Aksharathalukal

♡︎ KANNE KADHALE ♡︎ 14

♡︎  KANNE KADHALE ♡︎ 

Part -14

ചാർളി ഉറക്കം ഇല്ലാതെ ആകാശത്തേക്ക് നോക്കി കിടന്നു . മിന്നി മറയുന്ന ഒരു കുഞ്ഞി നക്ഷത്രത്തെ കണ്ടതും ചാർളിയുടെ കണ്ണുകൾ അതിവേഗം നിറഞ്ഞു .


പല ഓർമ്മകളും മനസ്സിൽ മിന്നി മറഞ്ഞു പോയി  . അതിനെ ഒന്നും ഓർക്കാൻ ഇഷ്ട്ടം ഇല്ലാത്ത പോൽ അവൻ കണ്ണുകൾ മുറുക്കി അടച്ചു  .

_________________________________________

" ഇവിടെ എന്താ സംഭവം " ബാസ്കറ്റ് ബോൾ കോർട്ടിന്റെ കവാടത്തിന്റെ മുന്നിൽ നിന്ന് കൊണ്ട് അവിടെ ചുറ്റിലും കൂടി നിൽക്കുന്ന സ്റ്റുഡന്റ്സിനെ നോക്കി കൊണ്ട് അരുവി അടുത്ത് നിൽക്കുന്ന രാമെട്ടനോട് ചോദിച്ചു .

" അ ടീച്ചർ ഇത്രയും നേരം എവിടെ ആയിരുന്നു .ഇന്നലെ പ്രോഗ്രാമിന് മുൻപ് കണ്ടത് ആണ് അത് കഴിഞ്ഞ് കണ്ടെ ഇല്ലാലോ " രാമേട്ടൻ അരുവിയെ കണ്ടതും ചോദിച്ചു .


" പ്രോഗ്രാം കഴിഞ്ഞ് കുറച്ചു തിരക്ക് ഉണ്ടായിരുന്നത് കൊണ്ട് പെട്ടന്ന് പോയി . പിന്നെ ഇന്ന് രാവിലെ മുതൽ വേറെ കുറച്ചു തിരക്ക് കാരണം സ്റ്റാഫ് റൂമിൽ നിന്നും ഇറങ്ങാൻ പറ്റിയില്ല . അല്ല ഇവിടെ എന്താ ഇത്ര തിരക്ക് " അരുവി കൂടി നിൽക്കുന്ന സ്റ്റുഡൻസിനെ കാണിച്ച് കൊണ്ട് ചോദിച്ചു.


" അതോ ഇവിടെ ഇൗ വർഷത്തെ രണ്ടാമത്തെ ബെറ്റിങ് തുടങ്ങാൻ പോകുവാ . കാൻ്റീനിൽ ഫ്രേഷെഴ്സ് കയറുന്ന കാര്യത്തിൻ്റെ പേരിൽ" രാമേട്ടൻ ഉത്സാഹതോടെ  പറഞ്ഞു .

" ബെറ്റിങ് ആരൊക്കെ തമ്മിൽ " ബെറ്റിങ് എന്ന് പറഞ്ഞതും അരുവിക്ക് കാര്യം കത്തി.

" അത് നമ്മടെ red devilz ഉം പിന്നെ പുതിയത് ആയിട്ട് വന്ന കുറച്ചു പിള്ളേരും " രാമേട്ടൻ പറഞ്ഞു .

" പുതിയ പിള്ളേരോ അത് ഏത അവർ " അരുവി മനസ്സിലാവാതെ ചോദിച്ചു.

" അറിയതില്ല ടീച്ചറെ കുറച്ചു പെൺപിള്ളേർ ആണ് " രാമേട്ടൻ പറഞ്ഞു.

" പെൺ പിള്ളേർ .എന്റെ കൃഷ്ണ Angelz " ആദ്യം അരുവിക്ക് ഓർമ്മ വന്നില്ല പിന്നെയാ കത്തിയെ .

" ഇവളുമർക്ക് ഇത് വെല്ലോം അറിയുവോ "  സ്റ്റേഡിയത്തിന്റെ ഒരു മൂലക്ക് ഇരുന്നു കൊണ്ട്  ലൂയി ഡയറിനോട് ആയിട്ട് ചോദിച്ചു.


" ആർക്കു അറിയാം  " മാത്തൻ പറഞ്ഞു .

ജോയും ജെറിയും പുതിയ പിള്ളേരുടെ കളക്ഷൻ എടുക്കുന്ന തിരക്കിൽ ആണ് . സാം ആരെയും ശ്രദ്ധിക്കാതെ ഫോണിൽ തൊണ്ടുന്നു . ലൂക്ക ചുറ്റിലും ആരെയോ തിരയുക ആണ് .ആരെ ആണ് എന്ന് മനസ്സിലായി എന്ന് കരുതുന്നു . ഇന്നലെ വൈകുന്നേരം പ്രോഗ്രാം കഴിഞ്ഞപ്പോൾ ഒരു പ്രാവശ്യം കണ്ടത് ആണ് അത് കഴിഞ്ഞ് ക്യമുകൻ അരുവിയെ കണ്ടതേ ഇല്ല .


" അല്ലടാ എബി ഇങ്ങനെ നടന്ന മതിയോ  കൊമ്പെട്ടിഷന്റെ കാര്യം ഒന്നും തിരുമാനിച്ചില്ലല്ലോ  " മാത്തൻ എബിയെ നോക്കി ചോദിച്ചു.

" തിരുമാനിക്കണം " എബി പറഞ്ഞ


" വരുന്നട വരുന്നു " തേടി നടന്നത് കണ്ണിൽ ഉടക്കിയത്തും . അവിടേക്ക് നോക്കി കണ്ണിൽ സ്റ്റാർസ് കത്തിച്ചു കൊണ്ട് ലൂക്ക പറഞ്ഞു .

" എവിടെ എവിടെ " ചാടി എഴുനേറ്റു ജോ ചുറ്റിലും നോക്കാൻ തുടങ്ങി.

" എന്ത് " ജോയുടെ നോട്ടം കണ്ട് ഒന്നും മനസ്സിലാവാതെ ജെറി ചോദിച്ചു .

" Angelz " ജോ പറഞ്ഞു.

"അവർ വന്നില്ലല്ലോ " ജെറി പറഞ്ഞു.

" അപ്പോ ഇവൻ പറഞ്ഞതോ " ലുക്കയെ ചൂണ്ടി ജോ പറഞ്ഞു . ജെറി നോക്കുമ്പോൾ എങ്ങോട്ടോ നോക്കി ഇളിച്ചു നിൽക്കുന്ന ലൂക്ക . അവന്റെ നോട്ടം പോകുന്ന വശത്തേക്ക് നോക്കിയ ജെറി കണ്ട് വാതിക്കൽ നിൽക്കുന്ന അരുവിയെ .

" ഇതാണോ വരുന്നത് " ജെറി ചോദിച്ചു . അവൻ അല്ല എന്ന് തല ആട്ടി . അപ്പോൾ ആണ് അരുവിനെ ജോ കാണുന്നത് .

" പിന്നെ നിനക്ക് എന്താ വന്നത് " ജോ ചോദിച്ചു .

" റോമൻസ് വരുന്നഡാ " ലൂക്ക പറഞ്ഞു.

‌" എന്റെ പൊന്നു ടീച്ചറെ അവിടെ നിന്ന് മാറി നിൽകുന്നു . നോക്കി നിന്നു ഗർഭം ഉണ്ടാകുന്ന ജാതിയ " ലുക്കയുടെ നോട്ടം കണ്ട് ഞെട്ടി കൊണ്ട് ജോ അറിയാതെ  പറഞ്ഞു പോയി .


__________________________________________


ഇതേ സമയം പ്ലയേഴ്സ് റൂമിൽ തെക്ക് വടക്ക് വട്ട് പിടിച്ചു നടക്കുക ആണ് എലിയും പൂച്ചയും . വിൻഡോ വഴി പുറത്തേക്ക് നോക്കി കളഷൻ എടുത്തു ഇരിക്കുക ആണ്  സാന്ദ്രയും ഗാഥയും .  ഒരു കൂസലും ഇല്ലാതെ ഫോണിൽ നോക്കി  ഇരിക്കുക ആണ്  നാതിയും അന്നയും .


" നിനക്ക് ഒന്നും ഒരു പേടിയും ഇല്ലെ " അവരുടെ ഒരു കൂസലും ഇല്ലാത്ത ഇരിപ്പ് കണ്ട്  ലാവു ചോദിച്ചു .


" എന്തിന് " നാതി യാതൊരു ഭാവ്യത്യാസം ഇല്ലാതെ ചോദിച്ചു .


" എന്തിന് എന്നോ നമ്മൾ സാധാരണ  പിള്ളേരുടെ കൂടി അല്ല കളിക്കുന്നെ അവർ ഒക്കെ സ്റ്റേറ്റ് പ്ലായേഴ്സ് ആണ് " നാതിയുടെ ചോദ്യം കേട്ട് എലി അവളോട് ദയനീയമായി പറഞ്ഞു


" എൻ്റെ എലി നി എന്തിനാ ഇങ്ങനെ പേടിക്കുന്നെ  ബി കുൾ . " അവളെ നോക്കി സാന്ദ്ര പറഞ്ഞു .


" ദേ ഒരു ചവിട്ട് അങ്ങ് തന്നൽ ഉണ്ടല്ലോ " ലാവു അവളെ നോക്കി പറഞ്ഞു .


" നിങ്ങളുടെ പ്രശ്നം എന്താ " അവസാനം ഗതി കേട്ട് അന്ന ചോദിച്ചു .


" അത്.. എനിക്ക്.. എന്തോ .. നമ്മൾ ജയിച്ചില്ലെങ്കിൽ " അവളെ നോക്കി എലി സങ്കടത്തോടെ പറഞ്ഞു.


" എന്നെ നോക്കിയേ " അന്ന പറഞ്ഞതും എല്ലാവരും അവളെ നോക്കി 


" ജയമോ പരാജയമോ അത് എന്തും ആകട്ടെ .പക്ഷേ നമ്മൾ കളിക്കുന്നത് നമ്മക്ക് വേണ്ടി മാത്രം അല്ല . നമ്മളെ കൊണ്ട് കളിച്ചു ജയിക്കാൻ പറ്റില്ല എന്ന് നിങ്ങളെക്കാൾ നന്നായി എനിക്ക് അറിയാം . എങ്ങനെയും ജയിച്ചേ പറ്റു . ഇത് ഇപ്പൊ നല്ലതിന് വേണ്ടി ആകുംബോ എങ്ങനെ ജയിക്കണം എന്ന് ഞാൻ പറഞ്ഞു തരണ്ടല്ലോ " അവരെ നോക്കി ഒരു കുതന്ത്ര ചിരിയോടെ അന്ന ചോദിച്ചു . അവളുടെ മറുപടി കേട്ടതും അതേ ചിരി അവരിലും പടർന്നു . 


റെഡ് ആൻഡ് ബ്ലാക്ക്  ജേഴ്സി  അണിഞ്ഞു അവർ ആറു പേരും കോർട്ടിലേക്ക്  നടന്നു . അന്നയുടെ ജേഴ്‌സിയുടെ പുറകിൽ A എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. അതുപോലെ വാക്കി ഉള്ളവരുടെ പുറകിൽ അവരുടെ പേരിൻ്റെ ആദ്യത്തെ ലെറ്റർ ആലേഖനം ചെയ്തിട്ടുണ്ട് .

____________________________________________

റെഡ് കോട്ടിലേക്ക് ഇറങ്ങിയതും  ബാസ്കറ്റ് ബോൾ കോർട്ട് മുഴുവൻ കൈ അടി ഉയർന്നു . മിഥു   സൈഡിൽ ആയിട്ട് ഉള്ള ഒരു  ചെയറിൽ വന്നു കളി കാണാൻ ആയിട്ട് ഇരുന്നു .
അപ്പോഴേക്കും Angelz  നിരനിരയായി കോർട്ടിൽ എത്തിയിരുന്നു . അവർ വന്നതും  കോർട്ട് മുഴുവൻ കൈ അടിയും വിസിലും ഉച്ചത്തിൽ മുഴങ്ങി . 


" എന്തോരം ആൾക്കാർ ആണ് . കണ്ടിട്ട്  മുട്ടുകാൽ വിറക്കുന്നു " ചുറ്റും നോക്കി ഗാഥ പറഞ്ഞു .അപ്പോ നാതിയും ചുറ്റിലും ഒന്ന് കണ്ണോടിച്ചു . അപ്പോൾ ആണ് അത് അവളുടെ കണ്ണിൽ ഉടക്കിയത് .


" ഡീ അന്ന അങ്ങോട്ട് നോക്കിയേ " നാതിയുടെ വിളി കേട്ടതും അവള് കാണിച്ച ഭഗതോട്ട് ബാക്കിയുള്ളവർ നോക്കി .


" തേപ്പ് പ്രസ്ഥാനം വിജയിക്കട്ടെ " 

" ബിരിയാണി പ്രസ്ഥാനം മുന്നേറട്ടെ" 


ഇങ്ങനെ രണ്ടു ബാനറുകൾ സ്റ്റുഡൻ്റ്സിൻ്റെ ഇടയിൽ നിന്നും ഉയർന്നു വന്നു .

" നിൻ്റെ പ്രസ്ഥാനത്തിന് ഇത്ര ഫാൻസോ " ഗാഥ കിളി പോയി ചോദിച്ചു കൊണ്ട് അവളെ നോക്കിയതും .അന്ന അവളുടെ കാലിനിട്ട് ഒറ്റ ചവിട്ട് .


" ഫാൻസ് അല്ല എനിമിസ് ആണ് അങ്ങോട്ട് നോക്ക് " നാതി വീണ്ടും പറഞ്ഞതും അവർ എല്ലാവരും അ ബാനർ എന്തിയ കൈകൾ നോക്കി . അത് മറ്റാരുടെയും അല്ല സുഹൃത്തുക്കളെ . സാമിൻ്റെ വൃത്തികെട്ട കൈകൾ അല്ലേ അത് അവൻ്റെ മാത്രം അല്ല ഡയർ മുഴുവൻ ഇതുപോലെ എഴുതിയ ബാനർ പിടിച്ചു കോർട്ടിൻ്റെ പുറകിലത്തെ നിരയിൽ  നിരന്നു ഇരിപ്പുണ്ട് .

" തോരപ്പന്മർ ഇത് മനപൂർവ്വം ചെയ്തത് ആണ് " അവരെ നോക്കി പല്ല് കടിച്ചു കൊണ്ട്
അന്ന പറഞ്ഞു .

" ഇത് കഴിയട്ടെ . അവർക്ക് ഒള്ളത് ഇത് കഴിഞ്ഞ്" അവളെ ആശ്വസിപ്പിച്ചു കൊണ്ട്
നാതി പറഞ്ഞു .

" മം " അന്ന ഒന്ന് അമർത്തി മൂളി .

അൽപ്പ സമയത്തിന് ഉള്ളിൽ തന്നെ കളി ആരംഭിച്ചു കഴിഞ്ഞു .

" ഇവർ എന്തിന് ഉള്ള പുറപ്പാട് ആണോ " കോർട്ടിൽ കളിക്കുന്ന അവരെ നോക്കി അരുവി ആരോട് എന്ന് ഇല്ലാതെ പറഞ്ഞു . 


" ഞാൻ പറഞ്ഞത് ഒക്കെ ഓർമ്മ ഉണ്ടല്ലോ " അന്ന ചോദിച്ചതും angelz തല ആട്ടി . ആറ് പേരും റെഡ്ന് മുന്നിൽ ആയിട്ട് ചിതറി നിന്നു .

തുടക്കത്തിൽ   ഗോക്കുലിൻ്റെ കൈയിൽ ആയിരുന്നു ബോൾ അവൻ കൈ കൊണ്ട് ബോൾ തട്ടി കൊണ്ട് angelzൻ്റെ കോർട്ടിലെ ഹുപിന് നേരെ ചുവടുകൾ വെച്ച് . അവനെ എതിർക്കാൻ എന്നോണം ഗേൾസ് അവൻ്റെ മുന്നിൽ ആയിട്ട് വന്നു നിന്നു . കാണികൾ ആവേശത്തോടെ ഇവരുടെ കളികൾ കണ്ട് കൊണ്ട് നിന്നു .

സമയം കടന്നു പോകും തോറും പരസ്പരം പുച്ഛം വാരി വിതറിയും ഹുപ്പിൽ ബോൾ ഇട്ടും രണ്ടും ടീമും സമ നിലയിൽ  എത്തി. 


കളി അവസാനതിലേക്ക് എത്താർ ആയതും റെഡ് തുടർച്ചയായി  മൂന്നു പ്രാവശ്യം ബോൾ ഹൂപ്പിൽ കടത്തി വിട്ടു angelzന് എതിരെ മുന്ന് പോയിൻ്റ് കൂടുതൽ നേടി . ഇത് കണ്ടതും angelz അന്നയെ നോക്കി അവള് അവരെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു . 

കളി വീണ്ടും തുടർന്നു  ഇ പ്രാവശ്യം ബോൾ മിലാൻ്റെ കൈയിൽ ആയിരുന്നു .അവൻ ബോൾ തട്ടി കൊണ്ട് ഗേൾസിൻ്റെ 
ഹുപ്പിന് നേരെ ചുവടുകൾ വെച്ചു അവൻ്റെ മുഴുവൻ ശ്രദ്ധയും ബോളിൽ ആയിരുന്നു .


" ഇച്ചായ " അങ്ങനെ  ഒരു കിളി നാദം കേട്ടതും  മിലൻ ഞെട്ടി തല ഉയർത്തി നോക്കി . അവനെ നോക്കി പഴയ കാല സിനിമ നടികളെ പോലെ കണ്ണ്  തുടരെ തുടരെ ചിമ്മി കാണിച്ചു കൊണ്ട് മുന്നിൽ സാന്ദ്ര . അവൻ ഒരു നിമിഷം ഒന്നും മനസ്സിലാവാതെ അവളെ നോക്കി .


"  ഐ ലൗ യു ഇച്ഛായ "  സാന്ദ്രയുടെ പെട്ടന്ന് ഉണ്ടായ പ്രതികാരം കണ്ട് മിലൻ്റെ കൈയിൽ നിന്നും ബോൾ താഴെ പോയി . അവൻ വായും പൊളിച്ച് അവളെ നോക്കി  അ തക്കത്തിന് സാന്ദ്ര ബോൾ അവൻ്റെ കയ്യിൽ നിന്നും അനായാസം തട്ടി എടുത്തു ബോയിസിൻ്റെ ഹുപ്പിനു നേരെ ചുവടുകൾ വെച്ച് ഹുപ്പിലേക്ക് കടത്തി വിട്ടു . അപ്പോഴും കിളി പോയി വായും പൊളിച്ച് നിൽക്കുന്ന മിലനെ ആരും കാണാതെ പോകരുത് .  

ഈ പ്രാവശ്യം ബോൾ നാതിയുടെ കൈയിൽ ആയിരുന്നു  അവള് ബോൾ തട്ടി  ബോയ്സിൻ്റെ ഹൂപ്പിന് നേരെ നീങ്ങി .  അവളെ തടയാൻ എന്നോണം അവളുടെ മുന്നിൽ കരണും മാനവും നിന്നു .  അവർ അവൾക്ക് നേരെ പാഞ്ഞു വന്നതും  അവള് ബോൾ നേരെ ഗാഥക്ക്  എറിഞ്ഞു കൊടുത്തു .

ഗാഥ ബോൾ തട്ടി തട്ടി ഹുപ്പിൻ്റെ മുന്നിൽ വന്നു നിന്നു  .അത് എറിയാൻ തുടങ്ങിയതും ശരവേഗത്തിൽ വരദ് അത് കൈക്കൽ ആക്കി  .


" വരദ് ഏട്ട  " ബോളും ആയിട്ട് ഗേൾസിൻെറ ഹുപ്പിന് നേരെ പായൻ നിന്ന വരധ്  ഒരു നിമിഷം അവളുടെ വിളിയിൽ പകച്ചു പോയി അ തക്കത്തിന് ഗാഥ അവൻ്റെ കൈയിൽ നിന്നും ബോൾ  അനായാസം കൈക്കൽ ആക്കി ഹിപ്പിൽ ഇട്ടു .
കോർട്ടിൻ്റെ വളരെ അകലെ ആണ് സ്റ്റുഡൻ്റ്സ് ഇരിക്കുന്നത് അതുകൊണ്ട് ഇവരുടെ പറച്ചിലും  ചെയ്തികളും ഒന്നും തന്നെ അവർക്ക് വ്യക്തമല്ല .


ഇനി ഒരു ബോൾ കൂടി മതി   angelz ജയിക്കാൻ ഈ പ്രാവശ്യം ബോൾ രാഹുലിൻ്റെ കൈയിൽ ആയിരുന്നു . അവൻ ബോൾ തട്ടി തട്ടി ഗേൾസിൻ്റെ ഹുപ്പിന് നേരെ നിങ്ങ . അവനെ തടയാൻ എന്നോണം നാതിയും അന്നയും അവൻ്റെ പുറകിൽ തന്നെ ഉണ്ടായിരുന്നു .


" എടീ എന്തേലും പെട്ടന്ന് ചെയ്യു " ഗാഥ പറഞ്ഞു .

" നിക്ക് ഇപ്പൊ സെറ്റ് ആക്കം " അതും പറഞ്ഞു നാതി മുന്നോട്ട് നീങ്ങി . 


" രാഹുൽ എട്ട "   അങ്ങനെ ഒരു പ്രണയത്തുരമായ ശബ്ദം കേട്ടതും രാഹുൽ സംശയത്തിൽ തല ഉയർത്തി നോക്കി .മുന്നിൽ പുഞ്ചിരിച്ചു കൊണ്ട് അന്ന . ഒരു നിമിഷം ചുറ്റിലും ഉള്ളത്ത് എല്ലാം മറന്ന് രാഹുൽ അവളെ നോക്കി നിന്നു . അവളുടെ പുഞ്ചിരി അവനെ മറ്റേതോ ലോകത്തേക്ക് അവനെ എത്തിക്കുന്നത് അവൻ അറിഞ്ഞു .
അവൻ്റെ കൈയിൽ നിന്നും ബോൾ താഴേക്ക് പതിക്കൻ പോകുക ആണ് എന്ന് മനസ്സിലാക്കിയ അന്ന പെട്ടന്ന് അത് കൈക്കൽ ആക്കി അവനെ നോക്കി സൈറ്റ് അടിച്ച് ഹുപ്പിന് നേരെ പാഞ്ഞു ബോൾ ഹുപ്പിൽ ഇട്ടു .

ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം കോർട്ട് മുഴുവൻ കരഘോഴങ്ങൾ മുഴങ്ങി .


മിലനും വരദും അപ്പോഴും ഒന്നും മനസ്സിലാവാതെ കിളി പോയി നിൽക്കുക ആണ് . വാക്കി ഉള്ള റെഡ് എങ്ങനെ തോറ്റ് എന്ന് മനസ്സിലാവാതെ പരസ്പരം നോക്കുക ആണ് . അപ്പോഴും രാഹുലിൻ്റെ കണ്ണുകൾ ഏതോ മായ ലോകത്ത് എന്നപോലെ സന്തോഷപ്രകടനം നടത്തുന്ന അന്നയുടെ മുഖത്ത് ആയിരുന്നു .

എന്നൽ മറ്റാര് കണ്ടിലെങ്കിലും ഇവരുടെ കളി ഇവരെ തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് ഇരുന്ന വേറെ കുറെ കണ്ണുകൾ ഇത് കണ്ടിരുന്നു . അതേ സുഹൃത്തുകളെ അരുവിയും പിന്നെ ഡയറും .


" അവളുമാര് അപ്പോ നമ്മൾ വിചാരിച്ച പോലെ അല്ല " എബി പറഞ്ഞു .


" നോക്കാം എവിടെ വരെ പോകും എന്ന് " സാം പറഞ്ഞു .


" അവർ തെറ്റ് അല്ലേ ടീച്ചറെ ചെയിതേ " രാമേട്ടൻ പറഞ്ഞു .


" അവർ ചെയ്തത് രാമേട്ടൻ്റെ കണ്ണിൽ തെറ്റ് ആയിരിക്കും പക്ഷേ എനിക്ക് അത് ശരി ആയിട്ട് ആണ് തോന്നുന്നത് ."  അരുവി പറഞ്ഞു .


" മനസിലായില്ല " രാമേട്ടൻ ഒന്നും മനസ്സിലാവാതെ പറഞ്ഞു .

" രാമേട്ടൻ ജീൻ വൽജീൻ നേ അറിയാമോ " അരുവി ചോദിച്ചു . രാമേട്ടൻ ഇല്ല എന്ന് തല അട്ടി . അവള് ഒന്ന് ചിരിച്ചു.


" ഈ ജീൻ വൽജീൻ ഒരിക്കൽ ഒരു പാക്കറ്റ് റൊട്ടി മോഷ്ട്ടിച്ചു . അത് കടക്കരൻ്റെ കണ്ണിലും പോലീസിൻ്റെ കണ്ണിലും സമൂഹത്തിൻ്റെ കണ്ണിലും വളരെ വലിയ തെറ്റ് ആയിരുന്നു .എന്നൽ വേശന്ന് പൊരിഞ്ഞ അദേഹത്തിൻ്റെ സഹോദരിയുടെ കുഞ്ഞുങ്ങൾക്ക് അതൊരു തെറ്റ് അല്ലായിരുന്നു   അത് അ കുഞ്ഞുങ്ങളുടെ ഒരു നേരത്തെ ആഹാരം ആയിരുന്നു . നാം ചെയ്യുന്നത് ചിലർക്ക് തെറ്റ് ആയിരിക്കും ചിലർക്ക് ശരി ആയിരിക്കും . നമ്മൾ ചെയ്യുന്നത് തെറ്റോ ശരിയോ അത് ന്യായത്തിനും നന്മക്കും വേണ്ടി ആണെങ്കിൽ അതാണ് ഏറ്റവും വലിയ ശരി . ഏറ്റവും വലിയ പുണ്യം


ഇപ്പൊ അവർ തെറ്റ് കാണിച്ചു ആണ് ജയിച്ചത് എങ്കിലും അത് വിശന്നു വലഞ്ഞു ഉച്ച വരെ ഇരിക്കുന്ന സ്റ്റുഡൻ്റ്സിനു ക്യാൻ്റീനിൽ കയറാൻ ഉള്ള അനുവാധത്തിന് വേണ്ടി ആണ് .ഹോസ്റ്റൽ വരെ പോയി കഴിക്കാൻ പറ്റാത്ത ഫ്രേഷെഴ്‌സ് രാവിലെ മുതൽ വൈകുന്നേരം വരെ വിശന്നു ഇരിക്കുന്നതിന് പകരം . അവർ ഇവിടെ ഒരു ചെറിയ തെറ്റ് ചെയിത് ആണെങ്കിലും ജയിച്ചതിൻ്റെ പേരിൽ ക്യാൻ്റീനിൽ കയറാൻ പാടില്ലേ .അപ്പോ അത് ശരി അല്ലെ ." അരുവി ചോദിച്ചു .രാമേട്ടൻ ഒന്നും മനസിലായില്ല എങ്കിലും തല ആട്ടി .ഇവരുടെ സംസാരം കേട്ട് കവാടത്തിൻ്റെ അരികിൽ നിന്ന സിറിൽ ഒരു ചിരിയോടെ angelzനേ നോക്കി പിന്നെ അരുവിയെ നോക്കി നടന്നു നീങ്ങി .


തുടരും.......

____________________________________________

എനിക്ക് ബാസ്കറ്റ് ബോളിനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല ഇത് തന്നെ ഗൂഗ്ൾ അമ്മച്ചിയുടെ ഐശ്വര്യം . പിന്നെ എൻ്റെ fatharinte കാരുണ്യം . 


എഡിറ്റ് ചേയിതട്ടില്ല . ലൈക്ക് ആൻഡ് കമൻറ് തരണേ പ്ലീസ് 

അപ്പോ എനിക്ക് കമൻറ് തരുമോ ഇല്ലെ 
ബോർ ആണെങ്കിൽ പറഞ്ഞോ കൂടുതൽ വേറുപ്പികതെ ഞാൻ നിർത്തി പോക്കൊളംലൈക് ആൻഡ് കമൻറ് ചെയ്യണേ പ്ലീസ്
അപ്പോ ബാക്കി നാളെ ....ലൈക് ആൻഡ് കമൻറ് ഉണ്ടെകിൽ അടുത്ത part പെട്ടന്ന് പോസ്റ്റ് ചെയ്യാം.
ഇല്ലെ കൂടുതൽ വെറുപ്പിക്കതെ നിർത്തി കോളം.
ഞാൻ ഒരു പ്ലസ് ടു സ്റ്റുഡൻ്റ് ആണ് ലാബും റെക്കോർഡ് ആൻഡ് pratical ഓക്കേ കുറെ ഒണ്ട് എന്നിട്ടും എഴുതുന്നുണ്ട് . 


നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ല പറഞ്ഞോ ഞാൻ നിർത്തി പൊക്കോളം

ലൈക്ക് ആൻഡ് കമൻറ് തരണേ


♡︎ KANNE KADHALE ♡︎15

♡︎ KANNE KADHALE ♡︎15

4.8
1389

♡︎ KANNE KADHALE ♡︎ Part -15  "ഇപ്പൊ അവർ തെറ്റ് കാണിച്ചു ആണ് ജയിച്ചത് എങ്കിലും അത് വിശന്നു വലഞ്ഞു ഉച്ച വരെ ഇരിക്കുന്ന സ്റ്റുഡൻ്റ്സിനു ക്യാൻ്റീനിൽ കയറാൻ ഉള്ള അനുവാധത്തിന് വേണ്ടി ആണ് .ഹോസ്റ്റൽ വരെ പോയി കഴിക്കാൻ പറ്റാത്ത ഫ്രേഷെഴ്‌സ് രാവിലെ മുതൽ വൈകുന്നേരം വരെ വിശന്നു ഇരിക്കുന്നതിന് പകരം . അവർ ഇവിടെ ഒരു ചെറിയ തെറ്റ് ചെയിത് ആണെങ്കിലും ജയിച്ചതിൻ്റെ പേരിൽ ക്യാൻ്റീനിൽ കയറാൻ പാടില്ലേ .അപ്പോ അത് ശരി അല്ലെ ." അരുവി ചോദിച്ചു .രാമേട്ടൻ ഒന്നും മനസിലായില്ല എങ്കിലും തല ആട്ടി .ഇവരുടെ സംസാരം കേട്ട് കവാടത്തിൻ്റെ അരികിൽ നിന്ന സിറിൽ ഒരു ചിരിയോടെ angelzനേ നോക്കി പിന്നെ അരുവിയെ നോക്