ഭാഗം 8
©ആര്യ നിധീഷ്
മണിക്കൂറുകൾ യുഗങ്ങൾ പോലെ തോന്നി ഹരിക്ക് രേവതി എത്ര നിർബന്ധിച്ചിട്ടും ആ ഡ്രെസ്സ് മാറ്റാൻ പോലും കൂട്ടാക്കാതെ അവൻ ആ ഐ സി യൂ വിനു മുൻപിൽ തളർന്നിരുന്നു.....
സമയം ഇഴഞ്ഞു നീങ്ങി അകത്തേക്ക് പോയ dr പുറത്തേക്ക് വന്നു ഹരി അവരുടെ അടുത്തേക്ക് ചെന്നു...
Dr.....അമ്മു.... അവൾക്ക് കുഴപ്പം ഒന്നുമില്ലലോ അല്ലെ....... അത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.
ഹരി.... ഞങ്ങളെ കൊണ്ടാവുന്നതൊക്കെ ഞങ്ങൾ ചെയ്യുന്നുണ്ട് പിന്നെ അമ്മു തന്റെ കുഞ്ഞിനി ഇല്ല എന്ന് അറിഞ്ഞുകഴിഞ്ഞു ഇനി എന്തിന് താൻ ജീവിക്കണം എന്നൊരു തോന്നൽ അവളിൽ ഉണ്ട്..... അത്കൊണ്ടാവാം മെഡിസിനോട് അവൾ പ്രീതികരിക്കുന്നില്ല..... ഓരോ സെക്കന്റും അവളുടെ അവസ്ഥ മോശമായി കൊണ്ടിരിക്കുവാണ്.... ബ്ലീഡിങ് ഇപ്പോഴും ഉണ്ട് ബ്ലഡ് വേണ്ടി വരും b-ve ആണ് ആളെ റെഡി ആക്കിക്കോ.... പിന്നെ പ്രാർത്ഥിക്കാം അല്ലാതിപ്പോ എനിക്ക് ഒന്നും പറയാൻ പറ്റില്ലടോ.....
അത്രേം പറഞ്ഞു dr പോയി.....
കസേരയിൽ കരഞ്ഞു തളർന്നിരിക്കുന്ന രേവതിയെ ചേർത്തു പിടിച്ചവൻ അവിടെ ഇരുന്നു.....
അമ്മേ..... അവൾക്ക് ബ്ലഡ് വേണം എന്റെ ഗ്രൂപ്പ് ആണ് ഞാൻ പോയി കൊടുത്തിട്ട് വരാം.....
മ്മ്മ്...... അവർ ഒന്ന് മൂളി കണ്ണുകൾ സാരിതുമ്പിൽ തുടച്ചു.....
➖️➖️➖️➖️➖️➖️➖️➖️➖️
ഇനി നമ്മുക്ക് അമ്മുവിന്റെ പാസ്റ്റിലേക്ക് പോകാം
രാവിലെ അമ്മുവിനെ കോളേജിൽ ആക്കി ശ്രീ ഓഫീസിൽ പോയി.... അവൻ വയ്ക്കുമെന്ന് പറഞ്ഞത്കൊണ്ട് ഹരി അവളെ വീട്ടിൽ ആക്കി.....
ഹരിയേട്ടൻ കേറുന്നില്ലേ.....
ഇല്ല അമ്മു പിന്നൊരിക്കൽ ആവാം.....
അവൻ പോയപ്പോൾ അവൾ അകത്തേക്ക് ചെന്നു.... ഹാളിൽ ആരും ഉണ്ടായിരുന്നില്ല..... അവൾ നേരെ റൂമിലേക്ക് പോയി....
റൂമിൽ ചെന് ചുരിദാറിന്റെ ഷാൾ ഊരി ഇട്ട് തിരിയുമ്പോ ആണ് തന്നെ തന്നെ നോക്കി നിൽക്കുന്ന ഒരുവനെ അവൾ കണ്ടത്.....
ആരാ..... എന്തു വേണം......
അയ്യോ അപ്പൊ നന്ദു ഒന്നും പറഞ്ഞിട്ടില്ലേ ഞാൻ ശ്രീദേവ്.... നന്ദുവിന്റെ ചേട്ടൻ.... ഞാൻ ഒരു ബിസിനസ് ടൂർ ആയിരുന്നു.....
ഇടയ്ക്കിടെ തന്നിലേക്ക് പാറി വീഴുന്ന അവന്റെ നോട്ടവും വഷളൻ ചിരിയും അവളിൽ അസ്വസ്ഥത ഉണ്ടാക്കി......
മ്മ് അവന്റെ സെലെക്ഷൻ കൊള്ളാം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആരായാലും ഒന്ന് മോഹിച്ചുപോകും...... അവൻ അവളെ നോക്കി ചുണ്ട് കടിച്ചുകൊണ്ട് പറഞ്ഞു.....
എനിക്ക് ഒന്ന് ഫ്രഷ് ആവണം.... എന്ന് പറഞ്ഞവൾ ഡ്രെസും എടുത്ത് വാഷ്റൂമിലേക്ക് തിരിഞ്ഞു.....
പെട്ടന്നു ദേവിന്റെ കൈകൾ അവൾക്ക് തടസം സൃഷ്ടിച്ചു.....
അയ്യോ അങ്ങനെ പോവല്ലേ അമ്മു നമ്മുക്ക് ഒന്ന് വിശദമായി പരിചയപ്പെടണം കേട്ടോ.....
അവൻ അവളെ ഉഴിഞ്ഞു ഒന്ന് നോക്കി വശ്യമായി ചിരിച്ചു ......
അവൾ ആ കൈ തട്ടിമാറ്റി വാഷ്റൂമിൽ കേറി കതകടച്ചു.......
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അയാളുടെ കണ്ണുകൾ തന്നിൽ ഓടിനടന്നത് ഓർക്കുന്തോറും അവൾക്ക് അറപ്പ് തോന്നി .....
ശ്രീ ഒന്ന് വന്നിരുന്നെങ്കിൽ എന്ന് തോന്നിപോയി.....
➖️➖️➖️➖️
അവൾ കുളിക്കാൻ കേറിയപ്പോഴാണ് അവൾ ഊരിയിട്ട ഷാൾ അവൻ കണ്ടത് അവൻ അതെടുത്ത് തന്റെ മൂക്കിനോട് അടുപ്പിച്ചു അതിലെ ഗന്ധം തന്നിലേക്ക് ആവാഹിച്ചു..... അവളിലെ ഗന്ധം അവനെ മത്തുപിടിപ്പിച്ചു.....
ഏട്ടാ...... ഏട്ടൻ എന്താ ഇവിടെ.....
ശ്രീനാഥിന്റെ വിളി കേട്ട് അവൻ ഒരുനിമിഷം പകച്ചു പിന്നെ ആ പതർച്ച വെളിൽ കാട്ടാതെ അവനു നേരെ തിരിഞ്ഞു ....
അത് ഞാൻ അമ്മുവിനെ ഒന്ന് പരിചയപ്പെടാൻ.....
മ്മ്മ്..... അല്ല ഇത് അമ്മുവിന്റെ ഷാൾ അല്ലെ....
താഴെ കിടക്കുന്ന കണ്ടപ്പോ എടുത്തു വെച്ചതാ ആരേലും ചവിട്ടിയാലോ എന്നോർത്ത്.....
മ്മ്മ് അതിങ്ങു തന്നേക്ക്.....
അല്ല നീ ഇന്ന് നേരത്തെ പൊന്നോ.??
അവൾക്ക് ഇവിടെ ആരേം പരിചയം ആയിട്ടില്ലലോ മാത്രമല്ല അമ്മ പറ്റുബോൾ ഒക്കെ അവളെ കുത്തിനോവിക്കുന്നും ഉണ്ട് അത്കൊണ്ട് ഒറ്റക്കക്കാൻ തോന്നില്ല....
എങ്കി നീ ഫ്രഷ് ആവ് ഞാൻ ചെല്ലട്ടെ
അവൻ മുഖത്തെ നിരാശ മറച്ചുവെച്ച് ഒന്ന് പുഞ്ചിരിച്ചു തിരികെ പോയി......
അമ്മു കുളിച്ചിറങ്ങിയപ്പോ ശ്രീ ബെഡിൽ കിടപ്പുണ്ട് അവൾ അവനെ നോക്കാതെ കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്നു ചെപ്പിൽനിന്ന് ഒരു നുള്ള് കുങ്കുമം എടുത്ത് സീമന്ദരേഖയിൽ തോട്ടു.....
ശ്രീ എഴുന്നേറ്റ് അവളുടെ പിന്നിൽ ചെന്ന് വയറിലൂടെ ചുട്ടിപിടിച് തോളിൽ മുഖം ചേർത്തുവെച്ചു.....
എന്താ എന്റെ ഭാര്യക്ക് ഒരു പരിഭവം പോലെ.....
ഏയ് ഒന്നുമില്ല ഏട്ടന് തോന്നുന്നതാ.....
ആണോ എന്നിട്ട് ഈ കണ്ണ് ചുവന്നു കലങ്ങി ഇരിക്കുന്നതോ.... അതും എന്റെ തോന്നൽ ആണോ....
അവൻ അവളെ തന്നോട് അഭിമുഖം ആയി നിർത്തി തടിത്തിമ്പിൽ പിടിച്ചു മുഖം ഉയർത്തി.....
അമ്മുട്ടി..... ഞാൻ ഒന്ന് ചോദിച്ചാൽ നീ സത്യം പറയുമോ.....
മ്മ്മ്.....
നിനക്ക് ഇവിടെ നിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ???
ഉണ്ടെങ്കിൽ പറ നമ്മുക്ക് എങ്ങോട്ടെങ്കിലും മാറാം
വേണ്ട ഏട്ടാ എനിക്കുവേണ്ടി അച്ഛനേം അമ്മയേം വിഷമിപ്പിക്കണ്ട...ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.....
ഒക്കെ മാറും നീ ഇങ്ങനെ വിഷമിക്കണ്ട എല്ലാരും നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങും നീ നോക്കിക്കോ..... അത്രേം പറഞ്ഞു ശ്രീ പോയി അപ്പോഴും അവളുടെ മനസ്സിൽ നിറയെ ദേവിന്റെ പ്രേവർത്തികളായിരുന്നു..... താൻ എങ്ങനെ പറയും ശ്രീയേട്ടനോട് ദേവ് തന്നോട് ഇങ്ങനെയാണ് പെരുമാറുന്നത് എന്ന്.... അവളുടെ മനസ്സ് ആകെ കാലുഷിദം ആണ്.... ആരോടെങ്കിലും ഒക്കെ പറഞ്ഞില്ലെങ്കിൽ നെഞ്ച് പൊട്ടും എന്ന് തോന്നിപോയി അവൾക്ക് എന്നാൽ ഒക്കെ ശ്രീ അറിഞ്ഞാൽ ഉള്ള ഭവിഷ്യത്ത് ഓർത്ത് അവൾ ഒക്കെ ഉള്ളിൽ ഒതുക്കി.... കഴിവതും ദേവിൽ നിന്നും ഒഴിഞ്ഞു മാറി....
ദിവസങ്ങൾ കടന്നുപോയി പടുത്തവും വീട്ടുജോലികളും അവൾ ഭംഗിയായി ചെയ്തു കനിവിന്റ ഒരു നോട്ടം പോലും ആരിൽനിന്നും അവൾക്ക് കിട്ടിയില്ല അതൊന്നും അവളെ നോവിച്ചില്ല എന്നാൽ തന്റെ ഉടലഴക് ഒപ്പിയെടുക്കുന്ന ദേവിന്റെ നോട്ടം അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു....
അവളുടെ പെരുമാറ്റത്തിൽ നിന്നും അവൾ ഇവിടെ ആരെയോ ഭയക്കുന്നു എന്ന് ശ്രീക്കും മനസ്സിലായിരുന്നു ചോദിക്കുമ്പോഴൊക്കെ അവൾ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞുമാറി.....
അമ്മേ..... നിങ്ങൾ എവിടെ പോകുവാ???
ഓഫീസിലേക്ക് ഇറങ്ങിയ ശ്രീ ഒരുങ്ങി നിക്കുന്ന അമ്മയെ നോക്കി ചോദിച്ചു..
അച്ഛന്റ്റെ ഫ്രണ്ട് വർമ്മ അങ്കിളിന്റെ മോളുടെ ബർത്ത്ഡേ ആണ് ഞാനും അച്ഛനും അവിടെവരെ പോയിട്ട് വരാം....
മ്മ്മ് ശെരി അല്ല ദേവേട്ടൻ എവിടെ ഇന്ന് ഓഫീസിൽ വരുന്നില്ലേ....
അവന് എവിടേയോ പോകാൻ ഉണ്ട് അത്കൊണ്ട് ഇന്ന് ഉച്ചകഴിഞ്ഞേ വരൂ....
മ്മ്മ് അവൻ ഒന്ന് മൂളി വെളിയിലേക്ക് ഇറങ്ങി..
അമ്മയും അച്ഛനും പോയ പിന്നാലെ ശ്രീയും ഇറങ്ങി.... രണ്ടു വണ്ടികളും ഗേറ്റ് കടന്നു പോകുന്നത് നോക്കി ബാൽകാണിയിൽ നിന്ന് ദേവ് ക്രൂരമായി ഒന്ന് പുഞ്ചിരിച്ചു....അവന്റെ മനസ്സിൽ നിറയെ അമ്മുവിന്റെ മേനിയാഴക് ആയിരുന്നു.... ഒന്ന് വശ്യമായി പുഞ്ചിരിച്ചവൻ അവളുടെ മുറിയിലേക്ക് നടന്നു.....
കോളേജിൽ പോകണ്ടത്തത് കൊണ്ട് അവൾ രാവിലെ ജോലികൾ ഒക്കെ തീർത്തു തുണികൾ ഒക്കെ അലക്കി വിരിച്ചതുകൊണ്ട് സാരി ആകെ നനഞ്ഞിരുന്നു അവൾ റൂമിൽ ചെന്ന് ഡോർ ലോക്ക് ചെയ്ത് സാരിയിലെ പിൻ അഴിച്ചു സാരി മാറ്റാവേ പുറകിൽ ഒരു കാൽപെരുമാറ്റം കെട്ടവൾ സാരി നേരെ ഇട്ടു ഞെട്ടി തിരിഞ്ഞു നോക്കി....തന്റെ മുന്നിൽ നിന്ന് ഊറി ചിരിക്കുന്നവനെ കണ്ടവൾ പകച്ചുപോയി.... അവനെ മറികടന്നു പോകാൻ ആഞ്ഞവളുടെ കൈയിൽ അവന്റെ ബലിഷ്ടമായ കൈകൾ മുറുകി.....
തുടരും...
നല്ല കമന്റ്സ് വേണം കേട്ടോ ഇല്ലേ എഴുതാൻ ആകെ മടുപ്പാ.....