റി... റിയമോൾ അവളെ നോക്കി ചോദിച്ചു.അവൾ ദേവയെ നോക്കി കണ്ണുരുട്ടി കൊണ്ട് തലയാട്ടി .
 
 
"ഞാനിപ്പോ വരാം ആൻ്റീ. എൻ്റെ teddy Bear താഴേയാണ് " അത് പറഞ്ഞ് മോൾ താഴേക്ക് ഓടി.
 
 
"മോളേ പതിയെ പോ" അത് പറഞ്ഞ് രേവതി മോൾക്ക് പിന്നാലെ പോവാൻ നിന്നതും ദേവ അവളുടെ കൈയ്യിൽ പിടുത്തമ്മിട്ടു.
 
 
"എന്താ ദേവേട്ടാ "
 
 
" നീ ഇവിടെ കുറച്ച് നേരം ഇരിക്ക് ഭാര്യേ .നിന്നെ ഇപ്പോ ഒന്ന് കാണാൻ പോലും കിട്ടുന്നില്ലാ ലോ" ദേവ അത് പറഞ്ഞ് അവളെ ബെഡിലേക്ക് ഇരുത്തി അവളുടെ മടിയിലേക്ക് തല വച്ചു.
 
 
" ഞാൻ വിചാരിച്ചിതിനേക്കാൾ പെട്ടെന്ന് ശിവയും പാറുവും സെറ്റ് ആയി "
 
 
 
"അതെ ദേവേട്ടാ. അവരുടെ കാര്യം ഓർക്കുമ്പോൾ നല്ല സന്തോഷം ഉണ്ട്. ഇപ്പോ ശിവാനി മാത്രമാണ് ഒരു പ്രശ്നം. രണ്ടു ദിവസം കൂടി കഴിഞ്ഞാ ആ കുട്ടി പോകും. പിന്നെ പേടിക്കാൻ ഇല്ല."
 
 
" ഞാൻ ഒരു കാര്യം ആലോചിക്കുകയായിരുന്നു."
 
 
"എന്ത് കാര്യം"
 
 
" റിയ മോൾ പറഞ്ഞ കാര്യം "
 
 
"അയ്യടാ... മോൻ്റെ ചാട്ടം കണ്ടപ്പോ തന്നെ എനിക്ക് മനസിലായി. താൽക്കാലം ഇപ്പോ ഇങ്ങനെ പോവട്ടെ. ബാക്കി കാര്യം നമ്മുക്ക് പിന്നെ ആലോചിക്കാം. ഞാൻ റിയ മോളുടെ അടുത്തേക്ക് പോവട്ടെ "
 
 
'' അല്ലെങ്കിലും റിയ മോൾ വന്നപ്പോൾ നിനക്ക് എന്നെ വേണ്ടാലോ " ദേവ പരാതിയോടെ പറഞ്ഞു.
 
 
"അങ്ങനെ പറയാതെ ദേവേട്ടാ. മോൾ ചെറുതല്ലേ."
 
 
"എനിക്ക് അറിയാടി ഞാൻ വേറുതെ പറഞ്ഞതാ. നീ എട്ടന് ഒരു ഉമ്മ തന്നിട്ട് പോയിക്കോ"
 
 
"ഉമ്മയോ''
 
 
"എന്താ നീ ഇതുവരെ ഉമ്മ എന്ന് കേട്ടിട്ടില്ലേ." ദേവ അവളുടെ മടിയിൽ നിന്നും എണീറ്റ് കൊണ്ട് ചോദിച്ചു.
 
 
" എനിക്കൊന്നും പറ്റില്ല." അവൻ എണീറ്റുകൊണ്ട് പറഞ്ഞു.
 
 
"നിനക്ക് കിസ് ചെയ്യുന്നതിൻ്റെ benefits വല്ലതും അറിയുമോടീ. അത് അറിയാത്തതുകൊണ്ടാണ് നീ ഇങ്ങനെ പറയുന്നത് "
 
 
"ഓഹ്...പിന്നെ... എന്ത് benefits."
 
 
"Kissing triggers our brain to release a cocktail of chemicals that leave you feeling oh so good by igniting the pleasure centers of the brain.
 
In addition to boosting your happy hormones, kissing can reduce your cortisol levels — potentially improving your feelings of self-worth.
 
Stress management includes how well you handle stress and anxiety. There’s nothing quite like a kiss and some affection to help calm you. Oxytocin decreases anxiety and increases relaxation and wellness."അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
 
 
"മതി ദേവേട്ടാ. ക്ലാസ്സ് മതി .ഇപ്പോ ഒരു ഉമ്മ വേണം അത്രയല്ലേ ഉള്ളൂ'' അത് പറഞ്ഞ് രേവതി അവൻ്റെ കവിളിൽ ഉമ്മ വച്ചു. ശേഷം എണീറ്റ് പുറത്തേക്ക് നടന്നു.
 
 
''ദേവൂ നിൽക്ക് " അത് പറഞ്ഞ് ദേവ അവളെ വന്ന് കെട്ടി പിടിച്ചു.
 
 
" ഇനി ഈ ഹഗ്ഗിനും എന്തെങ്കിലും ഗുണം ഉണ്ടോ. "അവൾ കളിയാക്കി കൊണ്ട് ചോദിച്ചു.
 
 
"One of the best feelings in the world is when your hugging the person you love, and they hug you back even tighter.”
 
 
" ഇത് ഞാൻ എവിടേയോ കെട്ടിട്ടുണ്ടല്ലോ ദേവേട്ടാ" 
 
 
"അതിനു ഇപ്പോ എന്താ .നീ ഇത്ര അൺറൊമാൻ്റിക്ക് ആയി പോയല്ലോ എൻ്റ ദേവൂ ." അത് കേട്ട് ചിരിച്ചു കൊണ്ട് രേവതി താഴേക്ക് പോയി.
 
__________________________________________
 
 
"ഡി... ഞാൻ ഇവിടെ എത്തി. ഇനി കണ്ണനെ കണ്ടിട്ട് നിന്നെ തിരിച്ചു വിളിക്കാം "അത് പറഞ്ഞ് ആരൂ കോൾ കട്ട് ചെയ്തു .
 
 
ബൈക്കിൽ നിന്നും ഇറങ്ങി അർണവ്  നേരെ കയറി ചെന്നത് ഒരു റസ്റ്റോറന്റിലേക്കാണ്. അവിടെ അവനെ വെയിറ്റ് ചെയ്തു കണ്ണൻ ഇരിക്കുന്നുണ്ടായിരുന്നു .
 
 
" എന്തിനാ നീ കാണണമെന്ന് പറഞ്ഞത് ആരൂ.
"കണ്ണൻ തന്റെ ഓപ്പോസിറ്റ് ഇരിക്കുന്ന ആരോവിനോട്  ചോദിച്ചു .
 
 
"എനിക്ക് നിന്റെ കാര്യം തന്നെയാണ് പറയാനുള്ളത് .എന്താ നിന്റെ ഉദ്ദേശം കണ്ണാ. നീ എന്തിനാ ഇങ്ങനെ സ്വയം നശിക്കാൻ നിൽക്കുന്നത് .കാര്യം എന്റെ ചേച്ചി ആണെങ്കിലും അവൾ ചെയ്തത് തെറ്റാണ്. അതിന് നീ സ്വയം ഇങ്ങനെ നശിക്കണോ .ഒരു ഭാഗത്ത് നീ ഇങ്ങനെ സ്വയം ഇല്ലാതാകുമ്പോൾ അവൾ അവിടെ സന്തോഷിച്ചു ജീവിക്കുകയാണ്.  നീ അവളുടെ മുന്നിൽ  നല്ല രീതിയിൽ ജീവിച്ചു കാണിക്കുകയല്ല വേണ്ടത്.അവിടെയല്ലേ നിന്റെ വിജയം."
 
 
" വേണ്ട... ഒരു എനിക്ക് ആരുടെയും മുന്നിൽ 
ജയിക്കേണ്ട. എനിക്ക് ഇങ്ങനെയൊക്കെ പോയാൽ മതി. നിനക്ക് അറിയോ ആരൂ ഉറങ്ങാൻ പോലും എനിക്ക് പറ്റിയിരുന്നില്ല. തലക്കൊക്കെ ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ.
 
 
 ഇപ്പൊ എനിക്കൊരു സമാധാനം എന്നുപറയുന്നത് ആൽക്കഹോൾ മാത്രമാണ്. അതു മാത്രമാണു  എന്നെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നതും. 
 
 
"എന്നുവച്ച് ഇങ്ങനെ കുടിച്ചാൽ അധികകാലമൊന്നും നീ  ജീവിക്കില്ല "
 
 
"വേണ്ടെടാ എങ്ങനെയെങ്കിലും ഈ നശിച്ച ലോകത്തുനിന്നും ഒന്നു പോയി കിട്ടിയാൽ മതി."  അവൻ നിർവികാരതയോടെ പറഞ്ഞു.
 
 
" കണ്ണാ ഞാൻ പറയുന്നതൊന്ന് നീ കേൾക്ക്. നമുക്ക് ഒരു നല്ല ഡോക്ടറുടെ അടുത്തു പോകാം .കൗൺസിലിംഗ് കൊണ്ട് ഈ അവസ്ഥ എല്ലാം  മാറും. നീ ആ പഴയ കണ്ണൻ ആവും "
 
 
"എനിക്ക് ഒന്നും വേണ്ട ആരു. എനിക്ക് വേണ്ടി കാത്തിരിക്കാൻ ലോകത്ത് ആരുമില്ല .
പിന്നെ ആകെ ഉള്ളത് എന്ന് പറയാൻ എന്റെ അമ്മയാണ്. ആ അമ്മയെ ആലോചിച്ചാണ് ഞാൻ ഒരു കടും കൈ ചെയ്യാതെ നടക്കുന്നത്. അല്ലെങ്കിൽ എന്നേ ഞാനീ ജീവിതം അവസാനിപ്പിച്ചേനേ.
 
 
" നീ എന്തൊക്കെയോ പറയുന്നേ .നിനക്ക് വേണ്ടി കാത്തിരിക്കാനും ഇവിടെ ആൾക്കാർ ഉണ്ട് .ഒന്നുമില്ലെങ്കിലും ഞങ്ങൾ ഇല്ലേടാ നിനക്ക്.നീ ഇങ്ങനെ സ്വയം ഇല്ലാതാകുമ്പോൾ ഞങ്ങൾക്ക് എങ്ങനെ മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയും ."
 
 
"നിനക്ക് വേറെ വല്ലതും പറയാൻ ഉണ്ടോ ആരൂ. എനിക്ക് കുറച്ചു തിരക്കുണ്ട് ."
കണ്ണൻ ചെയറിൽ നിന്നും എണീറ്റ് കൊണ്ട് ചോദിച്ചു.
 
 
"സംസാരിക്കാനുള്ളത് ഇതിനെക്കുറിച്ച് തന്നെയാണ് കണ്ണാ. നിന്നെ ഇങ്ങനെ കാണാൻ വയ്യാത്തതുകൊണ്ടാടാ ഞാനീ പറയുന്നേ."
 
 
" Bye ആരൂ. ഇനി ഇങ്ങനെ ഒരു കൂടിക്കാഴ്ച ഇല്ലാതിരിക്കട്ടെ. എനിക്ക് നിന്നോട് ദേഷ്യം ഉള്ളതുകൊണ്ട് ഒന്നും അല്ലാട്ടോ . നിന്നെ കാണുമ്പോൾ എനിക്ക് അവളെ ഓർമ്മവരും.
 എന്റെ മനസ്സിൽ നിന്നും മായ്ച്ചുകളയാൻ ആഗ്രഹിക്കുന്ന ഒരു മുഖമാണ് അവളുടേത്.
അതുകൊണ്ടാ..." ദയനീയമായ ഒരു പുഞ്ചിരി ആരുവിന് സമ്മാനിച്ചുകൊണ്ട് കണ്ണൻ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോയി .
 
 
കണ്ണൻ പോയതും അർണവ് കണ്ണൻ പറഞ്ഞ കാര്യങ്ങൾ രശ്മിയെ വിളിച്ചു പറഞ്ഞിരുന്നു.
 
 
__________________________________________
 
 
വൈകുന്നേരത്തെ സംഭവത്തിനുശേഷം 
ശിവാനി ശിവയുടെ മുന്നിലേക്ക് പോയിരുന്നില്ല.
 
 
എങ്കിലും ഭക്ഷണം കഴിക്കുന്ന സമയത്ത് അവൾക്ക് ശിവയെ ഫേസ് ചെയ്യേണ്ടി വന്നു .
 
 
എന്നും ശിവയുടെ കൂടെ ഇരിക്കുന്ന ശിവാനി അന്ന് പാർവണയുടെ അടുത്താണ് വന്നിരുന്നത് .
 
 
ശിവാനിയുടെ കാര്യം ആലോചിച്ച് പാർവണക്കും രേവതിയ്ക്കും നല്ല സങ്കടം ഉണ്ടായിരുന്നു.
 
 
  എല്ലാവരും കൂടി അവളെ പറ്റിക്കുകയായിരുന്നു എന്ന് അറിഞ്ഞാൽ അവളുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് അവർക്കും അറിയുമായിരുന്നില്ല.
 
 
 അതും അവൾ കൂടുതൽ സ്നേഹിച്ച, ഇഷ്ടപ്പെട്ടിരുന്ന പാർവണയാണ് തന്നെ ചതിച്ചത് എന്നറിഞ്ഞാൽ അവൾ എന്താണ് ചെയ്യുക എന്ന പാർവണക്കും ഒരു നിശ്ചയമുണ്ടായിരുന്നില്ല.
  
 
പാർവണ ഇടക്കിടക്ക് ശിവയെ കാണുമ്പോൾ അവനെ ദേഷ്യം പിടിപ്പിക്കാൻ ആയി ഉമ്മ ചോദിക്കുമായിരുന്നു. അത് കേൾക്കുമ്പോൾ ശിവ അവളെ ദേഷ്യപ്പെട്ട് ഒന്ന് നോക്കും ചെയ്യും. 
 
 
ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞു രേവതിയും പാർവണയും ശിവാനിയും റിയ മോളും ഉറങ്ങാനായി കിടന്നു.
 
 
പാർവണ ശിവയുടെ അടുത്തേക്ക് പോകണം എന്നുണ്ടായിരുന്നെങ്കിലും അവൾ പോയില്ല. 
 
 
" ശിവയുടെ അടുത്തേക്ക് പോകണോ .
അല്ലെങ്കിൽ വേണ്ട ഞാൻ എന്തിനാ വെറുതെ ഈ പാതിരാത്രി കള്ളനെപ്പോലെ ഒളിച്ച് അവന്റെ അരികിലേക്ക് പോകുന്നത്.
 
 
 അല്ലെങ്കിലും ഞാൻ ഇല്ലെങ്കിലും അവന് ഉറക്കം ഒക്കെ വരും .ഇനി അങ്ങോട്ട് പോയി ഉള്ള വില കൂടി കളയണ്ട. ഇവിടെ തന്നെ കിടന്നുറങ്ങാം ."ഓരോന്ന് ആലോചിച്ച് പാർവ്വണ കണ്ണടച്ച് കിടന്നു. കുറെ നേരം കഴിഞ്ഞാണ് അവൾക്ക് ഉറക്കം വന്നത് .
 
________________________________________
 
 
ശിവ മുറിയിൽ പാർവണയെ കാത്തിരിക്കുകയായിരുന്നു . ബെഡ് റെസ്റ്റിൽ ചാരി ഡോറിനരികിലേക്ക് നോക്കിയിരിക്കുകയായിരുന്നു അവൻ.
 
 സമയം ഒരുമണി ആയിട്ടും അവളെ കാണുന്നില്ല എന്ന് കണ്ടതും ശിവ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
 
 
 ശിവാനിയുടെ റൂം ലോക്ക് ആയിരുന്നില്ല. അവൻ പതിയെ ഡോർ ഹാൻ്റിൽ പിടിച്ച് 
വാതിൽ തുറന്നു.
 
 
അകത്ത് ശിവാനിയെ കെട്ടി പിടിച്ചു
പാർവണ സുഖമായി കിടന്നുറങ്ങുന്നത് കണ്ടതും അവൻ എന്തോ വല്ലാത്ത ദേഷ്യം തോന്നി.
 
 
 അവളെ വിളിക്കാനായി രണ്ടടി മുന്നോട്ട് നടന്നെങ്കിലും പിന്നീട് അത് വേണ്ട എന്ന് വെച്ച് അവൻ തിരികെ റൂമിലേക്ക് തന്നെ വന്നു .
 
 
"എന്തൊക്കെയായിരുന്നു ഞാൻ ഇല്ലെങ്കിൽ ഉറക്കം വരില്ല. തേങ്ങയാണ് മാങ്ങയാണ് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ സുഖമായി കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ. അവൾ എല്ലാം വെറുതെ പറഞ്ഞതാണ്. കള്ളത്തി ".... 
 
 
അവൻ ബെഡിലെ പില്ലോ എടുത്ത് താഴേക്കെറിഞ്ഞു കൊണ്ട് പറഞ്ഞു .
 
 
"ഇതിപ്പോൾ അവൾ പറഞ്ഞ അവസ്ഥയൊക്കെ എനിക്ക് വരുന്നതുപോലെ ആണല്ലോ തോന്നുന്നത് .അവൾ ഇല്ലെങ്കിൽ ഉറക്കം വരുന്നില്ല .ഉറങ്ങാൻ പറ്റുന്നില്ല എന്ന് പറയുന്നതായിരിക്കും ശരി ."
 
 
" No  ശിവ. ഇത്രയും കാലം നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ. ഒറ്റയ്ക്കായിരുന്നു ഉറങ്ങിയിരുന്നത് .അപ്പോ ഇപ്പോഴും അങ്ങനെ ഉറങ്ങാൻ കഴിയും." അത് പറഞ്ഞു അവൻ ബെഡിലേക്ക് കിടന്നു.
 
 
 കുറെ നേരം കഴിഞ്ഞിട്ടും ഉറക്കം മാത്രം വന്നില്ല .തിരിഞ്ഞു  മറിഞ്ഞും കിടന്ന് എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.
 
__________________________________________ 
 
എന്നത്തെയും പോലെ എട്ടു മണി കഴിഞ്ഞാണ് പാർവണ ഉറക്കം എണീറ്റത് . അപ്പോഴേക്കും രേവതി എഴുന്നേറ്റ് പോയിരുന്നു .
 
 
ശിവാനിയും റിയ മോളും നല്ല ഉറക്കത്തിലാണ്.പാർവണ പതിയെ  റൂമിലേക്ക് നടന്നു .
 
 
അവൾ റൂമിലേക്ക് ചെല്ലുമ്പോൾ  ഹോസ്പിറ്റലിലേക്ക് പോകാനായി ശിവ റെഡിയാവുകയായിരുന്നു .
 
 
താൻ അകത്തേക്ക് വന്നിട്ടും ശിവ തന്നെ മൈന്റ് ചെയ്യുന്നില്ല എന്ന് മനസ്സിലായ പാർവണ അവന്റെ അരികിലേക്ക് നടന്നു.
 
 
" ഗുഡ്മോർണിംഗ്  ശിവാ...."
അവൾ അവനെ നോക്കി പറഞ്ഞു എങ്കിലും ഒന്നും മിണ്ടാതെ ശിവ തല തിരിച്ചു നിന്നു .
 
 
ഇതെന്താ ഇങ്ങനെ ഞാൻ പറഞ്ഞത് കേട്ടിട്ട് ഉണ്ടാവില്ലേ 
 
 
"ശിവ നീ ഹോസ്പിറ്റലിലേക്ക് പോവുകയാണോ "അവൾ  വീണ്ടും ചോദിച്ചു എങ്കിലും ശിവ ഒന്നും മിണ്ടാതെ ടേബിനു മുകളിലിരിക്കുന്ന തന്റെ ഫോണെടുത്ത് 
പോക്കറ്റിൽ ഇട്ടു. ശേഷം stethoscope എടുത്ത് പുറത്തേക്ക് നടന്നു.
 
 
" എന്താ നീ ഒന്നും മിണ്ടാത്തെ" അവൾ പിന്നാലെ വന്നു  അവന്റെ മുന്നിൽ കയറി നിന്നു കൊണ്ട് ചോദിച്ചു .
 
 
"നിന്നോട് മിണ്ടാൻ തോന്നിയില്ല. അത്രതന്നെ "
 
 
"അതെന്താ അങ്ങനെ "?....
 
 
"ഇന്നലെ നീ എവിടെയായിരുന്നു?...."
 
 
"ഞാൻ എവിടെ പോകാൻ ഞാനിവിടെത്തന്നെയുണ്ടിയിരുന്നല്ലോ. നീയും എന്നെ ഇന്നലെ കണ്ടതല്ലേ ഇവിടെ പിന്നെ എന്താ ഇത്ര ചോദിക്കാൻ "
 
 
"അതല്ലാ ഞാൻ ഉദ്ദേശിച്ചത്. ഇന്നലെ രാത്രി നീ എവിടെയായിരുന്നു എന്നാ."
 
 
" ഇന്നലെ രാത്രി ഞാൻ ശിവാനിയുടെ കൂടെ അവളുടെ റൂമിൽ ഉണ്ടായിരുന്നു ."അവൾ ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു .
 
 
"അതാണോ നിന്റെ റൂം."ശിവ ഗൗരവത്തോടെ ചോദിച്ചു.
 
 
" അല്ല"
 
 
 
" നിനക്ക് സ്വന്തമായി ഒരു റൂം ഉള്ളപ്പോൾ നീയെന്തിനാ മറ്റുള്ളവരുടെ റൂമിൽ പോയി കിടക്കുന്നേ "
 
 
 
(തുടരും)
 
 
🖤പ്രണയിനി🖤
 

പാർവതി ശിവദേവം - 72

പാർവതി ശിവദേവം - 72

4.7
5799

Part -72   "ശിവ നീ ഹോസ്പിറ്റലിലേക്ക് പോവുകയാണോ "അവൾ  വീണ്ടും ചോദിച്ചു എങ്കിലും ശിവ ഒന്നും മിണ്ടാതെ ടേബിനു മുകളിലിരിക്കുന്ന തന്റെ ഫോണെടുത്ത്  പോക്കറ്റിൽ ഇട്ടു. ശേഷം stethoscope എടുത്ത് പുറത്തേക്ക് നടന്നു.     " എന്താ നീ ഒന്നും മിണ്ടാത്തെ" അവൾ പിന്നാലെ വന്നു  അവന്റെ മുന്നിൽ കയറി നിന്നു കൊണ്ട് ചോദിച്ചു .     "നിന്നോട് മിണ്ടാൻ തോന്നിയില്ല. അത്രതന്നെ "     "അതെന്താ അങ്ങനെ "?....     "ഇന്നലെ നീ എവിടെയായിരുന്നു?...."     "ഞാൻ എവിടെ പോകാൻ ഞാനിവിടെത്തന്നെയുണ്ടിയിരുന്നല്ലോ. നീയും എന്നെ ഇന്നലെ കണ്ടതല്ലേ ഇവിടെ പിന്നെ എന്താ ഇത്ര ചോദിക