Aksharathalukal

ഇച്ചയാന്റെ കുഞ്ഞിപെണ്ണ്💙2

 

അപ്പോളാണ് മധുരമേറിയ ഗാനം ചെവിയിലേക്ക് പതിച്ചത്..... പള്ളിയിൽ നിന്നുമായിരുന്നു ആ ഗാനം വരുന്നത്.... അലക്സ്‌ പതിയെ ജെയിംസിനെ കൊണ്ട് പള്ളിയെലേക്ക് പ്രവേശിച്ചു...... ആ മധുരമേറിയ ഗാനം ആലപിക്കുന്ന  ആളെ കണ്ടതും രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു......

 

അങ്ങനെ ഏറെ നേരം കഴിഞ്ഞതും കുർബാന കഴിഞ്ഞു...... അത്രയും നേരം അവരുടെ കണ്ണുകൾ അവളിൽ പതിഞ്ഞിരുന്നു..... ഇത് ഒന്നും എലിസ അറിയുന്നുണ്ടായിരുന്നില്ല..... ജെയിംസും അലക്സും  പള്ളിമുറ്റത്ത് നിൽക്കുമ്പോൾ ആ അവരുടെ പപ്പാ ആദം അങ്ങോട്ടേക്ക് വന്നത്.....

 

""അലക്സ്‌... നിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആണോ???""

 

""എന്താ പപ്പാ....""

 

"" അത് ആ നന്ദൻ വിളിച്ചിരുന്നു..... നിന്നെ അനേഷിച്ചു ആരോ സ്റ്റേഷനിൽ വന്നിട്ടുണ്ടയെന്ന്.... നിന്നെ കാണാതെ പോകില്ല എന്നൊക്കെ പറഞ്ഞു പ്രശ്നമുണ്ടാക്കുന്ന.... നീ എത്രയും വേഗം അങ്ങോട്ടു ചെല്ലാൻ പറഞ്ഞു..... ""

 

ഇത്രെയും കേട്ടപ്പോൾ തന്നെ അലക്സ് പല്ല് കടിച്ചു റോണിയെ നോക്കി.... റോണി ചിരി  കടിച്ചു പിടിച്ച് എങ്ങോട്ടോ നോട്ടം പായിച്ചു.....

 

"" ശരി പപ്പാ ഞാൻ  അങ്ങോട്ടേക്ക് പോകുവാണ്..... പപ്പാ പൊക്കൊളു...."" (അലക്സ്‌ )

 

അലക്സ്‌ പെട്ടന്ന് തന്നെ അവന്റെ വണ്ടി എടുത്ത്..... പള്ളിമുറ്റം കടന്ന് പോയി.....

 

{ റോണി }

 

സംഭവം എന്താണന്നല്ലേ നിങ്ങൾ ചിന്തിക്കുന്നെ??? വേറെ ഒന്നുമല്ല.... നമ്മുടെ അലക്സിന്റെ പുറകെ ഒരു പെൺകുട്ടി നടക്കുന്നുണ്ട് അതും ഒരു ഉമ്മച്ചികുട്ടി....  അലക്സന്റെ മേൽ ഉദ്യോഗസ്ഥനായ ഡിജെപി സാറിന്റെ ഒരേ ഒരു മോൾ..... അവസ്ഥ ഒന്ന് ആലോചിച്ച് നോക്കെ.... പൊളിയല്ലേ.... പക്ഷേ ആ കാന്താരിയെ  ഇതുവരെ ഞാനും നേരിട്ട് കണ്ടിട്ടില്ല....... അങ്ങനെ ചിരിച്ചു കൊണ്ട് നിൽകുമ്പോളാണ്  ഒരു പരിചിതമായ മുഖം കണിൽ പെട്ടത്....

 

""ഡി കളക്ടറേ...."" { റോണി }

 

അത് കേട്ടതും അവൾ എന്റെ അടുത്തേക്ക് ചിരിച്ചു കൊണ്ട് നടന്ന് വന്നത്.... അവൾ അടുത്തോട്ടു വന്നതും അവളുടെ കണ്ണിൽ  ആദ്യം പതിഞ്ഞത്.... ഇച്ചായനിലായിരുന്നു.....

 

അവൾ പതിയെ ഇച്ചയാന്റെ നേരെ മുട്ടുകത്തി ഇരുന്നു.....

 

"" ജെയിംസ് ഇച്ചായന്  അല്ലെ ഇത്....""{ എലിസ }

 

ഇച്ചായന്റെ മുഖത്ത അതിശയം കാണാം.... അതിലുടെ മനസിലായി  ഇച്ചായന് ഇവളെ അറിയില്ലായെന്ന്....

 

""ഡി കലിപ്പത്തി നിനക്ക് എങ്ങനെ ഇച്ചായനെ അറിയാം??? "" { റോണി }

 

"" അന്ന് ഇച്ചായന് ആക്‌സിഡന്റ് ആയപ്പോൾ  ഹോസ്പിറ്റലിൽ കൊണ്ട് പോയത് ഞാനാണ്.... ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട്  1 ആഴ്ച ആയപ്പോളാണ് ആക്‌സിഡന്റ് സംഭവിച്ചത്...... അതും എന്റെ മുന്നിൽ വെച്ച്.... ""{എലിസ }

 

"" അപ്പോൾ നീയാണോ ഇച്ചയാനെ അന്ന് രക്ഷിച്ചത്... "" {റോണി }

 

"" ആതെല്ലോ.... "" { എലിസ }

 

"" ഇച്ചയാ ഇത് എന്റെ ജൂനിയറാണ്.... എലിസ മറിയം.... അൽ-കലിപ്പത്തി ഓഫ് കോളേജ്..... "" {റോണി }

 

""മോനെ വേണ്ട.... "" { എലിസ }

 

പെട്ടന്നായിരുന്നു റോണിയുടെ ഫോണിൽ ബെൽ അടിച്ചത്..... സ്ക്രീനിലെ പേര് കണ്ടതും റോണിയുടെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു.....

 

"" മോനെ ചെല്ല്.... ഞാൻ ഇച്ചായനെ നോക്കിക്കോളാം..... "" അത്രേയും കേട്ടതും ഫോൺ അറ്റൻഡ് ചെയ്ത്   ചെവിയിലേക്ക് വച്ച് റോണി അങ്ങോട്ടു ഓടി പോയി......

 

"" ഇച്ചായാ  നമ്മൾക്ക്  അങ്ങോട്ടേക്ക് പോകാം..... അവിടെ ആകുമ്പോൾ തണലുമുണ്ട്, എനിക്ക് ബെഞ്ചിൽ ഇരിക്കാം.... "" { എലിസ }

 

ജെയിംസ് മറുപടി ഒരു മൂളലിൽ ഒതുക്കി.....

 

എലിസ പതിയെ വീൽ ചെയർ ഉരുട്ടി അങ്ങോട്ടേക്ക് പോയി..... ആ ബെഞ്ചിന്റെ അടുത്ത് വീൽ ചെയർ അടുപ്പിച്ചു വെച്ച് അവൾ ബെഞ്ചിൽ ഇരുന്നു.....

 

"" ഇച്ചായോ എന്താ ഒന്നും മിണ്ടാത്തെ.... റോണി ഇച്ചയാനെ പറ്റി പറഞ്ഞിട്ടുണ്ട് പക്ഷേ അത് ജെയിംസ് ഇച്ചയാൻ ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല....""( എലിസ )

 

ജെയിംസ് മറുപടി ഒന്നും പറയാതെ എങ്ങോട്ടോ കണ്ണ് പായിച്ചു..... എലിസ പതിയെ അവന്റെ കൈയിൽ അവളുടെ കൈ ചേർത്തു.... പെട്ടന്ന് ഞെട്ടി കൊണ്ട് ജെയിംസ് അവളെ ഒന്ന് നോക്കി.......

 

"" ഇങ്ങനെ മസ്സിൽ പിടിച്ചു ഇരിക്കാതെ ഒന്ന് ചിരിച്ചൂടെ മാഷേ.... "" { എലിസ }

 

"" മാഷ് വിളി വേണ്ട ഇച്ചയാൻ വിളി മതി അതാ അച്ചായൻ മാർക്ക്  കേൾക്കാൻ സുഖം.... "" ജെയിംസ് പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു....

 

"" ഹാവു, സമാധാനമായി.... ഒന്ന് ചിരിച്ചല്ലോ.... ഇച്ചായോ ജീവിതമെന്ന് പറഞ്ഞാൽ അത് പരീക്ഷണങ്ങൾ കൊണ്ട് മുടപ്പെട്ടതായിരിക്കും അതിനെ ഒക്കെ അതിജീവിച്ചു കൊണ്ട് നമ്മൾ ജീവിക്കണം, ആരുടെയും മുന്നിൽ നമ്മൾ തോറ്റു  കൊടുക്കരുത്.... ഇപ്പോൾ എന്റെ തന്നെ അവസ്ഥ ആലോചിച്ച നോക്ക്.... ഒരു വലിയ വീട്ടിൽ താമസിച്ചേ കുട്ടി തന്നെയാ ഞാനും ചാച്ചന്റെ പുതിയ ബിസിനസ്സിന് വേണ്ടി വീട് അടക്കം എല്ലാം പണയം വെച്ച്, പക്ഷേ ആ ബിസിനസ്‌ പൊട്ടി... അവസാനം കടം കേറി ചാച്ചൻ അമ്മച്ചിക്കും എനിക്കും വിഷം തന്നു.... എന്തോ അന്ന് എനിക്ക് അത് കഴിക്കാൻ തോന്നിയില്ല..... അത് കൊണ്ട് ഞാൻ ജീവിച്ച ഇരിക്കുന്നു.... അവരുടെ സ്വപ്‌നങ്ങൾ നടത്താൻ വേണ്ടിയാ ഞാൻ ജീവിക്കുന്നെ പരിശ്രമിക്കുന്നെ.....

 

*IAS*എനിക്ക് ഒരു കളക്ടർ ആകണം.... എന്റെ അമ്മിച്ചിയുടെ ആഗ്രഹം നടത്തണം.... അതാണ് എന്റെ ഇപ്പോളത്തെ ഏറ്റവും വലിയ ലക്ഷ്യം.... കൊറേ തടസങ്ങളുണ്ട്... അത് എല്ലാം മറികടന്ന് ആ സ്വപ്നം സാക്ഷാത്കരിക്കണമെന്നാണ്   എന്റെ ആഗ്രഹം.....""

 

ഇത്രേയും കേട്ടപ്പോൾ തന്നെ ജെയിംസിന്റെ ചുണ്ടിൽ ഒരു പ്രതിക്ഷയുടെ ചിരി മൊട്ടിട്ടു....

 

"" ഇച്ചയോ.... ഇനി ഒരിക്കലും ആ മുറിയിൽ ഒറ്റക്ക് ഇരിക്കരുത്... പുറത്തേക്ക് ഇറങ്ങണം എല്ലാവരുമായി നല്ല രീതിയിൽ സന്തോഷത്തോടെ സംസാരിക്കണം.... അത് കാണുമ്പോൾ അവർക്കും ഒരു സന്തോഷം തോന്നും..... ""

 

"" എഴുന്നേറ്റു നടക്കാൻ പോലും പറ്റാതെ എന്ത് ആവശ്യത്തിനും മറ്റുള്ളവരുടെ സഹായം തേടേണ്ടി വരുന്നേ എന്റെ അവസ്ഥ ആലോചിക്കുമ്പോൾ എനിക്ക് തന്നെ പുച്ഛം തോന്നുന്നടോ..... അതാ ഒരു മുറിയിൽ തന്നെ ഇരിക്കുന്നത്..... എല്ലാവരോടും ദേഷ്യമൊക്കെ കാണിക്കുന്നത്..... ""

 

"" ഇച്ചയാ, ഞാനാണ് പറയുന്നെ  അതും ഈ പള്ളിമുറ്റത്ത് ഇരുന്ന കൊണ്ട് .... ഇച്ചയാൻ ഉടനെ എഴുന്നെറ്റു നടക്കും നോക്കിക്കോ.....""

 

"" അങ്ങനെ സംഭവിക്കട്ടെ.... താൻ ഇത്രെയും നേരം എന്നോടൊപ്പോം സംസാരിച്ചപ്പോൾ എന്തോ ഒരു പോസറ്റീവ് എനർജി എനിക്ക് ഫീൽ ചെയുന്നു.... ഞാൻ പഴയ പോലെ എഴുന്നേറ്റു നടക്കും നോക്കിക്കോ..... ""

 

അങ്ങനെ കൊറേ ഏറെ നേരം അവർ സംസാരിച്ചു......

 

{അലക്സ്‌ }

 

ദേഷ്യത്തോടെ മാക്സിമം സ്പീഡിൽ ഞാൻ കാർ പോലീസ് സ്റ്റേഷൻ ലക്ഷ്യം വച്ച ഓടിച്ചു..... മാക്സിമം സ്പീഡിൽ പോയത് കൊണ്ട് പെട്ടന്ന് തന്നെ അവിടെ വേഗം എത്തിചേരന്നു.... കാറിൽ നിന്ന് ഇറങ്ങി പോലീസ് സ്റ്റേഷനിലേക്ക് കേറിയതും ആ പിശാശ് എന്റെ ചെയറിന്റെ ഓപ്പോസിറ്റ ഇരുക്കുന്നതാണ് കണ്ണിൽ പെട്ടത്.... അവിടെ ഇരുന്ന ഗ്ലോബ് കറക്കി കളിക്കുവാണ് പെണ്ണ്.... ഇടക്ക് ഇടക്ക് എന്റെ നെയിം ബോർഡിൽ ഓരോ കുത്തും വെച്ച കൊടുക്കുന്നുണ്ട്..... ഇതിനെ ഒന്നും ചെയ്യാനും പറ്റാത്തെ അവസ്ഥ..... ഡിജെപിയിടെ മകൾ ആയത് കൊണ്ട് എനിക്ക് ഒന്നും ചെയ്യാനും സാധിക്കില്ല..... ഇവിടെ നിന്ന് ട്രാൻസ്ഫർ വാങ്ങി പോകണമെന്ന് വെച്ചാലോ വീട്ടുകാരെ പിരിഞ്ഞു താമസിക്കാണമെല്ലോയെന്ന് ഒരു സങ്കടവും..... ഇവിടെ നിന്ന് ട്രാൻസ്ഫർ വാങ്ങി പോയാലും ചെലപ്പോൾ ഈ പെണ്ണ് വേണേ എന്റെ പുറകെ വരും ആ ജാതിയാ..... ഞാൻ അകത്തോട്ടു കേറിയതും കാലിലെ ബൂട്ടിന്റെ ശബ്ദം കേട്ടത്തോടെ അവൾ തിരിഞ്ഞ് നോക്കി......

 

"" ഇക്കാ...  """

 

"" ഡി പെണ്ണെ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നെ ഇക്കായെന്ന് ഒന്നും വിളിക്കരുതയെന്ന്.... ""

 

"" എങ്കിൽ ഇച്ചയാൻ എന്ന് വിളിക്കാം.... ""

 

"" നീ ഒരു പെണ്ണാണ് എന്ന് ഒന്നും ഞാൻ നോക്കുല ഒരു കീറ് അങ്ങ് വെച്ച് തരും.... നീ എന്തിനാ എന്നെ കാണാൻ ഇങ്ങോട്ടേക്ക് വലിഞ്ഞു കേറി വരുന്നത്.....""

 

"" എനിക്ക് ഇച്ചയാനോട് ഇഷ്ടമുണ്ടായൊണ്ടല്ലേ..... ഇച്ചയാൻ അത് ഒന്ന് മനസിലാക്കി കൂടെ..... ""

 

"" ഡി എനിക്ക് ഒരു നസ്രാണി പെൺകുട്ടിയെയാ വേണ്ടത്..... നീ ഒരു ഉമ്മച്ചികുട്ടിയല്ലേ.... എന്റെ വീട്ടുകാർ നിന്നെ കല്യാണം കഴിക്കാൻ ഒരിക്കലും സമ്മതിക്കില്ല..... പിന്നെ നിന്റെ ഉപ്പ അതായത് ഡിജെപി സാർ ഇത് വല്ലോം അറിഞ്ഞാൽ സർവീസ് റിവോൽവർ എടുത്ത് എന്നെയും നിന്നെയും കൊല്ലും... സൊ വെറുതെ ഒരു റിസ്ക് എടുക്കാൻ നിൽക്കാതെ മോൾ പോകാൻ നോക്ക്....."""

 

"" ഇച്ചായ ജീവിതത്തിൽ റിസ്ക് എടുത്താല്ലേ, വിജയം കൈ വരിക്കാൻ സാധിക്കു....  പിന്നെ ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്നല്ലേ നമ്മുടെ ശ്രീ നാരായണ ഗുരു പറഞ്ഞിരിക്കുന്നത്.... സൊ നമ്മൾ ജാതി മതം പറയാൻ പാടില്ല... കുറ്റമാണ്..... പിന്നെ ഉപ്പാടെ കാര്യം അത് നമ്മൾക്ക് ഒരു കുഞ്ഞൊക്കെ ആയി കഴിഞ്ഞാൽ നമ്മളെ അവർ സ്വികരിച്ചോളും..... ""

 

ഇതൊക്കെ കേട്ട് കലിപ്പിൽ നിൽക്കുവാണ്... നമ്മുടെ അലക്സ്‌.... ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു ശേഷം അവൻ  പറയാൻ തുടങ്ങി.....

 

"" നീ എന്തിനാ ഇങ്ങോട്ടേക്ക് വന്നേ???""

 

"" ഇച്ചയാനെ കാണാൻ.... ""

 

"" നീ എവിടെ പോകാൻ ഇറങ്ങിയതാ??? ""

 

"" സിവിൽ സർവീസ് കോച്ചിംഗന്..... ""

 

""എങ്കിൽ ക്ലാസ്സിന് പൊടി പുല്ലേ...... ""

 

അത് കേട്ടതും അവൾ  ജീവനും കൊണ്ട് പുറത്തേക്ക് ഓടി.... ഇനി കുറച്ചു നേരം കൂടി അവൾ അവിടെ നിന്നാൽ ചെലപ്പോൾ അവൻ അവളെ തിന്നനെ.... പുറത്ത് എത്തിയതും കിതച്ചു  കൊണ്ട് അവൾ കാറിന്റെ അടുത്തേക്ക് പതിയെ നടന്ന വെള്ളം കുടിച്ചു..... ഹേയ്, നിങ്ങൾക്ക് ഞാൻ ആരാണയെന്ന് മനസിലയോ????

 

ഞാനാണ്  അയിഷത്തു മശൂറ , നിങ്ങൾ ഐഷു  എന്ന് വിളിച്ചോ.... മശൂറ മുംതാസ് ദമ്പതികളുടെ ഒരേ ഒരു പുത്രി....  ഇച്ചയാൻ പറഞ്ഞെ പോലെ ഉപ്പാ ഡിജിപിയാ... ഉമ്മ ഹൌസ് വൈഫ്‌..... ഇപ്പോൾ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുന്നു..... ഒപ്പം സിവിൽ സർവീസ് കോച്ചിങ്ങിനും പോകുന്നുണ്ട്.....ബാക്കി ഒക്കെ വഴിയെ അറിയാം.....

 

{ റോണി }

 

നേരത്തെ വിളിച്ചതും എന്റെ എല്ലാ എല്ലാമാണ്.... മനസിലായിലെ??? എന്റെ കാതലാണ് എന്നെ വിളിച്ചതയെന്ന്... അവളുടെ പേര് അമ്മു.... അമൃത അരവിന്ദൻ...... BA ഹിസ്റ്ററി പഠിക്കുന്നു.... അതും എന്റെ സെയിം കോളേജിൽ, അമ്മുവിന്റെ കൂട്ടുകാരിയാ... എലിസ.... അപ്പോൾ അവൾക്ക് മനസിലായി നേരത്തെ എന്നെ വിളിച്ചത് അമ്മുവാണ് എന്ന്..... അതാണ് അവൾ എന്നെ നോക്കി കളിയാക്കി ഇളിച്ചത്...... ഞാൻ അവളോട് കുറച്ചു നേരം സംസാരിച്ചേ ശേഷം അവരുടെ അടുത്തേക്ക് ചെന്നപ്പോൾ അവർ ഭയങ്കര സംസാരവും കളിയും ചിരിയും, അത് കണ്ടപ്പോളേക്കും ഞാൻ അതിശയിച്ചു പോയി.....

 

ഇന്നേ വരെ അവൾ അറിയാത്തെ വ്യക്തിയോട് കളിച്ചു ചിരിച്ച സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.... പിന്നെ ഇച്ചയാൻ ആക്‌സിഡന്റന് ശേഷം ആരോടും അധികം മിണ്ടാറില്ല.... ഇതൊക്കെ കണ്ടപ്പോൾ ആദ്യം കിളി പോയെങ്കിലും പിന്നെ എനിക്ക് സന്തോഷം തോന്നി........   ഞാൻ അവരുടെ അടുത്തേക്ക് നടന്ന് എത്തി....

 

"" ആഹാ രണ്ടും അടയും ചക്കരയുമയോ????"" { റോണി }

 

"" ആയെങ്കിൽ നിനക്ക് എന്താടാ???"" {ജെയിംസ് }

 

"" എനിക്ക് ഒന്നുമില്ല.... മോളേ കളക്ടറേ നിനക്ക് കോച്ചിംഗന് പോകണ്ടേ, സമയം ആകാറായി മോൾ പോകാൻ നോക്ക്.....""{റോണി }

 

"" ശോ, അതിന്റെ കാര്യം ഞാൻ അങ്ങ് മറന്ന്..... എങ്കിൽ ഇച്ചയാ ഞാൻ പോകട്ടെ അപ്പോൾ ബൈ ഡാ നാളെ കോളേജിൽ കാണാം.... "" {എലിസ }

 

"" ബൈ.... "" { ജെയിംസ് ആൻഡ് റോണി }

 

""" എങ്കിൽ നമ്മൾക്ക് വീട്ടിലേക്ക് വിട്ടാലോ..... "" {റോണി }

 

"" ഹ്മ്മ്, വാ പോകാം.... "" {ജെയിംസ് }

 

അങ്ങനെ ജെയിംസനെ കളിയാക്കി കൊണ്ട്  റോണി വീൽ ചെയർ ഉരുട്ടി കൊണ്ട് പോയപ്പോളാണ് ഒരു ചെക്കൻ ഓടി വന്നു റോണിയെ ഇടച്ചത് റോണിയുടെ ബാലൻസ് തെറ്റി വീൽ ചെയറിന്റെ  പിടി കൈ വിട്ടു പോയി.... പള്ളി ഒരു ചെറിയ  കുന്ന് പോലത്തെ സ്ഥലമായത് കൊണ്ട്  ആ വീൽ ചെയർ ഉരുണ്ട് പോയി റോഡിലാണ് വീഴുന്നത്...... ജെയിംസ് എന്ത്‌ ചെയ്യുണമെന്ന് അറിയാതെ ആ വീൽ ചെയറിൽ  മുഴുക്കി പിടിച്ചു ഇരിക്കുവാണ്.....

 

പെട്ടന്നാ ജെയിംസ് റോഡിലേക്ക് തെറിച്ചു വീഴാൻ പോയത്.......

 

"" ഇച്ചായാ........ "" {റോണി അലറി വിളിച്ച കരഞ്ഞു.....}

 

തുടരും......

 

✍ Jo Anu

 

©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.

 

റേറ്റ് ആൻഡ് റിവ്യൂ ചെയ്യണേ.... എമോജി ഇടാതെ രണ്ട് വരി എങ്കിലും കമന്റ്‌ ചെയ്യുക.... നിങ്ങളുടെ കമെന്റുകളാണ് ഞങ്ങളെ പോലെ ഉള്ളവരുടെ പ്രചോദനം.... 😊

 


ഇച്ചായന്റെ കുഞ്ഞിപെണ്ണ് 💙*Last Part*

ഇച്ചായന്റെ കുഞ്ഞിപെണ്ണ് 💙*Last Part*

4.7
2257

    പെട്ടന്നായിരുന്നു  ജെയിംസ് റോഡിലേക്ക് തെറിച്ചു വീഴാൻ പോയത്.......     "" ഇച്ചയാ........ "" {റോണി അലറി വിളിച്ചു കരഞ്ഞു.....}     പെട്ടന്നാണ് ഒരു പെൺകുട്ടി  ഓടി വന്ന് ജെയിംസിന്റെ വീൽ ചെയർ പിടിച്ചു നിർത്തിയത്.......  ജെയിംസ് സന്തോഷത്തോടെയും അൽപ്പം ഭയത്തോടെയും മുഖം ഉയർത്തി നോക്കിയതും മുന്നിൽ ഉള്ള  ആളുടെ മുഖത്തേക്ക് കൂടി നോക്കിയതും ജെയിംസന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു.....     "" പെട്ടന്നായിരുന്നു അമ്മേ എന്ന് ഒരു അലർച്ച കേട്ടത് ജെയിംസ് അങ്ങോട്ടേക്ക് നോക്കിയതും കല്ലിൽ തട്ടി ഉരുണ്ട് വീഴുന്ന എലിസയായിരുന്നു  അത്..... ഉരുണ്ട് ഉരുണ്ട് എല