ഭാഗം 3
©ആര്യ നിധീഷ്...
അമ്മു വാഷ്റൂമിൽ പോയി കൈകുമ്പിളിൽ വെള്ളമെടുത്ത് മുഖത്തേക്ക് വീശി എറിഞ്ഞു... സീമന്ദരേഖയിൽ മാഞ്ഞുതുടങ്ങിയ സിന്ദൂര ചുവപ്പും ഒഴിഞ്ഞ കഴുത്തു കാണെ നെഞ്ച് വിങ്ങുന്ന പോലെ തോന്നി അവൾക്ക് ഒന്ന് പൊട്ടിക്കരയാൻ മനസ്സ് കൊതിച്ചു എന്നാൽ അതിനവൾക്ക് കഴിയാത്ത പോലെ....
അമ്മൂ.....
ഹരിയുടെ വിളികെട്ടവൾ പിന്തിരിഞ്ഞു നോക്കി...
മതി മുഖം കഴുകിയത് വന്ന് കഴിക്കാൻ നോക്ക്
തിരികെ മുറിയിൽ ചെല്ലുമ്പോൾ ഹരിയേട്ടൻ കഴിക്കാൻ എടുത്തുവെച്ചിരുന്നു....എന്തോക്കയോ കഴിച്ചെന്നുവരുത്തി അവൾ എഴുനേറ്റു...
കുറച്ചുകൂടി കഴിക്കെന്റെ അമ്മുവേ.... നിന്റെ കുഞ്ഞിനെ ഓർത്തെങ്കിലും ..
അവൾ കുറച്ചുകൂടി കഴിച്ചെഴുനേറ്റു കണ്ണിൽ എന്തോ ഇരുട്ട് പോലെ വെച്ചു വീഴാൻ പോയ അവളെ ഹരി ചേർത്തു പിടിച്ചു...
അമ്മു..... എന്താ... പറ്റിയെ....
തല ചുറ്റുന്നു ഹരിയേട്ടാ.... പറഞ്ഞു മുഴുവനാക്കും മുൻപ് അവൾ കഴിച്ചത് മുഴുവൻ അവന്റെ ദേഹത്തേക്ക് ഛർദിച്ചു...പെട്ടന്ന് അവനിൽ നിന്ന് അകന്നുമാറവേ അവൻ അവളെ ചേർത്തുപിടിച്ചു....
സാരമില്ല അമ്മു.... നി ഛർദിച്ചോ എനിക്ക് കുഴപ്പം ഒന്നുമില്ല...
ഹരിയേട്ടന്റെ ഡ്രെസ്സ് ആകെ നാശമായി....ഞാൻ ക്ലീൻ ചെയ്തു തരാം...
വേണ്ട വേണ്ട നി റെസ്റ്റ് എടുക്ക് ഞാൻ ക്ലീൻ ചെയ്തോളാം.....
അതും പറഞ്ഞ് ഹരി പത്രങ്ങളും എടുത്ത് മുറിവിട്ടു പോയി....
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Past.....
പിണങ്ങിയും ഇണങ്ങിയും ദിനങ്ങൾ കടന്നുപോയി ലാസ്റ്റ് ഇയർ എക്സാം കഴിഞ്ഞ് ശ്രീ സ്വന്തം കമ്പനിയിൽ ജോയിൻ ചെയ്തു ഒട്ടും പ്രേതീക്ഷിക്കാതെ ഉണ്ടായ മുത്തശ്ശിയുടെ മരണം അമ്മുവിന് ആകെ ഉണ്ടായിരുന്ന പ്രേതീക്ഷയും നഷ്ട്ടമായി പഠനം തുടരണ്ട എന്ന വല്യമ്മയുടെ തീരുമാനം അംഗീകരിക്കാനെ അവൾക്കായുള്ളു...
അടുക്കളയിൽ ദിവസങ്ങൾ തള്ളി നീക്കവേ ആണ് പുറത്തുനിന്നും അമ്മു..... എന്ന് വിളി കേട്ടത്.... കേട്ടമത്രയിൽ അവൾ ഓടി ഉമ്മറത്തേക്ക് ചെന്നു... ഹരിയോടൊപ്പം നിൽക്കുന്ന ശ്രീയെ അവൾ നിറക്കണോടെ നോക്കി നിന്നു
വിളിച്ചാൽ ഉടനെ എഴുന്നള്ളാനും മാത്രം ഇവൻ നിന്റെ ആരാ.... ചോദിച്ചത് കേട്ടില്ലേ പറയടി അസത്തെ....
അവൾക്കുനേരെ ഉയർന്ന കൈകൾ അവൻ പിടിച്ചുവെച്ചു...
ച്ചി... വിടാടാ എന്റെ കൈയ്യിന്ന്... ഹരി....ഇവന് കൂട്ടിക്കൊടുക്കാൻ ആണോ നി കോളേജ് എന്നും പറഞ്ഞ് ഈ കെട്ടില്ലമ്മയെ കൊണ്ടുപോയത്...
ദേ ഇനി ഒരക്ഷരം അവളെ പറ്റി പറഞ്ഞാൽ കൊന്നകളയും ഞാൻ... ഇത്രേം നാളും അവൾക്ക് ആരും ഇല്ലായിരുന്നു എന്നാൽ ഇന്ന് അവൾ എന്റെ പെണ്ണാ ഈ ശ്രീനാഥ് വിശ്വനാഥിന്റെ പെണ്ണ്...
അമ്മൂ..... നിന്റെ ബുക്സ് മാത്രം എടുത്ത് ഇറങ് ഇനി നിന്നെ ഞാൻ പഠിപ്പിച്ചോളാം...
ശ്രീയേട്ടാ....
അവൾ ഓടിച്ചെന്നവനെ കെട്ടിപിടിച്ചു....
അയ്യേ കരയാതെ നിന്റെ ഏറ്റവും വലിയ സ്വപ്നം അല്ലെ പഠിപ്പ് അത് മുടക്കണ്ട നാളെ അമ്പലത്തിൽ വെച്ചു ഞാൻ ഒരു താലികെട്ടും പിന്നെ ഞാൻ അല്ലെ നിന്റെ ഗാർഡിയൻ വേഗം ബുക്സ് ഒക്കെ എടുത്ത് വാ....
ആ കയ്യും പിടിച്ച് അവിടുന്ന് ഇറങ്ങുമ്പോൾ ഒരമ്മയെ പോലെ അനുഗ്രഹിക്കാൻ രേവമ്മ ഉണ്ടായിരുന്നു
പിറ്റേന്ന് ഉണ്ണിക്കണ്ണനെ സാക്ഷിയാക്കി അവൻ അവളുടെ കഴുത്തിൽ താലിച്ചാർത്തി...
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹരി തിരിക്കെ വരുമ്പോൾ അവൾ ഉറക്കം ആയിരുന്നു കൺകോണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ കാണെ അവന്റെ ഉള്ളും ഒന്ന് പിടഞ്ഞു കുറച്ചുനേരം അവളെ നോക്കി നിന്ന് അവൻ റൂം ഒക്കെ ക്ലീൻ ചെയ്തു
കണ്ണുതുറന്ന അമ്മു കണ്ടത് ക്ലീൻ ചെയ്ത മോപ്പുമായി നിൽക്കുന്ന ഹരിയെ ആണ്
എന്തിനാ ഹരിയേട്ടാ എനിക്ക് വേണ്ടി ഇങ്ങനെ ബുദ്ധിമുട്ടുന്നെ....
ഓ ഇതൊക്കെ വല്യ ബുദ്ധിമുട്ടല്ലേ നീ അവിടെ എങ്ങാനം കിടന്നേ അമ്മു....
ഹരിയേട്ടാ...... എന്നോട് ഇന്നുവരെ പറയാത്തത് എന്തെങ്കിലും ഏട്ടന്റെ മനസ്സിൽ ഉണ്ടോ....
തെല്ലൊരുമാത്ര അവൻ സ്തംഭിച്ചിപ്പോയി...
അതുപ്പിന്നെ അമ്മു.... ഞാൻ... ഇല്ല ഒന്നുമില്ല... എന്താ നീ അങ്ങനെ ചോദിച്ചത്??
അവൻ അവളിൽ നിന്ന് ഒഴിഞ്ഞുമാറാൻ അവിടുന്ന് തിരിച്ചു നടന്നു....
ഹരിയേട്ടാ.... ഒന്ന് നിന്നെ....
എന്താ....
എന്നുമുതലാ ഹരിയേട്ടൻ കള്ളം പറയാൻ തുടങ്ങിയത്??
അമ്മു.... ഞാൻ...
വേണ്ട എനിക്ക് ഒന്നും കേൾക്കണ്ട ഈ പതർച്ചയിൽ ഉണ്ട് എനിക്ക് വേണ്ട ഉത്തരം....
അമ്മു.... നീ ഞാൻ പറയുന്നതൊന്നു കേൾക്ക്....
രേവമ്മക്ക് ഞാൻ ഒരു മക്കൾ ആണ് അപ്പൊ ഹരിയേട്ടന് സഹോദരിയും അങ്ങനെ ആവാൻ പാടുള്ളു... ഹരിയേട്ടൻ ഇനി ഇവിടെ വരരുത് രേവമ്മയെ ഓർത്തെങ്കിലും പ്ലീസ്...
അമ്മു....
ഇതില്കൂടുതൽ കടുപ്പിച്ചു പറയാൻ എനിക്ക് അവസരം ഉണ്ടാക്കരുത് ഹരിയേട്ടാ... അത് നിങ്ങളെക്കാൾ എന്നെ നോവിക്കും കാരണം നിങ്ങൾക്ക് ഞാൻ തന്ന സ്ഥാനം അത്ര വലുതാണ്....
ഈ വീട്ടിൽ വരുന്നതിനല്ലേ എനിക്ക് വിലക്കുള്ളു ഈ വീടിന് പുറത്ത് അതില്ലലോ നീ അനുവദിച്ചാലും ഇല്ലെങ്കിലും ഈ ജന്മം മുഴുവൻ ഞാൻ നിനക്ക് കാവൽ ഉണ്ടാവും നീ ഒന്ന് ഏങ്ങിയാൽ ഓടിയെത്താൻ കഴിയുന്നത്ര അടുത്ത്....
അത്രേം പറഞ്ഞ് ഹരി അവിടംവിട്ടുപോയി....
തുടരും......