Aksharathalukal

നിനക്കായ്‌ ഈ പ്രണയം (30)

ഓടുന്നതിനിടെ രഘുവിന്റെ കാൽ ടീപ്പൊയിൽ തട്ടി..

"അയ്യോ.."

അവനെ നോക്കാൻ ആയി മിലി തിരിഞ്ഞതും അവൻ ബാലൻസ് തെറ്റി മിലിയുടെ മേലേക്കും രണ്ടു പേരും കൂടി സോഫയിലേക്കും വീണു.

രഘുവിന്റ കൈകൾ മിലിയെ ചുറ്റി പിടിച്ചിരുന്നു. മിലിയുടെ കൈകൾ അവന്റെ നെഞ്ചിലും. ആദ്യമായ് അവരുടെ കണ്ണുകൾ കൊരുത്തു.. ഇതുവരെ തോന്നാത്ത ഒരു വികാരത്തോടെ. രഘുവിന്റെ ശരീരത്തിന്റെ ചൂടിൽ കുടുങ്ങി പോയത് പോലെ തോന്നി മിലിക്ക്. അവളുടെ കൈകൾ ചേർത്തു വച്ചിരുന്ന നെഞ്ചിൽ അവന്റെ ഹൃദയം മിടിക്കുന്നതും അവൾ അറിഞ്ഞു. അതെ താളത്തിൽ അവന്റെ നിശ്വാസം അവളിൽ പതിച്ചപ്പോൾ ഊഷ്മളമായൊരു അനുഭൂതിയായി അത് മാറി.

മിലിയുടെ കണ്ണുകളെ വായിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു രഘു. ആദ്യമായി ആ കണ്ണുകളിൽ ഒരു തിളക്കം അവൻ കണ്ടു. കൈകളുടെ പിടുത്തം ഒന്നുകൂടി മുറുക്കി അവളെ തന്റെ അരികിലേക്ക് ഒന്ന് കൂടി ചേർത്തു അവൻ.

പെട്ടന്നാണ് താൻ എന്താണ് ചെയ്യുന്നത് എന്ന ബോധം മിലിക്ക് വന്നത്. അവൾ എഴുന്നെല്കാൻ ശ്രമിച്ചു. ചെറിയൊരു ചമ്മലോടെ രഘു എഴുന്നേറ്റു മാറി. ഒന്നും മിണ്ടാതെ മിലി അകത്തെ മുറിയിലേക്ക് പോകുന്നത് ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ രഘു നോക്കി നിന്നു.

മുറിയിൽ കയറിയ ഉടനെ മിലി വാതിൽ അടച്ചു കുറ്റിയിട്ടു. ഒരു വല്ലാത്ത കുറ്റബോധം അവളെ വന്നു മൂടി.

"ഛെ.. രഘു എന്നെ പറ്റി എന്ത് വിചാരിച്ചു കാണും? ഞാൻ ഒരു പരിധി വിട്ടു സ്വാതന്ത്ര്യം എടുത്തോ രഘുവിന്റെ അടുത്ത്?" അവൾ തന്നോട് തന്നെ ചോദിച്ചു.

പിറ്റേന്ന് രാവിലെ പതിവിലും നേരത്തേ എഴുന്നേറ്റു മിലി. ലില്ലി എഴുന്നേറ്റു വന്നപ്പോളേക്കും ചായയും ഉപ്പുമാവും ഉണ്ടാക്കി വച്ചു റെഡി ആകാൻ പോയി മിലി. രഘു എഴുന്നേൽക്കുന്നതിന് മുൻപേ സ്കൂളിലേക്ക് ഇറങ്ങണം എന്ന് ഉറപ്പിച്ചിരുന്നു അവൾ. എന്തോ.. രഘുവിനെ ഫേസ് ചെയ്യാൻ ഒരു മടി.

തിരക്കിൽ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുക്കാൻ തുടങ്ങുമ്പോൾ ആണ് സൈഡ് ഡോർ തുറന്നു രഘു കാറിലേക്ക് ചാടി കയറിയത്. അവനെ കണ്ടു മിലി ആകെ അത്ഭുതപ്പെട്ടു. അവൾ വാചിലേക്ക് ഒന്ന് നോക്കി. ഏഴു മണി.. ഇവൻ എപ്പോ എഴുന്നേറ്റു റെഡി ആയി? അവൾ മനസ്സിൽ ഓർത്തു.

"മിലി സ്കൂളിലേക്ക് അല്ലേ.. എന്നെ വക്കീൽ ഓഫീസ് വരെ ഒന്ന് ഡ്രോപ്പ് ചെയ്യണേ.. ഇന്ന് ബൈക്ക് എടുക്കുന്നില്ല.. " അവൻ പറഞ്ഞു.

ഉമിനീറിറക്കിക്കൊണ്ട് മിലി പറഞ്ഞു. "അതു.. അതു രഘു... ഞാൻ സ്കൂളിലേക്ക് അല്ല.."

"പിന്നെ..?" അവൻ ചോദിച്ചപ്പോൾ അവൾ ഒരു നുണക്കു വേണ്ടി പരതി.

"അതു.. ഞാൻ... ഹാ.. ഞാൻ ഡി ഈ ഓ ഓഫീസിലെക്കാ.. "

"അപ്പൊ പിന്നെ പ്രശ്നം ഇല്ലല്ലോ.. അതിന്റെ നേരെ പുറകിൽ അല്ലേ വകീൽ ഓഫീസ്? പിന്നെന്താ?"

ആലോചിക്കാതെ നുണ പറഞ്ഞ നിമിഷത്തെ അവൾ ശപിച്ചു. വേറെ വല്ല സ്ഥലവും പറഞ്ഞാൽ മതിയായിരുന്നു. അവൾ മനസ്സിൽ ഓർത്തു. ഇനി ഒന്നും മിണ്ടാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് ഓർത്തു അവൾ വണ്ടി മുന്നോട്ടെടുത്തു. ആകെ ആസ്വസ്ഥം ആയിരുന്നു അവളുടെ മനസ്.

ഓരോ നിമിഷവും രഘുവിന്റെ ചൂട് അവളുടെ ശരീരത്തിൽ തട്ടി നിൽക്കുന്ന പോലെ തോന്നി അവൾക്ക്. രഘു തന്നെക്കുറിച്ച് മോശമായി ചിന്തിച്ചു കാണുമോ എന്ന ചിന്തയും അവളെ വല്ലാതെ അലട്ടി.

ഗേറ്റ് കടന്നു അവൾ വണ്ടി ആഞ്ഞു ബ്രേക്ക്‌ ഇട്ടു നിർത്തി. രഘുവിനെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു.

അന്തം വിട്ടു അവളെ നോക്കിയിരിക്കുന്ന രഘുവിനെ ആണ് അവൾ കണ്ടത്.

"ഉം..?" എന്താണ് എന്ന് തലയണക്കികൊണ്ട് അവൾ ചോദിച്ചു.

"നമ്മൾ എങ്ങോട്ടാ പോന്നത് മിലി?" അവൻ പറഞ്ഞതും അവൾ ചുറ്റും നോക്കി.

ഈശ്വരാ.. ഇത്‌ സ്കൂൾ ആണല്ലോ.. ഡി ഈ ഓ ഓഫീസ് എന്ന് പറഞ്ഞിട്ട്. ഓരോന്ന് ആലോചിച്ചിരുന് സ്ഥിരം ശീലമായിടതേക്ക് വണ്ടി ഓടിച്ചു വന്നു. ഛെ.. എനിക്കിത് എന്താ പറ്റിയത്? 

"വഴി തെറ്റി തെറ്റി എന്ന് എത്ര പ്രാവശ്യം ഞാൻ പറഞ്ഞു? മിലി ഇത്‌ ഏതു ലോകത്തായിരുന്നു? വണ്ടി എങ്ങും ഇടിക്കാഞ്ഞത് ഭാഗ്യം. ഇനി മാറി ഇരിക്ക്. ഞാൻ ഓടിക്കാം.." രഘു പറഞ്ഞപ്പോൾ മിലി വണ്ടിയിൽ നിന്നു ചാടി പുറത്തിറങ്ങി. കൂടെ രഘുവും.

വണ്ടിയുടെ കീ അവന്റെ നേരെ നീട്ടി അവൾ പറഞ്ഞു. "രഘു പൊക്കൊളു.. ഞാൻ.. ഞാൻ പിന്നെ വന്നോളാം.. കുട്ടികളും ടീച്ചർമാരും ഒക്കെ ഇപ്പൊ വന്നു തുടങ്ങും."

അവൾ അകത്തെ ഓഫീസിലേക്കു നടക്കാൻ തുടങ്ങിയതും രഘു അവളുടെ മുന്നിൽ വന്നു നിന്നു. "മിലി.. ആർ യു ഒക്കെ?"

"യെസ്.. ഐ ആം ഫൈൻ.."

"ഹമ്.. ഞായറാഴ്ച ഏതു ടീച്ചേഴ്സും കുട്ടികളും ആണ് സ്കൂളിൽ വരുന്നത്?" 

രഘു പറഞ്ഞത് കേട്ട് അവൾ പകച്ചു ചുറ്റും നോക്കി. ശരിയാണ്. സ്കൂളിൽ മറ്റാരും ഇല്ല. ഗേറ്റ്നു അരികിൽ സെക്യൂരിറ്റി മാത്രം ഉണ്ട്. അവൾ ഫോൺ എടുത്തു നോക്കി. ഞായറാഴ്ച.

"മിലി.. വാട്ട്‌ ഹാപ്പെൻഡ് ടു യൂ? ഇന്നലെ അങ്ങനെ സംഭവിച്ചത് കൊണ്ടാണോ? അതിന് മാത്രം എന്താണ് സംഭവിച്ചത്? എന്തിനാണ് എന്നെ അവോയ്ഡ് ചെയ്യുന്നത്?" രഘു ശബ്ദം ഉയർത്തി ചോദിച്ചു.

എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു മിലിക്ക്.

"മാഡം.. എന്തെങ്കിലും പ്രശ്നം ഉണ്ടോ?" സെക്യൂരിറ്റി അങ്ങോട്ട് വന്നു.

"ഏയ്‌ ഒന്നും ഇല്ല കരുണേട്ട.. ഇത്.. രഘു.. എന്റെ ഫ്രണ്ട് ആണ്.." മിലി അവനെ പരിചയപ്പെടുത്തി.

"വക്കീൽ സാറിനെ എനിക്കറിയാം.. എന്റെ അനിയന്റെ ഭൂമി തർക്കം തീർത്തത് സർ അല്ലേ.. നമ്മുടെ സ്കൂളിന്റെ കേസ് ജയിച്ചതും ഞാൻ അറിഞ്ഞിരുന്നു.. അതിന്റെ കാര്യത്തിന് വന്നതാവും അല്ലേ?" കരുണേട്ടന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി മറുപടി ആയി കൊടുത്തു മിലി.

"കരുണേട്ട.. ഞങ്ങൾ ഓഫീസിൽ കാണും.. ആ കടേൽ പറഞ്ഞു ഒരു ചായ കൊടുത്തയക്കമോ..?"

"ശരി മോളെ.." എന്ന് പറഞ്ഞു കരുണേട്ടൻ പോയി.

മിലി ഓഫീസിലേക്ക് നടന്നു. കൂടെ രഘുവും.

*******************

കാഫെറ്റീരിയയിൽ ഇരുന്നു ബൂസ്റ്റ്‌ കുടിക്കുകയായിരുന്നു നമ്മുടെ സംഘം - ആകാശ്, ശ്രീ, ഷാജി, ഹണി, മിലി, ലച്ചു.  ആകാശിനെയും മിലിയെയും വീക്ഷിച്ചുകൊണ്ട് ഇരിക്കുകയാണ് ഹണിയും ലച്ചുവും. മിലിക്ക് അത് അറിയാവുന്നതുകൊണ്ട് ചുമ്മാ കുറച്ചുകൂടി ഫ്രണ്ട്‌ലി ആയി സംസാരിക്കുകയാണ് അവൾ ആകാശിനോട്.

അപ്പോൾ ആണ് കുറെ സീനിയർ ചേട്ടന്മാർ അങ്ങോട്ട് വന്നത്. അവരുടെ ലീഡർ ആണ് നിഖിൽ ചോപ്ര. സിവിൽ എഞ്ചിനീയറിംഗ് ഫൈനൽ ഇയർ. സീനിയർസ് വന്നാൽ കാഫെട്ടേറിയയിൽ സ്ഥലം ഇല്ലെങ്കിൽ ജൂനിയെര്സ് എഴുന്നേറ്റു മാറണം എന്നൊരു റൂൾ ഉണ്ട് കോളേജിൽ. നിഖിലും ഗാങ്ങും ശ്രീയുടെയും ഷാജിയുടെയും പിന്നിൽ ആയി നിന്നു. അത് കണ്ടു എല്ലാവരും ഇനി ഗ്രൗണ്ടിൽ പോയി കത്തിയടിക്കാം എന്ന് തീരുമാനിച്ചു ഇറങ്ങാൻ തുടങ്ങി.

അവസാനം ഇറങ്ങിയ ആകാശിന്റെ ഇടത്തെ തോളിൽ പിടിച്ചു നിർത്തി നിഖിൽ.

"क्या  तुमको तुलसी  की कंपनी पाकर गर्व महसूस हो रहा है? यह मत सोचो कि मैं उसके डर से तुम्हें छोड़ रहा हूँ। हम तुम जैसे मलयाली नहीं हैं। शिष्टाचार नहीं होगा तो हम शिष्टाचार सिखाएंगे। हमारी पिटाई के बाद फिर हाथ उठाने की हिम्मत नहीं करोगे। समझ गया?"
(തുളസിയുടെ കൂട്ട് കിട്ടിയപ്പോ നിനക്കു അഹങ്കാരം കൂടിയോ? അവനെ പേടിച്ചാണ് നിന്നെ വെറുതെ വിടുന്നത് എന്ന് കരുതണ്ട. നിങ്ങൾ മലയാളികളെ പോലെ അല്ല ഞങ്ങൾ. മര്യാദക്ക് നടന്നില്ലെങ്കിൽ മര്യാദ ഞങ്ങൾ പഠിപ്പിക്കും. ഞങ്ങളുടെ കയ്യിൽ നിന്നു രണ്ടു കിട്ടിയാൽ പിന്നെ നീയൊന്നും കൈ പോക്കില്ല. മനസിലായല്ലോ?)

നിഖിൽ പറഞ്ഞത് കേട്ട് പതഞ്ഞു പൊങ്ങി വന്ന ദേഷ്യം പിടിച്ചു നിർത്താൻ നോക്കി ആകാശ്.

"हम आपको इसलिए छोड़ रहे हैं क्योंकि आप हमारे डेविड सर के बेटे हैं। यह हमेशा याद रखें।"
(നീ ഞങ്ങളുടെ ഡേവിഡ് സാറിന്റെ മകനായതുകൊണ്ട് മാത്രമാണ് ഞങ്ങൾ നിന്നെ വിടുന്നത്. ഓർത്ത് വച്ചോ )

ഇത്തവണ നിഖിൽ പറഞ്ഞത് കേട്ട് ഞെട്ടിയത് മിലിയാണ്.

***********************

"ഡേവിഡ് സർന്റെ മകനോ? ഈ ഡേവിഡ് സർ എന്ന് പറയുന്നത്.. മരിച്ചുപോയ കലയുടെ അച്ഛൻ അല്ലേ?" രഘു സംശയത്തോടെ ചോദിച്ചു.

മിലി തലയാട്ടി. "ഉം.. അത് കേട്ടപ്പോൾ എനിക്കും സംശയം ആയിരുന്നു. കലക്ക് ഒരു സഹോദരൻ ഉള്ളതായി എനിക്ക് അറിയില്ലായിരുന്നു. ഒരു രഹസ്യവും ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല. പിന്നെ ആകാശ് എങ്ങനെ ഡേവിഡ് സാറിന്റെ മകൻ ആകും? ആകെ കൺഫ്യൂഷൻ ആയി എനിക്കു. പിന്നെ സത്യം അറിയാൻ ഡേവിഡ് സാർന്റെ വീട് വരെ പോയി നോക്കാൻ ഞാൻ തീരുമാനിച്ചു. "

**************************

ടീച്ചേഴ്‌സ് ക്വാട്ടേഴ്‌സിൽ ഡേവിഡ് സാറിന്റെ വീടിന്റെ ഡോറിന് മുന്നിൽ നിന്ന് മിലി ബെല്ലടിച്ചു. ലച്ചുവും ഹണിയും ഉണ്ട് അവളുടെ കൂടെ വാലുകൾ ആയിട്ട്.

പ്രായമായ ഒരു സ്ത്രീ കതകു തുറന്നു.

അവളെ നോക്കി പുഞ്ചിരിക്കുന്ന ആനിയെ കണ്ടു മിലിയുടെ കണ്ണു നിറഞ്ഞു. കലയും അവളും ആനിയുടെ പിറകെ നടന്നിരുന്ന കാലത്തെ പറ്റി ഒന്ന് ഓർത്തു അവൾ.

"മിലി.. നീ ഇവിടെ വന്നിട്ടുണ്ട് എന്ന് ഡേവിഡ് ഇച്ചായൻ പറഞ്ഞു. ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു. പിന്നെ ആകാശും പറഞ്ഞു കേട്ടു.. മോളു വന്നല്ലോ... സന്തോഷം ആയി."

"ആന്റി.. ഞാൻ.. ഞാൻ നേരത്തേ വരേണ്ടതായിരുന്നു .." അവൾ ഒരു കുറ്റബോധത്തോടെ പറഞ്ഞു.

"അത്‌ സാരമില്ല മോളെ.. കല പോയതിന് ശേഷം അങ്ങനെ പുറത്തേക്കു ഒന്നും ഇറങ്ങാറില്ല.. എല്ലാം തീർന്നു എന്ന് തോന്നി അന്ന്." ആനി നെടുവീർപ്പിട്ടു.

"പിന്നെ ഞങ്ങൾ ഇളവാകുന്നേൽ അച്ഛന്റെ അടുത്ത് ചെന്നു പെട്ടു.. അച്ഛന്റെ കൗൺസലിങ്ങും മറ്റുംമായി കുറെ കാലം.. ദൈവത്തിന്റെ ഹിതം അതായിരുന്നിരിക്കും. അവിടെ അച്ഛന്റെ ഓർഫാനെജിൽ പഠിക്കാൻ മിടുക്കൻ ആയ ഒരു പയ്യൻ ഉണ്ട്.. കലക്ക് വേണ്ടി സൂക്ഷിച്ചു വച്ച പണം കൊണ്ട് അവനൊരു ജീവിതം കൊടുത്തൂടെ എന്ന് ചോദിച്ചു അച്ഛൻ. ഒരു ഫിനാൻഷ്യൽ സ്പോൺസർ.. അത്രയേ അന്ന് കരുതിയുള്ളു.. പിന്നെ എപ്പോളോ അവൻ ഞങ്ങളുടെ മകനായി. ആകാശ്.."

മേശയിൽ ഇരുന്ന ആകാശിന്റെ ഒരു ഫോട്ടോ മിലിയുടെ നേരെ നീട്ടി ആനി.

കാര്യങ്ങൾ കേട്ട് ലച്ചുവും ഹണിയും മുഖത്തോട് മുഖം നോക്കി. തന്റെ കയ്യിലിരുന്ന ആകാശിന്റെ ഫോട്ടോയിലേക്ക് നോക്കി നിന്നു മിലി.

"അല്ല.. ഇതൊക്കെ ആരാ...?" ലച്ചുവിനെയും ഹണിയെയും നോക്കി ആനി ചോദിച്ചപ്പോൾ മിലി അവരെ പരിചയപ്പെടുത്തി.

ഒരുപാട് നേരം സംസാരിച്ചിരുന്നു അവർ.

"എന്നാൽ ആന്റി.. ഞങ്ങൾ ഇറങ്ങട്ടെ.. " അവർ പറഞ്ഞു.

"ഇവിടെ വരെ വന്നിട്ട് ഊണ് കഴിക്കാതെ പോവാനോ? അതൊന്നും പറ്റില്ല. നല്ല കരിമീൻ കറി ഉണ്ട്.. കഴിച്ചിട്ട് പോയാൽ മതി.. നിങ്ങൾ ഇവിടെ ഇരിക്ക്.. ഞാൻ ഒന്ന് നോകീട്ടു വരട്ടെ.." ആനി അകത്തേക്ക് നടന്നു.

ലച്ചുവും ഹണിയും ടിവി ഓൺ ചെയ്തു M TV roadies 9 കാണാൻ തുടങ്ങി. റിയാലിയിറ്റി ഷോയിൽ ഒന്നും വലിയ താല്പര്യമില്ലാത്തതിനാൽ മിലി വെറുതെ കാഴ്ചകൾ കണ്ടു നടന്നു. മുൻവശത്തെ മുറിയിലെ ഫ്‌ളവർ വേസും, ഇടന്നാഴിയിലെ തിരുഅതാഴത്തിന്റെ പടവും നോക്കി നടന്നപ്പോൾ ആണ് ഒരു കൊച്ചു ലൈബ്രറി അവളുടെ കണ്ണിൽ പെട്ടത്.

ചന്തുമേനോന്റെ ഇന്ദുലേഖയും, ശരാധയും.. 
എം ടി യുടെ മഞ്ഞും, രണ്ടാമൂഴവും.. ബഷീറിന്റെ ബാല്യകാല സഖിയും, വിശ്വ വിഖ്യാതമായ മൂക്കും, ഉറൂബിന്റെ  സുന്ദരികളും സുന്ദരന്മാരുമൊക്കെ അവിടെ ഇരുന്നു അവളെ മാടി വിളിച്ചു. ഓരോ പുസ്തകത്തിലൂടെയും കയ്യൊടിച്ചു അവളുടെ കൈകൾ മറ്റൊരു കൈയ്യിൽ കൂട്ടി മുട്ടി.

(തുടരും...)
 


നിനക്കായ്‌ ഈ പ്രണയം (31)

നിനക്കായ്‌ ഈ പ്രണയം (31)

4.6
3609

"നീ എന്താ എന്റെ മുറിയിൽ?" ആകാശിന്റെ ചോദ്യം കേട്ട് മിലി ഒന്ന് ചൂളി. "നിന്റെ മുറിയായിരുന്നോ? എനിക്കറിയില്ലായിരുന്നു. ഞാൻ വെറുതെ പുസ്തകങ്ങൾ നോക്കുകയായിരുന്നു." മിലി പറഞ്ഞു. "എന്റെ പുസ്തകങ്ങൾ ആരും തൊടുന്നത് എനിക്കിഷ്മല്ല.." "അതിപ്പോ.. ഞാൻ ഒന്ന് തോട്ടെന്ന് വച്ചു അക്ഷരം മാഞ്ഞു പോകുകയൊന്നും ഇല്ലല്ലോ..?" മിലി കെറുവിച്ചു പറഞ്ഞപ്പോൾ ആകാശ് ഒരടി കൂടി അവളോട് ചേർന്നു നിന്നു. "അക്ഷരം മാഞ്ഞു പോകില്ല.. പക്ഷെ.." ആകാശ് അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു. "പക്ഷെ?" അവന്റെ കണ്ണിൽ നോക്കി അത് ചോദിക്കുമ്പോൾ അവളുടെ കൺപീലികൾ ഒന്ന് പിടച്ചു. "പക്ഷെ.. " അവൻ അവളോട് അ