Part -72
"ശിവ നീ ഹോസ്പിറ്റലിലേക്ക് പോവുകയാണോ "അവൾ വീണ്ടും ചോദിച്ചു എങ്കിലും ശിവ ഒന്നും മിണ്ടാതെ ടേബിനു മുകളിലിരിക്കുന്ന തന്റെ ഫോണെടുത്ത്
പോക്കറ്റിൽ ഇട്ടു. ശേഷം stethoscope എടുത്ത് പുറത്തേക്ക് നടന്നു.
" എന്താ നീ ഒന്നും മിണ്ടാത്തെ" അവൾ പിന്നാലെ വന്നു അവന്റെ മുന്നിൽ കയറി നിന്നു കൊണ്ട് ചോദിച്ചു .
"നിന്നോട് മിണ്ടാൻ തോന്നിയില്ല. അത്രതന്നെ "
"അതെന്താ അങ്ങനെ "?....
"ഇന്നലെ നീ എവിടെയായിരുന്നു?...."
"ഞാൻ എവിടെ പോകാൻ ഞാനിവിടെത്തന്നെയുണ്ടിയിരുന്നല്ലോ. നീയും എന്നെ ഇന്നലെ കണ്ടതല്ലേ ഇവിടെ പിന്നെ എന്താ ഇത്ര ചോദിക്കാൻ "
"അതല്ലാ ഞാൻ ഉദ്ദേശിച്ചത്. ഇന്നലെ രാത്രി നീ എവിടെയായിരുന്നു എന്നാ."
" ഇന്നലെ രാത്രി ഞാൻ ശിവാനിയുടെ കൂടെ അവളുടെ റൂമിൽ ഉണ്ടായിരുന്നു ."അവൾ ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു .
"അതാണോ നിന്റെ റൂം."ശിവ ഗൗരവത്തോടെ ചോദിച്ചു.
" അല്ല"
" നിനക്ക് സ്വന്തമായി ഒരു റൂം ഉള്ളപ്പോൾ നീയെന്തിനാ മറ്റുള്ളവരുടെ റൂമിൽ പോയി കിടക്കുന്നേ "
"അതിനിപ്പോ എന്താ... ഞാൻ ശിവാനിയുടെ കൂടെ അല്ലേ കിടന്നേ. അല്ലാതെ വേറെ ആരുടേയും കൂടെയല്ലാലോ "
" അത് വേണ്ടാ എന്നാ ഞാൻ പറഞ്ഞത്. ഇതാണ് നിൻ്റെ റൂം. ഞാനാണ് നിൻ്റെ ഭർത്താവ് അപ്പോ ഞാൻ പറയുന്നത് നീ അനുസരിക്കണം. ഇന്നു മുതൽ ഇവിടെയാണ് നീ കിടക്കേണ്ടത് ''അത് പറഞ്ഞ് അവൻ പുറത്തേക്ക് പോയി.
"ഇവനിത് എന്ത് പറ്റിയോ എന്തോ " പാർവണ വേഗം കുളിച്ച് റെഡിയായി ശിവാനിയുടെ റൂമിലേക്ക് നടന്നു.
***
"ശിവാനി ഇത് എവിടേക്കാ പോകുന്നേ" റൂമിലേക്ക് കയറിയ പാർവ്വണ , രേവതി ശിവാനിക്ക് സാരി ഉടുപ്പിച്ചു കൊടുക്കുന്നത് കണ്ടു കൊണ്ട് ചോദിച്ചു.
" ഞാൻ എവിടേക്കും പോകുന്നില്ല പാർവണ."
" പിന്നെ ഇതെന്തിനാ സാരിയൊക്കെ ഉടുക്കുന്നേ"
" കണ്ണേട്ടന് ഇങ്ങനെയുള്ള ഡ്രസ്സുകൾ ഒരുപാട് ഇഷ്ടമാണ് .ഞാൻ എന്തായാലും നാളെ കഴിഞ്ഞാൽ തിരിച്ചു പോകും. അതിനു മുൻപ് ഒരു അവസാനത്തെ അടവ് എന്ന നിലയിൽ വെറുതെ ഒന്നു നോക്കുന്നതാണ്. ഇത് ഉടുത്തിട്ട് എങ്കിലും ചിലപ്പോൾ ചെറിയ ഒരു ഇഷ്ടം തോന്നിയാലോ"
ശിവാനി പറയുന്നത് കേട്ട് പാർവണക്ക് ഒരേ സമയം ശിവാനിയോട് ദേഷ്യവും സഹതാപവും തോന്നി.
" അപ്പോ ശിവ സാറിന് സാരി ഉടുക്കുന്നത് ഇഷ്ടമാണോ."
" അതെ പാർവണ ഇഷ്ടമാണ്. അതുകൊണ്ടാ പരിചയം ഇല്ലാഞ്ഞിട്ടു കൂടി ഞാൻ ഇത്ര കഷ്ടപ്പെട്ട് ഇത് ഉടുക്കുന്നത് ."
രേവതി നല്ല ഭംഗിയിൽ ശിവാനിക്ക് സാരി ഉടുത്തു കൊടുത്തു .ഡാർക്ക് ബ്ലൂ കളർ സാരി ആയിരുന്നു അത് .
"ഞാൻ എന്നാ താഴേക്ക് പോകട്ടെ. താഴെ കണ്ണേട്ടൻ ഹോസ്പിറ്റലിൽ പോകാൻ റെഡിയായിട്ട് ഉണ്ടാകും. നിങ്ങളും വാ..." അത് പറഞ്ഞു ശിവാനി താഴേക്ക് നടന്നു.
താഴെ ഹാളിൽ ശിവയും ദേവയും ഓഫീസിലെ ഓരോ കാര്യങ്ങൾ സംസാരിച്ച് ഇരിക്കുമ്പോഴാണ് താഴേക്ക് ശിവാനി വന്നത്.
" ഈ രാവിലെ തന്നെ ശിവാനി എങ്ങോട്ടാ" അവളുടെ വേഷം കണ്ടു ദേവ ചോദിച്ചു.
" എങ്ങോട്ടും അല്ല ദേവേട്ടാ .ഞാൻ വെറുതെ സാരി ഉടുത്തു നോക്കിയതാ.ദേവു എപ്പോഴും സാരി അല്ലേ .അതു കണ്ടപ്പോൾ എനിക്കും ഒരു ആഗ്രഹം ."ദേവയാണ് ചോദിച്ചത് എങ്കിലും ശിവയുടെ മുഖത്തു നോക്കിയാണ് ശിവാനി പറഞ്ഞത് .
മറുപടിയായി ശിവ ഒന്ന് പുഞ്ചിരിച്ചു.
" എങ്ങനെയുണ്ട് കണ്ണേട്ടാ .ഭംഗി ഉണ്ടോ " അവൾ ചോദിച്ചു .
"ഭംഗിയുണ്ട് ശിവാനി " ശിവ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.
"താങ്ക് യു കണ്ണേട്ടാ "
അപ്പോഴേക്കും റിയ മോളെയും കൊണ്ട് രേവതി താഴേക്ക് വന്നു .
"എങ്ങനെയുണ്ട് ദേവേട്ടാ ...ശിവാനിക്ക് സാരി ഉടുത്തത് കൊടുത്തത് ഞാനാ"
അവൾ ദേവയെ നോക്കി ചോദിച്ചു.
" അല്ലെങ്കിലും എന്റെ ഭാര്യ
അല്ലേ. അപ്പോ നന്നായില്ലെങ്കിലെ അത്ഭുതമുള്ളൂ" ദേവ ചിരിയോടെ പറഞ്ഞു .
പെട്ടെന്ന് ഹാളിൽ ഉള്ള എല്ലാവരുടേയും ശ്രദ്ധ സ്റ്റയർ ഇറങ്ങിവരുന്ന പാർവണയിൽ തറഞ്ഞു നിന്നു. especially ശിവയുടെ .
"ശരിക്കും ഇവിടെ ഇന്ന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ. എല്ലാവരും പതിവില്ലാത്ത വേഷത്തിൽ "തങ്ങളുടെ അരികിലേക്ക് വന്ന പാർവണയെ നോക്കി ദേവ ചോദിച്ചു.
" ഞാൻ വെറുതെ ഉടുത്തതാ ദേവേട്ടാ .
ശിവാനി ഉടുത്തത് കണ്ടപ്പോ ഒരു രസം. അതുകൊണ്ട് ഞാനും വെറുതെ ഉടുത്തു ."
"എന്തായാലും നന്നായിട്ടുണ്ട് " ദേവ പറഞ്ഞു
"ഞാൻ ഇതൊന്നു മമ്മിക്കും ചേച്ചിക്കും കാണിച്ചു കൊടുത്തിട്ട് വരാം .അത് പറഞ്ഞ്
ഫോണുമായി ശിവാനി നേരെ പുറത്തേക്ക് പോയി. പിന്നാലെ റിയ മോളും പുറത്തേക്ക് ഓടി .
"എങ്ങനെയുണ്ട് ശിവ കൊള്ളാമോ "
പാർവണ ശിവയെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു .
"പിന്നെ... കൊള്ളാം ....പാടത്ത് വയ്ക്കാം. കോലം ആയിട്ട് "
"നീ എന്താ ഇങ്ങനെ ശിവാ.... അന്ന് ഞാൻ സാരിയുടുത്തപ്പോഴും ഇതേ ഡയലോഗ് അല്ലേ പറഞ്ഞത് ."
" ദേവേട്ടൻ പറ എങ്ങനെയുണ്ട് .നന്നായിട്ടില്ലേ" അവൾ ദേവക്ക് നേരെ തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു .
"സൂപ്പറായിട്ടുണ്ട് "ദേവ് ചിരിയോടെ പറഞ്ഞു.
" സൂപ്പറോ... എന്റെ ദേവാ നിനക്കെന്താ കണ്ണുകാണാതെ ആയോ. ഈ കോലം കണ്ടിട്ട് ആണോ നീ സൂപ്പർ എന്ന് പറഞ്ഞത് ."ശിവ പുച്ഛത്തോടെ ചോദിച്ചു.
" നീ എൻ്റെ പെങ്ങളെ അങ്ങനെ
അധികം കളിയാക്കുകയാന്നും വേണ്ട .നിനക്ക് അസൂയയാണ്.പാറൂനെ കാണാൻ നല്ല ഭംഗിയുണ്ട്. " ദേവ അവളെ സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞു.
" അല്ലെങ്കിലും ഇവനിപ്പോ എന്നോട് ഒരു സ്നേഹവുമില്ല .ഞാനെന്തു പറഞ്ഞാലും , എന്ത് ചോദിച്ചാലും നടത്തി തരില്ലാ ദേവേട്ടാ...." അവൾ പരാതിയോടെ പറഞ്ഞു .
"ശിവ... നീ എന്റെ കുട്ടി പറഞ്ഞതൊനും ചെയ്തു കൊടുക്കുന്നില്ലേ. ഇവൾക്ക് ചോദിക്കാനും പറയാനുമൊക്കെ ആൾക്കാരുണ്ട്. നീ പറ പാറൂ അവനെന്താ നീ പറഞ്ഞിട്ട് ചെയ്തു തരാതിരുന്നത് "ദേവ ചോദിച്ചതും പാർവണ പറയട്ടെ എന്ന രീതിയിൽ ശിവയെ നോക്കി.
അപകടം മണത്തറിഞ്ഞ ശിവ സോഫയിൽ നിന്നും ഏണീറ്റു വേഗം അവളുടെ അരിലേക്ക് വന്നു .
"ഞാൻ ഇന്നലെ ഇവനോട് ഒരു ... " മുഴുവൻ പറയുന്നതിന് മുൻപേ ശിവ അവളുടെ വാ പൊത്തി പിടിച്ചു.
" അവൾ പറയട്ടെ ശിവാ . നീയെന്തിനാ അവളെ തടയുന്നേ " ദേവ ചോദിച്ചു.
" അവൾ അങ്ങനെ പറയേണ്ട "ശിവ പറഞ്ഞു.
"ഞാൻ പറയട്ടെ ശിവാ .എന്നെ വിട്" പാർവണ അവന്റെ കൈ മാറ്റിക്കൊണ്ട് പറഞ്ഞു .
പക്ഷേ ശിവ വേഗം അവളെ പിടിച്ച് വലിച്ച് കൊണ്ട് റൂമിലേക്ക് നടന്നു.
"നിനക്ക് നാണവും, മാനവും ഇല്ലാ എന്ന് എനിക്ക് പണ്ടേ അറിയാം പക്ഷേ എനിക്ക് അങ്ങനെയല്ല. അതു കൊണ്ട് ഞാൻ പോകുന്ന വരെ വാ അടച്ച് മിണ്ടാതെ ഇരുന്നോണം" അത് പറഞ്ഞ് ശിവ റൂമിൽ നിന്നും താഴേക്ക് പോയി.
കുറച്ചു കഴിഞ്ഞതും ശിവ ഹോസ്പിറ്റലിലേക്ക് പോയി .
അന്നത്തെ ദിവസം എന്നത്തെയും പോലെ കടന്നുപോയി.
വൈകുന്നേരം എല്ലാവരും കൂടി ഇരിക്കുന്ന സമയത്താണ് ശിവ ഹോസ്പിറ്റലിൽ നിന്നും വന്നത് .പതിവിനു വിപരീതമായി അവൻ ആരോടും ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി .
"എന്താ ദേവേട്ടാ ശിവയ്ക്ക് പറ്റിയത്." പാർവണ പതിയെ ദേവയോടായി ചോദിച്ചു.
" അറിയില്ല ...എന്തായാലും ഞാൻ ഒന്നു പോയി നോക്കിയിട്ട് വരാം ."
ദേവ ശിവക്ക് പിന്നാലെ റൂമിലേക്ക് കയറിപ്പോയി.
കൈയ്യിലുള്ള ബാഗ് ബെഡിൽ ഇട്ടുകൊണ്ട് ശിവ ബാൽക്കണിയിലേക്ക് നടന്നു .
ദേവ റൂമിൽ വരുമ്പോൾ ശിവ കൈയ്യിൽ എരിയുന്ന സിഗരറ്റും പിടിച്ചു കൊണ്ട് ബാൽക്കണിയിൽ നിൽക്കുകയാണ് .
"ശിവാ... എന്താടാ..പറ്റിയത് .ആകെ ഒരു മൂഡ് ഔട്ട്" ദേവ ചോദിച്ചു.
" ഒന്നുമില്ലെടാ ...ഹോസ്പിറ്റലിലെ തിരക്ക് "
"നീ കള്ളം പറയേണ്ട ശിവ .എന്താ കാര്യം എന്ന് വെച്ചാൽ അത് പറയ്."ദേവ ഗൗരവത്തോടെ പറഞ്ഞു.
" അയാൾ വിളിച്ചിരുന്നു.എന്റെ തന്ത . ശിവാനി അവിടേക്ക് വരുമ്പോൾ അവളുടെ ഒപ്പം ഞാൻ അവിടേക്ക് ചെല്ലണമെന്ന് .അയാൾക്ക് എന്നോട് എന്തോ സംസാരിക്കാനുണ്ട് പോലും " ശിവ വെറുപ്പോടെ പറഞ്ഞു.
"എന്നിട്ട് നീ എന്തു പറഞ്ഞു "
"ഞാൻ വരില്ല എന്ന് തറപ്പിച്ചു പറഞ്ഞു "
"ചിലപ്പോ എന്തെങ്കിലും അത്യാവശ്യ കാര്യം ഉണ്ടെങ്കിലോ ശിവ .നീ എന്തായാലും ഒന്ന് പോയിട്ട് വാ "
"ഇല്ല ദേവ. ഞാൻ പോകില്ല .എനിക്കറിയാം അയാൾ എന്തിനാ എന്നെ വിളിപ്പിക്കുന്നത് എന്ന്. ഞാനും ശിവാനിയും തമ്മിലുള്ള മാരേജ് തന്നെയായിരിക്കും അയാൾക്ക് സംസാരിക്കാൻ ഉണ്ടായിരിക്കുക "
"എന്നാലും ഒന്ന് "
"വേണ്ട ദേവ എനിക്ക് താല്പര്യമില്ല. നീ എന്നെ നീ വെറുതെ നിർബന്ധിക്കരുത്. എനിക്ക് കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം "
" ശരി ഞാൻ താഴേ ഉണ്ടാകും "അതു പറഞ്ഞു ദേവ പുറത്തേക്ക് പോയി .
****
ഭക്ഷണം കഴിക്കാൻ നേരവും ശിവയെ താഴേക്ക് കാണാതിരുന്നപ്പോൾ അവനെ കഴിക്കാൻ വിളിക്കാനായി ശിവാനി റൂമിലേക്ക് പോയി.
അവനെ വിളിക്കാൻ സന്തോഷത്തോടെ പോയ ശിവാനി തിരികെ കരഞ്ഞു കൊണ്ടാണ് വന്നത്.
" രാമച്ഛന് ഒരു ടബ്ലറ്റ് കൊടുക്കാനുണ്ട് ഞാൻ ഇപ്പോ വരാം." അത് പറഞ്ഞ് പാർവണ മുകളിലേക്ക് പോയി.
അവൾ റൂമിൽ വരുമ്പോൾ ശിവ ബെഡ് റെസ്റ്റിൽ ചാരി കണ്ണടച്ച് ഇരിക്കുകയായിരുന്നു.
" ശിവാ "പാർവണ അവൻ്റെ അരികിൽ വന്നിരുന്നു കൊണ്ട് വിളിച്ചു. അത് കേട്ട് അവൻ കണ്ണ് തുറന്നു
" നീ കഴിക്കാൻ വരുന്നില്ലേ "
"എനിക്ക് വേണ്ടാടി. നീ പോയി കഴിച്ചോ " ശിവ അത് പറഞ്ഞതും അവൾ ബെഡിൽ നിന്നും എണീറ്റ് അവൻ്റെ അരികിൽ വന്നു.
ശേഷം അവൾ അവൻ്റെ മുഖം കൈയ്യിലെടുത്ത് നെറുകിൽ തലോടി.ശിവ പാർവണയെ കണ്ണെടുക്കാതെ നോക്കി ഇരുന്നു.
അത് കണ്ട പാർവണ അവനെ തന്നിലേക്ക് ചേർത്തു പിടിച്ചു. ശിവയും അവളുടെ വയറിലൂടെ കൈ ചേർത്ത് അവളെ കെട്ടി പിടിച്ച് ഇരുന്നു.
"എന്ത് ടെൻഷൻ ആണെങ്കിലും വേഗം മാറും ശിവ " അവൾ അവൻ്റെ പുറത്ത് തട്ടി കൊണ്ട് പറഞ്ഞു.
ശിവ ഒന്നുകൂടി അവളെ ഇറുക്കെ കെട്ടിപിടിച്ചു. കുറച്ച് നേരം അവർ അങ്ങനെ തന്നെ നിന്നു.
" കഴിക്കാൻ വാ ശിവാ .എല്ലാവരും താഴേ നിന്നെ വെയിറ്റ് ചെയ്യാ" പാർവണ അവനെ തന്നിൽ നിന്ന് അടർത്തി മാറ്റി കൊണ്ട് പറഞ്ഞു. ശേഷം താഴേക്ക് പോയി.
പാർവണ പോയി കഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞാണ് ശിവ താഴേക്ക് പോയത്. അവൻ ആരൊടും മിണ്ടാതെ ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധ ചെലത്തി.
ഇടക്കിടക്ക് അവൻ്റെ ഫോണിലേക്ക് ഒരു കോൾ വരുന്നുണ്ട്. എന്നാൽ അവൻ ഒപ്പം കട്ട് ചെയ്യുകയും ചെയ്യുന്നത് എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
പിന്നെയും കോൾ നിർത്താതെ അടിച്ചപ്പോൾ അവൻ ഭക്ഷണം കഴിക്കുന്നത് നിർത്തി ദേഷ്യത്തോടെ കോൾ അറ്റൻ്റ് ചെയ്യ്ത് മുകളിലേക്ക് പോയി.
****
ശിവാനിയുടെ റൂമിലേക്ക് പാർവണ പോകാൻ നിന്നപ്പോഴാണ് ഓപ്പൺ ബാൽക്കണിയിൽ ശിവ നിൽക്കുന്നത് കണ്ടത്.
അവൾ നേരെ അവൻ്റെ അരികിലേക്ക് നടന്നു. പാർവണ തൻ്റെ അരികിലേക്ക് വന്ന തൊന്നും ശിവ അറിഞ്ഞിരുന്നില്ല.
" ശിവാ നീ കിടക്കുന്നില്ലേ "
" ഇല്ല" അവൻ ഗൗരവത്തോടെ പറഞ്ഞു.
"നിനക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ പറ ശിവ "
" ഒന്നും ഇല്ല"
"പിന്നെ എന്താ നിനക്ക് പറ്റിയത് "
"കുറച്ച് സമാധാനം തരുമോ എനിക്ക്. എല്ലാ ശല്യങ്ങളും എൻ്റെ തലയിലാണ്.ഒരു സമാധാനവും തരാതെ പിന്നാലെ നടന്നോളും "
ശിവ പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞു. പിന്നീടാണ് താൻ എന്താണ് പറഞ്ഞത് എന്ന ബോധം അവന് വന്നത്.
" അപ്പോ ഞാൻ നിനക്ക് ഒരു ശല്യമാണല്ലേ" പാർവണ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് തിരികെ നടന്നതും ശിവ അവളെ തടഞ്ഞു.
"സോറി സോറി സോറി... ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ അറിയാതെ പറഞ്ഞതാ "
"എനിക്ക് പോവണം" പാർവണ അവൻ്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു.
"അങ്ങനെ പോവല്ലേടി. ഇന്ന് ഡാഡിയും, മമ്മയും വിളിച്ചിരുന്നു. ഞാൻ ശിവാനിയുടെ ഒപ്പം അവിടേക്ക് വരണം എന്ന് പറയാൻ. അതെല്ലാം ആലോചിച്ച് എനിക്ക് ഭ്രാന്ത് പിടിക്കാ. അതിൻ്റെ ഇടയിൽ നീ കൂടി ഇങ്ങനെ പിണങ്ങി പോവല്ലേ പ്ലീസ് "
"എനിക്ക് പിണക്കമൊന്നും ഇല്ല ശിവ. ഞാൻ ഇവിടെ നിന്ന് നിൻ്റെ സമാധാനം കളയുന്നില്ല.ഇനി ഞാൻ ആയിട്ട് ഒരു ശല്യമാവണ്ട" അവൾ മുഖം തിരിച്ച് കൊണ്ട് പറഞ്ഞു.
" ആണോ... ശല്യമാവില്ലേ " ശിവ അവളെ വലിച്ച് തന്നിലേക്ക് അടുപ്പിച്ച് കൊണ്ട് പറഞ്ഞു.
" ഇല്ല " അവൾ മുഖം വീർപ്പിച്ച് തന്നെ പറഞ്ഞു.
" ആണോ ശരിക്കും " അവൻ്റെ മുഖഭാവം കണ്ട് പാർവണ അവനിൽ നിന്നും അകന്ന് മാറി.
അവൾ പിന്നിലേക്ക് പോകുന്നതിനുസരിച്ച് ശിവയും നടന്നു.
അവൻ പെട്ടെന്ന് അവളെ പിടിച്ച് വലിച്ച് ബാൽക്കണിയിലെ ഇടത് വശത്തെ കോർണറിലേക്ക് നിർത്തി.
ഒരു കൈ ബാൽക്കണിയിലെ റീലിലും മറു കൈ ചുമരിലും വച്ച് അവളെ ലോക്ക് ചെയ്യ്തു.
"എന്താ ശിവാ ... എന്താ നീ ചെയ്യുന്നേ " പാർവണ വിറയലോടെ ചോദിച്ചു.
"നിനക്ക് അല്ലേ പരാതി ഉണ്ടായിരുന്നത്. നീ പറയുന്നതൊന്നും ഞാൻ കേൾക്കുന്നില്ലാ എന്ന്. എന്തായാലും ആ പരാതി ഞാൻ തീർത്ത് തരാം'' അവൻ ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞു.
''പ... പരാതിയോ എനിക്കോ... എ... എനിക്ക് ഒരു പരാതിയും ഇ.. ഇല്ല " അവൾ വിക്കലോടെ പറഞ്ഞു.
" ഇപ്പോ അങ്ങനെയായോ. നീയല്ലേ ഉമ്മ വേണം എന്ന് പറഞ്ഞ് എൻ്റെ പിന്നാലെ നടന്നത്. "
" അത് ഞാൻ വെറുതെ നിന്നെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞതാ "
'' എന്നാ ഞാൻ ശരിക്കും പറഞ്ഞതാണ് " അത് പറഞ്ഞ് ശിവ തൻ്റെ കൈകൾ അവളുടെ കൈകളിൽ കോർത്ത് അവളിലേക്ക് ചേർന്നു നിന്നു.
അവൻ്റെ സ്പർശം അവളുടെ ശരീരമാകെ ഒരു വിറയൽ ഉണ്ടാക്കിയിരുന്നു.
"ശി... ശിവാ " അവൾ പതിയെ വിളിച്ചു.
"എന്താടി "
"എനിക്ക് റൂമിലേക്ക് പോവണം. എന്നേ വിട്"
"നിനക്ക് പോകാൻ എന്താ ഇത്ര തിരക്ക്. അതിനും മാത്രം എന്താ അവിടെ എടുത്ത് വച്ചിരിക്കുന്നത്. " അവൻ കുറുമ്പോടെ പറഞ്ഞ് അവളുടെ കവിളിൽ പതിയെ ഒന്ന് കടിച്ചു.
"സ്സ്..." അവളിൽ നിന്നും ഉയർന്നു വന്ന ശബ്ദം അവൻ്റെ രക്തത്തേയും ചൂടുപിടിപ്പിച്ചിരുന്നു. അതിൻ്റ ഭാഗമായി അവൻ്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി.
അടിവയറ്റിൽ നിന്നും ശരീരത്തിലേക്ക് ആകെ പടർന്ന ഒരു തണുപ്പിൽ അവൾ പിടഞ്ഞു കൊണ്ട് അവൻ്റെ പുറത്ത് മുറുകെ പിടിച്ചു .അവളുടെ നഖങ്ങൾ പുറത്ത് സൃഷ്ടിച്ച വേദനയൊന്നും ശിവ ആ സമയത്ത് അറിഞ്ഞിരുന്നില്ല .
അവൻ്റെ കണ്ണുകൾ അവളുടെ വിറക്കുന്ന റേസ് ചുണ്ടുകളിൽ മാത്രമായിരുന്നു. അതിലേക്ക് ആഴ്ന്നിറങ്ങാൻ അവൻ്റെ ഹ്യദയം വെമ്പൽ കൊണ്ടു.
അവൻ്റെ മുഖം തന്നിലേക്ക് അടുത്ത് വരുന്നത് അറിഞ്ഞ പാർവണ തൻ്റെ തല സൈഡിലേക്ക് തിരിച്ചു. എന്നാൽ ശിവ അവളുടെ പിൻ കഴുത്തിൽ പിടിച്ച് അവളുടെ മുഖം തൻ്റെ നേർക്ക് തിരിച്ചു.
ശിവ ഒന്ന് ഉയർന്ന് അവളുടെ നെറ്റിയിൽ ഉമ്മ വച്ചു' ശേഷം അവൻ്റ ചുണ്ടുകൾ അവളുടെ നാസികയിലൂടെ തഴുകി ഇറങ്ങി അവളുടെ ചുണ്ടുകളിൽ തട്ടി നിന്നു.
ശിവ പതിയെ കണ്ണുകൾ അടച്ച് തൻ്റെ ചുണ്ടുകൾ അവളിലേതിലേക്ക് ചേർത്തു.
അവൻ്റെ മൃദുലമായ ചുണ്ടുകൾ തന്നിലേക്ക് പതിഞ്ഞതും അവളുടെ കണ്ണുകളും കൂമ്പി അടഞ്ഞിരുന്നു.
അവൻ്റെ ചുണ്ടുകൾ അവളുടെ മേൽ ചുണ്ടിനേയും കീഴ് ചുണ്ടിനേയും മാറി മാറി നുകർന്നു കൊണ്ടിരുന്നു.
ഓരോ നിമിഷം കഴിയുമ്പോഴും ചുബനത്തിൻ്റെ തീവ്രത കൂടി വന്നിരുന്നു. ചുണ്ടുകളേയും കടന്ന് അവരുടെ നാവുകൾ തമ്മിൽ കെട്ടു പിണഞ്ഞു.
ശ്വാസം കിട്ടാതെയായതും പാർവണ അവനെ പിന്നിലേക്ക് തള്ളി. ശിവ ശ്വാസം ഒന്ന് ആഞ്ഞ് വലിച്ച് കൊണ്ട് വീണ്ടും അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി. ഉമിനീരിൽ രക്തത്തിൻ്റെ രസം കലർന്നെങ്കിലും അവളിൽ നിന്നും വിട്ടു മാറാൻ ശിവക്ക് കഴിഞ്ഞിരുന്നില്ല.
അവളുടെ അധരങ്ങളിൽ അലിഞ്ഞു ചേരുന്നതിനൊപ്പം ഇടുപ്പിൽ പിടി മുറുകിയിരുന്ന അവൻ്റെ കൈകൾ സ്ഥാനം മാറി തുടങ്ങിയിരുന്നു.
സാരി ഒരു ഭാഗത്തേക്ക് നീക്കി അവൻ്റെ കൈകൾ അനാവൃതമായ അവളുടെ വയറിലൂടെ ഓടി നടന്നു.
" ശിവാ പറ്റുന്നില്ലെടാ " അവൾ അവനെ തള്ളി മാറ്റി കിതച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ട് ശിവ ഒരു പുഞ്ചിരിയോടെ അവളെ തൻ്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.പാർവണയിൽ നിന്നും തനക്കിനി ഒരു മോചനം ഉണ്ടാകില്ലെന്ന് ശിവയും സ്വയം മനസിലാക്കിയ ഒരു നിമിഷമായിരുന്നു അത്.
അവളെ എത്ര നേരം തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ച് നിന്നു എന്ന് അവനു പോലും അറിയുന്നുണ്ടായിരുന്നില്ല.
കുറച്ച് കഴിഞ്ഞതും പാർവണ തല ഉയർത്തി ഒരു കള്ള ചിരിയോടെ അവൻ്റ കഴുത്തിലേക്ക് മുഖം ചേർത്തു.ശേഷം അവൻ്റെ മറുകിൽ പതിയെ കടിച്ചു.
" ഇങ്ങനെ കടിക്കാൻ മാത്രം എന്താടി നിനക്ക് ഇവിടെ എടുത്ത് വച്ചിരിക്കുന്നത് " ശിവ കഴുത്തിൽ തടവി കൈ കൊണ്ട് ചോദിച്ചു.
" നിൻ്റെ കഴുത്തിലെ ഈ മറുക് ." അത് പറഞ്ഞ് അവൾ റൂമിലേക്ക് ഓടി.
(തുടരും)
🖤പ്രണയിനി🖤