Aksharathalukal

രാധേയം 5

അവൾ അറിഞ്ഞില്ല തന്റെ ഉറ്റവരുടെ വിയോഗം അറിയാതെ താൻ ഇവിടെ ഐ സി യു വിൽ ആയിട്ട് ഇന്നേക്ക് ഒരുമാസം ആകാറായി എന്നു.
 
തുടരുന്നു......
 
അവളുടെ കണ്ണുകൾ ചുറ്റിനും പരതി അപ്പോഴാണ് ലത സിസ്റ്റർ അങ്ങോട്ടേക്കു വന്നത്.
വേദന കൊണ്ട് ചുക്കിച്ചുളിയുന്ന അവളുടെ മുഖം കണ്ട് എന്ത് പറയും എന്നറിയാതെ അവർ നോക്കി.
 
തന്നെ ഉറ്റു നോക്കുന്ന ആ മാലാഖയെ അവളും ശ്രദ്ധിച്ചു.
 
ആഹാ  കുട്ടി എഴുന്നേറ്റോ. ഞാൻ ഡോക്ടറെ വിളിക്കട്ടെ എന്നും പറഞ്ഞു  ഞാൻ പെട്ടന്നവിടെ നിന്നും പിൻവാങ്ങി. എന്തോ  ആ മുഖത്തു നോക്കി ഒന്നും പറയുവാൻ ആവതില്ലായിരുന്നു.
 
ലത സിസ്റ്റർ തോമസ് ഡോക്ടർടെ ഡ്യൂട്ടി റൂമിലേക്ക് ചെന്നു.
ഡോക്ടർ രാധികയെക്ക് ബോധം തെളിഞ്ഞു. 😊
 
ഡോക്ടർ വേഗം തന്നെ ഐസുവിലേക്കു ചെന്നപ്പോൾ രാധു വാതിൽക്കലേക്കു നോക്കി കിടക്കുകയായിരുന്നു.ഡോക്ടറെ കണ്ടു അവളുടെ ചുണ്ടിൽ ഒരു ചിരി  വിരിഞ്ഞു.
ആ ചിരികണ്ടോണ്ടു ഡോക്ടർ വാൽത്സല്യത്തോടു അവളുടെ തലയിൽ തഴുകി. തന്റെ ഉള്ളിൽ കുമിഞ്ഞു കൂടുന്ന വിഷമം പുറത്തു കാട്ടാതിരിക്കാൻ ഡോക്ടർ പാടുപെട്ടു 😥😥
 
ആഹാ  രാധുമോൾ എഴുന്നേറ്റല്ലോ. 😊
ഞങ്ങളെ എല്ലാവരെയും അങ്ങ് പേടിപ്പിച്ചു കളഞ്ഞല്ലോ 😊😊
 
രാധു സ്നേഹത്തോടെ തോമസ്  ഡോക്ടറെ നോക്കി. അദ്ദേഹത്തിന്റെ മുഖത്തു നിറഞ്ഞു നിൽക്കുന്ന വാത്സല്യം അവളുടെ മുറിവിൽ നിന്നും ഉള്ള വേദനയെ കുറച്ചു.
 
ഡോക്ടർ എന്റെ അച്ഛനും അമ്മയും രേവുവും എവിടാ 🙁
 
അവർക്കു കുഴപ്പമൊന്നും ഇല്ലല്ലോ 🙄
രാധുവിന്റെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ ഡോക്ടർ ഉഴറി. അപ്പോഴാണ് ഡോക്ടർ ലത സിസ്റ്ററിനെ ശ്രദ്ധിച്ചത്.
 
രാധു മോളെ ഇതു ലത സിസ്റ്റർ. മോളെ കെയർ ചെയ്തിരുന്നത്  സിസ്റ്റർ ആണ്  കേട്ടോ.
 
സിസ്റ്റർ പുഞ്ചിരിയോടെ രാധുവിനെ നോക്കി അവൾ തിരിച്ചും ഒരു ചിരി  സമ്മാനിച്ചു. സിസ്റ്റർ അടുത്ത് ചെന്നു അവളുടെ നെറുകയിൽ തലോടി 
 
മോളെ നമുക്കു  ചെറിയൊരു ഇൻജക്ഷൻ ഉണ്ട് അതു കഴിയുമ്പോൾ വേദന  അല്പം കുറയും  കേട്ടോ. 😊
 രാധു സിസ്റ്ററെ നോക്കി തലയാട്ടി.
 
മോളെ എന്റെ ഡ്യൂട്ടി കഴിയാറായി നാളെ  കാണാം കേട്ടോ  തോമസ് ഡോക്ടർ അതും പറഞ്ഞു പോയി.
അപ്പോഴേക്കുംരാധുമയക്കത്തിലായി.
 
നാളെ തന്നെ  കാത്തിരിക്കുന്നത് എന്ത ന്നറിയാതെ.
 
തുടരും...
 
 
 

രാധേയം 6

രാധേയം 6

5
1097

പിറ്റേ ദിവസവും രാധു തന്റെ സഹോദരിയെയും അച്ഛനെയും അമ്മയെയും തിരക്കി.   ലത സിസ്റ്റർ  രാധുവിന്റെ നെറുകയിൽ തലോടി എന്നിട്ട് ഒത്തിരി വാത്സല്യത്തോടു പറഞ്ഞു ഇൻഫെക്ഷൻ ആകുന്നതു കൊണ്ട അവരാരും അകത്തേക്ക് വരാത്തത്. മുൻപേ മോളെ അവർ തിരക്കിയാരുന്നു. പറയാനായി ഞാൻ വന്നു നോക്കുമ്പോൾ മോൾ നല്ല മയക്കത്തിലായിരുന്നു. 😂😂   എന്റെ ദൈവമേ എന്നോട് ക്ഷെമിക്കണേ ഈ കള്ളങ്ങൾ നിലനിൽപ്പിനായി പറയുന്നതാണ്  🙏   സിസ്റ്റർ നോക്കുമ്പോൾ രാധു സിസ്റ്ററെ തന്നെ നോക്കി കിടക്കുകയാണ്. നിഷ്കളങ്കമായ ആമുഖം കാണുമ്പോൾ ദൈവത്തെ പോലും ഒരു നിമിഷം തള്ളിപ്പറയാൻ തോന്നും 😥😥 പാവം കുട്ടി 😥