Aksharathalukal

❤❤നിനക്കായ് ❤❤

 
 
അമ്മു.... ഞാൻ ഇറങ്ങുവാ... അമ്മ ഇവിടെ ഉണ്ടാവും നീ ഇവിടെ ഒറ്റക്കല്ലേ....
 
 
വേണ്ട ഹരിയേട്ടാ എനിക്ക് കൂട്ട് എന്റെ ശ്രീ ഏട്ടൻ ഉണ്ട് ഈ ഉമ്മറത്ത് വെള്ളപ്പുതപ്പിച്ചു കിടത്തിയതും ഇന്ന് ആ തെക്കേ തൊടിയിൽ എരിഞ്ഞു തീർന്നതും എന്റെ ശ്രീയേട്ടൻ അല്ല എന്റെ ഏട്ടൻ ഇപ്പോഴും എനിക്കരികിൽ ഉണ്ട് ദേ ഈ മുറിയിൽ ഈ കിടക്കയിൽ അങ്ങനെ ഈ വീടിന്റെ ഓരോ മൂലയിലും എന്റെ ഏട്ടൻ ഉണ്ട് അങ്ങനെ ഒന്നും ഏട്ടന് എന്നെ വിട്ട് പോവാൻ പറ്റില്ല
 
അമ്മു നീ ഒറ്റക്ക് ഇവിടെ....
 
വേണ്ട ഹരിയേട്ടാ രേവമ്മയെ വിളിച്ച് ഹരിയേട്ടൻ പൊക്കോ ഈ അമ്മു എന്നും ഒറ്റക്കായിരിക്കണം അതാ ദൈവത്തിനും ഇഷ്ടം മൂനാം വയസിൽ അച്ഛനും അമ്മയും പോയി വല്യമ്മയുടെ കാൽകീഴിൽ എരിഞ്ഞു തീർന്ന നാളുകൾ ഒരുപാട് കൊതിച്ചിട്ടുണ്ട് അമ്മയുടെയും അച്ഛന്റെയും കൂടെ ഞാനും പോയിരുന്നെങ്കിൽ എന്ന് അമ്മമ്മ മാത്രം ആയിരുന്നു ആകെ ഒരു ആശ്വാസം
 
ഇരുപതാം വയസ്സിൽ ശ്രീയേട്ടന്റെ രൂപത്തിൽ വീണ്ടും സുഖവും സന്തോഷവും ഒക്കെ എനിക്ക് വെച്ചുനീട്ടി എന്നെ കൂടെ കൂട്ടി എന്നപേരിൽ വീടും വീട്ടുകാരും ഒക്കെ ഏട്ടന് അന്യമായി എന്നിട്ടും ഒരു പുഞ്ചിരിയോടെ ഏട്ടൻ എന്നെ ചേർത്തുപിടിച്ചു ഇപ്പൊ ഇതാ ഒരു വർഷത്തെ ദാമ്പത്യത്തിന് ശേഷം അമ്മു വീണ്ടും ആരുമില്ലാത്തവൾ ആയി ഇരുപത്തൊന്നാം വയസിൽ വിധവയായി
 
മതി അമ്മു ഇനി അതൊക്കെ പറഞ്ഞിട്ട് എന്തിനാ....
 
കാര്യമുണ്ട് ഹരിയേട്ടാ ഭാഗ്യം കെട്ടവളാ ഞാൻ എന്നെ സ്നേഹിക്കുന്നവർക്ക് ഒക്കെ ആബത്തെ വരൂ ഇനി നിങ്ങൾ കൂടി വേണ്ട
 
അമ്മു.....
 
ഹരിയേട്ടൻ പൊക്കോ അമ്മയേം കൂട്ടിക്കോ കൂട്ടിരിക്കാനും നോക്കാനും ഞാൻ നിങ്ങക്ക് ആരാ അമ്മയുടെ സുഹിർത്തിന്റെ മകൾ കളിക്കൂട്ടുകാരി ഇപ്പൊ ചെയ്ത സഹായങ്ങൾ ഒക്കെ ധാരാളം....
 
അമ്മു എന്നാലും.... നീ ഇവിടെ ഒറ്റക്ക്....
 
പേടിക്കണ്ട ഹരിയേട്ടാ ഞാൻ അവിവേകം ഒന്നും കാണിക്കില്ല എന്റെ ശ്രീയേട്ടന്റെ ചോര എന്റെ ഉള്ളിൽ തുടിക്കുന്നുണ്ട്.... എനിക്ക് ജീവിക്കണം അതിനുവേണ്ടി വേണ്ടി എങ്കിലും....ഹരിയേട്ടൻ ചെല്ല് എനിക്ക് ഒന്ന് ഒറ്റക്കിരിക്കണം....
 
 
ഹരി ഒന്നും പറയാതെ ആ മുറിവിട്ടിറങ്ങി
 
നീ ചോദിച്ചില്ലേ പെണ്ണേ ഞാൻ നിനക്ക് ആരാണെന്ന് എന്റെ പ്രാണൻ ആണ് നീ ശ്രീ നിന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞപ്പോ ഒരുതരം മരവിപ്പ് ആയിരുന്നു പിന്നെ നിന്റെ സന്തോഷം അത് കണ്ടപ്പോ ഞാൻ എന്റെ മനസ്സിൽ ഉള്ളതൊക്കെ കുഴിച്ചുമൂടി ഇന്ന് നീ ഈ ഭൂമിയിൽ വീണ്ടും ഒറ്റക്കായി നിന്നെ അങ്ങനെ ഒറ്റക്കക്കാൻ എനിക്ക് പറ്റില്ല ഞാൻ ഉണ്ടാവും കാവലായി നീ അനുവദിച്ചാലും ഇല്ലെങ്കിലും...
 
ഹരി.... നീ എന്താ ഈ ചിന്തിച്ചിരിക്കണേ.... പോകുന്നില്ലേ നിയ്.....
 
അമ്മ വാ നമ്മുക്ക് പോകാം....
 
അപ്പൊ അമ്മൂ... അവൾ ഇവിടെ ഒറ്റക്കാവില്ലേ എന്റെ കുട്ടി ആകെ തകർന്നിരിക്കുവാ ഇപ്പൊ അവളെ ഒറ്റക്കാക്കി പോയാൽ.....
 
 
അമ്മ പേടിക്കണ്ട ഞാൻ ഇടക്ക് വന്ന് നോക്കിക്കോളാം ഇപ്പൊ അവൾ ഒറ്റക്കിരിക്കട്ടെ.....
 
 
തുടരും.......
 
ഒരുപാട് നാളായി മനസ്സിൽ കിടക്കുന്നു ഇന്ന് എഴുതണം എന്ന് തോന്നി അഭിപ്രായം വേണം നല്ല comments ഉണ്ടെങ്കിൽ ബാക്കി എഴുതാം....
❤❤നിനക്കായ്‌ ❤❤ - 2

❤❤നിനക്കായ്‌ ❤❤ - 2

4.5
14712

  Part 2   ✍️മഴയുടെ പ്രണയിനി    ഹരി പോയതും അമ്മു കണ്ണുകൾ അടച്ചു ബെഡിൽ ചാരി ഇരുന്നു കണ്ണിൽ ശ്രീയുടെ മുഖം മായാതെ നിൽക്കുന്നു നെഞ്ച് നീറുമ്പോഴും ഒന്ന് കരയാൻ പോലും പറ്റുന്നില്ല ഒരുതരം മരവിപ്പ്... അവളുടെ ചിന്തകൾ പുറകിലേക്ക് സഞ്ചരിച്ചു   ➖️➖️➖️➖️➖️     ഒരുപാട് സന്തോഷത്തോടെ ആണ് അമ്മുവും അമ്മയും അച്ഛനും ഏട്ടനും വയനാട് ഒരു യാത്ര പോയത് തിരികെ വരുവഴി ഒരു ആക്‌സിഡന്റ്. അമ്മയും അച്ഛനും ഏട്ടനും തന്നെ വിട്ട് പോയി എന്ന് പോലും അറിയാതെ അവൾ ആ വീട്ടിൽ ഓടി നടന്നു ഒരു മൂന്ന് വയസുകാരിക്ക് അത്രേ ആയുള്ളൂ.... പിന്നീട് അങ്ങോട്ട് യാദനകൾ മാത്രം ആയിരുന്നു അമ്മമ്മയു