Aksharathalukal

നിനക്കായ്‌ ഈ പ്രണയം (27)

"എന്തോ അനക്കം കേൾക്കുന്നുണ്ട്. " ഹെൽ സ്റ്റേഷന് അടുത്ത് എത്തിയപ്പോൾ ഹണി ഒരു ഡിക്ടറ്റീവ്നെ പോലെ പറഞ്ഞു.

"ഒരു കരച്ചിൽ അല്ലേ അതു...??" ലച്ചു ചോദിച്ചു.

"അത് ഏതോ പട്ടി മോങ്ങുന്നതാടീ.." ഹണിയുടെ മറുപടി എത്തി..

"ശ് ശ് ശ്... ഒന്ന് മിണ്ടാതിരിക്കാമോ " മിലി ആകെ പരിഭ്രമിച്ചു പറഞ്ഞു

അവർ ഒന്ന് ചുറ്റും നോക്കി.. പണി തീരത്തെ കിടക്കുന്ന ഒരു റെയിൽവേ പാളം..ഗുഡ്‌സ് വണ്ടിയുടെ ചതുരത്തിൽ ഉള്ള തരം ഒരു ബോഗി അവിടെ കിടപ്പുണ്ട്.. പിന്നെ ടയർ മാത്രം ഉള്ള ഒരു ഭാഗവും.. അവിടിവിടെ ആയി കുറെ വക്കോൽ കൂനകളും..

"ഈ കോളേജിലെ അവിഹിതം മുഴുവൻ ഇവിടെ ആകും നടക്കണേ.." ഹണി അറിയാതെ പറഞ്ഞു.

മിലി അവളെ തുറുപ്പിച്ചു നോക്കി. വയ്ക്കോൽ കൂനകളുടെ മറ പിടിച്ചു അവർ നടന്നു. ശരിയാണ്. ലച്ചു പറഞ്ഞപോലെ ആരുടെയോ കരച്ചിൽ കേൾക്കാം..

"ദേ.. ആ ബോഗിടെ പിന്നിലാ സൗണ്ട്.. വാ..."  മിലി അവരെ വിളിച്ചു കൊണ്ട് ബോഗിയുടെ മറപറ്റി നിന്നു കഴുത്തു നീട്ടി നോക്കി.

കൂടെ ലച്ചുവും ഹണിയും നോക്കി..

"ങ്ഹീഹീ... ഹീ... ഹീ.. ഹീ... " ഇരുന്ന് മോങ്ങുകയാണ് നമ്മുടെ തുളസി ചേട്ടൻ.

തൊട്ട് മുന്നിൽ തന്നെ ശ്രീ ഇരിപ്പുണ്ട്.. കയ്യിലിരുന്ന കുപ്പിയിൽ നിന്ന് അവൻ സാധനം ഗ്ലാസ്സിലേക്ക് പകർന്നു തുളസിക്ക് നീട്ടി. അത് ഒറ്റവലിക്ക് കുടിച്ചിട്ട് അവൻ മോങ്ങാൻ തുടങ്ങി..

"ങ്ഹീഹീ... ഹീ... ഹീ.. ഹീ... "

അവൻ മാത്രം അല്ല... അവന്റെ ഗാങ് മൊത്തം ഉണ്ട്.. എല്ലാവരുടെയും അവസ്ഥ ഇതാണ്ട് ഒരുപോലെ തന്നെ. എല്ലാത്തിനും ചുക്കാൻ പിടിച്ചുകൊണ്ടു ആകാശും ഷാജിയും ഉണ്ട്.

"എടാ.. ശിവ... ദേ... ഈ ശ്രീ ഉണ്ടല്ലോ.. അവൻ വെറും ശ്രീ അല്ല.. അവൻ മലഗോവ മാങ്ങാ ആണ്.. അല്ല പൂവൻ പഴം ആണ്.. വെറും പഴമല്ല.. തൊലി ഉള്ള പഴം... പഴ തൊലി.."

പെട്ടന്ന് ആരോ ചാടി വീണു പാട്ടു തുടങ്ങി..

ഹാ... പഴത്തൊലി..
പഴത്തൊലി മാങ്ങാതൊലി
മധുര-നാരങ്ങാ തൊലി
എട്ടു കൂട്ടം ഇട്ടു വച്ചതാണീ ചാരായം..
ചാരായം... ഈ.. ചാരായം..

പാട്ടിനൊപ്പം എല്ലാം കൂടെ എഴുന്നേറ്റു തുള്ളാൻ തുടങ്ങി.

ഹാ.. കൊട്ട് വടി.. കോട്ട് വടി.. കോട്ട് വടി..
കൊട്ട് വടി വട്ടിരുമ്പു വാറ്റവാളിൻ പേരുകേട്ട
കുപ്രസിദ്ധ പെട്ടതാ-ണീ ചാരായം..
ചാരായം..ഈ ചാരായം..

"എന്തൊക്കെ കുടിച്ചേക്കുന്നു..? അതൊക്കെ വേസ്റ്റ്.. ഇതാണ് മോനെ ഇത്.." മറ്റൊരു ചേട്ടൻ കമന്റ് അടിച്ചതും പാട്ട് തുടർന്നു..

പത്തു റാത്തൽ ശർക്കരക്ക്
പത്തു പറ തേങ്ങാ വെള്ളം
മൊത്തമായ് കലക്കി വച്ചാൽ
സോഡയുണ്ടാകും..


പത്തു റാത്തൽ ശർക്കരക്ക്
പത്തു പറ തേങ്ങാ വെള്ളം
മൊത്തമായ് കലക്കി വച്ചാൽ
സോഡയുണ്ടാകും..


അക്ഷരശ്ലോകം വല്ലാണ്ടങ് മുറുകിയപ്പോൾ മിലിയും പിള്ളേരും ബോഗിയുടെ വെളിയിൽ നിന്ന് പുറത്തു വന്നു. ഇതൊന്നും അറിയാതെ നമ്മുടെ ചെക്കന്മാർ തുടർന്നുകൊണ്ടേ ഇരുന്നു. 

കൊട്ട് വടി.. കോട്ട് വടി.. കോട്ട് വടി..
കൊട്ട് വടി വട്ടിരുമ്പു വാറ്റവാളിൻ പേരുകേട്ട
കുപ്രസിദ്ധ പെട്ടതാ-ണീ ചാരായം..
ചാരായം.. ഈ ചാരായം..


അപ്പോളാണ് ആകാശ് ചെവീന്നും മൂകീന്നും ഒക്കെ പുക വരുന്ന പരുവത്തിൽ ദേശ്യപ്പെട്ടു നിക്കുന്ന പെൺപിള്ളേരെ കണ്ടത്. അവൻ ഉടനെ ഷാജിയെയും ശ്രീയെയും കൈ പിടിച്ചു വലിച്ചു അവരുടെ അടുത്തേക്ക് വന്നു.

"നിങ്ങൾ എന്താ ഇവിടെ?" -ഷാജി.

"തെണ്ടികളെ.. നിങ്ങളെ ഹെൽ സ്റ്റേഷനിൽ കൊല്ലാൻ കൊണ്ട് വന്നേക്കാണ് എന്ന് ചേച്ചിമാർ പറഞ്ഞപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഹോസ്റ്റൽ മതില് ചാടി വന്നതാ ഞങ്ങൾ.." ഹണി പറഞ്ഞു.

ലച്ചു ആദ്യമായി അവളെ സപ്പോർട്ട് ചെയ്തു.. " ദേ.. എന്റെ കൈ കൂടി മുറിഞ്ഞു.. "

"ഇതിലും ബേധം ആ കാലന്മാർ നിങ്ങളെ അങ്ങ് കൊല്ലുന്നതായിരുന്നു." മിലിയുടെ വക.

ആകാശ് മറുപടി പറയാൻ വാ തുറന്നതും പിന്നിൽ നിന്നു പാട്ട്.

ചോന്ന വറ്റൽ മുളകരച്ച
ആറ്റുമീൻ കറിയെടുത്തു 
ചാറു തൊട്ട് നാവിൽ വെയ്ച്ചു
കള്ളു മോന്തവേ
കള്ളുഷാപ്പിൻ പിന്നിലിട്ട്
കല്ലിലമ്മിക്കലുരുട്ടി
കമ്പിയില്ലാക്കമ്പി തന്ന പെണ്ണിതേതെടാ 

ചോന്ന വറ്റൽ മുളകരച്ച
ആറ്റുമീൻ കറിയെടുത്തു 
ചാറു തൊട്ട് നാവിൽ വെയ്ച്ചു
കള്ളു മോന്തവേ
കള്ളുഷാപ്പിൻ പിന്നിലിട്ട്
കല്ലിലമ്മിക്കലുരുട്ടി
കമ്പിയില്ലാക്കമ്പി തന്ന പെണ്ണിതേതെടാ

"
ഡാ.. നിർത്താടാ പട്ടികളെ.. ഇത് നമ്മടെ കിളിയാടാ.. മെക്കിലെ ഒരേ ഒരു പഞ്ചവർണക്കിളി.. ഇന്ന് മുതൽ മരണം വരെ അവൾ നമ്മടെ പെങ്ങളാട.. അങ്ങനെയേ നമ്മൾ കാണാവൂ.." എന്ന് പറഞ്ഞു തുളസി ചേട്ടൻ അങ്ങ് നെഞ്ചത്ത് അടിച്ചു കരയാൻ തുടങ്ങി.

"തുളസി.." സ്നേഹവായ്പ്പോടെ മുടിയെല്ലാം എഴുന്നേറ്റു നിൽക്കുന്ന ഒരു ചേട്ടൻ തുളസിയെ വിളിച്ചു..

"എന്താടാ ശിവ..."

"ഇത് മൂന്ന് പേരുണ്ട്.. മെക്കിൽ ഒരു കിളിയല്ലേ ഒള്ളൂ.. മറ്റേ പിള്ളേർ നമ്മുടെ പെങ്ങന്മാർ ആണോ..?" തികച്ചും സ്വഭാവികമായ സംശയം.

"നോ.. വേ.. വൺ വേ.." തുളസിയുടെ സമ്മതം മാത്രം മതിയായിരുന്നു ശിവക്ക്..

"എന്നാ നമുക്കൊന്ന് പരിചയ പെട്ടാലോ.." അവൻ അവരുടെ അടുത്തേക്ക് നടക്കുന്നത് കണ്ടു ലച്ചുവും ഹണിയും പേടിച്ചു പോയി.

പക്ഷെ അവൻ കാല് തെറ്റി താഴെ വീണു.

"നിങ്ങൾ ഇവിടെ നിന്നാൽ ശരിയാവില്ല.. വാ ശ്രീ.. ഷാജി.. നമുക്ക് ഇവരെ കൊണ്ട് വിട്ടിട്ട് വരാം.." ആകാശ് ഷാജിയെയും ശ്രീയെയും കൂട്ടി പെൺപിള്ളേരെ ഹോസ്റ്റലിൽ കൊണ്ട് വിടാൻ ഇറങ്ങി..

അവർ പോകുമ്പോൾ പിന്നിൽ നിന്നു കേൾക്കാമായിരുന്നു രാഗാവിസ്താരം..

പഴത്തൊലി മാങ്ങാതൊലി
മധുര-നാരങ്ങാ തൊലി
എട്ടു കൂട്ടം ഇട്ടു വച്ചതാണീ ചാരായം..
ചാരായം... ഈ.. ചാരായം


തിരിച്ചു നടക്കുന്ന വഴിയിൽ ലച്ചുവും ഹണിയും മൂന്ന് പേരെയും കണ്ണു പൊട്ടുന്ന തെറി വിളിക്കുകയായിരുന്നു. ഹണി തെറി വിളിച്ചപ്പോൾ ഒരു കൂസലും ഇല്ലാതെ നിന്ന ചെക്കന്മാർ ലച്ചു പറയുന്നത് കേട്ട് കണ്ണു മിഴിഞ്ഞു നിന്നു. ഒരു പരിചയവും ഇല്ലാത്ത ഒരാൾ നട്ട പാതിരക്കു വന്നു വര്ഷങ്ങളുടെ അടുപ്പം ഉള്ളപോലെ വഴക്ക് പറഞ്ഞാൽ കണ്ണു മിഴിയാതിരിക്കുമോ?

"എടീ.. ഞങ്ങളെ അവർ ഹെൽ സ്റ്റേഷനിൽ കേറ്റാൻ പരിപാടി ഇട്ടത് ഞങ്ങൾ നേരത്തെ അറിഞ്ഞു. അതാണ് ശ്രീയെ വിളിച്ചു സാധനം സങ്കടിപ്പിക്കാൻ പറഞ്ഞത്. കുപ്പി കണ്ടതോടെ എല്ലാം ഫ്ലാറ്റ്.. എപ്പടി..??" നടന്ന കാര്യങ്ങൾ വിശദമാക്കാൻ ഷാജി ശ്രമിച്ചു.

"നിങ്ങൾക്ക് ഫോൺ എടുത്തൂടെ പട്ടികളെ.. " ലച്ചുന് വിടാൻ ഭാവം ഇല്ല..

ഓരോന്ന് പറഞ്ഞും പറയിപ്പിച്ചും നാലും മുന്നിലൂടെ നടന്നപ്പോൾ ആകാശും മിലിയും പരസ്പരം ഒന്നും മിണ്ടാതെ പിന്നിലൂടെ നടന്നു. ഒരു നോട്ടം പോലും ഒന്ന് പാളി പോകാതിരിക്കാൻ മിലി കണ്ണുകളെ നിലത്തു തന്നെ ഫോക്കസ് ചെയ്തു നിർത്തി. ആകാശിന്റെ നോട്ടം ഇടയ്ക്കിടെ തന്റെ മേൽ പാറി വരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.

മുന്നിൽ പോയ നാലും കൂടി പിന്നോട്ട് ഓടി വരുന്നത് കണ്ടു അവർ സംശയത്തോടെ നോക്കി.

"കണ്ടക ശനി  വരുന്നുണ്ട്..." ഹണി മിലിയുടെ ചെവിയിൽ പറഞ്ഞതും മിലി ആകാശിന്റെ കൈ പിടിച്ചു പിന്നോട്ട് ഓടി. തൊട്ടടുത്ത ബിൽഡിംഗ്‌ന്റെ ഓരോ തൂണിന്റെ മറവിൽ ആയി അവർ ഒളിച്ചു നിന്നു.

"ആരാ..?" ശ്രീ കാര്യം മനസിലാവാതെ ചോദിച്ചു.

"അത് ഞങ്ങടെ വാർഡൻ.. കണ്മകൈ സെൽവി.. ഞങ്ങൾ കണ്ടക ശനി എന്ന് വിളിക്കും.. കണ്ടക ശനി കൊണ്ടേ പോകൂ എന്നല്ലേ.. അതുപോലെ അവരുടെ കയ്യി പെട്ടാ.. കൊണ്ടേ പോകൂ.." ലച്ചു വിശദീകരിച്ചു.

"ഓഹ്..." അവളുടെ വിശദീകരണം കേട്ട് ഷാജി തലയാട്ടി.

കുറച്ചു കഴിഞ്ഞപ്പോൾ കണ്മകൈ സെൽവി അതിലൂടെ കടന്നു പോയി.

"ഈ യമ്മ ഈ രാത്രി എങ്ങോട്ടാ..??" ഷാജി സ്വയം ചോദിച്ചു.

"ആ എന്തായാലും നന്നായില്ലേ.. ഇതാണ് തിരിച്ചു കേറാൻ പറ്റിയ സമയം. ഈ നേരം മതില് ചാടിയാൽ ആരും പിടിക്കും എന്നാ പേടി വേണ്ട..  വേഗം വാ.. " - ലച്ചു.

അവർ മുന്നോട്ടു നടന്നു.

ഈ സമയം മുഴുവൻ തന്നെ പറ്റിചേർന്നു ഇരിക്കുന്ന മിലിയെ കണ്ണെടുക്കാതെ നോക്കുകയായിരുന്നു ആകാശ്. തന്റെ നോട്ടം അവൾക്കു നേരെ ആണെന്ന് മനസിലായി നാണത്തോടെ താഴേക്കു നോക്കിയിരിക്കുകയാണ് പെണ്ണ്. നിലാവ് പെണ്ണിന്റെ മുഖം ഒന്ന് മിനുക്കി കാട്ടി. ആദ്യമായി അവനു അന്യമായ ഏതോ വികാരം അവനെ വന്നു മൂടി.

ആകാശിന്റെ സാമീപ്യം മിലിയെ വല്ലാതെ തളർത്തി.. എന്തിനാണ് ഇത്ര നാണം എന്ന് അവൾക്കു തന്നെ മനസിലായില്ല. അവളുടെ ഹൃദയം മിടിപ്പ് കൂട്ടി അവളോട് അത്‌ ചോദിച്ചു. ആകാശിന്റെ ശ്വാസം അവളുടെ മേൽ പറ്റിക്കുന്ന അത്രയും അരികെ ആയിരുന്നു അവർ..

പെട്ടന്ന് രൂക്ഷമായ മദ്യത്തിന്റെ ഗന്ധം മിലിയെ സുബോധത്തിലേക്കു കൊണ്ട്വന്നു. അവൾ മൂക്ക് ചുളിച്ചു മുഖം തിരിച്ചു. അവന്റെ നെഞ്ചിൽ കൈ വച്ചു അവനെ പിന്നിലേക്ക് തള്ളി.. അറിയാതെ പിന്നിലേക്ക് വേച്ചു പോയെങ്കിലും ബാലൻസ് ചെയ്തു നിന്നു ആകാശ്.. മിലി ഒന്നും മിണ്ടാതെ കൂട്ടുകാരുടെ പിന്നാലെ നടന്നു. ഒരടി മാറി ആകാശും.

***************

"ഹലോ.. " കൈ അവന്റെ മുഖത്തിന്‌ മുന്നിൽ ഒന്ന് ഞൊടിച്ചുകൊണ്ട് മിലി രഘുവിനെ വിളിച്ചു.

"ഉം.." രഘുഞെട്ടി തിരിഞ്ഞു നോക്കി..

"എന്നെക്കൊണ്ട് ഈ വർത്തമാനം മുഴുവൻ പറയിപ്പിച്ചിട്ട് താൻ ഇത് ഏതു ലോകത്താണ്?" മിലി ചോദിച്ചു.

രഘു ചെറുതായി ഒന്ന് ചിരിച്ചു ഒന്നും ഇല്ലെന്ന് തലയിട്ടിക്കൊണ്ട് മൂളി.. "ങ്ഹും.. ഹും.."

നല്ല ആസ്വദിച്ചു ആണ് മിലിയുടെ കോളേജ് വിശേഷങ്ങൾ അവൻ കേട്ടുകൊണ്ടിരുന്നത്.. പക്ഷെ മിലി ആകാശിനെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ എല്ലാം അറിഞ്ഞിരുന്നിട്ടും ഉള്ളിലൊരു വിങ്ങൽ.

"നേരം ഒരുപാട് ആയി.. നമുക്ക് പോയാലോ?" മിലി ചോദിചചത് കേട്ട് ആവൻ തലയാട്ടി.

അവർ ഒന്നിച്ചു നടന്നകലുമ്പോൾ കണ്ടില്ലായിരുന്നു അവരുടെ സംസാരം കേട്ട് തൊട്ടടുത്ത ബെഞ്ചിൽ ഇരുന്നിരുന്ന ഒരാളെ..

"മിലി... ഇന്നും നിന്റെ നെഞ്ചിൽ ഞാൻ ആണല്ലോ.. നിന്റെ ഓർമകളിൽ നമ്മുടെ കഥകളും..." ഹൈ ഹീൽ ചെരുപ്പ് കയ്യിൽ തൂക്കി പിടിച്ചു നടന്നു പോകുന്നവളെ നോക്കി ആകാശ് ഒന്ന് പുഞ്ചിരിച്ചു.

(തുടരും..)

എന്നാ ഞാൻ ഇനി ഒരു സത്യം പറയട്ടെ.. ആകാശ് ആണ് നമ്മുടെ ശരിക്കുള്ള നായകൻ... എല്ലാവരും ആകാശിന് ഒരു കയ്യടി കൊടുത്തു സ്വീകരിച്ചേ... 


നിനക്കായ് ഈ പ്രണയം (28)

നിനക്കായ് ഈ പ്രണയം (28)

4.6
3633

മായയുടെ പാട്ടു ഫോണിൽ പ്ലേ ചെയ്തു കിടക്കുകയാണ് നിരഞ്ജൻ. മനസ് മുഴുവൻ അവൾ മാത്രം. അവളെ സ്വന്തമാക്കണം എന്ന് വീണ്ടും വീണ്ടും അവന്റെ മനസ് പറഞുകൊണ്ടേയിരുന്നു. ശക്തിയായുള്ള മുട്ട് വാതിലിൽ കേട്ടപ്പോൾ ആണ് അവൻ ചിന്തകളിൽനിന്ന് ഉണർന്നത്. "നിരൂ.. നിരൂ.. " പേടിച്ചരണ്ട മഞ്ജുളയുടെ വിളികേട്ടു അവൻ ഓടി ചെന്നു വാതിൽ തുറന്നു. "എന്താ.. എന്താ അമ്മേ..? എന്ത് പറ്റി?" അവൻ ചോദിച്ചു. "അച്ഛൻ.. അച്ഛൻ അവിടെ.." കണ്ണു നിറച്ചുകൊണ്ട് അവർ വാതിൽ പടിയിലേക്ക് മുഖം ചേർത്തു. അച്ഛന് എന്തെങ്കിലു പട്ടിക്കാണുമോ എന്ന് ഭയപ്പെട്ട് കൊണ്ടു നിരഞ്ജൻ മുൻവശത്തെ മുറിയിലേക്ക് ഓടി. അവിടെ കണ്ട കാഴ്ച അ