പിറ്റേന്ന് രാവിലെ അമ്പലത്തിൽ പോയശേഷം എല്ലാവരും കൂടി ദേവികയുടെ വീട്ടിലേക്ക് പുറപ്പെട്ടു...
കാർ ഓടിക്കുമ്പോളും ഇന്ദ്രന്റെ മനസ്സിൽ ദേവികയോട് ക്ഷമ പറയണം എന്ന മനോഭാവം ആയിരുന്നു..പക്ഷേ അവളോട് എങ്ങനെ സംസാരിക്കണം എന്നൊന്നും അറിയില്ല ഒരുപക്ഷെ അവൾ തന്നെ കാണുമ്പോൾ വെറുപ്പോടെ നോക്കുമോ?! എന്നോക്കെയുള്ള ആകുല ചിന്തകൾ അവനെ അലട്ടിയിരുന്നു... എന്തായാലും അവളുടെ പ്രതികരണം അത് എങ്ങനെ ആയാലും ഞാൻ നേരിട്ടെ പെറ്റുള്ളൂ...
കാരണം മുൻമ്പും പിൻമ്പും നോക്കാതെ അവളെ വീട്ടിൽ നിന്ന് അപമാനിച്ച് വിട്ടത് ആയിരുന്നല്ലോ.... എന്തിന് ഒരു ഭാര്യയോട് ഭർത്താവ് ചെയ്യാത്ത ക്രൂരതകൾ
അവളോട് ഞാൻ ചെയ്തിരുന്നല്ലോ... എങ്കിലും അതെല്ലാം ക്ഷമിച്ചും സഹിച്ചും അവളെന്റെ കൂടെ നിന്നു....
വാസുദേവിന്റെ സ്വരം കേട്ടപ്പോഴാണ് ഇന്ദ്രൻ വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കൊടുത്തത്....
എന്നാൽ കാവ്യയുടെ മനസിൽ ശരത്തും
ദേവികയും വീട്ടിൽ ഇല്ലാത്തതിനാൽ അവർ എവിടെ പോയത് ആണെന്ന് അച്ഛനും അമ്മയും ചോദിക്കുമ്പോൾ എന്താ പറയുക എന്നായിരുന്നു .. അവർ പോയത് എങ്ങോട്ട് ആണെന്ന് എനിക്ക് മാത്രമേ അറിയുള്ളൂലോ.. നിർത്താതെയുള്ള ഫോൺ കോളിന്റെ ശബ്ദം കേട്ടാണ് കാവ്യ ചിന്തകളിൽ നിന്ന് വന്നത്....
ഗേറ്റ് കടന്ന് വരുന്ന കാർ കണ്ടതും കൃഷ്ണൻ ബാലക്കണിയിൽ നിന്ന് താഴേക്ക് ഇറങ്ങിവന്ന് ചോദിച്ചു...
"ദുബായിയിൽ നിന്ന് എപ്പോൾ വന്നു നാട്ടിലേക്ക്....."
"ഇന്നലെ വന്നു.....ആട്ടെ എന്റെ മരുമകളും മരുമകനും എവിടെ.."
"ശരത്തും ദേവുവും ആണോ...."
"അവർ ഇന്നലെ പോയതാ... എപ്പോളാ വരുക എന്നറിയില്ല...." സങ്കടത്തോടെയാണ് സീതമ്മ
പറഞ്ഞത്....
ഇതേസമയം ....
രുദ്രൻ നിരഞ്ജനയെ പറ്റി ചിന്തിക്കുക ആയിരുന്നു.... ചുരുങ്ങിയനാൾ കൊണ്ട് അവൾ അവന്റെ മനസിൽ ഇടം പിടിച്ചിരുന്നു...
പക്ഷേ നന്ദന ഒരുക്കിയ കെണിയിൽ അകപ്പെട്ടു ..ആ കെണിയിൽ നിന്ന് എങ്ങനെ പുറത്തുകടക്കും?! എന്ന് എത്ര ആലോച്ചിട്ടും പിടികിട്ടുന്നതും ഇല്ല...എങ്ങനെയെങ്കിലും ഇന്ദ്രനെയും ദേവികയേയും ഒന്നിപ്പിക്കണം ഒന്നിപ്പിച്ചേ പറ്റു... നന്ദന എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് നിരഞ്ജനയെ വിവാഹം ചെയ്യണം....അവളോട് അങ്ങനെയൊക്കെ അന്ന് പറഞ്ഞുവെങ്കിലും തകർന്നത് എന്റെ ഹൃദയം ആയിരുന്നു.. അവളെ കണ്ട് എന്റെ ഇഷ്ടം തുറന്നു പറയണം... അല്ലെങ്കിൽ എനിക്ക് എന്റെ നിരഞ്ജനയെ നക്ഷ്ടപ്പെടും... നിരഞ്ജനയെ മറന്ന് മറ്റൊരു ജീവിതം ഇനി എനിക്കുണ്ടാവില്ല... എന്നിൽ അലിഞ്ഞവൾ ആണ് നിരഞ്ജന അവളെ എനിക്ക് തന്നെ എന്റെ ജീവന്റെ പാതിയായി കൂടെ കൂട്ടണം ഇനിയുള്ള കാലം.....
അങ്ങനെ ഓരോന്നും ആലോചിച്ചിരുന്നു രുദ്രൻ...
പല തീരുമാനങ്ങളും എടുത്തു.... ഓരോന്നും ആലോചിച്ചു അവൻ കാർ ഓടിച്ചു മുന്നോട്ട് പോയ് കൊണ്ടിരുന്നു...
🔹🔹🔹🔹▫️▫️▫️▫️
വാസുദേവനും കൃഷ്ണനും ഇന്ദ്രനെയും ദേവികയേയും പറ്റി സംസാരിക്കുകയായിരുന്നു...
ജാനകിയും സീതയും അടുക്കളയിൽ ആയിരുന്നു അപ്പോൾ...
"ജാനകി... എന്താ എന്റെ മോളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടത്...."
"ഒരുദിവസം എന്നെ കാണാൻ നന്ദന വന്നിട്ടുണ്ടായിരുന്നു... അവളാണ് പറഞ്ഞത്
രുദ്രനും ദേവികയും തമ്മിൽ പ്രണയത്തിലാണെന്ന്... ആദ്യമൊക്കെ വിശ്വസിച്ചിരുന്നില്ല.. പിന്നീട് അവൾ തെളിവുകൾ കാണിച്ചു തന്നു... അപ്പോളേത്തെ ദേഷ്യത്തിൽ പറഞ്ഞതാ ഞാൻ അവളോട് ഇറങ്ങിപോകാൻ... "
"ഒരുവാക്ക് ദേവികയോട് ചോദിക്കാമായിരുന്നു...സത്യാവസ്ഥ..."
"അവൾ വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനുശേഷം ഞാൻ ആലോചിച്ചതാ പലപ്പോഴും ഈ കാര്യത്തെ പറ്റി... പക്ഷേ എന്റെ എല്ലാ ആലോചനയെയും തകിടം മറിച്ച് എന്നെ ഞെട്ടിച്ച ഒരുകോൾ വന്നു...."
" എന്താ ഈ പറയുന്നേ?! അല്ല ആരുടെ!??...."
"അതൊരു ഇന്റർനാഷണൽ നമ്പറിൽ നിന്ന് വന്ന കോൾ ആയിരുന്നു...പിന്നീട് രണ്ടാം തവണയും ഒരു കോൾ വന്നു... "
" ദൽജീത്തിന്റെ കോൾ ആയിരുന്നു അല്ലേ അമ്മക്ക് വന്നത്...."
ദേവിന്റെ സ്വരം കേട്ടതും ജാനകിയും സീതയും അവന്റെ മുഖത്തേക്ക് നോക്കി നിന്നു... ആ സമയം രണ്ട് അമ്മമാരുടെയും മുഖത്ത് ഒരേ ഭാവമായിരുന്നു....
"അതേ അമ്മേ... അമ്മയെ വിളിച്ചത് ദൽജിത്ത് ആണ്...നന്ദനയുടെ ഏറ്റവും അടുത്ത സൃഹുത്താണ്...ഇന്ദ്രൻ കോളേജിൽ പഠിക്കുന്ന സമയത്ത് ഏറ്റവും അടുത്ത സൃഹുത്തായിരുന്നു ദൽജിത്ത്... പക്ഷേ അധികം നാൾ ആ സുഹൃത്ത്ബദ്ധം നിലനിന്നില്ല....അവരുടെ സുഹൃത്ത്ബദ്ധം ശത്രുതയിലേക്ക് അധികം വൈകാതെ മാറിയിരുന്നു. ഇതിനു പിന്നിൽ അവൻ ആയിരുന്നു എന്നൊക്കെ ഞാനറിഞ്ഞത് ഈ അടുത്തായിരുന്നു...."
കുറച്ചുദിവസങ്ങൾക്കുമുമ്പ്🍂.....
ദേവൻ ഓഫീസിലിരുന്നു പഴയ ഫയൽസ് നോക്കുമ്പോളാണ് ഒരു ഫയൽ കിട്ടിയത്....
കൗതുകതോടെ ആ ഫയൽ തുറന്ന് നോക്കി.. അതിലുണ്ടായിരുന്ന ഒരു പേപ്പറിൽ ദൽജിത്തിനെ പറ്റിയുള്ള കാര്യങ്ങളായിരുന്നു... ആ ഫയലിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ ഞാൻ ശരത്തേട്ടനോടും
ശ്രീയേട്ടനോടും പറഞ്ഞിരുന്നു... അതിനെ തുടർന്ന് ശരത്തേട്ടനും
ദേവു ചേച്ചിയും പോയത് ദൽജിത്തിന്റെ വീട്ടിലേക്ക് ആണ്...
സീതമ്മ : "മോനെ... എന്തിനുവേണ്ടി.... ദേവുവും ശരത്തും അങ്ങോട്ടേക്ക് പോയി..."
ദേവൻ ഒന്നും മിണ്ടിയില്ല....
അവനിൽ അതിനുള്ള മറുപടി ഉണ്ടായിരുന്നില്ല.
ജാനകി : "ദേവാ... നീ സീത ചോദിച്ചത് എന്താ കേട്ടില്ലാ എന്നുണ്ടോ?!.."
പക്ഷേ അവനിൽ പിന്നെയും മൗനം ഉളവാക്കിയിരുന്നു....
.....................
രുദ്രന്റെ വണ്ടി നിരഞ്ജനയുടെ ഓഫീസിന്റെ
മുന്നിലെത്തി..കാറിൽ നിന്നിറങ്ങി നിരഞ്ജനയുടെ അടുത്തേക്ക് പോയി....
കുറച്ചുനേരം അവളെ നോക്കി നിന്നു....തന്നെ
നോക്കിനിൽക്കുന്ന രുദ്രനെ കണ്ടതും ഒരു പൂരികം എന്തെന്ന് ചോദിച്ചു.....
രുദ്രൻ ഒന്നും മിണ്ടാതെ അവളുടെ മുന്നിലെ
കസേരയിൽ പോയിയിരുന്നു....
കുറച്ചുനേരത്തെ മൗനത്തിനു ശേഷം രുദ്രൻ പറയാൻ തുടങ്ങി....
" നിരഞ്ജന... ഞാൻ വന്നത് നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ആണ്....
വരില്ലേ നീ....എന്റെ പാതിയായി...."
" രുദ്രാ... നിന്നെ സ്നേഹിച്ച ആ
നിരഞ്ജന മരിച്ചു.നീ എന്നെ വിവാഹം ചെയ്യില്ല എന്ന് പറഞ്ഞ ദിവസം തന്നെ...ഇപ്പോ നീ
ഇബിടെ നിന്ന് ഇറങ്ങി പോകണം... എനിക്ക് നിന്നെ കാണണ്ട..."
" ഓക്കെ ഞാനിപ്പോ പോവാ... പക്ഷേ നിന്റെ പിന്നാലെ ഞാനുണ്ടാകും.... എന്നും എപ്പോളും.... "
രുദ്രൻ അവളെ ഒരു നോക്ക് നോക്കിയശേഷം
അവിടെ നിന്ന് ഇറങ്ങിയത് പല തീരുമാനങ്ങളും എടുത്ത് കൊണ്ടാണ്..
തുടരും....