ഭാഗം 6
©ആര്യ നിധീഷ്
അവളുടെ സമ്മതത്തിന് നിൽക്കാതെ ശ്രീ അവളുമായി താഴേക്ക് പോയി.... എല്ലാരും കഴിച്ചു കഴിഞ്ഞിരുന്നു.... അവൻ അവളെ ഡൈനിങ് ടേബിൾ ഇൽ ഇരുത്തിപ്ലേറ്റ് എടുത്തുവെച്ചു. അവൾക്ക് വിളമ്പി എന്നിട്ട് അവൻ അടുത്തിരുന്നു...
അവൾ സംശയത്തോടെ അവനെയും പ്ലേറ്റ് ഉം മാറി മാറി നോക്കി....
എന്താ ഇങ്ങനെ നോക്കുന്നെ.?? .. അവൻ പുരികം ഉയർത്തി ചോദിച്ചു..
അത് ശ്രീയേട്ടൻ കഴിക്കുന്നില്ലേ??
ഉണ്ട്...
എന്നിട്ട് എന്താ എനിക്ക് മാത്രം വിളമ്പിയെ.....
അതോ ഇന്ന് നമ്മൾ ഒരുമിച്ചു കഴിക്കും.... ഞാൻ നിനക്ക് വാരി തരാം....
ശ്രീ പ്ലേറ്റ് എടുത്തു ചപ്പാത്തി കറിയിൽ മുക്കി അവൾക്ക് നേരെ നീട്ടി.... അവൾ അത് വാങ്ങി കഴിച്ചു.... ആ കണ്ണുകൾ നിറഞ്ഞൊഴുകി ചുണ്ടുകൾ വിതുമ്പി.....
അമ്മുട്ടി..... എന്തിനാ എപ്പോഴും ഇങ്ങനെ കണ്ണ് നിറക്കുന്നെ...
അവൻ എഴുനേറ്റ് അവളുടെ കണ്ണ് തുടച് അവളെ നെഞ്ചോടു ചേർത്തു....
സന്തോഷം കൊണ്ടാ ഏട്ടാ ഓർമ്മയിൽ പോലും ഇല്ല ഇങ്ങനെ എന്നെ അടുത്തിരുത്തി ഊട്ടുന്ന ആരും... വല്യമ്മ മക്കൾക്ക് വാരി കൊടുക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട് ഞാൻ പലതവണ ഈ അനാഥ പെണ്ണിന് വാരി താരനും കൊഞ്ചിക്കാനും ഭൂമിയിൽ ആരാ....
എന്റെ പെണ്ണേ ഇനി നീ അനാഥ അല്ല ഇനി മേലാൽ അത് പറയരുത്. ഇപ്പൊ നീ ഈ ശ്രീനാഥ് വിശ്വാനാഥ് ഇന്റെ പെണ്ണാ അമയാ ശ്രീനാഥ് കേട്ടല്ലോ.....
അങ്ങനെ ഫുഡ് കഴിച്ച് അവർ തിരികെ റൂമിൽ ചെന്നു...
ശ്രീയേട്ടാ..... എനിക്ക് ഒന്ന് ഫ്രഷ് ആവണം....
മ്മ് ചെല്ല് ദേ ആ കബോഡിൽ ഉണ്ട് നിനക്ക് അത്യാവശ്യം വേണ്ട ഡ്രെസ്സ് ഒക്കെ പിന്നെ എന്തേലും വേണമെങ്കിൽ നാളെ നമ്മുക്ക് ഒരുമിച്ചു പോയി വാങ്ങാം.....
അവൾ അതിൽ നിന്ന് ഒരു ബ്ലാക്ക് ചുരിദാർ എടുത്തു കുളിക്കാൻ കേറി....
കുളിച്ചു വരുമ്പോൾ ശ്രീ കട്ടിലിൽ കിടന്ന് ഫോൺ നോക്കുന്നുണ്ട് അവൾ മുടിയിലെ ടവൽ അഴിച്ചു മുടി മുന്നിലേക്കിട്ട് തോർത്തി ടവൽ വിരിച്ചിട്ടു.... ഒരു നുള്ള് സിന്ദൂരം വിരലിൽ എടുത്ത് നെറുകയിൽ തോട്ടു.....
അമ്മു.....
എന്താ ശ്രീയേട്ടാ....
നിനക്ക് സാരി ഉടുക്കാൻ അറിയാമോ....
മ്മ് അറിയാം എന്താ.....
എങ്കി ദേ ഇത് പോയി ഭംഗിയായി ഉടുത്തു വാ പെണ്ണേ..... അവൻ ഒരു കവർ അവൾക്കുനേരെ നീട്ടി...
അവൾ അതും വാങ്ങി ഡ്രെസ്സിങ് റൂമിൽ പോയി ഭംഗിയായി അതുടുത്തു നനഞ്ഞ മുടി കൊതി കുളിപ്പിന്നൽ ഇട്ടു അതിൽ ഉണ്ടായിരുന്ന മുല്ലപ്പൂവും എടുത്തു വെച്ചു...
ആഹാ ഇപ്പൊ നിന്നെ കാണാൻ എന്ത് ഭംഗിയാ പെണ്ണേ ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നും 🥰🥰
ഒന്ന് പോ ശ്രീയേട്ടാ... കളിയാക്കാതെ ഈ രാത്രി എന്നെ ഈ കോലം കെട്ടിച്ചിട്ട് നിന്ന് ചിരിക്കുന്നോ....
അതെന്താന്നോ എന്റെ സ്വപ്നങ്ങളിൽ എന്നും നമ്മുടെ ആദ്യരാത്രിയിൽ നീ ഈ വേഷത്തിൽ ആണ് അതാ വാങ്ങി വെച്ചേ.... പിന്നെ ഇങ്ങനെ നിന്ന് സമയം വെറുതെ കളയണോ
അവൻ വശ്യമായി ചിരിച് അവൽക്കരികിലേക്ക് നടന്നു അവൻ അടുക്കുന്തോറും അവൾ പിന്നിലേക്ക് മാറി ഒടുവിൽ ചുവരിൽ തട്ടി നിന്നു... അവൻ അവളുടെ ഇരുവശത്തും കൈകൾ ചേർത്തുവെച്ചു വിയർപ്പുപൊടിഞ്ഞ നാസികത്തുമ്പിൽ ചുണ്ടിക്കൾ ചേർത്തു സാരി വിടവിലൂടെ അവന്റെ കൈകൾ അവളുടെ വയറിൽ അമർന്നു അവൾ ഒന്ന് ഏങ്ങികൊണ്ട് ഉയർന്നു പൊങ്ങി
ശ്രീ..യേ...ട്ടാ....
അമ്മു.... ഞാൻ... ഞാൻ നിന്നെ എന്റേതാക്കിക്കോട്ടെ....
സമ്മതമെന്നോണം അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... അവൻ അവളെ എടുത്തുയർത്തി ബെഡിൽ കിടത്തി ലൈറ്റ് അണച്ചു ബെഡ് ലമ്പ് ഇട്ടു അവൾക്കരികിലായി കിടന്നു അവന്റെ അധരങ്ങൾ അവളിൽ ഒഴുകി നടന്നു ആദ്യമായി അറിയുന്ന അവന്റെ സ്പർശത്തിൽ അവളുടെ ഉടലാകെ വിറച്ചു അവളിൽനിന്ന് ഉയരുന്ന ഗന്ധം അവനെ മത്തു
പിടിപ്പിച്ചു അവളിലെ അവന്റെ കൈകളുടെ മുറുക്കം ഏറി വസ്ത്രങ്ങളുടെ മറ നീങ്ങി ഏ സി യുടെ തണുപ്പിലും ഇരു മെയ്യും വിയർപ്പിൽ കുതിർന്നു ഒടുവിൽ ഒരു ചെറു നോവയ് അവൻ അവളിൽ പെയ്തിറങ്ങി.... തന്നെ പൂർണ്ണനാക്കിയവളെ ചേർത്തുപിടിച്ചു നെറുകയിൽ മുത്തി അവൻ ഉറക്കത്തിലേക്ക് വീണു...
➖️➖️➖️➖️➖️➖️➖️➖️➖️➖️
അമ്മു....... അമ്മു.....
ഹരിയേട്ടന്റെ വിളികേട്ടാണ് ഞാൻ കണ്ണുകൾ തുറന്നത് ഒക്കെ ഇന്നലെ കഴിഞ്ഞപോലെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു കണ്ണുകൾ അമർത്തിത്തുടച്ചവൾ കാറിൽനിന്ന് ഇറങ്ങി.....
നീ ഇത് എന്താലോചിച് ഇരിക്കുവാരുന്നു എത്ര നേരമായി ഞാൻ വിളിക്കുന്നു എന്തേലും പ്രശ്നം ഉണ്ടോ കണ്ണൊക്കെ കലങ്ങി ഇരിക്കുന്നല്ലോ....
ഒന്നുമില്ല ഹരിയേട്ടാ ഞാൻ എന്തൊക്കയോ ഓർത്ത് അറിയാതെ.... ആ അത് വിട് നമ്മുക്ക് അകത്തേക്ക് ചെല്ലാം...
Dr കാണാൻ ഇരിക്കുമ്പോ നേഴ്സ് വന്നു.....
ടോക്കൺ നമ്പർ എത്രയാ???
25...
അമയ ശ്രീനാഥ്... അല്ലെ???
അതെ...
ഫസ്റ്റ് വിസിറ്റ് അല്ലെ....
അതെ...
എന്നായിരുന്നു lmp??
Dec 10
അപ്പൊ 2months ആയല്ലോ എന്താ ഇതുവരെ കാണിക്കാഞ്ഞേ...
അത് കുറച്ച് പേഴ്സണൽ പ്രോബ്ലം ഉണ്ടായിരുന്നു...
ഒക്കെ എങ്കി വാ...മാടത്തെ കാണാം
Dr ദേ ഇത് പുതിയ ആൾ ആണ് 2 months ആയി എന്തോ പേർസണൽ പ്രോബ്ലം ഉള്ളത്കൊണ്ട കാണിക്കാഞ്ഞേ എന്നാ പറഞ്ഞെ....
ഒക്കെ ആ ഫയൽ ഇങ് താ ഞാൻ ഒന്ന് നോക്കട്ടെ....
ആമയ.... അല്ലെ...
അതെ dr.....
താൻ അവിടെ ഒന്ന് കിടക്ക് ഞാൻ ഒന്ന് നോക്കട്ടെ
അവൾ എഴുന്നേറ്റ അടുത്തുള്ള ബെഡിൽ കിടന്നു dr ചെക്ക് ചെയ്തു...ചിരിയോടെ വന്ന dr ഇന്റെ മുഖം പെട്ടന്ന് മാറി...
സിസ്റ്റർ..... കുട്ടീടെ ഹാർട്ട് ബീറ്റ് ഒന്ന് നോക്കിക്കേ....
ഒക്കെ dr.....
എന്താ dr എന്താ പറ്റിയെ എന്താ പെട്ടന് മുഖം വല്ലാണ്ട്....
അമയാ താൻ ഒന്ന് കൂൾ ആവ് ഞാൻ ഒന്ന് നോക്കട്ടെ.....
ഇല്ല dr ഹാർട്ട് ബീറ്റ് കിട്ടുന്നില്ല....
അമയാ നമ്മുക്ക് ഒരു സ്കാൻ ചെയ്ത് നോക്കാം...
അങ്ങനെ സ്കാനിംഗ് കഴിഞ്ഞു dr ഡേ മുന്നിൽ ഇരിക്കുമ്പോ ശരീരം ആകെ തളരുന്ന പോലെ...
Dr എന്റെ കുഞ്ഞ്... കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ....
സിസ്റ്റർ അമയെടെ കൂടെ വന്നയാളെ വിളിക് എനിക്ക് കുറച്ചു സംസാരിക്കണം...
സിസ്റ്റർ വെളിയിലേക്ക് ഇറങ്ങി ഇയാൾ അല്ലെ അമയെടെ കൂടെ വന്നേ...
അതെ സിസ്റ്റർ എന്താ.... എന്ത്പറ്റി??
Dr വിളിക്കുന്നുണ്ട് ഒന്ന് അകത്തേക്ക് വാ....
ഹരി അവരോടൊപ്പം അകത്തേക്ക് ചെന്നു...
ആ വാ ഇരിക്ക്...
എന്താ dr എന്തേലും...
ഇയാൾ അമയെടെ ഹസ്ബൻഡ് ആണോ...
അല്ല dr ബ്രദർ ആണ്....
അപ്പൊ ഈ കുട്ടിയുടെ ഹസ്ബൻഡ്...
അത് dr??
ഞാൻ പറയാം dr ഹി ഈസ് നോ മോർ
പറയാൻ മടിച്ച ഹരിയെ തടഞ്ഞുകൊണ്ട് അമ്മു ആണ് അതിന് ഉത്തരം കൊടുത്തത്
ഓ i am സോറി...
Its ഒക്കെ dr...
സീ അമയാ കുട്ടിക്ക് ഹാർട്ട് ബീറ്റ് ഇല്ല ഇപ്പൊ 2months ആയ സ്ഥിതിക്ക് ഇനി നോക്കിട്ട് കാര്യമില്ല....
നോ dr എനിക്ക്..... എനിക്ക് എന്റെ കുഞ്ഞിനെ വേണം ഇനി എനിക്ക് ആകെ ഉള്ളത് ഈ കുഞ്ഞാ....
അവൾ ചെയറിൽ നിന്ന് എഴുനേറ്റു ഒരു ഭ്രാന്തിയെപ്പോലെ അലറി കരഞ്ഞു.....കണ്ണിൽ ഇരുട്ട് പടർന്നു താൻ ഇനി ആർക്ക് വേണ്ടി ജീവിക്കണം തന്റെ പ്രാണന്റെ അംശം അതും തന്നിക്ക് നഷ്ട്ടമായി ഒരു തളർച്ചയോടെ വടിതളർന്നവൾ നിലത്തേക്ക് വീണു ..
തുടരും......
എന്താ ആർക്കും ഒരു പ്രതികരണം ഇല്ലാതെ ഇഷ്ട്ടായില്ലേ comments ഉം ഇല്ല കൊള്ളില്ലേൽ അത് പറ ചുമ്മാ എഴുതി ടൈം കളയണ്ടല്ലോ...