♡︎ KANNE KADHALE ♡︎
Part - 8
" അപ്പോ എന്താ നിങ്ങളുടെ തീരുമാനം " ശങ്കു ചെയറിൽ ചാരി ഇരുന്നു കൊണ്ട് ചോദിച്ചു .
ഡയറും റെഡും പരസ്പരം ഒന്ന് നോക്കി വീണ്ടും പുച്ഛം വാരി വിതറി . ഇത് കണ്ട് ശങ്കു ഒന്ന് നെടുവീർപ്പ് ഇട്ടു അവരെ നോക്കി .
" ഇത് നിങ്ങളുടെ അവസാനത്തെ വർഷം ആണ് എന്ന് ഞാൻ പറയണ്ടല്ലോ " ശങ്കു രണ്ടു കൂട്ടരോടുയും ആയിട്ട് ചോദിച്ചു . അവർ വേണ്ട എന്ന് തല ആട്ടി.
" നാല് വർഷങ്ങൾക്ക് ശേഷം ആണ് ഇൻർകോളജ് കൊമ്പട്ടിഷൻ തിരുവനന്തപുരത്ത് നടക്കുന്നത് .
ഇൗ കഴിഞ്ഞ അഞ്ചു വർഷമായി നമ്മൾ അതിൽ പങ്കെടുത്തു പരാജയപ്പെടുന്നത് .
പക്ഷേ ഇൗ വർഷം ഞാൻ റിട്ടെർഡ് ആകും എന്ന് നിങ്ങൾക്ക് അറിയാലോ
അത് കൊണ്ട് കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഈ വർഷം നമ്മൾ പങ്കെടുക്കും
അത് പരാജയപ്പെടാൻ അല്ല വിജയിക്കാൻ .
ഇൻർകോളജ് കോമ്പട്ടിഷൻ ഫസ്റ്റ് പ്രൈസ് ഇവിടെ വച്ചിട്ട് റിട്ടേർഡ് ആകണം എന്നാണ് എന്റെ ആഗ്രഹം .ഞാൻ പറയുന്നത് മനസ്സിലായി എന്ന് വിശ്വസിക്കുന്നു."
ശങ്കു അവരെ നോക്കി ചോദിച്ചു അവർ മനസ്സിലാകുന്നുണ്ട് എന്ന് തല ആട്ടി .
" എന്തും നിങ്ങൾക്ക് ചെയ്യാം ലേറ്റ് പ്രാക്ടീസ് സ്റ്റേ anything but one condition .
ഫസ്റ്റ് പ്രൈസ് അത് നമ്മടെ കോളജിന് ആയിരിക്കണം . Did you get it " ശങ്കു ഗൗരവത്തിൽ ചോദിച്ചു.
" Yes sir " എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.
" അപ്പോ തമ്മിൽ പ്രശ്നം ഒന്നും ഉണ്ടാക്കാതെ പ്രക്ടിസിൽ മാത്രം ശ്രദ്ധിക്കുക . എന്തെങ്കിലും തരത്തിൽ ഉള്ള പ്രശ്നം നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായാൽ . സസ്പെൻഷൻ ലെറ്റർ അടിച്ചു കയ്യിൽ തരും . പിന്നെ വീട്ടിൽ ഇരുന്നു പ്രാക്ടീസ് ചെയ്യാം .മനസ്സിലായോ " ശങ്കു വീണ്ടും ചോദിച്ചു . അവർ മനസ്സിലായി എന്ന് തല ആട്ടി.
" Now you can go " ശങ്കു പറഞ്ഞു എല്ലാവരും പുറത്തേക്ക് ഇറങ്ങി . പരസ്പരം നോക്കി ഒന്ന് കൂടി പുച്ഛിച്ചു വിട്ടു രണ്ടു കൂട്ടരും രണ്ടു വഴിക്ക് പിരിഞ്ഞു.
" അപ്പോ പ്രാക്ടീസ് കാര്യങ്ങൾ ഒക്കെ നമ്മക്ക് മീറ്റിംഗ് കൂടി തീരുമാനിക്കാം " മാത്തൻ പറഞ്ഞു .
" പുതിയ പിള്ളേരെ ഒക്കെ കൂട്ടണ്ടെ " അതിന്റെ ഇടയിൽ ജോ ആരിമണി വിതറുന്നു സുഹൃത്തുകളെ .എല്ലാവരും അവനെ ഒന്ന് ഇരുത്തി നോക്കി . അവൻ ഒന്ന് ഇളിച്ച് കാണിച്ചു .
" ഫസ്റ്റ് പ്രൈസ് മേടികണ്ടെ നമ്മൾക്ക് " ജോ നിഷ്കളങ്കത വാരി വിതറി കൊണ്ട് പറഞ്ഞു . പാവം ചെറുക്കാൻ അവനെ നമ്മൾ തെറ്റിദ്ധരിച്ചു അവന്റെ മത്സരതോട് ഉള്ള അത്മർത്തത നമ്മൾ ആരും കാണാതെ പോകരുത് .
" മേടിക്കാണം മെടിക്കണം " അവനെ ഒന്ന് ഇരുത്തി നോക്കി സാം പറഞ്ഞു .
" സാമിച്ച സാമിച്ചാ.....അവിടെ " എവിടെ നിന്നോ ഓടി കിതച്ചു മാർത്ത അവരുടെ മുന്നിൽ വന്നു നിന്നു .
" എന്തുവാടി ..." അവളുടെ വരവും കിതപ്പും വിളിയും കണ്ട് ഒന്നും മനസ്സിലാവാതെ ജെറി ചോദിച്ചു.
" അത് ജേറിച്ചായ നിങ്ങളുടെ ജിപ്സി "മാർത്ത പറഞ്ഞു തീരും മുൻപേ ഡയർ ഓടിയിരിന്നു . ഓടി ഗ്രൗണ്ടിൽ എത്തിയപ്പോ കണ്ടൂ ജിപ്സിയുടെ ചുറ്റിലും വട്ടം കൂടി നിൽക്കുന്ന സ്റ്റുഡന്റ്സിനെ .
" എന്താ ഇവിടെ " മാത്തൻ ചോദിച്ചു.
" അത് അവിടെ പോയി നോക്കിയാൽ അല്ലേ മനസിലാകൂ " ജെറി പറഞ്ഞു . എല്ലാം അവനെ ഒന്ന് പല്ല് കടിച്ചു നോക്കി .
സാം എല്ലാവരെയും മാറ്റി നിർത്തി മുന്നിൽ വന്നു നിന്നു ജിപ്സിയിലോട്ട് . അതിന്റെ കോലം കണ്ട് സാം പകച്ചു പണ്ടാരം അടങ്ങി നിന്നു പോയി.
" മാറിക്കെ മാറിക്കെ " എല്ലാവരെയും മാറ്റി നിർത്തി ജെറി മുന്നിൽ വന്നു നിന്നു.
" നി എന്താടാ സാമെ ഇങ്ങനെ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിൽകുന്നെ " സാമിന്റെ നിൽപ്പ് കണ്ട് ജെറി ചോദിച്ചു . വാക്കി ഉള്ളവർക്ക് ആണെങ്കിൽ ജീവനോടെ ഒണ്ടോ എന്ന് പോലും സംശയം .അതുപോലെ ആണ് അവരുടെ നിർത്താം . കർത്താവേ എല്ലാം നിന്ന നിൽപ്പിൽ വടി ആയോ ആവോ .
" അങ്ങോട്ട് നോക്കട പട്ടി " കുറച്ചു ബോധം തിരിച്ചു വന്ന മാത്തൻ ജെറിയുടെ മുഖം ജിപ്സിക്ക് നേരെ തിരിച്ചു.
" ഹൗ ബ്യൂട്ടിഫുൾ പുപിൽസ് . " പാവം ചെറുക്കാൻ അവന്റെ ആത്മാവ് പറത്തി ഉള്ള നിർത്താം ആരും കാണാതെ പോകരുത്.
ഇതിന് മാത്രം എന്താ അതിൽ എന്ന് അല്ലേ . Angelz എല്ലാവരും കൂടെ ഡയറിന്റെ ജിപ്സി പിങ്ക് മയം ആക്കി . പിങ്ക് കളർ സ്പ്രേ കൊണ്ട് ജിപ്സി മുഴുവൻ സ്പ്രേ ചെയിതിരിക്കുക ആണ് . അതും പോരാഞ്ഞ് ജിപ്‌സിയുടെ ബോണറ്റിൽ നല്ല സ്റ്റൈലിഷ് ആയിട്ട് charlez Angelzz എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട് .
" എന്തോന്നു ഇത് . ഫുൾ പിങ്ക് മയം " ലൂക്ക ചോദിച്ചു.
" എടാ എന്റെ കണ്ണിന് എന്തോ കുഴപ്പം ഒണ്ട് " ജെറി കുറച്ചു നിങ്ങി നിന്നു ജോയോട് പറഞ്ഞു .
" എന്ത് കുഴപ്പം " ജോ ജിപ്സിയിൽ നിന്നും ഉള്ള നോട്ടം മാറ്റത്തെ ചോദിച്ചു .
" നമ്മടെ റെഡും ബ്ലാക്കും നിറത്തിൽ ഇരുന്ന ജിപ്സി എനിക്ക് ഇപ്പൊ പിങ്ക് നിറത്തിൽ ആയിട്ട് ആട കാണുന്നെ " ജെറി ജിപ്സിയിൽ നിന്നും നോട്ടം മാറ്റത്തെ പറഞ്ഞു .
" അങ്ങനെ ആണേ എന്റെ കണ്ണിലും കുഴപ്പം ഒണ്ട് എനിക്കും പിങ്ക് ആയിട്ട് ആണ് കാണുന്നത് " ജോയും നോട്ടം മാറ്റത്തെ പറഞ്ഞു.
" അപ്പോ നമ്മടെ രണ്ടു പേരുടെയും കണ്ണ് ഒരുമിച്ച് അടിച്ചു പോയി " ജെറി പറഞ്ഞു . ജോ ഒന്ന് മൂളി .
പെട്ടന്ന് സാമിന് ബോധം വന്നതും അവൻ വണ്ടിയുടെ അടുത്ത് വന്നു നോക്കി . ബോണറ്റിൽ ഉള്ള പേര് കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി. അപ്പോഴേക്കും മാത്തൻ ചുറ്റിലും കൂടി നിൽക്കുന്ന സ്റ്റുഡന്റസിനെ പറഞ്ഞു വിട്ടിരുന്നു .
ലൂയിയും ലൂക്കയും സാമിന്റെ അടുത്തേക്ക് വന്നു .
" ഇത് അവളുമാരുടെ പണിയ " ലൂയി പറഞ്ഞു . സാം തിരിച്ചു ഒന്നും പറഞ്ഞില്ല .
" അവളുമ്മരെ ഒന്നും വെറുതെ വിടരുത് " ലൂക്ക പറഞ്ഞു . സാം കലിപ്പിൽ പോകാൻ നിന്നതും .
" വേണ്ട സാമേ ഇപ്പൊ പ്രിൻസി പറഞ്ഞെ ഒള്ളു പ്രശ്നം ഒന്നും ഉണ്ടകല്ലു എന്ന് " മാത്തൻ അവനെ പിടിച്ചു നിർത്തി പറഞ്ഞു .
" എന്ന് വെച്ച് ഞാൻ മിണ്ടാതെ ഇരിക്കണം എന്ന് ആണോ " സാം കലിപ്പിൽ മാത്തന്റെ നേരെ ചീറി.
" അങ്ങനെ ഞാൻ പറഞ്ഞോ . നമ്മൾ ഇപ്പൊ പ്രാധാന്യം നൽകേണ്ടത് കോമ്പട്ടിഷൻ ആണ് "
മാത്തൻ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
" അപ്പോ അവളുമ്മരെ വെറുതെ വിടണം എന്ന് ആണോ നി പറയുന്നത് " ലൂയി ചോദിച്ചു .
" അങ്ങനെ ഞാൻ പറഞ്ഞോ .ഇപ്പൊ ഒന്നും വേണ്ട . പണിയുക ആണെങ്കിൽ അവളുമ്മർക്കിട്ട് നല്ല ഒന്നാന്തരം പണി നമ്മക്ക് ഫ്രേഷേഴ്സ് പാർട്ടിക്ക് കൊടുക്കാം " മാത്തൻ പറഞ്ഞതും വാക്കി ഉള്ളവരുടെ മുഖത്ത് ഒരു കുതന്ത്ര ചിരി വിരിഞ്ഞു .
" അപ്പോ എങ്ങനെയാ " എബി ചോദിച്ചതും സാം അവനെ നോക്കി ഒരു കള്ളച്ചിരിയോടെ സൈറ്റ് അടിച്ചു കാണിച്ചു നടന്നു ലൂക്കയും ലൂയിസും ജിപ്‌സിയിൽ കയറി അത് വാഷ് ചെയ്യാൻ കൊണ്ടുപോയി . മാത്തനും എബിയും സാമിന്റെ പുറകെ പോയി .ഇപ്പൊ അവിടെ ജോയും ജെറിയും മാത്രമേ അവിടെ ഒള്ളു .ഇവർക്ക് ഇപ്പഴും ബോധം വന്നിട്ടില്ല . ഇനി വെളിവ് വരും പോക്കോളുവായിരിക്കും .
നമ്മക്ക് പോകാം..
____________________________________________
"ഇല്ലാട ഞാൻ ഇവിടെ എത്തി നി ജിപ്‌സിയും കൊണ്ട് ഹോസ്റ്റലിലേക്ക് വന്ന മതി" ലൂയിയെ ജിപ്സി നന്നാകാൻ നിർത്തിയിട്ട് ലൂക്ക തിരിച്ചു കോളജിലേക്ക് തന്നെ തിരിച്ചു വന്നു .
വരാന്തയിൽ കുടെ നടക്കുമ്പോൾ ലൂയിയുടെ കോൾ വന്നു അവനോടു സംസാരിക്കുന്നത് ആണ് നമ്മള് കണ്ടത് .
" ശരി നി ഹോസ്റ്റലിൽ ചെന്നിട്ട് വിളിച്ചു മതി "ലൂക്ക പറഞ്ഞു
" ശെരി ബൈ " അതും പറഞ്ഞു ഫോൺ വെച്ചു തിരിഞ്ഞതും എതിരെ വന്ന ഒരു വ്യക്തിയും ആയിട്ട് കൂട്ടി ഇടിച്ചു നിലത്തേക്ക് വീണു . ലൂക്കയുടെ മുകളിൽ ആണ് അ വ്യക്തി കിടക്കുന്നത് . അ വ്യക്തിയുടെ മുടി മുഴുവൻ ലൂക്കയുടെ മുഖത്തും അ വ്യക്തിയുടെ മുഖത്തും ആയിട്ട് വീണത് കൊണ്ട് ലൂക്ക അയാളുടെ മുഖം കണ്ടില്ല .
" സോറി സോറി ഞാൻ കണ്ടില്ല " അതും പറഞ്ഞു അ രൂപം പെട്ടന്ന് അവന്റെ മേത് നിന്നും എഴുന്നേറ്റു . അപ്പോൾ ആണ് അവൻ അ രൂപത്തിന്റെ മുഖം ശ്രെദ്ധിച്ചത് .
" അടിച്ചു മക്കളെ എനിക്കും അടിച്ചു മക്കളെ സ്പാർക്ക്"മുന്നിൽ നിൽക്കുന്ന രൂപത്തെ നോക്കി അവൻ കണ്ണിൽ സ്റ്റാർസ് കത്തിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു ഒരു പാൽ പുഞ്ചിരിയും ആയിട്ട് എഴുന്നേറ്റു നിന്നു .
" സോറി ഞാൻ പെട്ടന്ന് കണ്ടില്ല . അല്ല ലൂക്ക അല്ലേ " അ രൂപം ചോദിച്ചു .
" അതേ എന്നെ എങ്ങനെ മനസ്സിലായി . അല്ല പുതിയ അഡ്മിഷൻ ആണോ " അവൻ പാൽ പുഞ്ചിരിയോടെ ചോദിച്ചു .
" അല്ല I am not a student .I am hear to teach .I am a guest lecturer " അവള് പുഞ്ചിരിയോടെ പറഞ്ഞു .
" " അതേ ഇത് തന്നെ എന്റെ മലർ മിസ്സ് " ലൂക്ക മനസ്സിൽ പറഞ്ഞു കണ്ണിൽ സ്റ്റാർസ് കത്തിച്ചു കൊണ്ട് വീണ്ടും അവളെ നോക്കി .
" പേര് പറഞ്ഞില്ല " അവൻ ചോദിച്ചു
" Aruvi Aruvi krishna " അരുവി പുഞ്ചിരിയോടെ പറഞ്ഞു
" നല്ല പേര് " ലൂക്ക പാൽ പുഞ്ചിരിയോടെ പറഞ്ഞു.
" എന്ന ഞാൻ അങ്ങോട്ട് " അരുവി പറഞ്ഞു
" ഞാനും " ലൂക്ക പറഞ്ഞു
" എങ്ങോട്ട്. " അരുവി അന്തം വിട്ടു കൊണ്ട് ചോദിച്ചു.
" അല്ല അരുവി എങ്ങോട്ടാ " അവൻ പെട്ടന്ന് ഞെട്ടി കൊണ്ട് ചോദിച്ചു .എന്നൽ അരുവി അവന്റെ അരുവി എന്നുള്ള വിളി കേട്ട് അവനെ കൂർപ്പിച്ചു നോക്കി .
" അല്ല നമ്മൾ ഒരേ പ്രയക്കര അപ്പോ ടീച്ചർ എന്ന് വിളിക്കണോ " ലൂക്ക എന്തൊക്കെയോ തപ്പി തടഞ്ഞു പറഞ്ഞു .
" ഒരേ പ്രായക്കരോ " അരുവി ഒന്നും മനസ്സിലാവാതെ ചോദിച്ചു.
" അത് ഞങൾ ഒരു വർഷം കോളേജിൽ വന്നില്ല " അവൻ എന്തോ ഓർത്തു നെടുവീർപ്പോടെ പറഞ്ഞു .
" അത് എന്ത് പറ്റി " അരുവി ഒന്നും മനസ്സിലാവാതെ ചോദിച്ചു
" അതൊക്കെ വലിയ കഥയ പിന്നെ എപ്പോഴെലും പറയാം. അല്ല തന്റെ കല്യാണം കഴിഞ്ഞത് ആണോ " ലൂക്ക ഒന്ന് എറിഞ്ഞു നോക്കി .
" പോട്ടെ " അവള് ഒന്ന് ചിരിച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞു അവിടെ നിന്നും നടന്നു .അപ്പോഴേക്കും അങ്ങോട്ട് ഡയർ എത്തിയിരുന്നു . അവർ ആണേ അവന്റെ നിലാവത്ത് അഴിച്ചു വിട്ട പോലെ ഉള്ള നിർത്താം കണ്ട് ഒന്നും മനസ്സിലാവാതെ നിൽക്കുക ആണ് .
എന്നൽ അവള് പോയതോ ഡയർ വന്നതോ ഒന്നും തന്നെ ലൂക്ക അറിഞ്ഞില്ല അവൻ ഇപ്പോഴും അവളുടെ ചിരിയിൽ തന്നെ ലയിച്ചു ഇരിക്കുക ആണ് .
" ഇവൻ എന്ന ക്ലോസ് അപ്പ്‌ന്റെ പരസ്യത്തിൽ നിൽക്കുന്ന പോലെ നിൽക്കുന്നെ " അവന്റെ നിർത്താം കണ്ട് മാത്തൻ ചോദിച്ചു .
" ഡ ലൂക്ക " എബി അവനെ തട്ടി വിളിച്ചു .
" യുങ്ക സ്മൈൽ ക്യുട്ട് ആർക്കു " ലൂക്ക ഏതോ ഓർമ്മയിൽ ജേറിയെ നോക്കി പറഞ്ഞു . അവൻ ആണേ ശരിക്കും എന്ന രീതിയിൽ ലൂക്കയെ നോക്കുന്നു .
" ആർഡെ ഇവന്റെയോ . ബസന്തി മെയിൽ വേർഷൻ ചിരിച്ച എങ്ങനെ ഇരിക്കുവോ അതുപോലെ ഉള്ള ഇവന്റെ ചിരി നോക്കി ആണോ ലൂക്ക നി അത് പറഞ്ഞെ " ഇപ്പോഴും
അരുവിയുടെ ചിരിയിൽ നിന്നും തിരിച്ചു വരാത്ത ലൂക്കായെ നോക്കി ജോ പറഞ്ഞു .
" ഡ ലൂക്ക " എബി അവനെ ഒന്നുടെ തട്ടി വിളിച്ചു .
" പോ അവിടുന്ന് " അതും പറഞ്ഞു എബിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു ലൂക്ക ഒറ്റ പോക്ക് .
" അയ്യോ എന്റെ എബി മോൻ പിഴച്ചു പോയെ" കവിളിൽ കൈ വെച്ച് ചിരിക്കണോ കരയണോ എന്ന് അറിയാതെ നിൽക്കുന്ന എബിയെ നോക്കി ജെറി അലറി വിളിച്ചു.
" ഫ.. " എബിയുടെ ഒറ്റ ആട്ടിൽ ജെറി ഡീസന്റ് ആയി .
" ഇവന്റെ തലക്ക് ആരേലും അടിച്ചോ " ലൂക്കായുടെ പോക്ക് കണ്ട് സാം ആരോട് എന്ന് ഇല്ലാതെ പറഞ്ഞു .
" കൈ വിട്ടു പോയല്ലോ കർത്താവേ " ജോ നെഞ്ചത്ത് കൈ വെച്ച് മേലോട്ട് നോക്കി നിന്നു പരിതപിച്ചു.
____________________________________________
"എന്നാലും കുറച്ചു കൂടി കളർ ഫുൾ അക്കയിരുന്നു " ഡയറിന് കൊടുത്ത പണി ആലോചിച്ചു ക്ലാസ്സിൽ ഇരുന്നു ചിരിക്കുക ആണ് angelz അപ്പോഴാണ് ഗാഥ ഇങ്ങനെ പറഞ്ഞത് .
" ഇത് തന്നെ കുറച്ചു കൂടി പോയോ എന്ന എന്റെ സംശയം " ലാവു പറഞ്ഞു . അപ്പോ എല്ലാം കൂടി അവളെ ഒന്ന് കൂർപ്പിച്ചു നോക്കി .അപ്പോ കൊച്ചു ഒന്ന് ഇളിച്ചു കാണിച്ചു .
" Dear students the students club of your college are decided to conduct this year freshers day party tomorrow . Every students must attend this .
Thank you"
(പ്രിയപ്പെട്ട വിദ്യാർത്ഥികളെ നിങ്ങളുടെ കോളേജിലെ സ്റ്റുഡന്റ്സ് ക്ലബ്ബ് നാളെ ഈ വർഷത്തെ ഫ്രഷേഴ്‌സ് ഡേ പാർട്ടി നടത്താൻ തീരുമാനിച്ചിരിക്കുന്നു.
എല്ലാ വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കണം.നന്ദി) "
മൈക്കിൽ കൂടി ഉള്ള ഫ്രേഷേഴ്സ് ഡേ
അന്നൗൺസ്‌മെന്റ് കേട്ടതും എല്ലാം ഒരു നിമിഷം ഞെട്ടി.
"പ്രശ്നം ഒന്നും ഇല്ലയിരിക്കും അല്ലേ " ലാവു ചോദിച്ചു .
" എന്ത് പ്രശ്നം be bold അല്ലെടി " ഗാഥ എങ്ങനെയാ ധൈര്യം സംഭരിച്ച് പറഞ്ഞു കൊണ്ട് സാന്ദ്രയോട് ചോദിച്ചു .
" ആയിരിക്കും " സാന്ദ്ര പറഞ്ഞു.
" എന്ത് " നാതി ചോദിച്ചു .
" അങ്ങനെ ഒന്നും ഇല്ല " സാന്ദ്ര പറഞ്ഞു.
" നിങ്ങള് ഇങ്ങനെ പേടിക്കാതെ പിള്ളേരെ be ബോൾഡ് " അന്ന പറഞ്ഞു കൊണ്ട് ബാഗും എടുത്തു പുറത്തേക്ക് നടന്നു .
" കർത്താവേ എന്നെ മാത്രം കത്തോണേ "
അന്ന നടക്കുന്നതിന്റെ ഇടയിൽ മേലോട്ട് നോക്കി പറഞ്ഞു .
തുടരും.......
___________________________________________
തെറ്റ് കാണും edit ചെയ്തിട്ടില്ല തിരുത്തി വായിക്കുക.
അപ്പോ എനിക്ക് കമൻറ് തരുമോ ഇല്ലെ
ബോർ ആണെങ്കിൽ പറഞ്ഞോ കൂടുതൽ വേറുപ്പികതെ ഞാൻ നിർത്തി പോക്കൊളം ലൈക് ആൻഡ് കമൻറ് ചെയ്യണേ പ്ലീസ്
അപ്പോ ബാക്കി നാളെ.... ലൈക്ക് ആൻഡ് കമൻറ് ഉണ്ടെകിൽ അടുത്ത part പെട്ടന്ന് പോസ്റ്റ് ചെയ്യാം.
ഇല്ലെ കൂടുതൽ വെറുപ്പിക്കതെ നിർത്തി കോളം.
അപ്പോഴേക്കും സുലാൻ....😈