Aksharathalukal

ഇച്ചായന്റെ കുഞ്ഞിപെണ്ണ് 💙1


"" എടി മോളേ, ഒരു ദിവസത്തെ നിന്റെ റേറ്റ് എത്രയാടി.... ""

അയാൾക്ക് ഒള്ള മറുപടിയായി അവൾ തീപാറുന്ന കണ്ണുകളോടെ അയാളെ ഉറ്റുനോക്കി.....

"" ഇങ്ങനെ നോക്കി എന്റെ കണ്ട്രോൾ കളായാതെടി എന്റെ പെണ്ണെ.... ഇത് നോക്ക് ഈ പേഴ്സ് മുഴുവനും പൂത്ത് പണമാ.... നിനക്ക് എത്ര വേണമെന്ന് പറ.... ഒരു രാത്രിയിലേക്ക് എനിക്ക് നിന്നെ വേണം.....""

 ഇത്രയും പറഞ്ഞു മുഴുപിക്കുന്നതിനു മുൻപ് തന്നെ അയാളുടെ കവിളിൽ അവളുടെ 5 വിരലും പതിഞ്ഞിരുന്നു..... അയാളുടെ ഷിർട്ടിന്റെ കോളറിൽ കുത്തിന് പിടിച്ചു അവൾ അലറി സംസാരിക്കാൻ തുടങ്ങി.....

"" താൻ എന്താടോ കരുതിയെ.... തന്റെ ഈ നക്കാപ്പിച്ച പണം കണ്ട് ഞാൻ എന്റെ ശരീരം തന്റെ മുന്നിൽ അടിയറവ് വെക്കുമെന്നോ???, ഒരു നേരം പട്ടിണി കിടന്നാൽ പോലും തന്റെ മുന്നിൽ കൈ നീട്ടാൻ പോലും ഞാൻ വരില്ല.... പണത്തിന് വേണ്ടി മാനം വിറ്റ് നടക്കുന്നെ കൊറേ പെണ്ണുങ്ങൾ ഈ നാട്ടിൽ കാണും..... അവരായി എന്നെ താരതമ്യം ചെയ്താൽ...... പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു കത്തി എടുത്ത് അവൾ അവന്റെ കഴുത്തിലേക്ക് അടുപ്പിച്ചു..... ഈ കത്തി നിന്റെ കഴുത്തിലൂടെ ഞാൻ പച്ചക്കറി നുറുക്കുന്ന പോലെ നിന്റെ കഴുത്ത് ഞാൻ മുറിക്കും...... ഈ എലിസായെ നിനക്ക് അറിയില്ല..... വെറുതെ എന്റെ കൈക്ക് പണി ഉണ്ടാകാതെ വീട്ടിൽ പോടാ..... "" അങ്ങനെ അവൾ അലറിയതും അയാൾ അയാളുടെ ബൈക്കന്റെ അടുത്തേക്ക് ഓടി.... ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ദേഷ്യത്തോടെ അവളെ നോക്കി അവൻ പോയി.....


ഇത് എലിസ മറിയം..... സ്വന്തമെന്ന് പറയാൻ ഇവൾക്ക് ഈ ഭൂമിയിൽ ആരുമില്ല.... ആരുമില്ലയെന്ന് കരുതി തളർന്നു നിൽക്കാതെ അവളുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ നടക്കുന്നവൾ........ ബാക്കി കാര്യങ്ങൾ വഴിയെ അറിയാം.....


പതിയെ അവൾ അവളുടെ വണ്ടിയുടെ അടുത്തേക്ക് നടന്ന്..... തന്റെ കാക്കി കുപ്പായം എടുത്തിട്ട്.... എന്നിട്ട് ആ ഓട്ടോയിൽ പതിയെ ഒന്ന് തലോടി...... പഴയ നല്ല നിമിഷങ്ങൾ ഓർമയിലേക്ക് കടന്ന് വന്നു.... പെട്ടന്നായിരുന്നു ഒരു വെളിച്ചം കണ്ണിലേക്ക് പതിഞ്ഞത്.... നോക്കുമ്പോൾ അത് പോലീസ് ജീപ്പായിരുന്നു...... ജീപ്പിന്റെ ഫ്രന്റ് സീറ്റിൽ നിന്നും ഒരു ചെറുപ്പകാരൻ തന്റെ അടുത്തേക്ക് നടന്ന് എത്തി......


"" എന്താ കുട്ടി.... വീട്ടിൽ പോകാറായിലെ.... രാത്രിയയാലോ....ഇവിടൊക്കെ ഒറ്റക്ക് നിൽക്കുന്നത് ശരിയല്ല, എന്തെങ്കിലും സംഭവിച്ച കഴിഞ്ഞാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല..... ഓട്ടോയുടെ ഡ്രൈവർ എവിടെ??? ""

"" സാർ.... ഈ ഓട്ടോയുടെ ഡ്രൈവർ ഞാനാ..... ""

"" താനോ?""

""അത് എന്താ സാർ ഞങ്ങൾ പെൺകുട്ടികൾ ഓട്ടോ ഓടിക്കരുത് എന്ന് വല്ല നിയമുണ്ടോ??? ""

"" അങ്ങനെ അല്ലടോ.... തന്റെ ഒക്കെ ഈ പ്രായത്തിൽ കുട്ടികൾ പഠിക്കാൻ പോകുവല്ലേ.... അതാ ചോദിച്ചേ....""

""ഒരു നേരത്തെ ആഹാരത്തിന് വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്നതനെ കാൾ നല്ലത് സ്വയം അധ്വാനിച്ച് പണം കൊണ്ട് അതിന് കിട്ടുന്നു ഭക്ഷണം കഴിക്കുന്നത്.....""

"" താൻ കൊള്ളാല്ലോ.... തന്റെ വീട് എവിടെയാ????""

"" ഞാൻ എവിടെയാ ഉള്ളത് അത് എന്റെ വീടാണ് സാർ...... അപ്പോൾ ഞാൻ പോട്ടെ സാറെ.... ""

"" തന്റെ പേര് പറഞ്ഞില്ല.... ""

""എലിസ... എലിസ മറിയം..... അപ്പോൾ ശരി സാർ... ""


ഓട്ടോയുടെ കിക്കർ വലിച്ചു..... ആ പെൺകുട്ടി വണ്ടി ഓടിച്ചു പോയി..... ആ വണ്ടി കണ്ണിൽ നിന്ന് മായുന്നെ വരെ അയാൾ അവളെ തന്നെ നോക്കി നിന്നു...... 

മനക്കൽ തറവാട്ടിലേ ആദമിന്റെ രണ്ടാമത്തെ പുത്രനാണ്..... *അലക്സ്‌ ആദം തോമസ് * നാളുകളുടെ പരിശ്രമത്തിന് ഒടുവിൽ IPS പോലീസ് ഓഫീസറായി തന്റെ സ്വന്തം നാട്ടിൽ തന്നെ ചാർജ് എടുത്തു...... IPS ഓഫീസറായി ചാർജ് ചെയിതിട്ടു ഒരു മാസമായതെ ഒള്ളു.... അപ്പോളേക്കും കിട്ടിയ എല്ലാ കേസും ശേണ നേരത്തോടെ തന്നെ ചെയിത് തീരുത്തു......


കണ്ണിൽ നിന്നും ആ വണ്ടി മറഞ്ഞതും..... ചുണ്ടിൽ ഒരു കള്ള ചിരിയോടെ ആരോൺ പോലീസ് ജീപ്പിലേക്ക് കേറി.....



(എലിസ )

അവിടെ നിന്ന് നേരെ വണ്ടി ചെന്ന് നിർത്തിയത് ഒരു ബേക്കറിയുടെ മുന്നിലായിരുന്നു..... ബേക്കറിയിൽ കേറി കുറച്ച് മുട്ടായി വാങ്ങി....... വേറെ ഒരു കടയിൽ നിന്ന് കുറച്ച് മെഴുകുതിരിയും വാങ്ങി തിരിച്ചു വണ്ടിയിലേക്ക് കേറി....... നേരെ പള്ളി മുറ്റേത്തേക്ക് വണ്ടി തിരിച്ചു....... പള്ളി മുറ്റമെത്തിയതും കൈയിൽ കരുതിയ മെഴുകുതിരിയും കൊണ്ട് ഞാൻ പള്ളിയേലേക്ക് നടന്നു...... മാതാവിന്റെ മുമ്പിൽ മുട്ടിപ്പായി അവളുടെ
സ്വപ്നം സാക്ഷാൽ കരിക്കാൻ വേണ്ടി അവൾ പ്രാർത്ഥിച്ചു..... കൊണ്ട് വന്നു മെഴുകുതിരികൾ കത്തിച്ചു..... പള്ളിയിൽ നിന്ന് ഇറങ്ങാൻ നേരമാണ് ബെന്നി അച്ഛനെ കണ്ടത്.....


"" അച്ചോ നാളെ ഞാൻ ഇച്ചിരി വൈകും..... എന്നാലും ക്വയർന് പാടാൻ ഞാൻ കാണും.... അപ്പുറത്തെ അന്നമ്മ ചേടത്തിയുടെ മോൾ ബാംഗ്ലൂറിൽ നിന്ന് വരുന്നു...... അത് 5 മണിക്ക് ട്രെയിൻ ഇവിടെ എത്തുന്നത്.... എന്ത്‌ വിശ്വസിച്ചു ആ കൊച്ചു രാവിലെ 5 മണിക്ക് ഒക്കെ റെയിൽവെ സ്റ്റേഷനിൽ നിന്ന് വരാനാ..... എന്തായാലും എത്രയും പെട്ടന്ന് വരാൻ നോക്കാം..... ""


അത്രേയും പറഞ്ഞു അവൾ ഓട്ടോ എടുത്ത് സ്നേഹാലയത്തിലേക്ക് വണ്ടി വിട്ടു.... അവിടുത്തെ ഒള്ള കുഞ്ഞ് കുരുന്നുകൾക്ക് കൊണ്ട് വന്നാ മുട്ടായി കൊടുത്ത് അവൾ അവിടുത്തെ അമ്മമാരുടെ അടുത്തേക്ക് പോയി.....



__________________________________



{ മനക്കൽ തറവാട് }


സമയം 6 മണിയായതും സൂര്യൻ പതിയെ മേഘങ്ങളുടെ ഇടയിലൂടെ ഉദിച്ചു വരാൻ തുടങ്ങി..... രാവിലെ തന്നെ അലക്സ്‌ വർക്ക്‌ ഔട്ട്‌ ചെയ്യാൻ തുടങ്ങി...... വീടിന്റെ മുറ്റത്തെ തന്നെ നിന്ന ഇതൊക്കെ അലക്സ്‌ ചെയുന്നത്..... പെട്ടന്ന് ഒരാൾ നടന്ന് വരുന്നത് അവൻ കണ്ടത്.....

"" റോണി എന്നാടാ രാവിലെ തന്നെ ഇങ്ങോട്ടു...നീ കാർ ഒക്കെ എടുത്തല്ലോ.... ജെയിംസ് അച്ചായന് വല്ലോം..... ഇന്ന് അല്ലല്ലോ ഇച്ചായന് ചെക്കപ്പ്...... ""

"" എന്റെ അലക്സെ നീ ഇങ്ങനെ ടെൻഷൻ ആകാതെ ഇച്ചായന് ഒന്നുമില്ല.... ഇന്നലെ രാത്രി വിളിച്ചിട്ട് പള്ളിയിലേക്ക് പോകണമെന്ന് പറഞ്ഞു..... രാവിലെ തന്നെ എത്തണമെന്ന്.... അങ്ങനെ വന്നതാ..... ""

"" ഹാ ഞാൻ പേടിച്ചു പോയി....എത്ര നാളായി ഇച്ചായൻ എന്നോട് ഒന്ന് സംസാരിച്ചിട്ട്??? ആരെയും കാണുന്നത് ഇഷ്ടമല്ല, ആരോടും അധികം സംസാരിക്കാറില്ല..... എങ്ങോട്ടും പോകില്ല....... മുറിയിൽ തന്നെ കുത്തി ഇരിക്കും..... ""

"" എല്ലാം മാറും ആ ആക്‌സിഡന്റന് ശേഷമല്ലേ ഇച്ചയാൻ ഇങ്ങനെയായത്.... ഞാൻ എന്തയാലും അങ്ങോട്ട് ചെല്ലട്ടെ.....""

റോണി പതിയെ ആ മുറി തുറന്നു....... ഇടക്ക് ഇടക്ക് മാത്രം തുറക്കുന്ന മുറിയായതിനാൽ അധികം വെളിച്ചം ആ മുറിയിലേക്ക് പ്രവേശിക്കത്തില്ലായിരുന്നു.... റോണി പതിയെ ആ മുറിയിലേക്ക് പ്രവേശിച്ചു.... ജനിലിന്റെ നേരെ വീൽ ചെയറിൽ ഇരിക്കുന്നെ ജെയിംസിനെ കണ്ട് അറിയാതെ ആ രണ്ട് കണ്ണുകളും ഈറൻ അണിഞ്ഞു..... പെട്ടന്ന് തന്നെ തുടച്ചു മാറ്റി.... ജെയിംസന്റെ അടുത്തേക്ക് അവൻ പതിയെ നടന്നു......

"" ഇച്ചായോ??? ""

"" റോണി, നീ വന്നോ.... ഈ വളർന്നു താടിയും മുടിയും ഒന്ന് ട്രിമ് ചെയ്യണം..... ഈ കോലത്തിൽ ബെന്നിയച്ഛൻ കണ്ടാൽ പിന്നെ പള്ളിയിൽ പോയിട്ട് ആ പരിസരത്തോട്ട്അടുപ്പിക്കില്ല.....""

റോണി പതിയെ വീൽ ചെയർ ഉരുട്ടി.... വാഷറൂമിലേക്ക് ജെയിംസനെ കൊണ്ട് പോയി.....


ഇത് മനക്കൽ തറവാട്ടിലെ ആദമിന്റെ മൂത്തമകൻ..... "ജെയിംസ് ആദം തോമസ്"" മൂത്തമകൻ ഇളയമകൻ എന്നൊക്കെ മിനുറ്റിന്റെ വ്യത്യാസത്തിലാ.... ഇവർ രണ്ടുപേരും ഇരുട്ട് സഹോദരങ്ങൾ ആ.... ജെയിംസന് ഒരു ആക്‌സിഡന്റ് പറ്റിയ ശേഷം ജെയിംസ് ഇങ്ങനെയാ ആരോടും അധികം മിണ്ടാറില്ല.... മുറിയിൽ തന്നെ ഇരിക്കും.... പുറത്തോട്ട് ഒന്നും ഇറങ്ങാറില്ല.... എപ്പോളും പുസ്തകങ്ങൾ വായിച്ച മുറിയിൽ ഇരിക്കും.... മാസങ്ങൾക്ക് ശേഷമാണ്.... ജെയിംസ് പുറത്തോട്ട് ഇറങ്ങണമെന്ന് പറയുന്നത്.... അതിന് വേണ്ടി അവന്റെ കസിനായ റോണി വന്നത്......


ജെയിംസന്റെ ആ പഴയ കോലമൊക്കെ മാറ്റി.... റോണി അവനെ ഒരുക്കി.... മുറ്റത്തെക്ക് കൊണ്ട് വന്നു..... അവന്റെ പഴയ രൂപം കണ്ട് എല്ലാവരും അവനെ തന്നെ കണ്ണ് എടുക്കാതെ നോക്കി നിന്നു..... അലക്സും റോണിയും കൂടെ അവനെ എടുത്ത് വീൽ ചെയറിൽ നിന്ന് പതിയെ കാറിന്റെ ഫ്രന്റ് സീറ്റിലേക്ക് ഇരുത്തി..... 


"" റോണി പതിയെ പോയാൽ മതി..... നിങ്ങൾ അവിടെ എത്തുമ്പുലേക്കും ഞാനും എത്തിക്കോളാം..... "" (അലക്സ്‌)

റോണി ഡ്രൈവർ സീറ്റിൽ ഇരുന്നു.... വണ്ടി സ്റ്റാർട്ട്‌ ചെയിതു..... ഇത്രയും കൂട്ടിൽ അടക്കപെട്ട ഒരു കിളിയെ പോലെയാ ജെയിംസന് തോന്നിയത്.... ജെയിംസ് എല്ലാം നോക്കി കാണുവാരുന്നു..... പെട്ടന്ന് ആ ഒരു ഓട്ടോ അവന്റെ കണ്ണിൽ പെട്ടത് കാക്കി വേഷം ധരിച്ചു ഒരു പെൺകുട്ടി ഓട്ടോ ഓടിക്കുന്നു.... അതും നല്ല സ്പീഡിൽ..... അവളെ തന്നെ കണ്ണു ചിമ്മാതെ നോക്കി കാണുവാണ് ജെയിംസ്..... പെട്ടന്ന് തന്നെ അവൾ വണ്ടി പറപ്പിച്ചു വിട്ടു..... കണ്ണമുന്നിൽ നിന്ന് അവൾ പോയതിന്റെ ദേഷ്യവും വിഷമവും എല്ലാം അവന്റെ മുന്നിൽ കാണാമായിരുന്നു..... റോണി ഇത് ഒന്നും ശ്രദ്ധിക്കാതെ വാ തോരാതെ എന്തൊക്കെയോ സംസാരിക്കുവാ..... ജെയിംസ് സീറ്റിലേക്ക് ചാരി ഇരുന്നു കണ്ണ് അടച്ചു കിടന്നു.... മനസിൽ അവൾ ആരാ ആയിരിക്കുമെന്ന് ചിന്ത മാത്രം കടന്ന് കൂടി.... അങ്ങനെ നീണ്ട യാത്രക്ക് ശേഷം അവർ പള്ളി മുറ്റത്തെ എത്തി..... റോണി കാർ നിർത്തി.... വീൽ ചെയർ പുറത്ത് എടുത്തു..... അപ്പോളേക്കും അലക്സും അവിടെ എത്തി.... അവർ രണ്ടുപേരും കൂടി അവനെ കാറിൽ നിന്ന് പതിയെ വീൽ ചെയറിലേക്ക് മാറ്റി.....

അപ്പോൾ ആ മധുരമെറിയാ ഗാനം ചെവിയിലേക്ക് പതിച്ചത്..... പള്ളിയിൽ നിന്നുമായിരുന്ന ആ ഗാനം വരുന്നത്.... അലക്സ്‌ പതിയെ ജെയിംസനെ കൊണ്ട് പള്ളിയെലേക്ക് പ്രവേശിച്ചു...... ആ മധുരമേറിയ ഗാനം ആലപ്പിക്കുന്നെ ആളെ കണ്ടതും രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു......


തുടരും......

✍ Jo Anu
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.


റേറ്റ് ആൻഡ് റിവ്യൂ ചെയ്യണേ.... എമോജി ഇടാതെ രണ്ട് വരി എങ്കിലും കമന്റ്‌ ചെയ്യുക.... നിങ്ങളുടെ കമെന്റുകളാണ് ഞങ്ങളെ പോലെ ഉള്ളവരുടെ പ്രചോദനം.... 😊


 


ഇച്ചയാന്റെ കുഞ്ഞിപെണ്ണ്💙2

ഇച്ചയാന്റെ കുഞ്ഞിപെണ്ണ്💙2

4.8
3220

  അപ്പോളാണ് മധുരമേറിയ ഗാനം ചെവിയിലേക്ക് പതിച്ചത്..... പള്ളിയിൽ നിന്നുമായിരുന്നു ആ ഗാനം വരുന്നത്.... അലക്സ്‌ പതിയെ ജെയിംസിനെ കൊണ്ട് പള്ളിയെലേക്ക് പ്രവേശിച്ചു...... ആ മധുരമേറിയ ഗാനം ആലപിക്കുന്ന  ആളെ കണ്ടതും രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു......   അങ്ങനെ ഏറെ നേരം കഴിഞ്ഞതും കുർബാന കഴിഞ്ഞു...... അത്രയും നേരം അവരുടെ കണ്ണുകൾ അവളിൽ പതിഞ്ഞിരുന്നു..... ഇത് ഒന്നും എലിസ അറിയുന്നുണ്ടായിരുന്നില്ല..... ജെയിംസും അലക്സും  പള്ളിമുറ്റത്ത് നിൽക്കുമ്പോൾ ആ അവരുടെ പപ്പാ ആദം അങ്ങോട്ടേക്ക് വന്നത്.....   ""അലക്സ്‌... നിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആണോ???""