Aksharathalukal

രാധേയം 2

അമ്മേ..... സിറ്റി ഹോസ്പിറ്റലിൽ നിന്നുമാണ് വിളിച്ചത്. അച്ഛന് ഹാർട്ട്‌ അറ്റാക്ക് ആയി അവിടെ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണെന്നു..

തുടരുന്നു.....

തളർന്നു നിന്ന രണ്ടാളെയും താങ്ങി എഴുന്നേൽപ്പിച്ചു രേവു ചോദിച്ചു

അമ്മയും ചേച്ചിയും കരഞ്ഞു നിന്നോ അച്ഛനെ നമ്മൾക്ക് കാണേണ്ടേ 😥😥😥
വാ ആശുപത്രിയിൽ പോകാം.
തന്റെ മനസ്സിലെ വിങ്ങൽ മറച്ചു വച്ചു അവൾ അമ്മയെയും തന്റെ സഹോദരിയെയും സമാധാനിപ്പിച്ചു.
രേവു തന്നെയാണ് കാർ ഓടിച്ചത് തകർന്ന മനസ്സുമായി രാധുവും ടീച്ചറും ബാക്ക്
സീറ്റിൽ ഇരുന്നു. 😥😥😥

വണ്ടി ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു.

പെട്ടന്നായിരുന്നു എതിർവശത്തു നിന്നും ഒരു ട്രക്ക് നിയന്ത്രണം വിട്ട് രേവുവിന്റെ കാറിലേയ്ക്ക് ഇടിച്ചു കയറിയത്. കാറിന്റെ മുൻവശം ഇടിച്ചു തകർത്ത ട്രക്ക് കാറുമായി മുന്നോട്ടു പോയി സമീപത്തുള്ള ബ്രിഡ്ജിന്റെ കൈവരി തകർത്തു കൊക്കയിലേക്ക് വലിയ  ഒരു ശബ്ദത്തോടെ പതിച്ചു.

ചുറ്റിനും ആളുകൾ ഓടിക്കൂടി ആംബുലൻസുകൾ അലാറം അടിച്ചു ചീറിപ്പാഞ്ഞു. ക്രെയിൻ ഉപയോഗിച്ച് ട്രക്ക് ഉയർത്തിയെങ്കിലും അതിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.

ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നു രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.

കൂറ്റൻ മരക്കൊമ്പിൽ തങ്ങി നിന്ന കാറിൽ റോപ് ഉപയോഗിച്ചു ഇറങ്ങിവന്നവർ ഞരക്കം കേട്ടുകൊണ്ട് നോക്കുമ്പോൾ പിൻസീറ്റിനും മുൻ സീറ്റിനും ഇടയിൽപ്പെട്ടു രക്തത്തിൽ കുളിച്ചു കിടക്കുന്ന രാധുവിനെയും ടീച്ചറിനെയും കണ്ട് ഡോർ തല്ലിപ്പൊളിച്ചു അവരെ പുറത്തെടുത്തു ആംബുലൻസിലേയ്ക്ക് കയറ്റി.

എന്നാൽ ഫ്രണ്ട് സീറ്റിൽ സീറ്റ് ബെൽട്ടോടുകൂടി ചതഞ്ഞരഞ്ഞ ആ  ശരീരം കണ്ട് രക്ഷാപ്രവർത്തകർ
ഞെട്ടിപ്പോയി. റോപ്പിലൂടെ തന്നെ  അവർ കാർ മുകളിൽ  എത്തിച്ചു. വണ്ടിയുടെ മുൻവശം തീർത്തും ചളുങ്ങിപ്പോയിരുന്നു.
വണ്ടി നീർത്തു ആശരീരവുമായി ആംബുലൻസ് സിറ്റി ഹോസ്പിറ്റലിലേയ്ക്ക് ചീറിപ്പാഞ്ഞു.

എന്നാൽ തന്റെ പ്രിയതമയെക്കും മക്കൾക്കും സംഭവിച്ചതൊന്നുമറിയാതെ അവരെ  ഒരു നോക്ക് കാണാതെ ഗോവിന്ദൻ മാഷ് എന്നന്നേക്കുമായി തന്റെ കണ്ണുകൾ അടച്ചു.

തുടരും.....


രാധേയം 3

രാധേയം 3

5
1269

എന്നാൽ തന്റെ പ്രിയതമയെക്കും മക്കൾക്കും സംഭവിച്ചതൊന്നുമറിയാതെ അവരെ  ഒരു നോക്ക് കാണാതെ ഗോവിന്ദൻ മാഷ് എന്നന്നേക്കുമായി തന്റെ കണ്ണുകൾ അടച്ചു.     തുടരുന്നു......   ചീറിപ്പാഞ്ഞു വന്നു നിന്ന ആംബുലൻസ് ക്യാഷ്വാലിറ്റിയുടെ വാതിൽക്കൽ നിർത്തി. ഉടൻ തന്നെ  അറ്റെൻഡേഴ്സ് സ്‌ട്രെചറുമായി ഇറങ്ങി വന്നു  രാധുവിനെയും ടീച്ചറെയും കൊണ്ട് അതിവേഗം ഐ സി യു വിലേക്കു പ്രവേശിപ്പിച്ചു. 🙁🙁   ഈ കുറഞ്ഞ നേരം കൊണ്ട് അപകടത്തിൽ പെട്ട ആളുകളെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. മാഷും ടീച്ചറും അതുപോലെ എല്ലാവർക്കും വേണ്ടപ്പെട്ടവർ ആയിരുന്നു.   ഹോസ്പിറ്റലിനു മുൻപിൽ തടിച്ചു