Aksharathalukal

❤❤നിനക്കായ് ❤❤ - 11

ഭാഗം 11
 
 
 
 
©ആര്യ നിധീഷ് 
 
 
 
 
 
ഹരി പോയതും അമ്മു ഡ്രെസ്സ് എടുത്തു കുളിക്കാൻ കേറി.... ആ കണ്ണുകളിൽ ഇപ്പൊ കണ്ണീർ ഇല്ല പകരം തന്റെ പ്രാണനെ തന്നിൽനിന്നും തട്ടിയെടുത്തവനോടുള്ള അടങ്ങാത്ത പക ആണ്.... ഇന്ന് മുതൽ നിങ്ങൾ കാണാൻ പോകുന്നത് മറ്റൊരു അമ്മുവിനെ ആണ് എന്റെ ശ്രീയേട്ടനെ ഇല്ലാതാക്കി ഒരു ചതിയിലൂടെ എന്നെ സ്വന്തമാക്കിയ നിമിഷത്തെ ഓർത്ത് നിങ്ങൾ ഒരുപാട് ദുഖിക്കും..... നിങ്ങളുടെ നാശം അതാണ് ഇനി എന്റെ സ്വപ്നം.......
 
 
 
മുറിയിൽ നിന്ന് ഇറങ്ങി അവൻ നേരെ ബൈക്കിന്റെ കീയുമായി പുറത്തേക്ക് പോയി......
 
 
 
ഹരി...... എവിടെക്കാ നീ ഈ നേരത്ത്.....
 
 
ഒന്ന് പുറത്തു പോകുവാ അമ്മേ....
 
 
ഇന്ന് നിന്റെ വിവാഹ ദിവസം ആണ് ഇന്ന് നീ ഇവിടെ അമ്മുവിന്റെ കൂടെ വേണം... അത് നിനക്ക് അറിയിലേ.....
 
 
താൻ എങ്ങനെ പറയും അവൾ എന്നോടുള്ള പകയുടെ പുറത്താണ് എന്റെ മുന്നിൽ തല കുനിച്ചു തന്നതെന്ന്.... വേണ്ട ഒന്നും അറിയണ്ട ഒക്കെ എന്റെ ഉള്ളിൽ കിടക്കട്ടെ.....
 
 
എന്താ നീ ഈ ആലോചിക്കുന്നെ ഞാൻ ചോദിച്ചത് കേട്ടില്ല എന്നുണ്ടോ.....
 
 
ഞാൻ വേഗം വരാം അമ്മേ അവന്മാർ ഒക്കെ വിളിക്കുനുണ്ട് കല്യാണം പെട്ടന്ന് അല്ലായിരുന്നോ ഒരു ചെറിയ ട്രീറ്റ്‌ ഉണ്ട്...
 
 
മ്മ് പോയിട്ട് വേഗം വരണം ആദ്യത്തെ ദിവസം ആയിട്ട് ആ കുട്ടിയെ വിഷമിപ്പിക്കരുത്....
 
 
അവൻ ഒന്ന് മൂളി വണ്ടിയും എടുത്തു പോയി....
 
 
 
പുഴക്കരയിൽ തനിക്കായി കാത്തിരുന്ന കൂട്ടുകാരോടൊപ്പം ഇരിക്കുമ്പോഴും അവന്റെ കണ്ണുകളിൽ നിറയെ അമ്മുവിന്റെ മുഖം ആയിരുന്നു എന്നും പേടിയും നിസ്സഹായതയും നിറഞ്ഞു നിന്ന കണ്ണുകളിൽ ഇന്ന് എരിയുന്ന കനൽ ആണ്.... പക്ഷേ എന്തിന്??? അതിന് മാത്രം അവന് ഉത്തരം ഇല്ലായിരുന്നു.... തന്റെ അമ്മു തന്നെ ഇത്രമേൽ വെറുക്കണം എങ്കിൽ അവളുടെ മനസ്സിൽ ആരോ തീക്കോരി ഇട്ടിട്ടുണ്ട് അത് ആരാണെങ്കിലും കണ്ടുപിടിക്കണം....
 
 
എന്താണ്.... മണവാളൻ വല്യ ചിന്തയിൽ ആണല്ലോ??? ഫസ്റ്റ് നൈറ്റിനെപറ്റി ഓർക്കുവാണോ.....😁😁
 
 
അപ്പു ഒരു കള്ള ചിരിയോടെ ചോദിച്ചു.....
 
 
 പോടാ ഒന്ന് ഫസ്റ്റ് നൈറ്റ്‌ ഇത് എന്റെ ലാസ്റ്റ് നൈറ്റ്‌ ആകാതിരുന്നാൽ മതിയായിരുന്നു....
 
 
എന്താടാ എന്താ പ്രശ്നം?? നീ വന്നപ്പോ മുതൽ ഞാൻ ശ്രെദ്ധിക്കുന്നു....
 
നീ ഇങ്ങു വാ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്....
 
ഹരി അവനെ വിളിച്ച് മാറി നിന്നു നടന്നത് ഒക്കെ പറഞ്ഞു.....
 
 
അവൾ ഒരുപാട് മാറിപ്പോയി ഇപ്പൊ ആ കണ്ണുകളിൽ എരിയുന്ന പക എനിക്ക് വ്യക്തമായി കാണാം ഒരു തെറ്റും ചെയ്യാഞ്ഞിട്ട് കൂടി അത് എന്നെ വല്ലാതെ പൊള്ളിക്കുന്നു.....
 
 
ഹരി.... നീ പറഞ്ഞത് വെച്ച് നോക്കിയാൽ നീ തഴുംതോറും അവൾ നിന്നെ കൂടുതൽ നോവിക്കും അത്കൊണ്ട് അവൾ ഇങ്ങോട്ട് എങ്ങനെ ആണോ അതേപോലെ നീയും അങ്ങോട്ട് മറുപടി കൊടുക്ക്... എന്തായാലും നീ ഇനി എത്ര ശ്രെമിച്ചാലും അവൾ നീ പറയുന്നത് ഒന്നും കേൾക്കാൻ തയ്യാറാവില്ല അപ്പൊ പിന്നെ അത് അങ്ങനെ തന്നെ ഇരിക്കട്ടെ മതിയായ തെളിവുകൾ കിട്ടുന്ന വരെ.... 
 
 
മ്മ്മ്.... ഹരി ഒന്ന് മൂളി തിരിഞ്ഞു നടന്നു..... 
 
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 
 
(ഇനി past )
 
വീട്ടിൽ നിന്ന് ഇറങ്ങിയപ്പോ മുതൽ ശ്രീക് മനസ്സിൽ വല്ലാത്ത ബുദ്ധിമുട്ട് അമ്മുവിനെ ഒറ്റക്കക്കി പോരേണ്ടിരുന്നില്ല എന്ന് തോന്നി അവന് ഒരു ഇമ്പോര്ടന്റ്റ്‌ മീറ്റിംഗ് ഉണ്ട് ഏട്ടനും ഇല്ല ചെല്ലാതിരുന്നാൽ വലിയ ലോസ്സ് ഉണ്ടാകും.. അതോർത്തു ഡ്രൈവ് ചെയ്യുമ്പോഴാണ് അപ്പുവുമായി സംസാരിച്ചു നിൽക്കുന്ന ഹരിയെ കണ്ടത് അവൻ കാർ ഒതുക്കി ഹരിയുടെ അടുത്തേക്ക് ചെന്നു....
 
 
ആഹാ ശ്രീ എത്ര നാളായട കണ്ടിട്ട്... അമ്മുവിന് സുഖം അല്ലെ....
 
അതേടാ അവൾ സുഖമായിരിക്കുന്നു..... പിന്നെ ഹരി നീ എനിക്ക് ഒരു ഹെല്പ് ചെയ്യുമോ??
 
 
എന്താഡാ നീ പറ.....
 
 
ഡാ അമ്മു ഒറ്റക്കെ ഉള്ളു വീട്ടിൽ.. എനിക്ക് ആണേ ഒരു  അർജന്റ് മീറ്റിംഗ് ഉണ്ട്... നീ ഒന്ന് ചെന്ന് അവളെ രേവതിഅമ്മേടെ അടുത്ത് കൊണ്ടക്ക്.... ഞാൻ വൈകിട്ട് വന്ന് പിക്ക് ചെയ്തോളാം....
 
 
ഇതാണോ അതിന് എന്താടാ നീ ധൈര്യമായി ചെല്ല് ഞാൻ ഇപ്പൊത്തന്നെ പോയ്കോളാം....
 
 
അത്രേം പറഞ്ഞു ഹരി ബൈക്കും എടുത്തു ശ്രീയുടെ വീട്ടിലേക്ക് വിട്ടു.....
 
ബോധം മറഞ്ഞു കിടക്കുന്നവളുടെ അരികിലേക്ക് അവൻ പാഞ്ഞടുത്തു അവളുടെ ഉടലാഴക് കണ്ട് അവന്റെ കണ്ണുകൾ വന്യമായി തിളങ്ങി.... മാറിലേ സരിതലപ് വാല്ച്ചുമാറ്റിയവൻ അവളിലേക്ക് ആർത്തിയോടെ അടുക്കവേ ബോധം മറഞ്ഞ അവസ്ഥയിലും അവൾ ഒന്ന് എങ്ങി.... അവന്റെ കൈകൾ തന്നിൽ അമരവേ കണ്ണുകൾ നിറഞ്ഞൊഴുകി..... ആവേശത്തോടെ അവളിലേക്ക് പടരാൻ തുടങ്ങാവേ പുറത്ത് കാളിങ് ബെൽ മുഴങ്ങി ഈർച്ചയോടെ അവളിൽ നിന്നു പിടഞ്ഞെഴുന്നേറ്റവൻ അവളെ ഉഴിഞ്ഞു നോക്കി പടികൾ ഓടി ഇറങ്ങി.....
 
 
ബെൽ അടിച്ചിട്ടും ആരേം കാണാതെ ഹരി അകത്തേക്ക് കേറി വെപ്രാളപ്പെട്ട് പടികൾ ഇറങ്ങി വരുന്നവനെ അവൻ ഒരു നിമിഷം സംശയത്തോടെ നോക്കി...
 
 
ആ ഹരിയോ..... നന്ദു ദേ ഇപ്പൊ ഇറങ്ങിയതേ ഉള്ളു... അവൻ പതർച്ച മറച്ചുകൊണ്ട് പറഞ്ഞു....
 
 
മ്മ് ഞാൻ കണ്ടു..... ദേവ് ഓഫീസിൽ പോയില്ലേ....
 
 
ഇല്ല ഇന്ന് ഹാഫ്ടെ ലീവ് ആ ഒരു ഫങ്ക്ഷൻ ഉണ്ട്....
 
 
മ്മ്... അമ്മു എവിടെ???
 
 
അവ... അവൾ.... അമ്പലത്തിൽ പോയി....
 
 
ഓ എങ്കി ഞാൻ വെയിറ്റ് ചെയ്യാം.....
 
 
ദേവിന്റെ ഓരോ ചലനവും അവനിൽ സംശയം നിറച്ചു.....ഇട്ടിരുന്ന വെള്ള ഷർട്ടിൽ പറ്റിപിടിച്ച സിന്ദൂരചുവപ് കാണെ അവൻ വേഗം എഴുനേറ്റു പടികൾ കയറി തടയാൻ ആഞ്ഞവനെ ഒറ്റ ചവിട്ടിന് നിലത്തേക്കിട്ടവൻ മുകളിലേക്ക് ഓടി ശ്രീയുടെ മുറിയിൽ ബോധമാറ്റു കിടക്കുന്നവളെ കണ്ട് സിരകളിൽ അഗ്നി പടർന്നു അവന്റെ കണ്ണുകൾ കുറുകി.... ഒരു പുതപ്പെടുത്തു അവളെ മൂടി.... വെള്ളമെടുത്ത് മുഖത്തേക്ക് തളിച്ചു..... കണ്ണുകൾ തുറന്നു ഒരു കരച്ചിലോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.......
 
 
ഹരിയേട്ടാ....... അയാൾ എന്നെ....... എനിക്ക് ഇവിടെ നിക്കണ്ട ഹരിയേട്ടാ......
 
 
അമ്മു.... നീ ഒന്ന് ഫ്രഷ് ആയി നിക്ക് നമ്മുക്ക് വീട്ടിലേക്ക് പോകാം ഇപ്പൊ ഞാൻ ആ ₹#*&%മോനെ ഒന്ന് കാണട്ടെ.....
 
 
ഹരി താഴേക്ക് ചെല്ലുമ്പോൾ ദേവ് കാറിന്റെ കീയും ആയി ഇറങ്ങി..... ഓടി ചെന്നവൻ ദേവിനെ ചവിട്ടി നിലത്തിട്ടു.... ഇരു കവിളിലും അടിച്ചു മൂക്കിൽ പഞ്ച് ചെയ്ത്തു മുടിയിൽ കുതിപിടിച്ചു സോഫയിലേക്ക് തള്ളി... കൈകൾ രണ്ടും തിരിച്ചു ഓടിച്ചു.... അടുത്ത് കിടന്ന ചെയർ എടുത്തു കാലുകളിൽ ആഞ്ഞടിച്ചു....ഹരിയെന്ന അസുരന് മൂപ്പിൽ പിടിച്ചു നിൽക്കാൻ ആവാതെ അവൻ തളർന്നു വീണു....
 
അമ്മു....... എടി..... അമ്മു ......
 
 
അവന്റെ അലർച്ച കേട്ട് അവൾ സ്റ്റെപ്പുകൾ ഓടി ഇറങ്ങി ദേഷ്യം അടക്കാൻ ആവാതെ നിന്നു വിറക്കുന്ന ഹരിയെ കണ്ട് അവളും ഭയന്നുപോയിരുന്നു......
 
അമ്മു...... കൊടുക്കടി..... അവന്റെ കാരണം പുകച് ഒരെണ്ണം....
 
 
ആ അലർച്ചയിൽ അവൾ പോലും അറിയാതെ അവളുടെ കൈകൾ ദേവിന്റെ കവിളിൽ പതിഞ്ഞു.....
 
 
ഇനി മേലാൽ നീ ഇവളെ ഈ ദുഷിച്ച കണ്ണുകൊണ്ടു നോക്കി എന്ന് ഞാൻ അറിഞ്ഞാൽ പിന്നെ നോക്കാൻ നീ ഉണ്ടാവില്ല അറിയാല്ലോ ദേവ് നിനക്ക് എന്നെ...... ശ്രീ അല്ല ഞാൻ ..... അവൻ പാവം ഒരു സാധു.... എന്നാൽ ഞാൻ അങ്ങനെ അല്ല കൊല്ലും എന്ന് പറഞ്ഞാൽ മുൻപിൻ നോക്കാതെ കൊന്നിരിക്കും..... കേട്ടോടാ... നായെ......
 
 
അത്രേം പറഞ്ഞു അമ്മുവിനെ വിളിച്ചവൻ അവിടെ നിന്ന് ഇറങ്ങി......
 
 
അമ്മുവിനെ വീട്ടിൽ ആക്കി അവൻ നേരെ ശ്രീയെ കാണാൻ ചെന്നു.....
 
 
ഹരി നീ എന്താ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞെ......
 
 
ശ്രീ..... ആ വീട്ടിലേക്ക് അമ്മുവിനെ കൊണ്ടുപോകാൻ ഇനി ഞാൻ സമ്മതിക്കില്ല നിനക്ക് അവളെ വേണമെങ്കിൽ വേറെ ഒരു വീട് എടുത്തിട്ട് വന്ന് വിളിക്കാം.....
 
 
ഹരി നീ ഒന്ന് തെളിച്ചു പറ എന്താ ഉണ്ടായേ....
 
 
ഉണ്ടായത് എന്താണെന്ന് നിനക്ക് അറിയണോ.... നിന്റെ ചേട്ടൻ ഉണ്ടല്ലോ ആ ചെറ്റ അവളെ കൂടെ കിടക്കാൻ വിളിച്ചു വഴങ്ങില്ല എന്ന് കണ്ടപ്പോ അവളെ അവൻ ബലംപ്രേയോഗിച്ചു സ്വന്തമാക്കാൻ നോക്കി ഞാൻ അപ്പൊ ചെന്നില്ലായിരുന്നെങ്കിൽ നീ ചെല്ലുമ്പോൾ ഒക്കെ കഴിഞ്ഞേനെ....
 
 
ഹരി...... അവൻ.... എന്റെ അമ്മുവിനെ ..... സത്യം ആണോടാ നീ ഈ പറയുന്നേ??
 
അതെ.... സത്യം എന്നിട്ട് ഞാൻ ചെല്ലുമ്പോൾ എത്ര സമർഥമായ അവൻ എന്നെ ഓഴിവാക്കാൻ നോക്കിയേ എന്ന് അറിയാമോ.... അവന്റെ ഷർട്ടിൽ പടർന്ന അവളുടെ കുംങ്കുമം ആണ് എന്നിൽ സംശയം ഉണ്ടാക്കിയത് ഞാൻ ചെല്ലുമ്പോൾ അവൾ നിന്റെ റൂമിൽ ബോധമില്ലാതെ......
 
 
ഹരി...... കൊല്ലും ഞാൻ ആ പൂ...... മോനെ
 
 
അവനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട് ആ കയ്യും കാലും നേരെ ആവാൻ ഇനി സമയം ഒരുപാട് വേണ്ടിവരും..... നീ വീട്ടിലേക്ക് ചെല്ല് അവൾ ആകെ വിഷമിച്യിരിക്കുവാ....
 
 
മ്മ് വാ നമ്മുക്ക് അങ്ങോട്ട് പോകാം.....
 
➖️➖️➖️➖️➖️➖️➖️➖️➖️
 
(ഇനി present )
 
 
അമ്മു..... മോളെ..... ദേ ഇത് മോൾക്കുള്ള  സാരിയും ആഭരണങ്ങളും ആണ്  ഇതൊക്കെ പരംമ്പരാകതമായി കിട്ടിയതാ ഈ തറവാട്ടിൽ വന്നുകേറുന്ന ഓരോ പെൺകുട്ടിയും ഈ ആഭരണം ഇട്ട് വേണം ആദ്യരാത്രിയിൽ മണിയറയിലേക്ക് പ്രേവേശിക്കാൻ.....
 
 
എനിക്ക് ഇതൊന്നും ഇടാനും ഒരുങ്ങി കേട്ടി നിൽക്കാനും പറ്റില്ല ഒക്കെ എടുത്തോണ്ട് പൊക്കോ.....
 
 
അവർ നിറകണ്ണോടെ അത് അവിടെ വെച്ച് തിരിഞ്ഞു നടന്നു തിരികെ വന്ന ഹരി ഒക്കെ കേട്കൊണ്ടാണ് മുറിയിലേക്ക് വന്നത് അമ്മയുടെ നിറഞ്ഞ കണ്ണുകൾ കാണെ അവന്റെ സിരകളിൽ ദേഷ്യം ഇറച്ചുകയറി അവൻ അകത്തു കേറി വാതിൽ വലിയ ശബ്ദത്തോടെ അടച്ചു അവളുടെ അടുക്കലേക്ക് പാഞ്ഞു......
 
 
ഡി...... നിന്നോട് ഞാൻ പറഞ്ഞതാണോ അമ്മയെ നോവിക്കരുത് എന്ന്......
 
 
ഞാൻ അതിന് എന്ത് ചെയ്തൂന്ന.... ഒരിക്കലും നടക്കാത്ത ഒരു ആദ്യരാത്രിക്ക് വേണ്ടി ഒരുങ്ങി കേട്ടി നിൽക്കാൻ എനിക്ക് വയ്യ അത് ഞാൻ പറഞ്ഞു.....
 
 
 
ഓഹോ അപ്പൊ അതാണ്‌ കാര്യം..... ഇരിക്കലും നടക്കില്ല എന്ന് നീ മാത്രം തീരുമാനിച്ചാൽ മതിയോ???നിനക്ക് വേണ്ടായിരിക്കും പക്ഷെ എനിക്ക് എന്റെ ആദ്യരാത്രി കുളമാക്കാൻ പറ്റില്ല അത്കൊണ്ട് മോൾ വേഗം പോയി ഈ ഡ്രെസ്സും ഓർണമെന്റ്സ്സും ഒക്കെ ഇട്ട് താഴെ പോയി ഒരു ഗ്ലാസ്‌ പാലും ആയിട്ട് വാ......
 
 
ആ ആഗ്രഹം അങ്ങ് മനസ്സിൽ വെച്ചോ എന്നെ അതിനു കിട്ടില്ല.....
 
അമ്മു....... മര്യാദക്ക് നിയായിട്ട് പോയി ഇടുന്നോ അതോ........
 
 
 
താൻ എന്നെ നോക്കി പെടുപ്പിക്കണ്ട ഇട്ടില്ലെങ്കിൽ താൻ എന്തു ചെയ്യാനാ തല്ലുമോ എങ്കി തല്ല്.....
 
 
അപ്പൊ നീ ഇടില്ല അല്ലെ
 
അവൻ അവളുടെ അടുത്തേക്ക് വന്നു ഇട്ടിരുന്ന ടോപ്പിൽ  പിടിത്തം ഇട്ടു
 
എങ്കി ഈ ഇട്ടിരിക്കുന്നത് ഒക്കെ വലിച്ചുപറിച്ചു കളഞ്ഞ് ഞാൻ   തന്നെ ഇട്ട് തരാം.... മതിയോ..... അവൻ ടോപ്പിൽ പിടിച്ചു മുകളിലേക്ക് ഉയർത്തി....
 
 
നോ..... പ്ലീസ്..... ഞ.... ഞാൻ ഇട്ടോളാം......
 
 
മ്മ് എങ്കി വേഗം ആവട്ടെ ചേട്ടന് ദൃതി ആയി......
 
 
അവൾ ഡ്രെസ്സും എടുത്തു ചവിട്ടിതുള്ളി പോയി സാരി ഉടുത്ത് ആ ഓർണമെൻറ്സ് ഇട്ട് വന്നു.......
 
 
ആഹാ ഇപ്പൊ കാണാൻ ഫൂലം ദേവിയെ പോലെ ഉണ്ട്.....ഇനി വേഗം പോയി പാൽ എടുത്തിട്ട് വാ ഇന്ന് ഒരുപാട് സ്റ്റാമിന വേണ്ടതല്ലേ....... ഹരി അവളെ നോക്കി മീശ പിരിച്ചു വശ്യമായി ചിരിച്ചു.....
 
 
അവൾ അവനെ നോക്കി പല്ല് കടിച്ചു താഴേക്ക് പോയി....
 
 
നിന്നെ മെരുക്കാൻ ഇനി ഇതേ ഉള്ളു ഒരു വഴി....അവൻ ചെറു ചിരിയോടെ ബെഡിലേക്ക് കിടന്നു......
 
തുടരും........
 
 
❤❤നിനക്കായ്‌ ❤❤ - 12

❤❤നിനക്കായ്‌ ❤❤ - 12

4.7
5882

ഭാഗം 12       ©ആര്യ നിധീഷ്        അമ്മു അടുക്കളയിൽ ചെല്ലുമ്പോ രേവതി അവിടെ ഉണ്ട്......അവളെ കണ്ട് ആ അമ്മ കുറച്ചു നേരം നോക്കി നിന്നു.....     ആഹാ സുന്ദരി ആയല്ലോ രേവമ്മേടെ അമ്മുസ്.... അല്ല എന്താ ഇപ്പൊ അടുക്കളയിൽ.....   അത് പിന്നെ.... പാൽ..... അവൾ മടിച്ച് മടിച്ച് പറഞ്ഞു....     അയ്യോ ഞാൻ അത് മറന്നു മോൾ നിക്ക് ഞാൻ ഇപ്പൊ എടുക്കാം......     അവർ ദൃതിയിൽ പാൽ തിളപ്പിച്ച്‌ ആറ്റി ഗ്ലാസ്സിലേക്ക് പകർത്തി അവൾക്ക് നേരെ നീട്ടി.....   ദാ ഇത് കൊണ്ടുപോക്കോ അവൻ പറഞ്ഞു വിട്ടതാകും അല്ലെ കിടക്കും മുൻപ് നട്സ് ഉം സേഫ്‌രോണും ഇട്ട് പാൽ അവൻ നിർബന്ധം ആണ് അത് കിട്ടില്ലേ ഈ വീ