ഏട്ടന്റെ ട്രീറ്റ്മെന്റ് ഫയൽയും ബാഗുമായി രുദ്രിന് പുറകെ നടന്നു......
നന്നേ സൂര്യപ്രകാശം തിങ്ങി നിൽക്കുന്ന മുറിയിൽ കട്ടിലിൽ ആയി ഏട്ടനെ കിടത്തിരിക്കുന്നു...55 ന് അടുത്ത് പ്രായം തോന്നിക്കുന്ന ആൾ ഏട്ടനെ പരിശോധിക്കുന്നുമുണ്ട് അതിൽ നിന്നും അയാളാണ് വൈദ്യാണെന്നു ഉറപ്പിച്ചു.... ഫയൽ കട്ടിലിൽ അരികിലുള്ള ടേബിൾ വെച്ച് മുറിയുടെ ഒരു ഒരത്തായി മാറി നിന്ന് ചുറ്റും കണ്ണോടിച്ചു..... തനിക്കായി മാത്രം പുഞ്ചിരിക്കുന്നവനിൽ കണ്ണുകൾ ഉടക്കി.....
ശ്രീ ഏട്ടൻ......
തിരിച്ചും നേർമയായി പുഞ്ചിരിച്ചു.....
ശ്രീ ഏട്ടന്റെ വലം കൈയിൽ നന്ദുന്റെ ഇടം കൈ ചേർത്തു പിടിച്ചിട്ടുണ്ട്.....
വൈദ്യൻ ടേബിൾ ൽ ഇരിക്കുന്ന ഫയൽ മറിച്ചു നോക്കി ശേഷം അവരോടായി പറഞ്ഞു....
ചിലപ്പോൾ വേകത്തിൽ ശരിയാകും അല്ലെകിൽ കാലത്തമാസം പിടിച്ചെന്ന് വരാം... ഇയാളുടെ ചികിത്സ ഇന്ന് തന്നെ തുടങ്ങാം.... ഒരാൾക്ക് ഇവിടെ ഇയാളുടെ ഒപ്പം നിൽക്കാം......
മായ പെട്ടെന്ന് ശിവയെ പിന്തിരിഞ്ഞു നോക്കി.....
അവൾ മെല്ലെ കണ്ണുകൾ അടച്ചു കാണിച്ചു......
പിന്നെ അവരുടെ നോട്ടം ചെന്നു പതിച്ചത് അരികിലായി നിൽക്കുന്ന അനന്ദുവിൽ ആണ്.... അവൻ മെല്ലെ കണ്ണുകൾ ചിമ്മി കാട്ടി ചിരിച്ചു...
അഹ് ചിരി മായായിലേക്കും പകർന്നു......
യാത്ര പറഞ്ഞു എല്ലാവരും പുറത്തേക്കിറങ്ങി.. ശിവ അവളുടെ ഏട്ടനരികിലായി ഇരുന്നു.....
പെട്ടെന്ന് സുഖമായി വരണേ... അവന്റെ കൈകളിൽ കൈചേർത്ത് വെച്ച് കൊണ്ടവൾ പറഞ്ഞു.....
രണ്ടാളന്റെയും മിഴികൾ നിറഞ്ഞു.....
അവന്റെ നെറുകയിൽ മുകർന്ന് കൊണ്ടു കൈകളാൽ അവന്റെ മിഴി നീർ തുടച്ചുമാറ്റി ശിവ യാത്ര പറഞ്ഞു ഇറങ്ങി.....
പ്രതീക്ഷകൾ കൈവന്ന സന്തോഷത്തിൽ അവനും മിഴികൾ പൂട്ടി.....
പുറത്തിങ്ങിയപ്പോൾ കണ്ടു അമ്മയും അനന്ദു ഏട്ടനും കൂടി സംസാരിക്കുന്നത്... അതു തന്നെ പറ്റി ആയിരിക്കും....
ഒറ്റക്കായി പോയല്ലോ ഞാൻ എന്നോർത്തു അമ്മക്ക് സങ്കടം ഉണ്ടാകും... അവൾ അവർക്കകിലേക്ക് നടന്നു ചുറ്റും നോട്ടം എറിഞ്ഞു.... രുദ്രും നന്ദുവും ശ്രീ ഏട്ടനും വരുണും അവിടെ എങ്ങും കണ്ടില്ല....
ഇവളെ ഞാൻ തറവാട്ടിലേക്ക് കുട്ടാം മായമ്മ.... അവിടെ മുത്തശ്ശിമ് ലതന്റി ഒക്കെ ഉണ്ടല്ലോ.... അല്ലേടി അനന്ദു ശിവയോടായി പറഞ്ഞു.....
മറുപടി ആയി അവൾ മെല്ലെ ചിരിച്ചു...
അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.....
പുറത്തു ഞങ്ങളെ കാത്തെന്നോണം അവരെല്ലാവരും നിൽപ്പുണ്ടായിരുന്നു.....
പോകാം..... രുദ്ര് അനന്ദുവിനോടായി ചോദിച്ചു കൊണ്ടു കണ്ണുകൾ കൊണ്ടു വരുണിനോട് എന്തോ പറഞ്ഞു....
അതു കാണെ വരുൺ 👍കാണിച്ചു....
ആ സമയത്തെല്ലാം ശിവയുടെ കണ്ണുകൾ ശ്രീയോട് എന്തൊക്കെയോ സംസാരിച്ചു ചിരിക്കുന്ന നന്ദുവിൽ ആയിരുന്നു.....
നന്ദു സംസാരിക്കാത്തത്തിൽ ആമിക്ക് ഒത്തിരി വിഷമം ഉണ്ടെന്ന് മനസിലാക്കി രുദ്ര് നന്ദുന്റെ അരികിൽ ചെന്നു അവളെ ചേർത്തി നിർത്തി....
ഇനിയും ആ പാവത്തിനെ വേദനിപ്പിക്കല്ലേ നന്ദുട്ടാ..
അപ്പൊ എന്റെ ഏട്ടൻ വേദനിച്ചതോ?????
മിഴികൾ നിറച്ചു കൊണ്ടു നന്ദു ചോദിച്ചു....
അതൊക്കെ കഴിഞ്ഞില്ലേ മോളെ.....
ചെല്ല് പോയി ആമിയോട് രണ്ടു വാക്ക് മിണ്ടു അല്ലെകിൽ ആ പാവം തകർന്നു പോകും...
ശ്രീയും കണ്ണടച്ച് അനുവാദം നൽകി.....
അവർ സംസാരിക്കട്ടെ എന്ന് കരുതി മറ്റുള്ളവർ അവർക്കായി ഒഴിഞ്ഞു കൊടുത്തു....
ശിവയുടെ തോളിൽ ഏറ്റ സ്പർശം അറിഞ്ഞാണ് തോളിലേക്കും പിന്നിലേക്കും നോട്ടം എറിഞ്ഞത്... തന്റെ തൊട്ടു പുറകിൽ നിൽക്കുന്ന നന്ദുവിനെ കാൻകെ ഒരു പൊട്ടി കരിച്ചിലോടെ അവളുടെ തോളിലേക്ക് ചാഞ്ഞു ശിവ....
രണ്ടാളും മിഴിനീർ ഒഴുക്കി വിട്ടു....
രണ്ടാളുടെയും സങ്കടം ഒഴുകി തീർന്നപ്പോൾ അടുത്തായി കണ്ട സിമെന്റ് ബെഞ്ചിൽ രണ്ടാളും ചെന്നിരുന്നു.....
മൗനം ഇരുവർക്കും കൂട്ടായി....
ഒടുവിൽ നന്ദുതന്നെ സംസാരത്തിനു തുടക്കം കുറിച്ചു....
എങ്ങനെ തോന്നി ശിവ ഇത്ര നാളും ഒന്ന് മിണ്ടാതെയും കാണാതെയും.... ഒരു വാക്ക് പോലും ആരോടും പറയാതെ ഓടി ഒളിക്കുവാൻ.....
ദൂരെ നിൽക്കുന്ന രുദ്രിലേക്ക് നോട്ടം പായിച്ചു കൊണ്ടു നന്ദു വീണ്ടും പറഞ്ഞു തുടങ്ങി.... അഹ് നിൽക്കുന്ന മനുഷ്യൻ നിന്നെ ജീവനെ പോലെ കൊണ്ടു നടന്നതല്ലേ ശിവ.... ഒന്ന് കേൾക്കാമായിരുന്നില്ലെടി എന്റെ ഏട്ടന് പറയാനുള്ളത്.... നിന്നെ കാണാനില്ല എന്നറിഞ്ഞ രാത്രിയിൽ ഞാൻ കണ്ടതാടി നെഞ്ച് പൊട്ടി കരയുന്ന എന്റെ ഏട്ടനെ....
ദേഷ്യം ആയിരുന്നു എനിക്ക് നിന്നോട്.... ആ പാവത്തിനെ ഇതു പോലെ തകർത്തു കളഞ്ഞ നിന്നോട്..
എത്രയേറെ അലഞ്ഞു തിരിഞ്ഞാണെന്നോ എന്റെ ഏട്ടൻ നിന്നെ കണ്ടുപിടിച്ചത്....
നഷ്ടത്തിലായി കമ്പനി ഏട്ടൻ വാങ്ങിച്ചതും അനന്ദുവേട്ടൻ മുകേനെ നിന്നെ അവിടെ എത്തിച്ചതും എല്ലാം നിന്നെ അത്രയേറെ സ്നേഹിക്കുന്നത് കൊണ്ടാണ്..... ഇപ്പോളും നിന്റെ ഒരു നോട്ടത്തിനായി കൊതിക്കുന്ന ഒരു മനസ്സുണ്ട് ആ പാവത്തിന് ഇനിയും അതു നീ കണ്ടില്ലന്നു വെക്കല്ലേ ശിവ... അപ്പോളേക്കും നന്ദുവും പൊട്ടി കരഞ്ഞു പോയി....
നന്ദുവിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ കേട്ട് തറഞ്ഞു നിൽക്കുകയായിരുന്നു ശിവ....
ചതിച്ചതാടി എന്റെ ഏട്ടനെ അവരെല്ലാം കൂടി.....
ഇനിയും ആ പാവത്തിനെ തോൽപിക്കല്ലെടി..... നിന്റെ ഓരോ അവഗണനയും സഹിച്ചു നിന്റെ പുറകെ വരുന്നത് പ്രാണൻ ആയതുകൊണ്ട അതു ഇനി എങ്കിലും മനസ്സിലാക്കു....
തോൽപ്പിച്ചവർക്ക് മുന്നിൽ വീണ്ടും വീണ്ടും തോൽക്കാൻ നിൽക്കാതെ ജയിച്ചു കാണിക്കു....
നന്ദു മെല്ലെ നടന്നകന്നു....
ശിവയുടെ മനസ്സ് ഇപ്പോളും നന്ദു പറഞ്ഞ കാര്യങ്ങളിൽ കുടുങ്ങി കിടന്നു.....
ഇനിയും തോൽക്കാൻ മനസ്സില്ല ഒളിച്ചോടാനും ഞാൻ തയ്യാറല്ല... എന്ന് മനസ്സിൽ ഉരുവിട്ട് കൊണ്ടു തന്നെ തന്നെ നോക്കി നില്ക്കന്നവനെ കാണെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി സ്ഥാനം പിടിച്ചു.....
അഹ് പുഞ്ചിരി അവനിലേക്കും വ്യാപിച്ചു.....
തുടരും..
കമന്റ് must ഇല്ലെകിൽ പിന്നേം എനിക്ക് മടിപിടിക്കും അതാ