Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 10

നിരഞ്ജൻറെ സ്വന്തം പാറു Chapter 10
 
 
മാധവൻറെ കോളാണ് നികേതിനെ പുലർച്ചെ എഴുന്നേൽപ്പിച്ചത്. Sunday ആയതു കൊണ്ട് കുറച്ച് ഉറങ്ങാം എന്ന് കരുതിയതാണ്.
 
Call നോക്കിയ അവൻറെ ഉറക്കം പോയ വഴി അറിയില്ലായിരുന്നു അവന്.
അവൻ വേഗം തന്നെ എഴുന്നേറ്റ് കോൾ അറ്റൻഡ് ചെയ്തു.
 
“ഗുഡ്മോർണിംഗ് അച്ഛച്ഛാ... “
 
അവനെ തിരിച്ചു വിഷ് ചെയ്ത മാധവൻ നേരെ കാര്യത്തിലേക്കു കടന്നു.
 
അല്ലെങ്കിലും അയാൾ അങ്ങനെയാണ് പറയാനുള്ളത് വളച്ചു കെട്ടില്ലാതെ നേരെ പറയും.
 
“നികേത്, നിനക്ക് ഒരു വിവാഹ ആലോചന വന്നിട്ടുണ്ട്. എല്ലാം കൊണ്ടും ചേരും.”
 
“നിനക്കും വിവാഹത്തിനു സമയമായെന്നു തോന്നുന്നു എങ്കിൽ നമുക്ക് proceed ചെയ്യാം. എന്താണ് നിൻറെ അഭിപ്രായം.”
 
“നിഹാരിക കൊണ്ടു വന്ന ആലോചനയാണ്. അവളുടെ ഫ്രണ്ടാണ് കുട്ടി. ഡൽഹിയിൽ തന്നെയുണ്ട്. നിനക്ക് സമ്മതമാണോ?”
 
എന്തു പറയണമെന്ന് അവന് പെട്ടെന്ന് അറിയില്ലായിരുന്നു.
 
അതു മനസ്സിലാക്കി അല്പ സമയത്തെ നിശബ്ദതയ്ക്ക് ശേഷം മാധവൻ പറഞ്ഞു.
 
“Eveningൽ വിളിക്കാം. അപ്പോൾ എന്താണ് നിൻറെ തീരുമാനം എന്ന് പറഞ്ഞാൽ മതി.”
 
അവൻ സമ്മതിച്ചു, കോൾ കട്ട് ചെയ്തു.
അവൻ അച്ഛച്ഛൻ പറഞ്ഞതിനെ പറ്റി ആലോചിച്ചു. ഇങ്ങനെ ഒരു move ജീവിതത്തിൽ വേണ്ടത് തന്നെയാണ്. എന്നാൽ ഇത്ര പെട്ടെന്ന്...
അതാണ് ഒന്നും പറയാൻ അവന് കഴിയാഞ്ഞത്. തൻറെ ജീവിത പങ്കാളിക്ക് തൻറെ ജീവിതത്തിൻറെ രണ്ടുവശവും അറിഞ്ഞിരിക്കണം.
 
അതുമാത്രമാണ് അവന് നിർബന്ധമുള്ളത്.
അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരിക്കുന്ന സമയത്താണ് നിഹാരികയുടെ കോൾ വന്നത്.
അവൻ വേഗം കോൾ എടുത്തു.
 
അപ്പോഴാണ് ശ്രദ്ധിച്ചത് അത് കോൺഫ്രൻസ് കോൾ ആയിരുന്നു.
 
നിഹാരികകൊപ്പം നിരഞ്ജനും ഹരിയും ഗിരിയും ഉണ്ടായിരുന്നു.
 
എല്ലാവരും വിശേഷം അറിഞ്ഞാണ് വിളിക്കുന്നതെന്ന് മനസ്സിലാക്കിയ നികേത് ചിരിയോടെ ഇരുന്നു.
 
നിഹാരിക ആണ് സംസാരിച്ചു തുടങ്ങിയത്.
അവൾ തൻറെ ഫ്രണ്ടിനെ കുറിച്ച് അറിയാവുന്ന എല്ലാം പറഞ്ഞു.
 
നാലുപേരും എല്ലാം ക്ഷമയോടെ കേട്ടിരുന്നു.
എല്ലാം കേട്ടശേഷം നികേത് പറഞ്ഞു.
 
“മോളേ, കേട്ടിടത്തോളം എനിക്ക് കുഴപ്പമില്ല. പക്ഷേ നമ്മുടെ ബിസിനസ് എന്താണെന്നും, അതിൻറെ റിസ്കും ആ കൊച്ച് അറിഞ്ഞിരിക്കണം. സമ്മതമാണെങ്കിൽ നമുക്ക് പ്രൊസീഡ് ചെയ്യാം. അല്ലെങ്കിൽ വേറെ നോക്കാം.”
 
അത് ശരിയാണെന്ന് മറ്റുള്ളവരും സമ്മതിച്ചു.
 
“ശ്രീലേഖ എന്നാണ് ആ കുട്ടിയുടെ പേര് ശ്രീ എന്നാണ് എല്ലാവരും വിളിക്കാറ്.”
 
“ശ്രീ എം ഡി ചെയ്തത് പുറത്താണ്. അതുകൊണ്ടു തന്നെ കുറച്ചൊക്കെ നമ്മളെപ്പറ്റി അവൾക്ക് അറിയാം. എന്നാലും ചേട്ടൻ പറഞ്ഞതു പോലെ ഞാൻ എല്ലാം അവളോട് പറയാം. അവൾക്കു സമ്മതം ആണെങ്കിൽ നമുക്ക് പ്രൊസീഡ് ചെയ്യാം.”
 
എല്ലാവരും അതു സമ്മതിച്ചു.
 
പിന്നെയും കുറച്ച് എന്തൊക്കെയോ സംസാരിച്ച ശേഷം കോൾ കട്ട് ചെയ്തു.
 
നികേത് തനിക്ക് അറിയാവുന്ന കാര്യങ്ങൾ വച്ച് സോഷ്യൽ മീഡിയയിൽ ശ്രീലേഖയെ പറ്റി അന്വേഷിച്ചു.
 
വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല എഫ്ബി അക്കൗണ്ട് കണ്ടു പിടിക്കാൻ.
കാരണം നിഹാരികയുടെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടായിരുന്നു കക്ഷി.
 
ഈ സമയം നിരഞ്ജനയും എഫ്ബിയിൽ ശ്രീലേഖയുടെ ഫോട്ടോ കാണുകയായിരുന്നു.
 
ഏകദേശം നീഹാരികയുടെ പോലെ തന്നെ ഒരു ബബ്ലി ലുക്കാണ് ശ്രീലേഖക്കും.
 
എന്നാൽ നിരഞ്ജൻ അറിയാതെ തന്നെ ശ്രീലേഖയെ കമ്പയർ ചെയ്തത് നിഹാരികയോടല്ല. പകരം തൻറെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നവളും ആയാണ്.
 
താൻ എന്തുകൊണ്ടാണ്  അവളുമായി ശ്രീയെ കമ്പയർ ചെയ്തത് എന്ന് അവൻ വളരെയധികം ആലോചിച്ചു.
 
അവന് ആകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി.
 
അവൻ വേഗം ലാപ്ടോപ്പ് അടച്ചു വെച്ചു.
നികേതും നിഹാരികയും ശ്രീലേഖയുമായി സംസാരിച്ചു. എല്ലാം സെറ്റായി ആയി.
 
അധികം താമസിയാതെ തന്നെ നികേതും ശ്രീലേഖയും തങ്ങളുടെതായ സ്വപ്നങ്ങൾ കണ്ടു തുടങ്ങി.
 
നരേന്ദ്രനോട് ശ്രീയുമായി വിവാഹത്തിനു നികേത് സമ്മതം അറിയിച്ചു.
 
അതുകേട്ട് മേലേടത്ത് എല്ലാവർക്കും സന്തോഷമായി.
 
ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താമെന്ന് തീരുമാനിച്ചു.
 
മാധവൻറെ നിർദ്ദേശപ്രകാരം ഭട്ടതിരിയെ കാണാൻ പോയത് നരേന്ദ്രനും നാഗേന്ദ്രനും കൂടിയാണ്. ഭട്ടത്തിരിപ്പാട് അടുത്ത മാസം എൻഗേജ്മെൻറ് നടത്താനുള്ള മുഹൂർത്തവും, രണ്ടാഴ്ച കഴിഞ്ഞ് വിവാഹത്തിനുള്ള മുഹൂർത്തവും കുറിച്ചു നൽകി. എല്ലാം മംഗളമായി നടക്കട്ടെ എന്ന് അനുഗ്രഹിച്ച് ആണ് ഭട്ടത്തിരി അവരെ തിരിച്ചയച്ചത്.
 
പിന്നെ എല്ലാവരും കല്യാണത്തിൻറെ ഉത്സാഹത്തിലായിരുന്നു. കുടുംബത്തിലെ ആദ്യത്തെ ആൺകുട്ടിയുടെ കല്യാണമാണ്.
 
 എല്ലാം ഏറ്റവും നന്നായി തന്നെ നടത്തണമെന്ന് എല്ലാവർക്കും ആഗ്രഹം ഉണ്ടായിരുന്നു.
 
എല്ലാവരും ചേർന്ന് എൻഗേജ്മെൻറ് നന്നായി തന്നെ നടത്തി.
 
നിരഞ്ജൻ നാട്ടിലെത്തിയപ്പോൾ തൊട്ട് ഒരു വല്ലാത്ത അസ്വസ്ഥതയാണ്.
 
തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അവന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. കൂടുതൽ സമയവും അവൻ അച്ഛമ്മയുടെ കൂടെ ആയിരുന്നു.
 
എൻഗേജ്മെൻറ് കഴിഞ്ഞ് നാല് പേരും കൂടി ഒരാഴ്ചയ്ക്ക് മാലദ്വീപിൽ പോകാൻ തീരുമാനിച്ചു.
 
വിവാഹ ശേഷം നികേത് സെറ്റിൽ ആകും മുൻപ് ഒരു അടിച്ചു പൊളി. അതാണ് അവരുടെ ഉദ്ദേശം.
 
നിഹാരികക്കും അവരോടൊപ്പം ചേരണമെന്ന് ഉണ്ടായിരുന്നുവെങ്കിലും ചന്ദ്രദാസിന് അധികം ലീവ് എടുക്കാൻ സാധിക്കാത്തത് കൊണ്ട് നീഹാരികയുടെ പോക്ക് വേണ്ടെന്നു വെച്ചു.
 
മാത്രമല്ല പിന്നെയും ഒരാഴ്ച കഴിഞ്ഞാൽ വിവാഹത്തിനായി വീണ്ടും ലീവെടുക്കാൻ ഉള്ളതു കൊണ്ട് യാത്ര വേണ്ടെന്നു വച്ചു.
അങ്ങനെ അവർ നാലുപേരും കൂടി മാലദ്വീപിൽ അടിച്ചുപൊളിക്കാൻ ആയി പുറപ്പെട്ടു.
 
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 
പാറുവിന് ഇത് ഒമ്പതാം മാസമാണ്.
 
ഹരി, ഏട്ടൻറെ വിവാഹത്തിനു വേണ്ടി മൂന്നാഴ്ച ലീവ് ആയിരുന്നു. അത് പാറുവിന് വലിയ ആശ്വാസം തന്നെയായിരുന്നു.
 
അങ്ങനെ ഒരു ദിവസം കാലത്ത് പാറു എഴുന്നേറ്റ് ഓഫീസിൽ പോകാനായി റെഡി ആവുകയായിരുന്നു.
 
അമ്മമ്മ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലാണ്. അവൾ ചെന്ന് അമ്മമ്മയെ കെട്ടിപ്പിടിച്ചു. രണ്ടുപേരും സന്തോഷത്തിൽ കുറച്ചു സമയം അങ്ങനെ നിന്നു.
പിന്നെ ഭാരതി അവളോട് പറഞ്ഞു.
 
“മോളെ ഓഫീസിൽ പോകേണ്ടേ? ബ്രേക്ക്ഫാസ്റ്റ് എടുത്തു വയ്ക്കാം.”
 
അത് കേട്ട് പാറു കൊഞ്ചലോടെ പറഞ്ഞു.
 
“ഇന്ന് അമ്മമ്മ വാരി തായോ...”
 
അത് കേട്ട് മനസ്സ് നിറഞ്ഞു തന്നെ ചിരിച്ചു കൊണ്ട് ഭാരതി അവളോട് പറഞ്ഞു.
 
“പെണ്ണേ... രണ്ടാഴ്ചയ്ക്കകം രണ്ടു കുട്ടികളുടെ അമ്മ ആകേണ്ടതാണ്... ഓർമ്മയുണ്ടോ? ഇള്ളകുട്ടി ആകാതെ കഴിക്കാൻ നോക്കുക കൊച്ചേ...”
 
അതുകേട്ട് കള്ള കരച്ചിൽ നടത്തുന്ന പാറുവിനെ കണ്ട് ഭാരതി ചിരിച്ചു.
 
പിന്നെ നന്നായി മൊരിഞ്ഞ 2 ദോശ എടുത്ത് സാമ്പാറിൽ ഒഴിച്ചു പൊട്ടിച്ച് അവൾക്ക് നീട്ടി.
അടുക്കളയിൽ നിന്നു തന്നെ അവൾ അത് കഴിച്ചു തീർത്തു. ഇടയ്ക്ക് ഒന്നു രണ്ട് പീസ് അവൾ പൊട്ടിച്ച് ഭാരതിയുടെ വായിൽ വച്ചു കൊടുത്തു.
 
അങ്ങനെ സന്തോഷത്തോടെ കഴിച്ചും കഴിപ്പിച്ചും നിൽക്കുമ്പോഴാണ് കോളിംഗ് ബെൽ അടിച്ചത്.
 
“ഡ്രൈവർ ആയിരിക്കും...”
 
പാറു അതും പറഞ്ഞു ഭാരതിയുടെ സാരി തല കൊണ്ട് മുഖം തുടച്ച് മെല്ലെ നടന്നു.
 
അതുകണ്ട് ഭാരതിയുടെ കണ്ണുകൾ നിറഞ്ഞു. സന്തോഷവും ആദിയും ഉണ്ടായിരുന്നു അവരുടെ കണ്ണുകളിൽ.
 
എന്തൊക്കെയായാലും എൻറെ പാറുവിന് പിടിച്ചു നിൽക്കാൻ ശക്തി നൽകണേ ഈശ്വരന്മാരെ എന്ന് അവർ മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചു.
 
ഒരു കേടും കൂടാതെ അമ്മയെയും കുഞ്ഞുങ്ങളെയും രണ്ടാക്കി തരണേ എന്നും പറഞ്ഞു ഭാരതി വേഗം ഒരു ഗ്ലാസ് പാൽ എടുത്തു നടന്നു.
 
ഈ സമയം പാറു ഓഫീസിൽ പോകാനുള്ള ബാഗുമെടുത്ത് പുറത്തേക്കിറങ്ങുന്നുണ്ടായിരുന്നു.
 
“മോളെ പാറു... ഇത് കുടിച്ചിട്ട് പോ മോളെ.”
 
അത് കേട്ട് അവൾ തിരിഞ്ഞു നിന്നു.
 
ഭാരതി പാലു കൊടുത്തു.
 
കുറച്ച് കുടിച്ച ശേഷം അവൾ പറഞ്ഞു.
 
“ഇനി അമ്മമ്മ കുടിക്ക്... കുഞ്ഞുങ്ങളെ നോക്കാൻ ശക്തി വേണ്ടേ...”
 
കുസൃതിയോടെ തന്നെ നോക്കി പറയുന്ന പാറുവിനെ മനസ്സു നിറയെ സന്തോഷത്തോടെ ഭാരതീ നോക്കി നിന്നു.
 
പാറു തന്നെ പാൽ ഗ്ലാസ്സ് ഭാരതിക്ക് നീട്ടി.
 
കണ്ണീരോടെ അവർ അതു കുടിച്ചു.
 
അതുകൊണ്ട പാറു അവരുടെ കണ്ണുകൾ തുടച്ചു. പിന്നെ പറഞ്ഞു.
 
“നമുക്ക് ഈ കണ്ണുനീര് വേണ്ട, സന്തോഷം മതി കേട്ടോ ഭാരതീ... “
 
അതുകേട്ട് ഭാരതി കണ്ണുകൾ മുറുക്കി തുടച്ച് അവളെ പിടിച്ചു നെറുകയിൽ മുത്തി.
 
“പോയി വായോ മോളെ…”
 
എന്ന് സന്തോഷത്തോടെ പാറുവിനോട് പറഞ്ഞശേഷം എന്നത്തെയും പോലെ
 
“കുഞ്ഞിനെ നോക്കണേ”
 
എന്ന് ഡ്രൈവറോഡും അവർ പറഞ്ഞു.
അയാൾ ചിരിച്ചു കൊണ്ട് തലയാട്ടി, പാറുവിൻറെ കയ്യിൽ നിന്നും ബാഗ് വാങ്ങി കാറിൽ കയറി.
 
അവർ പുറപ്പെട്ട സമയം തന്നെ ഭാരതിയുടെ ഫോൺ ബെൽ അടിക്കുന്നത് കേട്ട് അവർ വേഗം അകത്തേക്ക് നടന്നു.
 
ഡിസ്പ്ലേഇൽ നന്ദൻ സാർ എന്ന് കണ്ടു വേഗം കോൾ അറ്റൻഡ് ചെയ്തു.
 
പെട്ടെന്ന് നന്ദൻ പറഞ്ഞു.
 
“ഭാരതീ, സുധയും മക്കളും വില്ലിനെ പറ്റി അറിഞ്ഞു. ഞാൻ മദ്രാസിൽ ഉണ്ട്. നമ്മൾ ആദ്യം കണ്ടുമുട്ടിയ സ്ഥലത്തേക്ക് വരാമോ? ഞാൻ അവിടെ വെയിറ്റ് ചെയ്യാം. കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. അരമണിക്കൂറിൽ കാണാം . പാറുവിനോട് ഇപ്പോൾ ഒന്നും പറയണ്ട. അവൾ എന്നെ കാണാൻ ശാഠ്യം പിടിക്കും. ചിലപ്പോൾ സുധയുടെ മക്കൾ എന്നെ നിരീക്ഷിക്കുന്നുണ്ടെങ്കിൽ അവർ മോളെയും നിങ്ങളുടെ വീടും കണ്ടു പിടിക്കാൻ സാധ്യതയുള്ളതു കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വരാൻ പറഞ്ഞത്.”
 
അത്രയും പറഞ്ഞ് നന്ദൻ വേഗം ഫോൺ കട്ട് ചെയ്തു.
 
നന്ദൻ പറയുന്നത് ശരിയാണെന്ന് ഭാരതിക്കും തോന്നി. എന്നാലും ഭാരതി ചിന്തിച്ചു.
നന്ദൻ സാറിൻറെ സൗണ്ട് എന്താണ് ഡിഫറെൻറ് ആയി തോന്നുന്നത്.
 
എങ്കിലും അവരെ എത്താം എന്ന് പറഞ്ഞു കോൾ കട്ട് ചെയ്ത ശേഷം ഭാരതീയ വേഗം ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി.
 
ഓട്ടോ പിടിച്ച് അവർ ആദ്യം കണ്ട സ്ഥലത്തേക്ക് പുറപ്പെട്ടു.
 
അരമണിക്കൂറിന് അടുത്ത് ഭാരതി പറഞ്ഞ സ്ഥലത്തെത്തി.
 
ഓട്ടോയ്ക്ക് പൈസ കൊടുത്ത ശേഷം അവർ ചുറ്റിനും ഒന്നു നോക്കി.
 
ഓപ്പോസിറ്റ് നന്ദൻ നിൽക്കുന്നത് കണ്ടു റോഡ് ക്രോസ് ചെയ്യാൻ നിന്നതും ഒരു കാർ വന്നു നിന്നു.
 
നന്ദനെ ആ കാറിൽ പിടിച്ചു കൊണ്ടു പോകുന്നത് ഭാരതി കണ്ടു.
 
പെട്ടെന്ന് ഒന്നും നോക്കാതെ അവർ റോഡ് ക്രോസ് ചെയ്തതും എതിർവശത്തു നിന്നും വേഗത്തിൽ വന്ന ടിപ്പർ അവരെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയി.
 
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 
ഉച്ചയ്ക്ക് ലഞ്ച് കഴിക്കാൻ എഴുന്നേറ്റതാണ് പാറു.
 
അന്നേരമാണ് ഒരു കോൾ വന്നത്. അവൾ ഫോൺ എടുത്തു. അറിയാത്ത നമ്പർ ആയതുകൊണ്ട് കോൾ അറ്റൻഡ് ചെയ്തു.
 
“ഞാൻ സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നത്. ഇവിടെ ഒരു സ്ത്രീയെ ആക്സിഡൻറ് ആയിട്ട് അഡ്മിറ്റ് ചെയ്തിട്ടുണ്ട്. അവരുടെ ബാഗിൽ നിന്നും കിട്ടിയ നമ്പർ ആണ് ഇത്. നിങ്ങളൊന്ന് പെട്ടെന്ന് ഹോസ്പിറ്റൽ വരണം.”
 
അവർ പറയുന്നത് കേട്ട് പാറു ഒന്നും പറയാതെ സ്തംഭിച്ച് നിന്നു പോയി.
 
അതുകൊണ്ട് തന്നെ മറുവശത്തുള്ള ആൾ പിന്നെയും വിളിച്ചു.
 
“ഹലോ... ഹലോ... കേൾക്കുന്നുണ്ടോ?”
 
എന്നും അയാൾ ചോദിക്കുന്നുണ്ടായിരുന്നു.
പാറുവിൻറെ കയ്യിൽ നിന്നും അവളുടെ ഫോൺ താഴെ വീണിരുന്നു.
 
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 
വാസുദേവ് ലഞ്ച് ബ്രേക്ക് ആയതു കൊണ്ട് ലഞ്ചിന് ആയി എഴുന്നേറ്റതാണ്. ഹരി ഇല്ലാത്തതിനാൽ നല്ല തിരക്കാണ് അയാൾക്ക്. അതുകൊണ്ട് തന്നെ പാറുവിനെ കാണാൻ ഇടയ്ക്ക് പോകാൻ സാധിച്ചില്ല.
 
ഒന്ന് കണ്ടിട്ട് അവൾ ലഞ്ച് കഴിച്ചോ എന്ന് നോക്കാം എന്ന് കരുതി അയാൾ പാറുവിൻറെ ക്യാബിൻ തുറന്നപ്പോൾ കണ്ട കാഴ്ച, അയാൾക്ക് ജീവൻ പോയ പോലെയാണ് തോന്നിയത്.
 
എന്തു ചെയ്യണമെന്ന് ഒരു നിമിഷം അറിയാതെ പകച്ചു നിന്ന അയാൾ വേഗം തന്നെ ബോധത്തിലേക്ക് തിരിച്ചു വന്നു.
 
പിന്നെ ഒരു അലർച്ചയായിരുന്നു.
 
ശബ്ദം കേട്ട് സ്റ്റാഫും എത്തിയിരുന്നു.
പാറു അവളുടെ ഡെസ്കിന് താഴെ വീണു കിടക്കുന്നു.
 
അടുത്തു തന്നെ ചെയർ മറിഞ്ഞു കിടക്കുന്നുണ്ട്.
 
അവളുടെ വാട്ടർ ബാഗ് പൊട്ടിയിട്ടുണ്ട് എന്നാണ് തോന്നുന്നത്.
 
പിന്നെ എല്ലാവരും കൂടി അവളെ ഹോസ്പിറ്റലിൽ എത്തിച്ചു.
പാറുവിനെ നേരെ ലേബർ റൂമിലാണ് കയറ്റിയത്.
 
അവളുടെ വീട്ടിൽ അറിയിക്കാൻ ഡ്രൈവറോട് പറഞ്ഞു.
 
ഡ്രൈവർ ഭാരതിയുടെ നമ്പറിൽ കുറെ വിളിച്ചു. ഫോൺ സ്വിച്ച് ഓഫ് ആണ്. അയാൾ പിന്നെ വീട് വരെ പോകാമെന്ന് കരുതി ചെന്നപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നു. അയാൾ തിരിച്ച് ഹോസ്പിറ്റലിൽ വന്നു. വാസുദേവനോട് ഉണ്ടായതെല്ലാം പറഞ്ഞു.
 
അയാൾ എന്തോ ആലോചിച്ച് ഓഫീസിൽ നിന്നും അവളുടെ ബാഗും സെൽ ഫോണും കൊണ്ടുവരാനായി ഡ്രൈവറോട് പറഞ്ഞു.
ആ സമയം ഒരു നേഴ്സ് വന്നു ഉറക്കെ ചോദിച്ചു.
 
“പാർവർണ മേനോൻറെ റിലീസ് ആരാണ്?”
 
വാസുദേവ് അവരുടെ അടുത്തേക്ക് ചെന്നപ്പോൾ അവർ പറഞ്ഞു.
 
“ഈ പേപ്പർസ് സയൻ ചെയ്യണം. പിന്നെ കുറച്ച് ഡെപ്പോസിറ്റ് അടയ്ക്കണം.”
 
വാസുദേവ് ഒന്നും ചിന്തിച്ച് സമയം കളഞ്ഞില്ല.
ഫാദർ എന്ന് പറഞ്ഞു ഓപ്പറേഷൻ സമ്മതപത്രം സൈൻ ചെയ്തു കൊടുത്തു.
പിന്നെ ബില്ലിംഗ് സെക്ഷനിൽ പോയി പറഞ്ഞ പോലെ ഡെപ്പോസിറ്റ് അടച്ചു.
 
കമ്പനിയിൽ നിന്നും ഇൻഷുറൻസ് ഉള്ളതു കൊണ്ട് അതിൻറെ പേപ്പർ എല്ലാം അയാൾ വേഗം തന്നെ ശരിയാക്കി.
 
പിന്നെ തിരിച്ച് ലേബർ റൂമിനു മുന്നിൽ വന്നിരുന്നു.
 
സമയം പോയിക്കൊണ്ടിരുന്നു.
 
പെട്ടെന്ന് എന്തോ ഓർത്ത പോലെ വാസുദേവൻ സ്വന്തം വീട്ടിലേക്ക് വിളിച്ചു.
 
 ഭാര്യയോട് ഹോസ്പിറ്റലിൽ വരാൻ പറഞ്ഞു.
ഈ സമയം ഡ്രൈവർ വന്നു വാസുദേവൻറെ കയ്യിൽ പാറുവിൻറെ ബാഗ് കൊടുത്തു.
 
ബാഗ് വാങ്ങിയ ശേഷം ഭാരതിയുടെ നമ്പറിൽ ട്രൈ ചെയ്തു കൊണ്ടിരിക്കാൻ ഡ്രൈവറെ പറഞ്ഞ് ഏൽപ്പിച്ചു വാസുദേവൻ.
 
നിരഞ്ജൻറെ സ്വന്തം പാറു Chapter 11

നിരഞ്ജൻറെ സ്വന്തം പാറു Chapter 11

4.7
13704

നിരഞ്ജൻറെ സ്വന്തം പാറു Chapter 11   കുറച്ചു കഴിഞ്ഞപ്പോൾ വാസുദേവൻറെ ഭാര്യ ലളിത വേഗം നടന്ന് ലേബർറൂമിന് അടുത്തേക്ക് എത്തി.   അവർ വാസുദേവനെ ദൂരെ നിന്നെ കണ്ടിരുന്നു. ഒരു അച്ഛൻറെ എല്ലാ ആധിയോടെയും മകൾക്കും കൊച്ചുമക്കൾക്കും വേണ്ടി കാത്തിരിക്കുന്നത് അവരുടെ കണ്ണുകൾ നിറച്ചു.   എന്നാലും കണ്ണുകൾ തുടച്ച് അവർ വേഗം അടുത്തുള്ള ചെയറിൽ ചെന്നിരുന്നു. ലളിതയെ കണ്ടതും വാസുദേവൻ സന്തോഷത്തോടെ, എന്നാൽ കുറിച്ച് പേടിയോടെയും പറഞ്ഞു.   “പാറു ലേബർ റൂമിൽ കയറിയിട്ട് കുറച്ചു സമയമായി. ഭാരതിയെ വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നില്ല. അപ്പോൾ ഞാൻ ഓർത്തു. രണ്ട് മക്കളില്ലേ... ഏറ്റ