Aksharathalukal

പാർവതി ശിവദേവം - 77

Part -77
 
എപ്പോഴും വാ അടച്ചു വക്കാതെ ഇരുന്ന് സംസാരിക്കുന്ന പാർവണ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ശിവയെ ഒരുപാട് അസ്വസ്ഥമാക്കിയിരുന്നു.
 
അവൻ കാർ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി ശേഷം അവൾക്ക് നേരെ തിരിഞ്ഞ് ഇരുന്നു.
 
 
"എന്താടീ നീ ഇങ്ങനെ ഒന്നു മിണ്ടാതെ ഇരിക്കുന്നേ. എന്നേ ഒന്ന് വഴക്ക് എങ്കിലും പറ പ്ലീസ്" ശിവ അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് പറഞ്ഞു. അത് പറയുമ്പോൾ അവൻ്റെ സ്വരവും ഇടറുന്നുണ്ടായിരുന്നു.
 
 
ഒന്നും മിണ്ടാതെ തന്നെ നോക്കിയിരിക്കുന്ന പാർവണയെ കാണുന്തോറും അവൻ്റെ സങ്കടം കൂടി വരാൻ തുടങ്ങി.
 
 
" നീ എപ്പോഴും എൻ്റെ പിന്നാലെ നടന്ന് ചോദിക്കാറില്ലേ നിന്നെ ഇഷ്ടമാണോ എന്ന്. എനിക്ക് ശരിക്കും നിന്നെ ഒരുപാട് ഇഷ്ടമാണ് പാറു .I love you so much baby."
 
താൻ കുറേ കാലമായി കേൾക്കാൻ ആഗ്രഹിച്ചിരുന്ന വാക്കായിട്ടു കൂടി പാർവണയുടെ മുഖത്ത് ഒരു ഭാവമാറ്റവും വന്നില്ല. അവൾക്ക് ഒന്നിനും കഴിഞ്ഞിരുന്നില്ലാ എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.
 
 
ശിവയോട് സംസാരിക്കണം എന്നുണ്ടെങ്കിലും അതിനു കഴിയുന്നില്ല. വാക്കുകൾ ഹൃദയത്തിൽ തന്നെ തളക്കപ്പെട്ടതു പോലെ. കൈകൾ ഉയർത്തി അവനേ ഒന്ന് ചേർത്തു പിടിക്കണം എന്നുണ്ട്. പക്ഷേ കൈകൾ ബന്ധിക്കപ്പെട്ടതു പോലെ.
 
അവളിൽ നിന്നും ഒരു പ്രതികരണവും ഇല്ലാ എന്ന് മനസിലായതും അവളുടെ ഇരുകൈകളും തൻ്റെ കൈകൾക്കുള്ളിൽ പിടിച്ച് ശിവ കരയാൻ തുടങ്ങി.
 
ഇതു വരെ ശിവയെ ഇങ്ങനെ ഒരു അവസ്ഥയിൽ കണ്ടിട്ടില്ല. അതും അവൻ കരയുന്നത് തനിക്ക് വേണ്ടിയാണ് എന്നറിയുമ്പോൾ പാർവണയുടെ ഉള്ളവും നീറിയിരുന്നു.
 
കുറച്ച് നേരം അവൻ അതേ ഇരുപ്പ് തന്നെ തുടർന്നു. മനസിലെ സങ്കടങ്ങൾ കണ്ണീരിനാൽ ഒഴുക്കി വിട്ടപ്പോൾ അവനും  സമാധാനം തോന്നിയിരുന്നു.
 
അവൻ കണ്ണുകൾ തുടച്ച് കാർ വീണ്ടും മുന്നോട്ട് എടുത്തു. യാത്രയുടെ ക്ഷീണത്താൽ പാർവണ  എപ്പോഴോ അവൾ ഉറങ്ങി പോയി.
 
 
__________________________________________
 
 
രാവിലെ ശിവ തട്ടി വിളിച്ചപ്പോൾ ആണ് പാർവണ കണ്ണു തുറന്നത്. അവരുടെ കാർ വന്നു നിന്നത് വലിയൊരു തറവാട്ട് വീട്ടിലാണ്.
 
നേരം പുലരുന്നതേ ഉള്ളൂ. സൂര്യൻ്റ ചെറു കിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നതിൻ്റെ ഫലമായി എല്ലായിടത്തും ചെറുതായി വെളിച്ചം പടർന്നിരുന്നു.
 
 
ശിവ കാറിൽ നിന്നും ഇറങ്ങി പാർവണയുടെ അരികിലേക്ക് വന്നു. ഡോർ തുറന്ന് അവളെ പുറത്തേക്കിറങ്ങി.
 
 
അത്യവശ്യം നല്ല മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. തണുപ്പിനാൽ പാർവണ ശിവയിലേക്ക് ഒന്ന് ചേർന്നു നിന്നു.
 
 
അതു മനസിലാക്കിയ ശിവ ഇരു കൈകൾ കൊണ്ടും അവളെ ചേർത്തു പിടിച്ചു മുന്നോട്ട് നടന്നു.
 
ഗ്രാമത്തിൻ്റെ തനിമയിൽ ഇഴ ചേർന്ന ഒരു പരമ്പരാഗത വീടായിരുന്നു അത്. മുറ്റത്ത് ഒരു തുളസി തറയും, നിറയെ മരങ്ങളും ഒക്കെയുള്ള പാടത്തിനരികിലെ ആ വലിയ നാലുകെട്ട് വീട് വളരെ മനോഹരമായിരുന്നു.
 
 
രാവിലെ ആയതിനാൽ അമ്പലത്തിൽ നിന്നുമുള്ള പാട്ട് ആ പ്രദേശമാകെ ഒഴുകി നടന്നിരുന്നു.
 
 
നാല് കൊല്ലം മുൻപാണ് ശിവ ഇവിടേക്ക് അവസാനമായി വന്നത്. എങ്കിലും ആ തറവാടിനും ഗ്രാമത്തിനും ഒരു മാറ്റവും ഇല്ലാത്തതുപോലെ അവന് തോന്നിയിരുന്നു.
 
 
അവൻ പാർവണയേയും കൊണ്ട് വരാന്തയിലേക്ക് കയറി. മുന്നിൽ തൂക്കിയിട്ടിരിക്കുന്ന മണി പതിയെ ഒന്ന് തട്ടി.
 
കുറച്ച് കഴിഞ്ഞതും ഒരു വയസായ സ്ത്രീ വന്ന് വാതിൽ തുറന്നു.
 
"ആരാ " ആ സ്ത്രീ ശിവയേയും പാർവണയേയും നോക്കി ചോദിച്ചു.
 
 
" ഞാൻ കണ്ണനാ ജാനകിയമ്മേ " ശിവ ഒരു പുഞ്ചിരിയോടെ പറഞ്ഞു. അതേ സമയം ആ വൃദ്ധയുടെ മുഖത്ത് ഒരുപാട് ഭാവങ്ങൾ നിറഞ്ഞു നിന്നു.
 
"അയ്യോ എനിക്ക് എൻ്റെ കണ്ണൻ കുട്ടിയേ മനസിലായില്ലല്ലോ ക്യഷ്ണാ. ഞാൻ ഒരിക്കലും പ്രതീക്ഷിച്ച കുട്ടി ഇവിടേക്ക് വരുമെന്ന് " അവൾ അത്ഭുതത്തോടെ പറഞ്ഞു.
 
 
ജാനകിയമ്മ കുറേ കാലങ്ങളായി തറവാട്ടിലെ അടുക്കള പണിക്ക് നിൽക്കുന്ന സ്ത്രീയാണ്. അവരും പ്രതീക്ഷിച്ചിരുന്നില്ല ശിവയുടെ ഇങ്ങനെ ഒരു വരവ്.
 
 
"എന്താ കുഞ്ഞേ അവിടെ തന്നെ നിൽക്കുന്ന അകത്തേക്ക് വാ " അവർ ശിവയെ അകത്തേക്ക് ക്ഷണിച്ചു.
 
" തറവാട്ടമ്മ ഇത് ആരാ വന്നിരിക്കുന്നേ എന്ന് നോക്കിയേ. നമ്മുടെ കണ്ണൻ കുട്ടി വന്നിരിക്കുന്നു '' ജാനകിയമ്മ ഉറക്കെ വിളിച്ച് പറഞ്ഞതും നിമിഷ നേരം കൊണ്ട് അവിടെ ആളുകൾ നിറഞ്ഞു.
 
 
ആളുകൾ എന്ന് പറയുന്നതിനേക്കാൾ കുട്ടികൾ എന്ന് പറയുന്നതായിരിക്കു ശരി. നേഴ്സറി വിട്ടതു പോലെ   ഒരു പത്തു പതിനഞ്ചു കുട്ടികൾ അവിടെ ഉണ്ടായിരുന്നു.
 
 
മൂന്നിനും, പതിനഞ്ചിനും പ്രായത്തിനിടയിലുള്ള കുട്ടികൾക്കിടയിൽ നിന്നും ഒരു വൃദ്ധ മുന്നിലേക്ക് വന്നു.
 
 
" നീ വന്നു വല്ലേ " അവർ ഗൗരവത്തോടെ ചോദിച്ചു.
 
 
" ഉം.. " ശിവയും അതേ ഗൗരവത്തിൽ മൂളി.
 
" ഇതാണോ നിൻ്റെ ഭാര്യ "
 
" അതേ "
 
 
"എന്താ പേര് "മുത്തശ്ശി അവളെ നോക്കി ചോദിച്ചു.
 
" പാർവണ " അത് പറഞ്ഞത് ശിവയാണ്.
 
" ഞാൻ ഇവളോടല്ലേ ചോദിച്ചത്. ഉത്തരം പറയാൻ എന്താ ഇവൾക്ക് പറ്റില്ലേ." മുത്തശി ഗൗരവത്തിൽ ചോദിച്ചു.
 
 
" അവർ വന്നതും നീ തുടങ്ങിയോ ശാരദേ .കുട്ടികൾ യാത്ര ചെയ്യ്ത് ക്ഷീണിച്ചിരിക്കുകയാണ്. അവർ മുറിയിലേക്ക് പോയിക്കോട്ടേ " അവിടേക്ക് വന്ന മുത്തശ്ശൻ പറഞ്ഞു.
 
 
" തുമ്പി ആൻ്റീ " ഒരു കുട്ടി അവരുടെ അരികിലേക്ക് ഓടി വന്നു.
 
 
" റിയ മോൾ "ശിവ സംശയത്തോടെ നോക്കിയപ്പോൾ ആണ് കുറച്ച് അപ്പുത്ത് നിൽക്കുന്ന ശിവാനിയെ കൂടി കണ്ടത്.
 
 
ശിവ നോക്കിയപ്പോൾ ശിവാനി അവന് ചെറിയ ഒരു പുഞ്ചിരി നൽകി.ശിവ തിരിച്ചും ഒന്ന് പുഞ്ചിരിച്ചു.
 
 
"നിങ്ങൾ മുറിയിലേക്ക് പോയിക്കോള്ളൂ"മുത്തശ്ശി അത് പറഞ്ഞതും ശിവ അവളേയും കൂട്ടി മുകളിലെ മുറിയിലേക്ക് നടന്നു.
 
 
"എന്താ മുത്തശ്ശി തുമ്പി ആൻ്റി എന്നേ കണ്ടിട്ട് ഒന്നും മിണ്ടാതെ പോയേ " റിയ മോൾ പരാതിയോടെ ചോദിച്ചു.
 
 
"അഹങ്കാരം അല്ലാതെ എന്താ. അവൾക്ക് വാ തുറന്ന് പേര് കൂടി പറയാൻ വയ്യാച്ചാൽ എന്താ പറയാ. കണ്ണന് എവിടേ നിന്നു കിട്ടിയോ എന്തോ ഇങ്ങനെ ഒരു അഹങ്കാരിയേ " മുത്തശ്ശി സ്വയം പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് നടന്നു.
 
 
****
 
"നമ്മൾ ഇനി കുറച്ചു ദിവസം ഇവിടെ ആയിരിക്കും താമസിക്കുക. താഴേ നമ്മൾ വന്നപ്പോൾ വാതിൽ തുറന്ന് തന്നില്ലേ. അതാണ് ജാനകിയമ്മ .നിന്നോട്  പേര് ചോദിച്ചില്ലേ അതാണ് നമ്മുടെ grandma . the great saradha Menon. grandma കുറച്ച് ദേഷ്യക്കാരിയാണ്. പക്ഷേ മനസ് നിറയേ സ്നേഹം മാത്രമേ ഉള്ളൂ.
 
പിന്നെ കണ്ടതാണ് നമ്മുടെ grandpa ഗംഗാധര മേനോൻ.grandpa hample and simple ആണ്. ബാക്കിയുള്ളവർ ഒക്കെ ഇവിടുത്തെ പേരക്കുട്ടികൾ ആണ്.വക്കേഷൻ ടൈം എല്ലാവരും ഇതുപോലെ ഇവിടെ തന്നെയായിരിക്കും.
 
 
ശിവ പറയുന്നതെല്ലാം ശ്രദ്ധിച്ച് പാർവണ അവൻ്റെ അടുത്ത് ഇരുന്നു. ഒന്നിനോടും പ്രതികരിക്കുന്നില്ലെങ്കിലും പറയുന്ന കാര്യങ്ങൾ അവൾ മനസിലാക്കുന്നുണ്ടെന്ന് ശിവക്കും അറിയാമായിരുന്നു.
 
 
ഡോറിലെ knock കേട്ട് ശിവ പുറത്തേക്ക് നോക്കിയപ്പോൾ അത് ശിവാനിയായിരുന്നു.
 
 
" ഞാൻ അകത്തേക്ക് വന്നോട്ടെ കണ്ണേട്ടാ " അവൾ അനുവാദത്തിനായി കാത്ത് നിന്നു.
 
 
"അതിനെന്താ ശിവാനി. അകത്തേക്ക് വരൂ " ശിവ പുഞ്ചിരിയോടെ പറഞ്ഞു.
 
 
ശിവാനി അകത്തേക്ക് വന്നതും പാർവണ പേടിച്ചു കൊണ്ട് ശിവയെ ചേർത്തു പിടിച്ചു.
 
 
"എന്തിനാ ഇങ്ങനെ പേടിക്കുന്നേ.ഇത് നമ്മുടെ ശിവാനിയാണ് പാർവണ " ശിവ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
 
 
"നിങ്ങൾ ഇവിടേക്ക് വരുന്ന കാര്യം ദേവേട്ടൻ ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു. പാർവണക്ക് സംഭവിച്ചതിനെ കുറിച്ചും എന്നോട് പറഞ്ഞിരുന്നു." ശിവാനി അത് പറഞ്ഞപ്പോൾ ശിവ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
 
 
" പാർവണയെ കുറിച്ച് ആലോചിച്ച് അവിടെ ദേവേട്ടനും, ദേവുവും നല്ല ടെൻഷനിലാണ്. എന്നേ വിളിച്ച് അവളെ ഒന്ന് കെയർ ചെയ്യാൻ പറഞ്ഞിരുന്നു. എന്തെങ്കിലും ഹെൽപ്പ് വേണമെങ്കിൽ കണ്ണേട്ടൻ എന്നോടു പറഞ്ഞാ മതി '' അത് പറഞ്ഞ് തിരികെ നടന്നതും ശിവ അവളെ പിന്നിൽ നിന്നും വിളിച്ചു.
 
 
"സോറി ശിവാനി .അന്ന് അവിടെ വച്ച് നിന്നേ സങ്കടപ്പെടുത്തിയതിന്.അങ്ങനെയൊന്നും സംഭവിക്കും എന്ന് ഞാനും കരുതിയിരുന്നില്ല."
 
 
"It's okay കണ്ണേട്ടാ. ഞാൻ അതെല്ലാം അന്നു തന്നെ മറന്നു." അവൾ ഒരു നിറഞ്ഞ പുഞ്ചിരിയോടെയാണ് അത് പറഞ്ഞത്.
 
 
" അന്ന് തിരിച്ച് USA യിലേക്ക് തിരിച്ചു പോകുകയാണ് എന്ന് പറഞ്ഞിട്ട് ശിവാനി എങ്ങനെ ഇവിടെ എത്തി "
 
 
" അന്ന് തിരിച്ച് പോകാനാണ് ആ വീട്ടിൽ നിന്നും ഇറങ്ങിയത്. എയർപോട്ടിൽ എത്തി എങ്കിലും ചെക്കിൻ ചെയ്യ്തില്ല . മനസ് പറഞ്ഞു ഇവിടേക്ക് വരാൻ. അതേതായാലും നന്നായി. ഇവിടേക്ക് വന്നതുകൊണ്ട് പഴയതെല്ലാം പെട്ടെന്ന് മറക്കാൻ കഴിഞ്ഞു. അല്ലെങ്കിൽ ഞാൻ depression അടിച്ച് ചത്തേനെ"
 
 
"മമ്മി ഒന്നും പറഞ്ഞില്ലേ " ശിവ ചോദിച്ചു.
 
 
"ആൻ്റി പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും ആൻ്റി ഇനി എന്ത് പറയാനാ. അതൊക്കെ വിട്ടേ .പാർവണയുടെ ഈ അവസ്ഥക്ക് കാരണക്കാരനായവനെ കണ്ടു പിടിക്കണ്ടേ..."
 
 
"വേണം. അതിനു മുൻപ് ഇവളെ പഴയതു പോലെ ആക്കിയെടുക്കണം. അതിന് എനിക്ക് ശിവാനിയുടെ ഹെൽപ്പ് കൂടി വേണം."
 
 
"എൻ്റെ ഭാഗത്ത് നിന്നും കട്ട സപ്പോർട്ട് ഉണ്ടാകും. കണ്ണേട്ടൻ ടെൻഷനാവാതെ ഇരിക്ക് " അത് പറഞ്ഞ് ശിവാനി താഴേക്ക് പോയി.
 
 
ഒരു പരിധി വരെ ശിവാനി അവിടെ ഉള്ളത് ശിവക്കും ഒരു ആശ്വാസമായിരുന്നു.
 
 
****
 
രാവിലെ ഭക്ഷണം കഴിക്കാൻ ശിവ മാത്രമേ താഴേക്ക് വന്നിരുന്നുള്ളൂ. ആ വീട്ടിലെ എല്ലാവരും ഒരുമിച്ച് ഇരുന്നേ ഭക്ഷണം കഴിക്കാറുള്ളു. അതു കൊണ്ട് തന്നെ എല്ലാവരും ശിവ ഒറ്റക്ക് വരുന്നത് കണ്ട് സംശയത്തോടെ ഇരുന്നു.
 
 
" പാർവണ മോൾ ഭക്ഷണം കഴിക്കാൻ വരുന്നില്ലേ കണ്ണാ " മുത്തശ്ശൻ ചോദിച്ചു.
 
 
"ഇല്ല. അവൾക്കുള്ള ഫുഡ് ഞാൻ മുകളിലേക്ക് കൊണ്ടു പോകുകയാണ് " കൂടുതൽ ചോദ്യങ്ങൾക്ക് കാത്തു നിൽക്കാതെ ശിവ വേഗം ഭക്ഷണം കഴിച്ച് പാർവണക്കുള്ള ഫുഡും എടുത്ത് റൂമിലേക്ക് പോയി.
 
 
പാർവണ ഉറങ്ങുന്ന സമയം നോക്കിയാണ് ശിവ താഴേക്ക് വന്നത്. അവൻ കൂടെ ഇല്ലെങ്കിൽ പാർവണ വൈലൻ്റ് ആകും എന്ന് അവനും അറിയാമായിരുന്നു.
 
 
" കണ്ടില്ലേ നിങ്ങൾ അവൻ ചെയ്യുന്നത്. ഭാര്യക്ക് റൂമിൽ കൊണ്ടു പോയി ഭക്ഷണം കൊടുക്കുന്നു. അവൾക്ക് എന്താ ഇവിടേക്ക് വന്ന് എല്ലാവരുടേയും കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചാൽ എന്തങ്കിലും സംഭവിക്കുമോ" ശിവ പോയതും മുത്തശ്ശി ദേഷ്യത്തോടെ പറഞ്ഞു.
 
 
" നീ ഒന്ന് അടങ്ങ് ശാരദേ .അവർ കുറേ ദൂരം യാത്ര ചെയ്യ്ത് വന്നതല്ലേ. ക്ഷീണം കൊണ്ട് താഴേക്ക് വരാത്തത് ആയിരിക്കും "
 
 
" ഇതൊന്നും അത്ര നല്ല കാര്യമായി തോന്നുന്നില്ല." മുത്തശ്ശി അത് പറഞ്ഞ് കഴിക്കൽ നിർത്തി എഴുന്നേറ്റ് പോയി.
 
 
__________________________________________
 
 
" ഞാൻ പറഞ്ഞതൊന്നും നീ മറക്കരുത് രശ്മി. അകത്തേക്ക് കയറുക. കണ്ണനെ കാണുക. Causal ആയി എന്തെങ്കിലും സംസാരിക്കുക തിരിച്ച് വരുക, '"ആരു പറഞ്ഞു.
 
 
" ഇത് നീ എത്രമത്തെ തവണയാ ആരു പറയുന്നേ. എനിക്ക് ആദിയേട്ടനെ ഒന്ന് കണ്ടാൽ മാത്രം മതി."
 
 
" നീ അത്രയും കരഞ്ഞു പറഞ്ഞതുകൊണ്ടാണ് അച്ഛനെ പറഞ്ഞു വിട്ട് ഞാൻ ഇവിടെ നിന്നത്. "
 
 
"ഇതിനൊക്കെ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ആരു "
 
 
"പിന്നെ പേടിക്കാതെ. ഒരു ബന്ധവും ഇല്ലാത്ത നീ എന്തിന് കണ്ണനെ കാണാൻ ഇത്രയും ദൂരം വന്നത് എന്ന് ചോദിച്ചാൽ എന്തു പറയും "
 
 
" അത് അപ്പോൾ അല്ലേ .അത് അപ്പോ നോക്കാം. ഇപ്പോ നീ അകത്തേക്ക് വാ ആദിയേട്ടനെ കാണാം "
 
 
അവർ രണ്ടു പേരും കൂടി കണ്ണൻ കിടക്കുന്ന റൂമിനുള്ളിലേക്ക് കയറി.
 
 
അവൻ മുഖത്തിനു കുറുകെ ഇടത് കൈ വച്ച് കിടക്കുകയാണ്. വലതു കൈയ്യും, വലതു കാലും ഒടിഞ്ഞിട്ടുണ്ട്. കൈയ്യിലും മുഖത്തും ചെറിയ പരിക്കുകളും ഉണ്ട്.
 
 
"കണ്ണാ" ആരു വിളിച്ചതും ആർദവ് കൈ മാറ്റി അവരെ നോക്കി. ആരുവിൻ്റെ ഒപ്പം ഉള്ള രശ്മിയെ കണ്ട് അവളെ സംശയത്തോടെ നോക്കി.
 
 
" ഇപ്പോ എങ്ങനെയുണ്ട് " ആരു ചോദിച്ചു.
 
 
"കുറവുണ്ട് അവൻ പുഞ്ചിരിയോടെ പറഞ്ഞു.
 
 
" ഇത് " കണ്ണൻ രശ്മിയെ നോക്കി ചോദിച്ചു.
 
 
" ഇയാൾക്ക് എന്നേ മനസിലായില്ലേ.ഞങ്ങളുടെ വീട്ടിൽ ഇയാൾ വന്നിട്ടുണ്ട്. രേവതിയുടെ അനിയത്തി രശ്മി" ആ ശബ്ദം കേട്ടതും കണ്ണന് എവിടേയോ കേട്ട ശബ്ദമായി തോന്നി.
 
 
എന്നാൽ അതേസമയം ആരു 
രശ്മിയുടെ സംസാരം കേട്ടു അന്തം വിട്ട് നിൽക്കുകയായിരുന്നു .കുറച്ച് മുൻപ് വരെ ആദിയേട്ടൻ എന്നു പറഞ്ഞു നടന്നിരുന്ന അവൾ പെട്ടെന്ന് താൻ എന്ന് പറഞ്ഞപ്പോൾ ആരുവും ഞെട്ടി നിന്നു പോയിരുന്നു .
 
 
"ആ ഇപ്പൊ ഓർമ വന്നു.  രശ്മി രേവതിയുടെ അനിയത്തി. ഓർമ്മയുണ്ട്
 
 
" ഇയാൾ എന്താ  ഇവിടെ"അവൻ ചോദിച്ചു. എന്നാൽ ആ ചോദ്യത്തിനു പിന്നിൽ താൻ 
സംശയിക്കുന്ന ആ ശബ്ദത്തിനുടമയാണോ ഇത് എന്നറിയാനുള്ള ഒരു മാർഗം കൂടിയായിരുന്നു.
 
 
"ഞാൻ ഇവിടെ അടുത്ത് ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ. അപ്പോഴാണ് ആരു ഇവിടെയുണ്ട് എന്നു പറഞ്ഞത്. അപ്പോൾ ഇവനാണ് ഇയാളുടെ ആക്സിഡന്റ് കേസിനെ കുറിച്ചു എന്നോട് പറഞ്ഞത്. അപ്പോ എന്തായാലും ഒന്ന് കണ്ടിട്ട് പോകാം എന്ന് വിചാരിച്ചു"
 
 
"അതേ അവൾ തന്നെ ഇത്.  ഞാനന്ന് കേട്ടാ  ശബ്ദം ഇത് തന്നെയാണ്. പക്ഷേ എന്തിന് "???.കണ്ണന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ നിറഞ്ഞുനിന്നിരുന്നു.
 
 
"എന്നാൽ നമുക്ക് പോയാലോ രശ്മി "ആരു
അച്ഛൻ വരും എന്ന പേടിയോടെ പറഞ്ഞു.
 
 
" ശരി പോകാം" അത് പറഞ്ഞ് ആരുവിനൊപ്പം രശ്മിയും പുറത്തേക്കിറങ്ങി .ഡോർ തുറന്ന് പോകുന്നതിനുമുൻപ് രശ്മി അവനെ നോക്കി ചിരിച്ചു.
 
 
താനാരാണെന്ന് അവനെ അറിയിക്കുന്നതിനുള്ള ഒരു വരവ് കൂടിയായിരുന്നു രശ്മിയുടേത്.
തന്റെ ഉദ്ദേശം നടന്നതിന്റെ സന്തോഷത്തോടെ രശ്മിയും ആ ഹോസ്പിറ്റൽ വിട്ട് പുറത്തേക്ക് പോയി .
 
 
__________________________________________
 
 
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ശിവ താഴേക്ക് വന്നിരുന്നില്ല .അതിനാൽ അവനെ വിളിക്കാനായി മുത്തശ്ശി പറഞ്ഞത് പ്രകാരം ശിവാനി ശിവയുടെ മുറിയിലേക്ക് വന്നു.
 
 
"കണ്ണേട്ടൻ കഴിക്കാൻ വരുന്നില്ലേ "
 
 
"ഇല്ല  ശിവാനി. പാർവണ ഉറങ്ങിയിട്ടില്ല.ഇവളെ  ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് വരാൻ പറ്റില്ലല്ലോ ."
 
 
"എന്നാൽ നിങ്ങൾക്കുള്ള ഫുഡ് ഞാനിവിടെ കൊണ്ടുവരാം." ശിവാനി പറഞ്ഞു 
 
 
"എനിക്ക് വേണ്ട .പാർവണക്ക് ഉള്ളത് മാത്രം കൊണ്ടു വന്നാൽ മതി."
 
 
" അതെന്താ"അവൾ സംശയത്തോടെ ചോദിച്ചു .
 
 
"എനിക്ക് ഈ ഫുഡ് ഒന്നും അത്രയ്ക്ക് ഇഷ്ടപ്പെടുന്നില്ല .കഴിച്ച് ശീലം ഇല്ലല്ലോ അതാ ".
 
 
"എനിക്കും അങ്ങനെയൊക്കെ തന്നെയാണ്. പക്ഷേ കഴിക്കാതെ വേറെ മാർഗ്ഗമില്ല അതുകൊണ്ട് കഴിക്കുന്നു എന്ന് മാത്രം" അവളും ഒരു നിശ്വാസത്തോടെ പറഞ്ഞു.
 
 
 
ശിവാനി താഴേക്ക് പോയി ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞു  അടുക്കളയിൽ നിന്നും പാർവണക്കുള്ള ഭക്ഷണം പ്ലേറ്റിൽ എടുക്കുമ്പോഴാണ് മുത്തശ്ശി അവിടേക്ക് വന്നത് .
 
 
"ഇത് ആർക്കാ"മുത്തശ്ശി ഗൗരവത്തോടെ ചോദിച്ചു .
 
 
"ഇത് മുകളിലേക്ക്. കണ്ണേട്ടന്റെ റൂമിലേക്ക് "
 
 
"അതെന്താ അവന് ഇവിടെ വന്നു കഴിക്കാൻ അറിയില്ലേ "
 
 
"ഇത് കണ്ണേട്ടന് അല്ലാ മുത്തശ്ശി.  പാർവണക്ക് വേണ്ടിയാണ്"
 
 
"അങ്ങനെ അവൾക്കു മുകളിൽ കൊണ്ടുപോയി ഭക്ഷണം കൊടുക്കേണ്ട കാര്യം ഒന്നും ഇല്ല. അവൾ വേണമെങ്കിൽ ഇവിടെ വന്ന് എടുത്തു കഴിക്കട്ടെ "അതുപറഞ്ഞ് മുത്തശ്ശി ശിവാനിയുടെ കയ്യിൽനിന്നും പ്ലേറ്റ് വാങ്ങി .
 
 
"എന്താ നോക്കിനിൽക്കുന്നത് പോ" മുത്തശ്ശി ഗൗരവത്തോടെ പറഞ്ഞതും ശിവാനി വേഗം അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി .
 
 
******
 
 
"കണ്ണേട്ടാ..... കണ്ണേട്ടാ...." ശിവാനി ഡോറിൽ തട്ടി വിളിച്ചതും ശിവ വന്ന് വാതിൽ തുറന്നു .
 
 
" സോറി  കുറച്ചു ലേറ്റ് ആയി .താഴെ മുത്തശ്ശി 
ഭക്ഷണം കൊണ്ടുവരാൻ സമ്മതിച്ചില്ല .പിന്നെ മുത്തശ്ശി റൂമിലേക്ക് പോകുന്ന വരെ വെയിറ്റ് ചെയ്തു നിൽക്കേണ്ടിവന്നു .അതാ ഇത്രനേരം ആയത്" പ്ലേറ്റ് ശിവയുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് ശിവാനി പറഞ്ഞു .
 
 
"അതു കുഴപ്പമില്ല "ശിവ പുഞ്ചിരിയോടെ പറഞ്ഞു. ശിവാനി തലയാട്ടിക്കൊണ്ട് തിരിഞ്ഞതും പിന്നിൽ തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന മുത്തശ്ശിയെ കണ്ടു അവൾ  ഒന്ന് ഭയന്നു .
 
 
 
 
 (തുടരും)
 
🖤പ്രണയിനി🖤
 

പാർവതി ശിവദേവം - 77(2)

പാർവതി ശിവദേവം - 77(2)

4.6
5414

Part -77 (2)   "കണ്ണേട്ടാ..... കണ്ണേട്ടാ...." ശിവാനി ഡോറിൽ തട്ടി വിളിച്ചതും ശിവ വന്ന് വാതിൽ തുറന്നു .     " സോറി  കുറച്ചു ലേറ്റ് ആയി .താഴെ മുത്തശ്ശി  ഭക്ഷണം കൊണ്ടുവരാൻ സമ്മതിച്ചില്ല .പിന്നെ മുത്തശ്ശി റൂമിലേക്ക് പോകുന്ന വരെ വെയിറ്റ് ചെയ്തു നിൽക്കേണ്ടിവന്നു .അതാ ഇത്രനേരം ആയത്" പ്ലേറ്റ് ശിവയുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് ശിവാനി പറഞ്ഞു .     "അതു കുഴപ്പമില്ല "ശിവ പുഞ്ചിരിയോടെ പറഞ്ഞു. ശിവാനി തലയാട്ടിക്കൊണ്ട് തിരിഞ്ഞതും പിന്നിൽ തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന മുത്തശ്ശിയെ കണ്ടു അവൾ  ഒന്ന് ഭയന്നു .   "നിനക്ക് ഒരു കാര്യം പറഞ്ഞാൽ അനുസരിക