മായയുടെ പാട്ടു ഫോണിൽ പ്ലേ ചെയ്തു കിടക്കുകയാണ് നിരഞ്ജൻ. മനസ് മുഴുവൻ അവൾ മാത്രം. അവളെ സ്വന്തമാക്കണം എന്ന് വീണ്ടും വീണ്ടും അവന്റെ മനസ് പറഞുകൊണ്ടേയിരുന്നു.
ശക്തിയായുള്ള മുട്ട് വാതിലിൽ കേട്ടപ്പോൾ ആണ് അവൻ ചിന്തകളിൽനിന്ന് ഉണർന്നത്.
"നിരൂ.. നിരൂ.. " പേടിച്ചരണ്ട മഞ്ജുളയുടെ വിളികേട്ടു അവൻ ഓടി ചെന്നു വാതിൽ തുറന്നു.
"എന്താ.. എന്താ അമ്മേ..? എന്ത് പറ്റി?" അവൻ ചോദിച്ചു.
"അച്ഛൻ.. അച്ഛൻ അവിടെ.." കണ്ണു നിറച്ചുകൊണ്ട് അവർ വാതിൽ പടിയിലേക്ക് മുഖം ചേർത്തു.
അച്ഛന് എന്തെങ്കിലു പട്ടിക്കാണുമോ എന്ന് ഭയപ്പെട്ട് കൊണ്ടു നിരഞ്ജൻ മുൻവശത്തെ മുറിയിലേക്ക് ഓടി. അവിടെ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു കളഞ്ഞു.
മുൻവശത്തെ സോഫയിൽ അച്ഛൻ ഇരുപ്പുണ്ടായിരുന്നു. അയാളോട് പറ്റി ചേർന്നു അത്യാവശ്യത്തിനു മാത്ര വസ്ത്രം ധരിച്ചു പതിനെട്ടോ ഇരുപതോ മാത്രം പ്രായമുള്ള ഒരു പെണ്ണും. അവളെ അവൻ മുൻപ് കണ്ടിട്ടുണ്ട്. എന്തോ ആഡ് ഷൂട്ടിനു ഇടക്ക്.
"അച്ഛാ.. എന്താ ഇത്..?" നിരഞ്ജൻ ദേശ്യത്തോടെ ചോദിച്ചു.
രവിശങ്കർ അവനെ ശ്രദ്ധിക്കാതെ അയ്യാളുടെ കൂടെ ഉള്ള പെണ്ണിനെ കൈ പിടിയിൽ ഒതുക്കി എഴുന്നേറ്റു.
"ഒക്കെ.. ഹണി.. നമുക്ക് നാളെ കാണാം.. എല്ലാം പറഞ്ഞ പോലെ.. " അവളുടെ കവിളിൽ ഒന്ന് തഴുകി കൊണ്ട് അയ്യാൾ പറഞ്ഞു.
"ഒക്കെ.. ബൈ.." ഒരു പുച്ഛത്തോടെ നിരഞ്ജനെ ഇരുത്തി നോക്കി ആ പെൺകുട്ടി പോയി.
അകത്തേക്ക് പോകാൻ തുടങ്ങിയ രവിശങ്കരെ നിരഞ്ജൻ വിലക്കി.
"എന്താ ഇതിന്റെ അർത്ഥം? പറഞ്ഞിട്ട് പോയാൽ മതി അകത്തേക്ക്... " നിരഞ്ജൻ പറഞ്ഞപ്പോൾ പുറകിൽ നിന്നു മഞ്ജുളയുടെ ഒരു തേങ്ങൽ കേൾക്കാമായിരുന്നു.
"എന്റെ വീട്ടിലേക്കു കേറാൻ പാടില്ലെന്ന് പറയാൻ നീ ആരാടാ?? " നിരഞ്ജനെ പിന്നിലേക്ക് തള്ളി അയ്യാൾ ചോദിച്ചു. ഒന്ന് വേച്ചു പോയി അവൻ.
"ഹാ.. പിന്നെ ഇതിന്റെ അർത്ഥം.. അതു ഞാൻ പറയുന്നതിന് മുൻപ് ദാ.. ഇതിന്റെ അർത്ഥം എനിക്ക് പറഞ്ഞു താ.. അമ്മയും മോനും.." പോക്കറ്റിൽ നിന്നു ഒരു കടലാസ് വലിച്ചെടുത്തു നിരഞ്ജന് നേരെ നീട്ടി അയ്യാൾ ചോദിച്ചു.
അവൻ അത് വാങ്ങി തുറന്നു നോക്കി. ജപ്തി നോട്ടിസ്.. അമ്മയുടെ തറവാടിന്റെ. അവന്റെ റിസോർട്ട് ബിസിനസ് നഷ്ടത്തിൽ ആയപ്പോൾ തന്നെ സഹായിക്കാൻ ആയി അമ്മ തന്നതാണ് തറവാടിന്റെ ആധാരം. അതു പണയം വച്ചു ബിസിനസ്സിൽ ഇറക്കിയത് ഒരുപാട് പ്രതീക്ഷകളോടെ ആണ്. പക്ഷെ.. റിസോർട്ട് നോക്കി നടത്താൻ ഏല്പിച്ചിരുന്ന ആൾ ചതിയിലൂടെ അതു സ്വന്തമാക്കി. സിനിമകളും പരാജയം ആയതോടെ ലോണിന്റ അടവുകളും മുടങ്ങി. നിരഞ്ജൻ തെല്ലൊരു കുറ്റബോധത്തോടെ അമ്മയെ നോക്കി.
"ആരോട് ചോദിച്ചിട്ടാടീ പന്ന @#&%%&₹#@ മോളെ നീ തറവാടിന്റെ ആധാരം ഇവനെടുത്ത് കൊടുത്തത്?" രവിശങ്കർ ആക്രോശിച്ചപ്പോൾ മഞ്ജുള ഒന്ന് ഞെട്ടി നിരഞ്ജനെ നോക്കി.
"ഈ തറവാട് അല്ലാതെ പിന്നെ എന്താണ്ടി നിന്റെ കയ്യിൽ ഉള്ളത്? ഈ രവിശങ്കർ ഒന്ന് കൈ ഞൊടിച്ചാൽ നിൽക്കും നല്ല കിലുന്ത് പെൺപിള്ളേർ ഇവിടെ എന്ന് മനസിലായല്ലോ അമ്മയ്ക്കും മോനും.. കാൽ കാശിന്റെ വകയില്ലാത്ത നിന്നെ ചുമക്കേണ്ട കാര്യമൊന്നും എനിക്കില്ല.. മനസിലായല്ലോ..?" മഞ്ജുളയെ ഭയപ്പെടുത്തിക്കൊണ്ട് അയ്യാൾ പറഞ്ഞു.
"ഹാ.. പിന്നെ.. എത്രയും പെട്ടന്ന് ഇതിൽ നിന്ന് രക്ഷപ്പെടുന്നതാണ് നിനക്കു നല്ലത്.. ഇല്ലെങ്കിൽ നിന്റെ ഒപ്പം നിന്റെ അമ്മയ്ക്കും ശനിയുടെ അപഹാരം അങ്ങ് തുടങ്ങും.. അതിനിനി നിന്റെ മുന്നിൽ ഒരേ ഒരു വഴി ഒള്ളൂ.. മിലി.. " രവിശങ്കർ നിരഞ്ജനോട് പറഞ്ഞു.
"ഇല്ലച്ച.. അതു നടക്കില്ല.. എനിക്ക് മായയെ ആണ് ഇഷ്ട്ടം.. അവളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ.." നിരഞ്ജൻ കടുപ്പിച്ചു പറഞ്ഞു.
"ആണോ.. ആയിക്കോട്ടെ.. പക്ഷെ ഇപ്പൊ പോയവൾ ഇല്ലേ.. അതുപോലെ ഒരെണ്ണം നാളെ നിന്റെ അമ്മയുടെ സ്ഥാനത്തു കയറി ഇരിക്കും.. എന്തേ...?" രവിശങ്കരിന്റെ കണ്ണുകളിൽ വല്ലാത്ത ഒരു മൃഗീയത തെളിഞ്ഞു.
"നോക്ക് നിരു.. എന്റെ കൊക്കിനു ജീവൻ ഉണ്ടെങ്കിൽ നീയും മിലിയുമായുള്ള വിവാഹം ഞാൻ നടത്തുയിരിക്കും.. " ഒരു മുന്നറിയിപ്പ് പോലെ അത് പറഞ്ഞിട്ട് രവിശങ്കർ അകത്തേക്ക് പോയി.
*************
ജാനകിയമ്മയും മായയും മിനിമോളും അവരുടെ ഒരു ബന്ധുവിന്റെ കൂടെ ഗുരുവായൂർക്കു പോയിരിക്കുകയാണ്. മിലി വീട്ടിൽ തന്നെ ഉണ്ട്.
"അമ്മ... ഇല്ല ഞാൻ ഇറങ്ങീല.. ഇറങ്ങാൻ തുടങ്ങുകയാണ് അമ്മ... ഞാൻ പൊക്കോളാം... ഇല്ല... ഒറ്റക്ക് നിൽക്കില്ല..." മിലി ജാനകിയമ്മയുമായി ഫോണിൽ ആണ്.
രാത്രി ഒറ്റക്ക് വീട്ടിൽ നിൽക്കാതെ ലോഹിമാഷിന്റെയും ലില്ലി ആന്റിയുടെയും വീട്ടിൽ പോയി നിൽക്കാൻ പറഞ്ഞു ഏൽപ്പിച്ചിട്ടാണ് പോയത്. പക്ഷെ അവൾ പോകില്ല എന്ന് ഒരു തോന്നൽ ഉണ്ട് ജാനകിയമ്മയ്ക്ക്. അതുകൊണ്ട് ആണ് ഫോൺ വിളിച്ചു ചോദിച്ചുകൊണ്ടിരിക്കുന്നത്.
"അഹ്... മോളു വന്നോ... കാണാൻതിരുന്നപ്പോൾ ഞാൻ മാഷിനെ അങ്ങോട്ട് വിടാൻ തുടങ്ങുകയായിരുന്നു. കേറി വാ മോളെ. " ലില്ലി അവളെ സ്നേഹപൂർവ്വം അകത്തേക്ക് വിളിച്ചു.
അത്താഴത്തിനു ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു ലില്ലി.
"ഒന്നും ആയില്ല മിലി... ഇന്ന് തേങ്ങ ഇടാൻ ആളു വന്നിരുന്നു. ഉള്ള തേങ്ങ എല്ലാം വാരി കൂട്ടി ഇട്ടു അകത്തു കയറിയപ്പോൾ ഈ നേരായി... ഒന്ന് കുളിച്ചിട്ട് കൂടി ഇല്ല... മാഷിന് ഷുഗർ ഉള്ളതാണേ.. " ഒരു പിടപ്പോടെ ലില്ലി പറഞ്ഞു.
"ആന്റി പോയി കുളിച്ചിട്ട് വാ.. ഇത് ഞാൻ നോക്കിക്കോളാം.. " മിലി ചാർജ് ഏറ്റു.
"ചപ്പാത്തി ഞാൻ പരത്തി വച്ചിട്ടുണ്ട്. ഞാൻ വന്നിട്ട് ചുടാം.. മോള് കറി വല്ലതും ഒന്ന് തട്ടി കൂട്ട്.. പച്ചക്കറി എല്ലാം തീർന്നിരിക്ക.. എന്താ ഉള്ളത് ആവോ.."
"ആന്റി പോയി കുളിച്ചിട്ട് വാ... അതൊക്കെ ഞാൻ നോക്കിക്കോളാം.. " ലില്ലിയെ അകത്തേക്ക് പറഞ്ഞയച്ചു മിലി അടുക്കള ഏറ്റെടുത്തു.
ലില്ലി പറഞ്ഞത് പോലെ പച്ചക്കറി എല്ലാം തീർന്നിരിക്കുകയായിരുന്നു. ബാക്കി ഉണ്ടായിരുന്ന പച്ചക്കറി എല്ലാം വാരി കഴുകി ഒരു മിക്സഡ് വെജിറ്റബിൾ കറി റെഡിയാക്കി മിലി. ചപ്പാത്തിയും ചുട്ടു അടുക്കളയും ഒന്ന് ഒതുക്കി കഴിഞ്ഞപ്പോഴേക്കും ലില്ലി എത്തി.
"എന്തായി മോളെ?"
"എല്ലാം റെഡി ആയി.. ആന്റി മാഷിനെ വിളിച്ചോളൂ.."
ലില്ലി മാഷിനെ വിളിച്ചു വന്നപ്പോളേക്കും എല്ലാം മേശപ്പുറത്തേക്ക് എടുത്തു വച്ചിരുന്നു മിലി. അവർ മൂന്ന് പേരും ഒന്നിച്ചിരുന്നു കഴിച്ചു. കഴിച്ചെഴുന്നേറ്റപ്പോൾ അടുക്കളയിലെ ബാക്കി പണി അവൾ തീർത്തേക്കാം എന്ന് പറഞ്ഞു ലില്ലിയെ മിലി ഫ്രീ ആക്കി.
മിലി പാത്രങ്ങൾ കഴുകി വയ്ക്കുമ്പോൾ ലോഹി മാഷും ലില്ലിയും ഉമ്മറത്തിരുന്ന് സംസാരിക്കാൻ തുടങ്ങി.
"ന്നാലും ആ ജാനകിയമ്മ മിലിയെ കൊണ്ട് പോകാതെ പോയാലോ.. ചിരി കഷ്ടായി പോയി.. ങ്ഹാ.. ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്.." ലില്ലി പറഞ്ഞു.
"നീ ഒന്ന് മിണ്ടാതിരിക്കുമോ ലില്ലി.. ജാനകിയമ്മ ഇന്നേവരെ അങ്ങനെ ഒരു വേർതിരിവ് കാണിച്ചിട്ടുള്ളതായി എനിക്ക് തോന്നീട്ടില്ല.. എന്നാ അവരുടെ ബന്ധുക്കൾ അങ്ങനെ കാണില്ലല്ലോ.. അവർക്കിപ്പോഴും മിലി കാർത്തികേയന്റെ ആദ്യത്തെ കെട്ടിലെ മോളാ.." ലോഹി മാഷ് ജാനകിയമ്മയുടെ പക്ഷം പിടിച്ചു.
"അതിപ്പോ ഒരു വിശേഷത്തിന് വരുമ്പോൾ ചിലരൊക്കെ ഓരോന്ന് പറഞ്ഞു കുത്തുമ്പോ മാറി നിന്ന് കണ്ണു നിറക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് "
"അത് അവൾക്ക് മറുപടി പറയാൻ അറിയാഞ്ഞിട്ടൊന്നും അല്ലെന്റെ ലില്ലി. അതിപ്പോ ഓർമ വയ്ക്കുന്ന കാലം മുതൽ അമ്മ എന്ന് വിളിക്കുന്ന ജാനകിയമ്മയോടുള്ള ഒരു ബഹുമാനത്തിന്റെ പുറത്താ.."
ലില്ലിക്ക് പിടിച്ചു കയറാൻ ഒരു വള്ളി കിട്ടി. "അത് തന്ന്യാ ഞാൻ പറഞ്ഞേ.. അത്രയും സ്നേഹമുള്ളോർ ആണെങ്കിൽ ഇത് പോലെ ഉള്ള ബന്ധുക്കളെ എന്തിനാ അടുപ്പിക്കുന്നത്?"
ലോഹി മാഷ് ചെറുതായി ഒന്ന് ചിരിച്ചു. "അതിപ്പോ.. അവരുടെ കൂടെപ്പിറപ്പുകൾ അല്ലേ? അല്ല പാലായിൽ നിന്ന് നിന്നെ വിളിച്ചോണ്ട് പോകാൻ നിന്റെ ഇച്ചായന്മാർ വരും എന്ന് നീ ഇപ്പോഴും പ്രതീക്ഷിക്കുന്നില്ലേ? ഇത്രയൊക്കെ വർഷം കഴിഞ്ഞിട്ടും?"
ലില്ലി പിന്നെ ഒന്നുംമിണ്ടിയില്ല. അവരുടെ മനസ് ഒഴുക്കുകയായിരുന്നു. അങ്ങ് പാലാക്കു. പേരുകേട്ട ക്നാനായ കുടുംബത്തിലെ അഞ്ചു ഇച്ചായന്മാരുടെ കുഞ്ഞു പെങ്ങൾ അടുത്തുള്ള സ്കൂളിലെ വാദ്യാരുടെ കൂടെ ഒളിച്ചോടി. പൊറുക്കുമോ എന്റെ ഇച്ചായന്മാർ. ലില്ലി മനസ്സിൽ ഓർത്തു.
"ആന്റി കണ്ണും തുറന്നു വച്ചു ഉറങ്ങുകയാണോ?" മിലിയുടെ ചോദ്യം ലില്ലിയെ ഓർമകളിൽ നിന്ന് തിരിച്ചു കൊണ്ട് വന്നു.
ചാറുകസ്സേരയിൽ ചാരി ഇരുന്ന് മയങ്ങി പോയിരുന്നു ലോഹിമാഷ്.
"ഇന്ന് തൊടിയിൽ നല്ല പണിയായിരുന്നല്ലോ.. മേലൊക്കെ ഒരു വേദന.. " മുഖത്ത് ഒരു ചിരിച്ചു വരുത്തി ലില്ലി പറഞ്ഞു.
"ആന്റി മാഷിനേം വിളിച്ചു അകത്തു പോയി കിടക്കു. ഇവിടെ ഇരുന്നു വെറുതെ എന്തിനാ മഞ്ഞു കൊള്ളുന്നത്?"
"അതു.. രഘു വരുമ്പോൾ വാതിൽ തുറന്നു കൊടുക്കണ്ടേ.. എവിടെ ആണാവോ.. ഈ ഇടെ ആയി ഇത്രയും വൈകാറില്ല." ലില്ലി അല്പം ഉൽക്കണ്ടയോടെ പറഞ്ഞു.
"ആന്റി പോയി കിടന്നോ.. രഘു വരുമ്പോ ഞാൻ വാതിൽ തുറന്നു കൊടുത്തോളാം.." മിലിയുടെ ഉറപ്പ് കേട്ടപ്പോൾ ലില്ലി ലോഹിമാഷിനെയും വിളിച്ചു അകത്തെ മുറിയിലേക്ക് പോയി.
മിലി വാതിൽ അടച്ചു കയ്യിലൊരു ബുക്കും എടുത്തു മുൻവശത്തെ മുറിയിലെ സോഫയിൽ ഇരുന്നു. ഏറെ വൈകി ആണ് അന്ന് രഘു എത്തിയത്. അവന്റെ ബൈക്കിന്റെ ശബ്ദം കേട്ട ഉടനെ തന്നെ മിലി ചാടി എഴുന്നേറ്റു വാതിൽ തുറന്നു. പതിവിന് വിപരീതമായി വാതിൽക്കൽ മിലിയെ കണ്ട രഘുവിന്റെ കണ്ണുകൾ വിടർന്നു. മിലിയുടെ ചെറു പുഞ്ചിരി അവന്റെ ഹൃദയത്തിൽ മഞ്ഞു കോരി ഇട്ടു.
"ഇപ്പോളാണോ വക്കീൽ സാറേ വീട്ടിൽ കയറി വരുന്നത്?" മിലി ചോദിച്ചു.
"സോറി.. അല്ല എനിക്ക് വീടെങ്ങാൻ മാറിപ്പോയോ? എന്താ ഇവിടെ?" കളിയായി അവനും ഒരു മറുചോദ്യം എറിഞ്ഞു.
"അവരെല്ലാം പോയിരിക്ക.. ഗുരുവായൂർക്ക്.. "
"മിലി പോയില്ലേ?"
മിലി ഒന്ന് ചിരിച്ചു. "ഇല്ല.. അമ്മയുടെ ബന്ധുക്കളുടെ കൂടെ ആണ്.. ഞാൻ പോയാൽ ശരിയാകില്ല.."
അവൾ പറഞ്ഞത് മനസിലാകാത്ത പോലെ അവൻ അവളെ നോക്കി.
"അമ്മയുടെ ബന്ധുക്കൾ നു പറയുമ്പോ എന്റെ അല്ല.. എന്റെ അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതാണ്.." അവനു വിശദീകരിച്ചുകൊണ്ട് മിലി അകത്തേക്ക് നടന്നു.
രഘുവിന്റെ മനസിൽ ഒരു മുള്ളു കൊണ്ട പോലെ തോന്നി.. പ്രണയവും സഹതാപവും ഒന്നിച്ചു ഒഴുകി.
"മിലി.. അതു.. ഐ ആം സോറി.."
"ഏയ്.. അതെന്തിനാ ഇങ്ങനെ വിഷമിക്കുന്നത്. എനിക്ക് ഓർമ വാക്കുമ്പോൾ മുതൽ എന്റെ അമ്മ ഇത് തന്നെയാ.. എനിക്കതിൽ ഒരു സങ്കടവും ഇല്ല.. ഇത്രയും സ്നേഹമുള്ള രണ്ടാനമ്മയെ കിട്ടണമെങ്കിൽ ഭാഗ്യം ചെയ്യണം.. അതിരിക്കട്ടെ.. രഘു കഴിച്ചോ..?" മിലി ചോദിച്ചു.
"അതിപ്പോ ഒരു വല്ല്യ കഥയാ.. ഏതോ ഫുഡ് ബ്ലോഗ് കണ്ടു അടി പൊളി ആണ് എന്ന് പറഞ്ഞു ആ ലിജോ വിളിച്ചോണ്ട് പോയതാ.. ഒരു ഓണം കേറാ മൂലയിൽ.. അവിടെ ചെന്നപ്പോൾ ഹോട്ടല് കിടന്നോടുത്തു ഒരു പൂട പോലും ഇല്ല.. തിരിച്ചു ടൗണിൽ എത്തിയപ്പോളേക്കും ഇവിടെ എല്ലാം അടച്ചുപോയി.. "
"അപ്പൊ കഴിച്ചില്ലേ? പോയി കുളിച്ചിട്ട് വാ.. കുറച്ചു ചപ്പാത്തിയും കറിയും ഉണ്ട്.. ഞാൻ ചൂടാക്കി വയ്ക്കാം..."
****************
രഘു റെഡി ആയി വന്നപ്പോളേക്കും മിലി ചപ്പാത്തിയും കറിയും ചൂടാക്കി വച്ചിരുന്നു. രഘുവിനെ കണ്ടയുടൻ അവൾ ചാടി എഴുന്നേറ്റു. കൈത്തണ്ടയിൽ വട്ടമിട്ടു പിടിച്ചു അവനെ കസ്സേരയിലേക്കു ഇരുത്തി..
അവളുടെ മുഖത്ത് പ്രണയം കലർന്ന പുഞ്ചിരി. ഒരു ചെറു നാണം.
"വല്ലാതെ വിശക്കുന്നു.. എപ്പോളാ എനിക്ക് കിട്ടാ..??" പ്രണയം നിറച്ചു അവൻ അവളോട് ചോദിച്ചു.
"എല്ലാം റെഡിയാ.. വിളമ്പണ്ട കാര്യമേ ഒള്ളൂ.."
"ഛെ... കളഞ്ഞു.. ഈ പൊട്ടിപെണ്ണിന് ഒന്നും പറഞ്ഞ മനസിലായില്ലല്ലോ.." എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അവൻ അവൾ വിളമ്പിയ ഭക്ഷണം കഴിക്കാൻ തുടങ്ങി.
മുഖം കൈവെള്ളയിൽ താങ്ങി അവൻ കഴിക്കുന്നത് നോക്കി അരികിലിരുന്നു മിലി. ഒരു കഷ്ണം ചപ്പാത്തി ചാറിൽ മുക്കി അവൻ അവളുടെ നേരെ നീട്ടി. നാണതാൽ അവളുടെ കവിളുകൾ ചുമന്നു. കണ്ണുകൾ താഴേക്കു താണു.
"ഉം..? കഴിക്കു.." അവൻ അവളെ വിളിച്ചു.
വേണ്ടാ എന്ന് അവൾ തലയാട്ടി.
"കഴിക്കടോ.. ഞാൻ അല്ലേ തരുന്നേ.."
നാണം തുളുമ്പുന്ന മിഴികൾ മെല്ലെ ഉയർത്തി മിലി അവളുടെ വാ തുറന്നു. അവൻ അവളുടെ വായിലേക്ക് ചപ്പാത്തി വച്ചു കൊടുത്തപ്പോൾ അവൾ അവന്റെ കൈ പിടിച്ചു. കൈ അവൻ പുറകിലേക്ക് വലിക്കുന്നതിനു മുൻപേ അവൾ ഒരു ചെറു ചുംബനം അവന്റെ കൈകളിൽ നൽകി
(തുടരും...)
ആകാശ് വേണ്ടാ.. രഘു മതി എന്ന് എല്ലാരും പറഞ്ഞു.. അതോണ്ട് അത് സെറ്റ് ആക്കി.. എന്തേ?