Aksharathalukal

രാധേയം 4

രാധുവും ടീച്ചറും ഇന്നേക്ക് ഒരാഴ്ചയായി ഹോസ്പിറ്റലിൽ തുടരുന്നു തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശരീരം മോർച്ചറിയിൽ വിറങ്ങലിച്ചിരിക്കുന്നത് അറിയാതെ.
 
തുടരുന്നു.....
 
വെളുപ്പിനെ മുതൽ തുളസി ടീച്ചറിന്റെ നില വഷളായി തുടങ്ങി. ഇതൊന്നുമറിയാതെ സർജറി കഴിഞ്ഞുള്ള മയക്കത്തിലായിരുന്നു രാധു 🙁
 
വെന്റിലേറ്ററിലേയ്ക്ക് ഡോക്ടർസും സിസ്റ്റർമാരും ഇടതടവില്ലാതെ കയറി ഇറങ്ങി.ഉച്ചയായപ്പോഴേക്കും ടീച്ചർക്ക്‌ ബ്രെയിൻ ഡെത്ത് സംഭവിച്ചിരുന്നു.
അടുത്ത ബന്ധുക്കൾ ആരും തന്നെ വന്നിട്ടില്ലാത്തതിനാൽ ടീച്ചർ നേരത്തെ തന്നെ ഓർഗൻസ് ധാനം ചെയ്തിരുന്നതിനാലും അവയവങ്ങൾ നാല് പേർക്ക് ആയി നൽകി😥😥.
മകൾ എന്നനിലയിൽ രാധുവിനോട് ചോദിക്കാൻ പറ്റാത്ത സാഹചര്യം ആയിരുന്നതിനാലും ഡോക്ടർസ് മുൻകൈ എടുത്താണ് അവയവമാറ്റം നടത്തിയത്.
 
ഐ സി യു വിൽ ആയിരുന്നു രാധു.
ഇടക്ക് കൺകോണിൽ നിന്നും വരുന്ന നീർമുത്തുകൾ അവളുടെ വിഷമത്തെ പറയാതെ അറിയിച്ചു കൊണ്ടിരുന്നു. രാധുവിനെ കെയർ ചെയ്യുവാനായി ലത സിസ്റ്ററിനെ ഏൽപ്പിച്ചു.
 
ഒരു പക്ഷെ സ്വബോധത്തിലേക്കു വരുന്ന രാധുവിനു ഒന്നും ഉൾക്കൊള്ളുവാൻ സാധിക്കാതെ വന്നുവെങ്കിലോ എന്നുള്ള രാധു വിനെ നോക്കുന്ന ഡോക്ടർ ആയ സീനിയർ ഡോക്ടർ തോമസ്  ആണ് സൂപ്രണ്ടിനെ കണ്ട് വിവരം ധരിപ്പിച്ചത്.
കൂടാതെ അദ്ദേഹത്തിന്റെ മകളായ നീതു രാധുവിന്റെ ആത്മ മിത്രവുമായിരുന്നു.
 
കൂടെപ്പിറപ്പ് ഇല്ലാത്ത നീതുവിന് രാധു സഹോദരിയെക്ക് തുല്യയായിരുന്നു.ദിവസങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. അതിനനുസരിച്ചു രാധുവിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി.
 
ചീറിപ്പാഞ്ഞു വരുന്ന ആംബുലൻസിന്റെ അലാറത്തിലാണ്  രാധു തന്റെ കണ്ണുകൾ തുറന്നത് ചുറ്റിനും പകപ്പോടെ നോക്കിയ 
രാധു വിനു മനസ്സിലായി താൻ  ഒരു ഹോസ്പിറ്റലിൽ ആണുള്ളത് എന്നു. അപ്പോഴും അവൾ അറിഞ്ഞില്ല തന്റെ ഉറ്റവരുടെ വിയോഗം അറിയാതെ താൻ ഇവിടെ ഐ സി യു വിൽ ആയിട്ട് ഇന്നേക്ക് ഒരുമാസം ആകാറായി എന്നു.
 
 
തുടരും......
 
 
 
 
 

രാധേയം 5

രാധേയം 5

5
1645

അവൾ അറിഞ്ഞില്ല തന്റെ ഉറ്റവരുടെ വിയോഗം അറിയാതെ താൻ ഇവിടെ ഐ സി യു വിൽ ആയിട്ട് ഇന്നേക്ക് ഒരുമാസം ആകാറായി എന്നു.   തുടരുന്നു......   അവളുടെ കണ്ണുകൾ ചുറ്റിനും പരതി അപ്പോഴാണ് ലത സിസ്റ്റർ അങ്ങോട്ടേക്കു വന്നത്. വേദന കൊണ്ട് ചുക്കിച്ചുളിയുന്ന അവളുടെ മുഖം കണ്ട് എന്ത് പറയും എന്നറിയാതെ അവർ നോക്കി.   തന്നെ ഉറ്റു നോക്കുന്ന ആ മാലാഖയെ അവളും ശ്രദ്ധിച്ചു.   ആഹാ  കുട്ടി എഴുന്നേറ്റോ. ഞാൻ ഡോക്ടറെ വിളിക്കട്ടെ എന്നും പറഞ്ഞു  ഞാൻ പെട്ടന്നവിടെ നിന്നും പിൻവാങ്ങി. എന്തോ  ആ മുഖത്തു നോക്കി ഒന്നും പറയുവാൻ ആവതില്ലായിരുന്നു.   ലത സിസ്റ്റർ തോമസ് ഡോക്ടർടെ ഡ്യൂട്ടി റൂമ