ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്നു മായ. യൂണിവേഴ്സിറ്റി മാർക്ക് ലിസ്റ്റ് വാങ്ങാൻ പോകുകയാണ്.
ഫ്രെണ്ട്സിന്റെ ഒപ്പം അടുത്ത ദിവസം പോകാനിരുന്നതാണ് അവൾ. അപ്പോളാണ് ജാനകിയമ്മയുടെ കുറച്ചു ബന്ധുക്കൾ ഒരുമിച്ചു ഗുരുവായൂർക്കു ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്. ഈശ്വരന്റെ കാര്യം ആയത് കൊണ്ടു ഒഴിഞ്ഞു മാറാൻ അമ്മ സമ്മതിച്ചില്ല. അതുകൊണ്ട് എന്താ? ഇപ്പൊ മാർക്ക് ലിസ്റ്റ് വാങ്ങാൻ ഒറ്റയ്ക്കു പോകേണ്ടി വന്നു. വെയിലത്തു ബസ്സ് കാത്തു നിന്നു മടുത്തപ്പോൾ അമ്മയെ മനസ്സിൽ കുറ്റം പറഞ്ഞുകൊണ്ട് നിന്നു അവൾ.
അപ്പോഴാണ് അപ്രതീക്ഷിതമായി മുന്നിൽ ഒരു കാർ വന്നു നിന്നത്. അതിൽ നിന്ന് ഇറങ്ങിയ ആളെ തിരിച്ചറിയാൻ അവൾക്ക് അധിക നേരം ഒന്നും വേണ്ടി വന്നില്ല.
"നിരഞ്ജൻ.."
"ഹായ് മായ.. എന്താ ഇവിടെ..? " കാറിന്റെ ഡോർ അല്പം തുറന്നു തല പുറത്തേക്കിട്ട് അവൻ ചോദിച്ചു.
"ഞാൻ.. ഇവിടെ... യൂണിവേഴ്സിറ്റി..." അവനെ കണ്ട ഷോക്കിൽ വാക്കുകൾ കിട്ടാതെ അവൾ പരുങ്ങി.
അടുത്ത് നിന്നിരുന്ന ആൾക്കാർ അവനെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.
"വാ.. കേറൂ... എങ്ങോട്ടായാലും ഞാൻ കൊണ്ടു വിടാം.." അവൻ പറഞ്ഞപ്പോൾ മായ ഒന്ന് മടിച്ചു.
"അതു.."
ആളുകൾ പരസപരം അടക്കം പറഞ്ഞു നിരഞ്ജനെ ശ്രദ്ധിക്കാൻ തുടങ്ങി. പക്ഷെ മായ നിരഞ്ജന്റെ വണ്ടിയിൽ കയറാണോ വേണ്ടയോ എന്ന് സംശയിച്ചു നിന്ന്.
"എടീ.. അയ്യാളെ കണ്ടിട്ട് സിനിമ നാടൻ നിരഞ്ജനെ പോലെ ഇല്ലേ?" മായയുടെ അടുത്ത് നിന്ന സ്ത്രീ കൂടെ നിന്ന മറ്റൊരു സ്ത്രീയോട് ചോദിക്കുന്നത് മായ കേട്ടു.
"വേഗം കേറൂ മായ... ആളുകൾ ശ്രദ്ധിച്ചു തുടങ്ങി." തെല്ലൊരു അസ്വസ്ഥതയോടെ നിരഞ്ജൻ പറഞ്ഞപ്പോൾ അറിയാതെ അവൾ കാറിൽ കയറിപ്പോയി.
"മായക്ക് എങ്ങോട്ടാ പോകേണ്ടത്??"
"ഞാൻ യൂണിവേഴ്സിറ്റി പോകാൻ ഇങ്ങിയതാ.. മാർക്ക്‌ലിസ്റ്റ് വാങ്ങിക്കാൻ..ഒരു ജോലിക്കാര്യം പറഞ്ഞു വച്ചിട്ടുണ്ട് മിലി ചേച്ചി." മായ പറഞ്ഞു.
"ഉം... " നിരഞ്ജൻ ഒന്ന് മൂളി.
എന്റെ പെണ്ണെ.. നിന്നെ എനിക്ക് കിട്ടിയിരുന്നെങ്കിൽ ജോലിക്കൊന്നും പോയി കഷ്ടപ്പെടാൻ ഞാൻ സമ്മതിക്കില്ലായിരുന്നു. മായയെ ഒന്ന് പാളി നോക്കി നിരഞ്ജൻ ഓർത്തു.
നിരഞ്ജന്റെ എക്സ്പോർട്ടട്ട് കാറിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു മായ അപ്പോൾ. ഹോ!! എന്ത് രസം ആണ് ഈ കാർ കാണാൻ... സീട്ടൊക്കെ ലേദർ ആണ്. എ സി യുടെ തണുപ്പിൽ പുറത്തെ ചൂടൊന്നും അറിയുന്നേ ഇല്ല. നിരഞ്ജന് എന്നെ ഇഷ്ടപ്പെട്ടിരുന്നെങ്കിൽ ഇതൊക്കെ എന്റെ ആയേനെ - അവൾ നിരാശയോടെ ഓർത്തു.
"മായാ..."
"ഉം..."
വിളിക്കുമ്പോളും മറുപടി പറയുമ്പോഴും രണ്ടു പേരും ഓർമകളിൽ തന്നെ ആയിരുന്നു.
"മായയുടെ പാട്ട് കേട്ടിട്ട് ഒത്തിരി ആയി... ഒന്ന് പാടാമോ?" നിരഞ്ജൻ ചോദിച്ചു.
"അയ്യോ ഇപ്പോളോ??"
"ഇപ്പൊ എന്താ കുഴപ്പം? പ്ലീസ് ഒന്ന് പാടു..."
"അയ്യോ... അത് വേണ്ട... ഞാൻ അങ്ങനെ ഒന്നും പ്രീപയർ ചെയ്തിട്ടില്ല.." അവൾ ഒന്ന് ചിണുങ്ങി.
"അതിനെന്താ? ഇപ്പൊ നമ്മൾ രണ്ടു പേര് മാത്രമല്ലെ ഒള്ളൂ.. പ്ലീസ്..." അവൻ ചോദിച്ചപ്പോൾ അവൾക്കു എതിർക്കാൻ കഴിഞ്ഞില്ല.
"ഉം... ഒക്കെ..." അവൾ ചെറുതായ് ഒന്ന് മുരടനക്കി നിവാരന്നിരുന്നു.
"വെയിറ്റ്.. വെയിറ്റ്... ഞാൻ ഒന്നു റെക്കോർഡ് ചെയ്തോട്ടെ??"
"ആയോ... അതു... അതൊന്നും വേണ്ട.. " ഒരു തെല്ലു നാണത്തോടെ മായ പറഞ്ഞു.
അവൾ പറഞ്ഞത് ശ്രദ്ധിക്കാതെ ചെറുതായി ചിരിച്ചു വലതു കൈ സ്റ്റിയറിങ്ങിൽ പിടിച്ചു ഇടതു കൈകൊണ്ടു ഫോണിൽ റെക്കോർഡിങ് ഓണാക്കി നിരഞ്ജൻ.
"ഉം.. ഇനി പാടിക്കോ..."
ഹൃദയ രേഖ പോലെ ഞാന്‍..
എഴുതിയ നൊമ്പരം..
നിറമിഴിയോടെ കണ്ടുവോ... തോഴന്‍
ഹൃദയ രേഖ പോലെ ഞാന്‍..
എഴുതിയ നൊമ്പരം..
നിറമിഴിയോടെ കണ്ടുവോ..
എന്റെ ആത്മ രാഗം.. കേട്ടു നിന്നുവോ..
വരുമെന്നൊരു കുറിമാനം തന്നുവോ..
നാഥന്‍ വരുമോ പറയൂ....
രാജഹംസമേ.. മഴവില്‍ കുടിലില്‍..
സ്നേഹ ദൂതുമായ്.. വരുമോ..
സാഗരങ്ങളേ.. മറുവാക്കു മിണ്ടുമോ..
എവിടെയെന്റെ സ്നേഹ ഗായകന്‍..
ഓ....ഓ..
രാജ ഹംസമേ..
കണ്ണടച്ച് മായ പാടിയ ഓരോ നിമിഷവും അവൾ നിരഞ്ജന്റെ മനസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വണ്ടി എപ്പോഴോ അവൻ സൈഡ് ഒതുക്കി നിർത്തിയിരുന്നു.
"മായാ..." വികാര പാരവശ്യത്താൽ അവൻ വിളിച്ചു.
"ഉം... " തെല്ലൊരു നാണത്തോടെ ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി കണ്ണുകൾ താഴ്ത്തി അവൾ മൂളി.
നിരഞ്ജൻ അവളുടെ കുനിഞ്ഞ മുഖം അവന്റെ കൈ നീട്ടി ഒന്ന് ഉയർത്തി. മായ മെല്ലെ കൺപീലികൾ വിടർത്തി അവനെ നോക്കി. അവരുടെ കണ്ണുകൾ ഇടഞ്ഞു. മൗനം പോലും വാചാലമാകുന്ന നിമിഷം. അവന്റെ നോട്ടം താങ്ങാൻ കഴിയാതെ അവൾ വീണ്ടും തലകുനിച്ചു.
പെട്ടന്ന് ഒരു തിരിച്ചറിവ് അവളിൽ കടന്നു വന്നു.. താൻ എന്താണ് ചെയ്യുന്നത് എന്ന അറിവ്. അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു.
ഇല്ല.. ഇത് ഞാൻ ചെയ്യാൻ പാടില്ല... എന്നാലും ഞാൻ.. ഛെ.. നിരഞ്ജൻ മിലി ചേച്ചിയുടെ ആണ്. ഞാൻ ഇങ്ങനെ ഒന്നും നിരഞ്ജനെ കുറച്ചു ഓർത്ത് കൂടാ. - അവളുടെ മനസ് അവളെ ശാസിച്ചു. ഒരു പാപഭാരം അവളെ തളർത്തി.
കണ്ണടച്ചു ശ്വാസം അമർത്തി വലിച്ചു ധൈര്യം സമ്പാദിച്ചു അവൾ. പിന്നെ പൊടുന്നനെ ഡോർ തുറന്നു ചാടിയിറങ്ങി. ഒരു യാത്ര പോലും പറയാൻ നിൽക്കാതെ.
അവൾ നടന്നകലുമ്പോൾ തന്റെ കൈ വിരലുകൾക്കിടയിലൂടെ വലിഞ്ഞു പോയ അവളുടെ ഷാളിലേക്ക് നോക്കി സ്വയം മറന്നിരിക്കുകയായിരുന്നു നിരഞ്ജൻ.
********************
ജഡ്ജി വിധിപറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മിലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കോടതി മുറിയുടെ മറുവശത്തു നിന്ന് അവളുടെ സന്തോഷം നോക്കി കാണുകയായിരുന്നു രഘു. അവന്റെ ജയത്തെക്കാൾ അവൻ സന്തോഷിച്ചത് അവളുടെ ചിരിയിൽ ആണ്. അങ്ങ് ഓടിച്ചെന്നു അവളെ എടുത്തു പൊക്കി ഒരു വട്ടം കറക്കാൻ തോന്നി അവനു.
അടുത്ത് നിന്നിരുന്ന വക്കീലന്മാർ അവനെ വന്നു അഭിനന്ദിക്കാൻ മറന്നില്ല. ബാബു വക്കീൽ മാത്രം ദൂരെ മാറി കസ്സേരയിൽ നിന്ന് എഴുന്നേൽക്കാതെ അവനെ തന്നെ നോക്കി ഇരുന്നു. ആദ്യത്തെ തോൽവി. അയ്യാളുടെ കണ്ണുകളിൽ പകയെരിഞ്ഞു.
കോടതി മുറിയിൽ നിന്ന് അവൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ മിലി അവനെ കാത്തു വാതിലിനു അരികിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
"താങ്ക് യൂ..." നിറഞ്ഞ പുഞ്ചിരിയോടെ അവൾ പറഞ്ഞു.
"ദാ.. കേട്ടല്ലോ.. ഇനി തന്റെ അച്ഛന്റെ സ്കൂളിൽ അവകാശം ഉന്നയിച്ചു ഒരു തെണ്ടിയും വരില്ല.. ഇനി ഈ സ്വപ്നം മാഡത്തിന്റെ മാത്രം സ്വന്തം."
അവൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.
"ഹേയ്.. കരയാതെ.." അവളുടെ തോളിൽ കൈ വച്ചു രഘു പറഞ്ഞു.
മിലി അമർത്തി അവളുടെ കണ്ണു തുടച്ചു.
"അപ്പോളേ.. ഇങ്ങനെ കരഞ്ഞു കാണിച്ചാൽ പോരാ.. എന്റെ വക്കീൽ ഫീസ് എവിടെ?" പുരികം വളച്ചു രണ്ടു വട്ടം പൊക്കി രഘു ചോദിച്ചു.
"ഈശ്വരാ.. നിനക്കു വക്കീൽ ഫീസ് തരാൻ ഞാൻ കുടുംബം പണയം വയ്ക്കേണ്ടി വരോ?" മിലി കളിയായി ചോദിച്ചതോടെ രണ്ടു പേരും പൊട്ടി ചിരിച്ചു.
തിരക്കെല്ലാം കഴിഞ്ഞു മിലിയുടെ കാറിന് അടുത്തേക്ക് രണ്ടു പേരും കൂടി നടക്കുമ്പോൾ മിലി അല്പം ആസ്വസ്ഥ ആയിരുന്നു. കയ്യിലെ പേഴ്സ് അവൾ മുറുകെ പിടിച്ചു. കാരണം രഘു നേരത്തെ പറഞ്ഞ കാര്യം തന്നെ. വക്കീൽ ഫീസ്.
ആദ്യത്തെ ഒരു തവണയോ മറ്റോ മാത്രമേ കുറച്ചു നോട്ടുകൾ അവൾ അവന്റെ നേരെ നീട്ടിയിട്ടുള്ളു. പേപ്പർ വർക്ക്കളുടെ കാശ് പോലും അവൻ ഇത് വരെ ചോദിച്ചിട്ടില്ല. ഇന്നത്തെ വിധി എന്താകും എന്ന് ഏകദേശം അറിയാമായിരുന്നത് കൊണ്ടു പോരുമ്പോഴേ ഒരു കേട്ട് നോട്ട് എടുത്തു പേഴ്സിൽ വച്ചിരുന്നു. പക്ഷേ അതു എങ്ങനെ കൊടുക്കും എന്ന അങ്കലാപ്പിൽ ആയിരുന്നു അവൾ.
ഈ ദിവസങ്ങളിൽ എന്നോ ഒരു നല്ല സൗഹൃദം, ഒരു വല്ലാത്ത ആത്മ ബന്ധം അങ്ങനെ ഒക്കെ എന്തോ തോന്നിയിട്ടുണ്ട് രഘുവിനോട്. അവനും തന്നെ വല്ല്യ കാര്യം ആണ്. അങ്ങനെ ഉള്ളപ്പോൾ എങ്ങനെ ആണ് കാശ് എടുത്തു നീട്ടുന്നത്..
പണവും സൗഹൃദവും കൂട്ടി കുഴക്കരുത് എന്നല്ലേ.. അത് കൊണ്ടു ഫീസ് കൊടുക്കാതിരിക്കുന്നതും ശരിയല്ല. വല്ലാത്ത ഒരു ധര്മസങ്കടത്തിൽ ആയി അവൾ.
"ഹലോൺ.. എന്താണ് മിലി ഇത്ര കാര്യമായി ആലോചിക്കുന്നത്?" അവന്റെ ചോദ്യം കേട്ട് അവൾ ഓർമകളിൽ നിന്ന് ഉണർന്നു.
"അതു... അത്... രഘു ഒന്നും വിചാരിക്കരുത്... ഫ്രണ്ട്ഷിപ് വേറെ.. ജോലി വേറെ.. അതുകൊണ്ടാ..." പേഴ്സിൽ നിന്നു നോട്ട് നിറച്ച ഒരു കവർ അവൾ അവന്റെ നേരെ നീട്ടി.
അവൾ നീട്ടിയ കവർ കണ്ടപ്പോൾ അവന്റെ മുഖം പെട്ടന്ന് വാടി.. അത് മിലി ശ്രദ്ധിക്കുകയും ചെയ്തു.
"സോറി രഘു.. പ്ലീസ് ഇത് വാങ്ങണം.. നീ ഇത് വാങ്ങിയില്ലെങ്കിൽ നമ്മുടെ ഫ്രണ്ട്ഷിപ്പ് ഞാൻ മിസ്സ് യൂസ് ചെയ്ത പോലെ തോന്നും.. അതാ... "
രഘു കുറച്ചു നേരം അങ്ങനെ തന്നെ നിന്നു. പിന്നെ ഓർത്ത് നോക്കിയപ്പോൾ മിലി ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതം ഉള്ളു എന്ന് അവനു തോന്നി. ഓസിനു കിട്ടിയാൽ ഓയിൽമെന്റും തിന്നുന്ന അവന്റെ ബാക്കി ഫ്രെണ്ട്സിന്റെ സ്വഭാവം അല്ലല്ലോ അവളുടെ.
മോനെ.. രഘു.. ഈ സിറ്റുവേഷൻ നിനക്കു യൂസ്ഫുൾ ആക്കി എടുക്കുന്നതിലാണ് നിന്റെ മിടുക്കു. - അവൻ മനസ്സിൽ ഓർത്തു.
കണ്ണിൽ ഒരു ദുഃഖഭാവം വരുത്തി അവൻ പറഞ്ഞു.. "ഹാ.. തന്നേക്ക്.. അത്രയും ഒള്ളൂ നമ്മുടെ ഫ്രണ്ട്ഷിപ്.."
അവൻ അവളുടെ നേരെ കൈ നീട്ടി. അവൻ പറഞ്ഞത് കേട്ട് അവൾ പെട്ടന്ന് കവർ പിന്നോട്ട് വലിച്ചു.
"അതാണോ ഞാൻ പറഞ്ഞതിന് അർത്ഥം? നിനക്ക് എന്നെ മനസ്സിലാവില്ലേ രഘു..? " അവൾ ചോദിച്ചു.
അതോടെ ചുണ്ടിൽ ഒരു കള്ളച്ചിരി ചിരിച്ചു രണ്ടു അടി പിന്നോട്ട് മാറി കൈ കെട്ടി നിന്ന് അവൻ പറഞ്ഞു.
"ഒക്കെ.. ഇത് ഞാൻ വാങ്ങാം.. ഇൻ വൺ കണ്ടീഷൻ. എന്നിട്ടേ ഞാൻ ഇത് വാങ്ങൂ.."
"എന്ത് കണ്ടീഷൻ?" ഒരു ചെറിയ സംശയത്തോടെ അവൾ അവനെ നോക്കി.
"യൂ ആർ കാമിംഗ് വിത്ത് മീ ടു പബ് ടുഡേ.. മിലി ഇന്ന് എന്റെ കൂടെ പബ്ബിൽ വരുന്നു.. എന്തെ?"
(തുടരും...)