Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു

"നിരഞ്ജൻറെ സ്വന്തം പാറു"
A story by ഫ്ലോറൻസ് ഫ്ലോയോ
 
Promo Chapter
 
എൻറെ ആദ്യ സംരംഭമായ "വൈകേന്ദ്രം" രണ്ടു കൈയും നീട്ടി സ്വീകരിച്ച എല്ലാവർക്കും ഞാൻ ആദ്യമേ നന്ദി രേഖപ്പെടുത്തുന്നു. 
 
ഈ കഥയുടെ അവസാനത്തെ പാർട്ടിൽ പറഞ്ഞ പോലെ ഞാൻ എൻറെ അടുത്ത സംരംഭവുമായി നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. അതിൽ പറഞ്ഞ പോലെ വേഗം വരാൻ സാധിച്ചില്ല എന്നാലും മനസ്സിൽ ഈ കഥ ഏകദേശം രൂപപ്പെട്ടിട്ടുണ്ട്. നിങ്ങൾ എല്ലാവരും വൈകേന്ദ്രത്തിന് തന്ന സപ്പോർട്ട് ഇതിനും തരുമെന്ന പ്രതീക്ഷയോടെ തുടങ്ങുകയാണ്. എന്നിൽ നിങ്ങൾ അർപ്പിച്ച വിശ്വാസം ഒട്ടും കളയാതെ അതിൽ മങ്ങലേൽക്കാതെ നോക്കാൻ ഞാൻ ശ്രമിക്കാം.
 
പിന്നെ ഒന്നു കൂടി പറയാനുണ്ട്. വൈകേന്ദ്രം എല്ലാ ദിവസവും മുടങ്ങാതെ അപ്‌ലോഡ് ചെയ്യാൻ ഒരു വിധം എനിക്ക് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ സിറ്റുവേഷൻ ആകെ മാറി. Daily ഓഫീസിൽ പോകണം. അതുകൊണ്ട് കുറച്ച് അഡ്ജസ്റ്റ് മെൻറ് ഒക്കെ എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നു. 
 
എന്നും ഒരു ചാപ്റ്റർ തരാൻ ആഗ്രഹമുണ്ട്. സാധിക്കുമോ എന്ന് അറിയില്ല. ശ്രമിക്കാം എന്ന് പറയാൻ മാത്രമേ ഇപ്പോൾ സാധിക്കുകയുള്ളൂ.
 
പിന്നെ വൈകേന്ദ്രം ഒരു ബുക്കായി പലരും ആവശ്യപ്പെട്ടിരുന്നു. അതിൻറെ വർക്കും നടക്കുന്നുണ്ട്. അതിൻറെ ഡീറ്റെയിൽസും വഴിയേ തരാം.
 
“നിരഞ്ജൻറെ സ്വന്തം പാറു”
 
ഇതാണ് എൻറെ പുതിയ കഥയുടെ പേര്. 
 
ഈ കഥയിലൂടെ ഞാൻ നിങ്ങളെ ഒരു world ടൂറിന് ക്ഷണിക്കുകയാണ്. പാസ്പോർട്ട് ഒന്നും വേണ്ട കേട്ടോ. അതുകൊണ്ടു തന്നെ ഇതൊരു പ്രത്യേക തരം ടൂർ ആണ്. 
പിന്നെ ഈ ടൂറിൽ നിങ്ങൾക്ക് എല്ലാം കാണാമെന്നും കരുതണ്ട. ഞാൻ എന്ത് കാണിച്ചു തരുന്നു അത് മാത്രമേ നിങ്ങൾക്ക് കാണാൻ സാധിക്കൂ. നേരത്തെ പറഞ്ഞല്ലോ… ഇതൊരു പ്രത്യേക തരം ടൂർ ആണെന്ന്. 
 
അങ്ങനെ നമ്മുടെ വേൾഡ് ടൂർ സ്റ്റാർട്ട് ആകുകയാണ്. സ്റ്റാർട്ടിങ് പോയിൻറ് നമ്മുടെ കൊച്ചു കേരളം തന്നെയാണ്. അപ്പോൾ ending പോയിൻറ്... അതും നമ്മുടെ ദൈവത്തിൻറെ സ്വന്തം നാടായ കൊച്ചു കേരളം തന്നെ. 
 
നിങ്ങളെല്ലാവരും സന്തോഷമായിരിക്കാൻ കൂട്ടിന് ഞാൻ വൈഗയേ വിളിച്ചതാണ്. പക്ഷേ ആള് ഭയങ്കര ബിസിയാണ്.
 
വൈഗയേ കുറ്റം പറയാൻ പറ്റില്ല. നമ്മുടെ നന്ദനും മാനവും മിഥുനും ജീവപര്യന്തം കഴിഞ്ഞ് വരാൻ സമയമായി. അപ്പൊ പിന്നെ വൈഗയേ അവളുടെ തിരക്കുകൾക്ക് വിട്ട് ഞാൻ പുതിയ ഒരു ആളെ ഇറക്കി. ഞാനാരാ മോള്... എന്നോട് ആണോ കളി... 
 
പാർവർണ മേനോൻ എന്ന പാറു ആണ് നമ്മുടെ നായിക. 
 
പാറുവിൻറെ ജീവിതത്തിലൂടെയുള്ള ഒരു എത്തിനോട്ടം ആണ് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത്. 
 
നമ്മുടെ സമൂഹത്തിൽ പാറിപ്പറന്നു നടക്കേണ്ട സമയത്ത് ഒരു തെറ്റും ചെയ്യാതെ ഗർഭിണികളായി, സമൂഹത്തിൽ എല്ലാവരുടെയും പഴികേട്ട് തല കുമ്പിട്ടു നിൽക്കുന്നവരും,  ജീവിതം അവസാനിപ്പിക്കുന്നവരും, അവരുടെ ഉറ്റവരും, ഉടയവരും ആയവർക്കും വേണ്ടിയാണ് ഈ കഥ ഞാൻ ഡെഡിക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത്.
 
Asusal കഥ എഴുതുന്നത് ഞാൻ ആയതുകൊണ്ട് പാറു വളരെ സ്ട്രോങ്ങ് ആയിരിക്കും എന്ന് പറയേണ്ടതില്ലല്ലോ? 
 
നമ്മളിൽ ഭൂരിഭാഗവും ആളുകൾ നാട്ടിലെ ചെറിയ ചട്ടംബികളെ മാത്രം കണ്ടു വളർന്നവരാണ്. അങ്ങനെയുള്ള നിങ്ങളെ ഞാൻ നമ്മുടെ കേരളത്തിൽ നിന്നും ഇന്ത്യയുടെ നാല് മെട്രോസും കടന്ന് ഇറ്റലിയിലെ മാഫിയ വേൾഡ് വരെ കൂട്ടിക്കൊണ്ടു പോയി ഒരു ചെറിയ ട്രിപ്പ് അത്രയേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. 
 
ഇത്രയും ഞാൻ പറയാൻ കാരണം എൻറെ മനസ്സിലെ ഈ കഥ എത്രത്തോളം നിങ്ങൾക്ക് diagest ആകും എന്ന് എനിക്ക് അറിയില്ല. എന്തായാലും മനസ്സിലുള്ളത് ഞാൻ എഴുതുകയാണ്. 
 
Promo എഴുതാൻ വിചാരിച്ചപ്പോൾ ഞാൻ എല്ലാ കാരക്ടർസിനെയും ഇൻട്രൊഡ്യൂസ് ചെയ്യാം എന്നാണ് കരുതിയത്. എഴുതാൻ തുടങ്ങിയപ്പോൾ അതുമാറി ഇങ്ങനെ എഴുതാൻ ആണ് തോന്നിയത്. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയത്. 
 
ഏപ്രിൽ 03rd എൻറെ ഹസ്ബൻഡ്ൻറെ ബർത്ത് ഡേ ആണ്. അന്ന് തുടങ്ങാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. കെട്ടിയോന് ഒരു ചെറിയ ബര്ത്ഡേ ഗിഫ്റ്റ് ആവട്ടെ എന്നു കരുതി. 
 
അപ്പോൾ നമുക്ക് മറ്റന്നാൾ തുടങ്ങാം അല്ലേ? കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ…
 
നിങ്ങളുടെ സ്വന്തം 
Floyo.

നിരഞ്ജൻറെ സ്വന്തം പാറു Chapter 01

നിരഞ്ജൻറെ സ്വന്തം പാറു Chapter 01

4.5
25144

നിരഞ്ജൻറെ സ്വന്തം പാറു Chapter 01   “മോളെ പാറു.... “   അമ്മമ്മയുടെ വിളി കേട്ടാണ് പാറു എഴുന്നേൽക്കുന്നത്, അവൾ കണ്ണു തിരുമി അടുത്ത് കിടക്കുന്ന അമ്മമ്മയെ നോക്കി. പിന്നെ പുഞ്ചിരിയോടെ അവരെ കെട്ടിപ്പിടിച്ചു കിടന്നു. അമ്മമ്മ അവളുടെ തലയിൽ മെല്ലെ തഴുകി. ഏതാനും മിനിറ്റുകൾ അങ്ങനെ കിടന്നു.   നേരം പുലർന്നു വന്നതേ ഉണ്ടായിരുന്നുള്ളൂ. അമ്മമ്മ ഇന്ന് വളരെ സന്തോഷത്തിലാണ്. അവർ പാറുവിനെ തന്നിൽ നിന്നും അടർത്തി മാറ്റി എഴുന്നേറ്റു.   മുടി വാരി കെട്ടി. നീണ്ട ഇടതൂർന്ന മുടിയിൽ ചിലയിടത്ത് വെള്ള നരകൾ വീണു തുടങ്ങിയിട്ടുണ്ട്. അവർ കണ്ണുകളടച്ച് ഭഗവാനെ പ്രാർത്ഥിച്ച് തിരിഞ്ഞ