Aksharathalukal

എൻ കാതലെ....♡ - 53

Part-53
 
" നിങ്ങൾ എന്താടാ ഇത് ഒരുമാതിരി വികാരമില്ലാത്ത പോലെ ഇരിക്കുന്നേ. ആർക്കോ വേണ്ടി ചോദിക്കുന്ന പോലെയാ മൂന്നിന്റെയും ഭാവം . നിങ്ങൾക്ക് ഇടയിലുള്ള പ്രശ്നങ്ങൾ ഒന്നും ഇതു വരെ തീർന്നില്ലേ " അവൻ ചോദിച്ചു എങ്കിലും മൗനമായിരുന്നു മൂന്നിന്റെയും മറുപടി.
 
അത് കണ്ട് ധ്രുവി അവർക്ക് മൂന്നുപേർക്കും മുന്നിലായി മുട്ടുകുത്തി ഇരുന്നു. അവരുടെ മൂന്നുപേരുടേയും കൈ എടുത്ത് തന്റെ കൈയ്യിലായി വച്ചു.
 
 
"എടാ നിങ്ങൾക്ക് ഓർമയില്ലേ നമ്മുടെ പഴയക്കാലം .  നമ്മൾ ഒരുമിച്ച് ആയിരുന്നില്ലേടാ . വേറെ ക്ലാസ്സുകളിൽ ആയിരുന്നെങ്കിലും എല്ലാത്തിനും നമ്മൾ ഒറ്റക്കെട്ട് ആയിരുന്നില്ലേ " ധ്രുവി അവരെ നോക്കി പറയുമ്പോൾ അവന്റെ സ്വരവും ഇടറിയിരുന്നു.
 
 
ദത്തനും പാർത്ഥിയും ധ്രുവിയും ശ്രീരാഗും. നാലു പേരു എല്ലാത്തിനും ഒറ്റക്കെട്ട് ആയിരുന്നു. പാർത്ഥി അധികം സംസാരിക്കുന്ന സ്വഭാവക്കാരൻ ആയിരുന്നില്ലാ എന്നത് ഒഴിച്ചാൽ എല്ലാവർക്കും അസൂയ തോന്നിക്കുന്ന സൗഹ്യദമായിരുന്നു അവരുടെ . പാർത്ഥിയും ദത്തനും സമ പ്രായക്കാരാണ്. അതുപോലെ ശ്രീരാഗും ധ്രുവിക്കും ഒരേ പ്രായമാണ്.
 
 
പാർത്ഥിക്ക് ജോലി കിട്ടുന്നതിന് മുൻപ് വരെ നല്ല രീതിയിൽ ആയിരുന്നു അവർ തമ്മിലുള്ള സൗഹ്യദം. പക്ഷേ അതിന് ശേഷം ദത്തനും പാർത്ഥിക്കും ഇടയിൽ ചെറിയ വഴക്കുകൾ തുടങ്ങി. അവസാനം ദത്തൻ വീട് വിട്ട് ഇറങ്ങിയതോടെ ധ്രുവിയും ബാഗ്ലൂർക്ക് പോയി. 
 
 
പാർത്ഥിയും ശ്രീരാഗം ഒരു വീട്ടിലാണ് താമസിച്ചിരുന്നത് എങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. ദത്തന്റെ തിരിച്ചു വരവോടു കൂടിയാണ് അവർ തമ്മിൽ സംസാരിക്കാൻ തുടങ്ങിയത് പോലും . അപ്പോഴും ദത്തനും പാർത്ഥിക്കും ഇടയിലുള്ള അകൽച്ച തീർന്നിരുന്നില്ല.
 
 
"എനിക്ക് അറിയാം നിങ്ങൾ മൂന്നുപേരും ഇങ്ങനെ അടുത്തടുത്തായി ഇരിക്കുന്നുണ്ടെങ്കിൽ പോലും മനസ് കൊണ്ട് നിങ്ങൾ ഒരുപാട് ദൂരത്താണ് എന്ന്. മതിയെടാ എന്തിനാ ഈ വഴക്കും അകൽച്ചയും . മതി എല്ലാം നിർത്താം. എന്നിട്ട് നമ്മുക്ക് പഴയ പോലെ ആവാം "
 
 
അത് കേട്ടതും ദത്തൻ ഇരുന്നിടത്തു നിന്നും എണീറ്റു.
 
"എനിക്ക് ഇവൻ കാരണം ഉണ്ടായ നഷ്ടങ്ങൾ കുറച്ചൊന്നും അല്ല. ഞാൻ ആശിച്ച് വാങ്ങിയ എന്റെ ജോലി, കുടുംബം, അവരുടെ സ്നേഹം. എല്ലാം ഇല്ലാതാക്കിയത് ഇവൻ അല്ലെ . അതിന്റെ നഷ്ടം തീർക്കാൻ ഇവന് കഴിയുമോ ....
 
 
ഇവന്റെ തന്ത ആ ചന്ദ്രശേഖരൻ .. അയാളുടെ വാക്ക് കേട്ട് ഒരു പോലീസുക്കാരനായിട്ട് കൂടി ഇവൻ ചെയ്തു കൂട്ടിയ തെറ്റുകൾ തിരുത്താൻ ഇവനെ കൊണ്ട് കഴിയുമോ ....
 
 
എന്നേ ആലോചിച്ച് എന്റെ പപ്പയും അമ്മയും കരഞ്ഞു തീർത്ത കണ്ണീര് ഇല്ലാതാക്കാൻ ഇവനെ കൊണ്ട് കഴിയുമോ ....
 
 
പാർവതി ഇന്ന് ഈ അവസ്ഥയിൽ ആയതിന്റെ ഉത്തരവാദി ഇവനാണ്. കോകിലുടെ ജീവിതം നശിക്കാൻ കാരണം ഇവനാണ്. അവളുടെ അച്ഛൻ മരിക്കാൻ കാരണം ഇവനാണ്. ഇതിനൊക്കെ ഒരു പരിഹാരം കണ്ടെത്താൻ ഇവനെ കൊണ്ട് കഴിയുമോ ....
 
 
എന്നിട്ട് ക്ഷമിക്കണം പോലും . അല്ലെങ്കിലും നഷ്ടത്തിന്റെ കണക്കെടുക്കുമ്പോൾ ദേവദത്തന് മാത്രമേ എല്ലാം ഇല്ലാതായിട്ടുള്ളു "
 
 
ദത്തൻ തല കുനിച്ചിരിക്കുന്ന പാർത്ഥിയെ നോക്കി പറഞ്ഞ് അവിടെ നിന്നും മുന്നോട്ട് നടന്നു. ശേഷം എന്തോ ഓർത്ത പോലെ അവൻ പാർത്ഥിയുടെ മുന്നിലേക്ക് വന്ന് നിന്നു.
 
 
"പാർത്ഥി ....ഒരു കാര്യത്തിൽ ... ഒരേ ഒരു കാര്യത്തിൽ എനിക്ക് നിന്നോട് ഒരുപാട് നന്ദിയുണ്ട്. നീ കാരണമാ എനിക്ക് അവളെ കിട്ടിയത്. എന്റെ വർണയെ. ആ കടപ്പാട് ഞാൻ ഒരിക്കലും മറക്കില്ല.
 
ഒരു പക്ഷേ ഇങ്ങനെയെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചില്ലാ എങ്കിൽ ഞങ്ങൾ തമ്മിൽ കാണാൻ പോലും സാധ്യത ഇല്ലായിരുന്നു. അതിന് നന്ദിയുണ്ട് ഒരുപാട് .." ദത്തൻ അവനെ നോക്കി പറഞ്ഞ് തിരിഞ്ഞതും പാർത്ഥി അവന്റെ കൈയ്യിലായി പിടിച്ചു.
 
 
" എ..എനിക്കറിയാം.. ഞാ..ഞാൻ പൊറുക്കാൻ പറ്റാത്ത തെ.. തെറ്റാ നിന്നോട് ചെയ്തത്. ക്ഷ.. ക്ഷമ ചോദിക്കാൻ പോലും എ.. എനിക്ക് അർഹത ഇല്ലാന്ന് അറിയാം...
 
 
എ..എന്നാലും ....സോറി ഡാ . ഞാൻ അച്ഛന്റെ ... അച്ഛന്റെ വാക്കുകേട്ട് ... അയാൾക്ക് വേണ്ടിയാ അങ്ങനെയൊക്കെ ചെയ്തത്. പക്ഷ അന്ന് ആ ഹോട്ടലിൽ വച്ച് ..അത് ചെയ്തത് ഞാൻ അല്ലടാ . ഞാൻ അറിഞ്ഞിട്ടു പോലും ഇല്ലാ അത്. അറിഞ്ഞിരുന്നെങ്കിൽ ഞാൻ അതിന് സമ്മതിക്കില്ലായിരുന്നു. സത്യം... എ..എന്റെ അമ്മയാണേ സത്യം...
 
അന്ന് നീ വീട് വിട്ട് പോയതിന് ശേഷം ഞാൻ പിന്നെ അച്ഛന് വേണ്ടി ഒരു തെറ്റും ചെയ്തിട്ടില്ലട . ഈ നിമിഷം വരെ ഞാൻ സത്യസന്ധമായാണ് എന്റെ ജോലി ചെയ്തിട്ടുള്ളത്. 
 
അന്ന് നിന്നെ അന്വോഷിച്ച് ത്യശ്ശൂരിൽ വന്നപ്പോൾ നിന്നോട് എല്ലാത്തിനും സോറി പറഞ്ഞ് തിരിച്ചു കൊണ്ടു വരാൻ ആണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ അന്ന് ഞാൻ ചെയ്യാത്ത കുറ്റത്തിന് എന്നേ നീ കുറ്റപ്പെടുത്തിയപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല.
 
ആ സങ്കടം ആണ് ദേഷ്യമായി ഞാൻ നിന്നോട് പ്രകടിപ്പിച്ചതും വെല്ലുവിളിച്ചതും. അതിന്റെ കൂടെ നിനക്ക് വേണ്ടി കാത്തിരിക്കുന്ന പാർവതിയെ കൂടെ ഓർത്തപ്പോൾ എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ആ ദേഷ്യത്തിൽ വായിൽ വന്നത് എല്ലാം വിളിച്ച് പറഞ്ഞു. പക്ഷേ അതൊന്നും വേണം എന്ന് വച്ച് ചെയ്തത് അല്ലാ .
 
 
ഈ ഒരു പ്രാവശ്യത്തേക്ക് ... ഈ ഒരു പ്രാവശ്യത്തേക്ക് മാത്രം എന്നോട് ഒന്ന് ക്ഷമിക്കടാ .. പ്ലീസ് ..ഞാൻ നിന്റെ കാലു പിടിച്ച് മാപ്പുപറയാം" അത് പറഞ്ഞ് പാർത്ഥി ദത്തന്റെ കാലിലേക്ക് വീണു.
 
 
ദത്തൻ ഒന്നു പ്രതികരിക്കാതെ കണ്ണടച്ച് നിൽക്കുകയായിരുന്നു. അപ്പോഴും അവന്റെ കൺ കോണിലൂടെ നിർത്താതെ കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.
 
 
"പാർത്ഥി നീ ഇതെന്താ കാണിക്കുന്നേ. താഴെ നിന്നും എണീക്ക്.." ശ്രീരാഗ് അവനെ പിടിച്ച് മാറ്റാൻ ശ്രമിച്ചു.
 
 
" പറ ശ്രീ .... ദേവനോട് പറ .. ക്ഷമിച്ചു എന്ന ഒരു വാക്ക് .. അത് ..അത് മാത്രം മതി എനിക്ക് " പാർത്ഥി ശ്രീയേ നോക്കി പറഞ്ഞു.
 
 
" ഇങ്ങനെ നിൽക്കാതെ വാ തുറന്ന് എന്തെങ്കിലും ഒന്ന് പറ ദേവ... " ശ്രീ പറഞ്ഞു.
 
 
ദത്തൻ രണ്ടു കണ്ണുകളും തുടച്ച് രണ്ടടി പിന്നിലേക്ക് നീങ്ങി.
 
 
"എണീക്ക് പാർത്ഥി ...." ദത്തൻ ഗൗരവത്തിൽ പറഞ്ഞിട്ടും പാർത്ഥി അങ്ങനെ തന്നെ ഇരുന്നു.
 
 
"നിന്നോട് എണീക്കാനാ പാർത്ഥി പറഞ്ഞത് " ദത്തൻ ദേഷ്യത്തിൽ അലറിയതും പാർത്ഥി അങ്ങനെ തന്നെ ഇരുന്നു.
 
 
ദത്തൻ ശ്വാസം ഒന്ന് ആഞ്ഞ് വലിച്ച ശേഷം ദേഷ്യം ഒന്ന് അടക്കി അവൻ പാർത്ഥിക്ക് മുന്നിലായി ഇരുന്നു.
 
 
"പാർത്ഥി .. എണീക്കടാ "ദത്തൻ അത് പറയുമ്പോൾ ആ പഴയ ദേവയായി മാറുകയായിരുന്നു. പാർത്ഥി കണ്ണു തുടച്ച് എണീറ്റു നിന്നു.
 
 
"സോറി ടാ .. ഐം റിയലി സോറി .." അത് പറഞ്ഞ് പാർത്ഥി ദത്തനെ  കെട്ടിപിടിച്ചു.
 
 
" എ..എനിക്ക് പഴയതൊന്നും അ..അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ലാ പാർത്ഥി I....l Need time.. ഞാൻ ശ്രമിക്കാം..." ദത്തൻ പാർത്ഥിയുടെ തോളിൽ തട്ടി ആശ്വാസിപ്പിച്ചു. അത് കണ്ട് ശ്രീ അവരെ രണ്ടുപേരെയും കെട്ടി പിടിച്ചു.
 
 
" അപ്പോ ഞാനാരാടാ പുകയോ ..." അത് പറഞ്ഞ് ധ്രുവും അവരെ കെട്ടി പിടിച്ചു. കുറച്ച് നേരം അവർ മൂന്നുപേരും അങ്ങനെ തന്നെ നിന്നു. ഒപ്പം നാലുപേരുടേയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
 
****
 
" ഇതിപ്പോ എന്താ കഥാ .... ഞാൻ എന്താ ഈ കാണുന്നേ..എന്റെ വർണ മോളാണോ ഈ നിൽക്കുന്നേ.." അടുക്കളയിലേക്ക് വന്ന വർണയെ കണ്ട് ചെറിയമ്മ ചോദിച്ചു.
 
 
അത് കേട്ട് ഒന്നും മനസിലാവാനെ ഭദ്രയും വർണയും ശിലുവും പരസ്പരം നോക്കി.
 
 
" ഇതെന്താ കുങ്കുമം ഒക്കെ തൊട്ട് .. പുതിയ ചില കാര്യങ്ങൾ ...." ചെറിയമ്മ.
 
"ഇന്ന് മുതൽ ഞാൻ പുതിയൊരു വർണയാവാൻ തിരുമാനിച്ചു ചെറിയമ്മ. പഴശ്ശിയുടെ കളികൾ ...സോറി ... വർണയുടെ കളികൾ ഇനി കമ്പനി കാണാൻ കിടക്കുന്നുതേ ഉള്ളൂ.." അത് പറഞ്ഞ് വർണ കൗണ്ടർ ടോപ്പിലേക്ക് കയറി ഇരുന്നു.
 
"അതേയ് മൂന്നു പേരും കൂടി ഈ ചിപ്പ്സും , ബിസ്ക്കറ്റും ഒക്കെ ഒരു പ്ലേറ്റിലാക്കി അങ്ങോട്ട് കൊണ്ടു വാ " അത് പറഞ്ഞ് ട്രെയിൽ ചായയുമായി ചെറിയമ്മ ഹാളിലേക്ക് പോയി. കൂടെ അമ്മയും.
 
 
"ഈ ധ്രുവിയേട്ടൻ ആള് എങ്ങനേയാ " ഭദ്ര പ്ലേറ്റിലേക്കിട്ട ബിസ്ക്കറ്റ് എടുത്ത് കഴിച്ചു കൊണ്ട് വർണ ചോദിച്ചു.
 
 
" ധ്രുവിയേട്ടൻ ആള് സൂപ്പർ അല്ലേ. നിനക്ക് ഒരു കാര്യം അറിയോ വർണാ . പാർവതി ചേച്ചിടെ ബന്ധ ശത്രുവാണ് ധ്രുവിയേട്ടൻ . കണ്ണിന് നേരെ കണ്ടാ രണ്ടും കീരിയും പാമ്പും ആണ്.
 
നമ്മുടെ കുടുബത്തിൽ പാർവതി ചേച്ചിയെ എതിർത്ത് ആരെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ അത് ധ്രുവിയേട്ടൻ മാത്രമാണ്. അന്ന് ദേവേട്ടൻ പോയതിൽ പിന്നെ ധ്രുവിയേട്ടൻ തറവാട്ടിലേക്ക് വരുന്നത് പോലും ഇന്നാണ് " ശിലു പ്ലേറ്റ് കയ്യിൽ എടുത്ത് കൊണ്ട് പറഞ്ഞു.
 
അവൾക്ക് പിന്നാലെ ഓരോ പ്ലേറ്റുമായി ഭദ്രയും വർണയും ഹാളിലേക്ക് നടന്നു.
 
 
"ഭദ്രേ പുറത്ത് എട്ടൻ മാരുണ്ട്. അവരെ വിളിച്ചിട്ട് വാ.." മുത്തശ്ശി അത് പറഞ്ഞതും ദത്തനും പാർത്ഥിയും ധ്രുവിയും ശ്രീയും അകത്തേക്ക് വന്നതും ഒരുമിച്ചാണ്.
 
 
ഏറ്റവും പിന്നിലായാണ് ദത്തൻ അകത്തേക്ക് വന്നത്. അവന്റെ കണ്ണുകൾ നേരെ പോയത് വർണയിലേക്കാണ്. അവളെ കണ്ടതും ദത്തന്റെ കണ്ണുകൾ വിടർന്നു.
 
 
കഴുത്തിൽ കിടക്കുന്ന താലിയും അവളുടെ നെറുകയിലെ സിന്ദൂരവും ഇതുവരെ ഇല്ലാതിരുന്ന ഒരു കൗതുകം ദത്തന്റെ മുഖത്ത് തെളിഞ്ഞു.
 
 
ഭദ്രയോടും ശിലുവിനോടും എന്തോ കാര്യമായ സംസാരത്തിലാണ് വർണ . ധ്രുവി അവനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും ദത്തന് അതിൽ ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല. അവന്റെ കണ്ണുകൾ ഇടക്കിടക്ക് വർണക്ക് നേരെ വന്നു കൊണ്ടിരുന്നു.
 
 
"ഡാ നിന്നോടാ ഞാൻ ഈ ചോദിക്കുന്നേ.." ധ്രുവി തോളിൽ തട്ടി വിളിച്ചപ്പോഴാണ് ദത്തൻ സ്വബോധത്തിലേക്ക് വന്നത്.
 
 
" എ..എന്താ ... നീ ചോദിച്ചേ "
 
 
" നീ എത് ലോകത്താ ദേവാ "
 
" അത് ..അത് പിന്നെ ഞാൻ ഓഫീസിലെ എന്തോ കാര്യം ആലോചിച്ചതാ "
 
 
"മ്മ്... ഈവനിങ്ങ് എന്താ പരിപാടി എന്നാ ചോദിച്ചേ "
 
"എയ് പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ലാ "
 
" എന്നാ വെകുന്നേരം നമ്മുക്കൊന്ന് കൂടിയാലോ ... നിങ്ങൾ മൂന്നുപേരും വീട്ടിലേക്ക് വരുമോ അതോ ഞാൻ ഇവിടേക്ക് വരണോ ..."
 
 
"അയ്യോ ചതിക്കല്ലേ പൊന്നേ.... ഇവിടേക്ക് വരല്ലേ . ഇവിടെ രണ്ട് കുട്ടി പിശാശുക്കൾ ഉണ്ട് . ഏതു സമയവും Cbi  കളിച്ച് നടന്നോളും. അത് പോരാതെ പുതിയ ഒരു ഇറക്കുമതി കൂടി ഉണ്ടല്ലോ വർണ . അവർ മൂന്നും കൂടി ചേർന്നാ പിന്നെ ഒരു രക്ഷയും ഇല്ല. ഉഡായിപ്പിന്റെ ഉസ്താതാ മൂന്നേണ്ണവും . നമ്മുടെ പ്ലാൻ എല്ലാം പൊളിച്ച് കയ്യിൽ തരും അതോണ്ട് ഞങ്ങൾ അവിടേക്ക് വരാം. നീ അപ്പോഴേക്കും സാധനങ്ങൾ സെറ്റാക്കി വക്ക് "ശ്രീ ധ്രുവിയേടായി പറഞ്ഞു.
 
 
"എഹ് ..അത്രക്കും ഡെയ്ഞ്ചർ ആണോ ..." ധ്രുവി സംശയത്തോടെ ചോദിച്ചു.
 
 
" കാര്യം എന്റെ അനിയത്തിമാരൊക്കെ ആണെങ്കിലും മൂന്നേണ്ണവും നല്ല പാരകളാ.... പിള്ളേരൊക്കെ ഒരുപാട് വളർന്നു പോയടാ. നീ ഇവിടുന്ന് പോവുമ്പോഴുള്ള ശിലുവും ഭദ്രയും ഒന്നും അല്ല ഇപ്പോ . പിന്നെ വർണയുടെ കാര്യം പറയണ്ടാ " ശ്രീ തലക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞതും ദത്തനും ധ്രുവിയും പാർത്ഥിയും ഒരുമിച്ചു ചിരിച്ചു.
 
 
" ധ്രുവി എന്നാ നമ്മുക്ക് ഇറങ്ങാം. ഉച്ചക്ക് മുൻപ് ലഷ്യയുടെ വീട്ടിൽ കൂടി ഒന്ന് പോവണം. എന്നാ ഞങ്ങൾ ഇറങ്ങാ " ചെറിയ മുത്തശിയും ധ്രുവിയും ഇറങ്ങാൻ നിന്നു.
 
 
" അപ്പോ വൈകീട്ടത്തെ കാര്യം മറക്കണ്ട . കുപ്പിയൊക്കെ റെഡിയാണ്" ധ്രുവി അവർ മൂന്നുപേർക്കും കേൾക്കാൻ പാകത്തിൽ പറഞ്ഞ് പുറത്തേക്ക് നടന്നു.
 
 
എല്ലാവരും അവരെ യാത്രയാക്കാൻ മുറ്റത്തേക്ക് ഇറങ്ങി. അതു കണ്ട് ഏറ്റവും പിന്നിലായി പോകുന്ന വർണയുടെ കൈ പിടിച്ച് വലിച്ച് ദത്തൻ വാതിലിന്റെ മറവിലേക്കായി നിന്നു.
 
 
" എ..എന്താ ദത്താ"
 
 
" ഞാൻ എന്റെ കൂട്ടീനെ ഒന്ന് കാണാൻ " ദത്തൻ അവളെ ചുമരിലേക്ക് ചേർത്ത് നിർത്തി അവളുടെ നെറുകയിൽ ആയി ഉമ്മ വച്ചു.
 
" ദത്താ അവർ അവിടെ അന്വോഷിക്കും. എന്നേ വിട്.."
 
 
"എന്നാ അവർ പോയി കഴിഞ്ഞ് വേഗം മുറിയിലേക്ക് വാ" അവളുടെ കവിളിൽ അമർത്തി ചുംബിച്ച ശേഷം ദത്തൻ പുറത്തേക്ക് നടന്നു.
 
 
"ഇവന് ഇതെന്താ പറ്റിയത് " വർണ ഒന്നും മനസിലാവാതെ അവനു പിന്നാലെ പുറത്തേക്ക് പോയി.
 
 
"മോള് മുത്തശ്ശിയുടെ കൂടെ വരുന്നോ അവിടത്തെ തറവാട്ടിലേക്ക് " ഇറങ്ങാൻ നേരം വർണയുടെ കൈ പിടിച്ച് മുത്തശ്ശി ചോദിച്ചു.
 
 
"ഇല്ല മുത്തശ്ശി. ഇവൾക്ക് പഠിക്കാൻ ഒക്കെ ഉണ്ട്. അത് കഴിഞ്ഞ് ഒഴിവു ദിവസം നോക്കി ഞാൻ ഇവളേയും കൂട്ടി വരാം." ദത്തൻ വേഗം വർണയുടെ മുന്നിൽ കയറി നിന്നു  കൊണ്ട് പറഞ്ഞു.
 
 
അത് കേട്ട് ഭദ്രയും ശിലുവും കിളി പോയ അവസ്ഥയിൽ നിൽക്കുകയാണ്. പഠിക്കുകയോ . അതും ഇവളോ എന്ന രീതിയിൽ അവർ രണ്ടു പേരും വർണയെ നോക്കി.
 
 
എല്ലാവരോടും യാത്ര പറഞ്ഞ് ധ്രുവിയും മുത്തശ്ശിയും കാറിൽ കയറി. എല്ലാവരെയും കൈ വീശി കാണിച്ച് അവരുടെ കാർ ഗേറ്റ് കടന്ന് പോയി.
 
 
അകത്തേക്ക് എല്ലാവരും വന്നതും ദത്തൻ കണ്ണു കൊണ്ട് റൂമിലേക്ക് വാ എന്ന് വർണയോട് ആക്ഷൻ കാണിച്ചു.
 
 
എല്ലാവരും അവരുടേതായ ജോലികൾ നോക്കാൻ തുടങ്ങി . ഇപ്പോ ഹാളിൽ ദത്തനും വർണയും ശിലുവും ഭദ്രയും മാത്രമേ ഉള്ളൂ.
 
 
ശീലവും ഭദ്രയും വർണയുടെ രണ്ടു കൈയ്യിലും പിടിച്ചാണ് നിൽപ്പ്.
 
 
"എടീ വാ. രാവിലത്തെ മാങ്ങ പറിക്കണ്ടേ " ശിലു പറഞ്ഞതും ദത്തന്റെ മുഖം കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ആയി.
 
 
" മാങ്ങയൊക്കെ പിന്നെ പറിക്കാം. നീ ഒന്നിങ്ങ് വന്നേ" ദത്തൻ വർണയുടെ കൈയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
 
 
"പിന്നെ .. അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാ മതി. വർണ ഇപ്പോ ഞങ്ങളുടെ കൂടെയാ വരുന്നേ മാങ്ങ പൊട്ടിക്കാൻ ... "
 
 
" അതൊന്നും ശരിയാവില്ല. ദേവുട്ട്യേ വാ.." ദത്തൻ അവളുടെ കൈ പിടിച്ച് വലിച്ചു.
 
 
"ഇല്ല വരില്ല. എട്ടന് ഇപ്പോ എന്തിനാ ഇവളെ വിളിക്കുന്നേ. അതും ഇത്ര അത്യവശ്യം  ആയി ... "
 
 
"അത്.. അത് പിന്നെ ..എന്റെ ഒരു ഷർട്ട് കാണാനില്ല. അത് തെരെഞ്ഞ് എടുക്കണം. "
 
 
" എട്ടൻ ഇപ്പോ അത്യവശ്യമായി ഷർട്ട് ഇട്ട് എവിടേക്കും പോവണ്ട ആവശ്യം ഇല്ലാലോ. മാങ്ങയൊക്കെ പൊട്ടിച്ച് വന്നിട്ട് ഞങ്ങൾ മൂന്നുപേരും കൂടി റൂമിൽ വന്ന് തെരെഞ്ഞ് എടുത്ത് തരാം "
 
" എയ്..അത് ശരിയാവില്ല " അത് കേട്ടതും ദത്തൻ ചാടി കയറി പറഞ്ഞു.
 
 
"അതെന്താ ശരിയാവാത്തെ " ശിലുവും ഭദ്രയും ഒരേ സ്വരത്തിൽ തന്നെ ചോദിച്ചു.
 
 
" അതൊക്കെയുണ്ട്. നീ വാ.." ദത്തൻ അവളെ കൊണ്ടുപോകാൻ നോക്കിയതും ശിലു വർണയുടെ കൈയ്യിലെ ദത്തൻ്റെ പിടി അഴിക്കുകയും അവളേയും പിടിച്ച് വലിച്ച് രണ്ടും കൂടേ മാവിൻ ചോട്ടിലേക്ക് ഓടുകയും ചെയ്തു കഴിഞ്ഞിരുന്നു.
 
അവർ പോകുന്നത് നോക്കി എന്തോ പോയ അണ്ണാനെ പോലെ ദത്തൻ കുറച്ച് നേരം അവരെ നോക്കി നിന്നു. ശേഷം അവർക്ക് പിന്നാലെ ഉമ്മറത്തേക്ക് വന്ന് സ്റ്റേപ്പിലായി ഇരുന്നു.
 
 
വർണയും ഭദ്രയും ശിലവും പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് മാങ്ങ പറിക്കാൻ പറ്റുന്നില്ല.
 
 
"വല്ല വടി എങ്ങാനും കിട്ടിയെങ്കിൽ ഞാൻ പുഷ്പം പോലെ മാങ്ങ പറിച്ചേനേ. പക്ഷേ ഒരു കമ്പ് പോലും ഇവിടെ കാണാനില്ല " വർണ ഇടുപ്പിൽ കൈ കുത്തി നിന്ന് പറഞ്ഞു.
 
 
"അയ്യോ എന്നേ കൊണ്ട് വയ്യേ " മൂന്നു പേരും തോൽവി സമ്മതിച്ച് കൽബെഞ്ചിലായി ഇരുന്നു.
 
കുറേ നേരം കല്ലൊക്കെ എറിഞ്ഞു നോക്കി എങ്കിലും മാങ്ങയൊഴിച്ച് ബാക്കി ഇലയും പൂവും കായും എല്ലാം താഴെ വീണിരുന്നു.
 
 
"ഇനി ഒരേ ഒരു വഴിയേ ഉള്ളൂ " അത് പറഞ്ഞ് ഭദ്ര കൽബെഞ്ചിൽ നിന്നും എണീറ്റ് നേരെ ദത്തന്റെ അരികിലേക്ക് വന്നു.
 
 
ഭദ്രയുടെ വരവിന്റെ കാര്യം മനസിലായ ദത്തൻ അവളെ മൈന്റ് ചെയ്യാതെ കാര്യമായി ഫോണിൽ ഓരോന്ന് നോക്കി കൊണ്ടിരുന്നു.
 
 
"എട്ടാ "
 
"മ്മ്..." ദത്തൻ ഫോണിൽ നോക്കി ഒന്ന് മൂളി
 
 
" ദേവേട്ടാ " അവൾ അവന്റെ കൈയ്യിൽ കുലുക്കി വിളിച്ചു.
 
 
"എന്താ ..."
 
 
" ആ മാങ്ങ ഒന്ന് പറച്ച് താ എട്ടാ" ...
 
 
"ഇല്ലാ . ഞാൻ കുറച്ച് തിരക്കില്ലാ "
 
 
"പ്ലീസ് എട്ടാ . ഒരു 5 മിനിറ്റ് കാര്യമല്ലേ ഉള്ളൂ.. "
 
 
" ഞാൻ ഓഫീസിലെ ഒരു ഇംപോട്ടന്റ് വർക്ക് നോക്കാ . നീ പിന്നെ വാ ... "
 
 
" എട്ടാ "
 
" കുറച്ച് കഴിയട്ടെ ഞാൻ വരാം "
 
" വേഗം മാങ്ങ പറിച്ച് തന്നാ. വേഗം വർണയെ വിട്ടാക്കും. അല്ലെങ്കിൽ ഞാൻ ഇനി മുകളിലെ റൂമിൽ പോയി പാർത്ഥിയേട്ടനെയോ, ശ്രീയേട്ടനെയോ വിളിച്ച് കൊണ്ട് വന്ന് മാങ്ങ പറിച്ച്, അത് കഴിച്ച് അപ്പോഴേക്കും സമയം ഒരുപാടങ്ങ് പോവും അല്ലേ എട്ടാ . സമയത്തിനൊക്കെ ഇപ്പോ എന്താ വില " 
 
 
ഭദ്ര കൈ കെട്ടി നിന്ന് അകലേക്ക് നോക്കി പറഞ്ഞതും ദത്തൻ വേഗം ഇരുന്നിടത്തു നിന്നും എണീറ്റു.
 
 
"എട്ടൻ വെറുതെ മോളേ പറ്റിക്കാൻ വേണ്ടി പറഞ്ഞതല്ല തിരക്കാണ് എന്നോക്കെ . എന്റെ ഭദ്ര കുട്ടി ഇത്രയും കാര്യമായി പറഞ്ഞിട്ട് എട്ടൻ കേൾക്കാതിരിക്കോ . മോള് വന്നേ" ദത്തൻ അവളുടെ കവിളിൽ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു.
 
 
ശേഷം അവളേയും കൂട്ടി മാവിൻ ചോട്ടിലെക്ക് നടന്നു.
 
 
"മാവിന്റെ ചുവട്ടിൽ നിന്നും മാറിക്കോ. അല്ലെങ്കിൽ മണ്ടയിൽ കല്ല് വന്ന് വീഴും " ദത്തൻ താഴെ നിന്നും ഒരു കല്ല് എടുത്ത് ഉന്നം നോക്കി. ശേഷം മാങ്ങ നോക്കി എറിഞ്ഞു.
 
ആദ്യത്തെ ഏറിൽ തന്നെ ഒരുമിച്ച് നിൽക്കുന്ന രണ്ട് മാങ്ങ താഴേ വീണു.
 
 
"ഹായ് .. കിട്ടിയെ .." ശിലു ഓടി ചെന്ന് മാങ്ങ എടുത്തു. 
 
"വർണേ, ഭദ്രേ വാ..." ശിലു വിളിച്ചു.
 
 
"വേണ്ടാ. വർണ ഇവിടെ എട്ടന്റെ ഒപ്പം ഇരുന്നോ. ഇത് റെഡിയാക്കീട്ട് ഞങ്ങൾ വിളിക്കാം. അപ്പോ വന്നാ മതി. പാവം എന്റെ എട്ടൻ കുറേ നേരം ആയില്ലേ നോക്കി വെള്ളമിറക്കുന്നു. " ദത്തനെ ഒന്ന് ആക്കി പറഞ്ഞു കൊണ്ട് ശിലുവിനേയും കൂട്ടി അവൾ അകത്തേക്ക് പോയി.
 
 
" അവൾ എന്താ പറഞ്ഞേ എനിക്ക് മനസിലായില്ല "
 
 
" ഇങ്ങോട്ട് ഇരിക്ക് കൊച്ചേ " ദത്തൻ വർണയെ പിടിച്ച് കൽബെഞ്ചിലേക്ക് ഇരുത്തി.
 
 
"നിന്റെ തല എവിടേയെങ്കിലും ഇടിച്ചോ ദത്താ..നിനക്ക് എന്താ പറ്റിയത് "ദത്തൻ ഒന്നും മിണ്ടാതെ അവളുടെ മടിയിലേക്ക് തല വച്ച് കിടന്നു.
 
 
"കുഞ്ഞേ .. "
 
" മമ്..എന്താ ദത്താ"
 
"എന്തിനാ നീ കുങ്കുമം തൊട്ടത്.."
 
"അത്.. അത് ഞാൻ അമ്മയെ കാണിക്കാൻ വേണ്ടി .. "
 
" ആണോ .. ശരിക്കും.."
 
 
"അ..അതെ .."
 
" ആണോ ..." ദത്തൻ അവളുടെ വയറിലേക്ക് മുഖം ചേർത്തു ചോദിച്ചു.
 
 
" ദത്താ വേണ്ട.. ആ...ആരെങ്കിലും കാണും ... "
 
 
" എന്നാ ഞാൻ ചോദിച്ചതിന് ഉത്തരം പറ .." അത് ചോദിക്കുന്നതിനൊപ്പം ദത്തന്റെ കൈ അവളുടെ ടോപ്പിന്റെ ഇടയിലൂടെ ഉള്ളിലേക്ക് കയറിയിരുന്നു.
 
 
"ദ ... ദത്താ എണീക്ക്.. ദേ .. പാർ. പാർത്ഥിയേട്ടൻ വരുന്നു. " വർണ എങ്ങനെയോ പറഞ്ഞൊപ്പിച്ചതും ദത്തൻ അവളുടെ മടിയിൽ നിന്നും എണീറ്റ് ഇരുന്നു.
 
 
പാർത്ഥി ഫോണിൽ നോക്കിയാണ്‌ പുറത്തേക്ക് ഇറങ്ങി വരുന്നത്. മുഖത്ത് ഒരു ചിരിയും ഉണ്ട്. ആരോടോ ചാറ്റിങ് ആണ് . അതുകൊണ്ട് തന്നെ മാവിൻ ചുവട്ടിൽ ഇരിക്കുന്ന വർണയേയും ദത്തനേയും അവൻ കണ്ടില്ല.
 
അവൻ ഫോണിൽ നോക്കി ചിരിച്ച് കൽബെഞ്ചിൽ ഇരിക്കാനായി വന്നതും വർണയും ദത്തനും വേഗം എണീറ്റ് മാറി.
 
 
ഇതൊന്നും അറിയാത്ത പാർത്ഥി ബെഞ്ചിൽ ഇരുന്ന് ഫോണിൽ നല്ല ചാറ്റിങ്ങിൽ ആണ്. മുന്നിൽ ആരോ നിൽക്കുന്ന പോലെ തോന്നിയതും പാർത്ഥി ഫോണിൽ നിന്നും തല ഉയർത്തി നോക്കി.
 
മുന്നിൽ തന്നേ നോക്കി കൈ കെട്ടി നിൽക്കുന്ന വർണ . അവളുടെ തോളിൽ കൈ ഇട്ട് നിൽക്കുന്ന ദത്തൻ . അത് കണ്ടതും പാർത്ഥി ഇരുന്നിടത്തു നിന്നും ചാടി എണീറ്റു.
 
"എ..എന്താ " അവൻ പതർച്ചയോടെ ചോദിച്ചു.
 
 
"ഞങ്ങൾക്കും അത് തന്നെയാ ചോദിക്കാനുള്ളത്. എന്താന്ന് ... "വർണ
 
 
" ഞാൻ ഒരു മേർഡർ കേസ് നോക്കായിരുന്നു. "
 
" അതിന് എന്തിനാ ഇങ്ങനെ ഇരുന്ന് ചിരിച്ചിരുന്നത് "
 
" അത് ..അത് ഞാൻ വേറെ എന്തോ ആലോചിച്ച് .. "
 
"മ്മ്..ഇതൊന്നും അത്ര ശരിയായിട്ട് എനിക്ക് തോന്നുന്നില്ല. "
 
"അതെന്താ അങ്ങനെ പറഞ്ഞേ "
 
 
"പരിസര ബോധമില്ലാതെ ഫോണിൽ നോക്കി ചിരിച്ച് വന്നിരിക്കുമ്പോൾ ഇവിടെ ആരെങ്കിലും ഇരിക്കുന്നുണ്ടോ എന്ന് കൂടി നോക്കണ്ടേ എട്ടാ . ഞങ്ങൾ എണീറ്റ് മറിയില്ലെങ്കിൽ എട്ടൻ ഇപ്പോ ദത്തന്റെ മടിയിൽ കയറി ഇരുന്നേനേ "
 
" അത് ..അത് ഞാൻ പിന്നെ ..അത് .. സോ. സോറി ഞാൻ ശ്രദ്ധിച്ചില്ല "
 
 
"മ്മ്..." വർണ ഒന്ന് അമർത്തി മൂളി അകത്തേക്ക് നടന്നു. ഒപ്പം ദത്തനും .
 
 
" ദത്താ.. ഞാൻ അവരെ ഒന്ന് നോക്കിട്ട് വരാം " വർണ അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞതും ദത്തൻ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് പൊക്കിയെടുത്തു.
 
" അങ്ങനെ നീ എവിടേക്കും പോവുന്നില്ല " അത് പറഞ്ഞ് വർണയേയും എടുത്ത് അവൻ മുകളിലേക്ക് നടന്നു.
 
 
" ദത്താ എന്നേ താഴേ ഇറക്ക്. ആരെങ്കിലും കാണും " വർണ അവന്റെ കെയ്യിൽ കിടന്ന് കുതറി എങ്കിലും ദത്തൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് റൂമിലേക്ക് നടന്നു.
 
ബെഡിൽ വർണയെ ഇരുത്തി ദത്തൻ ചെന്ന് ഡോർ ലോക്ക് ചെയ്ത് അവളുടെ അരികിലേക്ക് വന്നു.
 
അവൻ ബെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്ന് വർണയെ മടിയിൽ കയറ്റി ഇരുത്തി തനിക്ക് നേരെ തിരിച്ച് ഇരുത്തി.
 
 
"കുഞ്ഞേ .." അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് ദത്തൻ വിളിച്ചു.
 
"മ്മ് " ദത്തന്റെ നോട്ടം താങ്ങാനാവാതെ വർണ തല കുനിച്ചു.
 
 
ദത്തൻ ചൂണ്ടു വിരൽ കൊണ്ട് അവളുടെ മുഖം ഉയർത്തി. അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ അവളെ നോക്കി ഇരുന്നു.
 
 
" എ..എന്താ .. ദ.. ദത്താ ഇങ്ങനെ നോക്കണെ "
 
 
" ഐ ലവ് യു പൊന്നേ...." ദത്തൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.
 
 
"ഈ ദത്തന് ഇതെന്താ പറ്റിയേ " വർണ ചിരിച്ച് കൊണ്ട് അവന്റെ തോളിലൂടെ വട്ടം പിടിച്ചു.
 
 
"നിന്നെ ഇങ്ങനെ കാണുമ്പോൾ എനിക്ക് എത്ര സന്തോഷം ഉണ്ടെന്നോ. ഞാൻ കെട്ടിയ എന്റെ താലിയും നെറുകയിലെ ഈ സിന്ദൂരം ... ദത്തൻ വീണ്ടും അവളുടെ ചുണ്ടിൽ അമർത്തി മുത്തി.
 
 
"നിനക്ക് ഇത് ഇഷ്ടമാണോ ദത്താ..എന്നിട്ട് എന്താ എന്നോട് പറയാതിരുന്നത്.."
 
 
" ചില കാര്യങ്ങൾ പറഞ്ഞു ചെയ്യുന്നതിൽ അല്ലാ . പറയാതെ ചെയ്യുമ്പോഴാ സന്തോഷം. എനിക്കും അറിയാ നീ അമ്മക്ക് വേണ്ടിയല്ലാ ഈ സിന്ദൂരം തൊട്ടിരിക്കുന്നത് എന്നും . നിനക്കും ഇത് ഇഷ്ടമല്ലേ വർണാ .." ദത്തൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.
 
 
" ഇഷ്ടമാ ദത്താ. എന്നും കുളി കഴിഞ്ഞ് കണ്ണാടിക്ക് മുന്നിൽ വന്നു നിൽക്കുമ്പോൾ എനിക്ക് സിന്ദൂരം തൊടാൻ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ നീ ഇന്നേ വരെ എന്നോട്ട് സിന്ദൂരം തൊടാൻ പറഞ്ഞില്ലല്ലോ . അതോണ്ട് ഞാൻ കരുതി നിനക്ക് ഇതൊന്നും താൽപര്യം ഇല്ലാ എന്ന് " 
 
അത് കേട്ട് ദത്തൻ അവളെ തന്റെ നെഞ്ചിൽ നിന്നും ഉയർത്തി തനിക്ക് നേരെ നിർത്തി. ശേഷം അവളുടെ സിന്ദൂരം തൊട്ട ഭാഗത്ത് അമർത്തി മുത്തി.
 
 
"ദേ.." വർണ ദത്തന്റെ ചുണ്ടിലെ സിന്ദൂരം തുടക്കാനായി കൈ ഉയർത്തിയതും ദത്തൻ അത് തടഞ്ഞു. അവൻ പതിയെ അവളുടെ പിൻ കഴുത്തിൽ വലതു കൈ ചേർത്ത് അവളുടെ മുഖം തന്നിലേക്ക് അടുപ്പിച്ചു.
 
 
പതിയെ അവളുടെ മേൽ ചുണ്ടിനെ കടിച്ച് നുണഞ്ഞു. അവളുടെ കീഴ്ച്ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുകർന്നു. അതിനൊപ്പം അവൻ അവളെ ബെഡിലേക്ക് മറിച്ചിട്ടു. 
 
അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കാതെ തന്നെ ദത്തൻ അവളുടെ മുകളിലായി ഇരു കൈകളും കുത്തി നിന്നു
 
ദത്തന്റെ ശരീരം തന്നിലേക്ക് അമർന്നതും വർണ ഒന്ന് ഉയർന്നു പൊങ്ങി. അവസാനം ശ്വാസം കിട്ടാതെ ആയതും ദത്തൻ അവളുടെ അധരങ്ങളെ മോചിപ്പിച്ചു.
 
ശേഷം അതിലും ശക്തിയായി വീണ്ടും അവളുടെ അധരങ്ങളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു. കീഴ്ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുണഞ്ഞ് ദത്തന്റെ നാവ് അവളുടേതുമായി കെട്ട് പിണഞ്ഞു. ഉമിനീരുകൾ പരസ്പരം കലർന്നു.
 
 
അവളെ ഗാഢമായി ചുംബിക്കുന്നതിന് ഒപ്പം തന്നെ ദത്തന്റെ കൈ അവളുടെ ശരീരമാകെ അലഞ്ഞു നടന്നു.
 
അവളുടെ ടോപ്പ് അല്പം ഉയർത്തി അണിവയറിലൂടെ ഒന്ന് തഴുകിയതും വർണ ഒന്ന് പുളഞ്ഞു. ദത്തന്റെ വിരലുകൾ അവളുടെ ഇടുപ്പിലൂടെയും വയറിലൂടെയും എന്തിനോ അലഞ്ഞ് നടന്നു
 
അവസാനം അവന്റെ വിരലുകൾ ചെന്ന് നിന്നത് അവളുടെ പൊക്കിൾ ചുഴിയിലാണ്. വർണ ഒന്ന് എങ്ങിയതും ദത്തൻ അവളിൽ നിന്നും ഉയർന്നു അവളെ തൊട്ടു തൊട്ടില്ലാ എന്ന രീതിയിൽ അവളുടെ മേൽ കൈ കുത്തി നിന്നു.
 
 
അവളെ ഗാഢമായി ചുംബിക്കുന്നതിന് ഒപ്പം തന്നെ ദത്തന്റെ കൈ അവളുടെ ശരീരമാകെ അലഞ്ഞു നടന്നു.
 
അവളുടെ ടോപ്പ് അല്പം ഉയർത്തി അണിവയറിലൂടെ ഒന്ന് തഴുകിയതും വർണ ഒന്ന് പുളഞ്ഞു. ദത്തന്റെ വിരലുകൾ അവളുടെ ഇടുപ്പിലൂടെയും വയറിലൂടെയും എന്തിനോ അലഞ്ഞ് നടന്നു
 
അവസാനം അവന്റെ വിരലുകൾ ചെന്ന് നിന്നത് അവളുടെ പൊക്കിൾ ചുഴിയിലാണ്. വർണ ഒന്ന് എങ്ങിയതും ദത്തൻ അവളിൽ നിന്നും ഉയർന്നു അവളെ തൊട്ടു തൊട്ടില്ലാ എന്ന രീതിയിൽ അവളുടെ മേൽ കൈ കുത്തി നിന്നു.
 
 
"സോറി .. ചില സമയങ്ങളിൽ ഇപ്പോ ഇങ്ങനെയാ . മനസോന്നും പിടിച്ചിടത്തു നിൽക്കുന്നില്ല. കാര്യങ്ങൾ ഒക്കെ കൈ വിട്ട് പോവാ " ദത്തൻ അവന്റെ പതിവ് കള്ള ചിരിയിൽ പറഞ്ഞതും വർണ ഒന്ന് ഉയർന്ന് അവന്റെ കഴുത്തിലായി അമർത്തി കടിച്ചു.
 
 
"എടീ .. എടീ ... നീ എന്നേ വഴി തെറ്റിച്ചേ അടങ്ങു. വെറുതെ എന്റെ ഉള്ളിലെ മറ്റേ ദേവനെ പുറത്തെടുക്കല്ലേ "
 
" ദേവനോ ഏത് ദേവൻ " അവൾ സംശയത്തോടെ ചോദിച്ചു.
 
" കാമദേവൻ " അവൻ അല്പം കുനിഞ്ഞ് അവളുടെ കാതിലായി പറഞ്ഞതും വർണയുടെ മുഖം ആകെ വെട്ടി വിയർത്തു.
 
 
" ഇതെന്താ ഇത് .... ആകെ വിയത്തല്ലോ. ഈ കണക്കിന് എന്റെ കുട്ടി ഒരുപാട് വിയർക്കും " വർണ അവന്റെ നോട്ടവും സംസാരവും താങ്ങാനാവാതെ കണ്ണുകൾ ഇറുക്കി അടച്ചു.
 
അത് കണ്ട് ദത്തൻ ഒരു പുഞ്ചിരിയോടെ അവളുടെ സീമന്തരേഖയിൽ ചൂണ്ടുവിരൽ കൊണ്ട് തൊട്ടു ശേഷം പതിയെ അവളുടെ മൂക്കിനെ തഴുകി ചുണ്ടിൽ വന്നു നിന്നു.
 
അവളുടെ ഇരു ചുണ്ടുകളിലൂടെയും വിരൽ ഉരസി അവന്റെ കൈകൾ അവളുടെ കഴുത്തിലേക്ക് ഇറങ്ങി.
 
പേടിച്ച് അവൾ ഉമിനീര് ഇറക്കിയതും ദത്തന്റെ വിരൽ അതിനനുസരിച്ച് താഴേക്ക് നീങ്ങി. അവന്റെ വിരലിന്റെ സ്പർശനം വർണയിൽ മറ്റു വികാരങ്ങൾ ഉണർത്തിയിരുന്നു.
 
ദത്തന്റെ കൈകൾ അവളുടെ ഇടനെഞ്ചിൽ വന്നു നിന്നു.
 
"എനിക്ക് വേണ്ടിയല്ലേ ഈ കുഞ്ഞു ഹൃദയം ഇങ്ങനെ ഹൈ സ്പീഡിൽ മിടിക്കുന്നത്. നമ്മുക്ക് ഇത്ര സ്പീഡ് വേണ്ടാ. നിന്റെ ദത്തൻ അല്ലേ. അപ്പോ ഞാൻ അടുത്ത് വരുമ്പോൾ എന്തിനാ ഈ പേടി" ദത്തൻ അവളുടെ നെഞ്ചിൽ കൈ വച്ച് പറഞ്ഞതും അവളുടെ ഹൃദയമിടിപ്പ് താനെ കുറഞ്ഞു.
 
 
"ആഹ് ഇത്ര മതി" ദത്തന്റെ ശബ്ദം കേട്ട് അവൾ പതിയെ കണ്ണു തുറന്നു.
 
 
"ഇനി കുറച്ച് കാലം കൂടി. അത് കഴിഞ്ഞാ എന്റെ പെണ്ണിനെ ഞാൻ എല്ലാ അർത്ഥത്തിലും എന്റെ സ്വന്തമാക്കും. ഈ ഇടനെഞ്ചിന്റെ താളം കേട്ട് നിന്റെ മാറിൽ തല വച്ച് വേണം എനിക്ക് ഉറങ്ങാൻ . നിന്റെ ശരീരത്തിന്റെ ഗന്ധം എന്നിൽ ആകെ പടർത്തണം എനിക്ക് . നിന്റെ ഓരോ അണുവിലും എന്റെ ചുംബ... "ദത്തൻ പറഞ്ഞു മുഴുവനാക്കും മുൻപേ അവന്റെ വാ പൊത്തി പിടിച്ചു.
 
 
"വേണ്ടാ.. വേണ്ട ദത്താ പറയണ്ടാ. . . .എനിക്ക് എന്തോ പോലെ തോന്നാ." കിതച്ചു കൊണ്ട് വർണ പറഞ്ഞതും ദത്തന് ശരിക്കും ചിരി വന്നു.
 
 
"തിയറി ക്ലാസ് കേൾക്കുമ്പോൾ തന്നെ ഇങ്ങനെ . അപ്പോ പ്രക്ടിക്കലിനു എന്റെ കുട്ടി എന്ത് ചെയ്യും..." ദത്തൻ കള്ള ചിരിയോടെ പറഞ്ഞു.
 
 
"എന്റെ മേൽ നിന്നും മാറടാ വഷളാ . എന്തോക്കെയാ ഈ പറയുന്നേ. ശ്ശേ.. പറയുന്ന നിന്നക്ക് നാണം ഇല്ലെങ്കിലും കേൾക്കുന്ന എനിക്ക് കുറച്ച് നാണം ഉണ്ട് "
 
 
" നാണമൊക്കെ ചേട്ടൻ മാറ്റി തരാംന്നേ " ദത്തൻ മീശ പിരിച്ചു കൊണ്ട് പറഞ്ഞതും വർണ ആകെ പതറി പോയി.
 
 
" മാറിക്കേ..എന്റെ മേൽ കയറി കടന്ന് എന്നേ ഭീഷണിപ്പെടുത്തുന്നോ " വർണ ദത്തനെ തന്റെ മേൽ നിന്നും തള്ളി മാറ്റാൻ ശ്രമിച്ചു.
 
 
" ഇല്ലാ ..എന്റെയാ ..എന്റെ മാത്രമാ. ഞാൻ വേറെ ആർക്കും കൊടുക്കില്ലാ " ദത്തൻ അവളെ ഇറുക്കി പുണർന്ന് അവളുടെ കഴുത്തിൽ മുഖം ചേർത്ത് കിടന്നു.
 
 
വർണ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ച് കിടന്നു. പതിയെ അവന്റെ മുടിയിഴയിലൂടെ തലോടി കൊണ്ട് കിടന്നു. 
 
 
" ദത്താ" കുറച്ച് കഴിഞ്ഞതും വർണ വിളിച്ചു.
 
 
"എന്താടാ "
 
" ഞാൻ താഴേക്ക് പൊയ്ക്കോട്ടെ. അവർ എന്നേ അന്വേഷിക്കും. എന്നെ കുറേ നേരം നോക്കിയിട്ട് കണ്ടില്ലെങ്കിൽ ആ മാങ്ങ മൊത്തം അവർ ഒറ്റക്ക് കഴിക്കും "
 
 
വർണ അത് പറഞ്ഞതും ദത്തൻ തല ഉയർത്തി അവളെ നോക്കി. അവളുടെ മുഖത്തും കഴുത്തിലും ആയി പടർന്നു കിടക്കുന്ന കുങ്കുമം അവൻ വലതു കൈ കൊണ്ട് തുടച്ച് നീങ്ങി.
 
 
" എന്നാ ഞാൻ താഴേക്ക് പോവാ " വർണ എണീക്കാൻ നിന്നതും ദത്തൻ അത് തടഞ്ഞ് അവളെ ബെഡിലേക്ക് തന്നെ കിടത്തി.
 
 
"One minute ഒരു കാര്യം കൂടി " ദത്തൻ കള്ള ചിരിയോടെ പറഞ്ഞപ്പോൾ തന്നെ വർണക്ക് അപകടം മണത്തു.
 
 
ദത്തന്റെ കൈ അവളുടെ മേൽ തഴുകി അവളുടെ ഇടുപ്പിൽ വന്ന് നിന്നു. അവൻ ടോപ്പ് പതിയെ ഉയർത്താൻ നിന്നതും വർണ ബെഡിൽ നിന്നും ചാടി എണീറ്റു.
 
 
"എടീ പ്ലീസ് ഒറ്റ തവണ "
 
" പറ്റില്ല ദത്താ പറ്റില്ല..."
 
"എന്താടീ..പ്ലീസ് ... " 
 
" ഒരു പ്ലീസും ഇല്ല. "
 
" എന്നാ നീ ഇന്ന് ഈ മുറി വിട്ട് പുറത്ത് പോവില്ലാ " ദത്തൻ അത് പറഞ്ഞ് അവളെ ബെഡിലേക്ക് മറിച്ചിട്ട് അവളുടെ മേൽ കയറി കിടന്നു.
 
 
" ദത്താ...''
 
" ദത്താ.."
 
വർണ പല തവണ അവനെ വിളിച്ചെങ്കിലും അവളുടെ കഴുത്തിൽ മുഖം ചേർത്ത് കിടന്നത് അല്ലാതെ അവൻ ഒന്നും മിണ്ടിയില്ല.
 
 
അത് കണ്ട് വർണ പതിയെ അവന്റെ കൈ എടുത്ത് അവളുടെ വയറിനു മേൽ വച്ചു.
 
 
"വേണ്ടാ " ദത്തൻ അവളുടെ മേൽ നിന്നും കൈ മാറ്റി.
 
 
"വേണ്ടെങ്കിൽ വേണ്ടാ. എന്റെ മേൽ നിന്നും എണീറ്റ് മാറ്. എനിക്ക് പോവണം" വർണ അത് പറഞ്ഞതും ദത്തൻ പതിയെ അവളുടെ മേൽ നിന്നും എണീറ്റു.
 
വർണ ബെഡിൽ നിന്നും എണീക്കുന്നതിനു മുന്നേ ദത്തൻ അവളുടെ ടോപ്പ് ഉയർത്തി അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി.
 
അവൻ അവളുടെ അണിവയറിൽ അമർത്തി ചുഠബിച്ച് അവളിൽ നിന്നും എണീറ്റ് മാറി. വർണ ഒന്നും മിണ്ടാതെ ബെഡിൽ നിന്നും താഴേ ഇറങ്ങി.
 
ഡോറിന്റെ അരികിൽ എത്തിയതും വർണ അതേ പോലെ തിരികെ വന്നു. അവൾ അവന്റെ നെറ്റിയിലും കവിളിലും ആയി പടർന്ന സിന്ദൂരം തുടച്ച് അലങ്കോലമായ അവന്റെ മുടി ഒതുക്കി വച്ചു.
 
 
ശേഷം അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. കുറച്ച് നേരം അവർ പരസ്പരം അകന്ന് മാറാതെ അങ്ങനെ തന്നെ നിന്നു.
 
 
" ദത്താ ഞാൻ പോവാ ട്ടോ " അവനോട് പറഞ്ഞ് വർണ താഴേക്ക് പോയി.
 
***
 
വർണ താഴേ അടുക്കളയിൽ വന്നപ്പോൾ കറിക്ക് അരിയുന്ന ശിലുവിനേയും തേങ്ങ ചിരവുന്ന ഭദ്രയേയും ആണ് കാണുന്നത്.
 
 
"വർണ മോളേ .." വർണയെ കണ്ടതും അവർ രണ്ട് പേരും ഒരേ താളത്തിൽ ദയനീയമായി വിളിച്ചു.
 
(തുടരും)
 
പ്രണയിനി.
 
 
 

എൻ കാതലെ....♡ - 54

എൻ കാതലെ....♡ - 54

4.8
10336

Part-54 ഡോറിന്റെ അരികിൽ എത്തിയതും വർണ അതേ പോലെ തിരികെ വന്നു. അവൾ അവന്റെ നെറ്റിയിലും കവിളിലും ആയി പടർന്ന സിന്ദൂരം തുടച്ച് അലങ്കോലമായ അവന്റെ മുടി ഒതുക്കി വച്ചു. ശേഷം അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. കുറച്ച് നേരം അവർ പരസ്പരം അകന്ന് മാറാതെ അങ്ങനെ തന്നെ നിന്നു. " ദത്താ ഞാൻ പോവാ ട്ടോ " അവനോട് പറഞ്ഞ് വർണ താഴേക്ക് പോയി. *** വർണ താഴേ അടുക്കളയിൽ വന്നപ്പോൾ കറിക്ക് അരിയുന്ന ശിലുവിനേയും തേങ്ങ ചിരവുന്ന ഭദ്രയേയും ആണ് കാണുന്നത്. "വർണ മോളേ .." വർണയെ കണ്ടതും അവർ രണ്ട് പേരും ഒരേ താളത്തിൽ ദയനീയമായി വിളിച്ചു. " ഇതെന്താ രണ്ടു പേർക്കും പതിവില്ലാത്ത ശീലങ്ങൾ ഒക്കെ " വർണ