Aksharathalukal

❤❤നിനക്കായ്‌ ❤❤ - 13

ഭാഗം 13
 
 
 
©ആര്യ നിധീഷ് 
 
 
 
ഹരി വീട്ടിൽ ചെല്ലുമ്പോൾ രേവതി അടുക്കളയിൽ ആണ്..... അവൻ നേരെ റൂമിലേക്ക് ചെന്നു അമ്മു ബാൽകാണിയിൽ ഇരിക്കുന്നു... അവൻ അവളെ ഒന്ന് നോക്കി കട്ടിലിൽ കുറച്ചു നേരം കണ്ണുകൾ അടച്ചു കിടന്നു..... അപ്പൊ അപ്പുവിന്റെ കാൾ വന്നു അവൻ ഫോൺ എടുത്ത് ചെവിയോട് ചേർത്തു.....
 
 
ഡാ...... ഹരി.....
 
 
മ്മ് പറയടാ..... കിട്ടിയോ.....
 
 
മ്മ് കിട്ടി നീ താഴേക്ക് വാ ഞാൻ ഇപ്പൊ എത്തും......
 
 
ഹരി കാൾ കട്ട്‌ ചെയ്തു താഴേക്ക് ചെന്നു......
 
 
ഗേറ്റിന്റെ അടുത്ത് ബൈക്കിന്റെ ഇരമ്പൽ കേട്ട് അമ്മു താഴേക്ക് നോക്കി അപ്പുവിന്റെ കൈയിൽ നിന്ന് മദ്യക്കുപ്പി വാങ്ങി പിന്നിൽ മറച്ചുപിടിച്ചു വരുന്നവനെ കണ്ട് അവളുടെ ഉള്ള് ഒന്ന് പിടച്ചു...... ഒരിക്കൽ തനിക്ക് വേണ്ടി വേണ്ടെന്നുവെച്ചത് ഒക്കെ താൻ കാരണം തന്നെ വീണ്ടും...... ഓർക്കുമ്പോൾ മനസ്സിൽ ഒരു ഭാരം.......
 
ഇല്ല ഞാൻ എന്തിനാ ഇതൊക്കെ നോക്കുന്നെ.... അയാളെ നോവിക്കാൻ അല്ലെ ഞാൻ വിവാഹം കഴിച്ചേ അല്ലാതെ സ്നേഹിക്കാൻ അല്ലലോ.....അയാൾ എന്തു ചെയ്താലും അത് എന്നെ ബാധിക്കില്ല.......
 
 
ഹരി അത് കൊണ്ടുവന്നു ടേബിളിൽ വെച്ചു ഗ്ലാസ്‌ എടുത്ത് കുപ്പിയിലെ മദ്യം അതിലേക്ക് പകർന്നു ചുണ്ടോട് ചേർത്തു......
 
 
അമ്മു റൂമിലേക്ക് വരുമ്പോൾ അവിടിരുന്നു മദ്യപിക്കുന്ന ഹരിയെ കണ്ട് അവൾക്ക് സ്വയം നിയന്ദ്രിക്കാൻ ആയില്ല.......
 
 
 
ഡോ.......താൻ എന്താ ഈ കാണിക്കുന്നേ......
 
 
കണ്ടിട്ട്... നിനക്ക് എന്താ തോന്നുന്നേ.....??
അവന്റെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു.....
 
 
അതല്ലാ ഞാൻ ചോദിച്ചത്..... ആരോട് ചോദിച്ചിട്ട ഇവിടെ ഇരുന്നേ മദ്യപിക്കുന്നെ എന്നാ.....
 
 
അവൻ ചുറ്റും ഒന്ന് നോക്കി.... അവളുടെ നേരെ തിരിഞ്ഞു......
 
 
ഇത് എന്റെ റൂം ആണല്ലോ.... ആണ്... ദേ എന്റെ ഫോട്ടോ ഉണ്ട്.... അപ്പൊ എന്റെ റൂം തന്നെ..... ഇവിടെ ഇരുന്ന് എന്തു കാണിക്കാനും എനിക്ക് അവകാശം ഉണ്ട് അത് ചോദിക്കാൻ നീ ആരാടി......
 
 
ഡോ എടി.. പോടീ.. എന്നൊക്കെ തന്റെ മറ്റവളെ പോയി വിളിച്ചാൽ മതി..... പിന്നെ ഇന്നലെ വരെ ഇത് തന്റെ റൂം ആയിരുന്നു ഇപ്പൊ ഇത് എന്റെയും കൂടെയ അപ്പൊ എന്നോട് ചോദിക്കണം......
 
 
ഓഹോ.... അപ്പൊ തമ്പുരാട്ടിക്ക് എന്നോടും ഞാൻ കെട്ടിയ താലിയോടും മാത്രമേ ഐത്തം ഉള്ളു അല്ലെ..... എന്റെ റൂമിൽ അവകാശം ഉണ്ട് അല്ലെ.....
 
 
ആ ഉണ്ട്.... ഞാൻ ഇവിടെ ഉള്ളടുത്തോളം ഇത് ഇവിടെ പറ്റില്ല...... എന്റെ കണ്ണിൽ കണ്ട എടുത്ത് വാഷ്റൂമിൽ ഒഴിക്കും ഞാൻ.....
 
 
ഓഹോ അപ്പൊ മോള് അധികാരം സ്ഥാപിച്ചു തുടങ്ങി അല്ലെ...... എങ്കി എന്റെ അധികാരം എന്താണെന്ന് ഞാൻ കാണിക്കട്ടെ.....
 
ഹരി എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു... അവന്റെ കാലുകൾ നിലത്ത്ഉറച്ചിരുന്നില്ല....തടി ഉഴിഞ് ഊറി ചിരിച്ചവൻ അവളുടെ അടുത്തേക്ക് ചെന്നു..... പേടിച് പുറകിലേക്ക് ചുവടുകൾ വെക്കവേ കാൽ ഒന്ന് തെന്നി അവൾ കണ്ണുകൾ ഇറുക്കി അടച്ചു.... അവൻ അവളെ വീഴാതെ ചേർത്തു പിടിച്ചു...... അമ്മു കണ്ണ് തുറക്കുമ്പോൾ അവൾ ഹരിയുടെ കൈക്കുള്ളിൽ ആണ് അവൾ കുതറാൻ ശ്രെമിക്കുന്നതോറും അവന്റെ കൈകളുടെ മുറുക്കം കൂടി വന്നു അവന്റെ പരുക്കൻ കൈകൾ സാരിക്ക് ഇടയിലൂടെ അവളുടെ വയറിൽ അമർന്നു..... അവൾ കൈ വിടുവിക്കാൻ എന്നോണം അവന്റെ കൈകളിൽ നഖങ്ങൾ ആഴ്ത്തി..... എന്നിട്ടും ആ കൈകൾ മുറുക്കിയത് അല്ലാതെ അയഞ്ഞില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ചുണ്ടുകൾ വിതുമ്പി ....... ഒരു നിമിഷം ധൈര്യം സംഭാരിച്ചവൾ അവനോട് പൊട്ടിത്തെറിച്ചു.....
 
 
 
 
അധികാരം കാണിക്കേണ്ടത് ഒരുവളുടെ അനുവാദം ഇല്ലാതെ അവളുടെ ശരീരം സ്വന്തമാക്കിട്ട് അല്ല..... അതൊക്കെ മനസിലാവണം എങ്കിൽ മനുഷ്യൻ ആവണം അല്ലാതെ തന്നെപോലെ ഉള്ള ചെകുത്താന്മാർക്ക് ഇതൊക്കെ പറ്റു .....
 
 
അവളുടെ വാക്കുകളിൽ അറിയാതെ ആ കൈകൾ അയഞ്ഞു..... ടേബിളിലെ മദ്യക്കുപ്പി വായിലേക്ക് കമിഴ്ത്തി അവൻ ഇടറുന്ന ചുവടുകളോടെ ബാൽകാണിയിലേക്ക് നടന്നു..... അവൻ നടന്നകലുന്നതും നോക്കി ഒരു പൊട്ടികരച്ചിലോടെ അവൾ നിലത്തേക്ക് ഊർന്നിരുന്നു .........
 
 
➖️➖️➖️➖️➖️➖️➖️➖️➖️➖️
 
 
(ഇനി past )
 
 
 
ഹരിയും ശ്രീയും വരുമ്പോൾ അമ്മു രേവതിയുടെ മടിയിൽ കിടന്ന് ഉറക്കമായിരുന്നു.... ആ മുഖം കണ്ടാൽ അറിയാം നല്ലപോലെ കരഞ്ഞിട്ടുണ്ട് എന്ന്.... ശ്രീ അവളുടെ അടുത്തേക്ക് ചെന്ന് ഇരുന്നു.... കവിളിൽ തിണിർത്തു കിടക്കുന്ന വിരൽപാടുകൾ കാണെ ഉള്ളം ഒന്ന് വിങ്ങി അവൻ പതിയെ മുടിയിൽ വിരലോടിച്ചി.....
 
 
 
തന്റെ പ്രാണന്റെ സാനിദ്യം അറിഞ്ഞപ്പോൽ അവൻ കരഞ്ഞു വീർത്ത കണ്ണുകൾ പ്രെയാസപ്പെട്ട് തുറന്നു.... അവനെ കണ്ടതും ഒരു തേങ്ങലോടെ ആ നെഞ്ചിലേക്ക് വീണു വാവിട്ടു കരഞ്ഞു......
 
 
കരയല്ലേ അമ്മു.... ഒന്നും ഉണ്ടായില്ലലോ ഇനി നമ്മുക്ക് അങ്ങോട്ട് പോകണ്ട..... പോരെ.....
 
 
ശ്രീയേട്ടാ..... അയാൾ ..... എ.. എന്നെ ....... വാക്കുകൾ പെറുക്കികൂട്ടി വിതുമ്പുന്നവളെ അവൻ ഇറുക്കെ പുണർന്നു.....
 
 
വേണ്ട ഒന്നും ഓർക്കണ്ട ഇനി അവൻ നിന്റെ നിഴലിനെ പോലും തൊടില്ല ഇത് ഈ ശ്രീയേട്ടന്റെ വാക്ക് ആണ്... നീ ഒന്ന് റെസ്റ്റ് എടുക്ക്...ഞാൻ ഇപ്പൊ വരാം.....
 
 
 
ഹരി ...... വാടാ.......
 
 
ശ്രീ ഹരിയുമായി വീട്ടിലേക്ക് ചെന്നു ....... അവിടെ ചെല്ലുമ്പഴേ കണ്ടു ദേഹം മുഴുവൻ കേട്ടുമായി ഇരിക്കുന്ന ദേവിനെയും അവന്റെ അടുത്തിരുന്നു വാവിട്ട് കരയുന്ന ജയസുധയെയും (ശ്രീയുടെ അമ്മക്ക് എന്തേലും പേര് കൊടുത്തിട്ടുണ്ടോ എന്ന് ഞാൻ ഓർക്കുന്നില്ല ഇനിതൊട്ട് ജയസുധ എന്ന് വിളിക്കാം )ഹരിയെ വെളിയിൽ നിർത്തി ശ്രീ ഒറ്റക്കാണ് അങ്ങോട്ട്‌ ചെന്നത്.......
 
 
എന്താ അമ്മേ..... ഏട്ടന് എന്താ പറ്റിയെ....
 
 
 
അവൻ സ്റ്റേയറിൽ നിന്നും വീണു എന്നാ പറയുന്നേ......
 
 
ആണോ ഏട്ടാ..... കണ്ടിട്ട് ആരോ പഞ്ഞിക്കിട്ട ലക്ഷണം ഉണ്ടല്ലോ......
 
 
നന്ദു...... ഒന്ന് നിർത്തുന്നുണ്ടോ......
 
 
അമ്മ മിണ്ടരുത് ഞാൻ പറയിക്കാം ഇവൻ എങ്ങനെ ഈ പരുവത്തിൽ ആയി എന്ന്.....
 
 
നന്ദു ..... അവൻ നിന്റെ ഏട്ടൻ ആണ്.....
 
 
ഹും ഏട്ടൻ..... ഇവനെ പോലെ ഉള്ളവനെ ഒക്കെ അങ്ങനെ വിളിച്ചത് ഓർത്ത് എനിക്കിപ്പോ എന്നോട് തന്നെ പുച്ഛം തോന്നുന്നു.......
 
 
 
അതിനും മാത്രം എന്ത് അപരദമാ ഇവൻ ചെയ്തേ അതുകൂടെ ഒന്ന് പറ.......
 
 
അറിയണോ അമ്മക്ക് ഇവൻ എന്താ ചെയ്‌തെന്ന്...... അനിയത്തി ആയി കാണേണ്ടവളെ ഇവൻ......... അത് പറയാൻ പോലും എന്റെ നാവ് അറക്കുന്നു...... അപ്പൊ ആ നേരത്ത് അവളെ കൂട്ടികൊണ്ട് പോകാൻ ഞാൻ ഹരിയെ പറഞ്ഞു വീട്ടില്ലായിരുന്നു എങ്കിൽ....
 
 
ഓഹോ അപ്പൊ അവളും ആ ഹരിയും കൂടെ ആണോ എന്റെ കുഞ്ഞിനെ ഈ പരുവത്തിൽ ആക്കിയത്...... അവൾ പറഞ്ഞതൊക്കെ വെള്ളം തൊടാതെ നി അങ്ങ് വിഴുങ്ങി അല്ലെ.....
 
 
എനിക്ക് അറിയാം അമ്മ വിശ്വസിക്കില്ല എന്ന് അമ്മയുടെ പുന്നാര മോൻ അല്ലെ.... ഇവനെ കൊണ്ട് തന്നെ പറയിക്കാം ഞാൻ.....
 
 
ശ്രീ മുഷ്ടി ചുരുട്ടി അവന് നേരെ തിരിഞ്ഞു.... ദേഷ്യത്താൽ അവന്റെ കണ്ണുകൾ ചുവന്നു കുറുകി.... കഴുത്തിലെ ഞരമ്പുകൾ തെളിഞ്ഞു വന്നു ശ്രീയുടെ ഇങ്ങനെ ഒരു ഭാവം എല്ലാവർക്കും അന്യമായിരുന്നു...... തങ്ങളെ അനുസരിച്ചു നിൽക്കുന്ന മറുത്തു ഒരക്ഷരം മിണ്ടാത്ത ശാന്തശീലൻ ആയവനിലെ മാറ്റങ്ങൾ അവരിൽ ഭയം ഉണർത്തി.....ദേവിന്റെ കഴുത്തിൽ കുതിപിടിച്ചവൻ സോഫയിൽ ചേർത്തു......
 
 
 
നന്ദു..... വിട് മോനെ അവനെ......
 
 
 
പറയടാ....... ഞാൻ പറഞ്ഞത് ശെരിയല്ലേ......
 
 
ആ.... തെ.... അവൻ വിക്കി വിക്കി പറഞ്ഞു കഴുത്തിൽ നിന്നു പിടി വിട്ടവൻ ദേവിന്റെ കവിളിൽ ആഞ്ഞു തല്ലി..... അടിയുടെ ആഘാദത്തിൽ അവന്റെ വായിൽ നിന്നും രക്തം ഒലിച്ചിറങ്ങി.....
 
 
നന്ദു..... മതിയട ഇനി അവൻ അവളോട് മോശമായി ഒന്നും ചെയ്യില്ല ഇനി തല്ലിയാ അവൻ ചത്ത് പോകുമട.......
 
 
അമ്മ പറഞ്ഞത് കൊണ്ട് മാത്രം പോകുവാ ഞാൻ ഇനി നിന്റെ നിഴൽ പോലും അവളുടെ അടുത്ത് കണ്ടാൽ കൊല്ലും ഞാൻ......
 
 
അമ്മേ ഇനി അവളുമായി ഞാൻ ഇവിടെ നിന്നാൽ ശെരിയാവില്ല ഞാൻ നമ്മുടെ ഗസ്റ്റ്‌ ഹൗസിലേക്ക് മാറുവാണ്.... അച്ഛൻ വരുമ്പോൾ പറഞ്ഞേക്...... ഇവൻ ഒഴികെ ആർക്കും അവിടെ വരാം.....
 
 
ശ്രീ അത്രയും പറഞ്ഞ് ഹരിയുമായി അകത്തേക്ക് കേറി പോയി..... അവൻ സ്വന്തം എന്ന് കരുതിയവരുടെ കണ്ണുകളിൽ എരിയുന്ന പക അറിയാതെ........
 
തുടരും......
 
 
❤❤നിനക്കായ്‌ ❤❤ - 14

❤❤നിനക്കായ്‌ ❤❤ - 14

4.8
5522

ഭാഗം 14 ©ആര്യ നിധീഷ്  മുറിയിലേക്ക് ചെന്നവൻ അമ്മുവിനും തനിക്കും അത്യാവശ്യം വേണ്ട ഡ്രെസ്സും സാധനങ്ങളും രണ്ടു ബാഗുകളിൽ ആക്കി എടുത്തു...... ഒന്ന് ഹരിയും മറ്റേത് ശ്രീയും കൈയിൽ എടുത്ത് താഴേക്ക് ഇറങ്ങി.... അപ്പോഴേക്കും ശ്രീയുടെ അച്ഛനും എത്തിയിരുന്നു..... ശ്രീ..... നി ഇത് എങ്ങോട്ടാ....... ഞാൻ ഔട്ട്‌ഹൗസിലേക്ക് മറുവാണ് അച്ഛാ..... അതിനുംമാത്രം ഇവിടെ എന്താ ഉണ്ടായേ...... ഉണ്ടായത് എന്താണെന്ന് ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്...... അല്ലെങ്കിൽ ദേ ഇരിക്കുന്നവനോട് ചോദിക്ക്...... അത്രേം പറഞ്ഞവൻ ആ പടികൾ ഇറങ്ങി.... തങ്ങളോട് മറുത്ഒരക്ഷരം മിണ്ടാതവനിൽ വന്ന മാറ്റം അവരെ ഓരോരുത്തര