വന്നപ്പോ തൊട്ട് മുറ്റത്തു നിക്കാൻ തുടങ്ങിയതാ അമ്മേം മാമനും വഴി മുടക്കി മുന്നിൽ പന്തം കണ്ട പെരുചാഴിയെ പോലെ കണ്ണും തള്ളി നിൽക്ക.. അപ്പൂപ്പനും അമ്മൂമ്മയും എവിടെയാണാവോ.. ഇനി ഞാൻ വന്നത് അറിഞ്ഞില്ലേ...
എത്ര അന്തസ്സായി വീട്ടിലേക്കു ഓടി ചാടി കേറിയിരുന്ന ഞാനാ... ഇതിപ്പോ മുറ്റത്തു നിന്നു അനങ്ങാൻ കഴിയുന്നില്ല. അതെന്താ അങ്ങനെ. 🤔🤔
അവസാനം ബോധം വീണ്ടെടുത്ത മാമൻ തന്നെ മുന്നോട്ടു വന്നു.
" ഹേയ് രുദ്രാക്ഷ് "
" ഹായ്.. "
" കം.. "
മാമൻ ദേവിനു നേരെ കൈ നീട്ടി, ദേവ് തിരിച്ചും.
" എന്താടി ഉണ്ടക്കണ്ണി നോക്കി നിക്കുന്നെ, കേറി പോടീ.... "
അരുണേട്ടനേയും ദേവിനെയു അകത്തേക്ക് ക്ഷണിക്കുന്നതിനോടൊപ്പം എന്റെ കഴുത്തിലൂടെ കയ്യിട്ടു ചുറ്റിപിടിച്ചു മാമൻ മുന്നോട്ടു കാലെടുത്തു വെക്കുന്നതിനു മുന്നേ കോർത്തു പിടിച്ച ദേവിന്റെ കൈവിരലുകൾ എന്നെ പിന്നോട്ട് വലിച്ചു.
' നശിപ്പിച്ചു. '
ദേവിൽ നിന്നും അങ്ങനെ ഒരു പ്രതികരണം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരു പക്ഷെ മാമനും. ചെറുതായൊന്നു ചിരിച്ചു അരുണേട്ടനിൽ നിന്നും എന്റെ ബാഗും വാങ്ങി മുന്നോട്ടു നടന്ന മാമനെ ദയനീയതയോടെ നോക്കി ദേവിനു നേരെ തിരിഞ്ഞു.
" എന്തു പണിയ കാണിച്ചേ അതെന്റെ മാമനാ... "
" സൊ വാട്ട്.. "
' സൊ വാട്ടോ... 😳. '
------------------------------------
' സ്വന്തം വീട്, സ്വന്തം മുറി. ഇത്രയും സമാധാനം തരുന്ന വേറൊരു സ്ഥലവും ഭൂമിമലയാളത്തിൽ ഇല്ല. ആഹാ... '
മേലോട്ടും നോക്കി കട്ടിലിൽ മലർന്നു കിടന്നപ്പോൾ ചക്ക വെട്ടിയിട്ടത് പോലെ ഒരുത്തി ദേഹത്തേക്ക് മറിഞ്ഞു.
" എന്തുവാടി നീ എന്നെ കൊല്ലുവോ... "
" ആ.... നിന്നെ കൊല്ലാനുള്ള ആയുധം താഴെ മാമൻ മൂർച്ച കൂട്ടുന്നുണ്ട്.. "
" 🙄🙄🙄🙄 "
" അട്ടം നോക്കി കിടന്നതു മതി താഴേക്കു വാ... "
" എന്തെ. "
" നിന്റെ കെട്ട്യോനും കൂട്ടുകാരനും പോവാൻ നിക്ക..
ചെന്ന് അയ്യോ ചേട്ടാ പോവല്ലേ.. പാട്. "
വല്ലാത്തൊരു വിഷമം ' ഞാനും വരുന്നു ' എന്നൊക്കെ ഒറക്കെ വിളിച്ചു പറയണം എന്നുണ്ട്. എല്ലാവരും ചുറ്റും കൂടി നിക്കുന്നത് കൊണ്ട് ഒന്ന് നോക്കാൻ പോലും കഴിയുന്നില്ല. ഉള്ളൊക്കെ വിങ്ങി നിക്കുവാ.. ദേവും എന്നെ ഒഴിച്ചു ബാക്കി എല്ലാവരേയും നോക്കുന്നും ചിരിക്കുന്നു ഉണ്ട്.. പിടിച്ചു കെട്ടിയതു എല്ലാം കൂടെ ഇപ്പൊ അണപ്പൊട്ടി ഒഴുകും. 🥺🥺
എന്റെ കൂടെ മാമനും ലച്ചുവും അവരെ അനുഗമിച്ചു പുറത്തേക്കു വന്നു.
" വരട്ടെ കൊച്ചേ... "
അരുണേട്ടൻ പറഞ്ഞപ്പോഴും എന്റെ കണ്ണുകൾ ദേവിൽ മാത്രമാണ് തറഞ്ഞു നിന്നത്. അവനൊന്നു തലയാട്ടുക മാത്രമാണ് ചെയ്തത്, ചുണ്ടുകളെല്ലാം വിരിച്ചു വെച്ച് ഫിറ്റ് ചെയ്ത ചിരിയുമായി ഞാനും നിന്നു. എന്റെ നെഞ്ചും കൂടും തകർത്ത് ഹൃദയം ഇപ്പൊ പൊറത്തു ചാടും എന്ന കണക്കിന് മിടിച്ചു പൊട്ടുകയാണ്.
" പോകാതെ കരിയിലക്കാറ്റെ.. ദൂരെ... "
😡😡😡 ലച്ചുവിനു നേരെ കൂർത്തൊരു നോട്ടം മാത്രമായിരുന്നു എന്റെ മറുപടി. എന്തെങ്കിലും പറയാനായിട്ടു വായ തുറന്നാൽ പോലും ഞാൻ കരഞ്ഞു പോകും.
" ഹ.. എന്താ ലച്ചു ഇതു. സന്ദർഭത്തിന് അനുസരിച്ചാ പാട്ട് പാടുന്നെ. ഒന്നുമില്ലേലും നിന്റെ ചേച്ചിടെ അവസ്തേം കൂടെ ഓർക്കണ്ടേ.. "
മാമനും ലച്ചുവും കളിയാക്കുമ്പോഴും മുന്നോട്ടേക്കുരുളുന്ന വണ്ടിയും നോക്കി നിന്നു. നെഞ്ചിനുമുകളിൽ എന്തോ ഭാരം പോലെ.. ചുണ്ടുകൾ അറിയാതെ വിതുമ്പി പോകുന്നു... എത്രയൊക്കെ പിടിച്ചു വെച്ചിട്ടും കവിളുകൾ നനച്ചു കൊണ്ട് കണ്ണുകൾ പെയ്തു. മാമൻ തോളിലൂടെ കയ്യിട്ടു ചേർത്തു.
ഗേറ്റ് കടക്കും മുന്നേ ദേവിന്റെ കാർ ബ്രേക്ക് പിടിച്ചു.
" ഇതു ഞാൻ പ്രതീക്ഷിച്ചു. ചെല്ല് ചെല്ല്... "
മാമൻ ഭാവഭേദം ഏതും ഇല്ലതെ പറഞ്ഞു. അതിനുമുന്നേ ഞാൻ അവരുടെ അടുത്ത് എത്തിയിരുന്നു.
-------------------------------
എനിക്കെതിരെയുള്ള സോഫയിൽ താടിക്കും കയ്യും കൊടുത്ത് എന്നെ തന്നെ നോക്കി ഇരിക്കുകയാണ് മാമൻ. ഞാനാണെങ്കിൽ കയ്യിലുള്ള ATM കാർഡിലെ ദേവിന്റെ പേരിലേക്കും.
' ഹും.... ഇതു തരാനാ ഇപ്പൊ വിളിച്ചേ... ഞാനിവിടെ പൈസ ഇല്ലാതെ ദാരിദ്രം പിടിച്ചു തെണ്ടുവല്ലേ... ദുഷ്ടൻ 😟 വേറൊന്നും പറയാനില്ലായിരുന്നോ.. 😞😞'
" ചോദിക്ക് മാമ ചോദിക്ക്... "
ലച്ചു മാമന്റെ തോളിൽ തട്ടി പിറുപിറുത്തു.
" നിന്റെ നെറ്റിയിലിതെന്താ.. ഇവിടുന്ന് പോയ പോലെ ഒന്നും അല്ലല്ലോ.."
അതേ പൊസിഷനിൽ ഇരുന്നു കൊറച്ചു ഗൗരവത്തിൽ മാമൻ ചോദിച്ചു.
" അതു. തൊടാൻ പറഞ്ഞതു കൊണ്ട് ഇട്ടതാ.. "
" ഏതു.. "
" സിന്ദൂരല്ലേ.. "
സംശയപൂർവം ചോദിച്ചപ്പോൾ എനിക്കും ചെറിയൊരു സംശയം.
" ഞാൻ ചോദിച്ചത് നെറ്റിയിലുള്ള മുറിവിന്റെ കാര്യാ.. "
കൈ മുറിവിലേക്ക് നീണ്ടു.
" അത് സ്റ്റയറിന്നു വീണു. "
" എങ്ങനെ.... എപ്പോ.... എവിടുന്ന്.... പറ പറ പറ.... "
ലച്ചു കൈവിരലുകൾ ഞൊടിച്ചു ചോദിച്ചു.
" എങ്ങനെ. കാലു സ്ലിപ്പായി
എപ്പോ. മിനിഞ്ഞാന്ന് ഉച്ചക്ക്
എവിടുന്ന്. തറവാട്ടീന്ന്
ഇനി എന്താ നിനക്ക് വേണ്ടത്.. 😠😤 "
" നിനക്കവിടെ കുഴപ്പൊന്നും ഇല്ലായിരുന്നല്ലോ മോളെ... "
പെട്ടന്നു കൺ മുന്നിൽ മുരളിമാമന്റെയും വസുന്ധരമ്മായിയുടെയും മുഖം തെളിഞ്ഞു വന്നു. അവരുടെ വാക്കുകൾ ഓരോന്നും ചെവിയിലേക്ക് തറഞ്ഞു കയറി. മാമനെ നോക്കി ചിരിച്ചു കൊണ്ട് ഇല്ലെന്നു തലയാട്ടി.
" ഇതാണോ തന്തേ ഇങ്ങള് ചോദിക്കും ന്ന് പറഞ്ഞതു. കുന്തം വിഴുങ്ങിയത് പോലെ ഇരിക്കാതെ അങ്ങോട്ട് ചോദിക്ക് മാമ ചോദിക്ക്. "
" കൊറേ നേരമായല്ലോ ഞഞഞഞഞാ പറയാൻ തുടങ്ങിയിട്ട്. എന്താ കാര്യം. 😡 "
" അതൊന്നും ഇല്ല മോളെ "
" ആര് പറഞ്ഞ് ഇല്ലെന്നു. ഒന്ന് മാത്രല്ല രണ്ടും മൂന്നും ഒക്കണ്ട്
സ്വര്യം തരാതെ ഏതു നേരത്തും വിളിച്ചിരുന്ന നീ.. കെട്ട്യോന്റെ കൂടെ പോയപ്പോ ആകെ വിളിച്ചത് രണ്ടു വട്ടം. അപ്പൊ സ്ഥിരതാമസമായാൽ ഞങ്ങളെ ഒന്നും ഓർക്കേം കൂടെ ഉണ്ടാവില്ലല്ലോ.. "
" ആ... ഇല്ല. പോയ് കേസുകൊടുക്ക്. "
" വന്നു കയറിയില്ല. അപ്പഴേക്കും രണ്ടും തൊടങ്ങ്യോ... "
അമ്മയുടെ നോട്ടത്തിൽ ഞങ്ങൾ രണ്ടും സൈലന്റ് ആയി.
" നീ റൂമിലേക്ക് പോ മോളെ. "
രക്ഷപെടാൻ വഴിയന്നെഷിച്ചു നിൽക്കുമ്പോൾ മാമന്റെ വാക്കുകളിൽ റൂമിലേക്കോടി. പിന്നാലെ ചൊറിയാനായി ലച്ചുവും.
രാത്രി മുഴുവൻ ഇരുന്നും കരഞ്ഞും നേരം വെളുപ്പിച്ചു. അതിനാൽ തന്നെ രാവിലെ ശരീരോഷ്മാവിൽ ചെറിയൊരു വർദ്ധനവ് വന്നു. പച്ച മലയാളത്തിൽ പറഞ്ഞാൽ പനിച്ചു🤒🤒😌.
കെട്ടിപെറുക്കി വെച്ചതെല്ലാം പുറത്തേക്കിട്ടു മൂന്നു ദിവസം മൂടി പൊതച്ചു കിടന്നു. നാലാം നാൾ കോളേജിൽ പോകാനുള്ള ത്വരയിൽ ചാടി എണീറ്റപ്പോൾ കുരിശ് ക്രിസ്മസ് വെക്കേഷന്റെ രൂപത്തിൽ വന്നു. ഇനി പത്തു ദിവസം കഴിയണം. 😔
സാദാരണ വക്കേഷൻ എന്നാൽ ഇന്ത്യ വിട്ട ഉപഗ്രഹം പോലെ ഒരു പോക്കാ... തുടങ്ങുന്നത് കാണാം ഉറങ്ങി എണീക്കുമ്പോഴേക്കും തീരുന്നതു കാണാം. പക്ഷെ ഇപ്പൊ എങ്ങനെ ഒക്കെ ഉന്തി തള്ളിയിട്ടും നിന്നടത്തു നിക്കുവാ അനങ്ങുന്നില്ല. ഇനിയും കഴിയാനുണ്ട് അഞ്ചു ദിവസങ്ങൾ. 😖😖😖
----------------------
" മാമൻ കേട്ടോ... ചേച്ചി ആ ശ്രീപ്രിയയെ തല്ലി ന്ന്. "
തറവാട്ടിലെ സംഭവ വികാസങ്ങൾ ഓരോന്നായി ലച്ചുവിന് ഡീപ്പായി വിവരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അതുവഴി പോയ മാമനോട് ലച്ചു അലറിയത്.
" എന്തിന്.. " ( മഹി മാമൻ )
" അല്ല പിന്നെ ദേഷ്യം വരില്ലേ.. ഞങ്ങളുടെ പേർസണൽ കാര്യങ്ങളിൽ കേറി ഇടപെട്ടാൽ... എന്തൊക്കെയാ അവള് പറഞ്ഞെ.."
രണ്ടു ജോഡി കണ്ണുകൾ എന്നെ നല്ല വിശദമായി സൂം ചെയ്തു.
' ഇവരെന്തിനാ ഇങ്ങനെ നോക്കുന്നെ..'
" അല്ല... മാമൻ തന്നെ അല്ലെ അന്നു പറഞ്ഞതു. ഒരു അടി ഒക്കെ തിരിച്ചു കൊടുക്കാം ന്ന്. അപ്പൊ അവസരം വന്നപ്പോ ഞാൻ കൊടുത്തു. "
അവരുടെ നോട്ടം പന്തിയല്ലാത്തതിനാൽ ഞാൻ നിന്നു പരുങ്ങി.
" ഞങ്ങളുടെ പേർസണൽ കാര്യോ.. 🤨 "
ആ ഒരു വരി മാത്രം എടുത്തിട്ടു പറഞ്ഞപ്പോഴാണ് എനിക്കും കാര്യങ്ങൾക്കൊരു വ്യക്തത വന്നത്.
" അങ്ങനെ അല്ല മാമാ... "
" എങ്ങനെ. "
" അതല്ല മാമാ... "
" ഏതല്ല.. "
" മാമൻ ഉദ്ദേശിക്കുപോലെ ഒന്നും ഇല്ല. "
" അതിനു ഞാനൊന്നും ഉദ്ദേശിച്ചിട്ടില്ലല്ലോ.
തൽകാലം, മോള് സത്യം സത്യമായിട്ടു പറ. "
കൈ രണ്ടു കെട്ടി തറപ്പിച്ചു നോക്കിയപ്പോൾ ഞാൻ നഖം തിന്നാൻ തുടങ്ങി.
----------------------------------------------------
" നീ എല്ലാം പറഞ്ഞോ.. 😳 "
" ഒന്ന് പോയെ.. എന്നിട്ട് വേണം എന്റെ മാനം കപ്പല് കേറാൻ...
വായെല് വന്നൊരു കഥയുണ്ടാക്കി പറഞ്ഞു.
" ഹൊ.. "
എന്നത്തേയും പോലെ ഇന്നും വീഡിയോ കാൾ ചെയ്തു നടന്ന കാര്യങ്ങളെല്ലാം ദേവിനോട് നുള്ളി പെറുക്കി പറയുകയാണ്. എല്ലാം കെട്ടു കഴിഞ്ഞപ്പോൾ അവനൊന്നു നെഞ്ചിൽ കൈവെച്ചു ദീർഘമായി നിശ്വസിച്ചു എന്നെ തന്നെ നോക്കി നിന്നു.
" പക്ഷെ മാമൻ വിശ്വസിച്ചില്ലെന്നു തോന്നുന്നു. "
" മ്മ്.. "
ചെറുതായൊന്നു മൂളി,
പിന്നീട് മൗനം ഞങ്ങൾക്കിടയിൽ സ്ഥാനം പിടിച്ചപ്പോൾ അവന്റെ സ്ഥിരം ചിരിയും ചിരിച്ചു ചുണ്ടുകൾ കൊണ്ട് സ്വകാര്യമായി
' ഐ ലവ് യും ' പറത്തി വിട്ട് കാൾ കട്ടാക്കി.
----_--------
അങ്ങനെ കാത്തു കാത്തു വലിയ വലിയ പ്രതീക്ഷയോടെ കോളേജിലേക്കെത്തിയ എന്നെ കാത്തിരുന്നതോ അസ്സിഗ്ന്മേന്റ്സ്, പ്രൊജക്റ്റ്, സെമിനാർ, ഇന്റെര്ണൽസ് തുടങ്ങിയ ഭീകരി ജീവികളും 🤯🤯🤯. കുറച്ചു ദിവസം ഞാൻ മാറി നിന്നപ്പോഴേക്കും കോളേജിന് ഇത്രക്കും പുരോഗമനമോ 🤔🤔...
തിരിയാനും മറിയാനും പോയിട്ട് ഒന്ന് ശ്വസിക്കാൻ പോലും നേരമില്ലാതായി.
സൈക്കോളജി മിസ്സിന്റെ സൈക്കോളജിക്കൽ മൂവ് കാരണം ഇതു വരെ കാണാത്ത ലൈബ്രറിയുടെ പല പല കോണുകളും എനിക്ക് സുപരിചിതമായി. ദിവസങ്ങൾ ഇപ്പൊ പറക്കുവാണ്, ഒപ്പം എത്താനായി ഞാൻ ഓടുകയും. ആകെയുള്ള ആശ്വാസം വെറും രണ്ടു മിനുട്ട് മാത്രം നീണ്ടു നിൽക്കുന്ന ദേവിന്റെ കാൾ ആണ്. അതിലും റേഷൻ പോലെ കിട്ടുന്ന മിസ്സ് യു.... കിസ്സ് യു... ലവ് യു...
" നിന്റെ പുരാണപാരായണം കഴിഞ്ഞെങ്കിൽ ഇനി ഞാൻ ഉറങ്ങിക്കോട്ടെ... "
ആദി കണ്ണുരുട്ടി ചോദിച്ചപ്പോൾ മാളു ചുണ്ടു പിളർത്തി.
" നിനക്കൊന്നും മനസിലാവില്ലെടി എന്റെ ഹൃദയ വേദന. "
" എനിക്ക് മനസിലാവാത്ത ആ ഹൃദയ വേദന ദയവു ചെയ്തു പറയല്ലേ.. പ്ലീസ്... "
🙏🙏🙏
😞😞😞😞😞
" എത്ര ദിവസായി ഒന്നു കണ്ടിട്ട്. "
അവളു കൈ കൂപ്പി പറഞ്ഞപ്പോ മാളു തലതാഴ്ത്തി അരോടെന്നില്ലാതെ പിറുപിറുത്തു.
" ദേ.. അനാവശ്യം പറഞ്ഞാൽ ചവിട്ടി താഴെയിടും ഞാൻ.. കുറച്ചു മുന്നേം കൂടെ വീഡിയോ കാൾ ചെയ്തിട്ടല്ലേ ഒള്ളു.. 😡 "
ആദി ദേഷ്യപ്പെട്ടപ്പോഴേക്കും മാളു കരയാൻ തുടങ്ങി.
" പറ്റുന്നില്ലെടി... 😞
എനിക്കൊന്നു കാണണം. കുറച്ചുനേരം അടുത്തിരിക്കണം. ഇല്ലേൽ ഞാൻ ചത്തു പോകും.
നിനക്കറിയോ... ഇന്നേക്ക് ഒരു മാസവും ഇരുപത്തിരണ്ടു ദിവസും ആയി ഒന്നു കണ്ടിട്ടു. 🥺🥺"
" നീയെന്താടി എണ്ണി ഇരിക്കുവാ.. 😳 "
മറുപടി പറയാതെ മാളു മുഖം പൊത്തി കരഞ്ഞിരുന്നു. എന്തു ചെയ്യണം എന്നറിയാതെ കണ്ണും മിഴിച്ചു ആദിയും.
-----------------
ബൾബുകളുടെ ചെറു പ്രകാശം ചുറ്റിലും തിളങ്ങി നിൽക്കുന്നു. വെള്ളയും റോസും പനിനീർ പൂക്കളാൽ അലങ്കരിച്ച സ്റ്റേജ്, വട്ടത്തിൽ അറേഞ്ച് ചെയ്തിരിക്കുന്ന ടേബിളിന് ചുറ്റും വെൽ ഡ്രസ്സ്ഡായിരിക്കുന്നവർ. എല്ലാവർക്കും പിന്നിൽ ഒരു മൂലയിലെ സീറ്റിൽ ഇരുന്നു മാളു ചുറ്റും ഒന്നു വീക്ഷിച്ചു..
ഹോട്ടൽ റോയൽ പാലസ്.
അരുണിന്റെ ബർത്തഡേ പാർട്ടിക്കൊപ്പം കോശി ഫിലിപ്സിന്റെയും ജോൺസി കോശി ഫിലിപ്സിന്റെയും മകളായ ടെസ്സ കോശിയുമായുള്ള വിവാഹത്തിന്റെ ഒഫീഷ്യൽ അന്നൗസിങ് പാർട്ടി.
ക്ഷണിക്കപ്പെട്ട അധിതികളും ബിസിനെസ്സ് പാർട്ണർസും അടുത്ത സുഹൃത്തുക്കളും എല്ലാവരും ഉണ്ടെങ്കിലും കരളിന്റെ കരാളായ അരുണിന്റെ ദേവൻ മാത്രം ഇല്ല.
പൗരസംഘവും ലോക്കൽ പാർട്ടിയും സംയുക്തമായി ചേർന്നു ഹോസ്പിറ്റലിന്റെ സഹായത്തോട് കൂടി നടത്തുന്ന മൈലാടി കുന്ന് ആദിവാസി ഊരിലെ ത്രിദിന മെഡിക്കൽ കാമ്പ്. അതിലേക്കു തിരഞ്ഞെടുത്ത ഡോക്ടർമാരുടെ സംഘത്തിൽ ഡോ. രുദ്രക്ഷ് ദേവിന്റെ പേരും ഉണ്ട്.
" എന്നാലും കറക്റ്റായി ഈയൊരു ദിവസം തന്നെ ക്യാമ്പിനു പോകേണ്ടി വന്നല്ലോ.. ഹാ... "
നെടുവീർപ്പോടെ മാളു ചുറ്റുമുള്ള കാഴചകളിലേക്ക് ഊളിയിട്ടു.
" ട്ടോ.... "
പെട്ടന്നു പിന്നിൽ നിന്നും കേട്ട ശബ്ദത്തിൽ ഞെട്ടി. കയ്യിലുണ്ടായിരുന്ന ഫോൺ ചെറുതായൊന്നു ഡാൻസ് കളിച്ചെങ്കിലും വീഴാതെ പിടിച്ചു. കലിപ്പിച്ചു തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ ഇളിച്ചു നിൽക്കുന്ന ദച്ചു.
" എന്റെ ഫോൺ പൊട്ടിയിരുന്നേൽ കൊന്നേനെ പട്ടി നിന്നെ ഞാൻ.. "😡
" കൂൾ നാത്തൂ.. കൂൾ... "
" നീ എപ്പോ വരാന്നാ ഇന്നലെ പറഞ്ഞതു. ഈ കണ്ട സായിപ്പന്മാരുടെ എടേല് എത്ര നേരായി ഒറ്റക്കിരിക്കാൻ തുടങ്ങിയിട്ട്. ☹️"
" സോറി നാത്തൂ.. കൊറേ നേരമായോ.. വന്നിട്ട്.. "
" ഫോണെടുത്തു നോക്ക്. ' കട്ട പോസ്റ്റ് @ ഹോട്ടൽ റോയൽ പാലസ് ' സ്റ്റാറ്റസ് വരെ ഇട്ടിട്ടുണ്ട് വിത്ത് സെല്ഫി. "
" ഞാൻ ഓൺ ടൈം ആയിരുന്നു. പക്ഷെ അപ്പുവേട്ടനു ഇന്നു ഡ്രൈവിങ് ഡ്യൂട്ടി. ആദ്യം ഏട്ടനെ ഹോസ്പിറ്റലിൽ കൊണ്ടാക്കി അവിടുന്ന് ഓഫീസിൽ പോയി ഫയൽസ് റെഡി ആക്കി, തിരിച്ചു വീട്ടിൽവന്നു ഞങ്ങളേം കൂട്ടി ഇങ്ങോട്ട്.
അതാ നേരം വൈകിയേ...
ചേട്ടായിയെ കണ്ടോ... "
" മ്മ്ഹ്ഹ്.. "
" ഹ. മാളു എടത്യേ.... എന്തൊക്കെയുണ്ട്. "
" മോള് കൊറേ നേരായോ വന്നിട്ടു. "
അപ്പുവും ദേവിന്റെ അച്ഛനും അടുത്തു വന്നിരുന്നു ചോദിച്ചു. ആർക്കോ വേണ്ടിയെന്നപ്പോൽ സതിയമ്മയും മാളുവിനെ നോക്കി ചെറുതായൊന്നു ചിരിച്ചു.
' സതിയമ്മ എന്നോട് ചിരിക്കുകയോ.. 😳'
സത്യമാണോ എന്നറിയാൻ സ്വയം ഒന്നു നുള്ളി നോക്കി.